മാഹി: പുതുചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമിയും, മുൻമുഖ്യമന്ത്രി വി. വൈദ്യ ലിംഗവും തമ്മിൽ നേർക്കുനേർ പോരാട്ടം.
തട്ടാൻചാവടി മണ്ഡലമാണ് അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുക. അത് കൊണ്ടു തന്നെ ഇവിടുത്തെ മത്സരം രാജ്യ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
1991-ൽ കോൺഗ്രസ് മന്ത്രിസഭയിൽ വി.വൈദ്യ ലിംഗം മുഖ്യമന്ത്രിയായിരുന്നപ്പോൾ ജൂണിയറായ എൻ. രംഗസ്വാമികൃഷിമന്ത്രിയായിരുന്നു. 2002 മുതൽ 2006 വരെ രംഗസ്വാമി,കോൺഗ്രസ്സിന്റെ മുഖ്യമന്ത്രിയായി. 2006 ൽ രംഗസ്വാമി രംഗസ്വാമിയുടെ മന്ത്രിസഭയിൽ നേരത്തെ മുഖ്യമന്ത്രിയായിരുന്ന വൈദ്യ ലിംഗം കൃഷി മന്ത്രിയുമായി.!
2016 ൽ വൈദ്യലിംഗം സ്പീക്കറായപ്പോൾ , രംഗസ്വാമി പ്രതിപക്ഷ നേതാവായിരുന്നു. 2019മുതൽ വൈദ്യ ലിംഗം ലോക്സഭാംഗമായി പതുടരുകയാണ്. രംഗസ്വാമി എൻ.ആർ. കോൺഗ്രസ്സിന്റേയും, വൈദ്യലിംഗം കോൺഗ്രസ്സിന്റേയും സംസ്ഥാന അദ്ധ്യക്ഷന്മാരാണ്. അയാറാം ഗയാറാം മാരുടെ രാഷ്ട്രീയക്കളരിയായ പുതുച്ചേരിയിൽ തുടക്കം മുതൽ ഇന്നേ വരെ കോൺഗ്രസ് പാർട്ടിയിൽ ഉറച്ച് നിന്ന അത്യപൂർവം നേതാക്കളിലൊരാളാണ് വൈദ്യലിംഗം.
1985 മുതൽ ഇന്നേവരെ മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയമെന്തെന്നറിഞ്ഞിട്ടില്ല. എട്ട് തവണ എം എൽ എ യും, രണ്ട് തവണ എം.പി.യും, മുഖ്യമന്ത്രയും, സ്പീക്കറുമൊക്കെയായ വൈദ്യ ലിംഗം സംസ്ഥാനത്തെ ഏറ്റവും ജനപ്രിയനായ നേതാവാണ്.
രംഗസ്വാമി ജനതാപാർട്ടിയിലൂടെയാണ് കോൺഗ്രസ്സിലെത്തിയത്. 2011 ൽ സ്വന്തമായി എൻ.ആർ. കോൺഗ്രസ്സ് രൂപികരിക്കുകയും മൂന്ന് മാസത്തിനകം നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയുമായിരുന്നു. 2016 ൽ പ്രതിപക്ഷ നേതാവായി. 2021-ൽ വീണ്ടും മുഖ്യമന്ത്രിയായി. മൊത്തം 7 വർഷം കോൺഗ്രസ്സ് മുഖ്യമന്ത്രിയും 10 വർഷം എൻ.ആർ. കോൺഗ്രസ് മുഖ്യമത്രിയുമായിരുന്നു.
2011 ലും 2021 ലും രണ്ട് വീതം മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും, 2021-ൽ യാനത്ത് ഒരു സ്വതന്ത്ര സ്ഥാനാർത്ഥി യോട് പരാജയപ്പെട്ട അനുഭവവും രംഗസ്വായിക്കുണ്ട്
കോൺ: ഇടത് മുന്നണികൾ വൈരുദ്ധ്യങ്ങളുടെ കൂടാരം:സി .സദാനന്തൻ മാസ്റ്റർ എം.പി.
മാഹി: എൻ.ഡി.എ. സഖ്യത്തിൻ്റെ മുദ്രാവാക്യം ജന സേവനമാണെന്നും, മാഹി നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മറ്റു സ്ഥാനാർഥികൾ വൈരുദ്ധ്യങ്ങളുടെ കൂട്ടുകെട്ടാണെന്നും സി.സദാനന്തൻ മാസ്റ്റർ എം പി മാഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ആരോഗ്യ പൂർണ്ണമായ മാഹിയുടെ നിർമ്മിതിയാണ് എൻ.ഡി.എ. സഖ്യത്തിൻ്റെ ലക്ഷ്യം. വികസിത ഭാരതത്തിനായി രാജ്യത്തെ നയിക്കാൻ ആവശ്യമായ കർമ്മ പദ്ധതികൾ കേന്ദ്രത്തിൽ എൻ.ഡി.എ. സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
കേന്ദ്രവും, പുതുച്ചേരിയും, എൻ.ഡി.എ. ഭരിക്കുമ്പോൾ മാഹിയിൽ എൻ.ഡി.എ. സ്ഥാനാർഥി എ.ദിനേശൻ പുതുച്ചേരിയിൽ നിയമ സഭയിൽ എത്തിയാൽ അതൊരു ട്രിപ്പിൾ എഞ്ചിൻ ഭരണമായിരിക്കുമെന്നും എം.പി പറഞ്ഞു.
മാഹിയിൽ മത്സരിക്കുന്ന മറ്റു മുന്നണി സ്ഥാനാർഥികൾ ആത്മ വഞ്ചനയാണ് നടത്തുന്നത്. വൈരുദ്ധ്യങ്ങളുടെ കൂട്ടുകെട്ടാണ്. സി.പി.എം.- കോൺഗ്രസ് മറ്റു സംസ്ഥാനങ്ങളിൽ ഒരുമിച്ച് നിൽക്കുമ്പോൾ മാഹിയിലും, കേരളത്തിലും എതിർത്ത് മത്സരിക്കുന്നു. മുസ്ലിം ലീഗിനും സ്ഥാനാർഥിയുണ്ട്. ഇടത് പക്ഷത്തിൽ പാർട്ടിയംഗം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു.
മാഹിയിൽ കടൽ സമ്പത്ത് വലിയ തോതിൽ ഉള്ളതിനാൽ മത്സ്യ സംസ്ക്കരണം വഴി കൂടുതൽ തൊഴിൽ മേഖലകൾ കടന്നു വരുമെന്ന് എം.പി. പറഞ്ഞു.പുതുച്ചേരിക്ക് സംസ്ഥാന പദവി ചർച്ച ചെയ്തു വരികയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ കാര്യവും പുരോഗമിക്കുന്നു.ദരിദ്ര വിഭാഗങ്ങളിലെ കുട്ടികൾക്ക് കെ.ജി. മുതൽ പി.ജി. വരെ സൗജന്യ വിദ്യാഭ്യാസം, പട്ടിക വിഭാഗം പെൺകുട്ടികൾക്ക് വിവാഹത്തിന് 15000/- രൂപ ധന സഹായം, മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായം എന്നിവ സർക്കാറിൻ്റെ ക്ഷേമ പദ്ധതികളാണ്.
ഒരു ചെറിയ ഇടവേള കഴിച്ചാൽ ബാക്കി വർഷങ്ങൾ പുതുച്ചേരിയിൽ കോൺഗ്രസാണ് ഭരിച്ചത്. കോൺഗ്രസ് ഭരണകാലത്ത് മാഹി ജനതക്ക് വേണ്ടത്ര ഗുണം ലഭിച്ചില്ല. അഴിമതിയും, സ്വജന പക്ഷപാതവും കോൺഗ്രസ് ഭരണകാലത്ത് നിലനിന്നു. മാഹി സ്പിന്നിങ്ങ് മിൽ പൂട്ടിയെങ്കിലും മറ്റൊരു തലത്തിൽ പുതിയ പദ്ധതികൾ അവിടെ കൊണ്ടുവന്ന് തൊഴിലാളികൾക്ക് ജോലി നൽകുവാനുള്ള പദ്ധതി ആലോചനയിലാണ്. അറവിലത്ത് പാലം അടിപ്പാതയുടെ കാര്യവും പരിഗണനയിലുണ്ട്.എം.പി. പറഞ്ഞു. പത്ര സമ്മേളനത്തിൽ എൻ.ഡി.എ.സ്ഥാനാർഥി എ.ദിനേശൻ, മാഹി മണ്ഡലം പ്രസിഡൻ്റ് പി.പ്രബീഷ് കുമാർ, എം.മഗനീഷ്, കെ.എം. പ്രിജേഷ്, അഡ്വ.ജ്യോതി രാജ് എന്നിവരും . സംബന്ധിച്ചു.
ചിത്ര വിവരണം: എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവൻഷൻ സി. സദാ നന്ദൻ മാസ്റ്റർഉദ്ഘാടനം ചെയ്യുന്നു.
എൽഡിഎഫ്; വികസനരേഖ പുറത്തിറക്കി
മാഹി: മാഹിയെ വിദ്യാഭ്യാസ ഹബ്ബാക്കുമെന്നും, മാഹിയിൽ എൻജിനിയറിങ്ങ് കോളേജ് സ്ഥാപിക്കുമെന്നും,
ജിപ്മെർ ഉപകേന്ദ്രം സ്ഥാപിക്കുമെന്നുംഎൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി. അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉറപ്പ് നൽകുന്നു.
മാഹിയിൽ എഞ്ചിനീയറിങ് കോളേജ് സ്ഥാപിക്കുമെന്നും, ജിപ്മെർ ഉപകേന്ദ്രം ആരംഭിക്കുമെന്നും വികസന രേഖ ഉറപ്പുനൽകുന്നു. മാഹി ജനറൽ ആശുപത്രിയിൽ ട്രോമാകെയർ യൂണിറ്റ് വിപുലീകരണം, ഡയാലിസിസ് യൂണിറ്റ് എന്നിവ യാഥാർത്ഥ്യമാക്കും. വൃക്ക-–ക്യാൻസർ രോഗികൾക്ക് പ്രത്യേക സാമ്പത്തികസഹായം ലഭ്യമാക്കാനും ,പള്ളൂർ ആശുപത്രിയിൽ കൂടുതൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കാനും നടപടി സ്വീകരിക്കും.
മാഹി സ്പിന്നിങ്മിൽ ആധുനികവത്കരിച്ച് തുറക്കും. സർക്കാർ ജോലിക്ക് ഉയർന്ന പ്രായപരിധി 35 ആക്കി വർദ്ധിപ്പിക്കാൻ സമ്മർദ്ദംചെലുത്തും., കേരള മാതൃകയിൽ പ്രവാസികൾക്ക് ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തും. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കാൻ മാവേലി സ്റ്റോർ മാതൃകയിലുള്ള വിപണനകേന്ദ്രങ്ങളും വയോജന വിശ്രമകേന്ദ്രങ്ങളും സ്ഥാപിക്കും.
ഹാർബറിന് സമീപം വാട്ടർ സ്പോർട്സും ചിൽഡ്രൻസ് പാർക്കും സ്ഥാപിച്ച് മയ്യഴിയെ ടൂറിസം ഹബ്ബാക്കും. ലൈറ്റ് ഹൗസിലേക്ക് റോപ് വേ, ഹില്ലോക്കിൽ കോഫി പോയിന്റ്, സ്ക്രീൻ വാൾ എന്നിവ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാൻ മാഹിയിലും പള്ളൂരിലും പാർക്കിങ് പ്ലാസ നിർമ്മിക്കും. മാഹിപ്പാലം പുതുക്കിപ്പണിയുന്നതിനൊപ്പം പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുമെന്നും വികസന രേഖ ഉറപ്പുനൽകുന്നുണ്ട്.
മയ്യഴിയുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് എൽഡിഎഫ് വികസനരേഖ ടാഗോർ പാർക്കിൽ നടന്ന ചടങ്ങിൽ ജ്യോതി കേളോത്തിന് നൽകി സിപി എം ജില്ലാ സെക്രട്ടറിയേറ്റംഗം എം സുരേന്ദ്രൻ പുറത്തിറക്കി. ഡോ. വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.. സിപിഎം ഏരിയ സെക്രട്ടറി സി കെ രമേശൻ, വി എം സുകുമാരൻ, വടക്കൻ ജനാർദ്ദനൻ, സിഗേഷ് ഞേർക്കോൾ സംസാരിച്ചു.
ചിത്ര വിവരണം:ജ്യോതി കേളോത്തിന് വികസന രേഖ നൽകി സിപി എം ജില്ലാ സെക്രട്ടറിയേറ്റംഗം എം സുരേന്ദ്രൻ പ്രകാശനം ചെയ്യുന്നു.
അൽമനാർ ഖുർആനിക്ക് പ്രീസ്കൂൾ വാർഷികം നടത്തി.
പെരിങ്ങാടി മുസ്ലിം എജുക്കേഷൻട്രസ്റ്റിൻ്റെ ആദി്ുഖ്യത്തിൽ
ഇന്ത്യൻ പബ്ലിക് സ്കൂൾ അങ്കണത്തിൽ വെച്ച് പുതുതായ ആരംഭിച്ച അൽമനാർ ഖുർആനിക്ക് പ്രീ സ്കൂൾ വാർഷികപരിപാടി ഇന്ന് വിപുലമായി നടന്നു.
ചെയർമാൻ കെ കെ .ബഷീർ അധ്യക്ഷം വഹിച്ചു. ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉൽഘാടനം ചെയ്തു. മുഖ്യ അധിതിയായി വാർഡുമെമ്പർ T .H. അസ്ലം, ഫൈസൽ PK, CK നജീബ്, കെ.കെ. റഹീം, ടി. പി. അബ്ദുൽ ഖാദർ, ഹാരിസ് മാഡോൾ, നൌഷാദ് കെ.കെ., മുസ്സു കെ. സൈഫുദ്ദീൻ ചൊക്ലി ,എന്നിവർ പങ്കെടുത്തു.
മുഖ്യ അധ്യാപിക ശമീമ എടവണ്ണ സ്വാഗതവും , അൻസില ടീച്ചർ നന്ദിയും പറഞ്ഞു.
പുനപ്രതിഷ്ഠയും, ദേവിപ്രതിഷ്ഠയും
പാനൂർ : തെക്കേ ചെണ്ടയാട് ശ്രീ പാലായാടാൻ കിഴക്കേവീട്ടിൽ പരദേവത ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും, ദേവിപ്രതിഷ്ഠയും ഏപ്രിൽ 1,2 ബുധൻ, വ്യാഴം ദിവസങ്ങളിൽ ക്ഷേത്രആചര്യൻ ബ്രഹ്മശ്രീ തേക്കിനിയിടത്തു തരുണനെല്ലൂർ പദ്മനാഭൻ ഉണ്ണിനമ്പൂതിരിപാടിന്റെ കാർമികതയിൽ നടക്കും. രണ്ടു ദിവസങ്ങളിലായി മഹാഗണപതിഹോമം, മഹാമൃത്യു ഞയ ഹോമം, സർപ്പബലി, ഭഗവതിസേവ എന്നീ പൂജകളും ഉണ്ടാകു.
കന്നിവോട്ടിന് ഒരു ഓർമ്മ തൈ
മാഹി:കന്നിവോട്ടിന് ഒരു ഫലവൃക്ഷത്തൈ' പദ്ധതിക്ക് ഇന്ന് തുടക്കമാകും.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് മാഹി സ്വീപ് . കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കന്നി വോട്ടർമാരുടെ പ്രത്യേക സംഗമം ഇന്ന് (ഏപ്രിൽ 1, ബുധൻ) വൈകുന്നേരം 5.30-ന് മാഹി വാക്ക്‌വേയിൽ നടക്കും.
മാഹി റിട്ടേണിംഗ് ഓഫീസർ അങ്കിത് കുമാർ ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിക്കും. വോട്ടർമാരെ പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കുന്നതിനായി നൂതനമായ പദ്ധതികളാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.
കന്നി വോട്ടർമാർക്ക് അവരുടെ ആദ്യ വോട്ടിന്റെ സ്മരണയ്ക്കായി വീട്ടുമുറ്റത്ത് നട്ടു വളർത്താൻ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യും. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം കൂടി യുവതലമുറയിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
"കന്നിവോട്ടിന് ഒരു ഓർമ്മത്തൈ.. ഭൂമിക്ക് തണൽ, ജനാധിപത്യത്തിന് കരുത്ത്" എന്ന മുദ്രാവാക്യത്തോടെ പുതിയ വോട്ടർമാർ പ്രതീകാത്മകമായി തയ്യാറാക്കിയ മരച്ചില്ലകളിൽ വിരലടയാളത്തിലൂടെ ഇലകൾ പതിപ്പിച്ച് ജനാധിപത്യത്തിന് കരുത്താകുമെന്നും, ഭൂമിക്കു തണലാകുമെന്നും പ്രതിജ്ഞ ചൊല്ലും.
ചുണ്ടങ്ങാപൊയിൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽനിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ , പ്രധാന അധ്യാപിക , സഹ അധ്യാപിക എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ പൊന്ന്യം സനിൽ നിർവഹിക്കുന്നു.
ക്ഷയരോഗ ബോധവൽകരണ റാലി സംഘടിപ്പിച്ചു.
മാഹി : ലോക ക്ഷയരോഗ നിവാരണ ത്തിന്റെ ഭാഗമായി മാഹി ആരോഗ്യ വകുപ്പ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ക്ഷയരോഗം അവസാനിപ്പിക്കാം, രാജ്യങ്ങൾ നയിക്കുന്നത്, ജനങ്ങളാൽ നയിക്കപ്പെടുന്നു. എന്ന സന്ദേശം ഉയർത്തിയാണ് ബോധവർക്കരണ റാലി സംഘടിപ്പിച്ചത്. മാഹി ടാഗോർ പാർക്കിൽ നിന്നും ആരംഭിച്ച റാലി മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷയരോഗ വകുപ്പ് മേധാവി ഡോ. ആദിൽ വാഫി , ദന്തരോഗ വിഭാഗം മേധാവി ഡോ. ബി. സതീഷ് എന്നിവർ നേതൃത്വം കൊടുത്തു
പൊത്തങ്ങാട്ട് വൃന്ദാവനത്തിൽ ഗോപാലൻ നിര്യാതനായി
ഈസ്റ്റ് പള്ളൂർ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം പൊത്തങ്ങാട്ട് വൃന്ദാവനത്തിൽ ഗോപാലൻ (75) അന്തരിച്ചു. പരേതരായ കുഞ്ഞിക്കണ്ണൻ, ചീരു എന്നിവരുടെ മകനാണ്.
ഭാര്യ: ഉഷ
മകൾ: ഗോപിക
സഹോദരങ്ങൾ: പൊത്തങ്ങാട്ട് നാരായണൻ, പൊത്തങ്ങാട്ട് രാഘവൻ, പരേതരായ ദേവൂട്ടി, ജാനകി, ശാരദ, ലക്ഷ്മണൻ
മരുമകൻ: കാർത്തിക്
സംസ്കാരം ഇന്ന് (മാർച്ച് 31) വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും
ശ്രീ വെട്ടക്കൊരുമകൻ ക്ഷേത്രം തലപ്പൊലി ഘോഷയാത്ര എപ്രിൽ 1ന്
ചാലക്കര ശ്രീ വരപ്രത്ത് കാവ് ദേവി ക്ഷേത്രത്തിൻ്റെ ആരൂഡ സ്ഥാനമായ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര നടത്തും. എപ്രിൽ 1ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന താലപ്പൊലി വരവ് നിടുമ്പ്രം വാദ്യകാല സംഘത്തിൻ്റെ ശിങ്കാരിമേളം, ഡാൻസ് എന്നിവയുടെ അകമ്പടിയോടും അമിട്ടുകളുടെയും ദീപപ്രഭയുടേയും ശോഭയോടെയും ദേവി ക്ഷേത്രത്തിൽ എത്തിച്ചേരും താലപ്പൊലി ഘോഷയാത്രയിൽ പങ്കെടുക്കാൻ എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














