തലശ്ശേരി: നാടക് തലശ്ശേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക നാടക ദിനാചരണം സംഘടിപ്പിച്ചു. തലശ്ശേരി ആർട്സ് സൊസൈറ്റിക്ക് സമീപം ഫയർ ടാങ്കിൽ നടന്ന പരിപാടി കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. മേഖല സിക്രട്ടറി ബാലകൃഷ്ണൻ കതിരൂർ സ്വാഗതം പറഞ്ഞു. നാടക് തലശ്ശേരി മേഖല പ്രസിഡൻ്റ് എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി ആർട്സ് സൊസൈറ്റി സെക്രട്ടറി പ്രേംനാഥ് കബനി നാടക ദിന സന്ദേശം വായിച്ചു.
ജില്ലാ പ്രസിഡൻ്റ് ടി.ടി. വേണുഗോപാലൻ പയറ്റ അരവിന്ദന് അംഗത്വ വിതരണംഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ടി.ടി. മോഹനൻ, കെ.വി. നീനഎന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.
മേഖല സിക്രട്ടറി ബാലകൃഷ്ണൻ കതിരൂർ സ്വാഗതവും,
എം.വി. രാജീവ് നന്ദിയും പറഞ്ഞു. പഴയ കാല നാടക ഗാനങ്ങൾ കോർത്തിണക്കി ഗാന സന്ധ്യയും അരങ്ങേറി.
ചിത്രവിവരണം: കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.
മാഹിയിൽ എൻഡിഎയുടെ
മഹാ ബൈക്ക് റാലി ഇന്ന്
മാഹി: വികസന സന്ദേശം ഉയർത്തിപ്പിടിച്ച് മാഹി നിയോജക മണ്ഡലത്തിൽ എൻ.ഡി.എയുടെ നേതൃത്വത്തിൽ മഹാ ബൈക്ക് റാലി സംഘടിപ്പിക്കുന്നു. 28-ന് നടക്കുന്ന റാലി മാക്കുനിയിൽ നിന്ന് ആരംഭിച്ച് പൂഴിത്തലയിൽ സമാപിക്കും.
രാജ്യത്തിന്റെ വികസന ദിശ ശക്തിപ്പെടുത്താൻ നരേന്ദ്ര മോദി നയിക്കുന്ന ഭരണത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം, മാഹി നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ എ . ദിനേശനെ വിജയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്.
പ്രാദേശിക തലത്തിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ ബൈക്ക് റാലി, വികസിത ഭാരതവും മാഹിയുടെ പുരോഗതിയും എന്ന സന്ദേശം ഉയർത്തിക്കാട്ടുന്നതായിരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ചാലക്കര ജുമാമസ്ജിദ് സന്ദർശിച്ച് രമേശ് പറമ്പത്ത്; വോട്ട് അഭ്യർത്ഥിച്ച് വോട്ടർമാരെ നേരിട്ട് കണ്ടു
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യ മതേതര പുരോഗമന സഖ്യം സ്ഥാനാർഥി രമേശ് പറമ്പത്ത് ചാലക്കര ജുമാമസ്ജിദ് സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം പള്ളിയിൽ എത്തിയ അദ്ദേഹം, വിശ്വാസികളോട് നേരിട്ട് സംസാരിക്കുകയും വോട്ട് ചോദിക്കുകയും ചെയ്തു.
പള്ളിയിലെത്തിയ അദ്ദേഹം അവിടെയുണ്ടായിരുന്നവരോട് കുശലാന്വേഷണം നടത്തുകയും തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്തുണ തേടുകയും ചെയ്തു. പ്രദേശത്തിൻ്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
"ചാലക്കര ജുമാമസ്ജിദ് സന്ദർശിക്കാനും വിശ്വാസികളെ കാണാനും കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. അവരുടെ അനുഗ്രഹവും പിന്തുണയും എനിക്ക് ആവശ്യമാണ്. പ്രദേശത്തിൻ്റെ വികസനത്തിനായി ഞാൻ ആത്മാർത്ഥമായി പ്രവർത്തിക്കും," എന്ന് രമേശ് പറമ്പത്ത് പറഞ്ഞു.
കെ.മോഹനൻ,പിപി വിനോദൻ,രെജിലേഷ് കെപി,സജീവൻ മണ്ടപ്പറമ്പത്ത്, സിദ്ദിഖ് അടുവാട്ടിൽ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു..
അഡ്വ. അശോക് കുമാറിന് പള്ളൂരിൽ വമ്പിച്ച സ്വീകരണം
മാഹി: മാഹി മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി. വോട്ടഭ്യർഥിച്ച് വീടുകളിലെത്തുന്ന അശോക് കുമാറിനെ കുടുംബാംഗത്തെപ്പോലെയാണ് പള്ളൂരിൽ സ്വീകരിക്കുന്നത്. കോയ്യോട്ട് തെരുവിൽനിന്ന് ആരംഭിച്ച ഗൃഹസന്ദർശനം പള്ളൂരിന്റെ മണ്ണിൽ അശോക് കുമാറിനുള്ള സ്വാധീനത്തിന്റെ സാക്ഷ്യപത്രമായി മാറി. പള്ളൂർ ഗണപതി വിലാസം ജെബി സ്കൂൾ, ആലി ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ആവേശകരമായ സ്വീകരണമാണ് നൽകിയത്. വികസന മുരടിപ്പിൽ തളർന്ന മയ്യഴിയെ വീണ്ടെടുക്കാനുള്ള കർമപദ്ധതികളെക്കുറിച്ച് സംസാരിച്ചു. സാധാരണക്കാരന്റെ പ്രശ്നങ്ങൾ നേരിട്ട് തൊട്ടറിയുന്ന 'ജനകീയ വക്കീലിന്' ആവേശകരമായ പിന്തുണയാണ് ലഭിക്കു ന്നത്. ഗ്രാമത്തി ജുമാ മസ്ജിദ് സന്ദർശിച്ച സ്ഥാനാർഥി മൂന്നങ്ങാടിയിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പര്യടനം നടത്തി. വടക്കൻ ജനാർദനൻ, ടി സുരേന്ദ്രൻ, മോഹനൻ, ടി കെ ഗംഗാധരൻ, പി വി സത്യൻ, സർഫ്രാസ് സ്ഥാനാർഥിയെ അനുഗമിച്ചു.
മാഹിയിൽ താമര വിരിയും”; വിജയവിശ്വാസവുമായി എ. ദിനേശൻ
മാഹി: “ബിജെപി വിജയത്തിലേക്ക് ഉറച്ചുനടന്നുകൊണ്ടിരിക്കുകയാണ്. മാഹിയിൽ ഇത്തവണ താമര വിരിയും,” എന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായ A. ദിനേശൻ പറഞ്ഞു.
പ്രചാരണ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ നിന്നുള്ള പ്രതികരണം ഏറെ അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. വികസനമാണ് പ്രധാന അജണ്ടയെന്നും, മാഹിയുടെ സമഗ്ര പുരോഗതിക്കായി ജനങ്ങൾ ശക്തമായ പിന്തുണ നൽകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വികസന പാത കൂടുതൽ ശക്തിപ്പെടുത്താൻ നരേന്ദ്ര മോദി നയിക്കുന്ന ഭരണത്തിന് പിന്തുണ തുടരേണ്ടതുണ്ടെന്നും, മാഹിയിൽ എൻ.ഡി.എയ്ക്ക് അനുകൂലമായ തരംഗം വ്യക്തമായുണ്ടെന്നും എ. ദിനേശൻ അഭിപ്രായപ്പെട്ടു.
ഇന്ന് സ്പിന്നിങ് മിൽ – ഡാഡിമുക്ക് പ്രദേശങ്ങളിലായി വീടുകൾ സന്ദർശിച്ച് വോട്ടർമാരുമായി നേരിട്ടുള്ള സംവാദം നടത്തി. ജനങ്ങളുടെ പ്രശ്നങ്ങളും നിർദേശങ്ങളും കേട്ടറിയുകയും വികസന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
പ്രവർത്തകരായ ജയസൂര്യ ബാബു, ജയചന്ദ്രൻ, രോഷ്നി, രതീഷ്, ജെസ്‌ന രതീഷ്, ചന്ദ്രശേഖരൻ നെല്ലിയൊട്ടിൽ, പുഷ്പ മങ്ങാട്, സുനിൽ മള്ളേരി, ബാബു ചട്ടേന്റവീട്, ബിന്ദു, അനുദാസ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു.
വോട്ടർമാരുമായി നേരിട്ടുള്ള ബന്ധം തുടർന്നുകൊണ്ട് ഭൂരിപക്ഷ വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥി.
കവിയൂർ സ്കന്ദതാരക ബ്രഹ്മ ക്ഷേത്രത്തിൽ ലക്ഷദീപ സമർപ്പണം നടന്നു
കവിയൂർ: സ്കന്ദതാരക ബ്രഹ്മ ക്ഷേത്രത്തിൽ ഭക്തിപൂർവ്വം ലക്ഷദീപ സമർപ്പണം നടത്തി. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ നന്തിയത്ത് ഉദയജ്യോതിയിൽ നിന്ന് ആദ്യ ദീപം ശ്രീചക്ര ആചാര്യൻ വിജയൻ സ്വീകരിച്ചു.
തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ക്ഷേത്ര പ്രസിഡന്റ് വി.പി. രതീശന്റെ അധ്യക്ഷതയിൽ ചേർന്നു. ചടങ്ങിൽ മുതിർന്ന ക്ഷേത്ര പരിപാലകരെ സി.വി. രാജൻ പെരിങ്ങാടി ആദരിച്ചു. ആചാര്യൻ വിജയൻ ശ്രീചക്ര അനുഗ്രഹഭാഷണം നടത്തി.
ക്ഷേത്ര സെക്രട്ടറി പി. സജിത്ത് കുമാർ സ്വാഗതവും പി.എം. ദാമോദരൻ നന്ദിയും അറിയിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
ക്ഷേത്ര തിരുവുത്സവം മാർച്ച് 28 മുതൽ 30 വരെ വിവിധ പരിപാടി കളോടെ നടക്കും. പ്രഭാഷണം, സർപ്പബലി, നാഗത്തിന് നൂറും പാലും, പ്രസാദസദ്യ എന്നിവയും ഉൾപ്പെടും. 30-ാം തീയതി വൈകിട്ട് താലപ്പൊലി ഘോഷയാത്രയും സംഘടിപ്പിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














