അഡ്വ: ടി. അശോക് കുമാർ പത്രിക നൽകി..

അഡ്വ: ടി. അശോക് കുമാർ പത്രിക നൽകി..
അഡ്വ: ടി. അശോക് കുമാർ പത്രിക നൽകി..
Share  
2026 Mar 22, 11:09 AM
SAMUDRA
NISH

മാഹി: ഇടത് പിന്തുണയോടെ മാഹി അസംബ്ലി മണ്ഡലത്തിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ: ടി.അശോക് കുമാർ വരണാധികാരിയായ അങ്കിത് കുമാർ മുമ്പാകെ പത്രിക നൽകി.

നൂറു കണക്കിന് പ്രവർത്തകരോടൊപ്പം പ്രകടനമായാണ് അശോക് കുമാർ ഗവ: ഹൗസിലെത്തിയത്.

അഡ്വ.കെ. വിശ്വൻ, എം.സുരേന്ദ്രൻ, സി.കെ.രമേശൻ ,അഡ്വ: നിഷാദ്,ഷൈജൻ . വി.ജനാർദ്ദനൻ, കെ.പി. നൗഷാദ് നേതൃത്വം നൽകി.


ചിത്രവിവരണം:അഡ്വ.. ടി. അശോക് കുമാർ പത്രിക സമർപ്പിക്കാൻ ഗവ: ഹൗസിലേക്ക് പ്രകടനമായെത്തുന്നു.

newnew_1774156774

മാഹിയിലെ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി. അശോക് കുമാർ വരണാധികാരിക്ക് പത്രിക സമർപ്പിക്കുന്നു.

vvvv_1774155981

മാഹിയിൽ അഡ്വ. ടി അശോക് കുമാറിന് എൽഡിഎഫ് പിന്തുണ


മാഹി:മയ്യഴിയുടെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ. ടി അശോക് കുമാറിന് ഇടത്പക്ഷ ജനാധിപത്യ മുന്നണി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സ്ഥാനമാനങ്ങൾ ഇല്ലാതെ തന്നെ മയ്യഴിയിലെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും പരിഹാരം കാണാൻ മുൻകൈ എടുക്കുകയും ചെയ്ത വ്യക്തിയാണ് അശോക് കുമാറെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും പ്രദേശത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്താനും അദ്ദേഹത്തിന്റെ സാന്നിധ്യം നിയമസഭയിൽ അനിവാര്യമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രൻ വ്യക്തമാക്കി. അഡ്വ.ടി. അശോക് കുമാർ നടത്തിയ നിയമപോരാട്ടങ്ങൾ മയ്യഴിയുടെ ചരിത്രത്തിൽ നിർണ്ണായകമാണ്. തലശേരി-മാഹി ബൈപാസിനായി ഭൂമി നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കിയത് അദ്ദേഹത്തിന്റെ ഇടപെടലുകളായിരുന്നു. മുൻപ് നിശ്ചയിച്ച തുകയേക്കാൾ 85 കോടി രൂപ അധികമായി ഭൂഉടമകൾക്ക് ലഭ്യമാക്കാൻ ഈ നിയമപോരാട്ടം വഴിയൊരുക്കി. കൂടാതെ, 37 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2006-ൽ മാഹിയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് സാധ്യമാക്കിയതും അശോക് കുമാറിന്റെ നിയമപോരാട്ടത്തിലൂടെയായിരുന്നു. നിലവിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നീണ്ടുപോകുന്നതിനെതിരെ അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും നേതാക്കൾ അറിയിച്ചു.

 മയ്യഴിയുടെ സാമൂഹ്യ, സാംസ്‌കാരിക, കായിക മേഖലകളിലും അദ്ദേഹം നിറഞ്ഞുനിൽക്കുന്നു. മയ്യഴിക്ക് അർഹതപ്പെട്ട പദ്ധതി വിഹിതം നേടിയെടുക്കാനും നാടിന്റെ വികസനത്തിന് പുത്തൻ ഉണർവ് നൽകാനും അശോക് കുമാറിന് സാധിക്കുമെന്ന് എൽഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വാർത്താസമ്മേളനത്തിൽ വടക്കൻ ജനാർദ്ദനൻ, കെ പി നൗഷാദ്, വി ജയബാലു, അഭിഷേക് മലയാട്ട്, സിഗേഷ് ഞേറക്കോൾ, കെ പി സുനിൽകുമാർ പങ്കെടുത്തു.

whatsapp-image-2026-03-22-at-9.55.17-am

സി .ഇ .ഭരതനെ അനുസ്മരിച്ചു.


മാഹി:സ്വാതന്ത്ര്യ സമര സേനാനിയും മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന സി ഇ ഭരതൻ്റെ നാൽപതാമത് ചരമവാർഷികം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു.

മാഹി സ്റ്റാച്യു ജംഗ്ഷനിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ യോഗത്തിലും ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ മോഹനൻ, പി.പി വിനോദൻ , സത്യൻ കേളോത്ത്, കെ ഹരിന്ദ്രൻ 'ഐ അരവിന്ദൻ. കീഴന്തൂർ പത്മനാഭൻ സംസാരിച്ചു.

ആശാലത, നളനി ചാത്തു, ഷാജു കാനം, കെ സി മജിദ് ,'കെ.കെ. അനിൽകുമാർ ,അജയൻ പുഴിയിൽ നേതൃത്വം നൽകി 


ചിത്ര വിവരണം -മാ ഹി സ്റ്റാച്യു ജംഗ്ഷനിൽ നടന്ന സി.ഇ ഭരതൻ അനുസ്മരണ യോഗത്തിൽ കെ.മോഹനൻ അനുസ്മരണ ഭാഷണം നടത്തുന്നു

phph

മാഹി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എ.ദിനേശൻ

dinesh_1774156560

എ. ദിനേശൻ

റോഡ് ഷോ നടത്തി


മാഹി: മാഹിയിൽ എൻഡിഎ സ്ഥാനാർത്ഥി എ. ദിനേശന്റെ തിരഞ്ഞെടുപ്പ് പര്യടനം ആവേശകരമായ തുടക്കമായി. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വൈകുന്നേരം നാല് മണിയോടെ മാക്കുനിയിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലിയിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിൽ പ്രവർത്തകർ അണിനിരന്നു . വിവിധ മേഖലകളിൽ നിന്നെത്തിയ പ്രവർത്തകരുടെ വലിയ അകമ്പടിയോടെയാണ് പര്യടനം ആരംഭിച്ചത്.

വഴിമധ്യേ പ്രധാന ജംഗ്ഷനുകളിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ച് സ്വീകരിക്കുകയും ആരതി നടത്തി ആശംസിക്കുകയും ചെയ്തു. മാഹിയുടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തിയതിന് ശേഷം മാഹി മുൻസിപ്പൽ മൈതാനിയിൽ എത്തി സമാപിച്ചു.

പര്യടനത്തിനിടെ സ്ഥാനാർത്ഥി മാഹി ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തുകയും മാഹി ബസിലിക്ക സന്ദർശിക്കുകയും ചെയ്തു. ബസിലിക്കയിൽ റവറന്റ് ഫാദർ സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ച് സ്വീകരിക്കുകയും അനുഗ്രഹം നൽകുകയും ചെയ്തു.

മൈതാനിയിൽ നടന്ന സമാപനയോഗം ഭാരതീയ ജനതാ പാർട്ടി മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്ഥാനാർത്ഥി എ. ദിനേശൻ തന്റെ വികസന കാഴ്ചപ്പാടുകളും മണ്ഡലത്തിനായുള്ള പദ്ധതികളും വിശദീകരിച്ചു.

ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം ജനറൽ സെക്രട്ടറിമാരായ തൃജേഷ്, മഗിനേഷ്, ഐ.ടി സെൽ സംസ്ഥാന കോ-കൺവീനർ റെജീഷ്, എസ്.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ജയേന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഹരിദാസ്, ഷാജി, രാമദാസ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് റീന, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അർച്ചന, ഒബിസി മോർച്ച സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മധു, ഗവൺമെന്റ് സെൽ സംസ്ഥാന എക്സിക്യൂട്ടീവ് ഹരിദാസ് പനത്തറ,മൈനോറിറ്റി മോർച്ച സംസ്ഥാന സമിതി അംഗം റിച്ചാർഡ് പോൾ മോത്ത എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ജനറൽ സെക്രട്ടറി മഗിനേഷ്സ്വാഗതവും,വൈസ് പ്രസിഡണ്ട് രാമദാസ് നന്ദിയുംപറഞ്ഞു.


ചിത്രവിവരണം.. എ ദിനേശന്റെ റോഡ് ഷോ

മാഹി നിയമസഭാ മണ്ഡലത്തിലെ പോലീസ് നിരീക്ഷകരുടെ സന്ദർശന വിവരങ്ങൾ


 മാഹി:തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാഹി നിയമസഭാ മണ്ഡലത്തിൽ  സിദ്ധാർത്ഥ് ബഹുഗുണയെ പൊലീസ് നിരീക്ഷകനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചിട്ടുണ്ട്.

 പൊലീസ് നിരീക്ഷകൻ ഇപ്പോൾ മാഹിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. 

പൊലീസ് നിരീക്ഷകനെ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ : 8139812237

whatsapp-image-2026-03-22-at-9.55.15-am

മാഹിയിൽ മുസ്ലിം ലീഗ്

സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു


മാഹി: അസംബ്ലി തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സഖ്യ കക്ഷിയായ മുസ്ലിം ലീഗ് മാഹിയിൽ സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.

 മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി യൂത്ത് ലീഗ് നേതാവും, കെ.എം.സി.സി. പ്രവർത്തകനുമായ മുഹമ്മദ് സമീല്‍ കാസിം മത്സരിക്കുമെന്ന് പത്രസമ്മേളനത്തിൽ

 മാഹിയുടെ ചുമതലയുള്ള സ്റ്റേറ്റ്ഇവർക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട് ഇനിയും ഇതേ ന്നില തുടർന്നാൽ ലീഗൽ നടപടി ഉണ്ടാകും. ജനറൽ സെക്രട്ടറിയും, മാഹി ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടുമായ പി.ടി.കെ. റാഷിദ് അറിയിച്ചു..ചില വ്യക്തികൾ മുനിസിപ്പൽ കമ്മിറ്റി എന്ന പേരിൽ സമാന്തര കമ്മിറ്റി ഉണ്ടാക്കി പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും . അതുമായി മുസ്ലിം ലീഗിന് യദര് വിധ ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പത്രസമ്മേളനത്തിൽ.എ.വി. ഇസ്മായിൽ, ഷറഫുദ്ദീൻ മാസ്റ്റർ, ഇസ്മായിൽ ചങ്ങരോത്ത്, പി. യൂസഫ്, റഫീഖ് വി.കെ, ഇർഷാദ് പാറാൽ, സലാം എ.വി, ഇ.കെ. ഹാഷിം, വളവിൽ സമീർ,ജൈസൽ വി.പി,യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അഷറഫ് എ.വി. നസീർ തുടങ്ങിയവരും പങ്കെടുത്തു.


മുഹമ്മദ് സമീൽ കാസിം

എസ്.ഐ.ആർ: നീക്കം ചെയ്ത വോട്ടുകൾ പുന:സ്ഥാപിക്കണം


വോട്ടർമാരുടെ അവകാശം നിഷേധിക്കുന്ന നടപടി പിൻവലിച്ച് നീതി നടപ്പിലാക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിവാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്.ഐ ആറിന്റെ പേരിൽ മാഹിയിൽ താമസക്കാരാണെന്ന രേഖകളുണ്ടായിട്ടും, സ്ഥിരതാമസമില്ല എന്ന തെറ്റായ റിപ്പോർട്ടുകൾ ഉണ്ടാക്കി തള്ളിയ വോട്ടുകൾ ഉടൻ പുനഃ സ്ഥാപിക്കണം കേന്ദ്ര ഗവണ്മെന്റ് നൽകിയ പാസ്പോര്ട്ട്, ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും മാഹി ഭരണകൂടം നൽകിയിട്ടുള്ള മറ്റു രേഖകകൾക്കും യാതൊരു വിലയും കൽപ്പിക്കാതെ ചില തല്പര കക്ഷികളുടെ താല്പര്യത്തിന് വഴങ്ങി ബി.എൽ ഒ മാരുടെ തെറ്റായ റിപ്പോർട്ടിൻറ അടിസ്ഥാനത്തിൽ ഡെ. തഹസിൽദാർ തള്ളിയ വോട്ടുകൾ ഉടൻ കലക്ടർ ഇടപ്പെട്ട് പുനഃസ്ഥാപിക്കണമെന്നും, താത്കാലികമായി ജോലിക്കും മറ്റുമായോ മറ്റു കാര്യങ്ങൾക്കോ മാറി താമസിക്കാമെന്ന നിയമമുണ്ടായിരിക്കെ, ഏകപക്ഷീയമായി മാത്രം പ്രത്യേക മതവിഭാഗത്തിൽ പെട്ടവരുടെ വോട്ടുകൾ തള്ളിയ മാഹി അഡ്മിനിസ്ട്രേറ്ററുടെ നടപടി പ്രതിഷേധാർഹമാണ്. അതിന് ഒത്താശ ചെയ്ത അസിസ്റ്ററ്റന്റ് ഇലക്ട്രേറൽ റജിസ്ടേഷൻ ഓഫീസറെയും ബി.എൽ.ഒ മാരെയും അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്യണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.വോട്ടുകൾ പുനഃസ്ഥാപിക്കാൻ വേണ്ടി നൽകിയ അപ്പീലുകൾ കേൾക്കുന്നതിന് വീണ്ടും ആരോപണ വിധേയനായ അതേ അസിസ്റ്റന്റ് ഇലക്ട്രേറൽ റജിസ്ടേഷൻ ഓഫീസറെയും ബി.എൽ.ഒ മാരെയും ഏൽപ്പിച്ചത് പ്രതിഷേധാർഹമാണ്. നൽകിയ അപ്പീലുകൾക്ക് അനുകൂലമായ നടപടി ഉണ്ടാകണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, ചീഫ് ഇലക്ടോറൽ ഓഫീസർ എ. കൊളുത്തുംഗം ഐ എ .എസ്സിനോട്ആവശ്യപ്പെട്ടു..

അഡ്വ.എ.പി. അശോകൻ,

കെ മോഹനൻ, കെ ഹരിന്ദ്രൻ, സത്യൻ കേളോത്ത്, വി.ടി. ഷംസുദ്ദീൻ സംബന്ധിച്ചു.

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ മാഹിയിൽ ചുമതലയേറ്റു


മാഹി: പുതുച്ചേരി നിയസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ചെലവുനിരീക്ഷകൻ ശ്രീ.നിതിൻ ബൻസാൽ (9988210765) മയ്യഴിയിൽ ചുമതലയേറ്റു. നിശ്ചിത സമയങ്ങളിൽ മാഹി ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെത്തി ഇദ്ദേഹത്തിന് പരാതികൾ നൽകാം. 0490-2332222, 9846449199 എന്നീ നമ്പറുകളിലും പരാതിപ്പെടാവുന്നതാണ്.

മാഹി നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സന്ദർശനവിവരങ്ങൾ


മാഹി:തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാഹി നിയമസഭാ മണ്ഡലത്തിൽ പൊതു നിരീക്ഷകനെയും, ചെലവ് നിരീക്ഷകനെയും, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചിട്ടുണ്ട്. രണ്ട് തിരഞ്ഞെടുപ്പ് നിരീക്ഷകരും ഇപ്പോൾ മാഹിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

നിരീക്ഷകരുടെ പേരും സമ്പർക്ക വിവരങ്ങളും ചുവടെ ചേർക്കുന്നു 

ലോകേഷ് മിശ്ര,  പൊതു നിരീക്ഷകൻ,   മൊബൈൽ നമ്പർ-8139862203

ജിതിൻ ബെൻസാൽ, ചെലവ് നിരീക്ഷകൻ, മൊബൈൽ നമ്പർ-8138842204 

മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ തിരഞ്ഞെടുപ്പ് നിരീക്ഷകരെ നേരിട്ടോ അവരുടെ മൊബൈൽ നമ്പർ വഴിയോ അറിയിക്കാമെന്ന് പൊതുജനങ്ങളെ അറിയിക്കുന്നു.

പൊതുജനങ്ങൾക്ക് മാഹി ഗവണ്മെന്റ് ഹൗസ്സിൽ അവരുടെ ഓഫീസിൽ വച്ച് എല്ലാ ദിവസവും പകൽ 11 മണിക്കും 12 മണിക്കും ഇടയിൽ തിരഞ്ഞെടുപ്പ് ഒബ്സർവർമാരെ നേരിട്ട് കാണാവുന്നതാണ്.

whatsapp-image-2026-03-21-at-10.27.47-pm

ഗൗരി നിര്യാതയായി.


മാഹി: മൂലക്കടവ് കമ്പിപ്പാലത്തിന് സമീപത്തെ എം എൽ എ റോഡിൽ അർജുൻ നിവാസിൽ പൊന്ന്യത്തെ മാണിയത്ത് ഗൗരി (90)നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ.മക്കൾ: രഘുനാഥ് (പൊന്ന്യം), രതി (പെരുന്താറ്റിൽ), രത്നാകരൻ (കുഞ്ഞുമോൻ) തീർത്ഥ ടയർ വർക്ക്സ്, കമ്പിപ്പാലം) മരുമക്കൾ: പ്രസി, ഷീബ, ബാബു (ഡ്രൈവർ) സഹോദരങ്ങൾ: മാണിയത്ത് ശ്രീധരൻ, പുരുഷു, പ്രസന്ന, ശ്രീമതി, സരോജിനി, പരേതരായ രാമു, ഗോവിന്ദൻ ,നാണി, നാരായണൻ .

thanachan-samudra-new_1774065090
mfk

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

mannaposter-new
mannan-pazhyidam
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA