എൽ.ഡി.എഫ്. മാഹി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ

എൽ.ഡി.എഫ്. മാഹി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ
എൽ.ഡി.എഫ്. മാഹി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Mar 22, 11:45 PM
SAMUDRA
NISH

മാഹി.. മാഹി മണ്ഡലത്തിൽ മത്സരിക്കുന്ന ഇടതുപക്ഷ പിന്തുണയുളള സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ: ടി. അശോക് കുമാറിന്റെ തെരത്തെടുപ്പ് കൺവൻഷനിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

മുൻസിപ്പാൽ മൈതാനിയിൽ നടന്ന കൺവൻഷൻ സി പി എം സംസ്ഥാന

സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.

ashok

സി പി ഐ കേരള സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ

സി പിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രൻ സ്ഥാനാർത്ഥി അഡ്വ : ടി. അശോക് കുമാർ ,ഡോ: വി. രാമചന്ദ്രൻ , കെ.പി നൗഷാദ് ,ടി.സുരേന്ദ്രൻ ജ്യോതി കേളോത്ത്, കെ.പി സുനിൽകുമാർ , അഭിഷേക് മാലയാട്ട് . സംസാരിച്ചു സിഗേഷ് ഞേറക്കോൾ അദ്ധ്യക്ഷത വഹിച്ചു. വടക്കൻ ജനാർദ്ദനൻ സ്വാഗതം പറഞ്ഞു.


ചിത്ര വിവരണം: എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

capture_1774203427

മാഹിയിൽ ബഹളങ്ങളില്ല

എല്ലാംശാന്തം..!


മാഹി: തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ,കേന്ദ്ര ഭരണപ്രദേശമായ മാഹി അസംബ്ലി മണ്ഡലം കൊടും ചൂടിലും രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും തണുത്ത് തന്നെ കിടക്കുന്നു ചുറ്റിലും കേരളക്കരയിലെ അഴിയൂർ, ന്യൂമാഹി, ചൊക്ലി, കോടിയേരി പ്രദേശങ്ങളിൽ നോക്കുന്നിടത്തെല്ലാം കൊടിതോരണങ്ങളും ബോർഡുകളും ചുമരെഴുത്തും ഉച്ചഭാഷിണി പ്രചാരണങ്ങളുമെല്ലാം ചേർന്ന് പ്രചണ്ഡമായ പ്രചാരണം അഴിച്ചുവിടുമ്പോൾ ,മയ്യഴിയിൽ മുഖ്യ രാഷ്ട്രീയപാർട്ടികളുടെ ഒറ്റപ്പെട്ട മൈക്ക് അനൗൺസ്മെന്റ് മാത്രം കേൾക്കാം. പെട്രോൾ പമ്പുകളിൽ കേരളത്തിൽ നിന്നുള്ള പ്രചരണ വാഹനങ്ങൾ ശബ്ദമുണ്ടാക്കാതെ വന്ന് ഇന്ധന മടിച്ച് പോവുന്നത് കാണാം. മാഹിയിൽ കേന്ദ്ര ഭരണപ്രദേശമെന്ന നിലയിൽ പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

പൊതു സ്ഥലങ്ങളിൽ കൊടിതോരണങ്ങൾ, ബാനർ, പോസ്റ്ററുകൾ, ബോർഡുകൾ, ചുമരെഴുത്ത് തുടങ്ങിയവയെല്ലാം നിരോധിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പോലും അലങ്കാരം പാടില്ല. ഒരു കൊടി വെക്കാം.

അതുകൊണ്ടു തന്നെ മുന്നണികളെല്ലാം വീടുകൾ കയറിയുള്ള പ്രചാരണങ്ങളാണ് നടത്തുന്നത്. മയ്യഴിക്ക് ചുറ്റിലും ചെക്ക്പോസ്റ്റുകൾ ഏർപ്പെടുത്തിയത് മൂലം പതിവായെത്തുന്ന മദ്യപരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.



ചിത്രവിവരണം:മയ്യഴി അതിർത്തിയിലെ ഒരു ചെക്ക്പോസ്റ്റ്

capture_1774203519

കെട്ടിവെക്കാനുള്ള തുക കൈമാറി


മാഹി: പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിൽ മാഹി മണ്ഡലത്തിൽ നിന്ന് എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ. ദിനേശന് കെട്ടിവെക്കാനുള്ളതുക ബി ജെ പി പുതുച്ചേരി സംസ്ഥാന കൗൺസിൽ അംഗം പന്തക്കലിലെ കോറോളിൽ പവിത്രൻ കൈമാറി. മാഹിയിൽ ഇടത് വലത് മുന്നണികളെ പരാജയപ്പെടുത്തി എൻ ഡി എ സ്ഥാനാർത്ഥി വിജ യിക്കുമെന്ന് കോറോൾ പവിത്രൻ പറഞ്ഞു.ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് പി.പ്രഭീഷ് കുമാർ, വൈസ്പ്രസിഡണ്ട് വി.കെ.രാംദാസ്, ബൂത്ത് പ്രസിഡണ്ട് ബിജിൻ പുളിഞ്ഞോളി, കെ.പി രാജേഷ്,മിഥുൻ കോറോളിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു



മാഹി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ.ദിനേശന് കെട്ടിവെക്കാനുള്ള തുക ബി ജെ പി പുതുച്ചേരി സംസ്ഥാന കൗൺസിൽ അംഗം കോ റോളിൽ പവിത്രൻ കൈമാമന്നു

capture_1774203655

ബി.ജെ.പി നേതാക്കൾ എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാനം സന്ദർശിച്ചു


മാഹി:ബി.ജെ.പി നേതാക്കൾ എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാനം സന്ദർശിച്ചു. തെരഞ്ഞെടുപ്പിൽ സഹായം അഭ്യർത്ഥിച്ചു.

ഇന്നലെ രാവിലെ നടന്ന പ്രാർത്ഥനയോഗത്തിൽ ബി.ജെ.പി മാഹി മണ്ഡലം സ്ഥാനാർഥി എ. ദിനേശൻ, മണ്ഡലം പ്രസിഡന്റ് പ്രബീഷ്, ഭാരവാഹികളായ ജയചന്ദ്രൻ, ബാബു എന്നിവർ പങ്കെടുത്തു.

യോഗത്തിൽ രാഷ്ട്രീയം ചർച്ചയായില്ലെന്നും, ഗുരുവിന്റെ ദർശനങ്ങൾ മുൻനിർത്തി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുമെന്നും സ്ഥാനാർഥി എ. ദിനേശൻ അറിയിച്ചു.

യൂണിയൻ നേതാക്കളായ സജിത്ത് നാരായണൻ, കല്ലാട്ട് പ്രേമൻ, പി.സി. ദിവാനന്ദൻ മാസ്റ്റർ, രാജേഷ് അലങ്കാർ, രാജേഷ് ശിവദാസ്, രാജൻ, സജീവൻ, ടി.എ.ലതീപ് . രേഷ്മ എന്നിവർ യൂണിയൻ ഓഫീസിൽ സന്നിഹിതരായിരുന്നു. സംഘടനയ്ക്ക് രാഷ്ട്രീയ മില്ലെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കി.


ചിത്രവിവരണം: ബി.ജെ.പി.നേതാക്കൾ മാഹിയിലെ എസ്.എൻ.ഡി.പി. ആസ്ഥാനമന്ദിരം സന്ദർശിച്ചപ്പോൾ

പുതുച്ചേരിയിൽ കൂട് വിട്ട് കൂട് മാറ്റം

:ചാലക്കര പുരുഷു

മാഹി.. ആയാറാം ഗയാറാം മാരുടെ നാടായ പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള രാജികളും, ചേക്കേറലുകളും തകൃതിയായി. ബി.ജെ.പി.നേതാവും, മുൻമന്ത്രിയും നിലവിൽ എംഎൽഎയുമായ സായ് ശരവണൻ വിജയ് പാർട്ടിയിൽ ചേർന്ന് സ്വതന്ത്രനായി ഒസുഡു മണ്ഡലത്തിൽ മത്സരിക്കുന്നു. ബി.ജെ.പി.യെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം എൽ എ ശിവശങ്കർ കോൺഗ്രസ്സിൽ ചേർന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യാനത്ത് മുഖ്യമന്ത്രി എൻ. രംഗസ്വാമിയെ സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെടുത്തി, പിന്നീട് ബി.ജെ.പി. സർക്കാരിന് പിന്തുണ നൽകി വന്ന ഗൊലപ്പള്ളിഅശോക് അവിടെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി.

ബി.ജെ.പി.ക്ക്പിന്തുണ നൽകി വന്ന അങ്കാളൻ എം എൽ എ ഡി.എം.കെ.യിലേക്ക് പോയി. നോമിനേറ്റഡ് എം എൽ എ യും ബി.ജെ.പി.യെ അധികാരത്തിലെത്തിയ സംസ്ഥാന പ്രസിഡണ്ടുമായ സ്വാമിനാഥൻ വിജയ് പാർട്ടിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രിഎംഒഎച്ച്. ഫാറൂഖിന്റെ മകനും മുൻ മന്ത്രിയുമായ ഷാജഹാൻ കോൺഗ്രസ് വിട്ട് എൻ.ആർ. കോൺഗ്രസ്സിൽ ചേർന്നു.

എൻ.ആർ. കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളും, മന്ത്രിമാരുമായ ലക്ഷ്മി നാരായണൻ, തേനി ജയകുമാർ എന്നിവർക്ക് ഇത്തവണ സീറ്റില്ല.

മുൻ മന്ത്രിയും നിലവിൽ ഡെ. സ്പീക്കറുമായ പി.രാജ വേലു എൻ.ആർ. കോൺഗ്രസ്സ് വിട്ട് കോൺഗ്രസ്സിൽ ചേർന്നു. അതിനിടെ മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ എം. കന്തസ്വാമി എൻ.ആർ. കോൺഗ്രസ്സിലേക്ക് ചേക്കേറുകയാണ്. മുൻ എം.എൽ എ ധന വേലു എൻ.ആർ. കോൺഗ്രസ്സ് വിട്ട് വിജയ് പാർട്ടിയാൽ ചേർന്നു. മുൻ ഡെ. സ്പീക്കർ ടി.പി.ആർ. ശെൽവം എൻ.ആർ. കോൺഗ്രസ് വിട്ട്‌ കോൺഗ്രസ്സിലെത്തി. ബി.ജെ.പി.നേതാവും ആഭ്യന്തരമന്ത്രിയുമായ എ. നമശ്ശിവായത്തെയാണ് ശെൽവം നേരിടുന്നത്.

നിലവിൽ എം.പി.യും, പി.സി.സി.അദ്ധ്യക്ഷനുമായ വി വൈദ്യലിംഗമാണ് കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി .15 നീറ്റാൽ കോൺഗ്രസ്സും. 15 സീറ്റിൽ ഡി.എം. കെ.യും മത്സരിക്കും. ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ സി.പി.എം.സി.പി.ഐ., മുസ്ലിം ലീഗ് കക്ഷികൾക്ക് സീറ്റില്ല. ഇവർ തനിച്ച് മത്സരിക്കും.

എൻ.ആർ. കോൺഗ്രസ്സ് ബി.ജെ.പി. സഖ്യത്തിൽ എൻ.ആർ. കോൺഗ്രസ്സ് (16) ബി.ജെ.പി.(10) എ.ഐ.എ.ഡി.എം.കെ (2) എൽ.ജെ.കെ.(2) സീറ്റുകളിൽ മത്സരിക്കും.

പരിമഠം ദുർഗ്ഗാ ക്ഷേത്രത്തിൽ പൂരോത്സവത്തിന് 23 ന് കൊടിയേറും


ന്യൂമാഹി: പരിമഠം ദുർഗ്ഗാക്ഷേത്രത്തിൽ 23 മുതൽ ഏപ്രിൽ ഒന്ന് വരെ നടക്കുന്ന പൂരോത്സവത്തിന് തിങ്കളാഴ്ച കൊടിയേറും.

23 ന് വൈകുന്നേരം അഞ്ചിന് കലവറ നിറക്കൽ ഘോഷയാത്ര, ഏഴിന് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടി മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റം, തുടർന്ന് ഇരട്ടത്തായമ്പക, 24 ന് വൈകിട്ട് തിരുവാതിരക്കളി, 25 ന് ഏഴിന് ഓട്ടൻതുള്ളൽ, രാത്രി ഒമ്പതിന് തായമ്പക, 26 ന് വൈകുന്നേരം ഗാനമേള, തായമ്പക, 27 ന് വൈകുന്നേരം ഇരട്ട ഇടയ്ക്ക തായമ്പക, 28 ന് വൈകുന്നേരം നൃത്തനൃത്ത്യങ്ങൾ, തായമ്പക, 29 ന് വൈകുന്നേരം കലാ പരിപാടികൾ, തായമ്പക, 30 ന് വൈകുന്നേരം' ചാക്യാർകൂത്ത്, തായമ്പക, 31 ന് വൈകുന്നേരം കാഴ്ചശീവേലി, രാത്രി ഒമ്പതിന് മാങ്ങോട്ടും കാവിലേക്ക് വാൾ എഴുന്നള്ളത്ത്, പൂരം കളിക്ക് ശേഷം അഴീക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, ഏപ്രിൽ ഒന്നിന് രാവിലെ ആറാട്ട്, കൊടിയിറക്കൽ, ഉച്ചപൂജ, ആറാട്ട് സദ്യ എന്നിവ നടക്കും.

മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക് 23 ന്

ന്യൂമാഹി :പെരിങ്ങാടി മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് 23 ന് നടക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അഖണ്ഡനാമജപം, വൈകിട്ട് 6.15ന് ദീപാരാധന, നെയ് വിളക്ക് സമർപ്പണം, ഭജന പൂമൂടൽ, അത്താഴപൂജ എന്നിവ നടക്കും.

whatsapp-image-2026-03-22-at-4.17.05-pm
whatsapp-image-2026-03-22-at-4.17.04-pm
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA