പുതുച്ചേരി: ലഫ്റ്റനന്റ് ഗവർണർ കെ. കൈലാശ്നാഥൻ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി.

പുതുച്ചേരി: ലഫ്റ്റനന്റ് ഗവർണർ കെ. കൈലാശ്നാഥൻ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി.
പുതുച്ചേരി: ലഫ്റ്റനന്റ് ഗവർണർ കെ. കൈലാശ്നാഥൻ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി.
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Apr 09, 10:41 PM
SAMUDRA
NISH
mannan

പുതുച്ചേരി: ലഫ്റ്റനന്റ് ഗവർണർ കെ. കൈലാശ്നാഥൻ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി.

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ സജ്ജീകരിച്ച വോട്ടിംഗ് ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

രാവിലെ തന്നെ പോളിംഗ് കേന്ദ്രത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ അദ്ദേഹം, തന്റെ ജനാധിപത്യ കടമ നിർവഹിക്കുകയും പൊതുജനങ്ങൾ

ക്കും വോട്ട് ചെയ്യാൻ മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

capture_1775753144

പോളിങ്ങ് ശതമാനം കുറവ് മാഹിയിൽ

മാഹിയിൽ 77.47 % വോട്ട് രേഖപ്പെടുത്തി

മാഹി : പുതുച്ചേരി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മാഹി അസംബ്ലി മണ്ഡലത്തിൽ 77.47 % വോട്ട് രേഖപ്പെടുത്തി.30, 237 വോട്ടർമാരിൽ 23405 പേർ വോട്ട് രേഖപ്പെടുത്തി

പുതുചേരിയിലെ ഒസുഡു മണ്ഡലത്തിലാണ് ഉയർന്ന പോളിങ്ങ് ശതമാനം. 92.14 % മാഹിയിലാണ് ഏറ്റവും കുറഞ്ഞ ശതമാനം. 77.47 ശതമാനം

ranga

പുതുച്ചേരി മുഖ്യമന്ത്രി

എൻ രംഗസ്വാമി തട്ടാൻചാവടിയിൽ വോട്ട് രേഖപെടുത്തുന്നു

capture_1775753389

മാഹി എം എൽ എ രമേശ് പറമ്പത്ത് ഭാര്യ എ-പി. സയനയുമൊത്ത് പള്ളൂർ ആലി സ്ക്കൂൾ ബുത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ

.

capture_1775753445

മാഹി മണ്ഡലത്തിൽ മത്സരിക്കുന്ന ഇടത്പക്ഷ - സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി. അശോക് കുമാർ കുടുംബ സമേതം മാഹി ഫ്രഞ്ച് ഹൈസ്കൂളിലെ ബൂത്ത് നമ്പർ 8ൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ.

whatsapp-image-2026-04-09-at-10.07.40-pm

മാഹി മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥി അങ്കവളപ്പിൽ ദിനേശൻ കുടുംബ സമേതം വോട്ട് രേഖപ്പെടുത്തി മടങ്ങുന്നു

whatsapp-image-2026-04-09-at-10.07.58-pm

തന്റെ ഊഴവും കാത്ത് നോവലിസ്റ്റ് എം.മുകുന്ദൻ പള്ളൂർ കസ്തൂർബാ ഹൈസ്ക്കൂൾ ബൂത്തിൽ

capture_1775754332

മുൻആഭ്യന്തര മന്ത്രി ഇ. വത്സരാജ് മാഹി സി.ഇ. ഭരതൻ ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുന്നു

whatsapp-image-2026-04-09-at-10.10.10-pm

മയ്യഴിയുടെ മനസ്സ് ആർക്കും

ഗണിച്ചറിയാനാവില്ല !

:ചാലക്കര പുരുഷു


മാഹി: മയ്യഴിയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പലപ്പോഴും കണക്കുകൾക്കു മപ്പുറമാണ്. ജയിക്കുമെന്ന് തീർച്ചയാക്കിയ പല പ്രമുഖരും തോൽക്കുകയും, അപ്രതീക്ഷിതമായി അന്നേ വരെ ശ്രദ്ധിക്കപ്പെടാതിരുന്നവർ വിജയശ്രീലാളിതരാവുകയും ചെയ്ത ചരിത്രം മയ്യഴിക്കുണ്ട്.

മയ്യഴി വിമോചന സമര നേതാവും, മയ്യഴി ഗാന്ധിയുമായ ഐ.കെ.കുമാരൻ മാസ്റ്റർ ആദ്യ തെരഞ്ഞെടുപ്പിൽ വളവിൽ കേശവൻ വക്കീലിനോട് 13 വോട്ടിന് ഓർക്കാപ്പുറത്ത് തോറ്റ് പോയിരുന്നു.

മാഹി മേയറും, ആദ്യനഗര സഭാ ചെയർമാനും, കാൽ നൂറ്റാണ്ടുകാലമായി എം എൽ എയും, പുതുചേരി നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന വി.എൻ. പുരുഷോത്തമനെ , അടിയന്തിരാവസ്ഥക്ക് ശേഷം 1977 ൽ ജനതാ പാർട്ടിയിലെ ഏറെയൊന്നും അറിയപ്പെടാതിരുന്ന ടി.കെ.ചന്ദ്രശേഖരൻ തോൽപ്പിച്ചിരുന്നു. 1974 ൽ പ്രമുഖ കോൺഗ്രസ്സ് നേതാവും, മുൻ വിദ്യാഭ്യാസമന്ത്രിയുമായിരുന്ന സി.ഇ. ഭരതനെ കന്നിയങ്കത്തിൽ ബീഡി തൊഴിലാളിയായിരുന്ന കമ്യൂണിസ്റ്റുകാരൻ കെ.വി.രാഘവൻ ത്രികോണ മത്സരത്തിലാണ് പരാജയപ്പെടുത്തിയത്.

25 വർഷക്കാലം എം എൽ എ യും 14 വർഷക്കാലം മന്ത്രിയുമായിരുന്ന കോൺഗ്രസ്സിന്റെ സംസ്ഥാന നേതാവ് ഇ.വത്സരാജിനെ തോൽപ്പിച്ച് റിട്ട.കോളജ് അദ്ധ്യാപകനായ ഡോ. വി രാമചന്ദ്രൻ സ്വതന്ത്രനായി മത്സരിച്ച് അപ്രതീക്ഷിത വിജയം നേടുകയുണ്ടായി .

അഡ്വ. എൻ.കെ. സചിന്ദ്ര നാഥ് പള്ളൂരിലും അഡ്വ: എൻ.വി. ചക്രപാണി മാഹിയിലുംഅണ്ണാഡി.എം.കെ. സ്ഥാനാർത്ഥികളായി മത്സരിച്ചപ്പോൾ , സാക്ഷാൽ എം.ജി.ആർ തന്നെ വോട്ട് പിടിക്കാൻ മയ്യഴിയിലെത്തിയത് ഇന്നും മയ്യഴിക്കാരുടെ ഓർമ്മയിൽ നിന്നും മാഞ്ഞിട്ടില്ല.

1955 ൽ ഫ്രഞ്ച് ഭരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മാഹിയിൽ മൂന്ന് അസംബ്ലി മണ്ഡലങ്ങളുണ്ടായിരുന്നു. 

അന്ന് മയ്യഴിയിലെ ജനസംഖ്യ 15,000 മാത്രമായിരുന്നു.

മാഹിയിൽ സി.ഇ. ഭരതനും (കോൺ), ചാലക്കരയിൽ മുച്ചിക്കൽ പത്മനാഭനും ക്രമ്മ്യൂണിസ്റ്റ് ) പന്തക്കലിൽ വി.എൻ. പുരുഷോത്തമനും (ജനമുന്നണി )ആദ്യത്തെ എം എൽ എ മാരായി. സി.ഇ. ഭരതൻ പുതുച്ചേരിയിൽ മന്ത്രിയുമായി.

പിന്നീട് രണ്ട് അസംബ്ലി മണ്ഡലങ്ങളായി ചുരുങ്ങി.

ഇപ്പോൾ 46,000 ജനസംഖ്യയുണ്ടെങ്കിലും ,

നിലവിൽ അത് ഒറ്റ മണ്ഡലത്തിലൊതുങ്ങുകയായിരുന്നു. 

2016ൽ മാഹിയിൽ നടന്ന അസംബ്ളി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഡോ: വി.രാമചന്ദ്രൻ പുതുച്ചേരി രാഷ്ട്രീയത്തിലെ അതികായനായ കോൺഗ്രസ്സ് നേതാവ് ഇ.വത്സരാജിനെതിരെ അട്ടിമറി വിജയം നേടി. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിഡോ: രാമചന്ദ്രന് 10, 700 വോട്ടുകളും, കോൺഗ്രസ്സ് സ്ഥാനാർത്ഥി ഇ.വത്സരാജിന് 8561 വോട്ടുകളും, ബി.ജെ.പി.ക്ക് 1750 വോട്ടുകളും എൻ.ആർ. കോൺഗ്രസ്സിന് 1700 വോട്ടുകളുമാണ് ലഭിച്ചിരുന്നത്.

എന്നാൽ 2021 ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മണ്ഡലം തിരിച്ചുപിടിച്ചു.

 300 ൽപ്പരം വോട്ടുകൾക്കാണ് കോൺഗ്രസ്സിലെ രമേശ് പറമ്പത്ത് ജയിച്ചത്. അന്ന് തൊട്ടടുത്ത എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി എൻ. ഹരിദാസൻ മാസ്റ്റർക്ക് 9444 വോട്ടുകളും, ബി.ജെ.പിയിലെ പി.ടി. ദേവരാജന് 3532 വോട്ടുകളുമാണ് ലഭിച്ചത്.

2024 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മാഹിയിലെ വോട്ട് നില പരിശോധിച്ചാൽ, കോൺഗ്രസ്സിന് 11,587 വോട്ടുകളും,എൻ.ഡി.എ.ക്ക് 7367 വോട്ടുകളും ലഭിച്ചു. എൽ.ഡി.എഫ്. സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.


എല്ലാകാലത്തും മാഹിയിൽ 75 ശതമാനത്തിൽ കൂടുതൽ പേർ വോട്ട് രേഖപ്പെടുത്താറില്ല. 30,000 വോട്ടുകളിൽ പരമാവധി 23,000 വോട്ടുകൾ മാത്രമേ പോൾ ചെയ്യപ്പെടുകയുള്ളൂ. വിദേശ വോട്ടുകൾ ഇത്തവണ എത്തിച്ചേരില്ല. ഗൾഫിൽ മാത്രം അഞ്ഞൂറിലേറെ വോട്ടുകളുണ്ട്. എസ്.ഐ.ആറിൽ . ആയിരത്തോളം വോട്ടുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

'നെക്ക് ടു നെക്ക് 'പോരാട്ടം നടക്കുന്നതിനാൽ

 പോളിങ്ങ് ശതമാനം അൽപ്പം കൂടാനാണ് സാദ്ധ്യത.

മുമ്പൊരു കാലത്തും കാണാത്ത വീറും വാശിക്കുമൊടുവിലാണഇത്തവണ സമ്മതിദായകർ പോളിങ്ങ് ബൂത്തുകളിലെത്തുന്നത്. 31 പോളിങ്ങ് ബൂത്തുകളുടെ സംരക്ഷണമടക്കം ക്രമസമാധാന പരിപാലനത്തിന് 650 സേനാംഗങ്ങളെ നിയോഗി യിട്ടുണ്ട്.

 മാഹി മദർ തെരേസ നഴ്സിംഗ് കോളേജ് മോഡൽ ബൂത്തും , ചെറുകല്ലായി

പിങ്ക് ബൂത്തും,

വി എൻ പുരുഷോത്തമൻ സ്കൂൾ യൂത്ത് ബൂത്തുമാണ്.

whatsapp-image-2026-04-09-at-11.10.11-pm_1775760722

വോട്ട് രേഖപ്പെടുത്തി 


നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉമ്മയുടെ സഹോദരങ്ങളോടൊത്ത് വന്ന് 113 ബൂത്ത് പാറാൽ LP സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

whatsapp-image-2026-04-09-at-10.03.40-pm

ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്ക്കൂൾ ബൂത്തിലെ ക്യൂ

whatsapp-image-2026-04-09-at-10.10.36-pm

സുമംഗലി പൂജ 

നവഗ്രഹ പ്രീതി ഹോമം 


പിലാക്കൂൽ ശ്രീ മാരിയമ്മൻ കോവിൽ  

കരക മഹോ ത്സവത്തോട്നുബന്ധിച്ചു  ക്ഷേത്രം തന്ത്രി മണിമാസ്റ്ററുടെ കർമികത്വത്തിൽ 9.4.26 ബുധനാഴ്ച്ച നടന്ന സുമംഗലി പൂജ

whatsapp-image-2026-04-09-at-11.02.25-pm

പുതിയേടത്ത് ചന്ദ്രൻ നിര്യാതനായി

ഈസ്റ്റ് പള്ളൂർ തെക്കയിൽ കോവിലിനു സമീപം ഗോപി സദനത്തിൽ പുതിയേടത്ത് ചന്ദ്രൻ (70) നിര്യാതനായി. പരേതരായ ഗോപിയുടെയും മാതുവിന്റെയും മകനാണ്. ഭാര്യ: അജിത. മക്കൾ: ജിഷിന, ജോബിൻ (ഗൾഫ്). മരുമക്കൾ: അമൽ രാജ്, അനഘ. സഹോദരങ്ങൾ: സുരേന്ദ്രൻ, ചന്ദ്രി, ശോഭ, ശ്രീജ. സംസ്കാരം ഇന്ന് (10/4/26 വെള്ളി) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

whatsapp-image-2026-04-09-at-11.02.24-pm

വോട്ട് ചെയ്യാൻ പോകാനൊരുങ്ങുന്നതിനിടെ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

ന്യൂമാഹി: വോട്ട് ചെയ്യാനായി വീട്ടിൽ നിന്നും പോകാനൊരുങ്ങുന്നതിനിടെ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു.

പാറാൽ ചെമ്പ്ര കേന്ദ്രീയ വിദ്യാലയത്തിന് സമീപം അഫീലയിൽ 

പുതിയ പുരയിൽ ചാത്താടിയിൽ മുഹമ്മദ്‌ റിയാസ് (56) ആണ് കുഴഞ്ഞു വീണു മരിച്ചത്.

തലശ്ശേരി ലോഗൻസ് റോഡിൽ സീനാസ് ടെക്സ്റ്റയിൽ ഉടമയാണ്.

പിതാവ്: പരേതനായ അഹമ്മദ് (സീനാസ്).

മാതാവ്: സുഹറ പുതിയ പുരയിൽ ചാത്താടിയിൽ.

ഭാര്യ : അഫീല (മറീന കവിയൂർ).

മക്കൾ : വസീം (സൗദി), സൗബാൻ (സൗദി), ആമിന (ദുബായ്).

മരുമക്കൾ :നസീല, റിദ, അഫ്സൽ (ദുബായി)

സഹോദരങ്ങൾ: ഫരീദ, ഫൗസിയ, സാഹിർ (മാസാ ഗ്രൂപ്പ്), സാജിദ്.

mannan--new


MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

SAMUDRA
m