അഡ്വ: അശോക് കുമാർ റോഡ് ഷോ നടത്തി

അഡ്വ: അശോക് കുമാർ റോഡ് ഷോ നടത്തി
അഡ്വ: അശോക് കുമാർ റോഡ് ഷോ നടത്തി
Share  
2026 Mar 18, 12:15 AM
Thankachan
anardhanan latest

മാഹി. മാഹി അസംബ്ലി മണ്ഡലത്തിൽ ഇടത് മുന്നണി പിന്തുണയോടെ .മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി. അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കൊണ്ട് നഗരത്തിൽ നടത്തിയ റോഡ് ഷോ ശക്തി പ്രകടനമായി മാറി.

capture_1773771423

നൂറുകണക്കിനാളുകൾ അണിനിരന്ന ഷോയ്ക്ക് സി.കെ.രമേശൻ ,

വടക്കൻ ജനാർദ്ദനൻ , കെ.പി. നൗഷാദ്, ഹാരിസ് പരന്തിരാട്ട്, ടി.കെ.ഗംഗാധരൻ, ടി.സുരേദ്രൻ, കെ.പി.സുനിൽകുമാർ നേതൃത്വം നൽകി. മുണ്ടോക്ക് ജംഗ്ഷനിൽ നിന്നുമാരംഭിച്ച റോഡ് ഷോ പാറക്കൽ, വളവിൽ കടലോരമേഖല പിന്നിട്ട് മെയിൻ റോഡിലൂടെ മുൻസിപ്പാൽ മൈതാനത്ത് സമാപിച്ചു.


ചിത്രവിവരണം: മാഹി ടൗണിൽഎൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ: ടി. അശോക് കുമാർ നടത്തിയ റോഡ് ഷോ.

capture_1773772134

ആരോഗ്യ ജാഗ്രത ശില്പശാല നടത്തി.

ചൊക്ലി ഗ്രാമപഞ്ചായത്തിന്റെയും, കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആരോഗ്യ ജാഗ്രത ശില്പശാല നടത്തി. മഴക്കാലത്തിനു മുൻപ് പഞ്ചായത്തിലെ മുഴുവൻ വീടുകൾ, സ്ഥാപനങ്ങൾ, അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, പൊതുസ്ഥലങ്ങൾ വാർഡ് സാനിറ്റേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശുചിത്വ പ്രവർത്തനങ്ങൾ നടത്തും. ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് ശിൽപശാല ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ഷമിന അധ്യക്ഷത വഹിച്ചു. ആരോഗ്യ ജാഗ്രത ശിൽപശാല അവതരണം Dr. നിതു എം അവതരിപ്പിച്ചു. മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തങ്ങളെ കുറിച്ച് H I ദീപ ലേഖ ആർ അവതരണം നടത്തി. ഭാവി പ്രവർത്തനങ്ങളെ കുറിച്ചുള്ള അവതരണം ആസൂത്രണ സമിതി ഉപ അദ്ധ്യക്ഷൻ സജീന്ദ്രൻ കെ.പി വിശദികരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി അനിഷ വി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ജയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായായ കെ. വിനി, പി മിനി, അരതി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.വി.ഇ.ഒ ഷിബിൻ ടി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം സജീത പി നന്ദിയും രേഖപെടുത്തി.

whatsapp-image-2026-03-17-at-9.14.14-pm

കെ. പി സാജു തലശ്ശേരിയില്‍

യു. ഡി. എഫ് സ്ഥാനാര്‍ത്ഥി.

തലശ്ശേരി കെ. പി സാജു തലശ്ശേരിയില്‍ യു. ഡി. എഫ് സ്ഥാനാര്‍ത്ഥി. 1982 മുതല്‍ 83 വരെ പാനൂര്‍ കൊളവല്ലൂര്‍ ഹൈസ്‌കൂളിലെ കെ. എസ്. യു യൂണിറ്റ് പ്രസിഡണ്ടായി രാഷ്ട്രീയത്തില്‍ രംഗപ്രവേശം. 1983 മുതല്‍ 85 വരെ യൂത്ത് കോണ്‍ഗ്രസ് തൃപ്പങ്ങോട്ടൂര്‍ മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 87-88 കാലഘട്ടത്തില്‍ ധര്‍മ്മടം ബ്രണ്ണന്‍ കോളേജ് കെ. എസ്. യു യൂണിറ്റ് പ്രസിഡന്റായിരുന്നു. 1989 മുതല്‍ 94 വരെ ബ്രണ്ണന്‍ കോളേജ് കെ. എസ്. യു ജില്ല ജനറല്‍ സെക്രട്ടറിയായി. 1995 മുതല്‍ 99 വരെ പാനൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായി. 1995-2000 കൂത്ത് പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു.1999 - 2003 വരെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി, 2003 - 2005 കാലഘട്ടത്തില്‍ കെ. സുധാകരന്‍ വനം വകുപ്പ് മന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, 2005 മുതല്‍2016 വരെ പാനൂര്‍ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട്,2017 ഡി.സി. സി ജനറല്‍ സെക്രട്ടറി, 2021 മുതല്‍ തലശ്ശേരി ഇന്ദിരാഗാന്ധിസഹകരണ ആശുപത്രി ഡയറക്ടര്‍ എന്നീ നിലകളില്‍പ്രവര്‍ത്തിച്ചു വരുന്നു.കടവത്തൂര്‍

ഹരിതം വീട്ടില്‍ പരേതനായ ദാമോദരന്റെയും ദേവിയുടെയുംമകനാണ്.

കെ. പി സാജു(58), കടവത്തൂര്‍ ശ്രീരാമ ഗുരുകുലം എല്‍ പി സ്‌കൂളിലാണ് പ്രഥാമിക വിദ്യാഭ്യാസം.

മലയാളം ബിരുദധാരിയാണ്.  

നിയമസഭയിലേക്ക് ആദ്യ മത്സരമാണ്. പാനൂര്‍ യു പി സ്‌കൂള്‍ അധ്യാപിക ഇ. വി ഷീജയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ എസ്. ആര്യ, എസ്. സുര്യ എന്നിവര്‍ മക്കള്‍.

capture

യൗസേപ്പിതാവിന്റെ തിരുന്നാളിന് തുടക്കമായി


മാഹി: വിശുദ്ധ അമ്മത്രേസ്യ യുടെ നാമധേയത്തിലുള്ള തീർത്ഥാടന കേന്ദ്രമായ മാഹി ബസ്സിലിക്കയിൽ വിശുദ്ധയൗസേപ്പിതാവിന്റെ നിരുന്നാളാഘോഷങ്ങൾക്ക് തുടക്കമായി. 

 ബസലിക്കരക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് പതാക ഉയർത്തി, തിരുസരൂപ പ്രതിഷ്ഠയും നടത്തി. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും റവ.ഫാദർ ബിബിൻ ബെന്നറ്റ് മുഖ്യകാർമികത്വം വഹിച്ചു,

ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തിരുനാൾ തിരുക്കർമ്മ മങ്ങൾക്ക് റവ. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. തിരുനാൾ ദിനമായ നാളെ രാവിലെ 10 മണിക്ക് ജപമാലയും 10 30 ന് തിരുന്നാൾ സാഘോഷ ദിവപൂജയും തുടർന്ന് പ്രദക്ഷിണവും, നൊവേനയും, പരിശുദ്ധ കുർബാനയുടെ ആശിർവാദവും ഉണ്ടാവും. തിരുകർമ്മങ്ങൾക്ക് റവ. ഫാദർ ജോർജ് മാത്യു ( ജോമോൻ) ചെമ്പകശ്ശേരിയിൽ മുഖ്യ കാർമികത്വം വഹിക്കും



ചിത്ര വിവരണം: ബസലിക്കരക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് പതാക ഉയർത്തുന്നു,

capture_1773772672

തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള ​ബോധവൽക്കരണം സംഘടിപ്പിച്ചു.


പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള ​ക്രമബദ്ധമായ വോട്ടർ വിദ്യാഭ്യാസവും തിരഞ്ഞെടുപ്പ് പങ്കാളിത്തവും (സ്വീപ്) പരിപാടിയുടെ ഭാഗമായി, പാറക്കൽ ബീച്ചിൽ വോട്ടർ ബോധവൽക്കരണം സംഘടിപ്പിച്ചു. മാഹി അഡ്മിനിസ്ട്രേറ്ററും റിട്ടേണിംഗ് ഓഫിസറുമായ അങ്കിത് കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ ക്ലാസെടുത്തു. മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫീസർ ടി.ഷിജിത്ത് , സെക്ടർ ഓഫീസർ സദാനന്ദൻ , സ്വീപ് നോഡൽ ഓഫീസർ സി.സജീന്ദ്രൻ സംസാരിച്ചു. മാഹി പ്രദേശത്തെ ഒന്നു മുതൽ ഒമ്പത് വരെയുള്ള ബൂത്തുകളിലെ വോട്ടർമാർ പങ്കെടുത്തു.ബൂത്ത് ലവൽ ഓഫീസർമാർ നേതൃത്വം നൽകി.

ഭരണി മഹോത്സവം തുടങ്ങി


മാഹി ചൂടിക്കോട്ട ശ്രീ കൊടുങ്ങല്ലൂർ ദേവി ക്ഷേത്രത്തിലെ ഭരണി മഹോത്സവ ചടങ്ങ് തുടങ്ങി.   ഗണപതി ഹോമം,  ദീപാരാധന,  ഗുളികന് കലശം എന്നീ ചടങ്ങുകൾ നടന്നു. അലങ്കാര പൂജ, ഉച്ചയ്ക്ക് കൊടി സമർപ്പണം, ദീപാരാധന,

 വിളക്ക് സമർപ്പണം,

 പട്ട് സമർപ്പണം, കെട്ടു നിറ,  ഗുരുതി എന്നിവയുമുണ്ടായി. ഇന്ന് രാവിലെ 5 ന് കൊടുങ്ങലൂർ യാത്ര പുറപ്പെടും -

ചിത്രരചന മത്സരം 

മാഹി:ചാലക്കര ശ്രീ വരപ്രത്തു കാവിലെ തിറ മഹോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം മാർച്ച്‌ 22ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രാങ്കണത്തിൽ നടത്തപ്പെടുന്നതാണ്. എൽ.കെ.ജി. മുതൽ ഹൈ സ്കൂൾ വരെയുള്ളവർക്ക് മത്സരിക്കാവുന്നതാണ്. താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

8943875247,9846754707,9388510799

capture_1773772872

ആരോഗ്യ ജാഗ്രത ശില്പശാല നടത്തി.


ചൊക്ലി ഗ്രാമപഞ്ചായത്തിന്റെയും, കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആരോഗ്യ ജാഗ്രത ശില്പശാല നടത്തി. മഴക്കാലത്തിനു മുൻപ് പഞ്ചായത്തിലെ മുഴുവൻ വീടുകൾ, സ്ഥാപനങ്ങൾ, അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, പൊതുസ്ഥലങ്ങൾ വാർഡ് സാനിറ്റേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശുചിത്വ പ്രവർത്തനങ്ങൾ നടത്തും. ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് ശിൽപശാല ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ഷമിന അധ്യക്ഷത വഹിച്ചു. ആരോഗ്യ ജാഗ്രത ശിൽപശാല അവതരണം Dr. നിതു എം അവതരിപ്പിച്ചു. മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തങ്ങളെ കുറിച്ച് H I ദീപ ലേഖ ആർ അവതരണം നടത്തി. ഭാവി പ്രവർത്തനങ്ങളെ കുറിച്ചുള്ള അവതരണം ആസൂത്രണ സമിതി ഉപ അദ്ധ്യക്ഷൻ സജീന്ദ്രൻ കെ.പി വിശദികരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി അനിഷ വി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ജയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായായ കെ. വിനി, പി മിനി, അരതി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.വി.ഇ.ഒ ഷിബിൻ ടി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം സജീത പി നന്ദിയും രേഖപെടുത്തി.

capture_1773772939

ചൊക്ലിയിൽ സ്നേഹസാഹോദര്യത്തിന്റെ തണലൊരുക്കി റബൽദെ ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിന്റെ ഇഫ്താർ സംഗമം

​ചൊക്ലി: മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി റബൽദെ ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബ് ചൊക്ലിയുടെ നേതൃത്വത്തിൽ ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു. ചൊക്ലി യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രദേശത്തെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.

​ഡോ. ടി.കെ. മുനീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചൊക്ലി ടൗൺ മസ്ജിദ് ഇമാം ഉസ്മാൻ ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി. റംസാൻ വ്രതം പകർന്നുനൽകുന്ന ത്യാഗത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

​ചടങ്ങിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പ്രമുഖർ ആശംസകൾ നേർന്നു:

​അഡ്വ. പി.കെ. രവീന്ദ്രൻ ,കെ.പി. അബ്ദുൽ മജീദ് മാസ്റ്റർ

​ദയാനന്ദൻ മാസ്റ്റർ ​,ജനീബ സി.കെ.മോഹനൻ മാസ്റ്റർ ​പവിത്രൻ മാസ്റ്റർ

​മിഫ്താഹ്TTK sashi റബൽദെ ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബ് ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി. നാടിന്റെ നന്മയും ഒരുമയും വിളിച്ചോതിയ സംഗമം പങ്കെടുത്തവർക്ക് വേറിട്ടൊരു അനുഭവമായി

പടിക്കൽ കൂലോത്ത് ഹരിഹരൻ നായർ ബാംഗ്ലൂരിൽ അന്തരിച്ചു.

കവിയൂർ:- പടിക്കൽ കൂലോത്ത് ഹരിഹരൻ നായർ ബാംഗ്ലൂരിൽ അന്തരിച്ചു.

ഭാര്യ ശ്രീദേവി(പരേത)

മക്കൾ സുധിർ ബാംഗ്ലൂർ, റൂബി പാലക്കാട്‌. സഹോദരങ്ങൾ തങ്കം,നായർ കമലംനായർ , ദാമോദരൻ നായർ ശ്രീധരൻ നായർ,

വിക്രമൻ നായർ, ഗംഗധരൻ നായർ (പരേതർ), ശാന്ത , ജനാർദ്ദനൻ നായർ

mannan-pazhyidam
capture_1773643350
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles