കീഴന്തൂർ തറവാട് കുടുംബ സംഗമം

കീഴന്തൂർ തറവാട് കുടുംബ സംഗമം
കീഴന്തൂർ തറവാട് കുടുംബ സംഗമം
Share  
2026 Apr 12, 10:13 PM
SAMUDRA
NISH
KWICOS
yoga

കീഴന്തൂർ തറവാട് കുടുംബ സംഗമം


മാഹി: ചാലക്കര കീഴത്തൂർ തറവാട് കുടുംബ സംഗമം കീഴന്തൂർ ഭഗവതി ക്ഷേത്രാങ്കണത്തിൽ നടന്നു.

കീഴന്തുർ രവീന്ദ്രൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ പ്രമുഖ ഗാന്ധിയൻ കീഴന്തൂർ പത്മനാഭൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.മോഹനൻ ചമ്പാട് റിപ്പോർട്ട് അവതരിപ്പിച്ചു.

കുട്ടികൃഷ്ണൻ നമ്പ്യാർ,എം.പി.ശിവദാസ് , ടി.വിനോദ്, കീഴന്തൂർ രാധ സംസാരിച്ചു.

ഭാരവാഹികളായി കീഴന്തൂർ പത്മനാഭൻ (പ്രസിഡണ്ട് ) മോഹനൻ ചമ്പാട് (ജനറൽ സെക്രട്ടരി ) എം.പി.പ്രദീപ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കുടുംബ ട്രസ്റ്റ് രൂപീകരിക്കാനും തീരുമാനിച്ചു.


ചിത്രവിവരണം: കുടുംബ സംഗമത്തിൽ പങ്കെടുത്തവർ

img-20260412-wa0014

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു


കഴിഞ്ഞ ദിവസം നിര്യാതനായ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേരള മുശാവറ അംഗവുമായ ടി എസ് ഇബ്രാഹിം കുട്ടി മുസ്ല്യാരുടെ വസതി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു

8500 വോട്ടു കിട്ടിയാൽ മാഹിയിൽ

എം എൽ എ യാകാം..

:ചാലക്കര പുരുഷു


മാഹി: കേന്ദ്ര ഭരണപ്രദേശമായ മാഹിയിൽ , വോട്ടുകൾ പെട്ടിയിലാക്കി കനത്ത സായുധ കാവലിൽ മാഹി ജെ.എൻ.ജി. ഗവ: ഹയർസെക്കൻഡറി സ്കൂളിൽ സൂക്ഷിച്ചു വെച്ചിരിക്കെ, പുറത്ത് രാഷ്ട്രീയ പാർട്ടിക്കാരുടേയും, തെരഞ്ഞെടുപ്പ് വിദഗ്ധരുടേയും തലങ്ങും വിലങ്ങുമുള്ള കണക്ക് കൂട്ടലുകൾക്കറുതിയായിട്ടില്ല. വിജയ് പാർട്ടിയും,റിബലും, അപരന്മാരുമുൾപ്പടെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളുമടക്കം എട്ട് സ്ഥാനാർത്ഥികൾ ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നു.

1225 പ്രവാസി വോട്ടുകളടക്കം മൊത്തം 30237 വോട്ടർമാരാണുള്ളത്. ഇതിൽ 23.405 ( 72.36%) പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിൽ സിറ്റിങ്ങ് എം എൽ എ രമേശ് പറമ്പത്തും . എൽ ഡി.എഫ് സ്വതന്ത്രൻ അഡ്വ.ടി. അശോക് കുമാറും എൻ.ഡി.എ. സ്ഥാനാർത്ഥി അങ്ക വളപ്പിൽ ദിനേശനും ഒരുപോലെ വിജയം അവകാശപ്പെടുന്നുണ്ട്. ഇടത് മുന്നണി പ്രവർത്തകർ അഡ്വ.ടി.അശോക് കുമാറിന്റെ ഭൂരിപക്ഷം പ്രവചിക്കുന്ന 10 പേർക്ക് 10 സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടത് മുന്നണി സ്ഥാനാർഥിയെ നിർത്തിയിട്ടില്ലാത്ത

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് 12000 വോട്ടുകളും ബിജെപിക്ക് 7400 വോട്ടുകളും ലഭിച്ചിരുന്നു. എന്നാൽ ഈ കണക്കുകൾ വെച്ച് അസംബ്ലി വോട്ടുകളെ തുലനം ചെയ്യാനാവില്ല.

2021 ലെ അസംബ്ലി തെരത്തെടുപ്പിൽ കോൺഗ്രസ്സിന് 9744 വോട്ടുകളും, എൽ.ഡി.എഫിന് 9444 വോട്ടുകളുമാണ് ലഭിച്ചത്.എൻ.ഡി.എക്ക് 

 3532 വോട്ടുകളും ലഭിച്ചിരുന്നു. ഇത്തവണ അതിശക്തമായ ത്രികോണ മത്സരത്തിൽ മുന്നണികൾ അവരുടെ ഓരോ വോട്ടും പെട്ടിയിൽ വീഴ്ത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. വോട്ടിന്റെ 'വില' എത്രയാണെന്ന് രാഷ്ട്രീയ പാർട്ടിക്കാർക്ക് നന്നായറിയാം. കഴിഞ്ഞ തവണ തങ്ങൾക്ക് കിട്ടിയ വോട്ടുകൾ നിലനിർത്തുമെന്നും, അതിന് പുറമെ എസ്.ഡി.പി.ഐ. വോട്ടുകൾ കൂടി ലഭിച്ചിട്ടുണ്ടെന്നും . കോൺഗ്രസ് മുന്നണി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ വോട്ടിന്റെ ധ്രുവീകരണം തങ്ങൾക്ക് ഏറെ ഗുണം ചെയ്തിട്ടുടെന്നും കോൺഗ്രസ്സ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

9000 ഫിക്സഡ് വോട്ടുകൾ ഇടതുപക്ഷത്തിനൊപ്പമുണ്ടെന്നും അതിന് പുറമെ അഡ്വ: ടി. അശോക്, കുമാറിന് ലഭിക്കുന്ന വ്യക്തിഗത വോട്ടുകൾ ഭൂരിപക്ഷം കൂട്ടുമെന്നും എൽ.ഡി.എഫ് വൃത്തങ്ങൾ ചുണ്ടിക്കാട്ടുന്നു. 

നാളിതുവരെ ബി.ജെ.പി ഒരു തെരഞ്ഞെടുപ്പിലും. കാഴ്ചവെക്കാത്ത പ്രവർത്തനമാണ് വൻ ജനപങ്കാളിത്തത്തോടെ നടത്തിയതെന്നും .

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ താമരചിഹ്നത്തിൽ ലഭിച്ച 7400 വോട്ടുകൾക്ക് പുറമെ രണ്ടായിരം വോട്ടുകൾ പുതുതായി പിടിക്കുമെന്നും ബി.ജെ.പി.നേതാക്കൾ തറപ്പിച്ച് പറയുന്നു. 

പോൾ ചെയ്ത 23,400 വോട്ടുകളിൽ 350 (ലീഗ് വിമതൻ) വിജയ് പാർട്ടി (50) രണ്ട് അപരൻമാർ (100) സ്വതന്ത്ര (50)നോട്ട (50) വോട്ടുകൾ മാറ്റി നിർത്തിയാൽ , അവശേഷിക്കുന്ന 22,800 വോട്ടുകളാണ് മൂന്ന് മുന്നണികളും വീതി ച്ചെടുക്കുക. പ്രവചനാതീതമായ ത്രികോണ മത്സരത്തിൽ 8500 വോട്ടിന് മുകളിൽ പിടിക്കുന്നയാൾക്ക് മയ്യഴിയിലെ ഏക മണ്ഡലത്തിൽ നിന്നും മെയ് 4 ന് പുതുച്ചേരി അസംബ്ലിയിലേക്ക് ട്രെയിൻ കയറാനാവും.

ബുത്ത് ലെവൽ ഓഫീസർമാർക്ക് ഇലക്ഷൻ കമ്മീഷന്റെ അവഗണനയെന്ന് പരാതി


തലശ്ശേരി: തെരഞ്ഞെടുപ്പ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് കടുത്ത വേനലിലും അധ്വാനിച്ച ബുത്ത് ലെവൽ ഓഫീസർമാർക്ക് ഇലക്ഷൻ കമ്മീഷന്റെ അവഗണനയെന്ന് പരാതി വോട്ടർമാർക്കുള്ള സഹായ കേന്ദ്രങ്ങൾ ഒരുക്കി വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിൽ സേവനം ചെയ്യാനാണ് നിർദേശം എന്നാൽ ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് പിന്തുണ ഉണ്ടായില്ല വളണ്ടിയർ സേവനങ്ങൾ അനുഷ്ഠിക്കുന്നവർക്ക് പോലും വോട്ടെടുപ്പ് ദിവസം തന്നെ വേതനം നൽകുമ്പോൾ എസ് ഐ ആർ ഡ്യൂട്ടി മുതലുള്ള സേവനങ്ങൾക്ക് ആറായിരം രുപ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത് എന്നാൽ2000 രുപ യും ഒരു കുടയുംമാത്രമാണ് നൽക്കിയത് സാധാരണ എല്ലാ വർഷവും നടക്കാറുള്ള സംഗ്രഹിത പുതുക്കൽ യജ്ഞത്തിന് അനുവദിച്ച ആയിരം രൂപ 2000 ആയി വർധിപ്പിച്ച് ഉത്തരവ് ഇറക്കിരുന്നു എന്നാൽ ഈ 1000 രുപ കേരളത്തിൽ ലഭിക്കാറില്ലെന്ന് ബി എൽ ഒ മാർ പറയുന്നു നവംബർ നാല് മുതൽ ഫെബ്രവരി 23 വരെ ആയിരുന്നു എസ് ഐ ആർ ഡ്യൂട്ടി ഈ സമയത്ത് യാത്ര, ഭക്ഷണം, സ്റ്റേഷനറി തുടങ്ങിയ ഇനങ്ങളിൽ ചെലവായ തുക പോലും ലഭിക്കാത്ത സാഹചര്യമാണ് തെരഞ്ഞെടുപ്പ് ദിവത്തെ ഡ്യൂട്ടിയുടെ പ്രതിഫലവും എന്ന് ലഭിക്കുമെന്ന് അറിയാത്ത സ്ഥിതിയാണ് റൂട്ട് ഓഫീസർമാർക്ക് 1150 രൂപ ലഭിച്ചു എന്നാൽ ശരാശരി ആയിരം വോട്ടർമാർക്ക് സ്റ്റിപ്പുകൾ വിതരണം ചെയ്യുന്നതിന് 600 രൂപയും വോട്ടെടുപ്പ് ദിവസം ബൂത്തിൽ വോട്ടർമാരെ സഹായിക്കുന്നതിനായി ഇരിക്കുന്നതിന് 900 രൂപയും ആണ് പ്രതിഫലം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് പോലും ഡ്യൂട്ടിക്ക് 3000 രൂപയിലേറെ വേതനം നൽകുമ്പോഴാണ് ദിവസങ്ങളായി ഫിൽഡിൽ പ്രവൃത്തിക്കുന്ന ബുത്ത് ലെവൽ ഓഫീസർമാർക്ക് ഈ അവഗണന.

img-20260412-wa0019

ചന്ദ്രൻ നിര്യാതനായി


ചൊക്ലി : ഒളവിലം ഫാമിലി ഹെൽത്ത് സെൻ്ററിന് സമീപം മാരാർ പറമ്പത്ത് ചന്ദ്രൻ (56) നിര്യാതനായി. പരേതനായ കൃഷ്ണൻ്റെയും -നാരായണിയുടെയും മകനാണ് . ഭാര്യ : റീന,

മക്കൾ : ചന്ദന , ചൈത്ര (ഇരുവരും വിദ്യാർഥികൾ) സഹോദരങ്ങൾ: പവിത്രൻ (കച്ചവടം സി . പി. റോഡ് ) അജിത, അനിത പരേതനായ 

ശശീന്ദ്രൻ.

img-20260412-wa0020(1)

എം.കെ. ലക്ഷ്മി നിര്യാതയായി


ന്യൂമാഹി:കവിയൂർ അംബേദ്കർ സാംസ്കാരിക നിലയം സമീപം മേക്കര കേളോത്ത് ലക്ഷ്മി (85) നിര്യാതയായി.

ഭർത്താവ്പരേതനായ എം സി ബാലൻ .

മക്കൾ :വത്സൻ എം സി,വിനോദൻ എം സി,അശോകൻ എം സി( സിപിഐ എം കവിയൂർ ഈസ്റ്റ് മെമ്പർ,മാഹി നാടകപ്പുര, സിഐടിയു കാർപെൻ്റർ വർക്കേഴ്സ് യൂണിയൻ പാനൂർ ഏരിയ കമ്മിറ്റി അംഗം) പ്രമോദ് എം സി,പ്രവീൺ എം സി,പ്രസീത , ലസിത, പ്രസീന (ബാംഗ്ലൂർ)

മരുമക്കൾ: പരേതയായ പങ്കജ,ഇന്ദിര,രേഷ്മ, ഉമ,ഷൈനി,

img-20260412-wa0018(1)

വായന ചലഞ്ച്; പാനൂരിൽ മേഖലാതല യോഗം ചേർന്നു

പാനൂർ: 'മനസ്സ് നിറയെ വായിക്കാം - ആകാശത്ത് പറക്കാം ' എന്ന സന്ദേശത്തോടെ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഏപ്രിൽ 19 മുതൽ മെയ് 30 വരെയായി സംഘടിപ്പിക്കുന്ന വായന ചലഞ്ച് വിജയിപ്പിക്കാൻ പാനൂർ മേഖലാതല യോഗം ചേർന്നു. 55 വായനശാലകളുടെ പ്രസിഡൻ്റ്, സെക്രട്ടറി, ലൈബ്രേറിയൻ, രണ്ട് ഫെസിലിറ്റേർമാർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് പാനൂർ പി.ആർ.ലൈബ്രറി ഹാളിൽ ചേർന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് കെ. ഹരിദാസൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിലംഗം ജയചന്ദ്രൻ കരിയാട്, മേഖലാ സെക്രട്ടറി കെ.പ്രദീപ് എന്നിവർ സംസാരിച്ചു.

ഭാവി തലമുറയെ വായനശാലകളിലേക്ക് ആകർഷിക്കുന്ന തരത്തിൽ വിവിധ ഇനങ്ങളിലായി മേഖലയിലെ മുഴുവൻ ഗ്രന്ഥാലയങ്ങളിലും വായന ചലഞ്ച് നടത്താനും മികച്ച കുട്ടികൾക്ക് വിമാനയാത്ര അടക്കമുള്ള സമ്മാനങ്ങൾ നൽകാനും തീരുമാനിച്ചു.

എ.പി.കുഞ്ഞിക്കണ്ണന് കലാഗ്രാമത്തിൽ നിത്യ സ്മാരകം


മാഹി: മലയാള കലാഗ്രാമം സ്ഥാപകനും, മാനേജിങ്ങ് ട്രസ്റ്റിയും .പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനുമായിരുന്നഎ.പി.കുഞ്ഞിക്കണ്ണന്റെ പ്രതിമ മലയാള കലാഗ്രാമത്തിൽ സ്ഥാപിക്കുന്നു.

മെയ് 2 ന് കാലത്ത് 11 മണിക്ക് വിഖ്യാത കഥാകൃത്ത് ടി.പത്മനാഭന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും.

സംഘാടക സമിതി ചെയർമാനായി കലാഗ്രാമം ട്രസ്റ്റി ഡോ:എ.പി. ശ്രീധരനേയും, ജനറൽ കൺവീനറായി അസീസ് മാഹിയേയും തെരഞ്ഞെടുത്തു.

img-20260412-wa0021

രാജേഷ് മാടായി നിര്യാതനായി


മാഹി : ചെമ്പ്രയിലെ കിഴക്കെപറമ്പത്ത് ശ്രീ കൗസ്തുഭത്തിൽ രാജേഷ് മാടായി ( 49 ) നിര്യാതനായി. പരേതരായ ബാലൻ്റെയും , ലീലയുടെയും മകനാണ്.

ഭാര്യ : രേഷ്‌മ . മക്കൾ : ത്രയ്ലോക് രാജ്, ഭാവത്രയ.

സഹോദരങ്ങൾ:രാജേഷ്(ഇളയതടമുക്ക് ), ശുഭ (പിണറായി ).

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA