തലശ്ശേരി: നിലയ്ക്കാതെ ക്ഷേത്രാങ്കണത്തിൽ അലയടിച്ച കീർത്തനാലാപനങ്ങളും, വാദ്യഘോഷങ്ങളും, ഉത്സവ എഴുന്നള്ളിപ്പുകളും, സാംസ്ക്കാരിക പ്രഭാഷണങ്ങളും,കലാപരിപാടികളും ഉത്സവാരവങ്ങളും നിലച്ചു. സൂചി കുത്താൻ പോലുമാടമില്ലാത്ത വിധം കവിഞ്ഞൊഴുകിയ ജനസാഗരം കൊടിയിറക്കം കഴിഞ്ഞിട്ടും ഒഴിഞ്ഞ് തീർന്നില്ല.
എട്ട് രാപകലുകളെ മഹോത്സവ ചരിത്രത്തിൽ അവിസ്മരണീയമാക്കി മഹാഗുരു പ്രതിഷ്ഠിച്ച ശ്രീ ജഗന്നാഥക്ഷേത്ര മഹോത്സവം ഇന്നലെ രാത്രി 10.55 ന് കൊടിയിറങ്ങി.
സമാപന ദിവസം വൈകീട്ട് താലപ്പൊലിയേന്തിയ ബാലികമാരുടേയും മുത്തുക്കുട, നാദസ്വരം എന്നിവയുടെ അകമ്പടിയോടെ നടന്ന ആറാട്ട് എഴുന്നള്ളത്തിൽ ആയിരങ്ങൾ പങ്കെടുത്തു. താന്ത്രിക കർമ്മങ്ങൾക്ക് ശേഷം ആകാശത്ത് വർണ്ണദീപങ്ങൾ വാരിവിതറിയ അതിഗംഭീര കരിമരുന്ന് പ്രയോഗം നടന്നു.
സമാപന നാളിൽ പ്രത്യേക
മഹാഗണപതി ഹോമം, ഗുരുപൂജ, എന്നിവയുമുണ്ടായി
നന്ദി എല്ലാവർക്കും..
എട്ടു നാളുകളിലായി നടന്ന ജഗന്നാഥക്ഷേത്ര മഹോത്സവം പൂർവാധികം പ്രൗഢിയോടെ കൊണ്ടാടുവാൻ സഹായിച്ച മുഴുവൻ ഭക്തരോടും, സർക്കാർ .സംവിധാനങ്ങളോടും ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ ഗോകുലം ഗോപാലനും, ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യനും കൃതജ്‌ഞത അറിയിച്ചു.
ചിത്രവിവരണം: ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന വർണ്ണാഭമായ ഘോഷയാത്ര
വായകൊണ്ട് ഗുരുവിന്റെ ഛായാപടം വരച്ച് ക്ഷേത്രത്തിന് സമർപ്പിച്ചു.
ചാലക്കര പുരുഷു
തലശ്ശേരി: സ്വന്തം വിരലുകളെ ഒന്നനക്കാൻ പോലുമാകാതെ,
ശരീരമാകെ തളർന്ന് പോയെങ്കിലും,മനസ്സിൽ തെളിയുന്ന ഭാവനകൾ ജീവൻ തുടിക്കുന്ന ചിത്രങ്ങളായി ഈ പതിനഞ്ചുകാരൻ തളരാതെ വരച്ചു കൊണ്ടിരിക്കുകയാണ്.
താൻ വായ കൊണ്ട് വരച്ച മഹാ ഗുരുവിന്റെ വർണ്ണ ചിത്രവുമായി അമ്മ പ്രജീഷക്കൊപ്പം കൂത്തുപറമ്പ് മാലൂരിൽ നിന്നും ഏറെ സാഹസപ്പെട്ടാണ് ഈ കൊച്ചു കലാകാരൻ ഉത്സവത്തിന്റെ അവസാനനാളിൽ ജഗന്നാഥ ക്ഷേത്രത്തിലെത്തി താൻ ഹൃദയം കൊണ്ട് വരച്ച ഗുരുദേവ ഛായാപടം ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യനെ ഏൽപ്പിച്ചത്.
മാലൂർ പഞ്ചായത്ത് ഇടപഴശ്ശിയിലെ ശ്രീ ദീപത്തിൽ പ്രജിഷയുടെ മൂത്ത മകൻ
ദേവ തീർത്ഥ് മോനാണ് വിധിയുടെ ക്രൂരതയോട് പടവെട്ടി വരവർണ്ണങ്ങളുടെ ലോകത്ത് മുന്നേറുന്നത്.
ഇളയ സഹോദരൻ ധ്യാൻ കൃഷ്ണ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലാണ്. സ്വന്തമായൊരു വീട് പോലുമില്ലാത്ത ഇവരെ
പിതാവ് വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച് പോയതോടെ ഇവരുടെ ജീവിതവും വഴിമുട്ടി. ഉദാരമതികളുടെ കാരുണ്യത്തിലാണ് ഇവരുടെ ജീവിതം മുന്നോട്ട് പോകുന്നത്.
എസ്.എസ്.എൽ.സി. പരീക്ഷ, എഴുതുന്നതിനിടയിലാണ് ജഗന്നാഥക്ഷേത്രത്തിലെത്തി താൻ വരച്ച ഗുരുവിന്റെ ചിത്രം ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യനെഏൽപ്പിച്ചത്. ഡയറക്ടർമാരായ അഡ്വ കെ.അജിത്ത്, രാജീവൻ മാടപ്പീടിക സി. ഗോപാലൻ ടി.സി. ദിലീപ്, സി.പി.സുധീർ , ടി.പി. ഷാജു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പ്രസിഡണ്ട് കൊച്ചു കലാകാരനെ പൊന്നാടയണിയിക്കുകയും, ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.
പിറവി തൊട്ട് സെറിബ്രൽ പാൾസിയുടെ പിടിയിലകപ്പെട്ട ദേവ തീർത്ഥ്, ശാരീരിക വെല്ലുവിളികളെ മറികടന്നാണ് ക്യാൻവാസുകളിൽ വരവർണ്ണങ്ങൾ കൊണ്ട്
വിസ്മയം തീർക്കുന്നത്.
കൈകൾക്ക് ശേഷി തീരെയില്ലാത്തതിനാൽ, വായിൽ പെൻസിലും, ബ്രഷും വെച്ചാണ് ക്യാൻവാസുകളിൽ മികവാർന്ന രചനകൾക്ക് പിറവിയേകുന്നത്. ചേക്കേറുന്ന പറവകൾ, ചിത്രശലഭങ്ങൾ, വർണ്ണ പുഷ്പങ്ങൾ, അസ്തമയസൂര്യന്റെ വർണ്ണഭംഗി, മലയും, പുഴയും പൂമരങ്ങളുമെല്ലാം ഈ കുട്ടിയുടെ ചിന്തകൾക്ക് വർണ്ണചാരുതയേറ്റുന്നു.
ഇതിനകം
38 മനോഹരകവിതകൾ ചൊല്ലുകയും ,അമ്മ പ്രജിഷ അത് ഓരോ വരികളായികടലാസിലേക്ക് പകർത്തുകയും ചെയ്തിട്ടുണ്ട്.
സെൽഫ് പോട്രൈറ്റ് ഉൾപ്പടെ മുന്നൂറിലേറെ രേഖാചിത്രങ്ങൾ വരച്ചിട്ടുണ്ട്. സൈനികവേഷധാരികൾ, പ്രൊഫ: മുതുകാട്, സുരേഷ് ഗോപി , സദാനന്ദൻ എം.പി., മന്ത്രി രാമചന്ദ്രൻ കടന്നപള്ളി, നടൻ പിഷാരടി, മന്ത്രി വീണാ ജോർജ് , തുടങ്ങി ഒട്ടേറെ പ്രമുഖരുടെ പോട്രൈറ്റുകൾ വരച്ചിട്ടുണ്ട്. പലർക്കും നേരിട്ട് സമ്മാനിച്ചിട്ടുമുണ്ട്. അമ്മ തോളിലേറ്റിയാണ് മകനെ എല്ലായിടത്തും. കൊണ്ടുപോകുന്നത്.
ചിത്രവിവരണം. ദേവ തീർത്ഥ് താൻ വരച്ച ഗുരുദേവ ചിത്രം ജഗന്നാഥ ക്ഷേത്രം പ്രസിഡണ്ട് അഡ്വ.കെ. സത്യന് കൈമാറുന്നു.
ജഗന്നാഥക്ഷേത്ര ഉത്സവ സമാപനത്തോടനുബന്ധിച്ച് ചിറയിൽ നടന്ന ബിംബം മുക്കൽ ചടങ്ങ്
ആർട്ടിസ്റ്റ് സതീ ശങ്കറിന്
ഫ്ലെയിം പവർ അവാർഡ്
മാഹി.. ഋഷികേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഓഫ് ആർട്ട് ആന്റ് കൾച്ചർ ഏർപ്പെടുത്തിയ ഫ്ലെയിം പവർ അവാർഡിന് പ്രമുഖ ചിത്രകാരി കലൈമാമണി സതീ ശങ്കർ അർഹയായി.
സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരൻമാർക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ അവാർഡാണിത്.
10,001 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് വനിതാ ദിനാചരണത്തി ന്റെ ഭാഗമായി വനിതകൾക്ക് നൽകപ്പെടുന്ന അവാർഡ്. മാർച്ച് 10 ന് കാലത്ത് 11 മണിക്ക് പ്രസ്സ് ക്ലബ് സി.എച്ച്. ഗംഗാധരൻ ഹാളിൽ നടക്കുന്ന ചടങ്ങ് രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യും.
പ്രശസ്ത നർത്തകി ഷർമ്മിള മഹേഷ് അവാർഡ് ദാനം നിർവഹിക്കും. ഗണേഷ് വേലാണ്ടി, സുരേഷ് കൂത്തുപറമ്പ്, ഗുരുകുലം ബാബു എന്നിവരുൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
വാർത്താ സമ്മേളനത്തിൽ സുരേഷ് കൂത്തുപറമ്പ്, പി.കെ. ഷമിന , ഹരി പാലത്തായി സംബന്ധിച്ചു.
മാഹി മുനിസിപ്പൽ മുസ്ലിം ലീഗ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു; രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു
മാഹി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാഹി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മാഹി ഫ്രഞ്ച് അവന്യു ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ചടങ്ങിൽ ഇഫ്താർ സന്ദേശം നൽകി.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം റഷീദ് വേങ്ങളം മുഖ്യപ്രഭാഷണം നടത്തി. 'ഇന്ത്യ മുന്നണിയുടെ കാലിക പ്രസക്തി' എന്ന വിഷയത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. എ.വി യുസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ദേശീയ കൗൺസിലർ ഇബ്രാഹിംകുട്ടി ചൊക്ലി, ഹജ്ജ് കോഡിനേഷൻ ട്രെയിനർ ടി.കെ വാസിം, മാഹി ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇ.കെ മുഹമ്മദലി, കാലിദ് കണ്ടോത്, കെ പി സിദ്ദിഖ്, എ വി അൻസാർ, മഹിളാ കോൺഗ്രസ് പോണ്ടിച്ചേരി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ആശാ ലത, മാഹി മേഖല മഹിളാ കോൺഗ്രസ് പ്രസിഡന്റ് പി.ടി.സി ശോഭ എന്നവർ സംസാരിച്ചു.
മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഇഫ്തിയാസ് സ്വാഗതവും ഖജാൻജി റഫീക്ക് തയുള്ളതിൽ നന്ദിയും പറഞ്ഞു.
ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : ടെലിച്ചെറി ടൗൺ ക്രിക്കറ്റ് ക്ലബ്ബിന് 118 റൺസ് വിജയം.
ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ടെലിച്ചെറി ടൗൺ ക്രിക്കറ്റ് ക്ലബ്ബ് 118 റൺസിന് കണ്ണൂർ എസ്.എൻ കോളേജിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ടൗൺ ക്രിക്കറ്റ് ക്ലബ്ബ് 41.4 ഓവറിൽ 222 റൺസിന് ഓൾ ഔട്ട് ആയി . ടൗൺ ക്രിക്കറ്റ് ക്ലബിന് വേണ്ടി ദേവേശ് ഗോവിന്ദ്.എം.പി 108 പന്തിൽ പുറത്താകാതെ 83 റൺസും ജിജേഷ് തമ്പാൻ 49 പന്തിൽ 59 റൺസുമെടുത്തു. എസ്.എൻ കോളേജിനായി ഷാരംഗ് ബാബു.സി.വി 4 വിക്കറ്റ് വീഴ്ത്തി. മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ എസ്.എൻ കോളേജ് 26.3 ഓവറിൽ 104 റൺസിന് ഓൾ ഔട്ട് ആയി. എസ്.എൻ കോളേജിനായി അയ്മൻ അബ്‌ദുള്ള 56 പന്തിൽ 49 റൺസെടുത്തു. ടൗൺ ക്രിക്കറ്റ് ക്ലബിന് വേണ്ടി അനസ്സ് അസ്സു 4 വിക്കറ്റ് വീഴ്ത്തി.
കളിയിലെ കേമനായി ടെലിച്ചെറി ടൗൺ ക്രിക്കറ്റ് ക്ലബ്ബിലെ ദേവേശ് ഗോവിന്ദ്.എം.പി യെ തെരഞ്ഞെടുത്തു.
08-03-2026 (ഞായറാഴ്ച്ച ) കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബ് ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും.
ഏകദിന ഇംഗ്ലീഷ് ഭാഷാ ശില്പശാല
ഇംഗ്ലീഷ് അധ്യാപകരുടെ കൂട്ടായ്മയായ റിമേറ്റ്സ് തലശ്ശേരി പ്രൈമറി അദ്ധ്യാപകർക്കായുള്ള ഏകദിന ഇംഗ്ലീഷ് ഭാഷാ ശില്പശാല മാഹി കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ N ഗിനീഷ് കുമാർ ഉത്ഘാടനം ചെയ്തു
ശ്രീ വത്സൻ പാനൂർ ശില്പശാലക്ക് നേതൃത്വം നൽകി
തദവസരത്തിൽ റിമേറ്റ്സ് പ്രസിഡന്റായിരുന്ന തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹെൻറി മാസ്റ്ററെ ആദരിച്ചു
റീമേറ്റ്സ് പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു ഡയറക്ടർ ഡോ കെ ചന്ദ്രൻ സ്വാഗതവും മയൂഖ് കെ നന്ദിയും പറഞ്ഞു
ഫക്രുദ്ദീൻ ഹാജി നിര്യാതനായി.
ന്യൂമാഹി:.കവിയൂരിലെ കുഞ്ഞി പറമ്പത് ഫക്രുദീൻ ഹാജി
:(88) നിര്യാതനായി.
ഭാര്യ :ജമീല മക്കൾ.നദീറ, നസലു, നജുമ,ഷഫീന,റജീന,ജസീല.മരുമക്കൾ: അസ്?ലം കരിയാട്,
.കുഞ്ഞി പറമ്പത് ഫക്രുദീൻ ഹാജി കവിയൂർ : 88മരണപെട്ടു .
ഭാര്യ ജമീല മക്കൾ.നദീറ, നസലു, നജുമ,ഷഫീന,റജീന,ജസീല.മരുമക്കൾ അസ്‌ലം കരിയാട്,
സുബൈർ കുന്നോത്ത്, ഇസ്മായിൽ കരിയാട് ,
ഇസ്മായിൽ തൃശൂർ ,
സമീർ പെരിങ്ങാടി, നസീർ മത്തിപറമ്പ്. കബറടക്കം 11am പെരിങ്ങാടി ജുമാ മസ്ജിദിൽ.സുബൈർ കുന്നോത്ത്, ഇസ്മായിൽ കരിയാട് ,
ഇസ്മായിൽ തൃശൂർ ,
സമീർ പെരിങ്ങാടി, നസീർ മത്തിപറമ്പ്.
പുത്തലം ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവത്തി ൻ്റെ ഭാഗമായി നടന്ന ഭഗവതിയുടെ കുളിച്ചെഴുന്നള്ള ത്ത്
വഖഫ് ബോർഡ് ചെയർമാന് സ്വീകരണം നൽകി
മാഹി: പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായി നിയമിതനായ അഡ്വ. വി.പി. അബ്ദുൽ റഹ്‌മാന് മാഹി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മാഹി റീജ്യണൽ മസ്ജിദ് ആൻ്റ് മദ്രസ്സ കോർഡിനേഷൻ കമ്മിറ്റിയാണ് സ്വീകരണം നൽകിയത്. ആക്ടിംഗ് പ്രസിഡന്റ് അബ്ദുൽ കാദർ, സെക്രട്ടറി ടി.കെ. വസീം, ട്രഷറർ എ.വി. യൂസുഫ്, വിവിധ മഹല്ല് കമ്മിറ്റി പ്രധിനിധികളായ മമ്മു ഹാജി, ടി. സാദിഖ് (മാങ്ങാട് ജുമാ മസ്ജിദ്), അഷ്‌റഫ് ഹാജി, ഹുസൈൻ (പന്തക്കൽ ജുമാ മസ്ജിദ്), വി.പി. സുബൈർ ഹാജി, ശംസുദ്ധീൻ (മഞ്ചക്കൽ ജുമാ മസ്ജിദ്), നാസർ മഡോൾ, റാഷിദ് (ന്യൂമൊയ്‌ദീൻ പള്ളി), നിസ്താർ (മൊയിദീൻ പള്ളി), എ.വി. സിദ്ദിക്ക് ഹാജി (സ്ത്രഴിയിൽ ജുമാ മസ്ജിദ്), അഷ്‌ക്കർ സക്കാഫി, റൂബിസ് (ചാലക്കര ജുമാ മസ്ജിദ്), അഷറഫ് ഹാജി (ചൂടിക്കോട്ട മദ്രസ്സ) എന്നിവർ ചേർന്ന് സ്വീകരിച്ചു.
ടാങ്കർ ലോറി ഡ്രൈവർക്ക് ലോറി ഓടിക്കുന്നതിനിടെ ഹൃദയാഘാതം -നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ചു.ഡ്രൈവർ മരിച്ചു
മാഹി: ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം അനുഭവപ്പെട്ട അപകടത്തിൽ ഡ്രൈവർ മരിച്ചു.ഈസ്റ്റ് പള്ളുരിലെ കണ്ണോത്ത് ഹൗസിൽ ചന്ദ്രൻ (72) ആണ് മരണപ്പെട്ടത്.
ശനിയാഴ്ച്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം.ചന്ദ്രൻ പള്ളുർ മുരളി ട്രേഡിംങ്ങ് കമ്പനി പെട്രോൾ പമ്പിലെ ടാങ്കർ ലോറി ഡ്രൈവറാണ്. ലോറി സ്ഥിരമായി പള്ളൂർ പമ്പിൽ ലോഡ് ഇറക്കിയ ശേഷം മേക്കുന്ന് മത്തിപ്പറമ്പിലെ മറ്റൊരു പമ്പിലാണ് ലോറി പാർക്ക് ചെയ്യുക. ശനിയാഴ്ച്ച സാധാരണ പോലെ ഫാറൂക് ഇന്ത്യൻ ഓയിൽ ഡിപ്പോവിൽ നിന്ന് ഇന്ധനവുമായെത്തി ലോഡ് ഇറക്കിയ ശേഷം മേക്കുന്നിലെ പമ്പിലേക്ക് പോകുകയായിരുന്നു.ചൊക്ലി രാമവിലാസം സ്കൂൾ റോഡിലെ ഇറക്കത്തിൽ ഡ്രൈവർക്ക് അസ്വസ്ഥം അനുഭവപ്പെടുകയായിരുന്നു.
നിയന്ത്രണം വിട്ട. ലോറി പാതയോരത്തെ മതിലിലിടിച്ച് നിൽക്കുകയായിരുന്നു. സീറ്റിൽ കുഴഞ്ഞ നിലയിൽ കാണപ്പെട്ട ചന്ദ്രനെ നാട്ടുകാർ ചൊക്ലി മെഡിക്കൽ സെൻ്ററിൽ കൊണ്ടു പോകുകയായിരുന്നു. തുടർന്ന് മരണപ്പെടുകയായിരുന്നു. ദീർഘകാലമായി ചന്ദ്രൻ ടാങ്കർ ലോറിയിലെ ജീവനക്കാരനാണ്.
ഭാര്യ: മാലതി എന്ന ഉഷ.മകൾ: ഷാർമ്മിള ( ഓസ്ട്രേലിയി മരുമകൻ: വിജു നാഥ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









