അശോക് കുമാർ പള്ളൂരിൽ

അശോക് കുമാർ പള്ളൂരിൽ
അശോക് കുമാർ പള്ളൂരിൽ
Share  
2026 Mar 24, 11:48 PM
SAMUDRA
NISH

മാഹി:മാഹി മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ടി അശോക് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പള്ളൂർ മേഖലയിൽ സജീവമായി തുടരുന്നു.


ചൊവ്വാഴ്ച രാവിലെ മുതൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകളും, സ്ഥാപനങ്ങളും സന്ദർശിച്ച സ്ഥാനാർഥിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പള്ളൂർ മുക്കുവൻപറമ്പ് പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ ഗൃഹസന്ദർശനത്തോടെയായിരുന്നു പ്രചാരണ പരിപാടികൾക്ക് തുടക്കമായത്.


ഓരോ വീട്ടിലുമെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട് കുശലാന്വേഷണം നടത്തി. 

തുടർന്ന് പള്ളൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെത്തിയ അശോക് കുമാർ വ്യാപാരികളുമായും പൊതുജനങ്ങളുമായും സൗഹൃദം പങ്കിട്ടു. നാടിന്റെ വികസന സ്വപ്നങ്ങളും ഇടതുപക്ഷ ബദൽ രാഷ്ട്രീയവും ചർച്ചയായ സന്ദർശനത്തിൽ വ്യാപാരി സമൂഹം പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

പള്ളൂർ വില്ലേജ്ഓഫീസ്,പൊലീസ്സ്റ്റേഷൻഎന്നിവിടങ്ങളിലും സന്ദർശനം നടത്തി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. 

അഭിഷേക് മാലയാട്ട്, ഹാരിസ് പരന്തിരാട്ട്, പി അജിതൻ, കെ പ്രതീശൻ, പി കെ ദിലീപ്, എം സി ജീവാനന്ദൻ, സി പി ശേഖരൻ, കെ കെ സദാനന്ദൻ, ശരത്ത് മഠത്തിൽ, രക്തസാക്ഷി കണ്ണി പൊയിൽ ബാബുവിൻ്റെ ഭാര്യ പി അനിത, ഷൈജു, പ്രവീൺ, സിദ്ദിഖ്‌, കെ പി മോഹനൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.


ചിത്ര വിവരണം: ഇടത് സ്വതന്ത്രൻ ടി. അശോക് കുമാർ പള്ളൂരിൽ ഗൃഹസന്ദർശനത്തിൽ

മാഹിയിൽ അശോകൻ വക്കീൽ ജയിക്കണം:എം മുകുന്ദൻ


മാഹി: മയ്യഴിയിലെ ജനങ്ങളുടെ ശബ്ദം പുതുച്ചേരിയിലെ അധികാര കേന്ദ്രങ്ങളിൽ കേൾപ്പിക്കാൻ അഡ്വ :ടി അശോക്‌കുമാർ വിജയിക്കണമെന്ന്‌ നോവലിസ്‌റ്റ്‌ എം മുകുന്ദൻ പറഞ്ഞു. മയ്യഴിക്കാരെ സംബന്ധിച്ച്‌ അശാകൻ വക്കീലുമായി താരതമ്യംചെയ്യാവുന്ന മറ്റൊരു സ്ഥാനാർഥി ഇത്തവണയില്ല.


അധികം ആലോചിക്കേണ്ട ഒരു കാര്യവുമില്ല. അശോകൻ വക്കീൽ എന്ന്‌ നമ്മൾ സ്‌നേഹത്തോടെ വിളിക്കുന്ന അഡ്വ ടി അശോക്‌കുമാറിന്‌ വോട്ട്‌ ചെയ്യാം.

എത്രയോ വർഷങ്ങളായി നിശബ്ദം പ്രവർത്തിക്കുന്ന ആളാണ്‌ വക്കീൽ. ലാഭ നഷ്‌ടങ്ങളെക്കുറിച്ച്‌ ചിന്തിക്കാതെ നാട്ടുകാർക്കായി രാപ്പകലില്ലാതെപ്രവർ്ത്തിക്കുന്ന ആൾ. അദ്ദേഹം നടത്തുന്ന പ്രവർത്തനം എല്ലാവർക്കും അറിയാം.


37വർഷത്തിന്‌ ശേഷം 2006ൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ്‌ നടത്താൻ പരിശ്രമിച്ചത്‌ അദ്ദേഹമാണ്‌. അതിനായി ഒരു പാട്‌ അധ്വാനിച്ചു, ബുദ്ധിമുട്ടി. മദ്രാസ്‌ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും പോയി. അതിന്‌ ശേഷം മുനിസിപ്പൽ തെരഞ്ഞെടുപ്പ്‌ നടന്നിട്ടില്ല.

മുനിസിപ്പൽ തെരഞ്ഞെടുപ്പ്‌ നടക്കാത്തതിനാൽ ജനാധിപത്യവ്യവ

സ്ഥയിൽ പ‍ൗരനുള്ള അവകാശം വിനിയോഗിക്കാനാവാതെ വരികയാ

ണ്‌.

ഭരണഘടനാവിരുദ്ധമായ പ്രവർത്തനമാണിത്‌. ജനങ്ങളുടെ ആവലാതികളും സ്വപ്‌നങ്ങളും നിയമസഭയിലെത്തിക്കാൻ പ്രാപ്‌തനായ, വിശ്വാസമർപ്പിക്കാൻ കഴിയുന്ന സ്ഥാനാർഥിയാണ്‌ അശോക്‌കുമാർ. നാട്ടുകാർക്ക്‌ വക്കീലിൽ വിശ്വാസമുണ്ട്‌.

ഇത്തവണ സംശയിക്കേണ്ട ഒരു കാര്യവുമില്ല. ജനങ്ങളുടെ വികാരം എനിക്കും മനസിലാവുന്നുണ്ട്‌. നിയമസഭയിലേക്ക്‌ അശോകൻ വക്കീൽ എത്തുമെന്ന്‌ ഉറപ്പുണ്ട്‌. അശോകൻ വക്കീൽ ജയിച്ചുവരട്ടെ, ആശംസകൾ നേരുന്നു–എം മുകുന്ദൻ പറഞ്ഞു. മാഹി മണ്ഡലത്തിൽ എൽ ഡി എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയാണ് അഡ്വ.: ടി അശോക് കുമാർ

capture_1774375987

ചാലക്കര തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്മൃതി സംഗീത രാവിൽ സംഗീതപ്രതിഭകൾക്ക് പുഷ്പാർച്ചന നടത്തുന്നു.

രമേശ് പറമ്പത്തിന് പിന്തുണയുമായി പാണക്കാട് സാദിഖലി തങ്ങളും മുനവ്വറലി തങ്ങളും കുഞ്ഞാലിക്കുട്ടിയും..


മാഹി:തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ ഐക്യ മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്തിന് പിന്തുണയുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും രംഗത്ത്. . രമേശ് പറമ്പത്തിനെ വിജയിപ്പിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. സ്ഥാനാർത്ഥി ഇവരെ നേരിൽ കണ്ട് അനുഗ്രഹം തേടുകയുംപിന്തുണ ഉറപ്പാക്കുകയുമായിരുന്നു. മതേതരത്വവും സാഹോദര്യവും ഉയർത്തി പിടിക്കാൻരമേശ് പറമ്പത്ത് ജയിക്കേണ്ടത് അനിവാര്യമാണെന്ന് പാണക്കാട് സാദിഖലി തങ്ങളും മുനവ്വറലി തങ്ങളും പറഞ്ഞു. മയഴിയുടെ വികസന ത്തുടർച്ച ഉറപ്പാക്കാൻ രമേശിനെ പുതുച്ചേരി നിയമസഭയിലേക്ക് രണ്ടാം തവണയും എത്തിക്കണമെന്നും,മാഹിയിലെ ലീഗ് നേതൃത്വം നിലവിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി രമേശിന്റെ വിജയത്തിനായി പ്രത്യേകിച്ച് മുസ്ലിം ലീഗുകാർ മുന്നിട്ടിറങ്ങണമെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടരി കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

capture_1774376129

രമേശ് പറമ്പത്ത് ഗ്രാമത്തിയിൽ


മാഹി:പള്ളൂർ

പത്താം വാർഡിലെ താഴെ ചൊക്ലി പ്രദേശത്തെ കടകളിലും വീടുകളിലും ഐക്യ മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്ത് വോട്ട് അഭ്യർത്ഥിച്ചു. പ്രദേശത്തെ വ്യാപാരികളെയും നാട്ടുകാരെയും നേരിൽ കണ്ട സ്ഥാനാർത്ഥി, മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും മതേതര മൂല്യങ്ങളുടെ സംരക്ഷണത്തിനുമായി പിന്തുണതേടി.

പ്രചാരണ പരിപാടിയിൽ നൂറോളം മുന്നണി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.ഗ്രാമത്തി മേഖലയിലും പര്യടനം തുടർന്നു. മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ മോഹനൻ , മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മാരായ കെ.ഹരിന്ദ്രൻ ,കെ സുരേഷ്, യുത്ത് കോൺഗ്രസ് പുതുച്ചേരി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ശ്രിജേഷ്,കെ.പി ഷംസുദ്ദിൻ ഗ്രാമത്തി, തെക്കയിൽ സതി ശൻ ,പി ലത്തിഫ് , ഹരിദാസൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. ഗ്രാമത്തിപത്താം വാർഡിലെ വിടുകളിലും, ഗ്രാമത്തി മേഖലയിലെ കടകളിലും വോട്ട് അഭ്യർത്ഥിച്ചു.


ചിത്രവിവരണം...രമേശ് പറമ്പത്ത് വോട്ട് അഭ്യർത്ഥിക്കുന്നു.

capture_1774376200

എ ദിനേശൻ ചാലക്കരയിൽ

പര്യടനം നടത്തി

മാഹി: മാഹി മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എ. ദിനേശൻ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് ചാലക്കര ഹരിതം സൂപ്പർ മാർക്കറ്റ് പരസരത്തുനിന്ന് പര്യടനം ആരംഭിച്ച് പോന്തയാട്ട് ഭാഗങ്ങളിൽ കൂടി മൈദ ക്കമ്പനി പരിസരം വരപ്രത്ത് ക്ഷേത്ര പരിസരം തുടങ്ങിയ പ്രദേശങ്ങളിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് ചെമ്പ്ര ആശാരികാവിലെ ക്ഷേത്ര മഹോത്സവത്തിൽ സന്ദർശനം നടത്തിയതിനു ശേഷം മാഹി വളവിൽ കടപ്പുറത്ത് ഭവനസന്ദർശനം നടത്തി. ചാലക്കര ബുത്ത് പ്രസിഡണ്ടുമാരായ കെ. പി. ഷനിൽ , ടി പവിത്രൻ, വിജേഷ് കൂട്ടേൻ്റവിടെ നാം പറമ്പത്ത് പ്രകാശൻ, കെ.പി. ഷാജിമ, കെ ചിത്രൻ, രോഷ്‌നി ലതീബ്, തുടങ്ങിയവരും മാഹിയിൽ പി.ഗിരീഷ്, കെ. സുമന്തൻ, ആഞ്ജനേയൻ , കെ.നിദർഷ, പി.രതീശൻ, പി . സാനിയ പനത്തറ ഹരിദാസ് , പാഞ്ചാലി ബാബു തുടങ്ങിയവരും സ്ഥാനാർത്തിക്കൊപ്പം ഉണ്ടായിരുന്നു

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA