ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗിൻ്റെ സ്ഥാനാർഥി രമേശ് പറമ്പത്ത് ശിഹാബ് തങ്ങൾ:
മാഹി: ഐക്യ മതേതര പുരോഗമന സഖ്യം മാഹി നിയോജക മണ്ഡലം സ്ഥാനാർഥി രമേശ് പറമ്പത്താണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിൻ്റേയും സ്ഥാനാർഥിയെന്ന് മുസ്ലീം യൂത്ത് ലീഗ് നേതാവ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്ഥാനാർഥി രമേശ് പറമ്പത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പൂഴിത്തലയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..സമാധാനവും, മതേതരത്വവും കാത്തു സൂക്ഷിക്കാൻ കരുത്തുറ്റ മുന്നണിയാണിത്. അതില്ലാതാക്കാൻ പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്.തങ്ങൾ പറഞ്ഞു.
ഐക്യ മതേതരപുരോഗമന സഖ്യം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.കെ.പി.സി.സി. മുൻ അധ്യക്ഷൻ കെ.സുധാകരൻ എം.പി., മുസ്ലീം യൂത്ത് ലീഗ് ദേശീയ ഓർഗനൈസേഷൻ സെക്രട്ടറി ഷിബു ബീരാൻ, പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, കണ്ണൂർ ജില്ലാ മുസ്ലീം ലീഗ് പ്രസിഡൻ്റ് കെ.എ.ലത്തീഫ് , സ്ഥാനാർഥി രമേശ് പറമ്പത്ത്, മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മോഹനൻ, പി.പി.വിനോദൻ പ്രസംഗിച്ചു.രമേശ് പറമ്പത്തിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുവാൻ കെ.സുധാകരൻ എംപി പ്രവർത്തകരെ ആഹ്വാനം ചെയ്തു -
പൊതുയോഗത്തിന് മുന്നോടിയായി മുണ്ടോ ക്ക് പഴയ പോസ്റ്റോഫീസിന് സമീപം ആരംഭിച്ച സ്ഥാനാർഥിയുടെ റോഡ് ഷൊ നഗരം ചുറ്റി പൂഴിത്തലയിൽ അവസാനിച്ചു.നിരവധി ബൈക്കുകളിലും, മറ്റു വാഹനങ്ങളിലുമായി പ്രവർത്തകർ സ്ഥാനാർഥിയെ അനുഗമിച്ചു - തുറന്ന വാഹനത്തിൽ സ്ഥാനാർഥി യോടൊപ്പം മുനവ്വറലി ശിഹാബ് തങ്ങളും, മുതിർന്ന കോൺഗ്രസ് നേതാവ് വത്സരാജും വോട്ടഭ്യർഥിച്ച് വാഹനത്തിൽ ഉണ്ടായിരുന്നു
ചിത്ര വിവരണം: മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
മാഹി ബസലിക്കയിൽ
കാലുകഴുകൽശുശ്രൂഷ നടന്നു
മാഹി : വിശുദ്ധ കുർബാന സ്ഥാപനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് മാഹി സെന്റ് തെരേസ ദേവാലയത്തിലും കാലുകഴുകൽ ശുശ്രൂഷ നടന്നു. ബസലിക്ക റെക്ടർ റവ.ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു, ഫാദർ ബിപിൻ ബെന്നറ്റ്, ഫാദർ ബിജോയ് എന്നിവർ സഹ കാർമിക നായിരുന്നു. റവ. ഫാദർ അനിൽ ജോസ് വചനപ്രഘോഷണം നടത്തി., ശേഷം അപ്പം മുറിക്കൽ ശുശ്രൂഷയും രാത്രി 12 മണി വരെ ആരാധനയും നടന്നു.
ദുഃഖവെള്ളിയാഴ്ചയായ ഇന്ന് രാവിലെ 7 മണിക്ക് കുരിശിന്റെ വഴി ആരംഭിക്കും. തുടർന്ന് പീഡാനുഭവ പ്രസംഗവും ഉണ്ടായിരിക്കും. മൂന്ന് മണി മുതൽ ദൈവവചന പ്രഘോഷണവും, കുരിശാരാധനയും, ദിവ്യകാരുണ്യ സ്വീകരണവും, പള്ളി മൈതാനം ചുറ്റി നഗരികാണിക്കൽ പ്രദക്ഷിണവും ഉണ്ടാകും. തുടർന്ന് ഖബറടക്കവും നടക്കും
ചിത്രവിവരണം:ബസലിക്ക റെക്ടർ റവ.ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് മുഖ്യ കാർമികത്വം വഹിക്കുന്നു
NDA കുടുംബസംഗമം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
മാഹി: മാഹിയിലെ NDA സ്ഥാനാർത്ഥി എ. ദിനേശന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച കുടുംബസംഗമം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മാഹി വളവിൽ കടപ്പുറത്തു നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
രാജ്യത്ത് മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നാഷണൽ ഹൈവേ പദ്ധതിയുടെ ഗുണഫലം മാഹിക്കും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനക്ഷേമം ലക്ഷ്യമാക്കി പൗരത്വ ഭേദഗതി നിയമം (CAA), മുത്തലാഖ് നിരോധനം തുടങ്ങിയ വിപ്ലവകരമായ നിയമങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജൽ നിധി മിഷൻ രണ്ടാം മോദി സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണെന്നും, എന്നാൽ ഇത് സാധാരണ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുന്നത് പ്രാദേശിക ഭരണകൂടങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സർക്കാർ പ്രീണന നയങ്ങൾ പിന്തുടർന്ന് പല കേന്ദ്ര പദ്ധതികൾക്കും തടസ്സം സൃഷ്ടിക്കുന്നുവെന്നും, ജനങ്ങൾ ഇത് മനസ്സിലാക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പ്രസ്താവിച്ചു.
മണ്ഡലം പ്രസിഡന്റ് പി. പ്രഭീഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എ. ദിനേശൻ, കെ.പി. മനോജ്, മഗനിഷ് മഠത്തിൻ എന്നിവർ പ്രസംഗിച്ചു.
ദ്വൊരൈഗണേശ്, അഡ്വ. കെ. ജ്യോതിരാജ്, കെ.എം. ത്രിജേഷ്, ഒ.പി. ശിവദാസൻ, ഞള്ളി പ്രദീപൻ എന്നിവരോടൊപ്പം ബൂത്ത് പ്രസിഡന്റുമാരായ വി.കെ. സുധ, കെ.വി. ജയകുമാർ, പി.കെ. ജയൻ, കെ. അനശ്വർ, പി. സുന്ദരൻ, കെ. പ്രേമൻ, ഒ.സി. വിനോദ് അഭിലാഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
കേരളത്തിലേക്ക് കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടി.
മാഹി : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാഹി കോപ്പാലത്ത് സ്റ്റാറ്റിക് സർവ്വയലൻസ് ടീം നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങളിൽ നിന്നായി 30 ലിറ്റർ വിദേശ മദ്യം പിടികൂടി. പരിശോധനയ്ക്ക് സ്പെഷൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് നിജേഷ് കല്ലത്ത്,ദിപിൻ ടി,
ജബ്ബാർ ചെണ്ടയാട്,ജിജീഷ് .പി എന്നിവർ നേതൃത്വം നൽകി.
മാഹി - കോഴിക്കോട് ജില്ലാ അതിർത്തിയായ പൂഴിത്തലയിൽ സ്റ്റാറ്റിക് സർവ്വയലൻസ് ടീം നടത്തിയ വാഹന പരിശോധനയിൽ മാഹിയിൽ നിന്നും കേരളത്തിലേക്ക് വിവിധ വാഹനങ്ങളിൽ കടത്തുകയായിരുന്ന 08 ലിറ്ററോളം വിദേശ മദ്യം പിടികൂടി. സ്പെഷൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് ജയിംസ് സി ജോസഫ്, വിശ്വലാൽ വളവിൽ, നരായണ മൂർത്തി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്.
ചിത്രം . കോപ്പാലത്ത് സ്റ്റാറ്റിക് സർവ്വയലൻസ് ടീം പിടികൂടിയ വിദേശ മദ്യം
തായാട്ട് മീത്തൽ ഹൌസിൽ ചിത്രൻ നിര്യാതനായി.
മാഹി:ഇടയിൽ പീടിക ഓട്ടോ ഡ്രൈവർ തായാട്ട് മീത്തൽ ഹൌസിൽ ചിത്രൻ (60 )നിര്യാതനായി. ഭാര്യ: സുനിത.മക്കൾ സുർജിത്, സച്ചിൻ. മരുമകൾ : പ്രിൻസി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ.
ഹർഷകുമാരി നിര്യാതയായി.
മാഹി:ചാലക്കര വയൽ ആൽഫ വൺ ഫ്ലാറ്റിന്റെ മുമ്പിലുള്ള പരേതരായ കുഞ്ഞിരാമൻ - ജാനകി ദമ്പതികളുടെ മകൾ ഹർഷകുമാരി (62 )നിര്യാതയായി. അവിവാഹിതയാണ് . സഹോദരൻ: സുഷാണൻ സഹോദരിമാർ: ഷീബ, ആനന്ദവല്ലി
സ്കൂളുകൾക്ക് അവധി
മാഹി: പൊതു തെരഞ്ഞെടുപ്പ് പ്രമാണിച്ച് മാഹി ഉൾപ്പടെ സംസ്ഥാനത്തെ സി.ബി.എസ്.ഇ. വിദ്യാലയങ്ങൾക്ക് എപ്രിൽ 6 മുതൽ 10 വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ജോ: ഡയറക്ടർ വി.ജി. ശിവഗാമി അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














