മാഹി:തെരഞ്ഞെടുപ്പ് പ്രചാരണം നാടിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ചുള്ള ഗൗരവതരമായ സംവാദമായി മാറുകയാണ് മാഹിയിൽ. ഓരോ ചുവടിലും മാറ്റത്തിന്റെ സന്ദേശം പകർന്നുനൽകിയാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ടി അശോക് കുമാർ മുന്നേറുന്നത്. സാധാരണക്കാരന്റെ പ്രശ്നങ്ങളും നാടിന്റെ വികസന സ്വപ്നങ്ങളും തൊട്ടറിഞ്ഞുള്ള യാത്ര ചാലക്കരയിലൂടെയാണ് തിങ്കളാഴ്ച കടന്നുപോയത്. മാറ്റത്തിനായി കൈകോർക്കുമെന്ന ഉറച്ച പിന്തുണയാണ് നാട് നൽകുന്നത്.
രാവിലെ ആരംഭിച്ച പര്യടനത്തിൽ ചാലക്കരയിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. എക്സൽ പബ്ലിക് സ്കൂളിലെത്തിയ അശോക് കുമാറിനെ അധ്യാപകരും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. കേര ഇൻഡസ്ട്രിയൽ യൂണിറ്റും സന്ദർശിച്ചു.
ഗാന്ധിയൻ കീഴന്തൂർ പത്മനാഭനെ കണ്ട് ആശിർവാദം തേടി.
മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ വിദ്യാർഥികളുമായും കൂടിക്കാഴ്ച നടത്തി. ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിലവസരങ്ങളിലും മയ്യഴി കൈവരിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാർഥികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് അശോക് കുമാർ മറുപടി നൽകി. കെ പി രമേശൻ,
കെ പി വത്സൻ, സി വി അജിത, സാജിത ഇല്ലിക്കൽ,, രാഗേഷ് മോഹൻ, എസ് കെ സുരേന്ദ്രൻ , പി വിജേഷ്, രാഗേഷ് എന്നിവർ അനുഗമിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














