മാഹി പൊലീസ് ചൊക്ലി–ഈസ്റ്റ് പള്ളൂർ പ്രദേശത്ത് ഫ്ലാഗ് മാർച്ച് നടത്തി.

മാഹി പൊലീസ് ചൊക്ലി–ഈസ്റ്റ് പള്ളൂർ പ്രദേശത്ത് ഫ്ലാഗ് മാർച്ച് നടത്തി.
മാഹി പൊലീസ് ചൊക്ലി–ഈസ്റ്റ് പള്ളൂർ പ്രദേശത്ത് ഫ്ലാഗ് മാർച്ച് നടത്തി.
Share  
2026 Mar 19, 11:31 PM
ed
bh
ED

മാഹി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമാധാനപരവും പ്രശ്നരഹിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി മാഹി പൊലീസ് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി, ചൊക്ലി, ഈസ്റ്റ് പള്ളൂർ എന്നിവ ഉൾപ്പെടുന്ന അതിർത്തി പ്രദേശങ്ങളിൽ ഫ്ലാഗ് മാർച്ച് നടത്തി. പള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ മാർച്ചിൽ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും പള്ളൂർ പൊലീസും പങ്കെടുത്തു. പൊതുജനങ്ങളിൽ ആത്മവിശ്വാസം വളർത്തുകയും നിയമവും ക്രമവും ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. പ്രദേശിക ആധിപത്യം ഉറപ്പാക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ഇത്തരം നടപടികൾ തുടരുന്നതായും അധികൃതർ അറിയിച്ചു.



ചിത്രവിവരണം: ചൊക്ലി - ഈസ്റ്റ് പള്ളൂർ മേഖലയിൽ നടന്ന ഫ്ലാഗ് മാർച്ച്

ജയശ്രീ നിര്യാതയായി


ന്യൂമാഹി: പുന്നോൽ കിടാരം കുന്നിൽ

വയലോബ്രാൻ ജയശ്രീ (78 ) നിര്യാതയായി. ഭർത്താവ്: പരേതനായ സഹദേവൻ . പരേതരായ വലലോബ്രാൻ അച്ചുതൻ്റെയും ശ്രീമതിയുടെയും മകളാണ്. സഹോദരങ്ങൾ: നയൻ താര, ചിത്തരഞ്ചൻ, കൃഷ്ണവേണി, ശശികല, പരേതയായ വിമല.

തലശ്ശേരിയിൽ സൗജന്യ ഹോമിയോപ്പതി മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് 

തലശ്ശേരി: അലയൻസ് ക്ലബ് ഓഫ് തലശ്ശേരി, ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്ത്സ് കേരള (IHK) തലശ്ശേരി യൂണിറ്റ്, ശ്രീനാരായണ ധർമ്മ പ്രകാശിനി വായനശാല കുട്ടിമാക്കൂൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. 'IHK സമഗ്രം' എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് മാർച്ച് 22 ഞായറാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ കുട്ടിമാക്കൂൽ ശ്രീനാരായണ ധർമ്മ പ്രകാശിനി വായനശാല പരിസരത്ത് വെച്ച് നടക്കും.

ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി, ലൈഫ് സ്റ്റൈൽ ഡിസോർഡേഴ്സ്, അലർജി ക്ലിനിക്ക് എന്നീ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും. പ്രേമേഹ രോഗ നിർണ്ണയം ഉണ്ടാകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നതിനോടൊപ്പം 3 സൗജന്യ ഫോളോ-അപ്പ് കൺസൾട്ടേഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവിൽ ചികിത്സയിലുള്ളവർ പഴയ മെഡിക്കൽ റെക്കോർഡുകൾ കൂടെ കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9496 414 499, 8547 831 875 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

മാഹിയിൽ വോട്ടർമാരുടെ പ്രതിക്ഷേധം


മാഹി: വീഡിയോ കോൺഫറൻസിന് വിളിപ്പിച്ച് പരിഹാസ്യരാക്കിയെന്ന് ആക്ഷേപം.

വോട്ടർ പട്ടികയിൽ നിന്നും വോട്ടു നീക്കം ചെയ്തതിനെ തുടർന്ന് പരാതി നൽകിയ വോട്ടർമാരോട് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് മാഹിയിലെ 75 ഓളം വരുന്ന വോട്ടർമാർക്ക് നോട്ടിസ് നൽകി. മാഹി ഗവ. ഹൗസിൽ സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു നോട്ടിസ്. രേഖകൾ സഹിതം എത്തിയ വോട്ടർമാരെ പരിഹസിക്കുന്ന രീതിയിലുള്ള സമീപനമാണ് പുതു ച്ചേരിയിലെ തിരെഞ്ഞെടുപ്പ് അധികാരികളുടെ ഭാഗത്തു നിന്നുമുണ്ടായതെന്നാണ് പരാതി.വിഡിയോ കോൺഫറൻസിൽ പുതുച്ചേരി കലക്ടറുടെ മുന്നിലായിരുന്നു വാദം നടന്നത്. എന്നാൽ അദ്ദേഹത്തിന്റെ നിർദ്ദേശം ഈ തിരഞ്ഞെടുപ്പിനു മുമ്പ് പേര് ചേർക്കാൻ സാധ്യമല്ലെന്നായിരുന്നു. ഇത് അവിടെ എത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ചൊടിപ്പിക്കുയായിരുന്നു. ഭൂരിഭാഗം പേരും നോയമ്പ് നോറ്റ് ക്ഷിണിതരായാണ് കാലത്ത് മുതൽ അവിടെ കാത്തിരുന്നത്.

ഇവിടെ സ്ഥിരമായുള്ളവരും മറ്റു സ്ഥലങ്ങളിലും വിദേശത്തും ജോലി ചെയ്യുന്നവരുമാണ് മിക്കവരും. ഇന്ത്യയിൽ ഒരു സ്ഥലത്ത് വോട്ട് നിർബന്ധമാണെന്നിരിക്കെയാണ് അധികൃതരുടെ ഇരട്ടത്താപ്പ് നയം.

capture_1773943211

വി കെ കാർത്യായനി അമ്മ അന്തരിച്ചു.     


ന്യൂമാഹി  പെരിങ്ങാടി മങ്ങാട് പുത്തലത്ത് വീട്ടിൽ വാണുകണ്ടകോവിലകത്ത് കാർത്യായനി അമ്മ (101) അന്തരിച്ചു സംസ്കാരം. വെള്ളിയാഴ്ച പകൽ നാലിന് വീട്ടുവളപ്പിൽ. ഭർത്താവ് കക്കോട്ടിടത്തിൽ ശങ്കരൻ നമ്പ്യാർ (റിട്ട. എസ് ഐ ബിഎസ്എഫ്). മക്കൾ: വി കെ ഭാസ്കരൻ മാസ്റ്റർ (റിട്ട. പ്രധാന ധ്യാപകൻ പള്ളിപ്രം LP സ്ക്കുൾ , കാരണവർ - ശ്രീ വാണുകണ്ട കോവിലകം തറവാട്), കവിയൂർ രാജേന്ദ്രൻ (സെക്രട്ടറി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടിയേരി ബ്ലോക്ക്, പ്രസിഡൻ്റ് - ശ്രീ കക്കോട്ടിടം പരദേവതാ ഭഗവതി ക്ഷേത്രം - ഈസ്റ്റ് പള്ളൂർ), പി രമണി ,പി സുജാത. മരുമക്കൾ : മള്ളേരി ബാലൻ നമ്പ്യാർ (റിട്ട. മാഹി സ്പിന്നിങ് മിൽ), കെ പി ലീല ടീച്ചർ (റിട്ട. അധ്യാപിക കരിയാട് നമ്പ്യാർസ് യുപി സ്കൂൾ, മുൻ സിഡിഎസ് ചെയർപേഴ്സൺ, ന്യൂമാഹി ഗ്രാമപഞ്ചായത്ത്), ടി സുരേന്ദ്ര ബാബു (റിട്ട. സിഇഒ മാഹി), പരേതയായ കെ സി രമണി ടീച്ചർ (കാഞ്ഞിരോട് എയുപി സ്കൂൾ).

സഹോദരൻ : പരേതനായ വി കെ ബാലൻ അടിയോടി (റിട്ട : ഇന്ത്യൻ റെയിൽവേ).

whatsapp-image-2026-03-19-at-9.48.04-pm

എൻ.വി. സ്വാമിദാസനെ അനുസ്മരിച്ചു

ന്യൂമാഹി: പ്രവാസിയും കർഷകനും സ്വയം സംരഭകനും പൊതു പ്രവർത്തകനും നാടക-സിനിമാ പ്രവർത്തകനുമായ പുന്നോൽ കുറിച്ചിയിലെ എൻ.വി.സ്വാമിദാസനെ അനുസ്മരിച്ചു.ഒന്നാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി

നിട്ടൂർ വീട്ടിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തി. ന്യൂമാഹിയിലെ ഒരുനാൾ സിനിമ കൂട്ടായ്മ നടത്തിയ അനുസ്മരണം ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. എ.വി. ചന്ദ്രദാസൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ. സെയ്തു, പഞ്ചായത്ത് അംഗം കെ.എം. അപർണ്ണ, പായറ്റ അരവിന്ദൻ, എസ്.കെ. വിജയൻ, കെ.കെ.സുബീഷ്, കെ.വി. ദിവിത, സഗീഷ് കൃഷ്ണൻ, കെ.പി. പ്രമോദ്, കണ്ട്യൻ സുരേഷ് ബാബു, എൻ.വി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles