ഇങ്ങിനേയും ഒരു മനുഷ്യൻ ഇതു വഴി കടന്നുപോയി... സി.എ. നായർ ഓർമ്മയായി :ചാലക്കര പുരുഷു

ഇങ്ങിനേയും ഒരു മനുഷ്യൻ ഇതു വഴി കടന്നുപോയി... സി.എ. നായർ ഓർമ്മയായി :ചാലക്കര പുരുഷു
ഇങ്ങിനേയും ഒരു മനുഷ്യൻ ഇതു വഴി കടന്നുപോയി... സി.എ. നായർ ഓർമ്മയായി :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Apr 16, 11:13 AM
SAMUDRA
NISH
KWICOS
yoga
Solar

ഇങ്ങിനേയും ഒരു മനുഷ്യൻ ഇതു വഴി കടന്നുപോയി...

സി.എ. നായർ ഓർമ്മയായി

:ചാലക്കര പുരുഷു


ജ്ഞാനത്തിന്റേയും, ത്യാഗത്തിന്റേയും ആൾരൂപമായിരുന്ന സി.എ. നായർ എന്ന് നാട് ആദരപൂർവം വിളിച്ചിരുന്ന ചേലോട്ട് എടോളി അച്ചുതൻ നായർ വിടവാങ്ങി.

തൂവെള്ള മുടിയും, താടിയും നീട്ടി, നെറ്റിയിൽ ഭസ്മവും കുങ്കുമപ്പൊട്ടു മണിഞ്ഞ്, രുദ്രാക്ഷമാലയുമണിഞ്ഞ് ,കസവ് നേര്യതും പുതച്ച്, മായാത്ത പുഞ്ചിരിയുമായി വിനയാന്വിതനായി നിൽക്കുന്ന, ശിരസ്സിന് ചുറ്റിലും ഏതോ ഒരു ദിവ്യപ്രകാശം പ്രസരിക്കുമ്പോലെ തോന്നിക്കുന്ന ഈ മനുഷ്യൻ മാങ്ങോട്ടും കാവിലും ,പരിമഠം ക്ഷേത്രാങ്കണത്തിലും നിൽക്കുമ്പോൾ തന്നെ ജനങ്ങൾ അറിയാതെ കൈകൂപ്പി നിന്നു പോകും. അത്രമേൽ വ്യക്തി ചൈതന്യമുള്ള മനുഷ്യനാണിദ്ദേഹം. അറിയാത്തവരായി കൊച്ചു കുട്ടികൾ പോലുമില്ല ഈ നാട്ടിൽ. ആദ്ധ്യാത്മികതയും,ഭൗതികതയും ഒരു പോലെ ജ്വലിച്ചു നിന്ന ആ ചിന്താധാര നിലച്ചു. കാരുണ്യത്തിന്റേയും, സ്നേഹത്തിന്റെയും കണ്ണുകളടഞ്ഞു. ഐതിഹാസികമായ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഒടുവിലത്തേത് എന്ന് വിശേഷിപ്പിക്കാവുന്ന അഗ്നിതാരമണഞ്ഞു..

പരശുരാമനാൽ സ്ഥാപിതമായെന്ന് വിശ്വസിക്കപ്പെടുന്ന കടലിന്നഭിമുഖമായി നിലകൊളളുന്ന ചിര പുരാതനമായ പരിമഠം ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റി ബോർഡ് ചെയർമാനും, പ്രശസ്തമായ പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റിയും, ചിറ്റാരിപ്പറമ്പ് കളരിക്കൽ പരദേവതാ ക്ഷേത്രത്തിന്റെ പാരമ്പര്യ ഊരാളനുമായിരുന്ന സി.എ. നായർ മഹത്തായ ഭാരതീയ ആദ്ധ്യാത്മിക ജ്ഞാന സംസ്കൃതിയുടെ താക്കോൽ സൂക്ഷിപ്പുകാരനായിരുന്നു.അവിസ്മരണീയമായ അനുഭവങ്ങളുടെയും, അവഗാഢമായ പാണ്ഡിത്യത്തിന്റേയും നിറകുടമായിരുന്നു ന്യൂമാഹിയുടെ തോജോഗോപുരമായി നിലകൊണ്ട ഈ മനുഷ്യൻ.രണ്ട് നൂറ്റാണ്ടുകളിലെ വിസ്മയകരമായ മാറ്റങ്ങളെ നേരിൽ കാണാനായ സുകൃത ജന്മം. പണ്ഡിത-പാരമ വ്യത്യാസമില്ലാതെ, വലുപ്പ ചെറുപ്പമില്ലാതെ, എല്ലാവരേയും ഒരുപോലെ ചേർത്തുപിടിക്കുന്ന ഈ മനുഷ്യൻ, നിസ്വാർത്ഥതയുടെ, ഹൃദയ വിശുദ്ധിയുടെ മൂർത്തിഭാവമായിരുന്നു.

ഉപനിഷത്തുകളുടേയും, വേദങ്ങളുടേയും

ജ്ഞാന രഹസ്യം തൊട്ടറിഞ്ഞ മഹാ പണ്ഡിതനായിരുന്നു.

ഉത്സവവേദികളിൽ, സാംസ്ക്കാരിക സദസ്സുകളിൽ, ജീവ കാരുണ്യ വീഥികളിൽ, നാടിൻ്റെ വികസനപഥങ്ങളിലെല്ലാം ഈ മനുഷ്യൻ എന്നും മുന്നിൽ നിന്നു .

 ജാതി മത രാഷ്ട്രീയത്തിന്നതീതമായി മനുഷ്യത്വത്തെ പ്രതിഷ്ഠിച്ച വലിയ മനസ്സിന്നുടമയായിരുന്നു.


ജീവിത രേഖയിലൂടെ


ന്യൂ മാഹി പെരിങ്ങാടി ജയലക്ഷ്മി ഭവനിലെ സി.എ. നായർ എന്ന ചേലോട്ട് എടോളി അച്ചുതൻ നായർ തൊണ്ണൂറ്റി ആറാം വയസ്സിലാണ് വിടവാങ്ങിയത്. ഒരു നൂറ്റാണ്ടിനോടടുക്കുന്ന തന്റെ ജീവിത സപര്യക്കിടയിൽ നാടിനും നാട്ടുകാർക്കും മാതൃകയായ നിരവധി കർമ്മപഥങ്ങളിലൂടെ അദ്ദേഹം കടന്നുപോയി.

​മേക്കപ്പുറത്ത് പുനത്തിൽ ഗോപാലൻ നായരുടെയും ചേലോട്ട് ഉമ്മു അമ്മയുടെയും മകനായി ജനിച്ച അദ്ദേഹം പരിമഠം, പെരിങ്ങാടി എൽ.പി സ്കൂളുകൾ, ന്യൂമാഹി എം.എം ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, മാഹി ലബോർദന കോളേജിൽ ഉപരിപഠനം പൂർത്തിയാക്കി.


വിമോചനപ്പോരാട്ടം


​നന്നെ ചെറുപ്പത്തിൽ തന്നെ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി മാറിയ അദ്ദേഹം, കെ.കേളപ്പൻ, ഐ.കെ.കുമാരൻ മാസ്റ്റരടക്കമുള്ള പ്രമുഖ നേതാക്കളുടെ നിർദ്ദേശപ്രകാരം സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ സജീവമാവുകയായിരുന്നു. ഗാന്ധിജി, നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയ മഹാരഥന്മാരെ നേരിൽ കാണാനും ഭാഗ്യമുണ്ടായി.

​തന്റെ തൊഴിൽ ജീവിതത്തിൽ വൈവിധ്യങ്ങൾ പുലർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം:​ മദിരാശിയിലെ രാജപുരത്താണ് വ്യാപാരം ആരംഭിച്ചത്

എറണാകുളം ഷാലിമാർ കമ്പനിയിൽ 12 വർഷത്തോളം ഡിസ്ട്രിബ്യൂട്ടറായി സേവനമനുഷ്ഠിച്ചു.


സ്വാശ്രയത്വത്തിൻ്റെ വഴികാട്ടി


​ സ്വന്തമായി ബിസ്കറ്റ് ഫാക്ടറിയും, ചർക്കയിൽ നൂൽനൂൽക്കുന്ന നെയ്ത്തുശാലയും ഹാൻഡ്‌ലൂം യൂണിറ്റും നടത്തി സ്വാശ്രയത്വത്തിന്റെ മാതൃകയായി.


​പ്രവാസ ജീവിതം


1976 മുതൽ ഖത്തറിലെ ഒരു ബ്രിട്ടീഷ് സ്ഥാപനത്തിൽ ജോലി ചെയ്തു. 1988-ൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തി.

കലകളും ആദ്ധ്യാത്മികതയും കെട്ടുപിണഞ്ഞ ജീവിതം


​കലകളെ നെഞ്ചേറ്റിയ അദ്ദേഹം വിവിധ ക്ലബ്ബുകളുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സംഗീത-നൃത്തകലകളെ ഏറെ പരിപോഷിപ്പിച്ചു. ജീവിതത്തിന്റെ രണ്ടാം പകുതി അദ്ദേഹം പൂർണ്ണമായും ആധ്യാത്മികതയ്ക്കായി സമർപ്പിക്കുകയായിരുന്നു.

 

​ജീവിതം തന്നെ ഒരു തീർത്ഥാടനം


അമ്പത് വർഷത്തോളം തുടർച്ചയായി ശബരിമല ദർശനം നടത്തിയിട്ടുള്ള അദ്ദേഹം അയോദ്ധ്യ, കാശി, വാരണാസി, രാമേശ്വരം തുടങ്ങിയ പുണ്യകേന്ദ്രങ്ങളും പലവട്ടം സന്ദർശിച്ചു.

 ക്ഷേത്രങ്ങളിൽ ഗീതാ പാരായണവും രാമായണ പാരായണവും നടത്തിവന്നു.


ധന്യമായ കുടുംബ ജീവിതം


​25-ാം വയസ്സിലായിരുന്നു വിവാഹം. പുതിയെടത്ത് കുങ്കൻ നായരുടെയും മേക്കപ്പുറത്ത് മാധവി അമ്മയുടെയും മകളായ ലക്ഷ്മി അമ്മയാണ് സഹ ധർമ്മിണി

സഹോദരങ്ങള്‍: പരേതയായ ദേവു അമ്മ, പരേതയായ ചിന്നമ്മു അമ്മ, പരേതയായ മാധവന്‍ നയര്‍, പരേതയായ പത്മാവതി അമ്മ.

മക്കള്‍: ജയപാലന്‍, മല്ലിക മോഹന്‍, കാഞ്ചന രാമചന്ദ്രന്‍, ശ്രീനിവാസ് ചാത്തോത്ത്, ഉമ രവീന്ദ്രന്‍, അംബിക രാധാകൃഷ്ണന്‍.

മരുമക്കള്‍: മോഹനന്‍,രാമചന്ദ്രന്‍,

രവീന്ദ്രന്‍,രാധാകൃഷ്ണന്‍, അനിത ജയന്‍,സവിത ശ്രീനിവാസ്


നാട്ടുത്സവമായി മാറിയ നവതി


 2019-ൽ ഒരു നാട്ടുത്സവത്തിൻ്റെ പ്രതീതിയോടെ അദ്ദേഹത്തിന്റെ നവതി ആഘോഷിച്ചിരുന്നു.

​ഭാരതീയ സംസ്കാരത്തോടും മൂല്യങ്ങളോടും എന്നും വിശ്വസ്തത പുലർത്തിയ ആ ധന്യജീവിതം ഇനി മായാത്ത ഓർമ്മ ശിൽപ്പമായി നാടിന്റെ ഹൃദയ ഭിത്തികളിൽ കൊത്തിവെക്കപ്പെടും.

img-20260415-wa0079

സഖാവ് പണിക്കൻ രാജൻ വിട പറഞ്ഞു


തലശ്ശേരി: ധർമ്മടത്തെ സമുന്നതനായ സി.പി.ഐ (എം) നേതാവ് സഖാവ് പണിക്കൻ രാജൻ (79)നിര്യാതനായി.. ഇന്നലെ പുലർച്ചെ 5 മണിയോടെ തലശ്ശേരി സഹകരണാശുപത്രിയിൽ വെച്ചാണ് അന്ത്യം. ദീർഘകാലം അവിഭക്തധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു.

ഇക്കഴിഞ്ഞ പാർട്ടി സമ്മേളനം വരെ സി.പി.എം. ധർമ്മടം നോർത്ത് ലോക്കൽ കമ്മിറ്റിയംഗമായിരുന്നു. ഇപ്പോൾ മേലൂർ കലാമന്ദിരം പാർട്ടി ബ്രാഞ്ച് അംഗമാണ്. 1964 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണ്. .കർഷക സംഘം വില്ലേജ് പ്രസിഡണ്ടായി പ്രവൃത്തിക്കയുണ്ടായി

ഭൗതിക ശരീരം ഇന്നലെ വൈകീട്ട് 4 മണി വരെ മേലൂർ കലാമന്ദിരം പരിസരത്തെ വീട്ടിലും തുടർന്ന് 5 മണി വരെ ചിറക്കുനിയിൽ അബു ചാത്തുക്കുട്ടി സ്മാരക മന്ദിരത്തിലും പൊതുദർശനത്തിന് വെച്ച ശേഷം പിണറായി പന്തക്കപ്പാറ പ്രശാന്തിയിൽ സംസ്ക്കരിച്ചു.

ഭാര്യ : രാധ

മക്കൾ : അഭിനേഷ് (സി.പി.എം. മേലൂർ തെക്ക് ബ്രാഞ്ച് സെക്രട്ടറി. ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് മാനേജർ)

അഖിലേഷ് ( സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് തലശ്ശേരി ) 

ഷീന (പിണറായി കമ്പൗണ്ടർ ഷാപ്പ്) മരുമക്കൾ: രേഖപി.എം ,ഷൈനി (അധ്യാപിക , കെ. കെ. വി മെമ്മോറിയൽ ഹൈസ്കൂൾ, പാനൂർ) രജി ടി. എം. ( പിണറായി )

സഹോദരങ്ങൾ ലീല , മോഹനൻ. , സുധ പരേതരായ ശാരദ, വാസു. ബാലൻ

പണിക്കൻ രാജൻ നിലവിൽ ധർമ്മടം ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘം പ്രസിഡണ്ടാണ്. ധർമ്മടം സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡണ്ടായി ദീർഘകാലം പ്രവൃത്തിച്ചു. ബാങ്കിൻ്റെ പുരോഗതിയിൽ നിർണ്ണായകമായ പങ്ക് വഹിച്ചു. തലശ്ശേരി സഹകരണ ആശുപത്രിയുടെ ഡയറക്ടറായിരുന്നു.

ബീഡി തൊഴിലാളിയായി ജീവിതമാരംഭിച്ച പണിക്കൻ രാജൻ 1971 ലെ തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും , മതന്യൂനപക്ഷ സംരക്ഷണത്തിന് പാർട്ടിയെ അണി .നിരത്തുന്നതിലും മുഖ്യ പങ്ക് വഹിച്ചു. 1972 ലെ അധ്യാപകരുടെയും ജീവനക്കാരുടെയും സമരം വിജയിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായി. മംഗലാപുരം ഗണേഷ് ബീഡി മുതലാളിമാരുടെ കങ്കാണിമാരായി രംഗത്ത് വന്നവരെ മേലൂർ ദിനേശ് ബീഡി കമ്പനിക്ക് നേരെ അക്രമത്തിനായി മുന്ന് കാറുകളിൽ വന്ന് ഗുണ്ടകൾ ശ്രമിച്ചപ്പോൾ അതിനെ പ്രതിരോധിക്കുകയും വാഹനങ്ങൾ കത്തിക്കുകയും. അവരെ തിരിച്ചോടിക്കുകയും ചെയ്തതിന് ധീരമായ നേതൃത്വം നൽകി.അടിയന്തിരാവസ്ഥകാലത്ത് കോൺഗ്രസ് അക്രമത്തിന് ഇടനൽകാതെ പ്രതിരോധിക്കുകയും, പിണറായി, പെരളശ്ശേരി മേഖലകളിലെപ്രവർത്തകരെ സംരക്ഷിക്കുകയും ചെയ്യുന്നതിൽ മുഖ്യപങ്ക് വഹിച്ചു. എൺപതുകളിലെ RSS ആക്രമത്തിന് തുടക്കമായ പൂവാടൻ പ്രകാശൻ്റെ രക്തസാക്ഷിത്വത്തെ തുടർന്ന് അതിനെതിരായ പ്രതിരോധത്തിൽ പ്രവർത്തകരെ സജ്ജമാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. ധർമ്മടം മേഖലയിൽ രാഷ്ട്രീയ പ്രതിയോഗികൾ ആസൂത്രിതമായി തുടർന്ന് . നടത്തിയ ആക്രമപ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിന് പ്രവർത്തകരെ അണിനിരത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു.

ധർമ്മടത്തെ രോഗി സന്ദർശനത്തിലും വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടും , മണിപ്പാലും മംഗലാപുരത്തുമുള്ള ഡോക്ടർമാരുമായും ആശുപതിയുമായും അവരെ ബന്ധപ്പെടുത്തുന്നതിലും ദിനചര്യ പോലെ സഖാവ് പണിക്കൻ ഇട പെടാറുണ്ട്.

സി.ബി.എസ്.ഇ യിലും

ബ്രവെ യിലും നൂറ് മേനി


മാഹി: മാഹി മേഖലയിലെ മുഴുവർ സർക്കാർ വിദ്യാലയങ്ങളിലേയും സി.ബി.എസ്.ഇ. പൊതു പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും നൂറ് ശതമാനം വിജയം. 

ആറ് വിദ്യാലയങ്ങളിൽ നിന്നായി പരീക്ഷയെഴുതിയ 333 വിദ്യാർത്ഥികളും വിജയികളായി. സി.ബി.എസ്.ഇ. സിലബസ് നടപ്പിലാക്കിയ ശേഷംഇത് രണ്ടാം തവണയാണ് അഭിമാന വിജയം കൈവരിക്കുന്നത്.

മാഹി ജെ.എൻ.ജി. ഹയർസെക്കൻഡറി (78/78), സി.ഇ. ഭരതൻ ഹയർസെക്കൻഡറി (20/20 ) . പള്ളൂർ വി.എൻ.പി.ജി.എച്ച്.എസ്.എസ്, (38/38)പി.എം. ശ്രീ ഐ.കെ.കെ ഹയർസെക്കൻഡറി (57/57പി.എം.ശ്രീ യു ജി.എച്ച് എസ്. ചാലക്കര (62/ 62) പള്ളൂർ കെ.ജി.ജി.എച്ച്.എസ് (78/78)

ഏക ഫ്രഞ്ച് മീഡിയം വിദ്യാലയമായ എക്കാൽ കൂർ കോംപ്ലമെന്തേറിലും പൊതു പരീക്ഷയായ ബ്രവെ പരീക്ഷയിൽ നൂറ് ശതമാനമാണ് വിജയം.

ഫ്രഞ്ച് ബ്രവെ പൊതുപരീക്ഷയിലും,

സി.ബി.എസ്.ഇ. പരീക്ഷയിലും അഭിമാന വിജയം കൈവരിച്ച വിദ്യാർത്ഥികളേയും, അദ്ധ്യാപകരേയും മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം എം തനൂജ അഭിനന്ദിച്ചു.

img-20260415-wa0080

തൊണ്ടന്റെവിട കുഞ്ഞലു നിര്യാതയായി


മാഹി:ഈസ്റ്റ് പള്ളൂർ ഖുതുബി മദ്രസ്സയ്ക്ക് സമീപം തൊണ്ടന്റെവിട കുഞ്ഞലു (75) നിര്യാതയായി. പരേതരായ തീർത്തിക്കോട്ട് അബ്ദുള്ളയുടെയും തൊണ്ടന്റെവിട കുഞ്ഞി മറിയത്തിന്റെയും മകളാണ്. ഭർത്താവ്: പരേതനായ ചെറിയത്ത് ഹാരിസ്. മക്കൾ: ഷാജസ്, ആഷിഖ് (സൈത്തൂൻ, ചെന്നൈ), ഷെസിൽ, ബബിത, രേഷ്‌മ. മരുമക്കൾ: റഷീദ് (ഉരുവച്ചാൽ), മുഹ്‌സിന, ഫസ്‌ന (കൂത്തുപറമ്പ്), പരേതനായ സാജിദ് (അഴിയൂർ). സഹോദരങ്ങൾ: ഉമർ (ദുബൈ), പരേതരായ ആസി, അബൂബക്കർ, മഹ്മൂദ്, നഫീസ.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA