മാഹിയിൽ വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പോസ്റ്റർ പ്രകാശനം ചെയ്തു

മാഹിയിൽ വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പോസ്റ്റർ പ്രകാശനം ചെയ്തു
മാഹിയിൽ വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പോസ്റ്റർ പ്രകാശനം ചെയ്തു
Share  
2026 Mar 29, 11:06 PM
SAMUDRA
NISH

മാഹി: പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘സ്വീപ്’ (SVEEP - Systematic Voters' Education and Electoral Participation) പരിപാടിയുടെ ഭാഗമായി മാഹിയിൽ പോസ്റ്റർ പ്രകാശനം നടത്തി. തിരഞ്ഞെടുപ്പ് ദിനത്തിൽ പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മാഹി അഡ്മിനിസ്ട്രേറ്ററും റിട്ടേണിംഗ് ഓഫീസറുമായ അങ്കിത് കുമാർ ഐ.എ.എസ് പോസ്റ്റർ പ്രകാശനം ചെയ്തു. വോട്ടർമാരിൽ ജനാധിപത്യ ബോധം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്

cv

ആയില്യംനാൾ ആഘോഷം

ഭക്തിപൂർവ്വം സംഘടിപ്പിച്ചു..


ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യംനാൾ ആഘോഷം ഭക്തിപൂർവ്വം സംഘടിപ്പിച്ചു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണിവരെ അഖണ്ഡ നാമജപം നടന്നു. ഉച്ചയ്ക്ക് മുട്ട സമർപ്പണവും നാഗപൂജയും തുടർന്ന് പ്രസാദ ഊട്ടും നടത്തി.

പൂജാകർമ്മങ്ങൾക്ക് ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.

അടുത്ത ആയില്യംനാൾ ആഘോഷം ഏപ്രിൽ 25 ശനിയാഴ്ച നടക്കും.

whatsapp-image-2026-03-29-at-10.22.51-pm

ഓശാന പെരുന്നാൾ ദിനത്തിൽ മാഹി ബസലിക്കയിൽ വോട്ട് അഭ്യർത്ഥിച്ച് രമേശ് പറമ്പത്ത്


മാഹി: ക്രൈസ്തവ ലോകം ഓശാന ഞായർ ആഘോഷിക്കുന്ന വേളയിൽ മാഹി സെന്റ് തെരേസാസ് ബസലിക്കയിൽ വോട്ട് അഭ്യർത്ഥിച്ച് ഐക്യ മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്ത് . ഇന്ന് രാവിലെ പള്ളിയിൽ നടന്ന കുരുത്തോല പെരുന്നാൾ ശുശ്രൂഷകളിൽ പങ്കുചേരാൻ എത്തിയ വിശ്വാസികളെ നേരിൽ കണ്ട് അദ്ദേഹം പിന്തുണ തേടി.

ബസലിക്കയുടെ മുന്നിലും പരിസരത്തുമായി ഒത്തുകൂടിയ വോട്ടർമാരോട് കുശലാന്വേഷണം നടത്തിയ അദ്ദേഹം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തന്റെ വിജയത്തിനായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

capture

മോണിങ്ങ് വോക്ക് വിത്ത് വക്കീൽ


മാഹി: ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ: ടി. അശോക് കുമാർ ഇന്നലെ കാലത്ത് 6 മണിക്ക് മാഹി മഞ്ചക്കൽ ബോട്ട് പരിസരത്തുനിന്ന് ആരംഭിച്ച മോർണിംഗ് വോക്ക് വിത്ത് വക്കീൽ ക്യാമ്പയിൻ്റെ ഭാഗമായി നടന്ന പരിപാടി ജനശ്രദ്ധ ആകർഷിച്ചു... ബോട്ട് ഹൗസ് പരിസരത്തു ആരംഭിച്ച് വോക്ക് വേ വഴി വളവിൽ കടപ്പുറം സമാപിച്ചു. വക്കിലിനോടപ്പം. കെ.പി. നൗഷാദ്. യു.ടി. സതീശൻ.വി.രഞ്ചിന.ജിനോഷ് ബഷീർ. കെ.എ.ആർപി. റംഷി. വസന്ത് . സന്ദിപ്. പിപി.റിയാസ് നേതൃത്വം നൽകി.

 അഡ്വ.ടി അശോക് കുമാർ ചെറുകല്ലായി, ചാലക്കര, ചെമ്പ്ര ഭാഗങ്ങളിൽ വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു

സി ടി വിജീഷ്, ഹാരിസ്പരന്തിരാട്ട്, വി പി ശ്രീകാന്ത്, കെ പി രാജേഷ്, വിഎം അശോകൻ, എസ് കെ സുരേന്ദ്രൻ, വിജേഷ് എം, ജിനോഷ് ബഷീർ, കെ പി രമേശൻ നേതൃത്വം നൽകി


ചിത്രവിവരണം: മോണിങ്ങ് വോക്ക് വിത്ത് വക്കീൽ ക്യാമ്പയിൽ മഞ്ചക്കലിൽ നിന്ന് പുറപ്പെടുന്നു

എൻ ഡി എ മാഹി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ 31ന് 


മാഹി: ദേശീയ ജനധിപത്യ സംഖ്യം (എൻ ഡി എ ) സ്ഥാനാർത്ഥി എ. ദിനേശൻ്റ തിരഞ്ഞെടുപ്പ്  കൺവെൻഷൻ മാർച്ച് 31 ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് മാഹി മുൻസിപ്പൽ മൈതാനത്ത് വെച്ച് നടക്കും.

ബിജെപി കേരള സംസ്ഥാന വൈസ് പ്രസിഡണ്ടും രാജ്യസഭ അംഗവുമായ സദാനന്ദൻമാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

whatsapp-image-2026-03-29-at-10.23.50-pm

കുടുംബ സംഗമം നടത്തി


തലശ്ശേരി :ഗവ. ബ്രണ്ണൻ കോളേജിൽ 1960...1990കാലഘട്ടത്തിൽ പഠിച്ചവരുടെ കുടുംബ സംഗമം നടത്തി.

തലശ്ശേരി ഗോകുലം ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ വാസന്തി ജയറാം ഉദ്ഘാടനം ചെയ്തു.

ബ്രണ്ണനൈറ്റ്സ് പ്രസിഡന്റ്‌ നാരായണൻ പുതുക്കുടി അദ്ധ്ക്ഷത വഹിച്ചു.

ചൂര്യായി ചന്ദ്രൻ, അടിയേരി ഗംഗധരൻ, പി. കെ. വത്സരാജൻ, ഇ. ഹൈമവതി, പ്രൊഫ. സുരേന്ദ്ര ബാബു, പ്രൊഫ. മനോമോഹനൻ, സുകുമാരൻ മാസ്റ്റർ, സംസാരിച്ചു.


ചിത്രവിവരണം.. കുടുംബ സംഗമത്തിൽ പങ്കെടുത്തവർ

റാൻഡമൈസേഷൻ നടത്തി


മാഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ.വിഎം മാനേജ്മെന്റ് സിസ്റ്റം (ഇ.എം.എസ്) വഴി ഇ.വിഎമ്മുകളും വിവിപാറ്റുകളും പോളിങ് സ്റ്റേഷൻ തിരിച്ചുള്ള രണ്ടാമത്തെ റാൻഡമൈസേഷൻ നടത്തി. ഇ.വി.എമ്മുകളുടെയും വി.വി.പാറ്റുകളുടെയും രണ്ടാമത്തെ റാൻഡമൈസേഷനെക്കുറിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ മാനുവലിൽ പരാമർശിച്ചിരിക്കുന്നു, അത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇ.സി.ഐ) വെബ്‌സൈറ്റിൽ ലഭ്യമാണ് : https://www.eci.gov.in/evm-vvpat.

   2026-ലെ പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ മാഹി നിയോജക മണ്ഡലത്തിൽ ഉപയോഗിക്കേണ്ട ഇ.വി.എമ്മുകളുടെയും വി.വി.പാറ്റുകളുടെയും പോളിംഗ് സ്റ്റേഷൻ തിരിച്ചുള്ള വിതരണം ചെയ്യുന്നതിനായി രണ്ടാമത്തെ റാൻഡമൈസേഷൻ മാഹിയിലെ ഗവൺമെന്റ് ഹൗസിലെ സെൻട്രൽ ഹാളിൽ വച്ച് 29.03.2026 ന് കാലത്ത് 10 മണിക്ക് നടത്തി. ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള സംഭരണ, സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച്, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെയും പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകനായ ശ്രീ ലോകേഷ് മിശ്ര, ഐഎഎസ് എന്നിവരുടെ സാന്നിധ്യത്തിൽ, മാഹി മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസർ ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം വഴിയാണ് ഇ.വി.എമ്മുകളുടെയും വി.വി.പാറ്റുകളുടെയും രണ്ടാമത്തെ റാൻഡമൈസേഷൻ നടത്തിയത്.

    രണ്ടാമത്തെ റാൻഡമൈസേഷൻ പൂർത്തിയാക്കിയ ശേഷം, പോളിംഗ് സ്റ്റേഷൻ തിരിച്ചുള്ളതും റിസർവ് ചെയ്തതുമായ ഇ.വി.എമ്മുകളുടെയും വിവിപാറ്റുകളുടെയും പട്ടിക മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും /പ്രതിനിധികൾക്കും നൽകി . ഈ ഇ.വി.എമ്മുകളും വി.വി.പാറ്റുകളും ആണ് വോട്ടെടുപ്പ് ദിവസം അനുവദിച്ച പോളിംഗ് സ്റ്റേഷനുകളിൽ ഉപയോഗിക്കണമെന്ന് റിട്ടേണിങ്ങ് ഓഫീസർ അറിയിച്ചു.

whatsapp-image-2026-03-29-at-10.51.01-pm

പന്തക്കൽ–മൂലക്കടവ് മേഖലയിൽ എൻ.ഡി.എ സ്ഥാനാർഥി എ. ദിനേശൻ പര്യടനം നടത്തി


മാഹി: എൻ.ഡി.എ സ്ഥാനാർഥി എ. ദിനേശൻ ഇന്ന് പന്തക്കൽ–മൂലക്കടവ് മേഖലയിൽ പര്യടനം നടത്തി. പ്രദേശവാസികളെ നേരിൽ കണ്ട അദ്ദേഹം വോട്ട് അഭ്യർത്ഥിക്കുകയും വികസന വിഷയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

പര്യടനത്തിന് ജയചന്ദ്രൻ, ജയസൂര്യ ബാബു, പ്രദീപൻ, ഹരിദാസ്, വിജിൻ പുളിഞ്ഞോളി, പ്രഭാകരൻ എ.പി, രജീവൻ മൂലക്കടവ്, മഹേഷ് മൊട്ടേമ്മൽ, സുഹാസിനി, അനഘ, രമ്യ എന്നിവർ നേതൃത്വം നൽകി.

പ്രദേശവാസികളുടെ മികച്ച സ്വീകരണമാണ് പര്യടനത്തിന് ലഭിച്ചത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA