വികസനത്തിന് എല്ലാവർക്കും ഒരേ നാവ്: കാഴ്ചപ്പാടുകൾക്ക് പല കണ്ണുകൾ..

വികസനത്തിന് എല്ലാവർക്കും ഒരേ നാവ്: കാഴ്ചപ്പാടുകൾക്ക് പല കണ്ണുകൾ..
വികസനത്തിന് എല്ലാവർക്കും ഒരേ നാവ്: കാഴ്ചപ്പാടുകൾക്ക് പല കണ്ണുകൾ..
Share  
2026 Mar 28, 11:07 PM
SAMUDRA
NISH

മാഹി:ശ്രീനാരായണ ബി.എഡ്.കോളജ് ഓഡിറ്റോറിയത്തിൽ ജനശബ്ദം മാഹി സംഘടിപ്പിച്ച മയ്യഴിയങ്കം-2026 അക്ഷരാർത്ഥത്തിൽ അവകാശവാദങ്ങളുടേയും, രൂക്ഷമായ വിമർശനങ്ങളുടേയും പടനിലമായി.. രാഷ്ട്രീയവും, വികസനവും ചൂടേറിയ വാഗ്വാദങ്ങൾക്കിടയാക്കി...മാഹി ഗവ: നഴ്സിങ്ങ് കോളജ്, പള്ളൂർ ആശുപത്രി കെട്ടിട സമുച്ഛയം, തുറമുഖം, ഇൻഡോർ സ്‌റ്റേഡിയം, പുഴയോര നടപ്പാത എന്നിവയുടെ പൂർത്തീകരണം, തുടങ്ങിയ വൻകിട പദ്ധതികളുടെ പൂർത്തീകരണം എന്നിവ തൻ്റെ കഴിഞ്ഞ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങളായിരുന്നുവെന്നും, അവയെല്ലാം എം എൽ എ യെന്ന നിലയിൽ നടപ്പിലാക്കാനായെന്നും രമേശ് പറമ്പത്ത് പറഞ്ഞു. എന്നാൽ ഇവയൊക്കെ മാഹിയിൽ സമയബന്ധിതമായി നടപ്പിലാക്കാനായത് പുതുച്ചേരിയിലെ എൻ.ഡി.എ സർക്കാരിൻ്റെ മാഹിയോടുള്ള മമത കൊണ്ടും, മലയാളിയായ 'ലഫ്. ഗവർണ്ണരുടെ പ്രത്യേക 'താൽപ്പര്യത്താലുമാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി അങ്കവളപ്പിൽ ദിനേശൻ അവകാശപ്പെട്ടു. ഭരണത്തുടർച്ച കിട്ടിയാൽ മാഹി ഗവ: കോളജിൽ 10 ന്യൂ ജെൻ കോഴ്സുകൾ കൊണ്ടുവരുമെന്നും, യൂണിവേർസിറ്റി സെൻ്ററിന് സ്വന്തം കെട്ടിടം നിർമ്മിക്കുമെന്നും, 105 കോടിയുടെ നവീകരിച്ച ശുദ്ധജല പദ്ധതി നടപ്പിലാക്കുമെന്നും എ. ദിനേശൻ പറഞ്ഞു .സംസ്ഥാനത്തിന് റവന്യു ഉണ്ടാക്കുന്ന ഏത് വ്യാപാര -വ്യവസായ സ്ഥാപനങ്ങളേയും സ്വാഗതം ചെയ്യും. പുതിയ പെട്രോൾ പമ്പുകൾ നൽകുന്നതിനെ എതിർക്കില്ല.ഇതോടൊപ്പം വൻകിട ഹോട്ടലുകളടക്കം ബൈപാസ്സിൽ വരണം. ടൂറിസം മേഖലയെ പരിപോഷിപ്പിക്കാൻ ഇത് സഹായകരമായിരിക്കും -ദിനേശൻ പറഞ്ഞു.

capture_1774719172

കഴിഞ്ഞ 16 വർഷമായി നടക്കാത്ത മുൻസിപ്പാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിക്കിട്ടാൻ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചിട്ടുണ്ടെന്നും, തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ പരിഗണന തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിക്കിട്ടാനായിരിക്കുമെന്നും ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ: ടി.അശോക് കുമാർ പാഞ്ഞു. മയ്യഴിയിൽ നിന്നും കോടികളുടെ വരുമാനം പുതുച്ചേരി സർക്കാർ ഖജനാവിൽ എത്തുന്നുണ്ടെങ്കിലും, .പുതുച്ചേരി സർക്കാർ ദശകങ്ങളായി മയ്യഴിയെ അവഗണിക്കുകയാണ്. മാഹിയിൽ ബസ്സ് സ്റ്റാൻ്റ് കം ഗ്രൗണ്ട് നിർമ്മിക്കുമെന്നും, മയ്യഴിയിലെ പ്രധാന റോഡുകളായ കല്ലായി പന്തക്കൽ റോഡും ,പാറാൽ - ചൊക്ലി റോഡും വികസിപ്പിക്കുമെന്നും, മാഹിയെലക്ഷദ്വീപുമായി ബന്ധപ്പെടുത്താനും, ഇന്ത്യയിലേക്കുള്ള ദ്വീപിൻ്റെ കപ്പൽ വഴിയുള്ള പ്രവേശന മുഖം മയ്യഴിയാക്കി മാറ്റാനുമുള്ള സമ്മർദ്ദം സംസ്ഥാന - കേന്ദ്ര സർക്കാറുകളിൽ നടത്തും. ഏകീകരിച്ച വിദ്യാഭ്യാസ സിലബസ് 'സംസ്ഥാനത്ത് നടപ്പിലാക്കാനും, പുതിയ തൊഴിൽ സംരംഭങ്ങൾ കൊണ്ടുവരാനും ശ്രമിക്കും. എടുത്തുകാട്ടാൻ പറ്റിയ 'വികസനമൊന്നും കാഴ്ചവെക്കാൻ എം എൽ എ യ്ക്കായിട്ടില്ലെന്നും, സ്വതന്ത്രനായി 'മത്സരിക്കുന്ന താൻ, ജയിച്ചാലും സ്വതന്ത്ര നിലപാട് തന്നെ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു '

ഇന്ന് മയ്യഴിയിൽ കാണുന്ന വൻകിട പദ്ധതികളത്രയും കൊണ്ടുവന്നത് തൻ്റെ മുൻഗാമികളായ ,കാൽ നൂറ്റാണ്ടിലേറെ ഭരണാധികാരികളായിരുന്ന മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജും, മുൻ ഡെപ്യൂട്ടി സ്പീക്കർ എ.വി.ശ്രീധരനുമാണ്. അവർ വെട്ടിത്തെളിയിച്ച വികസന വഴികളിലൂടെ പുതിയ ജനക്ഷേമപദ്ധതികളുമായി മുന്നോട്ട് പോകും. വീണ്ടും

തെരഞ്ഞെടുക്കപ്പെട്ടാൽ 

മയ്യഴിക്ക് എന്തൊക്കെ പ്രതീക്ഷിക്കാനാവുമെന്ന ചോദ്യത്തിന് രമേശ് ' പറമ്പത്ത് എംഎൽഎയുടെ മറുപടിയാണിത്.

മയ്യഴിയുടെ നഷ്ട പ്രതാപം വീണ്ടെടുക്കാൻ

ടൂറിസം മേഖലയുടെ വികസനം 'അത്യന്താപേക്ഷിതമാണെന്ന കാര്യത്തിൽ സ്ഥാനാർത്ഥികൾക്കെല്ലാം ഒരേ സ്വരമാണ്. ലോകോത്തര പദ്ധതികളായ റോപ്പ് വേ, പുഴക്ക് 'കുറുകെ ഇരുകരകളിലുമുള്ള ടൂറിസം പോയിൻറുകളെ 'ബന്ധിപ്പിച്ചുള്ള ഗ്ലാസ് വേ, വെള്ളിയാങ്കല്ലിനെയും, ധർമ്മടം തുരുത്തിനേയും ബന്ധിപ്പിച്ചുള്ള വിനോദ കടൽ സഞ്ചാരം എന്നിവ 'രമേശ് പറമ്പത്തിൻ്റെ സ്വപ്ന പദ്ധതികളിൽ പെടുന്നു.

മാഹിയിൽ ഇൻറർ സിറ്റി/യെശ്വന്ത്പൂർ ട്രെയിനുകളുടെ സ്റ്റോപ്പ് അനുവദിച്ചു കിട്ടാനും, '

എയർപോർട്ട് അതോറിറ്റിയുടെ അംഗീകാരം കിട്ടിയിട്ടും, പോണ്ടിച്ചേരിയിലേക്ക് ഫ്ലൈറ്റ് 'അനുവദിക്കപ്പെടാത്തതി'നെതിരെ ശക്തമായി പ്രതികരിക്കുമെന്നും മൂവരും ഉറപ്പ് നൽകി.

മാഹിയിൽ

ഗെയിൽ ഗ്യാസ് ഡൊമസ്റ്റിക് കണക്ഷൻ ലഭ്യമാക്കുന്നതിനെ ക്കുറിച്ച് ബി.ജെ.പി സ്ഥാനാർത്ഥി എതിർത്തപ്പോൾ, മറ്റുള്ളവർ അനുകൂലിച്ചു.

വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തെ എതിർക്കുമെന്ന് അശോക് കുമാർ പറഞ്ഞു.'

ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു മോഡറേറ്ററായി .ഷാജി പിണക്കാട്ട് നിയന്ത്രിച്ചു.ടി.എം.സുധാകരൻ സ്വാഗതവും,സുരേഷ് പന്തക്കൽ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ജനശബ്ദം മാഹി സംഘടിപ്പിച്ച മയ്യഴിയങ്കം-2026

capture_1774719351

സ്വാതന്ത്ര്യസേനാനി പൂവച്ചേരി കൃഷ്ണൻ നമ്പ്യാരെ അനുസ്മരിച്ച്; എ. ദിനേശൻ പുഷ്പാർച്ചന നടത്തി


മാഹി: മാഹിയിലെ സ്വാതന്ത്ര്യസേനാനിയും അധ്യാപകനുമായിരുന്ന പൂവച്ചേരി കൃഷ്ണൻ നമ്പ്യാർ (മള്ളേരി)യെ അനുസ്മരിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി എ. ദിനേശൻ പുഷ്പാർച്ചന നടത്തി.

സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്ത കൃഷ്ണൻ നമ്പ്യാർ ഏകദേശം 10 മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ച് കേന്ദ്ര സർക്കാർ താമ്രപത്രം നൽകി ആദരിക്കുകയും സ്വാതന്ത്ര്യസേനാനികൾക്കുള്ള കേന്ദ്ര-സംസ്ഥാന പെൻഷൻ ലഭിക്കുകയും ചെയ്തിരുന്നു. 1975-ൽ അദ്ദേഹം അന്തരിച്ചു.

പരേതയായ അമ്മാളു അമ്മയാണ് ഭാര്യ. മക്കൾ ജയലക്ഷ്മി, ചന്ദ്രമതി, സുമംഗല.

രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച സ്വാതന്ത്ര്യസേനാനികളുടെ ത്യാഗം എന്നും സ്മരണീയമാണെന്ന് എ. ദിനേശൻ അനുസ്മരണത്തിൽ പറഞ്ഞു. സ്ഥാനാർത്ഥിക്കൊപ്പം നിരവധി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

വരപ്രത്ത് കാവ് ഭദ്രകാളി ക്ഷേത്രം തിറയുത്സവം 29 മുതൽ


മാഹി: ചാലക്കര വരപ്രത്ത് കാവ് ഭദ്രകാളി ക്ഷേത്രത്തിൽ തിറയുത്സവം 29 മുതൽ ഏപ്രിൽ രണ്ട് വരെ നടക്കും.

29 ന് വൈകുന്നേരം ദീപാരാധനക്ക് ശേഷം സാംസ്കാരിക സദസ് നടക്കും. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

തുടർന്ന് കരോക്കെ ഗാനമേള നടക്കും.30 ന് വൈകുന്നേരം 6.30 നൃത്ത പരിപാടികൾ, 31 ന് വൈകുന്നേരം തിരുവാതിരക്കളി, ഏപ്രിൽ ഒന്നിന് രാവിലെ 11ന് വെറ്റില കൈനീട്ടം, ദൈവത്തെ കാണൽ, മുത്തപ്പനെ മലയിറക്കൽ, വൈകുന്നേരം ശാസ്തപ്പൻ വെള്ളാട്ടം, കുന്നോത്ത് തറവാട്ടിൽ നിന്നും അടിയറ വരവ്, വേട്ടക്കൊരുമകൻ സ്ഥാനത്ത് നിന്നുള്ള താലപ്പൊലി ഘോഷയാത്ര, പൊതുവാച്ചേരി വയലിൽ നിന്നുള്ള ഘോഷയാത്ര വരവ്, രാത്രിയിൽ വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം, മുത്തപ്പൻ്റെ കളികപ്പാട്ടും കലശം വരവും 2 ന് പുലർച്ചെ മുതൽ വിവിധ തെയ്യങ്ങളുടെ തിറയാട്ടം വൈകുന്നേരം ഗുരുസി എന്നിവയുണ്ടാകും. കുട്ടിച്ചാത്തൻ്റെ തിരുമുടി വെപ്പോടെ ഉത്സവം സമാപിക്കും

whatsapp-image-2026-03-28-at-10.39.33-pm

ജനമനസ് തൊട്ടറിഞ്ഞ് രമേശ്

ചൂടിക്കോട്ടയിൽ .


മാഹി ചൂടിക്കോട്ട പ്രദേശത്ത് ഐക്യ മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്തിൻ്റെ പര്യടനത്തിന് ആവേശോജ്വലമായ സ്വീകരണം.

 പ്രായമായവരും സ്ത്രീകളും അടക്കം വലിയൊരു ജനകൂട്ടം പര്യടനത്തിൽ പങ്കെടുത്തു.

പ്രദേശത്തെ വികസന വിഷയങ്ങളെകുറിച്ച് സംസാരിച്ച സ്ഥാനാർത്ഥി, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി. വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു.

ഇന്ന് രാവിലെ 7 മണിയോടെ ആരംഭിച്ച പര്യടനം ചൂടിക്കോട്ട പ്രദേശത്തെ ഓരോ വീടുകളിലും എത്തി വോട്ട് അഭ്യർത്ഥിച്ചു. പ്രദേശവാസികളുടെ സ്നേഹവും പിന്തുണയും തനിക്ക് വലിയ ആവേശം നൽകുന്നുണ്ടെന്ന് രമേശ് പറമ്പത്ത് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള അദ്ദേഹത്തിൻ്റെ പര്യടനം വോട്ടർമാർക്ക് മുന്നിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ്. പര്യടനത്തിലുടനീളം വോട്ടർമാരിൽ നിന്നുണ്ടായ അനുകൂല പ്രതികരണം സഖ്യത്തിൻ്റെ വിജയത്തിൽ വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കെ മോഹനനൻ,പി പി വിനോദൻ,നളിനി ചാത്തു,കെ എം രവീ ന്ദ്രൻ, കെ കെ അനിൽകുമാർ,ആശലത, കെ ഹരിന്ദ്രൻ,അജയൻ പൂഴിയിൽ,സീന രവിന്ദ്രൻ,രാമചന്ദ്രൻ് പുത്തലത്ത്,മനോജ് പുത്തലം, അജിത്ത് കുമാർ പൂഴിയിൽ, കെ ചിതാനന്ദൻ, പി സി ദിവാന്ദൻ മാസ്റ്റർ,പിസി ദിനേഷ്,വിനോദ്കുമാർ പൂഴിയിൽ,മോളിറിപ്സ്,സുനന്ദ പൂഴിയിൽ,വിനോദൻ പി തുടങ്ങിയവർ നേതൃത്വം നൽകി..

capture_1774719879

ചെറുകല്ലായിലെ ചുവന്ന മണ്ണിൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി. അശോക് കുമാർ ഗ്യഹ സന്ദർശനം നടത്തുന്നു.

whatsapp-image-2026-03-28-at-10.46.31-pm

ആവേശം വിതറി മാഹിയിൽ എൻ.ഡി.എ.ബൈക്ക് റാലി


മാഹി: വികസന സന്ദേശവുമായി സംഘടിപ്പിച്ച എൻ.ഡി.എയുടെ ബൈക്ക് റാലി മാഹിയിൽ ആവേശക്കടലായി സമാപിച്ചു. നരേന്ദ്ര മോദിയുടെ വികസന ദർശനത്തിന് ശക്തമായ പിന്തുണ രേഖപ്പെടുത്തി, മാഹി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എ. ദിനേശന്റെ വിജയത്തിനായാണ് ജനപങ്കാളിത്തത്തോടെ റാലി നടന്നത്.

മാക്കുനിയിൽ നിന്ന് ആരംഭിച്ച റാലി ഇടയിൽപീടിക, പള്ളൂർ, ഇരട്ടപ്പിലാക്കൂൽ, ചൊക്ലി, സ്പിന്നിങ് മില്ല് ചാലക്കര ചെമ്പ്ര മുണ്ടോക്ക് , മഞ്ചക്കൽ വഴി പൂഴിത്തലയിൽ സമാപിച്ചു. 


ചിത്രവിവരണം:എൻ.ഡി.എയുടെ ബൈക്ക് റാലി.

whatsapp-image-2026-03-28-at-10.37.38-pm

ജനകീയ മുന്നണി

തിരഞ്ഞെടുപ്പ് കമ്മിറ്റി

ഓഫിസ് ഉദ്ഘാടനം ചെയ്തു.

 മാഹി: യു ഡി എഫ് ആർ എം പി ജനകീയ മുന്നണി അഴിയൂർ മ ണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അഴിയൂർ ചുങ്കം എസ് ബി ഐ ബാങ്കിന് എതിർ വശത്ത് പ്രവർത്തനം തുടങ്ങി. ഓഫീസ് ചോമ്പാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുന്നണി പഞ്ചായത്ത് ചെയർമാൻ യു എ റഹീം അധ്യക്ഷത വഹിച്ചു. പറമ്പത്ത് പ്രഭാകരൻ ,വി കെ അനിൽകുമാർ , പി ബാബുരാജ്, വി പി പ്രകാശൻ, പ്രദീപ് ചോമ്പാല, ടി സി രാമച ന്ദ്രൻ, കെ.പി വിജയൻ , ഫിറോസ് കാളാണ്ടി , പി പി ഇസ്മായിൽ, കെ കെ ഷെറിൻ കുമാർ , യുസഫ് കുന്നുമ്മൽ , സാജിദ് നെല്ലോളി,സി സുഗതൻ ,നവാസ് നെല്ലോളി, രാജേഷ് അഴിയൂർ ,എം ഇസ്മായിൽ , പി കെ കോയ , പി.കെ കാസിം, ബവിത്ത് തയ്യിൽ, അഹമ്മദ് കൽപ്പക,

എന്നിവർ സംസാരിച്ചു

പടം: ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചോമ്പാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

മാഹി മുസ്ലിം ലീഗ് ഘടകം പിരിച്ചുവിട്ടു; അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു


മാഹി:ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ കമ്മിറ്റി, പോണ്ടിച്ചേരി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന മാഹിയിലെ മുസ്ലിം ലീഗ് ഘടകം പിരിച്ചുവിട്ട് പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.

മാഹി നിയോജക മണ്ഡലത്തിനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ ഘടന ചുവടെപ്പറയുന്നതാണ്:

പ്രസിഡന്റ്: കൂലോത്തും കണ്ടി ബഷീർ

വൈസ് പ്രസിഡന്റുമാർ: സുബൈർ ടി.കെ, മുഹമ്മദലി മാഹി, സിദ്ദീഖ് കെ.പി, കണ്ടോത്ത് ഖാലിദ്

ജനറൽ സെക്രട്ടറി: ഇഫ്തിയാസ് മഞ്ചക്കൽ

ജോയിന്റ് സെക്രട്ടറിമാർ: ലത്തീഫ് പി, റസാഖ് ടി.സി.എച്ച്, അൽത്താഫ് പാറക്കൽ, സുനീർ സുവർണ്ണ

ട്രഷറർ: സി.എ. അബൂബക്കർ

അഖിലേന്ത്യാ കമ്മിറ്റി അറിയിച്ചു. ഇത് പ്രകാരം, പുതുതായി രൂപീകരിച്ച ഈ കമ്മിറ്റി ഇനി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ മാഹി അസംബ്ലി മണ്ഡലം കമ്മിറ്റിയായി പ്രവർത്തിക്കും.

സംഘടന ശക്തിപ്പെടുത്തുന്നതിനായാണ് ഈ പുനഃസംഘടന നടത്തിയത്, തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതാണെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ കമ്മറ്റി ഓഫീസിൽ നിന്നും അറിയിച്ചു.

whatsapp-image-2026-03-28-at-11.42.44-pm

കിരൺ ഹരിദാസ് നിര്യാതനായി 

മഠത്തുംഭാഗം നന്ദനം ഹൗസിൽ കിരൺ ഹരിദാസ് ( 42 ) അന്തരിച്ചു. ( സെയിൽസ് റപ്രസൻ്റിറ്റീവ് കമ്മത്ത് സിറാമിക്സ് കണ്ണർ ) . അച്ഛൻ പരേതനായ ഹരിദാസ് ( എക്സ് ആർമി ). അമ്മ സുനിത. സഹോദരൻ നിധിൻ ഹരിദാസ് (ഐ ടി കോൺട്രാക്ടിംഗ് പ്ലസ് മാഹി ) സംസ്കാരം 29 - 03 - 26 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ


MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA