തലശ്ശേരി: റബ്കോയുടെ മുൻ ചെയർമാൻ എന്ന നിലയിൽ തനിക്ക് ഈ സ്ഥാപനം ഒരു കുടുംബം പോലെയാണെന്നും, ആ വൈകാരിക ബന്ധം എന്നും നിലനിൽക്കുമെന്നും തലശ്ശേരി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സഖാവ് കാരായി രാജൻ പറഞ്ഞു. ചോനാടം റബ്കോ ഹ്യൂവാട്ട് ഫാക്ടറിയിൽ തൊഴിലാളികളും ജീവനക്കാരും നൽകിയ ആവേശോജ്ജ്വലമായ സ്വീകരണത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബ്കോ നേരിട്ട പ്രതിസന്ധികളിൽ സംസ്ഥാന സർക്കാർ നൽകിയ നിസ്തുലമായ സഹായങ്ങളെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. "ഈ സ്ഥാപനത്തിന്റെ മണ്ണും മണവും എനിക്ക് സുപരിചിതമാണ്. വരും നാളുകളിൽ നിങ്ങളുടെ പ്രതിനിധിയായി നിയമസഭയിൽ എത്തിയാൽ, റബ്കോയുടെ ഉയർച്ചയ്ക്കും തൊഴിലാളികളുടെ ക്ഷേമത്തിനുമായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തും. ഒരു കുടുംബാംഗമെന്ന നിലയിൽ റബ്കോയെ സഹായിക്കാൻ എന്തു ചെയ്യാനാകുമോ അതെല്ലാം ഉറപ്പായും ചെയ്തിരിക്കും," എന്ന് അദ്ദേഹം ഹൃദയസ്പർശിയായി പറഞ്ഞു.
ചടങ്ങിൽ റബ്കോ ഹ്യൂവാട്ട് ജനറൽ മാനേജർ ശ്രീജേഷ് കെ സി സ്ഥാനാർത്ഥിയെ ഹൃദ്യമായി സ്വാഗതം ചെയ്യുകയും ചെയ്തു. ശ്രീമതി പ്രസന്ന ടീച്ചർ, റബ്കോ എംപ്ലോയീസ് യൂണിയൻ ഹ്യൂവാട്ട് യൂണിറ്റ് സെക്രട്ടറി സഖാവ് രാജൻ എന്നിവർ സംസാരിച്ചു. സി.പി.ഐ.എം നേതാക്കളായ എ.കെ രമ്യ, കണ്ട്യൻ ഷീബ, സുചിത്ര പി.പി, എൽ.സി സെക്രട്ടറി പി. സുജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തൊഴിലാളികളുടെ സ്നേഹപ്രകടനങ്ങൾ കൊണ്ട് റബ്കോ ഫാക്ടറി അങ്കണം അക്ഷരാർത്ഥത്തിൽ ആവേശക്കടലായി മാറി.
അടിയൊഴുക്കിൽ കണക്കുകൾ ഒഴുകി പോകുന്ന മയ്യഴി
:ചാലക്കര പുരുഷു
മാഹി: രാഷ്ട്രീയ പ്രചാരണങ്ങൾക്ക് കടുത്ത നിയന്ത്രണമുള്ള മാഹിയിൽ , അവസാന ലാപ്പിൽ മുഖ്യധാര മുന്നണി സ്ഥാനാർത്ഥികളെല്ലാം വിയർത്ത് പണിയെടുക്കുകയാണ്.
മുന്നണികൾക്കുള്ളിൽ തുടക്കത്തിലുണ്ടായിരുന്ന അസ്വാരസ്യങ്ങളും മുറുമുറുപ്പുകളുമെല്ലാം കെട്ടടങ്ങി. അകന്ന് നിൽക്കുന്ന ഓരോ പ്രവർത്തകനേയും അടുപ്പിച്ച് നിർത്തിയ രാഷ്ട്രീയ പാർട്ടികക്ക്
ഓരോ വോട്ടും നിർണ്ണായകമാണ്.
കോൺഗ്രസ്സ് മുന്നണിക്ക് വെല്ലുവിളിയുയർത്തി മത്സര രംഗത്ത് വന്ന മുസ്ലിംലീഗ് വിമതന് മറുപടിയേകാനും, സംഘടനയെ ചേർത്ത് നിർത്താനും ദേശീയ പ്രസിഡണ്ട് പ്രൊഫ.ഖാദർ മൊയ്തീൻ, പാണക്കാട് മുനവ്വറലിശിഹാബ് തങ്ങൾ, ദേശീയ വൈ: പ്ര സിമ്പണ്ട് സൈനുൽ ആബിദീൻ അടക്കമുള്ള നേതാക്കൾ നേരിട്ടെത്തുകയും, കോൺഗ്രസ്സ് സ്ഥാനാർത്ഥി രമേശ് പറമ്പത്തിന് പിന്തുണ പ്രഖ്യാപിക്കുകയും, വിമത സ്ഥാനാർത്ഥിയടക്കംഏഴ് പേരെ പുറത്താക്കുകയും ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടിയടക്കമുള്ളവർ മാഹി ലീഗ് നേതൃത്വവുമായി ബന്ധപ്പെടുകയും, പ്രവർത്തകരെ സജീവമാക്കുകയും ചെയ്തതോടെ കൈ മെയ് മറന്ന് മുന്നണികൾ തീപ്പാറും പോരാട്ടത്തിലുമായി.
ആകെയുള്ള വോട്ടുകളിൽ 22000 വോട്ടുകളെങ്കിലും പോൾ ചെയ്യപ്പെടും.ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ , ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ കണക്കുകൾ വെച്ച് 11,000
വോട്ടുകൾ നേടുമെന്ന് കോൺഗ്രസ്സ് മുന്നണിയും, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച 7500 ഓളം വോട്ടിന് പുറമെ രണ്ടായിരം വോട്ടുകൾ കൂടുതലായി നേടുമെന്നും എൻ.ഡി.എ.യും അവകാശപ്പെടുന്നു. എന്നാൽ ഇടത് മുന്നണി അവകാശപ്പെടുന്ന 8000 വോട്ടുകൾക്ക് പുറമെ രണ്ടായിരത്തിലേറെ വ്യക്തിഗത വോട്ടുകൾ കൂടി താൻ നേടുമെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി അശോക് കുമാറും അവകാശപ്പെടുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്സിന് ലോക്‌സഭാ വോട്ട് നിലനിർത്താനാവില്ലെന്ന് ബി.ജെ.പി.യും, സി.പി.എമ്മും ഒരേ സ്വരത്തിൽ പറയുന്നു. കണക്കുകൾക്കുമപ്പുറം അടിയൊഴുക്കുകൾക്കും അട്ടിമറികൾക്കും ഏറെ സാദ്ധ്യതയുള്ള മണ്ഡലമാണ് ഈ ചെറു മണ്ഡലം. പലപ്പോഴും കണക്കുകൂട്ടലുകളെ അസ്ഥാനത്താക്കിയിട്ടുണ്ടെന്നതാണ് വസ്തുത.
എന്തായാലും ആയിരത്തിൽ കുറഞ്ഞ വോട്ടുകളാണ് ജയാപജയങ്ങൾ നിർണ്ണയിക്കുകയെന്നുറപ്പ്. രാജ്യത്തിനകത്തും പുറത്തുമുള്ള വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള തീവ്രയജ്ഞത്തിലാണ് മുന്നണി പ്രവർത്തകർ. പ്രശ്നബാധിത ബൂത്തുകളൊന്നുമില്ലെങ്കിലും, ചുറ്റിലും ചെക്ക്പോസ്റ്റുകളും നോക്കുന്നിടത്തെല്ലാം നൂറ് കണക്കിന് അർദ്ധസൈനികരും, സായുധ പൊലീസുകാരും മാഹിയിൽ സദാ റോന്ത് ചുറ്റുന്നുണ്ട്.
അധികാരം സാധാരണക്കാരിലെത്തിക്കും: സ്ഥാനാർത്ഥി സരസ്വതി
മാഹി നിയോജക മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ചക്ക അടയാളത്തിൽ മത്സരിക്കുന്ന പി.പി. സരസ്വതി വിജയിച്ചാൽ നടപ്പിലാക്കുന്ന അധികാരം സാധാരണക്കാരിലെത്തിക്കുമെന്ന വാഗ്ദനങ്ങൾ പ്രഖ്യാപിച്ചു.
മുതിർന്ന പൗരന്മാർക്ക് നാലിടങ്ങളിലായി പകൽ വീട് സ്ഥാപിക്കും ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം 600 രൂപയാക്കും തെരുവ് നായ ശല്യം നിർമ്മാർജനം ചെയ്യാൻ പ്രത്യേക ഷെൽട്ടർ സ്ഥാപിക്കും. ജലനിധി പദ്ധതിയിലൂടെ ജലസ്രോതസ്സുകൾ നവീകരിച്ച് ഉപയോഗ യോഗ്യമാക്കി സംരക്ഷിക്കും. എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷൂറൻസ്, കുറഞ്ഞ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ നൽകും. പൊതു ടോയിലറ്റും ഷി ടോയിലറ്റും സ്ഥാപിക്കും. ഓവുചാലുകൾ വൃത്തിയാക്കി സ്ലാബുകൾ സ്ഥാപിച്ച് സൂക്ഷിക്കും. സ്ത്രീ ശാക്തികരണത്തിനുവേണ്ടി സ്വയം സഹായ സംഘങ്ങൾക്ക് ഫണ്ട് അനുവദിക്കും. പള്ളൂർ സ്പിന്നിംഗ് മിൽതുറന്നു പ്രവർത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കും. ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുന്ന വിധം മയ്യഴിയെ സൃഷ്ടിക്കുമെന്ന് സ്ഥാനാർത്ഥി പി.പി.സരസ്വതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അഡ്വ.ശ്യാം പ്രസാദ്, ടി.വി.രാജൻ, പി.ഷൈന, പി.രാജശ്രീ എന്നിവർ പങ്കെടുത്തു.
'കൊറോണ തലമുറ’ സാങ്കേതിക വിദ്യയോടെ ആരോഗ്യരംഗം മാറ്റും: പ്രൊഫ്. പ്രകാശ് ബാബു
മാഹി: സാങ്കേതിക വിദ്യയും വിദ്യാഭ്യാസവും ആരോഗ്യരംഗവും തമ്മിൽ കൂടിച്ചേരുന്ന പുതിയ കാലഘട്ടത്തിലേക്ക് സമൂഹം കടന്നിരിക്കുകയാണെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതിക വിദ്യകൾ മനസ്സിലാക്കുന്നത് അനിവാര്യമാണെന്നും പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പി. പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. ചാലക്കര മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് &ഹോസ്പിറ്റലിൽ (MINDS)ന്റെ ആഭിമുഖ്യത്തിൽ നടന്ന ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
COVID കാലഘട്ടത്തിൽ പഠനം നടത്തിയ വിദ്യാർത്ഥികൾ “കൊറോണ തലമുറ”യായി രൂപപ്പെട്ട സാഹചര്യത്തിൽ, സാങ്കേതിക വിദ്യയുമായി കൂടുതൽ അടുപ്പമുള്ള ഈ തലമുറ ഭാവിയിൽ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രോഗനിർണയം മുതൽ മെഡിക്കൽ ഡാറ്റ വിശകലനം വരെ നിർണായക പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ചെയർമാൻ കെ. പി. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ലൂർദ്ദ്‌സ് ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ട്രസ്റ്റിയും മുൻ ഐ.എം.എ സംസ്ഥാന പ്രസിഡന്റുമായ ഡോ. ജോസഫ് ബെനവൻ മുഖ്യ ഭാഷണം നടത്തി. മിൻഡ്സ് എതിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. ബാബു രവീന്ദ്രൻ ആശംസകൾ അറിയിച്ചു.
തുടർന്ന് പ്രിൻസിപ്പൽ ഡോ. അനിൽ മേലത്ത് ബിരുദധാരികൾക്ക് സന്ദേശം നൽകി പ്രതിജ്ഞ ചൊല്ലിച്ചു. ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകളും മെമെന്റോകളും വിതരണം ചെയ്തു.
ഫെലിസിറ്റേഷൻ ഭാഗമായി സ്റ്റാഫ് വിഭാഗത്തിൽ ഡോ. ജോർജ് തോമസ്, പി.ജി വിഭാഗത്തിൽ ഡോ. റോഷൻ, യു.ജി വിഭാഗത്തിൽ ഡോ. സ്നേഹൽ, ഡോ. ഗീതിക, ഡോ. എൽന, ഡോ. രോഹിത് എന്നിവരെ അനുമോദിച്ചു.
ചടങ്ങിൽ എം.ഐ.എൻ.ഡി.എസ് പ്രിൻസിപ്പൽ ഡോ. അനിൽ മേലത്ത് സ്വാഗതവും ഡോ. എം. സെൽവമണി നന്ദിയും രേഖപ്പെടുത്തി.
ഫുട്ബോളിനെ ജീവ വായു
പോലെ സ്നേഹിച്ചിരുന്ന
ബാബുവേട്ടൻ ഓർമ്മയായി
തലശ്ശേരി : അര നൂറ്റാണ്ടി ലേറെക്കാലമായുള്ള
സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ആയിര ക്കണക്കായ കുരുന്നുകൾ
ക്ക് ഫുട്ബോളിൻ്റെ ബാല പാഠം നൽകി , സംസ്ഥാന തലത്തിലും, ദേശീയ തല ത്തിലും താരങ്ങളെ വളർ ത്തിയെടുക്കുന്നതിൽ നിസ്തുലമായപങ്ക് വഹിച്ച് കൊണ്ടിരിക്കുന്നതലശ്ശേരി റോവേഴ്സ് ഫുട്ബോൾ
ക്ലബ്ബിൻ്റെ സെക്രട്ടറിയും ,തലശ്ശേരി വികസന വേദി
വൈസ്. പ്രസിഡൻ്റുമായവി.എം.ബാബുരാജ് എന്ന
ബാബുവേട്ടൻ്റെ ( 73) അകാല വേർപാട് തലശ്ശേരിയെ ആകെ ദുഃഖത്തിലാഴ്ത്തി. പഴയ കാലത്തെ തലശ്ശേരി ബ്രദേർസ് ഫുട്ബോൾ ക്ലബ്ബിൻ്റെ അമരക്കാരനായി അറിയ പ്പെട്ടിരുന്ന കെ.സി. അഹമ്മദ് കുട്ടി (അയമൂട്ടി), കേരളാ സന്തോഷ് ട്രോഫി മുൻ.ക്യാപ്ടൻ അബ്ദുൾ റഷീദ് കെ , മുൻ .ഇന്ത്യൻ ഫുട്ബോൾ താരം
അൽഫോൺസ് എന്നിവ രോടൊപ്പം 1976-77 കാല ഘട്ടത്തിൽ രൂപീകരിച്ച , അഡ്വ.ശിവ കുമാർ പ്രസിഡൻ്റും , സി.സദാനന്ദൻ സെക്രട്ടറിയും, കെ.ഭരതൻ ട്രഷററും ആയിരുന്ന തലശ്ശേരി റോവേഴ്സ് ഫുട്ബോൾ ക്ലബ്ബിൻ്റെ സ്ഥാപക ജോയിൻ്റ് സെക്രട്ടറിയായിരുന്നു ബാബുവേട്ടൻ. മുൻ . ഇന്ത്യൻ ഫുട്ബോൾ താരം അൽഫോൺസ് , മുൻ. കേരളാ സീനിയർ ഹോക്കി ടീം ക്യാപ്ടൻ എം.എ. ശിവ റാം , സന്തോഷ് ട്രോഫി താരം വി.ബി. ഇസ്ഹാഖ് എന്നിവർ രക്ഷാധികാരികളും , സി.പി.രാജീവ് വൈസ്.പ്രസിഡൻ്റുമായിരുന്നു തുടക്കത്തിൽ. പിന്നീട് കെ. അബ്ദുൾ റഷീദ് പ്രസിഡൻ്റും , വി. ബി. ബാബുരാജ് സെക്രട്ടറിയും പി. സുഹൈൽ ട്രഷററുംമുൻ.രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും , സെലക്ഷൻ കമ്മിറ്റി ചെയർമാനുമായപി.നിസാർ മുഖ്യ രക്ഷാധി
കാരിയുമായി ദശാബ്ദങ്ങളായി മുന്നോട്ട് പോവുന്ന
ക്ലബ്ബിൻ്റെ ജീവ നാഡി എന്ന രീതിയിൽ തന്നെയാ യിരുന്നു ബാബുവേട്ടൻ്റെ ശ്ലാഘനീയമായ പ്രവർ ത്തനങ്ങൾ .സ്വന്തം ക്ലബ്ബി നോട് കാണിക്കുന്ന അതേ താത്പര്യം തന്നെ മറ്റ്
ഫുട്ബോൾക്ലബ്ബുകളോടും അദ്ദേഹം കാണിച്ചിരുന്നു . സെവൻസ് ഫുട്ബോളാ യാലും, ലെവൻസ് ഫുട്ബോൾ ആയാലും ജില്ലയിൽ എവിടെ ടൂർണ്ണമെൻ്റ് നടക്കുന്നുവോ അവിടെയെല്ലാം ബാബു
ഏട്ടൻ്റെ സാന്നിദ്ധ്യവുംസഹായ സഹകരണങ്ങളും ഉണ്ടായിരിക്കും . കണ്ണൂർ ജില്ലയിൽ തന്നെ സ്പോട്സ് മേഖലയിൽ ബാബുവേട്ടനെ അറിയാത്തവർ വിരള മായിരിക്കും .നിലവി
ൽ കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ വൈസ് പ്രസി ഡൻ്റ് സ്ഥാനം അലങ്കരിച്ച് വരുന്ന അദ്ദേഹം, ഒരു വർഷത്തിലേറെ ജില്ലാ പ്രസിഡൻ്റ് ചുമതലയും വഹിച്ചിരുന്നു .പഠന കാല
ത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ MBBS ന് പ്രവേശനം ലഭിച്ചിരുന്ന അദ്ദേഹം അത് തിരസ്കരിക്കുകയായി രുന്നു . തലശ്ശേരിയിൽ മെഡിക്കൽ സാമഗ്രികൾ വിതരണം ചെയ്യുന്ന സ്ഥാപനം തുടങ്ങിയിരുന്നു
എങ്കിലും , ഫുട്ബോൾകളിക്കുന്നതിനും , കളിനിയന്ത്രിക്കുന്നതിനും കൂടുതൽ താത്പര്യമെടു ത്തതിനാൽ , സ്വന്തം
മെഡിക്കൽ വിതരണസ്ഥാപനംശ്രദ്ധിക്കുന്നതിന്സമയമില്ലാഞ്ഞതിനാൽ
20 വർഷങ്ങൾ മുമ്പ് അത്നഷ്ടപ്പെട്ടു . തലശ്ശേരി
എരഞ്ഞോളി പാറക്കെട്ട് "മാധവ" ത്തിലാണ് താമസിച്ച് വരുന്നത് .ഭാര്യ
കെ.സുമ . മക്കൾ: തരുൺരാജ് ( സോഫ്റ്റ് വെയർഇഞ്ചിനീയർ - ബാംഗ്ലൂർ) ,
മിഥുൻ രാജ് (സോഫ് വെയർ ഇഞ്ചിനീയർ -
കൊച്ചി ) , അതുൽ രാജ് (വിദ്യാർത്ഥി VITചെന്നൈ).മരുമക്കൾ:ഡോ.M.ജസ്ന ,വിസ്മയ വസന്ത് . സഹോദരങ്ങൾ :രവീന്ദ്രൻ,
മോഹിനി , ബേബി സരിത ,പരേതരായ വി .എം. മോഹൻ ദാസ് (KSU മുൻ.
സംസ്ഥാന ജനറൽ സെക്രട്ടറി), ക്രിപാലൻ ,ബേബിസുജാത എന്നിവർ.
7 ന് ചൊവ്വാഴ്ച രാവിലെ8 മുതൽ 9 വരെ തലശ്ശേരി
സ്റ്റേഡിയം പരിസരത്ത്പൊതു ദർശനത്തിന് വെച്ച ശേഷം, പാറക്കെട്ടി
ലെ വീട്ടിലേക്ക് കൊണ്ടുപോവുകയും ഉച്ചയ്ക്ക്12 മണിക്ക് എരഞ്ഞോളി കുണ്ടുചിറയിലെ വൈദ്യുത ശ്മശാനത്തിൽ സംസ്കാര ക്രിയ നടക്കും .
മാഹിയിൽ സൗജന്യ റേഷൻ അരി വിതരണം ഏപ്രിൽ ഇന്നു മുതൽ
മാഹി: പുതുച്ചേരി സർക്കാരിന്റെ സിവിൽ സപ്ലൈസ് & കൺസ്യൂമർ വകുപ്പിന്റെ നേതൃത്വത്തിൽ മയ്യഴി മേഖലയ്ക്ക് അനുവദിച്ച സെപ്റ്റംബർ 2025 മാസത്തെ സൗജന്യ റേഷൻ അരി വിതരണം ഏപ്രിൽ 7, 8 തീയതികളിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു..
ചുവപ്പ് കാർഡുടമകൾക്ക് 20 കിലോയും മഞ്ഞ കാർഡുടമകൾക്ക് 10 കിലോയും വീതം അരിയാണ് നൽകുക. സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്ക് ഇത് ബാധകമല്ല. വിതരണം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ പുതുതായി പുനഃക്രമീകരിച്ച റേഷൻ കടകളിലൂടെ നടക്കും.
വിഷുക്കണിയും ഉണ്ണിയപ്പവും
വിഷുക്കണി എന്നു പറയുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്നത് സമൃദ്ധിയും ശുഭാരംഭവും നിറഞ്ഞ ഒരു ദൃശ്യമാണ്.
കണിയിൽ വെക്കുന്ന ഓരോ വസ്തുവിനും അതിന്റെ സ്വന്തം പ്രതീകാത്മക അർത്ഥമുണ്ട്—കണിക്കൊന്ന, കണിക്കുരു, കണ്ണാടി, അരി, നാണയം…
ഇതിന്റെ ഇടയിൽ ചെറിയൊരു സ്ഥാനം പിടിച്ചിരിക്കുന്നത് ഉണ്ണിയപ്പമാണ്.
ഉണ്ണിയപ്പം വെറും ഒരു മധുരപലഹാരമല്ല; അത് വീട്ടിന്റെ സ്നേഹവും സമൃദ്ധിയും പങ്കിടുന്ന ഒരു ചിഹ്നമാണ്. പഴം, അരിപൊടി, ശർക്കര എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഈ പലഹാരം ‘പൂർണത’യെ സൂചിപ്പിക്കുന്നു. വൃത്താകൃതിയിലുള്ള ഉണ്ണിയപ്പം കുടുംബബന്ധങ്ങളുടെ ഐക്യവും ജീവിതത്തിന്റെ സമ്പൂർണതയും ഓർമ്മപ്പെടുത്തുന്നു.
അതുകൊണ്ടുതന്നെ വിഷുക്കണിയിൽ ഉണ്ണിയപ്പം വയ്ക്കുന്നത് ഒരു പതിവായി മാറിയിരിക്കുന്നു.
പഴയകാലത്ത്, കണിവെക്കാൻ തയ്യാറാകുന്ന വീട്ടമ്മയുടെ അടുക്കളയിൽ നിന്നുള്ള ആദ്യ മധുരസുഗന്ധം പലപ്പോഴും ഉണ്ണിയപ്പത്തിന്റേതായിരിക്കും. ചെറുതായി തിളച്ചെണ്ണയിൽ ഇളകിമറിയുന്ന ഉണ്ണിയപ്പങ്ങൾ, ഒരു പുതിയ വർഷത്തിന്റെ മധുരാരംഭത്തെ പോലെ തോന്നിക്കും.
ഇവിടെ ഒരു ചെറിയ കാര്യം കൂടി ശ്രദ്ധേയമാണ്—ഉണ്ണിയപ്പത്തിന്റെ രുചി അതിന്റെ ചേരുവകളുടെ ശുദ്ധിയോട് നേരിട്ട് ബന്ധപ്പെട്ടതാണ്.
നല്ല തേങ്ങയിൽ നിന്നുള്ള വെളിച്ചെണ്ണയിൽ പാകം ചെയ്താൽ അതിന്റെ ഗന്ധവും സ്വാദും ഒരുതരം സാന്ത്വനമാകുന്നു. അത്തരത്തിൽ, ശുദ്ധതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ബ്രാൻഡുകൾ—ഉദാഹരണത്തിന് Mannan Coconut Oil പോലുള്ളവ പാചകത്തിൽ ഉപയോഗിക്കുമ്പോൾ പഴയകാലത്തിന്റെ അതേ സ്വാദും വിശ്വാസവും തിരിച്ചുകിട്ടുന്നുവെന്ന് പലർക്കും അനുഭവം.
അവസാനം, വിഷുക്കണിയിലെ ഉണ്ണിയപ്പം നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരു ലളിതസത്യം തന്നെയാണ്—ജീവിതത്തിന്റെ മധുരം വലിയ കാര്യങ്ങളിൽ അല്ല, ചെറിയ, സ്നേഹത്തോടെ ഒരുക്കിയ നിമിഷങ്ങളി ലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















