മാഹി: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കോൺ: ഐ.യിലെ സിറ്റിങ്ങ് എം.എൽ.എ. രമേശ് പറമ്പത്ത് മത്സരിക്കും. തിങ്കളാഴ്ച പത്രികാ സമർപ്പണം നടത്തും.
പള്ളൂരിലെ കോൺഗ്രസ്സ് നേതാവും, വ്യാപാരിയുമായിരുന്ന പരേതനായ പറമ്പത്ത് പരേരി കണ്ണന്റെയും , ഭാരതിയന്മയുടെയും മകനാണ്.
ചൊക്ലി വി പി ഓറിയൻറൽ ഹൈസ്കൂളിൽ നിന്നും കെഎസ്‌യുവിലൂടെ സ്കൂൾ ലീഡറായി വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തെത്തിയ രമേഷ് മഹാത്മാഗാന്ധി ഗവൺമെൻറ് കോളേജിൽനിന്നും കോമേഴ്സിൽ ബിരുദ പഠനം പൂർത്തിയാക്കി . രണ്ട് തവണ കലാശാലാ ചെയർമാനായി. 46 വർഷത്തെ പൊതുജീവിതത്തിൽ മാഹി മേഖല യൂത്ത് കോൺഗ്രസ് പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടരി , ഇരുപത് വർഷത്തോളം മാഹി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്, 2001 മുതൽ 2004 വരെ പുതുച്ചേരി പിസിസി അംഗം, മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഹൗസിംഗ് കോ-ഓപ്പ് :സൊസൈറ്റി, ട്രാൻസ്പോർട്ട് കോ-ഓപ്പ്: സൊസൈറ്റി, ഇൻഫർമേഷൻ ടെക്നോളജി കോ-ഓപ്പ്: സൊസൈറ്റി, ഹോൾട്ടി കൾച്ചറൽ സൊസൈറ്റി എന്നിവയുടെ ഡയറക്ടറായിരുന്നു. 2006 മുതൽ 2011 വരെ മാഹി നഗരസഭാ ചെയർമാനായിരുന്നു. നിലവിൽ മാഹി എം എൽ എ ആണ്. രാഷ്ട്രീയ രംഗത്തും സഹകരണ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച രമേശ് പറമ്പത്ത് എംഎൽഎ കഴിഞ്ഞ തവണ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചു എന്നആത്മ സംതൃപ്തിയോടെയാണ് വീണ്ടും മത്സര രംഗത്തെത്തുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














