മാഹി: കേന്ദ്ര തൊഴിൽ & തൊഴിലവസര വകുപ്പിന്റെയും യുവജനകാര്യങ്ങളും കായികവകുപ്പിന്റെയും മന്ത്രിയായ മൻസുഖ് മണ്ഡവിയ്ക്ക് എൻഡിഎ നേതാക്കൾ മാഹിയിൽ സ്വീകരണം നൽകി. പുതുച്ചേരി സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതലയുള്ള മന്ത്രിയായ അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മാഹിയിലെത്തിയത്.
മാഹി മണ്ഡലം ബി.ജെ.പി പ്രസിഡന്റ് പ്രബീഷ് കുമാർ, എൻഡിഎ സ്ഥാനാർഥി എ. ദിനേശൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ കുമാർ, എൻ.ആർ. കോൺഗ്രസ് നേതാവ് ഒ.പി. ശിവദാസ് എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് മന്ത്രിയെ സ്വീകരിച്ചു.
“മാഹിയിൽ എൻഡിഎയ്ക്ക് മികച്ച ജനപിന്തുണയാണ് ലഭിക്കുന്നത്. വികസനമാണ് നമ്മുടെ പ്രധാന അജണ്ട,” എന്ന് മണ്ഡവിയ പറഞ്ഞു
അശോകൻ വക്കീലിന്റെ വിജയത്തിലേക്കായി അഭിഭാഷകർ രംഗത്തിറങ്ങി
മാഹി: പൊതുതാൽപ്പര്യ ഹരജികളിലൂടെ ഒട്ടേറെ ജീവൽ പ്രശ്നങ്ങൾക്ക് പരമോന്നത നീതിപീഠം വരെയെത്തി പരിഹാരം നേടാൻ കഴിഞ്ഞ പ്രശസ്ത അഭിഭാഷകനും, ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയുമായടി.അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി തലശ്ശേരി ,മാഹി ,വടകര കോടതികളിലെ അഭിഭാഷകർ പ്രചരണ ജാഥകളും,വിശദീകരണ യോഗങ്ങളും നടത്തി.
ബാർഅസോസിയേഷന്റേയും ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയന്റേയും സാരഥിയായ പ്രമുഖ അഭിഭാഷകൻ ടി. അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലേക്കായി മാഹി ,പള്ളൂർ ടൗണുകളിലാണ് അഭിഭാഷകർ പ്രചരണ ജാഥ നടത്തിയത്.
ആൾ ഇന്ത്യാ ലോയേർസ് യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രമുഖ അഭിഭാഷകൻ കെ.വിശ്വന്റെ അദ്ധ്യക്ഷതയിൽ ലോയേഴ്സ് യൂണിയൻ
സംസ്ഥാന വൈ: പ്രസിഡണ്ട് അഡ്വ: വിനോദ് കുമാർ ചമ്പളോൻ ഉദ്ഘാടനം ചെയ്തു.
പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടത്തിലുടെയാണ്സുപ്രീംകോടതി വിധിയിലൂടെ അശോക് കുമാർ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിക്കാൻ ഉത്തരവ് നേടിയതെന്നും,
തലശ്ശേരി - മാഹി ബൈപാസ് റോഡിന്നായി ഒഴിപ്പിക്കപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങൾക്ക് തക്കതായ നഷ്ട പരിഹാരത്തുക ലഭ്യമാക്കിയത് ഹൈക്കോടതി വിധിയിലൂടെയാണെന്നും വിനോദ് ചമ്പളോൻ ചൂണ്ടിക്കാട്ടി. ജി.പി.ഗോപാലകൃഷ്ണൻ.ആർ. ജഗതാഭായി.,ഡി. ദീപ,സുജിത്ത് മോഹൻ, ചന്ദ്രബാബു,എം.സിജിത്ത്, ബീന കാളിയത്ത്, ഭീഷ്മ, പ്രിയങ്ക ശ്രീധരൻ ,കെ.വി. അനുപമ, കെ.ബിന്ദു, കെ.രാജേഷ് കുമാർ ,ടി. റോഷിത്ത്, സിജിത്ത്,.ബെന്നി അബ്രഹാം സംസാരിച്ചു.
ചിത്രവിവരണം:അഭിഭാഷകർ മാഹി ടാണി ൽ നടത്തിയ പ്രചരണ ജാഥ
രമേശ് പറമ്പത്ത് വാഹന പര്യടനം നടത്തി
മാഹി: ഐക്യ മതേതര പുരോഗമന സഖ്യം സ്ഥാനാർഥി രമേശ് പറമ്പത്ത് മാഹി മേഖലയിൽ ചാലക്കര മുതൽ മൂലക്കടവ് വരെ വാഹന പര്യടനം നടത്തി വോട്ടഭ്യർഥിച്ചു. ശനിയാഴ്ച്ച രാവിലെ 8ന് ചാലക്കരയിൽ നിന്ന് പര്യടനം ആരംഭിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.പി.സി.സി.ജന: സെക്രട്ടറി സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആശാലത ,പി.ടി.സി.ശോഭ എന്നിവർ സംസാരിച്ചു.,
മൈദ ക്കമ്പനി, പോളിടെക്ക നിക്ക് റോഡ്, ഈസ്റ്റ് പള്ളുർ ,ചൊക്ലി ,ഇരട്ടപ്പിലാക്കൂൽ, പള്ളൂർ, കോയോട്ട് തെരു എന്നീ സ്ഥലങ്ങളിലും ഉൾ പ്രദേശങ്ങളടക്കം 70 ൽ പരം കേന്ദ്രങ്ങളിൽ പര്യടനം നടത്തി രാത്രി 8 ന് മൂലക്കടവിൽ സമാപിച്ചു
photo: ഐക്യ പുരോഗമന മതേതര സഖ്യം സ്ഥാനാർഥി രമേശ് പറമ്പത്ത് ചൊക്ലിയിൽ വോട്ടഭ്യർഥിച്ച് സംസാരിക്കുന്നു
ആഘോഷങ്ങളില്ലാതെ ഇ.
വത്സരാജിന്റെ പിറന്നാൾ കടന്നുപോയി
മാഹി: കാൽനൂറ്റാണ്ടു കാലം എം എൽ എയും, ഒരു വ്യാഴവട്ടക്കാലം മത്രിയും, പുതുചേരിരാഷ്ട്രീയത്തിലെ പെരും തലൈവരുമായ ഇ.വത്സരാജിന്റെ പിറന്നാൾ ആഘോഷങ്ങളില്ലാതെ കടന്നുപോയി.
കാലത്ത് മുതൽ ജൻമദിനം ഓർത്തു വെച്ച അനുയായികളും, നേതാക്കളുമെല്ലാം വസതിയിലെത്തി കേക്ക് മുറിച്ച് ആശംസകളറിയിച്ചു.
പതിവ് പോലെ പുതുച്ചേരി മണക്കുള വിനായക ക്ഷേത്രത്തിൽ വത്സരാജിന് വേണ്ടി അനുയായികളും നേതാക്കളും രഥം വലിക്കുകയും, അന്നദാനം നടത്തുകയും ചെയ്തു. അനാഥാലയങ്ങളിലും അന്നദാനമുണ്ടായി.
ചിത്രവിവരണം: ഇ. വത്സരാജിന്റെ പിറന്നാളാശംസകൾ നേരാൻ മാഹിയിലെ വസതിയിലെത്തിയവർ.
മാഹിയിലും കുരിശിന്റെ വഴി
മാഹി : ഗാഗുൽത്താ മലയിലേക്കുള്ള ക്രിസ്തുവിന്റെ പീഢാ സഹന യാത്രയുടെ സ്മരണ പുതുക്കിക്കൊണ്ട് മാഹി സെന്റ് തെരേസ
ബസിലിക്കയിലും കുരിശിന്റെ വഴി കൊണ്ടാടി. ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് നേതൃത്വം നൽകി. അടയാളപ്പെടുത്തിയ സ്ഥലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 14 പേരാണ് കുരിശുമായി നടന്ന് നീങ്ങിയത്, ഗായക സംഘത്തോടൊപ്പം പ്രാർത്ഥനകൾ ചൊല്ലിയും പാട്ടുകൾ പാടിയും നൂറുകണക്കിന് ഭക്തജനങ്ങൾ കുരിശിന്റെ വഴിയിൽ പങ്കെടുത്തു.
ചിത്രവിവരണം: മാഹിയിൽ നടന്ന കുരിശിന്റെ വഴി
കോടിയേരി തൃക്കൈക്കൽ ശിവ ക്ഷേത്രത്തിൽ നടന്ന ധ്വജ പ്രതിഷ്‌ഠ ചടങ്ങ്
മാഹിയിൽ എൻഡിഎയ്ക്ക് വൻ വിജയം ഉറപ്പ്: മൻസുഖ് മണ്ഡവിയ
മാഹി: മാഹിയിൽ എൻഡിഎ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ വ്യാപകമായി ഏറ്റെടുത്തതായി കേന്ദ്ര തൊഴിൽ & തൊഴിലവസര വകുപ്പിന്റെയും യുവജനകാര്യങ്ങളും കായികവകുപ്പിന്റെയും മന്ത്രിയായ മൻസുഖ് മണ്ഡവിയ പറഞ്ഞു. മാഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനമാണ് ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന പ്രധാന രാഷ്ട്രീയ അജണ്ടയെന്നും, അതിനെ തിരിച്ചറിഞ്ഞാണ് ജനങ്ങൾ പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ മാഹിയിൽ ഇത്തവണ എൻഡിഎയ്ക്ക് വൻ ഭൂരിപക്ഷ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
പുതുച്ചേരിയിലും എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാഹി മേഖലയിൽ ബി.ജെ.പി ഏകദേശം 7,336 വോട്ടുകൾ നേടിയതും പാർട്ടിയുടെ വളർച്ചയും ജനപിന്തുണയും സൂചിപ്പിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസന രാഷ്ട്രീയത്തെ മുൻനിർത്തിയാണ് ബി.ജെ.പി മുന്നേറുന്നതെന്നും, അതിനൊപ്പം ജനങ്ങൾ ഇത്തവണയും ഉറച്ചുനിൽക്കും എന്നുമാണ് മന്ത്രിയുടെ വിലയിരുത്തൽ.
വാർത്താസമ്മേളനത്തിൽ എൻഡിഎ സ്ഥാനാർഥി എ. ദിനേശൻ, മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, ബി.ജെ.പി പുതുച്ചേരി സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ കുമാർ എന്നിവർ പങ്കെടുത്തു.
പോന്തയാട്ട് പാർത്തു പൊയിൽ കുമാരൻ (മുച്ചൂട്ടി ) അന്തരിച്ചു.
ന്യൂമാഹി : ചാലക്കര പോന്തയാട്ട് പാർത്തു പൊയിൽ കുമാരൻ (മുച്ചൂട്ടി - 72) അന്തരിച്ചു.
അച്ഛൻ : പരേതനായ ചാത്തു.
അമ്മ : മാധവി.
സഹോദരങ്ങൾ: കമല, സുകുമാരൻ, പരേതരായ നാരായണി, കല്ലാണി, ജാനകി, കേളൻ.
സംസ്കാരം ഞായറാഴ്ച പകൽ 10 ന് വീട്ടുവളപ്പിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














