മാഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൂന്ന് പ്രധാന മുന്നണികൾ മാഹിയിലും പള്ളൂരിലും സംഘടിപ്പിച്ച കലാശക്കൊട്ട് മഹാഘോഷയാത്ര യായി.
കാതടപ്പിക്കുന്ന ഡി.ജെ സംഗീത പശ്ചാത്തലത്തിൽ റോഡ് നിറഞ്ഞാടിയ
ആവേശം അലകടലായി മാറിയ പ്രകടനങ്ങൾ കരുത്തിന്റെ നിദർശനമായി.കോൺഗ്രസ് സ്ഥാനാർത്ഥി രമേശ് പറമ്പത്തിനൊപ്പം മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, ഇബ്രാഹിം കുട്ടി എന്നിവർ മതേതരപുരോഗമന സഖ്യത്തിന്റെ പ്രകടനത്തിന് നേതൃത്വം നൽകി
. സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ:ടി.അശോക് കുമാറിന്റെ കൊട്ടിക്കലാശത്തിന് സ്ഥാനാർത്ഥിക്ക് പുറമെ വി.ജനാർദ്ദനൻ , വി.ഉണ്ണി മാസ്റ്റർ നേതൃത്വം നൽകി.
ഉച്ചയ്ക്ക് 1 മണിക്ക് മാക്കുനിയിൽ നിന്ന് ആരംഭിച്ച എൻ.ഡി.എ.
ഘോഷയാത്ര മാഹിയിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം 5 മണിക്ക് ഇരട്ടപ്പിലാക്കൂലിൽ സമാപിച്ചു.
ദേശീയ വൈസ് പ്രസിഡൻറ് എ.പി. അബ്ദുള്ളക്കുട്ടി, സ്ഥാനാർത്ഥി അങ്ക വളപ്പിൽ ദിനേശൻ , പി.പ്രഭീഷ് കുമാർ ചടങ്ങിൽ പങ്കെടുത്തു.
ചിത്രവിവരണം: മാഹിയിൽ മൂന്ന് മുന്നണികളും നടത്തിയ ഘോഷയാത്രകൾ
പി.കെ.ഭാസ്ക്കരൻ നിര്യാതനായി.
മാഹി:മെെസൂര്‍ ബിന്ദു ബേക്കറി ഉടമയും, ശ്രീ മുത്തപ്പന്‍ ട്രസ്റ്റ് ബോര്‍ഡ് മെംബറുമായ, വിശ്വേശ്വർ നഗറിലെ നാരായണ നിലയത്തിൽ പി. കെ ഭാസ്കരന്‍ (72) നിര്യാതനായി. ചൊക്ലി പന്ന്യന്നൂർ സ്വദേശിയാണ്.
വേർപാടിൽ
മെെസൂര്‍ മുത്തപ്പന്‍ ട്രസ്റ്റ് അനുശോചിച്ചു.
ഹ്യൂമൺ പാപ്പിലോമ വാക്സിന് തുടക്കമായി
മാഹി :ഗർഭാശയമുഖ അർബുദ പ്രതിരോധ വാക്സിൻ ഹ്യൂമൺ പാപ്പിലോമ വാക്സിന് മാഹിയിൽ തുടക്കമായി.
2011- 2012 വർഷങ്ങളിൽ ജനിച്ചവരും പതിനാലാം ജന്മദിനം ആഘോഷിച്ചവരും പതിനഞ്ചാം ജന്മദിനം ആഘോഷിക്കാത്തവരുമായ പെൺ കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. വാക്‌സിൻ വിതരണ ഉദ്ഘാടനം മാഹി റീജിണൽ അഡ്‌മിനിസ്‌ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് ഡെ. ഡയറക്ടർ ഡോ . എ പി ഇഷ്ഹാക്ക്, ആർ എം ഒ ഇൻ ചാർജ് ഡോ. ശ്രീജിത്ത് സുകുമാർ,
നഴ്‌സിംഗ് സൂപ്രണ്ട് യു ബ്രേമാവതി എന്നിവർ സംസാരിച്ചു
മാഹിയിലെ പുറത്താക്കപ്പെട്ട സ്ഥാനാർത്ഥി
കള്ള പ്രചരണം നടത്തുന്നതായി പരാതി
മാഹി: മാഹിയിലെ പുറത്താക്കപ്പെട്ട സ്ഥാനാർത്ഥി മുഹമ്മദ് സമീൽ (സമീൽ കാസിം) സോഷ്യൽ മീഡിയയിലും മറ്റു പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റർ വ്യാജമാണെന്നും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീന്റെ ഫോട്ടോ വ്യാജമായി പോസ്റ്ററിൽ ചേർത്ത് പ്രചരിപ്പിക്കുന്നതായും പരാതി. ഖാദർ മൊയ്തീൻ, മുഹമ്മദ് സമീലിനെ പിന്തുണയ്ക്കുന്നുവെന്നും പൊതുജനങ്ങളോട് അദ്ദേഹത്തിന് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നുവെന്നും തെറ്റായി സൂചന നൽകുന്നതാണ് പോസ്റ്റർ.
തന്റെ പാർട്ടിയുടെ പിന്തുണ രമേശ് പറമ്പത്തിനാണെന്ന് ഖാദർ മൊയ്തീൻ അടുത്തിടെ മാഹിയിൽ ഒരു വാർത്താ സമ്മേളനം നടത്തി വ്യക്തമാക്കിയിരുന്നു. മുഹമ്മദ് സമീലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പുറത്താക്കപ്പെട്ട ഒരു സ്ഥാനാർത്ഥി ദേശീയ പ്രസിഡന്റിന്റെ ചിത്രം ഉപയോഗിക്കുന്നത് നഗ്നമായ നുണയാണ്, കൂടാതെ പ്രസിഡന്റിന്റെ പൊതു നിലപാടിന് വിരുദ്ധവുമാണ്. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനും രമേശ് പറമ്പത്തിന് വോട്ട് നഷ്ടപ്പെടുത്താനുമുള്ള മനഃപൂർവമായ ശ്രമമാണിതെന്നും റീജിയണൽ അഡ്മിനിസ്ട്രേറ്റർ കം ഇലക്ഷൻ ഓഫീസർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇതൊരു ഗുരുതരമായ സൈബർ കുറ്റകൃത്യമായും തിരഞ്ഞെടുപ്പ് ക്രമക്കേടായും കണക്കാക്കണമെന്നും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന്റെ പ്രചരണം തടയുന്നതിനും ഈ അനധികൃത പോസ്റ്റർ സൃഷ്ടിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉത്തരവാദികളായ വ്യക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി അംഗം ടി ഇബ്രാഹിം കുട്ടി അഭ്യർത്ഥിച്ചു.
വിജേഷ് അന്തരിച്ചു.
ന്യൂമാഹി: കുറിയിയിൽ ചാലക്കര വരപ്രത്ത് കാവ് ഭഗവതി ക്ഷേത്രത്തിന് താഴെ ഭാഗത്ത്, വയൽ പുരയിൽ വിജേഷ് (45) വിജേഷ്
ന്യൂമാഹി: കുറിയിയിൽ ചാലക്കര വരപ്രത്ത് കാവ് ഭഗവതി ക്ഷേത്രത്തിന് താഴെ ഭാഗത്ത്, വയൽ പുരയിൽ വിജേഷ് (45) അന്തരിച്ചു.
അച്ഛൻ: പരേതനായ പുരുഷോത്തമൻ.
അമ്മ: വി.പി.ശൈലജ.
സഹോദരങ്ങൾ: വി.പി.ജിതേഷ്, വി.പി.ജിഷ.
അച്ഛൻ: പരേതനായ പുരുഷോത്തമൻ.
അമ്മ: വി.പി.ശൈലജ.
സഹോദരങ്ങൾ: വി.പി.ജിതേഷ്, വി.പി.ജിഷ.
മാഹി വളവിൽ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത് പരേതരായ കേളു - പാറു ദമ്പതികളുടെ മകൻ കൊല്ലോരവിട സുരേഷ് (58) നിര്യാതനായി
ഭാര്യ : ഷൈജ
മക്കൾ: അതുൽ, പൂജ
സഹോരദരങ്ങൾ: മാലിനി പരേതരായ സുരേന്ദ്രൻ ,സുജാത
സുഭാഷിണി .
ശവസംസ്കാരം പിന്നീട്
പിലാക്കൂൽ ശ്രീ മാരിയമ്മൻ കോവിലിലിലെ കരക മഹോത്സാവത്തിന് കോടിയേറി
ക്ഷേത്രം തന്ത്രി മണി മാസ്റ്റർ കാർമികത്വം വഹിച്ചു
മാങ്ങോട്ടും കാവിൽ പ്രതിഷ്ഠാദിനം ഏപ്രിൽ 10,11തിയ്യതികളിൽ
പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവിൽ മഹാദേവ പ്രതിഷ്ഠാദിനം ഏപ്രിൽ 10,11 തിയ്യതികളിൽ ശുദ്ധികലശത്തോടും വിശേഷാൽ വഴിപാടുകളോടും ഭക്തിപുരസരം നടത്തപ്പെടുന്നു. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ തെക്കിനിടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിൽ മഹാ മൃത്യുഞ്ജയ ഹോമം, മഹാഗണപതി ഹോമം, ഭഗവതിസേവ, സർപ്പബലി, ദ്രവ്യ രുദ്രാഭിഷേകം തുടങ്ങിയ വിശേഷാൽ വഴി പാടുകളും ശുദ്ധിക്രിയകളും നടക്കും 11ന് ദീപാരാധനയെ തുടർന്ന് ഭജന, തായമ്പക, തിടമ്പ് ന്യത്തം, പൂമൂടൽ, അത്താഴപൂജ, എന്നിവയോടു കൂടി പ്രതിഷ്ഠാദിനഘോഷം സമാപിക്കും വഴിപാടുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ് +919846422367,
+919567231272,
മുഴുവൻ ഭക്തരെയും കൃപയാൽ സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു...
സെക്രട്ടറി ക്ഷേത്രസമിതി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















