മാഹി: പ്രമുഖ അഭിഭാഷകനും, സാമൂഹ്യ കായിക-സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ അഡ്വ.ടി. അശോക് കുമാർ മാഹി അസംബ്ലി മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥിയാകും. ഇത് സംബന്ധിച്ച് ജില്ലാ സി.പി.എം.നേതൃത്വത്തിൽ ധാരണയായതായി അറിയുന്നു. മറ്റ് പേരുകളൊന്നും ഉയർന്ന് വന്നിരുന്നില്ല. നാലര പതിറ്റാണ്ടിന് മുമ്പ് കെ.വി.രാഘവൻ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ ജയിച്ചതിന് ശേഷം, ഇടതുപക്ഷം ജയം നേടുന്നത് 2016 ൽ ഡോ: വി.രാമചന്ദ്രൻ ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചപ്പോഴാണ് .
രാഷ്ട്രീയത്തിനുമപ്പുറം വിപുലമായ സൗഹൃദ ബന്ധങ്ങളുള്ള അശോക് കുമാറിലൂടെ മണ്ഡലം പിടിക്കാമെന്നാണ് സി.പി.എം. കണക്ക് കൂട്ടുന്നത്.
ഇ.വി. ശ്രീധരൻ അവാർഡ്
എൻട്രികൾ ക്ഷണിച്ചു
തിരുവനന്തപുരം: പ്രമുഖ കാഥാകൃത്തും മാദ്ധ്യമപ്രവർത്തകനുമായിരുന്ന ഇ.വി. ശ്രീധരന്റെ ഓർമ്മയ്ക്കായി ഇ.വി.ശ്രീധരൻ സ്മാരക സമിതി ഏർപ്പെടുത്തിയ സാംസ്കാരിക പുരസ്കാരത്തിനും സാഹിത്യ അവാർഡിനും എൻട്രികൾ ക്ഷണിച്ചു. സാഹിത്യം,രാഷ്ട്രീയം, സാസ്കാരികം, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികം എന്നീ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയവരെയാണ് സാംസ്കാരിക പുരസ്കാരത്തിന് പരിഗണിക്കുന്നത്. സംഘടനകൾക്കും അഭ്യുദയ കാംക്ഷികൾക്കും ശുപാർശ അയയ്ക്കാം. 40 വയസിനു താഴെ പ്രായമുള്ളവരുടെ കാഥാസമാഹാരത്തിനുള്ള സാഹിത്യ അവർഡിന് പുസ്തകത്തിന്റെ മൂന്നു കോപ്പി അയയ്ക്കണം. ടി.പി. പങ്കജാക്ഷൻ (സെക്രട്ടറി), ഇ.വി.ശ്രീധരൻ സ്മാരക സമിതി, മുഴുങ്ങോടത്ത് -സി.ആർ.എ 107,ചേന്തി, മെഡിക്കൽകോളേജ് പി.ഒ,.......തിരുവനന്തപുരം-11 എന്ന വിലാസത്തിൽ മാർച്ച് 20നു മുമ്പ് എൻട്രികൾ അയയ്ക്കണം. പ്രസിഡന്റിന്റെ ഫോൺ:9946108218.
ഒളവിലം വിശ്വകർമ കൂട്ടായ്മയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണം സംഘടിപ്പിച്ചു..
ദിനചാരണം പ്രശസ്ത ചുമർ ചിത്രകാരിയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി
കെ ഇ സുലോചന ടീച്ചർ ഉത്ഘാടനം ചെയ്തു..
മുതിർന്ന വനിതാ അംഗങ്ങളെ ആദരിച്ചു.. സർക്കാർ ജോലി ലഭിച്ച കൂട്ടായ്മ അംഗം വിപിന എ പി യെ ചടങ്ങിൽ അനുമോദിച്ചു.
ഷംന ഗോകുൽ, പ്രസീത അനിരാജ്, വിപിന എ പി,
ജിതേഷ് കെ കെ,
സുരേഷ് കെ എന്നിവർ സംസാരിച്ചു..
കതിരൂർ ബാങ്ക് "ഷീ സേവിങ്സ്" ആരംഭിച്ചു.
കതിരൂർ: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി കതിരൂർ സർവീസ് സഹകരണ ബാങ്ക് ആയിരം വനിതകളുടെ ഡെപ്പോസിറ്റ് സ്വീകരിച്ച് ഷീ സേവിങ്സ് എന്ന സമ്പാദ്യ പദ്ധതി നടപ്പിലാക്കി. പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി ശ്രീമതി. ആതിര ആർ നിർവഹിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകളോട് ഐക്യദാർഢ്യം പുലർത്തി എല്ലാ വർഷവും വൈവിധ്യമാർന്ന പരിപാടികൾ ബേങ്ക് സംഘടിപ്പക്കാറുണ്ട്. ബാങ്കിൻറെ എല്ലാ ബ്രാഞ്ചുകളിലും കൂടി 1217 പുതിയ സേവിങ്സ് ആരംഭിക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷം ബേങ്കിന്റെ ചോനാടം ബ്രാഞ്ചിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ആരംഭിച്ചാണ് വനിതാ ദിനം കൊണ്ടാടിയത് . ചോനാടം ബ്രാഞ്ചിൽ ഏറ്റവും പ്രായം കൂടിയ കസ്റ്റമറായ ശ്രീമതി. അടിയേരി മാധവി അമ്മയെ ബേങ്ക് അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി എൻ.ബിന്ദു പൊന്നാട അണിയിച്ചും ഷീ സേവിങ്സ് പദ്ധതിയുടെ ബോണ്ടും കൈമാറി ആദരിച്ചു.
ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ആദ്യ സേവിങ്സിന്റെ ബോണ്ട് ശീമതി.സുധ മേനാച്ചേരി, ശ്രീമതി.പ്രസന്ന രാഘവൻ,ശ്രീമതി.സജിന, ശ്രീമതി ശ്രേയ എന്നീ കസ്റ്റമേഴ്സിന് നൽകിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ബാങ്ക് ഡയറക്ടർ ബീന എ.വി അധ്യക്ഷത വഹിച്ചു. കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സുജയ പി.പി, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.എ.കെ ശോഭ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.സംഗീത, കതിരൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി.ഷോസ്‌ന കെ.വി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ബേങ്ക് അസിസ്റ്റൻറ് സെക്രട്ടറി ശ്രീമതി എൻ.ബിന്ദു സ്വാഗതവും ബേങ്ക് ഡയറക്ടർ നഫീസത്തുൽ മിസിരിയ നന്ദിയും പറഞ്ഞു.
സി.സി. അശോക് കുമാർ
അനുസ്മരണ സമ്മേളനം
തലശ്ശേരി : പൊതു പ്രവർത്തകർക്കാകെ മാതൃകയായ നിസ്വാർഥനായ രാഷ്ട്രീയ നേതാവായിരുന്നു സി.സി. അശോക് കുമാർ എന്ന് പുതുച്ചേരി മുൻ ഡപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ പ്രസ്താവിച്ചു
കോൺഗ്രസ് നേതാവും ഇന്ത്യൻ സർക്കസ് എംപ്ളോയീസ് യൂനിയൻ (ഐഎൻടിയുസി) പ്രസിഡൻ്റുമായിരുന്ന സി.സി. അശോക് കുമാറിൻ്റെ ചരമ വാർഷികത്തോടനുബന്ധിച്ചു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചൂര്യയി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. സുരേശൻ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻ്റ് എം.പി. അരവിന്ദാക്ഷൻ, ദേവദാസ്, രഞ്ജിത്ത് ബാബു എന്നിവർ പ്രസംഗിച്ചു. കെ.വി. രജീഷ് സ്വാഗതവും വി.കെ. ജയന്തൻ നന്ദിയും പറഞ്ഞു
യുദ്ധ വിപത്തിനെതിരെ തലശ്ശേരിയിൽ നടത്തിയ യുദ്ധ വിരുദ്ധ കൂട്ടായ്മ പുകസ സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ ഉദ്ഘാടനം ചെയുന്നു
പ്രതിവാര എക്സ്പ്രസ്സിന്
തലശ്ശേരിയിൽ സ്വീകരണം
തലശ്ശേരിയിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച 16355/16356 മംഗ്ലൂരു ജങ്ഷൻ -തിരുവനന്തപുരം നോർത്ത് അന്ദ്യോധയാ സൂപ്പർ ഫാസ്റ്റ് പ്രതിവാര എക്സ്പ്രസ്സിന് തലശ്ശേരിയിൽ സ്വീകരണം നൽകുന്നു.
തലശ്ശേരി റെയിൽവേ പാസ്സന്ജര്സ് അസോസിയേഷണനു വേണ്ടി ലോക്കോ പൈലറ്റ്മാരായ പ്രവീൺ,സുജിത് എന്നിവരെ അസോസിയേഷൻ ഭാരവാഹികളായ ശശികുമാർ കല്ലിടുംബിൽ,ഡോ.എൻ. സാജൻ ആർ.പി. എഫിലെ വി.റിബേഷ് തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്
ഗുരുവായൂർ ക്ഷേത്രോത്സവത്തോടു ബന്ധിച്ച് വൃന്ദാവനം വേദിയിൽ തിരുവാതിര അവതരിപ്പിച്ച ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷൻ നർത്തക സംഘം
പെൺകരുത്തിന്റെ ചോരയും, കണ്ണീരും കലർന്ന പോരാട്ടത്തിന്റെ ഓർമ്മ
ടീ ഷാഹുൽ ഹമീദ്
വടകര:ലോകമെമ്പാടുമുള്ള സ്ത്രീകൾക്കായി സമർപ്പിക്കപ്പെട്ട വനിതദിനം കേവലമൊരു ആഘോഷമല്ലെന്നും; മറിച്ച് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ധീരവനിതകളുടെ ചോരയും കണ്ണീരും കലർന്ന പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണെന്നും ഇന്റേണൽ വിജിലൻസ് ഓഫീസർ അഡ്വ.ടി.ഷാഹുൽ ഹമീദ് പറഞ്ഞു.
ദേശശബ്ദംപബ്ലിക്കേഷൻസ് വടകര ഗ്രീൻ പാലസിൽ സംഘടിപ്പിച്ച പ്രഥമ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുക്കളമുറ്റത്തുനിന്ന് ബഹിരാകാശ നിലയങ്ങൾ വരെ പടർന്നുപന്തലിച്ച പെൺകരുത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, നാം പിന്നിട്ട ദൂരത്തേക്കാൾ മുന്നേറാനുള്ള ദൂരത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതിരുകളില്ലാതെ സ്വപ്നം കാണാനും മാറ്റത്തിന്റെ കാഹളം മുഴക്കാനുംകഴിയണം. . സ്ത്രീത്വത്തെ നിർവചിക്കുന്നത് വസ്ത്രധാരണമോ രൂപമോ അല്ല, മറിച്ച് അവളിലെ ധീരതയും ബുദ്ധിയുമായിരിക്കണം.. സാമ്പത്തികമായ അധികാരമാണ് സ്ത്രീശാക്തീകരണത്തിന്റെ കാതൽ എന്ന് നാം തിരിച്ചറിയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വതന്ത്ര ശബ്ദം മാസികയുടെ പുന: പ്രസിദ്ധീകരണം. രാജാറാം തൈപ്പള്ളിരാജൻഅരുണാലയത്തിന് കൈമാറി പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകൻചാലക്കരപുരുഷുമുഖ്യാതിഥിയായിരുന്നു. എഡിറ്റർ അജിതകൃഷ്ണമുക്കാളി റിപ്പോർട്ട് അവതരിപ്പിച്ചു. വി.പി. പ്രമോദ് സംസാരിച്ചു. വിവിധകലാപരിപാടികൾ അരങ്ങേറി. പി.ടി.ബിഷ് മില സ്വാഗതവും, സുനിൽകുമാർഎടേരിങ്കൽ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: അഡ്വ.ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്യുന്നു
നിധിൻ നിര്യാതനായി
കോടിയേരി മമ്പള്ളി കുന്ന് അംഗൻവാടിക്ക് സമീപം നിഹാര നിവാസിൽ നിധിൻ (24) നിര്യാതനായി അച്ഛൻ പരേതനായ രത്നാകരൻ അമ്മ റീന. സഹോദരി നിഹാര. സംസകാരം ഉച്ചക്ക് 3 മണിക്ക് നിദ്രാ തീരം കണ്ടിക്കൽ
അന്തർദേശീയ സഹകരണ ദിനാചരണത്തിന്റെ ഭാഗമായി
സഹകരണ പതാക ഉയർത്തി
മഞ്ഞോടിയിലെ ടെലിച്ചെറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ ചെയർമാൻ കെ വിനയരാജ് സഹകരണ പതാക ഉയർത്തിയ ശേഷം സഹകരണ സന്ദേശം നൽകി. വൈസ് ചെയർമാൻ അഡ്വക്കേറ്റ് എം വി മുഹമ്മദ് സലീം അധ്യക്ഷനായി. സി.ഇ.ഒ പി സുഗതൻ, ഭരണ സമിതി അംഗങ്ങളായ എം എ സുധീഷ്, കെ ഷീബ എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ പി രത്നേഷ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പി കെ ജിതേഷ് നന്ദിയും പറഞ്ഞു.
ബാങ്കിന്റെ എൻസിസി റോഡ് , ചിറക്കര സൈദാർപള്ളി, കൊളശ്ശേരി ശാഖകളിലും സഹകരണ പതാക ഉയർത്തി.
മാഹി പുത്തലം ക്ഷേത്രത്തിൽ കെട്ടിയാടിയ പൂക്കുട്ടിച്ചാത്തന്മാർ
ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 919 ലാപ്ടോപ്പുകൾ; മാഹിയിൽ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ലെഫ്റ്റനന്റ് ഗവർണർ
മാഹി: പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്നാഥൻ മാഹി സന്ദർശിച്ച് വിവിധ പരിപാടികളിൽ പങ്കെടുത്തു. പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണ പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്തു. മാഹിയിലെ വിവിധ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി 919 ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്.
സന്ദർശനത്തിനിടെ ലെഫ്റ്റനന്റ് ഗവർണർ പ്രവൃത്തി പുരോഗമിക്കുന്ന മാഹി ഗവൺമെന്റ് ആശുപത്രി കെട്ടിടം സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തി. തുടർന്ന് ചെമ്പ്ര രമാലയം പമ്പ് ഹൗസും സന്ദർശിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ ഉറപ്പാക്കാൻ നിർദേശിച്ചു. നാഷണൽ ഹൈവേ ബൈപാസ് സർവീസ് റോഡിന്റെ നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലവും അദ്ദേഹം സന്ദർശിച്ചു.
ചടങ്ങിൽ സ്വാതന്ത്ര്യസമരസേനാനി കെ. ബാലനെ ലെഫ്റ്റനന്റ് ഗവർണർ പൊന്നാട അണിയിച്ച് ആദരിച്ചു. സ്വാതന്ത്ര്യസേനാനികൾക്കുള്ള പുതുച്ചേരി സർക്കാരിന്റെ ഉപഹാരങ്ങളും വിതരണം ചെയ്തു. വനിതാ ശിശു വികസന വകുപ്പിന്റെ വിവിധ സാമ്പത്തിക സഹായങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വകുപ്പ് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും നൽകി.
മാഹി ഫിഷിങ് ഹാർബർ പദ്ധതി കേന്ദ്രസഹായത്തോടെ 70 കോടി രൂപ ചെലവിൽ പുനരാരംഭിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി ലെഫ്റ്റനന്റ് ഗവർണർ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായി 30 കോടി രൂപ ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്തക്കൽ ഐ.കെ. കുമാരൻ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിനോട് അനുബന്ധിച്ച ഗ്രൗണ്ട് 10 കോടി രൂപ ചെലവിൽ സ്റ്റേഡിയമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അറിയിച്ചു.
മാഹി പാലത്തിന് സമാന്തരമായി 35 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കുമെന്നും കല്ലായി–പന്തക്കൽ റോഡ്, പാറാൽ–ചൊക്ലി റോഡ് എന്നിവയുടെ വീതി വർധിപ്പിക്കാൻ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പുതുച്ചേരി ഫിനാൻസ് സെക്രട്ടറി കൃഷ്ണമോഹൻ ഉപ്പു ഐ.എ.എസ്., വിദ്യാഭ്യാസ ഡയറക്ടർ ശിവകുമാർ ഐ.എ.എസ്., മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്., മാഹി എസ്.പി. വിനയ് കുമാർ ഗാഡ്ഗേ ഐ.പി.എസ്., വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ശിവകാമി, മാഹി വിദ്യാഭ്യാസ മേലധ്യക്ഷ എം.എം. തനൂജ എന്നിവർ പങ്കെടുത്തു.
ചികിത്സാസഹായം കൈമാറി
മുഴപ്പിലങ്ങാട് ഷീജിത് ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് മേലൂർ വി കെ എസ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച തുക 35,200 ചികിത്സാ കമ്മിറ്റി രക്ഷധികാരി എ പ്രേമന് സ്പോർട്സ് ക്ലബ് രക്ഷധികാരി സി ഷാജി കൈമാറി.
കൺവീനർ മണാട്ട് അശോകൻ, കോ. ഡിനേറ്റർ ഉസീബ് ഉമ്മലിൽ എന്നിവർ പങ്കെടുത്തു.
വേണു നിര്യാതനായി
ന്യൂമാഹി : അഴീക്കൽ പാതാറുമ്മൽ വേണു (71) അന്തരിച്ചു.
അച്ഛൻ: പരേതനായ കുനിയിൽ ചാത്തു.
അമ്മ : പരേതയായ പാതാറുമ്മൽ മാധവി.
ഭാര്യ: ചിത്ര.
മക്കൾ: ഷബിന, ഷിഖിന, ഷെമിന.
മരുമക്കൾ: എൻ.കെ. രാഗേഷ്, (ഏടന്നൂർ), സജിത്ത് (വടകര), റിജിൻ (പള്ളൂർ).
സംസ്കാരം ഇന്ന് മാർച്ച് 8 ന് ഞായർ വൈകുന്നേരം നാലിന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.
കാർത്ത്യായനി അമ്മ അന്തരിച്ചു.
മയ്യഴി പള്ളൂരിൽ ജാനകി നിലയത്തിൽ കാർത്ത്യായനി അമ്മ (94) ബാംഗ്ലൂർ കല്യാൺ നഗറിൽ അന്തരിച്ചു.
പരേതരായ നാണു നമ്പ്യാരുടെയും നാരായണി അമ്മയുടെയും മകളാണ്.
മക്കൾ: വിജയൻ. ഗംഗൻ, രാജലക്ഷ്മി, നളിനി, ബേബി.
മരുമക്കൾ: സുമ, തുളസി, ഗോപാലകൃഷ്ണൻ, സുകുമാരൻ, ശശിധരൻ.
സഹോദരങ്ങൾ ശശീന്ദ്രൻ ( ആറളം)പരേതയായ ജാനകി.
സംസ്കാരം: തിങ്കളാഴ്ച ( മാർച്ച് O9) 12 മണിക്ക് ബാംഗ്ലൂർ ഹെബ്ബാൾ ശ്മശാനത്തിൽ.
മാഹി ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരട്ടപ്പിലാക്കുൽ മേഖല കുടുംബ സംഗമം നടത്തി.
രാവിലെ പള്ളൂർ സമീപമുള്ള കൃഷ്ണാ നിവാസിൽ സംഘടിപ്പി ച്ച പരിപാടി സിനിമാതാരവും യൂട്യൂബ് താരവും ജില്ലാതല കലാതിലകവുമായ ആവണീ രാകേഷ് ഉദ്ഘാടനം ചെയ്തു.
മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ബിജെപി നാഷണൽ കൗൺസിൽ മെമ്പർ സി. രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയിൽ പോണ്ടിച്ചേരി സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ദിനേശൻ അംഗവളപ്പിൽ,
മാഹി പ്രഭാരി ദുരൈ ഗണേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
രാവിലെ 10 മണിക്ക് പാചക മത്സരം സംഘടിപ്പിച്ചു.
തുടർന്ന് വിവിധ കലാ-കായിക പരിപാടികളും നടന്നു.
കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ചിത്രരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും ചടങ്ങിൽ വെച്ച് നടന്നു.
മഗിനേഷ് മഠത്തിൽ സ്വാഗതവും ഷനില പള്ളൂർ നന്ദിയും പറഞ്ഞു
മാഹി ബൈപാസ് അണ്ടർപാസ് നിർമാണം ഗവർണർ സന്ദർശിച്ചു
മാഹി: മാഹി ബൈപാസ് അണ്ടർപാസ് നിർമാണ പ്രവർത്തികൾ ഗവർണർ കൈലാസനാഥൻ സന്ദർശിച്ചു. നിർമാണത്തിന്റെ പുരോഗതി നേരിൽ വിലയിരുത്തിയ ഗവർണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
പ്രദേശവാസികൾ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന മാഹി ബൈപാസ് അണ്ടർപാസ് നിർമ്മാണം ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും സഹായകരമാകുമെന്ന് ഗവർണർ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതിയും തുടർ നടപടികളും ഉദ്യോഗസ്ഥർ ഗവർണറെ അറിയിച്ചു.
സന്ദർശനത്തിനിടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
വിദേശനയതന്ത്ര രംഗത്ത് ഭാരതം മികച്ചത് - അഡ്വ. ആർ. ജയപ്രകാശ്
മാഹി: അതിസമ്പന്നമായ പേർഷ്യ പ്രകൃതിയുടെ ആരാധകർ ആയിരുന്നുവെന്നും സങ്കുചിത മതചിന്തകർ അതിനെ നശിപ്പിച്ച് മതത്തിൻ്റെ ചട്ടക്കൂട്ടിൽ പെടുത്തി മുന്നോട്ട് പോയപ്പോൾ ആഗോളതലത്തിൽ ഭീഷണി ആയി ഇറാൻ മാറിയെന്ന് ലോകം വിലയിരുത്തിയ സമയത്ത് ആണ് ഇസ്രായേൽ ഇറാനെ ആക്രമിച്ചതെന്നും
ഭാരതത്തെ സംബന്ധിച്ചിടത്തോളം നയതന്ത്ര രംഗത്ത് നിർണായകമായ ചുവടുവെപ്പുകൾ ആണ് വിദേശകാര്യ വകുപ്പ് ഇക്കാര്യത്തിൽ കൈക്കൊണ്ടതെന്നും ഭാരതത്തിൻ്റെ പരമാധികാരത്തെ ഒരു ദുഷ്ടശക്തികൾക്കും പണയപ്പെടുത്താൻ നാം തയാറല്ല എന്ന് ലോകത്തിന് മനസ്സിലാക്കാവുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഭാരതം മുന്നോട്ട് വച്ചതെന്നും രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര പ്രാന്ത വിദ്യാർത്ഥി പ്രമുഖ് അഡ്വ. ആർ ജയപ്രകാശ് പറഞ്ഞു.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി വാർഷിക സമ്മേളനം ഉൽഘാടനം ചെയ്യവേ മദ്ധ്യപൂർവ്വേഷ്യയിലെ പ്രശ്നങ്ങളും ഭാരതവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. ബി ഗോകുലൻ അദ്ധ്യക്ഷം വഹിച്ചു. പ്രകാശൻ ജനനി സ്വാഗതം പറഞ്ഞു. കെ.പി. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജയസൂര്യ ബാബു നന്ദി പറഞ്ഞു.
ഹരിദാസൻ കേളോത്ത്, കാണി രാമകൃഷ്ണൻ, അഡ്വ. കെ.അശോകൻ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








