പുതുച്ചേരിയിലും, കേരളത്തിലും കോൺഗ്രസ്സ് അധികാരത്തിലെത്തും: ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ

പുതുച്ചേരിയിലും, കേരളത്തിലും കോൺഗ്രസ്സ് അധികാരത്തിലെത്തും: ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ
പുതുച്ചേരിയിലും, കേരളത്തിലും കോൺഗ്രസ്സ് അധികാരത്തിലെത്തും: ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ
Share  
2026 Apr 05, 10:54 PM
SAMUDRA
NISH

മാഹി: ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതുച്ചേരിയിൽ കോൺഗ്രസ്സ് അധികാരത്തിലെത്തണമെന്ന് കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അഭിപ്രായപെട്ടു.

 യു.പി.എ സർക്കാർ നിരവധി അവകാശങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് ആരോഗ്യ മേലെയിൽ പ്രവർത്തനം നടത്തിയ ആശാ വർക്കറെ പോലും യു.പി.എ സർക്കാറിന്റെ കാലത്താണ് നിയമിച്ചത്. ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാറിന് കാര്യമായ ഒരു . പ്രവർത്തനവും നടത്താൻ സാധിച്ചിട്ടില്ലെന്ന് ഡി.കെ.ശിവകുമാർ പറഞ്ഞു. പ്രവാസികൾ ഇന്ന് അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ പോലും സാധിക്കാത്ത കേന്ദ്ര സർക്കാറിനെതിരെ രാഹുൽ ഗാന്ധി 1 നടത്തുന്ന പോരാട്ടം ശക്തമാണ്. കേരളത്തിലും മാഹിയിലും വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കയാണ്. രാഹുൽ ഗാന്ധി കർണ്ണടകയിൽ പ്രഖ്യാപിച്ച 5 ഗ്യാരണ്ടികൾ നമ്മൾ നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിലും ഇന്ദിരാ ഗ്യാരണ്ടി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പുതുച്ചേരിയിലും ജനക്ഷേമ ഭരണം നടത്തുമെന്ന് ഞങ്ങൾ ഉറപ്പു നൽകുകയാണ്. പുതുച്ചേരിയിൽ എൻ.ഡി.എയും കേരളത്തിൽ എൽ.ഡി.എഫും നടത്തി കൊണ്ടിരിക്കുന്നത് ദുർഭരണമാണ്. അതിന് അറുതി വരുത്താൻ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന മതേതര സഖ്യം അധികാരത്തിലെത്തണം. ഇതിനായി മാഹിയിൽ നിന്ന് രമേശ് പറമ്പത്തിനെയും തലശ്ശേരിയിൽ നിന്ന് കെ.പി.സാജുവിനെയും വിജയിപ്പിക്കണമെന്നും മാഹിയിൽ നടന്ന മതേതര പുരോഗമന സഖ്യം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.കെ.ശിവകുമാർ പറഞ്ഞു. മുസ്ലിം ലീഗ് ദേശിയ പ്രസിഡണ്ട് പ്രൊഫ.കെ.എം.ഖാദർ മൊയിതിൻ, മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, ഷമാ മുഹമ്മദ്, സ്ഥാനാർത്ഥികളായ രമേശ് പറമ്പത്ത്, കെ.പി.സാജു, മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ട് അഡ്വ.കെ.എ.ലത്തീഫ്, സൈനൽ ആബിദീൻ,, ടി.ഇബ്രാഹിം കുട്ടി, പി.പി.വിനോദ്, കെ.മോഹനൻ, സത്യൻ കേളോത്ത് സംസാരിച്ചു.


ചിത്രവിവരണം: ഉപമുഖ്യന്ത്രി ഡി.കെ.ശിവകുമാറിനൊപ്പം സ്ഥാനാർത്ഥികളായ കെ.പി.സാജു ( തലശ്ശേരി ) രമേഷ് പറമ്പത്ത് ( തലശ്ശേരി )

whatsapp-image-2026-04-05-at-9.29.49-pm

മാഹി മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ ടി. അശോക് കുമാറിന്റെ പള്ളൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സി.പി.എം.നേതാവ് സുഭാഷിണി അലി പ്രസംഗിക്കുന്നു.

capture

സുഭാഷിണി അലി ഉദ്ഘാടനം ചെയ്തു.

മാഹി : മാഹി നിയോജക മണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പെതുയോഗം പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ സുഭാഷിണി അലി (സി.പി.എം. പൊളിറ്റ്, ബ്യൂറോ അംഗം) ഉദ്ഘാടനം ചെയ്തു. മാഹി മുൻ എംഎൽഎ ഡോ: രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.. ടി.ശബ്‌നം (സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം)സിഗേഷ് (സി.പി.ഐ മാഹി ലോക്കൽ സെക്രട്ടറി.J വടക്കൻ ജനാർദ്ദനൻ. കെ.പി നൗഷാദ് സംസാരിച്ചു

whatsapp-image-2026-04-05-at-9.30.37-pm

രമേശ് പറമ്പത്ത്: മുസ്ലിം ലീഗ് പിന്തുണക്കുന്ന സ്ഥാനാർത്ഥി: പ്രാഫ.കെ.എം. ഖാദർ മൊയ്തീൻ


മാഹി..മുസ്ലിം ലീഗ് എക്കാലത്തും ഇന്ത്യാ സഖ്യത്തോടൊപ്പം യോജിച്ചാണ് പ്രവർത്തിക്കുന്നതെന്നും, മാഹിയിലും പുതുച്ചേരിയിലും കോൺഗ്രസ്സിനാണ് പൂർണ്ണ പിന്തുണ നൽകിയിട്ടുള്ളതെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: കെ.എം. കാദർ മൊയ്തീൻ പറഞ്ഞു. തമഴ്നാട്ടിൽ രണ്ടും ബംഗാളിൽ മുന്നും സീറ്റിൽ ഞങ്ങൾ ഇന്ത്യാ മുന്നണിയിൽ മത്സരിക്കുന്നുണ്ട്. കേരളത്തിലടക്കമുള്ള ലീഗിന്റെ സ്ഥാനാർത്ഥികൾക്ക് ഏണി ചിഹ്നം നൽകാൻ മുൻകൂട്ടി അനുമതി പത്രം നൽകിയിട്ടുണ്ട്. ദേശീയ നേതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് മാഹിയിലെ ചില പ്രവർത്തകർ മുന്നണി ചർച്ചകൾ പൂർത്തികരിക്കുന്നതിന് മുന്നെ തന്നെ അനുമതിപത്രം കൈവശപെടുത്തിയത്. നേതൃത്വത്തിന്റെ വാക്കുകൾ ധിക്കരിച്ച് പത്രിക പിൻവലിക്കാതെ പാർട്ടി വിരുദ്ധ പ്രവർത്തനാ നടത്തിയ ഏഴ് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. മാഹിയിൽ മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്തിനാണ് മുസ്ലിം ലീഗ് പിന്തുണ നൽകിയിട്ടുള്ളത്. മുസ്ലിം ലീഗിന്റെ പേരിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല.

മറ്റു പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് മുസ്ലിം ലീഗ് ദേശിയ പ്രസിഡണ്ട് പ്രൊഫ.കെ.എം.ഖാദർ മൊയ്തീൻ മാഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്ഥാനാർത്ഥി രമേശ് പറമ്പത്ത് എം.എൽ.എ, മുസ്ലിം ലീഗ് നേതാക്കളായ അഡ്വ.കെ.എ.ലത്തീഫ്, ടി.ഇബ്രാഹിം കുട്ടി, സൈനുൽ ആബിദ്, സഫ്ബാൻ, കൂലോത്തും കണ്ടി ബഷീർ, മുഹമ്മദലി, ഇംത്തിയാസ് സംബന്ധിച്ചു.

whatsapp-image-2026-04-05-at-9.36.15-pm

കെ.കെ ബാലൻ നായർ നിര്യാതനായി


കാവും ഭാഗം :.മജ്ഞുളാം മ്പുറം ക്ഷേത്രത്തിന് സമീപം ത്രിവേണിയിൽ കെ.കെ. ബാലൻ നായർ (89) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ രാധ ( റിട്ട: ടീച്ചർ - കാവുംഭാഗം സൗത്ത് യു പി സ്കൂൾ). മക്കൾ - വിനോദ് (കുവൈറ്റ് ), പ്രമോദ് (ദുബൈ ), പ്രസാദ് ( ബിസിനസ്സ് ). മരുമക്കൾ ഗിരിജ, സിമ്മി . സഹോദരങ്ങൾ കെ കെ പത്മനാഭൻ ,പരേതരായ അമ്മുവമ്മ, ജാനകിയമ്മ, കൃഷ്ണൻ നായർ,മീനാക്ഷിയമ്മ.

whatsapp-image-2026-04-05-at-9.47.05-pm-(1)

തലശ്ശേരി അഭയ ഫൗണ്ടേഷൻ

`പന്ത്രണ്ടാം വാർഷികാഘോഷവും സ്നേഹ സംഗമവും നടത്തി



തലശ്ശേരി :കഴിഞ്ഞ 12 വർഷമായികോടിയേരി മലബാർ കാൻസർ സെൻ്ററിലെത്തുന്ന രോഗികൾക്കും കുട്ടിരിപ്പുകാർക്കും സൗജന്യ താമസവും ഭക്ഷണവുമൊരുക്കി നൽകുന്ന

അഭയ ഫൗണ്ടേഷൻ

'അതിജീവനത്തിന് അഭയമേകിയ 12വർഷങ്ങൾ'

12ാം വാർഷികാഘോഷവും സ്നേഹസംഗമവും

തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി

 ജമാഅത്തെ ഇസ്ലാമി കേരള അമീർ 

പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.

'ദൈവാനുഗ്രഹം പള്ളിയിലും, ചർച്ചിലും, അമ്പലത്തിലും മാത്രമല്ല നാം അന്വേഷിക്കേണ്ടത്.

പാവപ്പെട്ട രോഗികളുടെയും അവരുടെ കൂരകളിലും അന്വേഷിക്കണം. പടപ്പുകളിലൂടെയാണ് പടച്ചവനിലേക്കുള്ള വഴി എന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പറഞ്ഞു'"

അഭയ ഫൗണ്ടേഷൻ ചെയർമാൻ ബാലിയിൽ മുഹമ്മദ് ഹാജി അധ്യക്ഷനായി. ജന. സിക്രട്ടറി എ.പി മുഹമ്മദ് അജ്മൽ സ്വാഗതം പറഞ്ഞു.

 ,ഐ എം എ സികട്ടറി ഡോ. രജ്ന ദിൽനാഥ്,

കോടിയേരി എം.സി സി ഹെമറ്റോളജി ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഡോ. ചന്ദ്രൻ കെ. നായർ , -ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ സംസ്ഥാന സിക്രട്ടറി സുനിൽ മാങ്ങാട്ടിടം, ജെ. ഐ. എച്ച് കണ്ണൂർ ജില്ല പ്രസിഡൻ്റ് ടി.കെ. മുഹമ്മദലി, എത്തിക്കൽ മെഡിക്കൽ ഫോറം കണ്ണൂർ ജില്ല പ്രസിഡൻ്റ് ഡോ. നിസാമുദ്ദീൻ, കെ.സി. സി. സി പ്രസിഡൻ്റ് പുതുക്കുടി നാരായണൻ , അഭയ ഹാൻഡ്‌സ് ഓഫ് ഹോപ്പ് പ്രസിഡൻ്റ് അഫീദ അഹമ്മദ്, 

എൻ സി മുഹമ്മദ് ബഷീർ

എന്നിവർ പ്രസംഗിച്ചു.

പന്ത്രണ്ടാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ആതുര - സാന്ത്വന- സേവന മേഖലയിൽ സമർപ്പിത ജീവിതം നയിക്കുന്ന 12 പേരെ ആദരിച്ചു.

ഡോ. പി.സലീം കണ്ണൂർ, ജലറാണി, ഉമ്മർ കൂട്ടുമുഖം, മൊയ്തു തലശ്ശേരി, ബേബി സുധ, റയീസ് മാടപ്പിടിക, പി .പി .സുലൈമാൻ ഹാജി പാനൂർ,അയ്യൂബ് ചക്കരക്കൽ, ഡോ. സിഒടി മുസ്‌തഫ, സൗദ ഇ.കെ. കതിരൂർ, സുബൈദ നാലകത്ത്, വി.എം ഹാശിം എന്നിവരെയാണ് ആദരിച്ചത്

നിസ്താർ കിഴുപറമ്പ് എഡിറ്റിംഗ് നിർവഹിച്ച

പുസ്തകം 'വെയിലും നിലാവും'

ചടങ്ങിൽ പ്രകാശനം ചെയ്തു.

capture_1775409853

ചമ്പാടൻ വിജയൻ അനുസ്മരണ സമ്മേളനവും, അവാർഡ് ദാന ചടങ്ങും


കണ്ണൂർ ശ്രീനാരായണ സാംസ്ക്കാരിക സമിതി, ശ്രീനാരായണ ഗുരു കൾച്ചറൽ ആന്റ് എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ സംഘടിപ്പിച്ച ചമ്പാടൻ വിജയൻ അനുസ്മരണ സമ്മേളനവും, അവാർഡ് ദാന ചടങ്ങും കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA