മാഹി: മാഹി വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് മാഹി സി.എച്ച്. സെന്ററിന്റെ വക നോമ്പ് തുറ സംഘടിപ്പിച്ചു.പ്രസിഡണ്ട്
എ.വി. യൂസഫ്,എ.വി.റംസാൻ , അൻസാർ , സെക്കീർ ,നം ഷീർ നേതൃത്വം നൽകി.
ചിത്ര വിവരണം: വൃദ്ധ സദനത്തിൽ നടന്ന നോമ്പ് തുറ
കെട്ടിടം അപകടാവസ്ഥയിൽ
ചൊക്ലി: കവിയൂർ ബണ്ട് റോഡിന് സമീപം കാലപഴക്കത്താൽ ഏതു സമയത്തും തകർച്ച നേരിടാവുന്ന സ്ഥിതിയിൽ, ഞാലിയും ഓടും തകർന്ന് വീഴാറായ അവസ്ഥയിലുള്ള പഴയ കടയെ സംരക്ഷിക്കുകയോ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കുകയോ ചെയ്യേണ്ടത് അനിവാര്യമാണ്.ഈ കടയുടെ ഉടമസ്ഥൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. കട അടഞ്ഞു കിടക്കുകയാണ് നിലവിൽ. ഈ കടവരാന്തയിലാണ് വിശ്രമ വേളകൾക്കായും തണൽ തേടിയും നിരവധി പേർ ഇരിക്കുന്നത്. ആയതിനാൽ കടയുടെ അപകടനില തരണം ചെയ്യാൻ പഞ്ചായത്ത് അധികൃതർ ആവശ്യമായ നടപടി സ്ഥീകരിക്കണമെന്നാണ് ദേശവാസികളുടെ ആവശ്യം.
ചിത്ര വിവരണം: അപകടാവസ്ഥയിലായ കെട്ടിടം
സ്ഥാനാർത്ഥിയെ പോസ് ചെയ്ത് ചുവരെഴുത്ത് നടത്തി.
തലശ്ശേരി : തലശ്ശേരിമണ്ഡലം ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി കാരായി രാജനു വേണ്ടി തലശ്ശേരി കസ്റ്റംസ് റോഡിൽസ്ഥാനാർത്ഥിയെ തന്നെ പോസ് ചെയ്യിച്ചു കൊണ്ട് പോട്രേറ്റ് രചിച്ച ചുമർ ചിത്രം ശ്രദ്ധേയമായി തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് കസ്റ്റംസ് റോഡിൽ എത്തിയത് സെൽവൻ മേലൂർ, അഭിനേഷ് കക്കോത്ത് എന്നിവരാണ് ചിത്രരചന നടത്തിയത്.
ചിത്രരചന: സെൽവൻ മേലൂർചിത്ര രചന നടത്തു
ഹരിഹരൻ നായർ ബാംഗ്ലൂരിൽനിര്യാതനായി.
ന്യൂമാഹി:കവിയൂർ പടിക്കൽ കൂലോത്ത് ഹരിഹരൻ നായർ (90) ബാംഗ്ലൂരിൽനിര്യാതനായി.
ഭാര്യ ശ്രീദേവി(പരേത)
മക്കൾ: റൂബി പാലക്കാട്, സുധിർ ബാംഗ്ലൂർ മരുമക്കൾ: സുരേഷ് പാലക്കാട്, സുനിത അമ്പലപ്പുഴ സഹോദരങ്ങൾ: തങ്കംനായർ കമലംനായർ , ദാമോദരൻ നായർ ശ്രീധരൻ നായർ,
സരള ദേവി
വിക്രമൻ നായർ, ഗംഗധരൻ നായർ (പരേതർ), ശാന്ത ഞങ്യാരമ്മ , ജനാർദ്ദനൻ നായർ.
സഞ്ചയനം : 21 ന് ശനിയാഴ്ച്ച പടിക്കൽ കൂലോത്ത്(കവിയൂർ)
കെട്ടിടം അപകടാവസ്ഥയിൽ
ചൊക്ലി: കവിയൂർ ബണ്ട് റോഡിന് സമീപം കാലപഴക്കത്താൽ ഏതു സമയത്തും തകർച്ച നേരിടാവുന്ന സ്ഥിതിയിൽ, ഞാലിയും ഓടും തകർന്ന് വീഴാറായ അവസ്ഥയിലുള്ള പഴയ കടയെ സംരക്ഷിക്കുകയോ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കുകയോ ചെയ്യേണ്ടത് അനിവാര്യമാണ്.ഈ കടയുടെ ഉടമസ്ഥൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. കട അടഞ്ഞു കിടക്കുകയാണ് നിലവിൽ. ഈ കടവരാന്തയിലാണ് വിശ്രമ വേളകൾക്കായും തണൽ തേടിയും നിരവധി പേർ ഇരിക്കുന്നത്. ആയതിനാൽ കടയുടെ അപകടനില തരണം ചെയ്യാൻ പഞ്ചായത്ത് അധികൃതർ ആവശ്യമായ നടപടി സ്ഥീകരിക്കണമെന്നാണ് ദേശവാസികളുടെ ആവശ്യം.
ചിത്ര വിവരണം: അപകടാവസ്ഥയിലായ കെട്ടിടം
വോട്ടിലെ കൗതുകം
മാഹിയിൽ
ബോർഡിലും
മാഹി : തിരഞ്ഞെടുപ്പിൽ ഒരുപാട് വ്യത്യസ്തതകൾ ഉള്ള നാടാണ് മാഹി. ഭൂമിശാസ്ത്രപരമായി കേരളത്തിനുള്ളിൽ ആണെങ്കിലും ഭരണപരമായി പുതുച്ചേരിയുടെ ഭാഗമാണ് മാഹി. ഇതുകൊണ്ടുതന്നെ പുതുച്ചേരിയുടെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് അനുസരിച്ചാണ് മാഹി പ്രവർത്തിക്കുന്നത്. ഇവിടെ പരസ്യപ്രചാരണത്തിന് ചില വിലക്കുകളുണ്ട്. പൊതുസ്ഥലങ്ങളിൽ സ്ഥാനാർത്ഥികളുടെ ബോർഡുകൾ, ബാനറുകൾ എന്നിവ വെയ്ക്കുന്നത് നിയന്ത്രണങ്ങൾക്ക് വിധേയമാണ്. എന്നാൽ ഇതൊന്നും അറിയാതെ മാഹി പാലത്തിന് സമീപത്തെ
പെട്രോൾ പമ്പിന് പിന്നിൽ ആയിട്ടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൂറ്റൻ ഫ്ലക്സ് വച്ചിട്ടുള്ളത്. എല്ലാവർക്കും തൊഴിൽ നൽകാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്ന്. മാഹി പുതുച്ചേരിയുമായി ബന്ധപ്പെട്ടതാണ് എന്നറിയാത്ത ഏതൊ തൊഴിലാളികളാണ് ഈ ബോർഡ് അവിടെ കൊണ്ട് സ്ഥാപിച്ചത്. കരാറുകാരൻ പറഞ്ഞു വിട്ട തൊഴിലാളികൾക്ക് സംസ്ഥാനത്തിൻ്റെ അതിരുകൾ ഏതാണ് എന്നൊന്നും അറിയില്ലല്ലോ. ഏതായാലും വോട്ടിലെ കൗതുകം ബോർഡിലെ കൗതുകമായി മാറിയിട്ടുണ്ട്
കല്യാണി )നിര്യാതയായി
മാഹി : പള്ളൂർ കോയ്യോട്ടു തെരുവിലെ കൂടാളിൻ്റവിട കല്യാണി (80)നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ .മക്കൾ: വന?ജ (ജീവനക്കാരി, കൺസ്യുമർ സ്റ്റോർ, മാഹി ), ലത ( ജീവനക്കാരി, ആലി സ്ക്കൂൾ, പള്ളൂർ), സുരേഷ് കുമാർ (ഓട്ടോ ഡ്രൈവർ) മരുമക്കൾ: പുരുഷോത്തമൻ ,സിന്ധു, പരേതനായ സുരേന്ദ്രൻ, മാക്കുനി) സഹോദരങ്ങൾ: ദേവകി, ബാലൻ, ജാനകി, നാരായണി, പരേതരായ രാമൻ, മാധവി, കൃഷ്ണൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













