ഒരു തീപ്പൊരി ചിതറിയാൽ പന്തക്കൽ - മൂലക്കടവ്പ്രദേശം കത്തിയമരും.

ഒരു തീപ്പൊരി ചിതറിയാൽ പന്തക്കൽ - മൂലക്കടവ്പ്രദേശം കത്തിയമരും.
ഒരു തീപ്പൊരി ചിതറിയാൽ പന്തക്കൽ - മൂലക്കടവ്പ്രദേശം കത്തിയമരും.
Share  
2026 Apr 13, 11:15 PM
SAMUDRA
NISH
KWICOS
yoga

ഒരു തീപ്പൊരി ചിതറിയാൽ പന്തക്കൽ - മൂലക്കടവ്പ്രദേശം കത്തിയമരും.


മാഹി:നിയമങ്ങളെയെല്ലാം കാറ്റിൽപ്പറത്തി പടക്ക ശേഖരവും, മദ്യഷാപ്പുകളും പെട്രോൾ പമ്പുകളുമെല്ലാം തൊട്ടുരുമ്മിക്കിടക്കുന്നു.

 പ്രത്യേകിച്ച് മൂലക്കടവ്, കോപ്പാലം പ്രദേശങ്ങളാണ് അക്ഷരാർത്ഥത്തിൽ ഒരു അഗ് പർവ്വതത്തിന് മുകളിലുള്ളത്. മദ്യക്കടകളും, പടക്ക കടകളും, പെട്രോൾ പമ്പുകളും എല്ലാം യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ അനുവദിക്കുകയാണ്. മദ്യശാല പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നും 15 മീറ്റർ അകലെ മാത്രമാണ് പടക്കക്കട പ്രവർത്തിക്കാവൂ എന്നാണ് നിയമം. പെട്രോൾ പമ്പിൽ നിന്നും 50 മീറ്ററെങ്കിലും ദൂരമുണ്ടാകണം പടക്കക്കടക്ക്. എന്നാൽ കോപ്പാലം, മൂലക്കടവിൽ ഈ നിയമങ്ങളൊന്നും ബാധകമല്ല.മൂലക്കടവിൽ മാത്രം 50 മീറ്ററിനുള്ളിൽ ഏഴോളം മദ്യശാലകൾ മൂന്ന് പെട്രോൾ പമ്പ് എന്നിവയുണ്ട്.

ഇതിന് പുറമെയാണ് വിഷുവിനോടനുബന്ധിച്ച് കൂണുകൾ മുളച്ചു പൊന്തുന്നത് പോലെ പടക്കക്കടകളും ഇവയ്ക്കിടയിൽ ഒരു സുരക്ഷിതത്വവുമില്ലാതെ ഇടം പിടിച്ചിട്ടുള്ളത്. ഇവിടെ ഒരേ കെട്ടിടത്തിൽ മദ്യക്കടയും, പടക്ക കടയും കാണാം. ഇതേ കെട്ടിടത്തിൽ തന്നെ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുകയും, ഗ്യാസ് സിലണ്ടറടക്കം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നുമുണ്ട്.

ഒരു സുരക്ഷിതത്വവുമില്ലാതെ രാത്രിയിൽ താർപ്പായ കെട്ടിയാണ് ഇവിടത്തെ ചില പടക്കകടകൾ പടക്കങ്ങൾ സൂക്ഷിക്കുന്നത്. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന വഴിയാണിത്. ഒരു തീപ്പൊരി ചിതറിയാൽ മൂലക്കടവും പരിസര പ്രദേശങ്ങളുംഅഗ്നിക്കിരയാകും. 


ചിത്രവിവരണം: പടക്കക്കടയും മദ്യഷാപ്പും തൊട്ടുരുമ്മിക്കിടക്കുന്നു.

whatsapp-image-2026-04-13-at-8.06.15-pm

വിഷു വിളവെടുപ്പ് നടത്തി


മാഹി:കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത വിഷുക്കാല പച്ചക്കറികൾ വിളവെടുത്തു.

കർഷകസംഘത്തിന്റെ സഹയാത്രികരായ ശ്രീകുമാർ, അനിൽ കോട്ടായി, ഉദയൻ പുത്തലം എന്നിവർ ചേർന്നാണ് വിളവെടുത്തത്. പ്രസിഡന്റ്‌ മനോഷ് പുത്തലം അധ്യക്ഷതവഹിച്ചു. രജിൽ ചെറുകല്ലായി,

യൂ ടി സതീശൻ, വി.രഞ്ജിന സംസാരിച്ചു.

കർഷകസംഘം മാഹി വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് സ്വാഗതം പറഞ്ഞു.കക്കിരി, മത്തൻ, വെള്ളരി, ചീര എന്നിവയാണ് പുത്തലം ക്ഷേത്ര പരിസരത്ത് കൃഷി ചെയ്തത്


ചിത്ര വിവരണം: കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കാർഷിക വിളവെടുപ്പ്

സ്കോറേഴ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു


തലശ്ശേരി:കണ്ണൂർ ജില്ല ക്രിക്കറ്റ്, അസോസിയേഷൻറെ ആഭിമുഖ്യത്തിൽ പുതിയ സ്കോറർമാരെ വാർത്തെടുക്കുവാൻ ഏപ്രിൽ 19 ന് തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സ്കോറേഴ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു.

പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം

9605004563, 9645833961

whatsapp-image-2026-04-13-at-8.09.33-pm

മീര ശ്രീവാസ്തവ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു


മാഹി : പി എം ശ്രീ സ്കൂളുകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി മീര ശ്രീവാസ്തവ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു. പ്രിൻസിപ്പാൾ കെ ഷീബയുടെ നേതൃത്വത്തിൽ ജോ. സെക്രട്ടറിയെ സ്വീകരിച്ചു. മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനൂജ, സമഗ്ര ശിക്ഷ എ.ഡി.പി.സി പി ഷിജു എന്നിവരും ജോയിന്റ് സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. സ്കൂളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ സെക്രട്ടറി പ്രവർത്തനങ്ങൾ പ്രശംസനമെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു . 


ചിത്രവിവരണം:കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി മീര ശ്രീവാസ്തവ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിക്കുന്നു

പുതുച്ചേരി: സർക്കാർ ജോലി അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി


മാഹി:പുതുച്ചേരി പരീക്ഷാ അതോറിറ്റി (PEA) നടത്തിയ അറിയിപ്പനുസരിച്ച്, കോമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (CGL), കോമ്പൈൻഡ് ഹയർ സെക്കന്ററി ലെവൽ (CHSL) പരീക്ഷകളുടെ ഭാഗമായി വിവിധ സർക്കാർ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചിരുന്നു. മാർച്ച് 13, 2026-നാണ് അപേക്ഷകൾക്ക് വിജ്ഞാപനം പുറത്തിറക്കിയത്. ആദ്യം നിശ്ചയിച്ചിരുന്ന അവസാന തീയതി ഏപ്രിൽ 13, 2026 ആയിരുന്നു.

എന്നാൽ, പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് ഏപ്രിൽ 4 മുതൽ 9 വരെ നിലവിലുണ്ടായിരുന്ന മോഡൽ കോഡ് ഓഫ് കണ്ടക്റ്റ് കാരണം ഓൺലൈൻ അപേക്ഷ സമർപ്പണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് ഏപ്രിൽ 10 മുതൽ അപേക്ഷ സ്വീകരിക്കൽ വീണ്ടും ആരംഭിച്ചു.

ഇതിനാൽ, അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20, 2026 ഉച്ചയ്ക്ക് 3 മണിവരെ നീട്ടിയതായി അധികൃതർ അറിയിച്ചു.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അധിക സമയം പ്രയോജനപ്പെടുത്തി വൈകാതെ അപേക്ഷകൾ സമർപ്പിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്ന മറ്റ് എല്ലാ നിബന്ധനകളും മാറ്റമില്ലാതെ തുടരും.

എ. പി. കുഞ്ഞിക്കണ്ണന്റെ പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും.


ന്യൂമാഹി :മലയാളകലാഗ്രാമം സ്ഥാപകനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ എ. പി. കുഞ്ഞിക്കണ്ണന്റെ പൂർണകായ വെങ്കല പ്രതിമ മലയാള കലാഗ്രാമത്തിൽ സ്ഥാപിക്കുന്നു.

മെയ്‌ 2 ന് രാവിലെ 11 മണിക്ക് വിഖ്യാത കഥാകൃത്ത് ടി. പത്മനാഭന്റെ അധ്യക്ഷതയിൽ മുഖ്യ മന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും.. പ്രശസ്ത ശില്പി എൻ. മനോജ്‌കുമാറാണ് ശില്പം രൂപകല്പന ചെയ്തത്.തുടർന്ന് വൈകീട്ട് 3 ന് കലാഗ്രാമം 32ാം വാർഷികാഘോഷവും നടക്കും.

 സംഘാടക സമിതി രൂപീകരണയോഗത്തിൽ പാനൂർ ബ്ലോക്ക്‌ പഞ്ചായത്തു അംഗം പി. കെ. മോഹനൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. കലാഗ്രാമം ട്രസ്റ്റി ഡോ. എ. പി. ശ്രീധരൻ, അഡ്മിനിസ്‌ട്രെറ്റർ പി. ജയരാജൻ, അസീസ് മാഹി, ചാലക്കര പുരുഷു, വി. കെ. രാഗേഷ് കെ. പി. സുനിൽകുമാർ, ഡോ. മുനീർ, അഡ്വ. എൻ.കെ.സജ്‌ന , പ്രശാന്ത് ഒളവിലം സംസാരിച്ചു.

ന്യൂ മാഹി ഗ്രാമപഞ്ചായത്തു പ്രസിഡണ്ട്‌ അർജുൻ പവിത്രൻ (രക്ഷാധികാരി), ഡോ. എ. പി. ശ്രീധരൻ (ചെയർമാൻ )

അസീസ് മാഹി (ജന. കൺവീനർ )എന്നിവരെയും വിവിധ സബ്കമ്മിറ്റി 

ഭാരവാഹികളായി ചാലക്കര പുരുഷു, ഡോ. മുനീർ, നിബിൻരാജ് ,സിറോഷ്,പ്രശാന്ത് ഒളവിലം, അഡ്വ. എൻ.കെ. സജ്‌ന, വൈ.എം. അനിൽകുമാർ, ടി.പി.ഷിജു , എന്നിവരെയും. തിരഞ്ഞെടുത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA