തലശ്ശേരി: ക്ഷേത്രങ്ങൾ മാത്രം പോരെന്നും, വിദ്യാലയങ്ങൾ കൂടി വേണമെന്ന് ഗുരു പറഞ്ഞത് അറിവിനെ ദൈവമായി കണ്ടത് കൊണ്ടാണെന്നും,ഉത്തമ പൗരന്മായി വളരാൻ ജ്ഞാനം ഉണ്ടായേ മതിയാവുകയുള്ളൂവെന്നും,
അറിവുണ്ടാകുമ്പോൾ അജ്‌ഞത, വഴി മാറുമെന്നും ഗുരുദേവൻ
ഉദ്ബോധിപ്പിച്ചതെന്ന് ഗോകുലം ഗോപാലൻ അഭിപ്രായപ്പെട്ടു.
ആചാരങ്ങൾ ശാസ്ത്രീയമായിരിക്കണമെന്നും അനാചാരങ്ങളാവരുതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ദൈവം നമ്മളിൽ തന്നെയാണ് കുടികൊള്ളുന്നത്. അത് മനസ്സിലാക്കിയാൽ നേരായ വഴിയിൽ മാത്രമേ നമുക്ക് സഞ്ചരിക്കാനാവുകയുള്ളൂ. കണ്ണാടി പ്രതിഷ്ഠ കൊണ്ട് ഗുരു നിഷ്ക്കർഷിച്ചത് നാം നമ്മെ തിരിച്ചറിയാൻ കൂടിയാണ്. അറിവും, ധനവും മറ്റുള്ളവർക്ക് പങ്കിടാൻ നമുക്ക് കഴിയണം. നമ്മുടെ ജീവിതം മറ്റുള്ളവർക്ക് പ്രയോജനപ്പെടണം.
മതത്തേക്കാൾ പ്രാധാന്യം മനുഷ്യനുണ്ടാകണം. മതം ഒരു സംസ്ക്കാരമാണ്.
വിദ്യാഭ്യാസ മേഖലയെ പരിപോഷിപ്പിക്കാനും, നിർദ്ധനരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം പ്രാപ്തമാക്കാനും ജഗന്നാഥ ക്ഷേത്രത്തിന് ഇനിയും സാധിക്കേണ്ടതുണ്ട്.
ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠക്ക് നൂറ് വയസ്സ് തികയുന്ന വേളയിൽ വരുംതലമുറകൾക്ക് നിത്യസ്മരണയായി സ്മാരകം പണിയുന്നത് അഭികാമ്യമാണെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.
ജഗന്നാഥ ക്ഷേത്ര മഹോത്സവ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു , ഉത്സവാഘോഷ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ കൂടിയായ ഗോകുലം ഗോപാലൻ .
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത
ദില്ലിയിലെ ഗുരു - ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി ആഘോഷം ചരിത്ര സംഭവമാക്കാനായെന്ന് പ്രമുഖ വ്യവസായി കെ.ആർ. മനോജ് ദ്രില്ലി) സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ചൂണ്ടിക്കാട്ടി.
ശിവഗിരി കഴിഞ്ഞാൽ ഏറെ പ്രാധാന്യമുള്ള മാനവരാശിയുടെ ക്ഷേത്രമാണ് ജഗന്നാഥ ക്ഷേത്രമെന്ന് വിഖ്യാത സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ അനുഗ്രഹഭാഷണത്തിൽ പറഞ്ഞു.
വി.കെ. മുരളീധരൻ മുംബെ, ടി.കെ.രാജൻ മംഗലാപുരം, ബിബിൻ ഷാൻ കോട്ടയം ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ, ങ്കില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.കെ. അജിത് കുമാർ ,.ടി.സി. ദിലീപൻ മാസ്റ്റർ
സംസാരിച്ചു. രവീന്ദ്രൻ പൊയിലൂർ സ്വാഗതവും, സി.ഗോപാലൻ നന്ദിയും പറഞ്ഞു.. തുടർന്ന് സംഗീത രാവും, എഴുന്നള്ളത്തും കരിമരുന്ന് പ്രയോഗവുമുണ്ടായി.
ഇന്ന് വൈ: 6.30 ന് ആറാട്ട് എഴുന്നള്ളത്തിന് ശേഷം രാത്രി 10.55 ന് കൊടിയിറക്കം. താന്ത്രിക കർമ്മങ്ങൾക്ക് ശേഷം കരിമരുന്ന് പ്രയോഗവുമുണ്ടായിരിക്കും.
ചിത്രവിവരണം: ഗോകുലം ഗോപാലൻ അദ്ധ്യക്ഷ ഭാഷണം നടത്തുന്നു
കോടിയേരി തിരുമംഗലം തറവാട് ക്ഷേത്ര പ്രതിഷ്ഠാ വാർഷിക കുടുംബ സംഗമം
കെ.പി.സദാനന്ദൻ നിര്യാതനായി
ചൊക്ലി: കാഞ്ഞിരത്തിൻ കീഴിൽ കരിങ്ങണാമ്പ്രത്ത് കെ.പി.സദാനന്ദൻ (70) നിര്യാതനായി. കാഞ്ഞിരത്തിൻ കീഴിൽ ശ്രീദേവി ഹോട്ടൽ ഉടമയായിരുന്നു.
ഭാര്യമാർ: ചന്ദ്രി, പരേതയായ ഭാനുമതി.
മക്കൾ: ആകാശ് (ശ്രീദേവി ഹോട്ടൽ )
അനന്യ , പരേതനായ അഖിൽ. സഹോദരങ്ങൾ: ചന്ദ്രിക, ശാന്ത, സജിത, സത്യനാഥൻ , പരേതനായ വിജയൻ.
അഡ്മിനിസ്ട്രേറ്ററെ
പ്രതിഷേധമറിയിച്ചു
മാഹി: വോട്ടർ പട്ടികയിൽ നിന്നും ഒരു വിഭാഗത്തെ നീക്കം ചെയ്ത നടപടിക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അപ്പീൽ സമർപ്പിച്ചവരോട് നേരിട്ട് അഭിപ്രായം കേൾക്കാതെ വോട്ടർ ലിസ്റ്റിൽ നിന്നും നീക്കം ചെയ്ത അതെ ഉദ്യോഗസ്ഥനെകൊണ്ട് വീണ്ടും അന്വേഷിപ്പിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിയിലുള്ള പ്രതിഷേധം മാഹീ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി റീജിയണൽ അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ടു അറിയിച്ചു. റീജിയണൽ അഡ്മിനിസ്ട്രേറ്റർ പാരാതിക്കാരെ നേരിട്ട് അവർക്ക് പറയാനുള്ളത് കേൾക്കണമെന്ന് ആവശ്യപെട്ടു.
നിവേദക സംഘത്തിൽ പി പി വിനോദൻ, കെ. ഹരീന്ദ്രൻ, ഷാജു കനത്തിൽ എന്നിവർ ഉണ്ടായിരുന്നു.
പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്ക്കൂളിലെ ആദം ഇഫാസിന് ഒന്നാം സ്ഥാനം
ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷയിൽ
കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമായി എണ്ണൂറിൽ പരം വിദ്യാർത്ഥികളായിരുന്നു പങ്കെടുത്തിരുന്നത്.
ഏഴ് കാറ്റഗറികളിലായി മുപ്പതോളം റാങ്ക് ജേതാക്കൾ.സീറോ ലെവെൽ കാറ്റഗറികളിലായി പങ്കെടുത്ത 276 വിദ്യാർത്ഥികളിൽ നിന്നും 200 മാർക്കിന്റെ 1മണിക്കൂർ പരീക്ഷ വെറും 14മിനുറ്റ് കൊണ്ട് പൂർത്തിയാക്കി 200/200മാർകും നേടി ഒന്നാം റാങ്ക് ജേതാവായി പി.കെ .രാമൻ മെമ്മൊറിയൽ ഹൈസ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആയ ആദം ഇഫാസ് തെരഞ്ഞെടുക്കപ്പെട്ടു.
തലശ്ശേരി കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ പ്രോജക്ടിന്റെ പ്രവൃത്തി ഉദ്ഘാടനം മാര്‍ച്ച് 12-ന്
തലശ്ശേരി:കണ്ണൂര്‍ ജില്ലയുടെ ടൂറിസം രംഗത്ത് പുതിയ സാധ്യതകള്‍ക്ക് വഴിതുറക്കുന്ന തലശ്ശേരി കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ പ്രോജക്ടിന്റെ പ്രവൃത്തി ഉദ്ഘാടനം 2026 മാര്‍ച്ച് 12-ന് വൈകുന്നേരം ജവഹര്‍ഘട്ടില്‍ വച്ച് നടത്തും.
എലിവേറ്റഡ് വാക്ക്‌വേ അടക്കം കിഫ്ബി ധനസഹായത്തോടെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(KIIDC) മുഖേന നടപ്പാക്കുന്ന ഹെറിറ്റേജ് ടൂറിസം പ്രോജക്ടുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
കന്യാകുമാരിയില്‍ രാജ്യത്തെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് ഡിസൈന്‍ ചെയ്ത ജിന്‍ഡാല്‍ സ്റ്റെയിന്‍ലസ് ലിമിറ്റഡാണ് ഈ പ്രോജക്ടിന്റെ ഡിസൈന്‍ തയ്യാറാക്കിയത്.
ഇ.പി.സി മോഡിലുളള പ്രോജക്ടിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങളുണ്ടാകണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി.
ഇല്ലിക്കുന്ന് ചര്‍ച്ച് നവീകരണം, മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തലശ്ശേരി ഹെറിറ്റേജ് ടൂറിസം ആസ്ഥാന ഓഫീസ് തുടങ്ങിയ പ്രവൃത്തികളും കേക്ക്, ക്രിക്കറ്റ്, സര്‍ക്കസ് - മൂന്ന് 'സി' കളുടെ നാടെന്ന തലശ്ശേരിയുടെ ഔന്നത്യം വെളിവാക്കുന്ന മോണുമെന്റ് പ്രധാന ജംഗ്ഷനുകളില്‍ സ്ഥാപിക്കുന്ന പ്രോജക്ടും വേഗത്തില്‍ പൂര്‍ത്തിയാക്കും.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ശോഭ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എസ്. ബിജു അര്‍ജ്ജുന്‍ എസ്. കെ. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി വാർഷിക സമ്മേളനം 8 ന്
മാഹി: ഭാരതിയ വിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതിയുടെ വാർഷികസമ്മേളനം മാർച്ച് 8 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പള്ളൂർ ഇരട്ട പിലാക്കൂലിലെ സ്വരലയ ഹാളിൽ വെച്ച് നടക്കും.
രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരപ്രാന്ത വിദ്യാർത്ഥി പ്രമുഖ് അഡ്വ. ആർ. ജയപ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് അഡ്വ.ബി. ഗോകുലൻ അദ്ധ്യക്ഷത വഹിക്കും. സിക്രട്ടറി കെ.പി. മനോജ് വാർഷിക റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിക്കും.
ദേശീയ ശാസ്ത്ര ദിനം:
സെമിനാറും ക്വിസ് മത്സരവും നടത്തി
ദേശിയ ശാസ്ത്ര ദിനത്തിൽ
മാഹി മൈഭാരതിൻ്റെയും ചാലക്കര രാജിവ്ജി യൂത്ത് സെൻ്റെറിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സെമിനാറും ക്വിസ് മത്സരവും നടത്തി. ശാസ്ത്ര സെമിനാറിന്റെ ഉദ്ഘാടനം മാഹി മഹാത്മാഗാന്ധി ഗവ.ആർട്സ് കേളേജ് പ്രൊഫസർ ഡോ.കെ.എം.ഗോപിനാഥൻ നിർവ്വഹിച്ചു. രാജീവ് ജി യൂത്ത് സെൻ്റെർ പ്രസിഡണ്ട് സുനിൽ കേളോത്ത് അധ്യക്ഷത വഹിച്ചു. ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂൾ പ്രധമാധ്യാപകൻ കെ.വി.മുരളീധരൻ മാസ്റ്റർ, എൻ.കെ.സഗിത ടീച്ചർ സംസാരിച്ചു. സനൽ മാസ്റ്റർ, നിരൻ മാസ്റ്റർ, വിനീത ടീച്ചർ, കെ.സായന്ത് എന്നിവർ നേതൃത്വം നൽകി. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.
ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹി മേഖലാ സമ്മേളനം 8 ന്
മാഹി: ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹി മേഖലാ സമ്മേളനം മാർച്ച് 8 ന് ശ്രീനാരായണ ബി.എഡ് കോളജിൽ നടക്കുമന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈ. 3 മണിക്ക് പ്രസിഡണ്ട് ഇ.എ. ഹരീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ബി.വി.വി.എസ്.സംസ്ഥാന സെക്രറി സുനില മധുകർ ഗോറെ ഉദ്ഘാടനം ചെയ്യും. കുടുംബ മിത്ര പദ്ധതി, അംഗത്വ കാർഡ് വിതരണം, ആദരിക്കൽ ചടങ്ങ് എന്നിവയുമുണ്ടായിരിക്കും.
വാർത്താസമ്മേളനത്തിൽ ശിവദാസൻ പള്ളൂർ, ഇ.എ. ഹരീന്ദ്രനാഥ്, കെ.വി.ജയകുമാർ, രാജൻ സൗപർണ്ണിക, രാജൻ കാവിൽ , കെ.കെ. ഉമ, ടി.പി. രാജേഷ് പി.പവിത്രൻ എന്നിവർ സംബന്ധിച്ചു.
ശ്രീരാമനവമി രഥയാത്രയ്ക്ക്
മാഹിയിൽ സ്വീകരണം
മാഹി: ‘ലോകം ഒരു കുടുംബം’ എന്ന മഹാസന്ദേശം ഉയർത്തിപ്പിടിച്ച് 2026-ലെ ശ്രീരാമനവമി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദങ്ങളുടെ പ്രചോദനത്തോടെ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങൾ ആരംഭിച്ച ശ്രീരാമനവമി ആഘോഷങ്ങൾ ശ്രീരാമദാസ മിഷന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്.
ശ്രീരാമദാസ മിഷൻ അദ്ധ്യക്ഷൻ ശ്രീശക്തി ശാന്താനന്ദ മഹർഷി തൃപ്പാദങ്ങളുടെ നേതൃത്വത്തിൽ 2026 ജനുവരി 31 മുതൽ മാർച്ച് 27 വരെ വിവിധ ആത്മീയ-സാംസ്കാരിക പരിപാടികളോടെയാണ് മഹോത്സവം സംഘടിപ്പിക്കുന്നത്.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങൾ 1991-ൽ ആരംഭിച്ച ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി, ജഗദ്ഗുരുവിന്റെ നവതി വർഷാഘോഷത്തോടനുബന്ധിച്ച് ജനുവരി 31-ന് കൊല്ലൂർ ശ്രീമൂകാംബികാ സന്നിധിയിൽ ഭദ്രദീപപ്രതിഷ്ഠ നടത്തി കാശ്മീർ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലേക്കുള്ള പ്രയാണം സ്വാമി ശങ്കർ സരസ്വതിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
രഥയാത്ര അണിയാരം, കൊളായി, മേകുന്നു, പള്ളിക്കുനി എന്നിവിടങ്ങളിലൂടെ എത്തി മാഹി പാലത്തിൽ സ്വീകരണം ലഭിച്ചു. തുടർന്ന് തലായി, തിരുവാങ്ങാട്, കതിരൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, പേരാവൂർ, കേളകം വഴി ഇന്ന് കൊട്ടിയൂരിൽ യാത്ര അവസാനിക്കും.
മുൻവർഷങ്ങളിലെ പോലെ കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കന്യാകുമാരി വരെയുമുള്ള 36-ാമത് ശ്രീരാമനവമി രഥയാത്ര മാർച്ച് 3 മുതൽ 27 വരെ നടക്കും.
ശ്രീരാമനവമി മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യവും സഹകരണവും സംഘാടകർ അഭ്യർത്ഥിച്ചു.
നെല്ല്യാട്ട് കളരി ഭഗവതി ക്ഷേത്രം: പ്രതിഷ്‌ഠാദിന മഹോത്സവം മാർച്ച് 9 ന്
ഈസ്റ്റ് പള്ളൂർ നെല്ല്യാട്ട് ശ്രീ കളരി ഭഗവതി ക്ഷേത്രത്തിലെ.പ്രതിഷ്‌ഠാദിന മഹോത്സവം മാർച്ച് 9 ന് ക്ഷേത്രം തന്ത്രി ഏറാഞ്ചേരി ഇല്ലം ശ്രീ ജയൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലു ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിലും നടത്തുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 9 ന് രാവിലെ 7.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8 മണിക്ക് നവകം, 10 മണിക്ക് വിശേഷാൽ പൂജ, 10.30 ന് മുട്ടറക്കൽ വഴിപാട്, ഉച്ച 12.30 ന് അന്നദാനം, വൈകുന്നേരം 6 മണിക്ക് ദീപാരാധന. രാത്രി 7 മണിക്ക് അത്താഴപൂജ, ഗുരുതി തർപ്പണം, 9 മണിക്ക് നട അടക്കൽ. മുട്ടറക്കൽ വഴിപാട് നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ നാളികേരം കൊണ്ടുവരേണ്ടതാണ്
പുതുച്ചേരി വഖ്ഫ് ബോർഡ് ചെയർമാനായി വി.പി. അബ്ദുൽ റഹ്മാൻ സാഹിബ് ചുമതലയേറ്റു
പുതുച്ചേരി: പുതുച്ചേരി വഖ്ഫ് ബോർഡിന്റെ ചെയർമാനായി വി . പി . അബ്ദുൽ റഹ്മാൻ സാഹിബ് ചുമതലയേറ്റു. പുതുച്ചേരി മുഖ്യമന്ത്രിയായ N. രംഗസ്വാമിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പുതുച്ചേരി വഖ്ഫ് ബോർഡിന്റെ ചെയർമാനായി ഔദ്യോഗികമായി ചുമതലയേറ്റത്.
വഖ്ഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സമൂഹത്തിന്റെ പുരോഗതിക്കായി ബോർഡ് കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ പ്രതിനിധികളും വഖ്ഫ് ബോർഡ് അംഗങ്ങളും പങ്കെടുത്തു
തൊഴിലുറപ്പ് തൊഴിലാളികൾ
ന്യൂമാഹി പോസ്റ്റാഫീസ് ഉപരോധിച്ചു
ന്യൂമാഹി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും, നിയമം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടും എൻആർഇജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ന്യൂമാഹി പോസറ്റാഫീസ് ഉപരോധിച്ചു. സമരം പഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. എൻ വി സുഷമ അധ്യക്ഷത വഹിച്ചു. സിഐടിയു ഏറിയ വൈസ് പ്രസിഡൻ്റ് എസ് കെ വിജയൻ, വി കെ രത്നാകരൻ എന്നിവർ സംസാരിച്ചു
ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി വാർഷിക സമ്മേളനം 8 ന്
മാഹി: ഭാരതിയ വിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതിയുടെ വാർഷികസമ്മേളനം മാർച്ച് 8 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പള്ളൂർ ഇരട്ട പിലാക്കൂലിലെ സ്വരലയ ഹാളിൽ വെച്ച് നടക്കും.
രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരപ്രാന്ത വിദ്യാർത്ഥി പ്രമുഖ് അഡ്വ. ആർ. ജയപ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് അഡ്വ.ബി. ഗോകുലൻ അദ്ധ്യക്ഷത വഹിക്കും. സിക്രട്ടറി കെ.പി. മനോജ് വാർഷിക റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിക്കും.
ലെഫ്റ്റ്നന്റ് ഗവർണർ കൈലാഷ് നാഥൻ മാർച്ച് 7, 8 ന് മാഹി സന്ദർശിക്കും
മാഹി: കൈലാഷ്‌നാഥൻ മാർച്ച് 7, 8 തീയതികളിൽ മാഹി സന്ദർശിച്ച് വിവിധ പരിപാടികളിൽ പങ്കെടുക്കും.
മാർച്ച് 8 ന് രാവിലെ 10 മണിക്ക് പള്ളൂർ VNP ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ ലാപ്ടോപ് വിതരണത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ഇതോടൊപ്പം വിവിധ ക്ഷേമ പദ്ധതികളുടെ സഹായ വിതരണവും നടത്തും.
സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള സമ്മാന വിതരണവും ആദരിക്കൽ ചടങ്ങും ഇതേ പരിപാടിയിൽ സംഘടിപ്പിക്കും.
പൊതുജനങ്ങൾക്ക് മാർച്ച് 7 ന് വൈകുന്നേരം 6.45 മുതൽ 8.30 വരെ മാഹി ഗവൺമെന്റ് ഹൗസിൽ ലെഫ്റ്റ്നന്റ് ഗവർണറെ സന്ദർശിക്കാനുള്ള അവസരം ഉണ്ടായിരിക്കും.
ഗവർണറെ സന്ദർശിക്കാൻ താൽപര്യമുള്ളവർ മാർച്ച് 6 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി RA ഓഫീസിൽ അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു.
യൂത്ത് പാർലിമെന്റ്
സംഘടിപ്പിച്ചു.
മാഹി മഹാത്മഗാന്ധി കോളേജിലെ എൻ എസ് എസ് യൂണിറ്റും മൈ ഭാരത് മാഹിയും സംയുക്തമായി വികസിത് ഭാരത് യൂത്ത് പാർലിമെന്റ് പരിപാടി കോളേജ് ഓഡിറ്റോറിയത്തിൽ നടത്തി. പരിപാടി പ്രിൻസിപ്പൽ ഡോ: കെ കെ ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഡോ. ഗിരീഷ് കുമാർ ഇ, പരിപാടിയിൽ അധ്യക്ഷം വഹിച്ചു. ഡോ:മൂകാംബിക സ്വാഗതവും ഡോ.സിന്ധു നന്ദിയും പ്രകാശിപ്പിച്ച. അടിയന്തരാവസ്ഥ കാലഘട്ടത്തെ പറ്റി യുവാക്കൾക്കായി പ്രസംഗ മത്സരവും നടത്തി.
ചിത്രവിവരണം:പ്രിൻസിപ്പൽ ഡോ: കെ കെ ശിവദാസൻ ഉദ്ഘാടനം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









