സ്ഥാനാർത്ഥിയുടെ വീട്ടുകിണറ്റിൽ മരങ്ങളും മറ്റും കൊണ്ടിട്ടു.

സ്ഥാനാർത്ഥിയുടെ വീട്ടുകിണറ്റിൽ മരങ്ങളും മറ്റും കൊണ്ടിട്ടു.
സ്ഥാനാർത്ഥിയുടെ വീട്ടുകിണറ്റിൽ മരങ്ങളും മറ്റും കൊണ്ടിട്ടു.
Share  
2026 Mar 30, 10:42 PM
SAMUDRA
NISH

മാഹി: മാഹി അസംബ്ലി തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.പി. സരസ്വതിയുടെ പുതിയ വിടിനായി നിർമ്മിച്ച കിണറ്റിൽ മരങ്ങളും, തെങ്ങിൽ തടികളും കൊണ്ടിടുകയും, തറ കെട്ടാൻ സ്ഥാപിച്ച കുറ്റികൾ പൊരിച്ച് കിണറ്റിലെറിയുകയും ചെയ്തതായാണ് പരാതി.ആൾമറ തകർത്ത് കിണറിന് കേടുപാടുകളും വരുത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ അതിക്രമം കാട്ടിയത്. 

സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ചിലർ സമ്മർദ്ദം ചെലുത്തിയിരുന്നുവത്രെ. സരസ്വതി വഴങ്ങിയിരുന്നില്ല.

തെരഞ്ഞെടുപ്പ് വരണാധികാരി, പൊലീസ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

എൻ ഡി എ മാഹി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ മുൻസിപ്പാൽ മൈതാനത്ത്


മാഹി: ദേശീയ ജനധിപത്യ സംഖ്യം (എൻ ഡി എ ) സ്ഥാനാർത്ഥി എ. ദിനേശൻ്റ തിരഞ്ഞെടുപ്പ്  കൺവെൻഷൻ മാർച്ച് 31 ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് മാഹി മുൻസിപ്പൽ മൈതാനത്ത് വെച്ച് നടക്കും.


ബിജെപി കേരള സംസ്ഥാന വൈസ് പ്രസിഡണ്ടും രാജ്യസഭ അംഗവുമായ സദാനന്ദൻമാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഘടക കക്ഷി നേതാക്കന്മാർ കൺവെൻഷനിൽ പ്രസംഗിക്കും. മാഹി മണ്ഡലത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൺവെൻഷനിൽ പങ്കെടുത്ത് വിജിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി


 മാഹി : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. തെരഞ്ഞെടുപ്പിന്റെ ഭാഗമായി മിന്നൽ പരിശോധന സംഘം നടത്തിയ പരിശോധനയിൽ കോപ്പാലം ചെക്ക് പോസ്റ്റിനരികിൽ വെച്ചാണ് 162പാക്കറ്റ് നിരോധിത പുകയിലഉൽപന്നങ്ങളുമായി, ബീഹാർ കിഷൻഗഞ്  ഭാറ്റബരി സ്വദേശിയായ മുനസീർ ആലം (37) പിടിയിലായത്. മിന്നൽ പരിശോധന സംഘങ്ങളായ ഗിരീഷ് ഡി എസ് റോഷിത്ത് കെ,കെ ടി രമേശൻ എന്നിവർ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാഹിയിൽ കർശന പരിശോധനയാണ് നടത്തിവരുന്നത്. പുകയില ഉത്പന്നങ്ങളും നിരോധിച്ച വസ്തുക്കളും  പന്തക്കൽ പൊലീസിന് കൈമാറി.

മാഹിക്കാരായ ഉദ്യോഗസ്ഥർക്ക്

വോട്ടവകാശം

നിഷേധിക്കുന്നതായി പരാതി


മാഹി:മാഹിയിൽ സ്ഥിര താമസക്കാരായ കേരളത്തിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചവർക്ക്‌ അവരുടെ വോട്ട് രേഖപെടുത്താൻ ഒരു സംവിധാനവും നിലവിലില്ല. ഒരു പൗരന്റെ മൗലിക അവകാശം നിഷേധിക്കുന്ന സാഹചര്യമാണുള്ളത്.. പോസ്റ്റൽ ബാലറ്റിന്റെ അപേക്ഷ മാഹിയിൽ സ്വീകരിക്കുന്നില്ല. കേരളത്തിലും മാഹിക്കാരുടെ അപേക്ഷ സ്വീകരിക്കുന്നില്ല. ഈ കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് കേരളത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന മാഹിക്കാർക്ക് വോട്ട് ചെയ്യുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് ബന്ധപ്പെട്ടവരുടെ ആവശ്യം. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇല്ലാത്ത മാഹി ക്കാർക്ക് വോട്ട് ചെയ്യാം. എന്നാൽ ഡ്യൂട്ടിയിലുള്ളവർക്ക് വോട്ടവകാശമില്ലാതെ വരുന്നത് അക്ഷന്തവ്യമായ തെറ്റാണന്ന് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ പറയുന്നു

whatsapp-image-2026-03-30-at-10.34.06-pm

ചാലക്കരയിൽ ആവേശമായി രമേശ് പറമ്പത്തിന്റെ പര്യടനം; വോട്ട് അഭ്യർത്ഥിച്ച് സ്ഥാനാർത്ഥി രംഗത്ത്


ചാലക്കര: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി ഐക്യ മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്ത് ചാലക്കര മേഖലയിൽ വോട്ട് അഭ്യർത്ഥിച്ചു. രാവിലെ മുതൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥിക്ക് ഊഷ്മളമായ സ്വീകരണമാണ് പ്രവർത്തകരും നാട്ടുകാരും നൽകിയത്.

വീടുകൾ കയറിയും പൊതുജനങ്ങളെ നേരിൽ കണ്ടും വോട്ട് തേടിയ സ്ഥാനാർത്ഥി, നാടിന്റെ വികസനത്തിനായുള്ള തന്റെ കാഴ്ചപ്പാടുകൾ ജനങ്ങളുമായി പങ്കുവെച്ചു. ചാലക്കരയിലെ വിവിധ പ്രമുഖ വ്യക്തികളെയും അദ്ദേഹം സന്ദർശിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയൊരു ജനവിഭാഗം സ്ഥാനാർത്ഥിയെ കാണാൻ എത്തിയിരുന്നു.സഖ്യത്തിലെ പ്രമുഖ നേതാക്കളും നിരവധി പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിൽ ഉടനീളം പങ്കെടുത്തു.

കെ. മോഹനൻ,

സത്യൻ കേളോത്ത്, പായറ്റ അരവിന്ദൻ, അഡ്വ. എ.പി അശോകൻ, പി.കെ സുരേന്ദ്രൻ, സി.ഒ പവിത്രൻ, കെ.വി സന്ദീവ്, കെ.പി ഷിനോജ്, രമേഷ് കുനിയിൽ, കെ.ജി പ്രദിപൻ, പി.ടി.സി ശോഭ, കെ.പി രെജിലേഷ്, അൻസിൽ അരവിന്ദ്, കെ.വി പ്രകാശൻ, കെ.പി സജീവൻ, വിവേക് , കെ. ശശിധരൻ, അഷിതാ ബഷീർ, സന്തോഷ് കുഞ്ഞുംവീട്ടിൽ,ആശാലത,ഷഹനാസ്,കനകൻ തുടങ്ങിയവർ പങ്കെടുത്തു

whatsapp-image-2026-03-30-at-10.36.32-pm

വീടുകളിൽ കയറി വോട്ട് അഭ്യർത്ഥിച്ച് എൻ.ഡി.എ സ്ഥാനാർഥി എ. ദിനേശൻ


മാഹി:മാഹി നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി എ. ദിനേശൻ കൊയ്യോടൻ കോറോത്ത് ക്ഷേത്ര പരിസരത്തെ സമീപത്തെ വീടുകളിലും കോവിൽ പരിസരത്തെ വീടുകളിലും പര്യടനം നടത്തി. വീടുകളിൽ കയറി വോട്ടർമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി പിന്തുണ അഭ്യർത്ഥിച്ചു.

പര്യടനത്തിനിടെ പ്രവർത്തകരും നാട്ടുകാരും സ്ഥാനാർഥിക്ക് സ്വീകരണം നൽകി. ജീവേഷ് കൂലോത്ത്, ജയസൂര്യബാബു, കെ.പി. ഷാജിമ, ഷനില പള്ളൂർ, ബിന്ദു വിമൽ, കെ.പി. രജിത, നവനീത സുനിൽ, വിനിഷ എമ്പ്രാൻ,സരള മധുരക്കാരന്റ വിട, ജീജ വള്ളിൽ എന്നിവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.

capture_1774890707

മാഹി കോളജ് വിദ്യാർത്ഥികളുമായി അഡ്വ: അശോക് കുമാർ സംവദിച്ചു


മാഹി:തെരഞ്ഞെടുപ്പ് പ്രചാരണം നാടിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ചുള്ള ഗൗരവതരമായ സംവാദമായി മാറുകയാണ് മാഹിയിൽ. ഓരോ ചുവടിലും മാറ്റത്തിന്റെ സന്ദേശം പകർന്നുനൽകിയാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ടി അശോക് കുമാർ മുന്നേറുന്നത്. സാധാരണക്കാരന്റെ പ്രശ്നങ്ങളും നാടിന്റെ വികസന സ്വപ്നങ്ങളും തൊട്ടറിഞ്ഞുള്ള യാത്ര ചാലക്കരയിലൂടെയാണ് തിങ്കളാഴ്ച കടന്നുപോയത്. മാറ്റത്തിനായി കൈകോർക്കുമെന്ന ഉറച്ച പിന്തുണയാണ് നാട്‌ നൽകുന്നത്‌.

രാവിലെ ആരംഭിച്ച പര്യടനത്തിൽ ചാലക്കരയിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. എക്സൽ പബ്ലിക് സ്കൂളിലെത്തിയ അശോക് കുമാറിനെ അധ്യാപകരും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. കേര ഇൻഡസ്ട്രിയൽ യൂണിറ്റും സന്ദർശിച്ചു. ഗാന്ധിയൻ ക‍ീഴന്തൂർ പത്മനാഭനെ കണ്ട്‌ ആശിർവാദം തേടി.

മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ വിദ്യാർഥികളുമായും കൂടിക്കാഴ്ച നടത്തി. ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിലവസരങ്ങളിലും മയ്യഴി കൈവരിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാർഥികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് അശോക് കുമാർ മറുപടി നൽകി. കെ പി രമേശൻ,

കെ പി വത്സൻ, സി വി അജിത, സാജിത ഇല്ലിക്കൽ,, രാഗേഷ് മോഹൻ, എസ്‌ കെ സുരേന്ദ്രൻ , പി വിജേഷ്, രാഗേഷ് എന്നിവർ അനുഗമിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA