മാഹി: ഒരു ഗ്രാമത്തിന്റെയാകെ ആത്മിയപ്രഭവ കേന്ദ്രമായ ശ്രീ മാങ്ങോട്ടും കാവിലെ ഹരിതാഭമായ വൻമരങ്ങൾക്കിടയിലെ സ്നേഹത്തിന്റെ പൂമരമായിരുന്നു , വിഷു നാളിൽ വിട പറഞ്ഞ സി.എ. നായർ.
ഏത് കത്തിയാളുന്ന വേനലിലും . വാടാത്ത വാകമരത്തിലെ കണിക്കൊന്നപോലെ ആ വ്യക്തിത്വം തങ്ക വിശുദ്ധിയോടെ തലയുയർത്തി നിന്നു. സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ , ആദ്ധ്യാത്മികതയുടെ സുഗന്ധം പരത്തി ആ പൂമരം നാടിന് താങ്ങും തണലുമായി 96 വർഷം പടർന്ന് പന്തലിച്ചു നിന്നു. മാങ്ങോട്ടും കാവിലെത്തുന്നവർക്ക് വിശുദ്ധിയുടെ കണിക്കാഴ്ച പോൽ ഈ മനുഷ്യൻ, തൊഴുകൈയോടെ പുഞ്ചിരി തുകി നിന്നു. ഒറ്റതവണ കണ്ടാൽ ഒരിക്കലും മറന്ന് പോകാത്ത തേജോമയമായ മുഖമായിരുന്നു അദ്ദേഹത്തിന്റേത്. ഭൗതികവും, ആന്തരികവുമായ ജ്ഞാനം ഉറഞ്ഞ് കൂടിയ ശരീരവും മനസ്സും. കരുണാർദ്രമായ കണ്ണുകളും, പതിഞ്ഞ ശബ്ദത്തിലുള്ള സംസാരവും , വശ്യമായ പെരുമാറ്റവും , ആയിരങ്ങളെ തന്നിലേക്കാകർഷിക്കാനുള്ള
സ്വഭാവവൈശിഷ്യങ്ങളായി. പിതൃസമാനമായ വാത്സല്യവും, ആരേയും തുല്യരായി കാണുന്ന മനോഭാവവും, അദ്ദേഹത്തെ നാടിന്റെ പ്രിയങ്കരനാക്കി. ചുട്ടുപൊള്ളുന്ന
ജീവിതാനുഭവങ്ങളിലൂടെ, പരന്ന വായനയിലൂടെ, അനന്തമായ യാത്രകളിലൂടെ, സ്വായത്തമാക്കിയ ആർജ്ജിതമായ ജ്ഞാനത്തെ , തലമുറകൾക്ക് പകർന്നേകാൻ ഈ മനുഷ്യൻ കാണിച്ച ഔത്സുക്യം ശ്രദ്ധേയമാണ്. മാച്ചോല ഭഗവതിയും, ദുർഗ്ഗയും. പരദേവതയുമെല്ലാം ആ മനസ്സിനെ മനനം ചെയ്ത ,വിമലീകരിച്ച ശക്തിചൈതന്യങ്ങളായി. പുരാണേതിഹാസങ്ങളിലുള്ള അവഗാഹമായ പാണ്ഡിത്യം, ശ്രോതാക്കളെ പലപ്പോഴും അതിശയിപ്പിച്ചു. സൗഹൃദങ്ങളെ ജീവിതാന്ത്യം വരെ ഏറ്റവും വലിയ സമ്പാദ്യമായി അദ്ദേഹം കൊണ്ടു നടന്നു. ആജാനുബാഹുവായ, ജുബ്ബാ ധാരിയായ ഈ മനുഷ്യൻ ആൾക്കൂട്ടത്തിൽ തലയുയർത്തി നിന്നു.
കാവും,ക്ഷേത്രവും, വയലേലകളും, കടലുമെല്ലാം ഉൾച്ചേർന്ന ഗ്രാമത്തിലെത്തുമ്പോഴാണ് നമുക്ക് നഷ്ടപ്പെട്ടതെന്താണെന്ന് നാം തിരിച്ചറിയുക. അത് സ്നേഹമായിരിക്കാം. സൗന്ദര്യമായിരിക്കാം. സന്തോഷമായിരിക്കാം. കാരുണ്യമായിരിക്കാം. അതുമല്ലെങ്കാൽ ഒരു പക്ഷെ നമുക്ക് നഷ്ടപ്പെട്ടത് നമ്മെ തന്നെയുമായിരിക്കാം.
ദേശീയ ബോധത്തിൽ, കലയിൽ , സംസ്ക്കാരത്തിൽ, ആദ്ധ്യാത്മികതയിൽ, നിമഞ്ജനം ചെയ്ത ജീവിതമായിരുന്നു സി.എ. നായരുടേത്.
നമ്മുടെ ഗതകാല നഷ്ട സ്വപ്നങ്ങളിലേക്ക് , തന്റെ ചിന്തകളിലൂടെ, കർമ്മങ്ങളിലൂടെ നാടിനെ ആത്മ വിചാരണ നടത്തിയ ബഹുമുഖപ്രതിഭയാണ് ചേലോട്ട് എടോളി അച്ചുതൻ നായർ എന്ന സി.എ. നായർ.ആ മഹാനുഭാവന്റെ വിടപറയലോടെ, ഒരുനൂറ്റാണ്ടോളം നീണ്ട സംഭവ ബഹുലമായ ഒരു ജീവിതത്തിന് തിരശ്ശീലയിടലായി പരിണമിച്ചത് സ്വാഭാവികം.
മാഹി പി. എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ നൂറുമേനി വിജയ തുടർച്ച !
മാഹി : രണ്ടായിരത്തി ഇരുപത്തിയാറ് സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് ബോർഡ് പരീക്ഷയിൽ മാഹി കേന്ദ്രീയ വിദ്യാലയത്തിന് നൂറുമേനി വിജയ തുടർച്ച.
മാഹിയിലെ പി. എം. ശ്രീ. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ തുടർച്ചയായി 13-ാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്.
ഇത്തവണ അമ്പത്തിനാലു കുട്ടികളാണ് പരീക്ഷ എഴുതി സമ്പൂർണ്ണ വിജയം നേടിയത്.
സിദ്രസൂരജ് (98%), ശനാട്ട (97.4%), ലക്ഷ്മികാന്ത് പൈ
(97.2%) എന്നീ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു ശ്രദ്ധേയരായി.
നൂറു ശതമാനം വിജയത്തിൽ പങ്കാളികളായ വിദ്യാർഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും തുണയായ രക്ഷിതാക്കളെയും പ്രിൻസിപ്പാൾ എൻ .ഗിനീഷ് കുമാർ അഭിനന്ദിച്ചു.
ചിത്രം :2026 സി.ബി.എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറു ശതമാനം വിജയത്തിൽ പങ്കാളികളായ വിദ്യാർഥികൾ പ്രിൻസിപ്പാൾ എൻ.ഗിനീഷ് കുമാറിനും അധ്യാപകർക്കും ഒപ്പം.
ആദ്ധ്യാത്മിക ആചാര്യന് ആദരാഞ്ജലി
ന്യൂമാഹി.പെരിങ്ങാടി ശ്രീമാങ്ങോട്ടും കാവ് ക്ഷേത്ര ട്രസ്റ്റിയും ആദ്ധ്യാത്മിക അചാര്യനും ബഹുമുഖ പ്രതിഭയുമായ ചേലോട്ട് എടോളി തറവാട്ടിലെ അച്യുതൻ നായരുടെ (സി.എ. നായർ) വേർപാട് നികത്താനാവാത്തതാണെന്ന് ക്ഷേത്രഭരണസമിതി അഭിപ്രായപ്പെട്ടു. 40 ൽ പരം വർഷം ക്ഷേത്ര ട്രസ്റ്റിയായ അദ്ദേഹം ആദ്ധ്യാത്മകതയിൽ കഴിവുറ്റ വ്യക്തിത്വമായിരുന്നു. യോഗത്തിൽ ഷാജി കൊള്ളുമ്മൽ സ്വാഗതം പറഞ്ഞു പ്രസിഡൻ്റ് ഒ.വി.സുഭാഷ്, അധ്യക്ഷത വഹിച്ചു,സി വി രാജൻ പെരിങ്ങാടി, സി.എച്ച് പ്രഭാകരൻ, അനിൽ ബാബു, കെ. പി. സുനീഷ്, ഷിനോജ് എ, രമേശൻ തോട്ടോൻ്റവിട, ശശികുളപ്രത്ത് പ്രദിപൻ പി.എന്നിവർസംസാരിച്ചു പവിത്രൻ കുലോത്ത് നന്ദി പറഞ്ഞു.
അനുശോചനം
ന്യൂ മാഹി:പെരിങ്ങാടി ചേലോട്ട് എടോളി അച്യുതന്‍ നായരുടെ നിര്യാണത്തിൽ പരിമഠം ശ്രീ ദുര്‍ഗ്ഗാ ക്ഷേത്ര൦ ട്രസ്റ്റി ബോര്‍ഡ് അനുശോചിച്ചു.
യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയര്‍മാൻ ടി എം പ്രദീപൻ അധ്യക്ഷനായി. ട്രസ്‌റ്റിമാരായ സുധീർ കേളോത്ത്, ടി സരോഷ്, ലിബാസ് .ബി സംസാരിച്ചു.
ഒളവിലം സഫ്ദർ ഹാസ്മി വായനശാലയുടെ നവീകരിച്ച കെട്ടിടോദ്ഘാടനവും വാർഷികാഘോഷവും
ന്യൂമാഹി:ഒളവിലം സഫ്ദർ ഹാഷ്മി വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റേയും ഐ വി ദാസ് സ്മാരക ഹാളിന്റെയും ഉദ്ഘാടനം നിയമസഭ സ്പീക്കർ അഡ്വ: എ എൻ ഷംസീർ നിർവഹിച്ചു.ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ അനൂപ് അധ്യക്ഷത വഹിച്ചു. ഡോ. രാജ ഹരിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ല പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ വിശിഷ്ടാതിഥിയായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിഫ്താഹ് ടി വി, വാർഡ് മെമ്പർ പുരുഷു വരക്കൂൽ, തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ പ്രദീപ്, എം ഒ ചന്ദ്രൻ , പ്രദീപൻകോട്ടേമ്മൽ, വൈ ചിത്രൻ, എം കെ വിശ്വനാഥൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി പി സാജു മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ ടി ടി വേണുഗോപാൽ സ്വാഗതവും. ചെയർമാൻ എൻ പ്രകാശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ സംഘാടക സമിതി സ്വരൂപിച്ച കസേരകൾ, മേശ, ടാർപായ എന്നിവ ചടങ്ങിൽ സെക്രട്ടറിയെ ഏല്പിച്ചു.
വായനശാലയ്ക്ക് എൻ പി സുരേന്ദ്രൻ മാസ്റ്ററുടെ സ്മരണയ്ക്കായ് നൽകിയ അലമാരയുടെ താക്കോൽ ദാന ചടങ്ങും നടന്നു. വായനശാലയ്ക്ക് സ്ഥലം സംഭാവന ചെയ്ത കുനിയിൽ കെ സി ഗംഗാധരൻ മാസ്റ്റർ, വായനശാല സ്ഥാപക അംഗങ്ങൾ, കെട്ടിട നിർമാണത്തിൽ സന്നദ്‌ധത സേവനം നടത്തിയവർ, നാട്ടിലെ സന്നദ്‌ധതാ സേവനം നടത്തുന്നവർ, മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർ, വടംവലി ടീം അംഗങ്ങൾ, ശിങ്കാരിമേളം ടീം അംഗങ്ങൾ, സർഗോത്‌സവം വിജയികൾ എന്നിവരെ ആദരിച്ചു.
തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗാനമേള, ഓടക്കുഴൽ ഫ്യൂഷൻ, നാടൻ പാട്ട് എന്നിവയോടെ വാർഷികാഘോഷവും വിപുലമായി ആഘോഷിച്ചു.
ചിത്രവിവരണം:നിയമസഭ സ്പീക്കർ അഡ്വ: എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു
മാഹി റെയിൽവെ മുത്തപ്പൻ തിരുവപ്പന മഹോത്സവം
മാഹി:മാഹി റെയിൽവെ മുത്തപ്പൻ തിരുവപ്പന മഹോത്സവം
ഏപ്രിൽ 17, 18, 19 തീയ്യതികളിൽ നടക്കും.
17 ന് വൈകു: 530 ന്: - കാഴ്ച വരവ് (കരിവയൽ ദേശത്തു നിന്നും )
6 മണിക്ക് :- പുത്തരിയൂട്ട്.
7.30 ന്: - നൃത്തനൃത്ത്യങ്ങൾ (ശിവം കലാക്ഷേത്രം മാഹി)ദേശവാസികൾ ഒരുക്കുന്ന വിവിധ കലാവിരുന്ന്..
18 ന്വൈകിട്ട് 2.30 ന്: - മലയിറക്കൽ
3.30 ന്: - ശ്രീ മുത്തപ്പൻ വെള്ളാട്ടം.
രാത്രി 8.30 ന്:- കളകപ്പാട്ട്.
9 മണിക്ക്:- സന്ധ്യാവേല
(ചൂടിക്കോട്ട ചാരങ്കയ്യിൽ പി.കെ.മുരളിയുടെ ' 'ഇന്ദ്രപ്രസ്ഥം ' വീട്ടിൽ നിന്നും പുറപ്പെടുന്നു)
19 ന് രാവിലെ 8 മണിക്ക് - തിരുവപ്പനയും,വെള്ളാട്ടവും
രാവിലെ 11 മണി:- പള്ളിവേട്ട
ഉച്ചക്ക് 12 മണി മുതൽ അന്നദാനം.
ഹജ്ജിന്റെ ചൈതന്യം ജീവിതത്തിൽ പകർത്തണം
: ഡോ. ഹുസൈൻ സഖാഫി
തലശ്ശേരി : അല്ലാഹുവിൻറെ വിശിഷ്ട അതിഥികളായി ആത്മാർത്ഥമായ പശ്ചാത്താപ ബോധത്തോടുകൂടി ഹജ്ജ് കർമ്മം നിർവഹിക്കുന്ന വിശ്വാസികൾ ഹജ്ജിൻറെ ചൈതന്യം ജീവിതത്തിൽ പകർത്തുവാൻ സന്നദ്ധമാകണമെന്ന് കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പ്രസ്താവിച്ചു. തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വൈസ് പ്രസിഡൻറ് എ കെ അബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു.
തലശ്ശേരി നഗരസഭാ പരിധിയിലെ 52 പള്ളി പ്രദേശങ്ങളിൽ നിന്നായി ഹജ്ജിന് പോകുന്നവരെ: വിവിധ പള്ളി കമ്മിറ്റി ഭാരവാഹികൾ ഷാൾ അണിയിച്ച് യാത്രയയപ്പ് നൽകി. അന്തരിച്ച ഖാളി ടി എസ് ഇബ്രാഹിം കുട്ടി മുസല്ലിയാർ അനുസ്മരണവും. സംഘടിപ്പിച്ചു. പ്രാർത്ഥനയ്ക്ക് അസിസ്റ്റൻറ് ഖാളി വി അബ്ദുല്ലത്തീഫ് ഫൈസി നേതൃത്വം നൽകി. ഹജ്ജ് കമ്മിറ്റി മെമ്പർ ഒ വി ജാഫർ, ഡോ. നദീം അബൂട്ടി, ജവാദ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു ജനറൽ സെക്രട്ടറി അഡ്വ. പി വി സൈനുദ്ദീൻ സ്വാഗതവും സെക്രട്ടറി കെ പി നജീബ് കൃതജ്ഞതയും രേഖപ്പെടുത്തി.
ജനറൽ സെക്രട്ടറി കെ അബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു.
തലശ്ശേരി നഗരസഭാ പരിധിയിലെ 52 പള്ളി പ്രദേശങ്ങളിൽ നിന്നായി ഹജ്ജിന് പോകുന്നവരെ വിവിധ പള്ളി കമ്മിറ്റി ഭാരവാഹികൾ ഷാൾ അണിയിച്ച് യാത്രയയപ്പ് നൽകി. അന്തരിച്ച ഖാളി ടി എസ് ഇബ്രാഹിം കുട്ടി മുസല്ലിയാർ അനുസ്മരണവും സംഘടിപ്പിച്ചു. പ്രാർത്ഥനയ്ക്ക് അസിസ്റ്റൻറ് ഖാളി വി അബ്ദുല്ലത്തീഫ് ഫൈസി നേതൃത്വം നൽകി. ഹജ്ജ് കമ്മിറ്റി മെമ്പർ ഒ വി ജാഫർ, ഡോ. നദീം അബൂട്ടി, ജവാദ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു ജനറൽ സെക്രട്ടറി അഡ്വ. പി വി സൈനുദ്ദീൻ സ്വാഗതവും സെക്രട്ടറി കെ പി നജീബ് കൃതജ്ഞതയും രേഖപ്പെടുത്തി
. ചിത്രവിവരണം:ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യുന്നു
കടുത്ത ചൂടിലും മാഹിയിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു, രക്ഷിതാക്കൾ അങ്കലാപ്പിൽ
മാഹി : വേനൽ കടുത്തിട്ടും ചൂടുകൂടിയിട്ടും മാഹിയിലെ സർക്കാർ വിദ്യാലയങ്ങൾക്ക് ഇതൊന്നും ബാധകമല്ലാത്ത രീതിയിൽ തുറന്നു പ്രവർത്തിക്കുകയാണ്. സിബിഎസ്ഇ പാഠ്യപദ്ധതിയിലേക്ക് മാറിയതിനുശേഷം ആണ് മാഹിയിൽ ഏപ്രിൽ മാസം പ്രവർത്തി ദിനങ്ങളായി മാറിയത്. സ്കൂൾ അധ്യയന വർഷം ഏപ്രിൽ മാസത്തിലാണ് ആരംഭിക്കുന്നത്. എന്നാൽ പല സിബിഎസ്ഇ സ്കൂളുകളും കടുത്ത വേനലിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
രാവിലെ മുതൽ വൈകുന്നേരം വരെ ഈ ചൂട് സമയത്ത് അദ്ദേഹം നടത്തുന്ന പല സ്കൂളുകളിലും വേണ്ടത്ര ഫാനോ മറ്റ് സൗകര്യങ്ങളോ ഇല്ല എന്നും രക്ഷിതാക്കൾക്ക് പരാതിയുണ്ട്. 12നും 3 നും ഇടയ്ക്ക് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സമയമായതിനാൽ കുട്ടികളെ കളിസ്ഥലത്തേക്ക് വിടാൻ പറ്റാത്ത അവസ്ഥയാണ് പല സ്കൂളുകളിലും ഉള്ളത്. തുടർച്ചയായി ക്ലാസ് റൂമിൽ തന്നെ അടച്ചുപൂട്ടിയുടെ രീതിയിൽ ഇരിക്കുന്നത് കുട്ടികൾക്കു മാനസികമായ പ്രയാസമുണ്ടാക്കുന്നതായി രക്ഷിതാക്കൾ പറയുന്നുണ്ട്. ഈ പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടുന്ന എന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.
എം. സുഹറ നിര്യാതയായി
തലശ്ശേരിയിലെ പഴയകാല പഴവർഗ്ഗ മൊത്ത കച്ചവടം നടത്തിയിരുന്ന പരേതനായ ഫ്രൂട്ട്സ് മമ്മൂട്ടി എന്നറിയപ്പെട്ടിരുന്ന പി.പി.മമ്മൂട്ടിയുടെ ഭാര്യ മുകുന്ദ മല്ലർ റോഡിലെ' സുഹറാസിൽ ' (പൊൻ മാണിച്ചി വളപ്പ്) എം സുഹറ (82 )നിര്യാതയായി.
മക്കൾ : കുഞ്ഞി മൊയ്തു , നിഷാബി , മുസ്താഖ് (ഹോക്കി മുൻ ഗോൾ കീപ്പർ), സമീറ അസ്ലം ഷെഫീഖ് , ഷർമിന
മരുമക്കൾ : മായിൻ ,യൂനുസ്, ഷമീർ, റജീന , അസ്നിദ , അഫ്സീന ,ഫാജ്ന .
സഹോദരങ്ങൾ :ഖാലിദ് ,അഷറഫ് ,ഹനീഫ, റസ് ല , റംല എന്നിവർ .
കബറടക്കം ഏപ്രിൽ 17 ന്വെളളിയാഴ്ച രാവിലെ10 മണിക്ക് മട്ടാമ്പ്ര പളളിയിൽ
കെ മമ്മൂട്ടി എൻജിനീയർ നിര്യാതനായി
തലശ്ശേരി: തലശ്ശേരി ജില്ലാ കോടതിക്കടുത്ത് മിസ്ബാഹിൽ കെ മമ്മൂട്ടി എൻജിനീയർ (80) നിര്യാതനായി. തലശ്ശേരി ലാമ കൺസ്ട്രക്ഷൻ കമ്പനി മാനേജിങ് ഡയറക്ടറാണ്. കേരള വാട്ടർ അതോറിറ്റിയിൽ തലശ്ശേരി, കണ്ണൂർ, വടകര എന്നിവിടങ്ങളിൽ എക്സിക്യൂട്ടീവ് എൻജിനീയറായി പ്രവർത്തിച്ചിരുന്നു. കോടതി ബദരിയ ജുമാ മസ്ജിദ് പ്രസിഡൻറ്, മുസ്ലിം സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ്, ബൈത്തുൽ സക്കാത്ത് വൈസ് പ്രസിഡന്റ്, ഇസ്ലാമിക് വിമൻസ് കോളേജ് സ്ഥാപക പ്രസിഡന്റ്, ചേറ്റംകുന്ന് മസ്ജിദുസ്സലാം സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ : സുഹറ തമ്മട്ടാൻ
മക്കൾ : മുഹമ്മദ് സിയാദ് (ദുബൈ) മുഹമ്മദ് സഹീർ (ഷാർജ) മുഹമ്മദ് ഷിജിൻ (ലാമ കൺസ്ട്രക്ഷൻ) ഷഹല ജബിൻ (കുവൈത്ത്)
ജാമാതാക്കൾ : ജസ്ന നൂറി, ഷഫ്ന, ഡോ. ഫാത്തിമ, മുനാസ് ലത്തീഫ് (കുവൈത്ത്)
സഹോദരങ്ങൾ : മറിയു, ഖദീജ
സുമിത്ത് നിര്യാതനായി
തലശ്ശേരി:തിരുവങ്ങാട് സ്വദേശിയും തിരുവങ്ങാട് സ്പോർട്ടിംഗ് യൂത്ത് ലൈബ്രറിയുടെ ദിർഘകാല സെക്രട്ടരിയും . അന്തമാൻ കമ്പനിയുടെ പി ആർ ഓയുമായിരുന്ന പരേതനായ സി. വി. സുധാകരന്റെ ഇളയ മകൻ സുമിത് (38) ഗൾഫിൽ ഹൃദയാഘത്താൽ നിര്യാതനായി.
അമ്മ: എം സുഗത.
ഭാര്യ :ഐശ്വര്യ.
മക്കൾ:ധക്ഷ്സുമിത്ത്, ധാര സുമിത്ത്.
സഹോദരൻ : എം വി സുബിൻ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















