മീര ശ്രീവാസ്തവ പി.എം.ശ്രീ കെ.വി. മാഹി സന്ദർശിച്ചു.

മീര ശ്രീവാസ്തവ പി.എം.ശ്രീ കെ.വി. മാഹി സന്ദർശിച്ചു.
മീര ശ്രീവാസ്തവ പി.എം.ശ്രീ കെ.വി. മാഹി സന്ദർശിച്ചു.
Share  
2026 Apr 14, 08:50 PM
SAMUDRA
NISH
KWICOS
yoga
Solar

മീര ശ്രീവാസ്തവ പി.എം.ശ്രീ കെ.വി. മാഹി സന്ദർശിച്ചു.


മാഹി :മയ്യഴിയിലെ പി. എം. ശ്രീ. പദ്ധതിയിലുൾപ്പെട്ട വിദ്യാലയങ്ങളിലേ ക്കുlള്ള ഫീൽഡ് വിസിറ്റിൻ്റെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി മീര ശ്രീവാസ്തവ മാഹി പി.എം.ശ്രീ.കേന്ദ്രീയ വിദ്യാലയം സന്ദർശിച്ചു.

 പ്രിൻസിപ്പാൾ എൻ. ഗിനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ വിദ്യാലയം

ജോയിൻ്റ് സെക്രട്ടറിയെ സ്വീകരിച്ചു. 

മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനൂജ, സമഗ്ര ശിക്ഷ മാഹി എ.ഡി.പി.സി പി ഷിജു എന്നിവരും ജോയിന്റ് സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. 

വിദ്യാലത്തിലെ 

കളിസ്ഥലം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവർ നിരീക്ഷിച്ചു.

സ്‌കൂളിന് അനുവദിച്ച പി. എം. ശ്രീ ഫണ്ട് ഫലപ്രദമായി ഉപയോഗിച്ചു നടത്തിയ 

 പ്രവർത്തനങ്ങൾ വിലയിരുത്തിയ മീര ശ്രീവാസ്തവ പ്രിൻസിപ്പാളിനെയും വിദ്യാലയ മാനേജുമെൻ്റ് കമ്മറ്റിയെയും അഭിനന്ദിച്ചു.


ചിത്രവിവരണം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ ജോയിൻ്റ് സെക്രട്ടറി മീര ശ്രീവാസ്തവ മാഹി പി. എം ശ്രീ. കേന്ദ്രീയ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു

തെയ്യം: മിത്തും യാഥാർത്ഥ്യവും

:സുജൻ പന്തക്കൽ


ലോകത്തിൽ വടക്കൻ കേരളത്തിൽ മാത്രം കാണപ്പെടുന്നതാണ് തെയ്യം/തിറകൾ. ആധുനിക ശിലായുഗത്തോളം ചെന്നെത്തിനിൽക്കുന്നവയാണ് അവയുടെ വേരുകൾ. "തിറകളുടെ ഉത്പത്തി അന്വേഷിച്ചു ചെന്നാൽ അത് മനുഷ്യ വംശത്തിന്റെ ഗോത്രജീവിത കാലത്തോളം ചെന്നെത്തി നിൽക്കുന്നതായി കാണപ്പെടും". പ്രസിദ്ധ നരവംശ ശാസ്ത്രജ്ഞരായ ബ്രിഡ്ജറ്റ്, റയ്‌മണ്ട് അൽച്ചിൻ എന്നിവർ പറയുന്നു. നമ്മുടെ ഗോത്ര ജീവിത കാലത്ത്, അതായത് 3000 ത്തിലേറെ വർഷങ്ങൾ പഴക്കമുള്ളവയാണ് തിറകളിലെ അടിസ്ഥാന ആചാരങ്ങളും അനുഷ്ഠാനങ്ങളും.

തെയ്യത്തിലും തിറയിലും പൂർവീക ആരാധനയും ദ്രാവിഡ ഗോത്രവർഗ്ഗ ആചാരങ്ങളുമാണുള്ളത്. കാലക്രമേണ അവയോട്, അതാത് നാടുകളിലെ വിശ്വാസങ്ങളും, വീരാരാധനകളും കൂടിച്ചേർന്നു.


ബ്രാഹ്മണിക, സാത്വിക ആരാധനകൾക്ക് വിരുദ്ധമായി തിറകളിൽ മദ്യവും മാംസവും നിവേദ്യമാണ്. 1500 വർഷങ്ങൾക്ക് മുമ്പുള്ള സംഗമ കൃതികളിലുള്ള ആചാരങ്ങൾ തന്നെയാണ് ഇന്നും നമ്മുടെ തിറകളിൽ കാണപ്പെടുന്നതെന്നത് അത്ഭുതാവഹമാണ്.


ഈയടുത്ത കാലത്തായി തെയ്യങ്ങളെയും തിറകളെയും കൂടുതലായി വൈദിക പാരമ്പര്യങ്ങളിൽ അധിഷ്ഠിതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കീഴ്പ്പെടുത്തുന്നതായി കാണപ്പെടുന്നു. ബ്രാഹ്മണവിധികൾ പ്രകാരമുള്ള പൂജകളും മറ്റും കൂടുന്നു. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നമ്മുടെ പരമ്പരാഗത ആചാരങ്ങളാണ് വിസ്‌മൃതിയിൽ മറഞ്ഞുകൊണ്ടിരിക്കുന്നത് . കാവുകൾക്ക് ക്ഷേത്രങ്ങളെന്ന പേരുകൾ നൽകിയും തിറകളെ ഉത്സവങ്ങളാക്കിയും നമ്മൾ ആഘോഷിക്കുമ്പോൾ നാം നമ്മുടെ സംസ്ക്കാരം അധിനിവേശ സമ്പ്രദായങ്ങൾക്ക് അടിയറ വെക്കുകയാണ് ചെയ്യുന്നത്. തിറകളിൽ നമ്മൾ തലമുറകളായി ആരാധിച്ചിരുന്ന ശക്തികൾക്ക് പോലും കലക്രമേണ മാറ്റങ്ങൾ നാം കാണുന്നു. ആര്യ ദേവതകൾ അവയുടെ പേരുകളും സ്ഥാനങ്ങളും അപഹരിക്കുന്നു. ഇതിന് ഇടനിലക്കാരാവുകയാണ് ഇക്കാര്യത്തിൽ അറിവുണ്ടെന്നു നമ്മൾ കരുതുന്നവർ പോലും.


എന്തിനേറെ, പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തച്ചോളി ഒതേനനെ തിറയുടെ ഉല്പത്തിയുമായി ബന്ധപ്പെടുത്തിപ്പോലും കഥകൾ ഉണ്ടായിവരുന്നു. കഥകളേത്, മിത്തുകളേത്, ചരിത്രമേത് എന്ന് തിരിച്ചറിയാതെയും, അറിയാൻ ശ്രമിക്കാതെയും ഒരു തലമുറ ഇവിടെ വളരുന്നുണ്ട് എന്നത് അപകടകരമാണ്. 

സമനില തെറ്റിയവന്റെ കയ്യിൽ കൊടുത്ത കത്തിയാണ് നമ്മൾ ഊറ്റം കൊള്ളുന്ന സാക്ഷരത എന്നും പറയേണ്ടിവരും.

അറിവുകൾ വിരൽത്തുമ്പത്തിരി ക്കെ അതിന് ശ്രമിക്കാതെ കാണിക്കുന്ന അലസതയ്ക്ക് ഭാവിയിൽ നമ്മൾ നമ്മുടെ തനിമ തന്നെ ബലി കൊടുക്കേണ്ടിവരും


-സുജൻ പന്തക്കൽ


   

img-20260414-wa0021(1)

ഗാനശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു


കണ്ണൂർ: ഗായികയും ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ (അവാക്) ജില്ലാ സെക്രട്ടറിയുമായിരുന്ന ബിന്ദു സജിത്കുമാറിന്റെ സ്മരണാർത്ഥം അവാക് ജില്ലാ കമ്മിറ്റി ഗാനശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.

ശാസ്ത്രീയ സംഗീതം, ലളിതസംഗീതം, ചലച്ചിത്രഗാനം തുടങ്ങിയ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്ക് അപേക്ഷിക്കാം. ഉപഹാരവും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്കാരം.

ബിന്ദു സജിത്കുമാറിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 24-ന് കണ്ണൂരിൽ നടക്കുന്ന അനുസ്മരണച്ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

ഫോട്ടോയും ബയോഡാറ്റയും സഹിതമുള്ള അപേക്ഷകൾ ഏപ്രിൽ 17-നകം വാട്സ്ആപ്പിലൂടെ സമർപ്പിക്കണം.

ഫോൺ: 9846324901,9142596706.

അണ്ടർ 15 പെൺകുട്ടികളുടെ കണ്ണൂർ ജില്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് 18 ന്


തലശ്ശേരി:അണ്ടർ 15 പെൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ല ക്രിക്കറ്റ്  മൽസരങ്ങൾക്കുള്ള കണ്ണൂർ ജില്ല ടീം തെരഞ്ഞെടുപ്പ് ഏപ്രിൽ18ന് ശനിയാഴ്ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയ ൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

അണ്ടർ 15 പെൺകുട്ടികളുടെ വിഭാഗത്തിൽ 01-09-2011 നും 31-08-2014 നും ഇടയിൽ ജനിച്ച കുട്ടികൾക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം.

പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ക്രിക്കറ്റ് ഡ്രസ്സിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഏപ്രിൽ 18 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തി ചേരേണ്ടതാണ്.

രജിസ്ട്രേഷൻ ഫീ : 100 രൂപ

കൂടുതൽ വിവരങ്ങൾക്ക് : 9605004563 , 9645833961

യങ്ങ് പയനീർസ് ക്ലബ്ബ് മുതിർന്ന അമ്മമാർക്ക് വിഷുക്കോടി നൽകി


ന്യൂമാഹി: കുറിച്ചിയിൽ യങ്ങ് പയനീർസ് ക്ലബ്ബ് പ്രദേശത്തെ മുതിർന്ന അമ്മമാർക്ക് വിഷുക്കോടി നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ, വൈസ് പ്രസിഡൻ്റ് എം.കെ. സെയിത്തു, പഞ്ചായത്ത് അംഗം ടി.എ. ഷർമ്മിരാജ്, ക്ലബ്ബ് ഭാരവാഹികളായ കെ.ജയപ്രകാശ്, കെ.വി.പ്രഭാകരൻ എന്നിവർ ചേർന്ന് അമ്മമാർക്ക് വിഷുക്കോടി വീടുകളിലെത്തിച്ചു നൽകി.

img-20260414-wa0023

മാഹിയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു


മാഹി: ബിജെപി മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു. എസ്.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ടി. ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ദിനേശ് അങ്കവളപ്പിൽ മുഖ്യഭാഷണം നടത്തി.

മഗനീഷ് മഠത്തിൽ, ജയസൂര്യബാബു, പനത്തറ ഹരിദാസ്, വി.എം. മധു, വി.കെ. അശ്വതി, അർച്ചന അശോക്, ഷനില പള്ളൂർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ അംബേദ്കറിന്റെ ആശയങ്ങളും സാമൂഹ്യനീതിയുടെ സന്ദേശവും പ്രഭാഷകർ ചർച്ച ചെയ്തു.

img-20260414-wa0024

സംഘപരിവാർ ആശയങ്ങളുടെ പ്രാണേതാവ്


മാഹി: സംഘപരിവാർ ആശയങ്ങൾക്ക് മയ്യഴിയുടെ മണ്ണിൽ, പ്രത്യേകിച്ച് ചാലക്കരയിൽ ,ആദ്യമായി വിത്തുവിതച്ചത് കല്ലാണ്ടിയിൽ ദാമുവാണ്.

ചാലക്കരയിലെ ആദ്യത്തെ സ്വയം സേവകൻ എന്ന് വിശേഷിപ്പിക്കാം. സ്വന്തം വീട്ടിലും, നാട്ടിലും കടുത്ത എതിർപ്പുകളെ നേരിട്ടാണ് അദ്ദേഹം ജനസംഘം കെട്ടിപ്പടുത്തത് . രാഷ്ട്രീയ അക്രമങ്ങൾ കൊണ്ട് കലുഷിതമായ അക്കാലത്താണ്  ദാമു മുഴുവൻ സമയ ജനസംഘം പ്രവർത്തകനായത്.

സ്വന്തം വീട്ടിനോട് ചേർന്ന് ശാഖ കെട്ടിയാണ് അദ്ദേഹം ആർ.എസ്.എസ്. പ്രവർത്തനമാരംഭിച്ചത്.

അടിയന്തിരാ കാലത്ത് ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊണ്ട അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും, പിന്നീട് ദിവസങ്ങൾക്ക് ശേഷം വിട്ടയക്കുകയായിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ പ്രസിദ്ധീകരിച്ച കുരുക്ഷേത്ര യുടെ രഹസ്യ വിതരണക്കാരനായിരുന്നു അദ്ദേഹം.. വർഷങ്ങൾ എടുത്താണ് തന്റെ വീട് അദ്ദേഹം തനിച്ച് നിർമ്മിച്ചത്. മുംബെ മലയാളിയായിരുന്ന ശങ്കർദാസ് അരനൂറ്റാണ്ട് മുമ്പ് നാട്ടിലെത്തി മാഹിയിലെ ആദ്യത്തെ ജനസംഘം സ്ഥാനാർത്ഥിയായി ചാലക്കര വാർഡിൽ മത്സരിച്ചപ്പോൾ , ചുക്കാൻ പിടിച്ചത് ദാമുവായിരുന്നു. പിതാവ് കല്ലാണ്ടിയിൽ കുമാരൻ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനും, ചാലക്കര ശ്രീ നാരായണമഠം നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിച്ച ആളുമായിരുന്നു.

img-20260414-wa0019

ദാമോദരൻ നിര്യാതനായി


മാഹി: ചാലക്കര പി.എം.ശ്രീ ഉസ്മാൻ സ്മാരക ഹൈസ്കൂളിന് സമീപം കല്ലാണ്ടിയിൽ ദാമോദരൻ (79)നിര്യാതനായി. പരേതരായ കല്ലാണ്ടി കുമാരന്റെയും കല്ലാണ്ടി മാതുവിന്റെയും മകനാണ്.

ഭാര്യ: പരേതയായ ചന്ദ്രി.

മക്കൾ: ദിൻഷ (അധ്യാപിക, ജി.എൽ.പി.എസ് പള്ളൂർ നോർത്ത്), ദീഷ്മ (അധ്യാപിക, ആമ്പിലാട് എൽ.പി സ്കൂൾ, കൂത്തുപറമ്പ്), ദിബീഷ്, ദീപ്ന (അധ്യാപിക, ജി.എൽ.പി.എസ് ചെമ്പ്ര എൽ.പി സ്കൂൾ).

മരുമക്കൾ: സൂരജ് വി.ആർ (യു.ഡി.സി, സി.ഇ ഭാരതൻ ഹയർ സെക്കൻഡറി സ്കൂൾ), രജീഷ് കുമ്മകാരോത്ത് (അബുദാബി), എമ്പ്രാൻ അജേഷ് (ബെസ്റ്റ് ബേക്കറി, പാറാൽ, ചെമ്പ്ര).

സ്പീക്കർ വിഷു ആശംസിച്ചു


ലോകത്തിന്റെ എല്ലാ മലയാളികൾക്കും കേരള നിയമസഭാ സ്പീക്കർ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേർന്നു.

വിഷു എന്നത് പുതുവർഷ പ്രതീക്ഷകളുടെയും സമൃദ്ധിയുടെയും പുതുജീവിതത്തിന്റെയും പ്രതീകമാണ്. 

കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുകയും പരസ്പര സ്നേഹവും സൗഹൃദവും വർധിപ്പിക്കുകയും ചെയ്യുന്ന ഒരു ആഘോഷമാണ് വിഷു.

സാമൂഹിക ഐക്യവും മത സൗഹൃദവും നിലനിൽക്കുന്ന നമ്മുടെ കേരളത്തിന്റെ സംസ്കാര പൈതൃകം ഈ ആഘോഷവേളയി ൽ കൂടുതൽ ശക്തിപ്പെടട്ടെ. 

ഈ വിഷു എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് സ്പീക്കർ ആശംസിച്ചു

img-20260414-wa0022(1)

സജീവൻ നിര്യാതനായി


ന്യൂമാഹി :ഒളവിലം മേക്കര വീട്ടിൽ താഴെ അക്രാൽ മീത്തൽ സജീവൻ (48)നിര്യാതനായി.

അച്ഛൻ: പരേതനായ അക്രാൽ മീത്തൽ അനന്തൻ

അമ്മ: കമല

സഹോദരങ്ങൾ: സജില രമേശൻ, സജിന സജീവൻ, സജിത്ത് (ഒമാൻ)

ജാമാതാക്കൾ: മണ്ടോത് മീത്തൽ രമേശൻ (പള്ളൂർ), എടച്ചേരി വീട്ടിൽ സജീവൻ ( മേനപ്രം)

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA