ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ നിര്യാതനായി.
മാഹി:പണ്ഡിതശ്രേഷ്ഠനും സമസ്ത കേന്ദ്ര മുശാവറ അംഗവും, നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ (88)മാഹി സ്പിന്നിങ്ങ് മില്ലിന്നടുത്ത സയീദ് മൻസിലിൽ നിര്യാതനായി.
ഉണ്ണികുളം എകരൂര്‍ പൂക്കോയ തങ്ങൾ ഹോസ്പീസില്‍ ചികിത്സയിലിരിക്കെ ഇന്ന്ലെ പുലര്‍ച്ചെ നാല് മണിയോടെയാണ് അന്ത്യം. വാർദ്ധക്യ സഹജമായ രോഗത്തിന് ചികില്‍സയിലായിരുന്നു.
പുതുചേരി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും, തലശ്ശേരി, പാനൂർ, കോട്ടക്കല്‍, നിട്ടൂര്‍, അഴിയൂർ, കല്ലറക്കൽ തുടങ്ങിയ മുപ്പതോളം മഹല്ലുകളുടെ ഖാസിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1937- ലാണ് ജനനം.പരേതരായ തളങ്കര മുഹമ്മദ് സഈദ് മുസലിയാരുടെയും ഫാത്തിമയുടെയും മകനാണ്. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്ല്യാരുടെ പൗത്രനാണ്. പിതാവ് മുഹമ്മദ് സഈദ് മുസ്ലിയാരിൽ നിന്നും, പിന്നീട് പെരിങ്ങത്തൂർ ദര്‍സ്, കല്ലറക്കൽ ദര്‍സ്
പ്രാഥമിക പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി. ഖുതുബി മുഹമ്മദ് മുസ്‌ലിയാർ,
ശൈഖുനാ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ഒ.കെ സൈനുദ്ധീൻ കുട്ടി മുസ്‌ലിയാർ, കെ.സി ജമാലുദ്ധീൻ മുസ്‌ലിയാർ, കാപ്പാട് ഇബ്രാഹിം മുസ്‌ലിയാർ, മുഹമ്മദ് കോയ തങ്ങൾ പരപ്പനങ്ങാടി, അബൂബക്കർ ഹസ്‌റത്ത്, കെ.പി അബ്ദുൽ അസീസ് മുസ്‌ലിയാർ, സുലൈമാൻ മുസ്‌ലിയാർ എന്നിവര്‍ ഉസ്താദുമാരാണ്. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ് അലി ബാഫഖി തങ്ങൾ, സി.കെ.എം സാദിഖ് മുസ്‌ലിയാർ, എ.കെ അബ്ദുറഹിമാൻ മുസ്‌ലിയാർ, ഇ സുലൈമാൻ മുസ്‌ലിയാർ
എന്നിവര്‍ സഹപാഠികളാണ്. പാനൂർ, മട്ടന്നൂർ, ഇരിക്കൂര്‍, നിട്ടൂർ, വയലക്കണ്ടി തുടങ്ങി വിവിധ സ്ഥലങ്ങളിൽ ദര്‍സ് നടത്തിയിട്ടുണ്ട്. ഭാര്യ: സി. ഫാത്തിമ. മക്കൾ: സഫിയ, സാജിത, മുഹമ്മദ് സഈദ് (ഖത്തർ ), മുഹമ്മദ് സാദിഖ് (വ്യാപാരി), മുഹമ്മദ് സാലിം (ഖത്തർ).
മരുമക്കൾ :
അബ്ദുറഹ്മാൻ, കൂത്തുപറമ്പ്,
നാസർ ഫൈസി മാക്കൂൽ പീടിക ,
സൈദ, പാനൂർ,
സൽഹത്ത്, മൂര്യാട്,
ബുഷ്റ മൂര്യാട്
സഹോദരങ്ങൾ:
റാബിയ പയ്യോളി , അബ്ദു റഹീം ചൊക്ലി,
പരേതരായ ടി എസ് അബ്ദുൽ ഖാദിർ മൗലവി, ടി എസ് അബൂബബക്കർ മുസ്ല്യാർ, ടി എസ് അബ്ദുൽ ഹമീദ് മുസ്ല്യാർ
ഇബ്രാഹിം കുട്ടി മുസ്ല്യാരുടെ നിര്യാണത്തിൽ അനുശേ ശോചന പ്രവാഹം
മാഹി: പണ്ഡിതൻ ടി.എസ് ഇബ്രാഹിം കുട്ടി മുസ്ല്യാരുടെ
വീട്ടിൽ പ്രമുഖരടക്കം നൂറുകെക്കാനാളുകൾ ഒഴുകിയെത്തുന്നു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സ്പീക്കർ അഡ്വ. എ എൻ ഷംസീർ, രമേശ് പറമ്പത്ത് എം എൽ എ, കെ പി മോഹനൻ എം എൽ എ, മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ സൈനുൽ ആബിദീൻ സഫാരി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ഇൻ ചാർജ് അഡ്വ. കെ എ ലത്തീഫ്, വഖഫ് ബോർഡ് മുൻ അംഗം അഡ്വ. പി വി സൈനുദ്ദീൻ, റഹ്ദാദ് മൂഴിക്കര, ജാഫർ ചമ്പാട്, ടി എച്ച് അസ്ലം, റിയാസ് നെച്ചോളി തുടങ്ങിയവർ ടി എസിൻ്റെ വസതിയിൽ എത്തി കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേർന്നു
ചിത്ര വിവരണം:പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അന്ത്യോപചാരമർപ്പിക്കുന്നു.
അനേകർക്ക് ശാന്തിയും വെളിച്ചവും പകർന്ന തേജസ്വി
:ചാലക്കര പുരുഷു
മാഹി.മയ്യഴിയിലേയും തലശ്ശേരിയിലേയും മാത്രമല്ല ഉത്തര മലബാറിലെ തന്നെ മുസ്ളിം നവോത്ഥാനത്തിന് ഏറെ സംഭാവനകൾ ചെയ്ത മതപണ്ഡിതനും, മതേതര പ്രസ്ഥാനങ്ങളുടെ നായകനുമായിരുന്നു ടി.എസ്. ഇബ്രാഹിംകുട്ടി മുസ്ല്യാർ.
ഒരു വ്യക്തി മഹാപ്രസ്ഥാനമായി മാറിയ ചരിത്രമാണ് ഉസ്താദിന്റേത്. അടങ്ങാത്ത വിക്ഞാന ദാഹവും, വിജ്ഞാന ദാനത്തിന്റെ അദമ്യമായ ആവേശവുമാണ് ഇബ്രാഹിം കുട്ടി മുസ്ല്യാരെ ഒരു പ്രസ്ഥാനമാക്കി മാറ്റിയത്.
ടി.എസ്. .എന്ന രണ്ടക്ഷരത്തിൽ നാട് ആദരവോടെ വിളിക്കുന്ന ടി.എസ്. ഇബ്രാഹിം കുട്ടി മുസ്ള്യാർ മയ്യഴിയുടെ മതേതര മുഖമാണ്.
പ്രകാശങ്ങളുടെ ഭവനമായ സഈദ് മൻസിലിൽ വിജ്ഞാന പ്രഭയുമായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകാലമായി ഉസ്താദ് നാടിന്റെ വിളക്കുമാടമായി നില കൊണ്ടു.
മുസ്ലിം സമുദായത്തിനിടയിൽ ഇടമുറിയാത്ത വിശുദ്ധിയുടെ തെളിനീരൊഴുക്കായി ഈ മനുഷ്യ സ്നേഹി വളർന്നു വന്നു. മതങ്ങൾക്കുമപ്പുറം മനുഷ്യനെക്കാണുന്ന ഈ പണ്ഡിതൻ , മതസാഹോദ്യത്തിന്റെ സന്ദേശ വാഹകൻ കൂടിയാണ്. ഇതരമതസ്ഥരുമായുള്ള വിപുലമായ ആത്മബന്ധം ഉസ്താദിനെ നാടിന്റെ മുഖ്യസ്ഥനാക്കി മാറ്റുകയായിരുന്നു. വിനയവും എളിമയും ജീവിതമുദ്രയാക്കി മാറ്റിയ ഈ മനുഷ്യ സ്നേഹി, ജീവ കാരുണ്യ രംഗത്തെ ചാലക ശക്തിയാണ്.
സുന്നിയിലെ ഇരു വിഭാഗങ്ങളുമായും അടുത്ത ബന്ധം പുലർത്തിവന്ന അദ്ദേഹം ഐക്യത്തിന്റെ സന്ദേശവാഹകനായാണ് അറിയപ്പെടുന്നത്.
രാഷ്ട്രീയ-സാമുദായിക മേഖലകളിലെ ഒട്ടേറെ പ്രമുഖ നേതാക്കളുമായും സൗഹൃദം പുലർത്തിപ്പോന്നിരുന്നു.
എതിർപക്ഷ ആശയങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുകയും, ബഹുമാനിക്കുകയും ചെയ്യുകയെന്നത് ഉസ്താദിന്റെ സവിശേഷതയാണ്.
കൊറോണക്കാലത്ത് ഭക്ഷ്യധാന്യങ്ങൾ ജാതിമത ഭേദമെന്യേ എല്ലാവർക്കും മാസങ്ങളോളം, ലഭ്യമാക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. ഉള്ളവരിൽ നിന്നും സമാഹരിച്ച് ഇല്ലാത്തവർക്ക് എത്തിച്ചു കൊടുക്കുകയെന്നത് ദശകങ്ങളായി ഉസ്താദിന്റെ പ്രത്യേകതയാണ്. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ പെറുമാറാനുള്ള ഉസ്താദിന്റെ കഴിവ് അപാരമാണ്. നിർദ്ധന കുടുംബങ്ങളിലെ അനാഥരായ പെൺകുട്ടികളുടെ വിവാഹം, വീട് വെച്ച് നൽകൽ, നിർദ്ധനവിദ്യാർത്ഥികൾക്ക് ഉപരിപഠന ധനസഹായം തുടങ്ങിയ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്ക്
വഹിച്ചിട്ടുണ്ട്.
തന്റെ പിതാമഹനായ സൂഫി വര്യൻ
കുത്തുബിമുഹമ്മദ് മുസ്ല്യാരുടെ ആണ്ടിനോട് അനുബന്ധിച്ച് കഴിഞ്ഞ 62 വർഷമായി
നാട്ടുകാർക്ക് മുഴുവൻ അന്നദാനം നടത്തിവരാറുണ്ട്.
പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമാണ് ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ .
പുതുച്ചേരി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും,, തലശ്ശേരി, പാനൂർ, കോട്ടക്കല്‍, നിട്ടൂര്‍, വടകര, അഴിയൂർ, കല്ലറക്കൽ തുടങ്ങിയ മുപ്പതോളം മഹല്ലുകളുടെ ഖാസിയായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
മഹാ പണ്ഡിതനായിരുന്ന ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്ല്യാരുടെ പൗത്രനാണ്. പിതാവ് മുഹമ്മദ് സഈദ് മുസ്ലിയാരിൽ നിന്നും, പിന്നീട് പെരിങ്ങത്തൂർ ദര്‍സ്, കല്ലറക്കൽ ദര്‍സ്
പ്രാഥമിക പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി.
പ്രമുഖപണ്ഡിതരായ
പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ് അലി ബാഫഖി തങ്ങൾ, സി.കെ.എം സാദിഖ് മുസ്‌ലിയാർ, എ.കെ അബ്ദുറഹിമാൻ മുസ്‌ലിയാർ, ഇ സുലൈമാൻ മുസ്‌ലിയാർ
എന്നിവര്‍ സഹപാഠികളാണ്. പാനൂർ, മട്ടന്നൂർ, ഇരിക്കൂര്‍, നിട്ടൂർ, വയലക്കണ്ടി തുടങ്ങി വിവിധ സ്ഥലങ്ങളിൽ ദര്‍സ് നടത്തിയിരുന്നു.
ജാതി മത ഭേദമെന്യേ ഏതാവശ്യത്തിനും ജനങ്ങൾ എത്തിച്ചേരുന്നത് ഈ നാട്ടു കാരണവരുടെ ഈസ്റ്റ് പള്ളൂരിലെ സഈദ് മൻസിലിൽ എന്ന ഭവനത്തിലേക്കായിരുന്നു. ഉസ്താദിന്റെ ചിന്തോദീപ്തവും, നീതിയുക്തവുമായ വാക്കുകളെ ആർക്കും തള്ളിക്കളയാനാവുമായിരുന്നില്ല.
ചിത്ര വിവരണം: ടി.എസ്. ഇബ്രാഹിം കുട്ടി മുസ്ല്യാർ
വിഷു വിപണന മേള
ആരംഭിച്ചു
ചൊക്ലി :ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ- സി.ഡി.എസ്സ് നേതൃത്വത്തിൽ
വിപുലമായ
വിഷു വിപണന മേള ആരംഭിച്ചു,
മേളയിൽ, ഭക്ഷ്യ വസ്തുക്കളും,നാടൻ പച്ചക്കറി ഉൽപ്പന്നങ്ങളും, വസ്ത്ര ഉൽപ്പന്നങ്ങളും, മറ്റ് പലതരം വീട്ട് സാധനങ്ങളും ലഭ്യമാണ്..
വിപണന മേള
ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ വിനി അദ്ധ്യക്ഷത വഹിച്ചു , സി.ഡി എസ്. ചെയർപേഴ്സൻ റിജിന സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ റിജിന ,സി.ഡി.എസ്.ചെയർ പേഴ്സൻ രജനി ബാബു,സനില, എന്നിവർ സംസാരിച്ചു.
ആദ്യവിൽപ്പന ചൊക്ലി മാരാങ്കണ്ടിയിലെ ഗൾഫ് വ്യവസായി സി.പി. മഹമ്മൂദ് നിർവ്വഹിച്ചു
ചിത്ര വിവരണം: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് ഉദ്ഘാടനം ചെയ്യുന്നു
നഫീസ നിര്യാതയായി
മാഹി: മയലക്കര പൊന്നമ്പത്ത് പുതിയ പുരയിൽ നഫീസ (75) നിര്യാതയായി
പൊന്നമ്പത് പുതിയപുരയിൽ ഖാദറിൻ്റെ ഭാര്യ യാണ്.
പുതിയപുരയിൽ അബൂവിൻ്റെയും,മയലക്കര അയിഷയുടെയുംമകളാണ്
മക്കൾ:അഷറഫ്, നിസാബി,സാജിദ, റസീന.
മരുമക്കൾ.. കമറു, ഷംസു, മഹ്മൂദ്, നൗഫൽ
മാഹിയിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദർശനവും വണക്കവും
മാഹി: സെന്റ് തെരേസാ ബസിലിക്കയിൽ ക്രൈസ്തവസഭയിലെ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദർശനവും വണക്കവും ഒരുക്കുന്നു. പന്ത്രണ്ടാം തീയതി ഞായറാഴ്ച രാവിലെ 8:00 മണിക്ക് ബസിലിക്ക റെക്ടർ റവ.ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് പ്രദർശനം ഉദ്ഘാടനം ചെയ്യും, മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ ഒരുക്കുന്ന പ്രദർശനം ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രി 9 മണി വരെയും നടക്കുന്ന പ്രദർശനം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സമാപിക്കും. വാഴ്ത്തപ്പെട്ട കാർലോ അക്ക്വിറ്റസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട വൈദികരും ബ്രദേഴ്സും ചേർന്നാണ്ഈ പ്രദർശനം ഒരുക്കുന്നത്,
കർത്താവിന്റെ മുൾക്കിരീടത്തിന്റെയും വിശുദ്ധ കുരിശിന്റെയും മാതാവിന്റെയും യൗസേപ്പിതാവിന്റെയും തിരുവസ്ത്രങ്ങളുടെയും തിരുശേഷിപ്പുകൾ ഇതിൽപ്പെടുന്നു ഭാരതത്തിന്റെ പ്രേക്ഷിതൻ വിശുദ്ധ തോമസ്ലീഹയുടെയും മറ്റു പതിനൊന്ന് ശിഷ്യന്മാരുടെയും തിരുശേഷിപ്പുകൾ കൂട്ടത്തിലുണ്ട്. വിശുദ്ധ ഫ്രാൻസിസ് സേവിയർ, വിശുദ്ധ ഫ്രാൻസിസ് അസീസി,വിശുദ്ധ അന്തോണീസ്, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ അമ്മ ത്രേസ്യ, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ ക്ലാരയുടേയും കൂടാതെ ഭാരതത്തിൽ നിന്നുള്ള വിശുദ്ധരുടെയും അടക്കം 1500 തിരുശേഷിപ്പുകൾ ആണ് വണക്കത്തിനായി മാഹിയിൽ എത്തിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















