പരമപൂജ്യ ശ്രീമാജി നിർമല ദേവി മാനവികതക്കായി സമർപ്പിച്ച ജീവിതം (21മാർച്ച്‌ 1923- 23ഫെബ്രുവരി 2011)

പരമപൂജ്യ ശ്രീമാജി നിർമല ദേവി മാനവികതക്കായി സമർപ്പിച്ച ജീവിതം (21മാർച്ച്‌ 1923- 23ഫെബ്രുവരി 2011)
പരമപൂജ്യ ശ്രീമാജി നിർമല ദേവി മാനവികതക്കായി സമർപ്പിച്ച ജീവിതം (21മാർച്ച്‌ 1923- 23ഫെബ്രുവരി 2011)
Share  
2026 Mar 20, 11:07 PM
ed
bh
ED

1923 മാർച്ച് 21ന് മധ്യപ്രദേശിലെ ചിന്ദ്വാര എന്ന ഗ്രാമത്തിൽ ജനിച്ച ശ്രീ മാതാജി നിർമ്മല ദേവിയുടെ 103ാം ജന്മദിനം ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് സഹജയോഗികൾ വിവിധ പരിപാടികളോടെ ഇന്ന് ആഘോഷിക്കുകയാണ്.

 ഷാലി വാഹന രാജവംശത്തിന്റെ നേരിട്ടുള്ള പിൻഗാമികളായ പ്രസാദ് റാവു സാൽവേയുടെയും കോർനേലിയ ഭായിയുടെയും മകളായി ജനിച്ച ശ്രീ മാതാജി കുട്ടിക്കാലത്ത് ഗാന്ധിജിയുടെ ആശ്രമത്തിലെ നിത്യ സന്ദർശകയായിരുന്നു.കുട്ടിക്കാലത്തു സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും നിരവധി തവണ ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ പത്മഭൂഷൻ സർ സി പി ശ്രീവാസ്തവ ആയിരുന്നു ശ്രീമാതാജിയുടെ ഭർത്താവ്, തന്റെ കുടുംബ ജീവിതം കൃത്യമായി നയിക്കുകയും 47 വയസ്സിൽ ആത്മീയ പ്രവർത്തനത്തിന് തുടക്കം കുറിക്കുകയും ചെയ്തു,അങ്ങനെ 1970ൽ ഗുജറാത്തിലെ നാർഗോളിൽ വെച്ച് സഹസ്രാരം തുറക്കുകയും സാധാരണ ജനങ്ങൾക്കായി സഹജയോഗ എന്ന പ്രസ്ഥാനം ആരംഭിച്ചു. സഹജയോഗയിലൂടെ ആത്മീയതയുടെ ചരിത്രത്തിൽ വൻതോതിൽ ബഹുജനങ്ങൾക്ക് ഒരേസമയം ആത്മസാക്ഷാത്കാരത്തിന്റെ അനുഭവം നൽകുന്ന ഒരു പുതിയ രീതി വികസിപ്പിക്കുകയും ചെയ്തു. 

സഹജയോഗ ധ്യാന പരിശീലനത്തിലൂടെ മനുഷ്യന്റെ ഉള്ളിൽ അന്തർലീനമായി കിടക്കുന്ന കുണ്ടലിനി ശക്തിയെ ഉണർത്തി ആത്മസാക്ഷാത്കാരം നേടുകയും, ധ്യാനം പരിശീലനം ചെയ്യുമ്പോൾ നിർവിചാരാവസ്ഥയിൽ പരമചൈതന്യമായുള്ള കൂടിച്ചേരൽ സാധ്യമാകുന്നു . ഇത് വഴി നമ്മുടെ ഉള്ളിലുള്ള ചക്രങ്ങളും നാഡികളും സന്തുലിതമാവുകയും അന്തരികമായ പരിവർത്തനം സംഭവിക്കുകയും ചെയ്യുന്നു. ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ സന്തുലിതഅവസ്ഥ കൈവരിക്കാൻ സാധിക്കുന്നു. 

സഹജയോഗ പരിശീലനം ലോകമെമ്പാടും സൗജന്യമായാണ് സംഘടിപ്പിക്കുന്നത്. സഹജയോഗ പരിശീലനത്തിലൂടെ ഇന്നു ലക്ഷക്കണക്കിന് ആളുകൾ സന്തുലിതമായ ജീവിതം നയിച്ചു കൊണ്ടിരിക്കുന്നു. ഇതുവഴി ശാന്തിയും സമാധാനവും ഉള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കുകയാണ് ശ്രീ മാതാജിയുടെ ലക്ഷ്യം. 


ശ്രീ മാതാജി നിർമ്മലാ ദേവിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്, മാനവരാശിക്ക് അവർ നൽകിയ മഹത്തായതും നിസ്വാർത്ഥവുമായ സംഭാവനകളെ അംഗീകരിക്കുന്നതിനായി ഭാരത സർക്കാർ ധനമന്ത്രാലയം 100 രൂപയുടെ ഒരു സ്മരണിക നാണയം പുറത്തിറക്കിയിരുന്നു.


 ശ്രീ മാതാജി നിർമ്മല ദേവിയുടെ 103 ജന്മദിനം ആഘോഷത്തിന്റെ ഭാഗമായി ഭാരതത്തിലുടനീളം സഹജയോഗ ട്രസ്റ്റ്‌ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ജന്മദേശമായ മധ്യപ്രദേശിലെ ചിന്തുവാരയിൽ മാർച്ച് 19 മുതൽ 22 വരെ നീണ്ടുനിൽക്കുന്ന നാല് ദിവസത്തെ അന്തർദേശീയ സെമിനാറും ജന്മദിന പൂജയും ഉണ്ടായിരിക്കുന്നതാണ്. കേരളത്തിലും ഓരോ ജില്ലയിലും ഉള്ള സഹജയോഗ കേന്ദ്രങ്ങളിൽ ജന്മദിന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പുതിയ സാധകർക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. ഓൺലൈനിലൂടെയും രാത്രി 8 30 ന് സഹജയോഗ ധ്യാന പരിശീലനം ഉണ്ടായിരിക്കുന്നതാണ്.

 കണ്ണൂർ ജില്ലയിൽ സഹജയോഗ ജില്ലാതല പരിപാടി തലശ്ശേരി ടെമ്പിൾ ഗേറ്റിനുള്ള ശ്രീ ജഗനാഥ് ഹിന്ദി മഹാവിദ്യാലയത്തിൽ നാളെ ഉച്ചക്ക് 2:30മുതൽ 6 മണി വരെ ജന്മദിന പൂജയും, ഭജനവും ധ്യനപരിശീലനവും ഉണ്ടായിരിക്കുന്നതാണ്.


പ്രജീഷ് പാറക്കണ്ടി 

സഹജയോഗ തലശ്ശേരി

whatsapp-image-2026-03-20-at-9.32.38-pm

രമേശ് പറമ്പത്ത്

മാഹിയിൽ രണ്ടാമൂഴത്തിന്


മാഹി: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കോൺ: ഐ.യിലെ സിറ്റിങ്ങ് എം.എൽ.എ. രമേശ് പറമ്പത്ത് മത്സരിക്കും. തിങ്കളാഴ്ച പത്രികാ സമർപ്പണം നടത്തും.

പള്ളൂരിലെ കോൺഗ്രസ്സ് നേതാവും, വ്യാപാരിയുമായിരുന്ന പരേതനായ പറമ്പത്ത് പരേരി കണ്ണന്റെയും , ഭാരതിയന്മയുടെയും മകനാണ്. 

 ചൊക്ലി വി പി ഓറിയൻറൽ ഹൈസ്കൂളിൽ നിന്നും കെഎസ്‌യുവിലൂടെ സ്കൂൾ ലീഡറായി വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തെത്തിയ രമേഷ് മഹാത്മാഗാന്ധി ഗവൺമെൻറ് കോളേജിൽനിന്നും കോമേഴ്സിൽ ബിരുദ പഠനം പൂർത്തിയാക്കി . രണ്ട് തവണ കലാശാലാ ചെയർമാനായി. 46 വർഷത്തെ പൊതുജീവിതത്തിൽ മാഹി മേഖല യൂത്ത് കോൺഗ്രസ് പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടരി , ഇരുപത് വർഷത്തോളം മാഹി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്, 2001 മുതൽ 2004 വരെ പുതുച്ചേരി പിസിസി അംഗം, മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഹൗസിംഗ് കോ-ഓപ്പ് :സൊസൈറ്റി, ട്രാൻസ്പോർട്ട് കോ-ഓപ്പ്: സൊസൈറ്റി, ഇൻഫർമേഷൻ ടെക്നോളജി കോ-ഓപ്പ്: സൊസൈറ്റി, ഹോൾട്ടി കൾച്ചറൽ സൊസൈറ്റി എന്നിവയുടെ ഡയറക്ടറായിരുന്നു. 2006 മുതൽ 2011 വരെ മാഹി നഗരസഭാ ചെയർമാനായിരുന്നു. നിലവിൽ മാഹി എം എൽ എ ആണ്. രാഷ്ട്രീയ രംഗത്തും സഹകരണ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച രമേശ് പറമ്പത്ത് എംഎൽഎ കഴിഞ്ഞ തവണ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചു എന്നആത്മ സംതൃപ്തിയോടെയാണ് വീണ്ടും മത്സര രംഗത്തെത്തുന്നത്.

whatsapp-image-2026-03-20-at-9.37.04-pm-(1)

തലശ്ശേരി സി.എച്ച് സെന്റർ പെരുന്നാൾ സ്നേഹ വിരുന്ന് നല്കി


തലശ്ശേരി : പതിവ് പോലെ ഈ വർഷവും ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചെറിയ പെരുന്നാൾ ദിനത്തിൽ തലശ്ശേരിസി എച്ച് സെന്റർ സ്നേഹവിരുന്ന് നല്കി. നോമ്പിന് എല്ലാ ദിവസവും ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരി പുകാർക്കും നോമ്പ് തുറ അത്താഴ വിതരണം കൊടുത്തിരുന്നു. സേവാ കേന്ദ്ര പരിസരത്ത് നടന്ന ചടങ്ങിൽ എൻ മൂസ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ. നാസിമുദ്ധീൻ ഉദ്ഘാടനം ചെയ്തു. CH സെന്റർ ജനറൽ സെക്രട്ടറി അഡ്വ.കെ.എ ലത്തീഫ് സ്വാഗതവും റഷീദ് തലായി നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന്, സി.കെ.പി റഹീസ്, തഫ്‌ലീം മാണിയാട്ട്, പാലക്കൽ സാഹിർ, എ.പി റഹീം, മുനവ്വർ അഹ്‌മദ്‌ എന്നിവർ പ്രസംഗിച്ചു. പൊന്നകം നൗഷാദ്, പി.പി സിറാജ്, ജലാൽ പാറാൽ, റഹീസ്, ഹനീഫ, റുഫൈസ് ,അഷറഫ്, മുനീർ കൈവട്ടം, ദിൽഷാദ്, റിയാസ് എം കെ., അഫ്സീർ , യു.സി. മുസ്തഫ, ആഷിഖ് , നൗഷാദ്, മുല്ലക്കോയ, ഫസൽ ചേരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി

നോമ്പുകാലത്തെ

ജീവകാരുണ്യത്തിന്റെ പുണ്യദിനങ്ങളാക്കി

സി എച്ച്. സെന്റർ

മാഹി: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മാഹി സി.എച്ച്. സെന്ററിന്റെ ആഭിമുഖ്യത്തിൽ മാഹി ഗവ: ജനറൽ ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും, കുട്ടിരിപ്പുകാർക്കും , വൃദ്ധ സദനിലെ അന്തേവാസികൾക്കും അഴിയൂർ മുതൽ ന്യൂമാഹി പരിമഠം വരെയുള്ള തെരുവിന്റെ മക്കൾക്കും ബിരിയാണി കിറ്റുകൾ വിതരണം ചെയ്തു.

നോമ്പ് കാലത്ത് ഭക്ഷ്യധാന്യ

കിറ്റ് വിതരണം, കിടപ്പ് രോഗികൾക്ക് ധനസഹായ വിതരണം, എല്ലാ ദിവസവും നോമ്പ് തുറയും അത്താഴവും, ബസ്സ് യാത്രികർക്ക് നോമ്പ്തുറ വിതരണംഎന്നിവയുണ്ടായിരുന്നു.സി.എച്ച്. സെന്റർ പ്രസിഡണ്ട് 

എ.വി. യൂസഫ്, എ.വി. അൻസാർ, സെക്കീർ , റംഷാദ് കൂടാളി, മുഹമ്മദ്റംസാൻ ഷറാൻ, എ.വി. താഹ, റസ്മൽ , കെ.പി.സിദ്ദീഖ്, ഇ.കെ.മുഹമ്മദലി, ഇംത്യാസ് മഞ്ചക്കൽ നേതൃത്വം നൽകി.

capture_1774028000

സി.ഐ. ടി.യു മേഖലാ കൺവൻഷൻ നടത്തി


ന്യൂമാഹി:സി.ഐ.ടി.യു ന്യൂ മാഹി മേഖല കൺവെൻഷൻ സി.ഐ .ടി.യു തലശ്ശേരി ഏറിയ പ്രസിഡൻ്റ് ടി രാഘവൻ ഉദ്ഘാടനം ചെയ്തു. എസ് കെ വിജയൻ,ടി എം സുരേഷ് കുമാർ, പി.പി രഞ്ചിത്ത് സംസാരിച്ചു.


ചിത്രവിവരണം: ടി.രാഘവൻ ഉദ്ഘാടനം ചെയ്യുന്നു.

mfk
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles