മൈസൂരു: കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. മൈസൂരു എക്സ്പ്രസ് ഹൈവേയിൽ മദ്ദൂരിനും ചന്നപട്ടണയ്ക്കും ഇടയിലായിരുന്നു അപകടം.
ചിത്രം :അഴിയൂർ എടവന പാലക്കുൽ പള്ളിത്താഴ എ കെ റഷീദ്
തിങ്കളാഴ്ച പുലർച്ചെ 4.10 നുണ്ടായ സംഭവത്തിൽ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), അഴിയൂർ സ്വദേശി റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) ആദിത്യ സുരേഷ് - മോനൂട്ടൻ (20)എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന കൂടുതൽപ്പേരും മലയാളികളാണെന്ന് പെലീസ് പറഞ്ഞു. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ചിത്രം : ആദിത്യ സുരേഷ് ( മോനൂട്ടൻ )
രമേഷ് പറമ്പത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
മാഹി: മാഹി ഇന്ത്യാ സഖ്യം സ്ഥാനാർത്ഥിയായി കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന മാഹി എംഎൽഎ രമേഷ് പറമ്പത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അൻഖിത് കുമാർ ഐ എ എസ് മുഖേനയാണ് പത്രിക സമർപ്പിച്ചത്. മാഹിയുടെ അതിർത്തിയായ പൂഴിത്തലയിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് നേതാക്കളായ പുതുച്ചേരി പിസിസി വൈസ് പ്രസിഡൻ്റും
മുൻ ആഭ്യന്തര മന്ത്രിയുമായ ഇ .വൽസരാജ്,മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മോഹനൻ,പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സത്യൻ കേളോത്ത്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പിപി വിനോദൻ,അഡ്വ: എപി അശോകൻ,അഡ്വ: തോമസ്,പിടിസി ശോഭ, രാധാകൃഷ്ണൻ മാഷ്,പ്രസീൽ ബാബു,രെജിലേഷ് കെപി,ആശാലത, നളിനി ചാത്തു,അഡ്വ:സജ്നമുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗങ്ങളായ എ കെ ആബൂട്ടി ഹാജി, ഇബ്രാഹിം കുട്ടി ചൊക്ലി എന്നിവരും ഇ കെ മുഹമ്മദലി, ടി കെ സുബൈർ, എ വി യൂസഫ്, ടി എച്ച് അസ്ലം, പി സി റിസാൽ, ജാഫർ ചമ്പാട്, യു മുഹമ്മദ് ഇഫ്തിയാസ്, എ വി അൻസാർ, കെ കെ ബഷീർ, അൽതാഫ് പാറാൽ, റഫീക്ക് തയ്യുള്ളതിൽ, റഫ്നാസ് ചമ്പാട് തുടങ്ങിയവർ പങ്കെടുത്തു.
രമേശ് പറമ്പത്തിനെ വിജയിപ്പിക്കണം: ഇ.വത്സരാജ്
മാഹി: ഐക്യ മതേതര പുരോഗമന സഖ്യത്തിൻ്റെ മാഹി നിയോജക മണ്ഡലം സ്ഥാനാർഥി രമേശ് പറമ്പത്തിനെ വിജയിപ്പിക്കുവാൻ മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ ഇ.വത്സരാജ് ആവശ്യപ്പെട്ടു..പുതുച്ചേരിയിൽ ഭരണ മാറ്റം ഉറപ്പാണ്. കോൺഗ്രസ് മുന്നണി അധികാരത്തിൽ വരുമെന്നും വത്സരാജ് പറഞ്ഞു. ഇനിയുള്ള രണ്ടാഴ്ച്ചക്കാലം പ്രവർത്തകർ അഹോരാത്രംപ്രവർത്തന രംഗത്തുണ്ടാവണമെന്നും വത്സരാജ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം രമേശ് മാഹിയുടെ വികസനത്തിനായി പ്രവർത്തിച്ചു.തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റി - വത്സരാജ് പറഞ്ഞു
നേതാക്കളും, പ്രവർത്തകരോടുമൊപ്പം പൂഴിത്തലയിൽ നിന്ന് പദയാത്രയായാണ് രമേശ് പറമ്പത്ത് നാമ നിർദ്ദേശ പത്രിക സമർപ്പിക്കുവാനെത്തിയത്.പദയാത്ര ആരംഭിക്കുന്നതിന് മുൻപ് സ്ഥാനാർഥിയെ വത്സരാജ് ഷാൾ അണിയിച്ച് അനുഗ്രഹിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാൻ പദയാത്രയിൽ പങ്കു ചേർന്ന വോട്ടർമാരോട് സ്ഥാനാർഥി രമേശ് പറമ്പത്ത് നന്ദി പറഞ്ഞു
മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.മോഹനൻ, മുസ്ലിം ലീഗ് നേതാവ് അബൂട്ടി ഹാജി, സത്യൻ കേളോത്ത് എന്നിവർ സംസാരിച്ചു. വരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ചിത്രവിവരണം: രമേശ് പറമ്പത്ത് നാമനിർദ്ദേശപത്രികസമർപ്പിക്കാൻ ഗവ: ഹൗസിലേക്ക് പോകുന്നു.
മാഹിയിൽ മുസ്ലിം ലീഗ് പിന്തുണ
രമേഷ് പറമ്പത്തിന്
പോണ്ടിച്ചേരി: പോണ്ടിച്ചേരി സ്റ്റേറ്റിൻ്റെ ഭാഗമായ മാഹിയിൽ ഏപ്രിൽ 9ന് നടക്കുന്ന തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ പിന്തുണ യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പറമ്പത്തിനാണെന്ന് പോണ്ടിച്ചേരി സ്റ്റേറ്റ് മുസ് ലിം ലീഗ് പ്രസിഡണ്ട് എം മുഹമ്മദലി മരക്കാർ അറിയിച്ചു
എൻഡിഎ മാഹി മണ്ഡലം സ്ഥാനാർത്ഥി എ.ദിനേശൻ പത്രിക സമർപ്പിച്ചു.
മാഹി: മാഹിമണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥി എ. ദിനേശൻ റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് മാഹി മുൻസിപ്പാൽ മൈതാനിയിൽ നിന്ന് എൻഡിഎ നേതാക്കന്മാരും നൂറ് കണക്കിന് അമ്മമാരും സഹോദരിമാരും അണി നിരന്ന ആവേശകരമായ പ്രകടനമായാണ് പത്രിക സമർപ്പണത്തിന് എത്തിയത്. ബി ജെ പി പുതുച്ചേരി സംസ്ഥാന ജനറൽ സിക്രട്ടറി മോഹൻ കുമാർ മാഹി മണ്ഡലം പ്രഭാരി ദ്വൊരൈ ഗണേശ് മണ്ഡലം പ്രസിഡണ്ട് പി.പ്രഭീഷ് കുമാർ, മണ്ഡലം ഭാരവാഹികളായ മഗനീഷ് മഠത്തിൽ കെ. എം ത്രിജേഷ്, അഡ്വ. ഇന്ദ്രപ്രസാദ്, പി.ടി. ജയചന്ദ്രൻ, പനത്തറ ഹരിദാസ്, ജയസൂര്യ ബാബു, കെ.പി രജിത, എൻ. ആർ . കോൺഗ്രസ്സ് നേതാക്കളായ ശിവദാസൻ, ജിത്തു മഞ്ചക്കൽ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
കുഞ്ഞാലിക്കുട്ടിയുടെ കത്ത് സ്വീകാര്യമായില്ല.
വിമതൻ ഔദ്യോഗിക സ്ഥാനാർത്ഥി !
മാഹി: മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി രേഖാമൂലം വിലക്കിയിട്ടും , മാഹിയിലെ ഒരു വിഭാഗം മുസ്ലിം ലീഗുകാർ സ്ഥാനാർത്ഥിയെ നിർത്തി, നാമനിർദ്ദേശപത്രിക
സമർപ്പിച്ചു. മാഹിയിൽ മുസ്ലിം ലീഗ് മത്സരിക്കുന്നില്ലെന്നും, ഏണി ചിഹ്നം ആർക്കും അനുവദിക്കരുതെന്നും കാണിച്ച് കൊണ്ടുളള മുസ്ളിം ലീഗ് ദേശീയ ജനറൽ സെക്രട്ടരി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ രേഖാമൂലമുള്ള കത്ത് മറുപക്ഷം വരണാധികാരിക്ക് മുമ്പിൽ സമർപ്പിച്ചെങ്കിലും, സ്വീകരിക്കപ്പെട്ടില്ല. ഐ.യു.എം.എൽ സ്ഥാനാർത്ഥിയായി പത്രികസമർപ്പിച്ച മുഹമ്മദ് സാമിൽ കാസിമിന്റെ പത്രിക വരണാധികാരി സ്വീകരിക്കുകയായിരുന്നു.
ഇദ്ദേഹം ലീഗ് പതാകയുമേന്തി പ്രകടനമായാണ് നോമിനേഷൻസമർപ്പിക്കാനെത്തിയത്.
മാഹിയിൽ മുസ്ലിം ലീഗിൽ ചേരിപോര് രൂക്ഷമാണ്.
ടി വി കെ (തമിഴക വെട്രി കഴകം ) പാർട്ടി സ്ഥാനാർത്ഥി മള്ളായി പ്രീജേഷ് പത്രിക സമർപ്പിച്ചു
മാഹി: തമിഴ് താരം വിജയ് യുടെ തമിഴക വെട്രി കഴകം പാർട്ടി സ്ഥാനാർത്ഥിയായി മാഹി പാറക്കൽ മള്ളായി ഭവനിൽ പ്രീജേഷ് സ്ഥാനാർത്ഥിയായി മാഹി അഡ്മിനിസ്ട്രേറ്റർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
പുതുച്ചേരി ടി വി കെ പാർട്ടിയംഗം നാഗരാജ് , കെ പാർത്ഥിപൻ, ടി വി കെ മാഹി ജില്ലാ കമ്മിറ്റിയംഗം സനോഷ് പി എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
പ്രീജേഷ് 19 വർഷക്കാലം മർച്ചൻ്റ് നേവിയിൽ ജോലി ചെയ്തിരുന്നു.
മാഹിയിൽ മത്സ്യത്തൊഴിലാളിയാണ്.
15 വർഷത്തോളമായി
വിജയ് ഫാൻസ് അസോസിയേഷൻ അംഗമാണ്.
മാഹി വിജയ് ഫാൻസ് അസോസിയേഷൻ പ്രസിഡണ്ട് കൂടിയാണ് '
മാഹി പാറക്കൽ മള്ളായി ഭവനിൽ രമേശൻ്റെയും പരേതയായ പ്രീതയുടെയും മകനാണ്.
ചിത്രവിവരണം:മള്ളായി പ്രീജേഷ് വരണാധികാരി മുമ്പാകെ പത്രികസമർപ്പിക്കുന്നു.
മാഹിയിൽ പത്ത് പേർ
പത്രികസമർപ്പിച്ചു.
മാഹി: ഏക അസംബ്ലി സീറ്റിലേക്ക് പത്ത് പേർ വരണാധികാരി അങ്കിത് കുമാർ ഐ എ എസ്. മുമ്പാകെ പത്രികസമർപ്പിച്ചു.
രമേശ്പറമ്പത്ത്( കോൺഗ്രസ്സ് )
ടി. അശോക് കുമാർ (ഇടത് സ്വതന്ത്രൻ )
എ . ദിനേശൻബ്രി.ജെ.പി )
മുഹമ്മദ് സാമിൽ കാസിം ( മുസ്ലിംലീഗ്)
മള്ളായി പ്രിജേഷ് ( തമിഴ് വെട്രി കഴകം)
സരസ്വതി - പി. പി. (സ്വതന്ത്ര)
അശോകൻ .എം ( സ്വതന്ത്രൻ )
രമേഷ് (സ്വതന്ത്രൻ )
ടി.കെ.ഗംഗാധരൻ (സ്വതന്ത്രൻ )
വി.ടി.ഷംസുദ്ദിൻ (കോൺ: ) എന്നിവരാണ് പത്രിക സമർപ്പിച്ചത്.
ഇതിൽ പ്രധാന മുന്നണി സ്ഥാനാർത്ഥികളായ രമേശ് പറമ്പത്തിനും, ടി. അശോക് കുമാറിനും അപരന്മാരുടെ വെല്ലുവിളിയുമുണ്ട്
പുതുച്ചേരിയിൽ കോൺഗ്രസ് 16 സീറ്റിൽ: ഡിഎംകെ ക്ക് 14
മാഹി:പുതുച്ചേരി നിയമസഭ തിരെഞ്ഞെടുപ്പിൽ ഐക്യ പുരോഗമന സഖ്യകക്ഷികൾ മത്സരിക്കുന്ന 30 സിറ്റുകളിൽ ധാരണയായി. കോൺഗ്രസും ഡിഎംകെയുമായി സഖ്യത്തിലാണ് പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കോൺഗ്രസ് 16 ഉം, ഡി.എം.കെ 14 ഉം സീറ്റുകളിലാണ് മത്സരിക്കുക. ഡി.എം.കെയ്ക്ക് അനുവദിച്ച 14 സീറ്റുകളിൽ.സഖ്യകക്ഷികളായസി.പി.ഐ 1, വി.സി.കെ 1 സീറ്റ് നൽകുമെന്ന് ഡിഎംകെ പുതുച്ചേരി തിരഞ്ഞെടുപ്പ് ചുമതലയുള്ള ജഗദ്രക്ഷകൻ അറിയിച്ചു.
മുഹമ്മദ് സമീൽ കാസിമിന്റെ നാമനിർദ്ദേശ പത്രിക നിരസിക്കണം: പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട് : മാഹി നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിനായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ പേരിൽ സ്ഥാനാർത്ഥിയായി നാമനിർദേശം നൽകിയ മുഹമ്മദ് സമീൽ കാസിമിന് എ ആൻ്റ് ബി ഫോമുകൾ ഒപ്പിട്ട് നൽകിയിട്ടുണ്ടെന്ന് പുതുച്ചേരി നിയമസഭ റിട്ടേണിംഗ് ഓഫീസറെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഈ സാഹചര്യത്തിൽ, അദ്ദേഹം സമർപ്പിച്ച നാമനിർദ്ദേശം അവഗണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഫോമുകൾ പാർട്ടിയുടെ അധികാരപ്പെടുത്തിയ ആളുടെ മേൽനോട്ടത്തിലാണ് ഒപ്പിട്ടത്. ആകയാൽ മാഹിയിൽ നിന്ന് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്റെ പാർട്ടിയായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഒരു സ്ഥാനാർത്ഥിയെയും നിർത്തുന്നില്ലെന്നും ലീഗിന്റെ പേരിൽ ഏതെങ്കിലും സ്ഥാനാർത്ഥി സമർപ്പിച്ച നാമനിർദ്ദേശം ഉടനടി നിരസിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വി.പി. രജനികാന്ത് നിര്യാതനായി.
മാഹി..കരിയാണ്ടി മീത്തൽ ചാത്തോടത്ത് രജനികാന്ത് വി പി (43) നിര്യാതനായി.
പരേതനായ വി പി രാമകൃഷ്ണന്റെയും , കെ എം സി സൗമിനിയുടെയും മകനാണ്.
സഹോദരങ്ങൾ: രഞ്ജിത വി പി, ശ്രീകാന്ത് വി പി,
സംസ്ക്കാരം 24ന് രാവിലെ 10 മണിക്ക് മാഹി വാതക ശ്മശാനത്തിൽ
സത്യൻ കേളോത്തിനെ സംസ്ഥാന കോൺഗ്രസ്സ് ജന: സിക്രട്ടറിയായി നിയമിച്ചു
പുതുച്ചേരി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ സംസ്ഥാന ജനറൽ സിക്രട്ടറിയായി മാഹിയിൽ നിന്നും സത്യൻ കേളോത്തിനെ
നിയമിച്ചതായി പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.വൈദ്യലിംഗം എം.പി അറിയിച്ചു. മാഹി ചാലക്കര സ്വദേശിയായ സത്യൻ കേളോത്ത് നിലവിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറിയും പ്രിയദർശിനി ട്രസ്റ്റ് ചെയർമാനുമാണ്. പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി, മാഹി മുൻസിപ്പാൽ കൗൺസിലർ എന്നി നിലകളിൽ സേവനമനുഷ്ടിച്ചിരുന്നു
പി.കെ.ഉസ്മാൻ മാസ്റ്റർ അനുസ്മരണം നടത്തി
മയ്യഴി വിമോചന സമരത്തിലെ ധീര രക്തസാക്ഷി പി.കെ. ഉസ്മാൻ മാസ്റ്റരുടെ 68ാം ചരമ വാർഷികദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മാഹി ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ചാലക്കരയിലെ ഉസ്മാൻ മാസ്റ്ററുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി കൊണ്ട് സൊസൈറ്റി പ്രസിഡണ്ട് ഐ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ജന.സിക്രട്ടറി സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. കിഴന്തൂർ പത്മനാഭൻ, ടി.എം.സുധാകരൻ, എം.എ.കൃഷ്ണൻ, എം.സദാനന്ദൻ, കെ.വി.ഹരീന്ദ്രൻ സംസാരിച്ചു.
ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് :തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് അക്കാദമി ഫൈനലിൽ
ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനൽ മൽസരത്തിൽ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് അക്കാദമി 102 റൺസിന് പഴയങ്ങാടി എരിപുരം ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ബി.കെ 55 ക്രിക്കറ്റ് അക്കാദമി 44.4 ഓവറിൽ 256 റൺസിന് ഓൾ ഔട്ട് ആയി . ബി.കെ 55 ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടി ഡിജു ദാസ് 61 പന്തിൽ 51 റൺസും ഫവാസ്.സി.ഒ.ടി 53 പന്തിൽ 45
റൺസും സൗരവ് ഷെട്ടി 39 പന്തിൽ 44* റൺസുമെടുത്തു. മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ എരിപുരം ക്രിക്കറ്റ് ക്ലബ്ബ് 29.5 ഓവറിൽ 154 റൺസിന് ഓൾ ഔട്ട് ആയി. എരിപുരം ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി റനീഷ്.എം.കെ 33 പന്തിൽ 53 റൺസെടുത്തു.ബി.കെ 55 ക്രിക്കറ്റ് അക്കാദമിക്കായി ഡിജു ദാസ് 4 വിക്കറ്റ് വീഴ്ത്തി.
കളിയിലെ കേമനായി ബി.കെ 55 ക്രിക്കറ്റ് അക്കാദമിയിലെ ഡിജു ദാസിനെ തെരഞ്ഞെടുത്തു.
25-03-2026 (ബുധനാഴ്ച്ച ) ഫൈനലിൽ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബ് തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് അക്കാദമിയെ നേരിടും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














