അഡ്വ: അശോക് കുമാറിന് ജൻമനാട്ടിൽ ഉജ്വല വരവേൽപ്പ്

അഡ്വ: അശോക് കുമാറിന് ജൻമനാട്ടിൽ ഉജ്വല വരവേൽപ്പ്
അഡ്വ: അശോക് കുമാറിന് ജൻമനാട്ടിൽ ഉജ്വല വരവേൽപ്പ്
Share  
2026 Mar 25, 11:23 PM
SAMUDRA
NISH

അഡ്വ: അശോക് കുമാറിന് ജൻമനാട്ടിൽ ഉജ്വല വരവേൽപ്പ്

മാഹി:ഇടത്- സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ: ടി. അശോക് കുമാർ ഇന്നലെ

ചൂടിക്കോട്ട ടൗണിലെ വീടുകൾ സന്ദർശിച്ചു. ജൻമദേശത്തെ ഓരോ വീടും സ്ഥാനാർത്ഥിക്ക് സ്വന്തം വീടുപോലെ സുപരിചതമാണ്.

 കെ.പി നൗഷാദ് റംഷി, സന്ദീപ് ,യതീന്ദ്രൻ കെജി രാഗേഷ് , സി.കെ.രാജലക്ഷ്മി നിഖിലേഷ് , പ്രേമകുമാരി പ്രജില, ശ്രീപിന എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. മതേതര ആരാധനാലയമായ

ശ്രീകൃഷ്ണ ക്ഷേത്രത്തിലും സന്ദർശനം നടത്തി.

.ഇന്ന് പള്ളൂർ സ്പിന്നിംഗ് മിൽ പരിസരത്ത് ഗൃഹസന്ദർശനം നടത്തും


ചിത്രവിവരണം:അഡ്വ: അശോക് കുമാർ ചൂടിക്കോട്ടയിൽ ഗൃഹസന്ദർശനത്തിൽ

whatsapp-image-2026-03-25-at-9.40.06-pm

ചാലക്കരയിൽ ആവേശം വിതറി രമേശ് പറമ്പത്തിന്റെ പര്യടനം

മാഹി: തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറവേ , ചാലക്കര കുഞ്ഞിപ്പുര മുക്ക് പരിസരത്ത് വോട്ടഭ്യർത്ഥനയുമായി എത്തിയ മതേതര പുരോഗമന മുന്നണി സ്ഥാനാർത്ഥി രമേശ് പറമ്പത്തിന് ആവേശോജ്ജ്വലമായ സ്വീകരണം നൽകി. പ്രായഭേദമന്യേ നിരവധി പേരാണ് സ്ഥാനാർത്ഥിയെ നേരിൽ കാണാനും വിജയാശംസകൾ നേരാനും കുഞ്ഞിപ്പുര മുക്കിൽ ഒത്തുചേർന്നത്.

പ്രദേശത്തെ വീടുകൾ സന്ദർശിച്ചും വോട്ടർമാരുമായി വ്യക്തിപരമായ ബന്ധം പുതുക്കിയും നീങ്ങിയ സ്ഥാനാർത്ഥിയെ പൂച്ചെണ്ടുകൾ നൽകിയാണ് നാട്ടുകാർ സ്വീകരിച്ചത്. മുതിർന്ന വോട്ടർമാരുടെ അനുഗ്രഹം വാങ്ങിയും യുവാക്കളുമായി വികസന കാര്യങ്ങൾ ചർച്ച ചെയ്തുമായിരുന്നു പര്യടനം.

പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുമെന്ന് സ്ഥാനാർത്ഥി വോട്ടർമാർക്ക് ഉറപ്പുനൽകി.

 കെ.ഹരീന്ദ്രൻ,രെജിലേഷ് കെപി, ശ്രീജേഷ് എംകെ,വിടി ഷംസുദ്ദീൻ, മുഹമ്മദ് മുബാഷ്,മധു,ജയപ്രകാശ്,ചന്ദ്രി, രവീന്ദ്രൻ,ജഗദീപൻ 

,ശശിഭൂഷൺ,ശോബിത്ത് ഭൂഷൺ,ഭാസ്ക്കരൻ,എംപി ശ്രീനിവാസൻ, പി കെ ശ്രീധരൻ മാസ്റ്റർ, സാജൻ കെപി പള്ളൂർ, ശ്രീകേഷ് ബാബു കുണ്ടുപറമ്പത്ത്, അനിൽകുമാർ കെ, പാറമേൽ പുരുഷൻ, എംപി പ്രേമൻ, ജയചന്ദ്രൻ നേതൃത്വം നൽകി


ചിത്ര വിവരണം: പള്ളൂർ ഗവ:ആശുപത്രിയിൽ രോഗികളെ സന്ദർശിക്കുന്നു.

whatsapp-image-2026-03-25-at-9.57.33-pm

മതേതര പുരോഗമന മുന്നണിമണ്ഡലം കൺവൻഷൻ

മാഹി:സെക്കുലർ പ്രോഗ്രസീവ് അലൈൻസ് മാഹി അസംബ്ലി മണ്ഡലം കൺവെൻഷൻ ചാലക്കരയിൽ നടന്നു. നൂറുകണക്കിനാളുകൾ പങ്കെടുത്ത കൺവൻഷനിൽ

ബ്ലോക്ക് പ്രസിഡണ്ട്

കെ.മോഹനൻ അധ്യക്ഷത വഹിച്ചു 

പുതുച്ചേരി പിസിസി വൈസ് പ്രസിഡൻ്റും മുൻ ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ: ലത്തീഫ് 

ഡിസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ ,

സ്ഥാനാർഥി രമേശ് പറമ്പത്ത് ,

മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം ഇബ്രാഹിം കുട്ടി,

മാഹി മേഖലാ മഹിളാ കോൺഗ്രസ് അധ്യക്ഷ പിടിസി ശോഭ ,

മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആശാലത.

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ ഹരീന്ദ്രൻ ,

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അഡ്വ:എപി അശോകൻ ,

മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ അഡ്വ: എൻ.കെ.സജ്ന

 സംസാരിച്ചു.

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പിപി വിനോദൻ സ്വാഗതം പറഞ്ഞു.


ചിത്രവിവരണം: മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു

capture_1774460752

മാഹി മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എ.ദിനേശന് ആവേശകരമായ സ്വീകരണം


മാഹി : മാഹിമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എ. ദിനേശൻ ചാലക്കരയിലെ ഫ്ലാറ്റിന് സമീപത്തു നിന്നുമാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത് . 

കീഴന്തുർ ക്ഷേത്ര പരിസരം, ശ്രീനാരായണ മഠം പരിസരത്തെ വീടുകളിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥിയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. ഓരോ വീട്ടിലുമെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട് നാടിൻ്റെ വികസനസ്വപ്നങ്ങളും എൻഡിഎ സർക്കാൻ്റെ വികസന പ്രവർത്തനങ്ങളും വോട്ടർന്മാരുമായി പങ്കുവെച്ചാണ് സ്ഥാനാർത്ഥിയുടെ പര്യടനം തുടരുന്നത്.

 മാഹി മഹാത്മാഗാന്ധി ഗവ.ആട്‌സ് കോളെജിൽ എത്തിയ സ്ഥാനാർത്ഥിയെ വിദ്യാർത്ഥികൾ ഹാരമണിയിച്ച് സ്വീകരിച്ചു.

കോളജ് പ്രിൻസിപ്പാളിനെയും അദ്ധ്യാപകരേയും, ജീവനക്കാരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. ഓരോ ക്ലാസ്സ് മുറികളിലുമെത്തി വിദ്യാർത്ഥികളെയും കണ്ടതിനു ശേഷം ഗവ ആയുർവേദ മെഡിക്കൽ കോളജിലെ ഡോക്ടർമാരെയും വിദ്യാർത്ഥികളെയും ജീവനക്കാരെയും കണ്ടു. ഗ്യാസ് ഗോഡൗൺ പരസരത്തെ വീടുകളിലുംസന്ദർശനം നടത്തി.

മണ്ഡലം പ്രഭാരി ദൊരൈഗണേശ്,ബിജെ പി നേതാക്കന്മാരായ ജയസൂര്യ ബാബു,പനത്തറ ഹരിദാസ് പി.ടി.ജയചന്ദ്രൻ , കെ.പി ഷാജിമ, ബൂത്ത് പ്രസിഡണ്ടുമാരായ കെ.പി.ഷനിൽ, ടി, പവിത്രൻ കെ. ചിത്രൻ, കെ.പി. രജിത, മധുരക്കാരൻ്റവിട സരള, എമ്പ്രാൻ്റവിട വിനിഷ ,മാര്യൻ്റവിട ഷിംന , വള്ളിൽ ജീജ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു

whatsapp-image-2026-03-25-at-8.58.10-pm

ചിത്രദലം ലീഫ് ആർട്ട്‌ പ്രദർശനം കതിരൂരിൽ

കതിരൂർ: കൂത്തുപറമ്പ് മലയാള കലാ നിലയത്തിന്റെ നേതൃത്വത്തിൽ പ്രശസ്ത ലീഫ് ആർട്ട്‌ കലാകാരൻ 

ജിജീഷ് കോളുത്തുപറമ്പി ന്റെ 30 സർഗ്ഗ രചനകളുടെ 6 ദിവസം നീണ്ടുനിൽക്കുന്ന മൂന്നാമത് പ്രദർശനമായ ചിത്രദലം ആരംഭിച്ചു. മലയാള കലാ നിലയം പ്രിൻസിപ്പാൾ കെ ഗീത യുടെ അധ്യക്ഷതയിൽ കതിരൂർ .ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ പ്രശസ്ത സസ്യശാസ്ത്ര ഗവേഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. പി ദിലീപ് ഉദ്‌ഘാടനം ചെയ്തു.

 ഹിന്ദുസ്ഥാനി സഗീതജ്ഞൻ റോഷൻ ഹാരിസ്, നാടക കലാകാരൻ വിനോദ് നാരോത്ത്, ഫിലിം എഡിറ്റർ ജിമോദ് കൂത്തുപറമ്പ് ചിത്രകാരൻ ഷൈജു കെ മാലൂർ, ശില്പി അജീഷ് വടവതി, കഥകളി കലാകാരൻ കലാമണ്ഡലം മഹേന്ദ്രൻ, സാഹിത്യകാരൻ ടി കെ അനിൽ കുമാർ സാംസ്‌കാരിക പ്രവർത്തകൻ സചീന്ദ്രൻമാസ്റ്റർ , കവിയും ചിത്രകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ ജിജീഷ് കൊളുത്തുപറമ്പ് എന്നിവർ സംസാരിച്ചു.

മാർച്ച്‌ 31 ന് സമാപിക്കും.

ഗാലറി സമയം രാവിലെ 10.30 മുതൽ വൈകു. 6 മണിവരെ. ഞായർ ഒഴിവ്.


ചിത്ര വിവരണം: ഡോ. പി ദിലീപ് ഉദ്‌ഘാടനം ചെയ്യുന്നു.

capture_1774461095

ബൂത്ത്കമ്മിറ്റി


ബൂത്ത്കമ്മിറ്റി:

ചമ്പാട്:മീത്തലെ ചമ്പാട് വെസ്റ്റ് യു .പി .സ്‌കൂളിൽഇടതുപക്ഷജ നാധിപത്യമുന്നണി139ബൂത്ത്കമ്മിറ്റിരൂപീകരിച്ചു.സജീവ്കുമാറിൻ്റെ അദ്ധ്യക്ഷതയിൽചേർന്നയോഗത്തിൽ പി.മനോജ് ഉൽഘാടനംചെയ്തു.നസീർഎടവലത്ത്,അസ്‌കർ ടി.ടി,ജിഷ്ണുഹരിദാസ്,കെ.ഹരിദാസൻഎന്നിവർ സംസാരിച്ചു.ബുത്ത് തെരെത്തെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി നസിർ ഇടവലത്തും പ്രസിഡണ്ടായി സജീവ്കുമാറിനേയുംതിരഞ്ഞെടുത്തു.തുടർന്ന്ബൂത്ത്കമ്മിറ്റി ഓഫീസ് എ.ജയരാജൻ ഉൽഘാടനംചെയ്തു.

capture_1774461210

ജനകീയ മുന്നണി തിരഞ്ഞെടുപ്പ്

കമ്മിറ്റി രുപികരിച്ചു

 മാഹി: യു ഡി എഫ് ആർ എം പി ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി രുപീകരണ കൺവെൻഷൻ മുസ്ലിം ലീഗ്  ജില്ല സെക്രട്ടറി ഒ കെ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യു എ റഹീം അധ്യക്ഷത വഹിച്ചു . അഴിയൂർ മേഖലയിൽ കടലോരത്ത്എം എൽ എ എന്ന നിലയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയതായി കെ കെ രമ എം എൽ എ പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം ടി കെ സിബി, പറമ്പത്ത് പ്രഭാകരൻ, പി പി ജാഫർ, പ്രദീപ് ചോമ്പാല , പി ബാബുരാജ്, വി പി പ്രകാശൻ, ടി സി രാമച ന്ദ്രൻ , ഇ ടി അയ്യൂബ്, പി പി ഇസ്മായിൽ, കാസിം നെല്ലോളി, കെ അൻവർ ഹാജി, മോനാച്ചി ഭാസ്ക്കരൻ , എന്നിവർ സംസാരിച്ചു ഭാരവാഹികൾ :യു എ റഹീ (ചെയർ ), വി കെ അനിൽ കുമാർ ( ജന: കൺ), സി സുഗതൻ (ട്രഷ)

പടം: യു ഡി എഫ് ആർ എം പി ജനകീയ മുന്നണി യോഗത്തിൽ കെ കെ രമ സംസാരിക്കുന്നു.

whatsapp-image-2026-03-25-at-9.44.42-pm

ടി.കെ.ഗംഗാധരൻ മേസ്ത്രി


കോടിയേരി: തിരുവങ്ങാട് ഉക്കണ്ടൻ പീടികയിൽ പ്രമീളാലയത്തിൽ

 ടി കെ ഗംഗാധരൻ മേസ്ത്രി (80)നിര്യാതനായി.

ഭാര്യ:അനിത പി കെ.

മക്കൾ:വിനീർ ബാബു,വിജീഷ്, വികാസ്,വിഗ്ന.

മരുമക്കൾ:രഞ്ജിഷ (പെരിങ്ങത്തൂർ),

രജിത (കൊല്ലം)

ജയൻ ടി പി (KS E B സൂപ്രണ്ട് തലശ്ശേരി). സഹോദരങ്ങൾ: രവീന്ദ്രൻ, സുരേന്ദ്രൻ, ശാന്ത, ശശീന്ദ്രൻ,സെൽവരാജ്, പരേതനായ സജിത്ത്

capture_1774461542

യുദ്ധത്തിനെതിരെ സ്കൗട്ട് & ഗൈഡ്സ് പ്രതിഷേധ സംഗമം നടത്തി

തലശ്ശേരി:

യുദ്ധം തുലയട്ടെ

സമാധാനം പുലരട്ടെ.

എന്ന മുദ്രാവാക്യവുമായി

മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധ സംഗമം നടത്തി.

ഹെഡ്മാസ്റ്റർ കെ.പി നിസാർ ഉദ്ഘാടനം ചെയ്തു. ഡെ. ഹെഡ്മാസ്റ്റർ എം.കെ.മൊയ്തു ,പി എം അഷറഫ്, സ്റ്റാഫ് സെക്രട്ടറി വി.കെ.ബഷീർ എന്നിവർ സംസാരിച്ചു. കെ.പി അഷറഫ് സ്വാഗതവും ട്രൂപ്പ് ലീഡർ

ബിലാൽ റംഷീദ് നന്ദിയും പറഞ്ഞു.


കെ.എം.അഷറഫ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

capture_1774461599

ലക്ഷ്മി നിര്യാതയായി

ന്യൂമാഹി:കവിയൂരിലെ കരിയാടൻകണ്ടി ലക്ഷ്മി, (73)നിര്യാതയായി ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സവിത, സജിത്ത്, (SKK സ്റ്റോർ ) കവിയൂർ. മരുമക്കൾ മോഹൻദാസ് (കാടാച്ചിറ) ബീന(ഉളിയിൽ) സഹോദരങ്ങൾ:നാണി, രാധ.പരേതരായ ഗോവിന്ദൻ നായർ, ദേവകി. കല്യാണി, ജാനകി,നാരായണൻ.

whatsapp-image-2026-03-25-at-9.42.05-pm

കിടാരൻകുന്ന് അൽ നൗറയിൽ ബാത്തല കുഞ്ഞഹമദ് (78) നിര്യാതനായി

ഭാര്യ : കുഞ്ഞിക്കണ്ടി റംല.

മക്കൾ : മിസ്‌രിയ, നസ്ഹ.

മരുമക്കൾ : അർഷാദ്(ദുബായ്), റസ്മിൽ.

സഹോദരങ്ങൾ : കാദർ, മമ്മൂ, റൂഖിയ, ഉമ്മി, പരേതനായ ഇബ്രാഹിം.

കബറടക്കം ബുധനാഴ്ച രാത്രി 8 മണിക്ക് സൈദാർ പള്ളിയിൽ.

whatsapp-image-2026-03-25-at-9.41.43-pm-(1)

ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്

whatsapp-image-2026-03-25-at-8.58.10-pm_1774461783

ചിത്രദലം ലീഫ് ആർട്ട്‌ പ്രദർശനം കതിരൂരിൽ


കതിരൂർ: കൂത്തുപറമ്പ് മലയാള കലാ നിലയത്തിന്റെ നേതൃത്വത്തിൽ പ്രശസ്ത ലീഫ് ആർട്ട്‌ കലാകാരൻ 

ജിജീഷ് കോളുത്തുപറമ്പി ന്റെ 30 സർഗ്ഗ രചനകളുടെ 6 ദിവസം നീണ്ടുനിൽക്കുന്ന മൂന്നാമത് പ്രദർശനമായ ചിത്രദലം ആരംഭിച്ചു. മലയാള കലാ നിലയം പ്രിൻസിപ്പാൾ കെ ഗീത യുടെ അധ്യക്ഷതയിൽ കതിരൂർ .ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ പ്രശസ്ത സസ്യശാസ്ത്ര ഗവേഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. പി ദിലീപ് ഉദ്‌ഘാടനം ചെയ്തു.

 ഹിന്ദുസ്ഥാനി സഗീതജ്ഞൻ റോഷൻ ഹാരിസ്, നാടക കലാകാരൻ വിനോദ് നാരോത്ത്, ഫിലിം എഡിറ്റർ ജിമോദ് കൂത്തുപറമ്പ് ചിത്രകാരൻ ഷൈജു കെ മാലൂർ, ശില്പി അജീഷ് വടവതി, കഥകളി കലാകാരൻ കലാമണ്ഡലം മഹേന്ദ്രൻ, സാഹിത്യകാരൻ ടി കെ അനിൽ കുമാർ സാംസ്‌കാരിക പ്രവർത്തകൻ സചീന്ദ്രൻമാസ്റ്റർ , കവിയും ചിത്രകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ ജിജീഷ് കൊളുത്തുപറമ്പ് എന്നിവർ സംസാരിച്ചു.

മാർച്ച്‌ 31 ന് സമാപിക്കും.

ഗാലറി സമയം രാവിലെ 10.30 മുതൽ വൈകു. 6 മണിവരെ. ഞായർ ഒഴിവ്.


ചിത്ര വിവരണം: ഡോ. പി ദിലീപ് ഉദ്‌ഘാടനം ചെയ്യുന്നു.

whatsapp-image-2026-03-22-at-4.17.05-pm
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA