ഗുരു സ്വപ്നം കണ്ട ലോകത്തേക്ക് എത്തിച്ചേരാനാവണം: ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ

ഗുരു സ്വപ്നം കണ്ട ലോകത്തേക്ക് എത്തിച്ചേരാനാവണം: ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ
ഗുരു സ്വപ്നം കണ്ട ലോകത്തേക്ക് എത്തിച്ചേരാനാവണം: ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ
Share  
2026 Mar 05, 11:46 PM

തലശ്ശേരി: ഗുരു നമുക്കേകിയസത്യാനുഭൂതിയുടെ വെളിച്ചവും സമത്വ സുന്ദര ദർശനങ്ങളും ഇന്ന് ബുദ്ധിജീവികളുടെ

ആദ്ധ്യാത്മിക പ്രഭാഷണങ്ങളിൽ മാത്രം ഒതുങ്ങുകയാണെന്നും,

ഗുരുവിന്റെ വഴികളിൽ നിന്നുള്ള വ്യതിചലനം

ആത്മപരിശോധന നടത്തി തിരുത്തപ്പെടണമെന്നും

ശിവഗിരി മഠം ജനറൽ സെക്രട്ടരി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ ഉദ്ബോധിപ്പിച്ചു ദിശാബോധവും, മാനവികദർശനവും ഗുരു നമുക്കേകി.

ധ്യാനത്തിന്റെയും മൗനത്തിന്റെയും ഭാവങ്ങൾ വെടിഞ്ഞ്, ജനങ്ങൾക്ക് ഭൗതികവും, ആത്മീയവുമായ വികാസമുണ്ടാക്കാൻ ജനങ്ങളിലേക്കിറങ്ങി വന്ന സന്ന്യാസി ശ്രേഷ്ഠനായിരുന്നു ശ്രീനാരായണഗുരുദേവനെന്ന് ശുഭാംഗാനന്ദ സ്വാമികൾ ഉദ്ബോധിപ്പിച്ചു അടിത്തട്ടിലുള്ളജനങ്ങളെ

സമൂഹത്തിന്റെ പ്രബുദ്ധതയിലേക്ക് തന്റെ വാക്കുകളിലൂടേയും, ജീവിതത്തിലൂടേയും നയിക്കുകയായിരുന്നു.

മാനസികമായും, ധൈഷണികമായും മനുഷ്യൻ വളരേണ്ടതുണ്ടെന്ന് ഗുരു പഠിപ്പിച്ചു. സ്വതന്ത്രത കൈവരിക്കാനാവണം. ഗുരു തന്റെ

ജീവിതത്തിലൂടെയും ദർശനങ്ങളിലൂടേയും നമുക്ക് കാണിച്ചു തന്നത് അതാണ്.

അഷ്ടബന്ധങ്ങളില്ലാതെ, ശങ്കരൻ കുഴിയിൽ നിന്ന് മുങ്ങിയെടുത്ത

രണ്ട് പാറകൾ ചേർത്ത് വെച്ചപ്പോൾ ഒന്ന് മറ്റൊന്നിനോട് ലയിച്ചു ചേരുകയായിരുന്നു. 138വർഷങ്ങൾ കഴിഞ്ഞിട്ടും പുന:പ്രതിഷ്ഠ നടത്തേണ്ടി വന്നിട്ടില്ലെന്നത് അത്ഭുതമാണ്. ആദ്ധ്യാത്മികമായ ഔന്നത്യം മാത്രമല്ല. സമൂഹത്തിന്റെ ശാസ്ത്രീയവും ഭൗതികവുംമായ ഉന്നമനത്തിനായുളള

വഴികളണ് ഗുരു നമുക്ക് കാണിച്ചുതന്നത്.

അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെയുള്ള നിരന്തരമായ പോരാട്ടങ്ങളാണ് ക്ഷേത്ര പ്രതിഷ്ഠകളിൽ പോലും ഗുരു നടത്തിയതെന്ന് കാണാം. മനസ്സിനെ പരിശുദ്ധമാക്കാനും, ചിന്തകളെ പ്രോജ്വലമാക്കാനുമാണ്

ഗുരു ശ്രമിച്ചത്.

ഗുരുവിന്റെ ബോധനങ്ങൾ ക്രോഡികരിച്ച് പ്രാവർത്തികമാക്കാൻ നമുക്കാവണം. വർത്തമാന കാലത്ത് ലോകത്തുള്ള മുഴുവൻ പ്രശ്നങ്ങൾക്കെല്ലാമുള്ള ഔഷധമാണത്.

സത്യം .ജ്ഞാനം, ആനന്ദം എന്നിവയ്ക്കായാണ് ഗുരു നിലകൊണ്ടത്. ജനനീനവരത്നമഞ്ജരി എന്ന കൃതിയിലൂടെ നമ്മുടെ ജീവിതവ്യഥകൾ ക്കുള്ള ശാശ്വതമായ മരുന്നാണ് ഗുരു നമുക്ക് പ്രദാനം ചെയ്ത്. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണമെന്ന് ഗുരു ഉദ്ബോധിപ്പിച്ചു. അറിവിന്റെ വിളക്ക് കൊളുത്തിവെക്കാൻ പറഞ്ഞു. മാനുഷിക മൂല്യങ്ങളെഉയർത്തിപ്പിടിക്കാൻ ഗുരു നമ്മെ പഠിപ്പിച്ചു. അല്ലാതെ വന്നാൽ മനുഷ്യ രൂപത്തിലുള്ള മൃഗങ്ങളായിരിക്കുമെന്ന് ഗുരു ഓർമ്മപ്പെടുത്തി

ജഗന്നാഥക്ഷേത്ര മഹോത്സവ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമികൾ.

ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു

പ്രൊഫ: വി. കാർത്തികേയൻ നായർ, അശോക് കുമാർ അൻ പൊലി, സി. ചന്ദ്രൻ ദില്ലി, പ്രേമാനന്ദ സ്വാമികൾ.

രവീന്ദ്രൻ പൊയിലൂർ, എസ്.പി.മുരളീധരൻ, സി.ഗോപാലൻ, അഡ്വ: കെ. അജിത് കുമാർ സംസാരിച്ചു.

ടി.പി. ഷിജു സ്വാഗതവും, വി.കെ. കുമാരൻ വളയം നന്ദിയും പറഞ്ഞു.

ഇന്ന് വൈ:. 6.30 ന് നടക്കുന്ന ഉത്സവ സമാപന സമ്മേളനം ഗോകുലം ഗോപാലന്റെ അദ്ധ്യക്ഷതയിൽ കർണ്ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര ഉദ്ഘാടനം ചെയ്യും. ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ അനുഗ്രഹഭാഷണം നടത്തും. എ.ഡി.ജി.പി. പി.വിജയൻ ഐ.പി.എസ്. മുഖ്യാതിഥിയായിരിക്കും.


ചിത്രവിവരണം:ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2026-03-05-at-10.54.32-pm

ഇത് ഗുരു നെഞ്ചേറ്റിയ മണ്ണുംവിണ്ണും...

:ചാലക്കര പുരുഷു 


 ചരിത്രത്തിലും, വർത്തമാനത്തിലും ഈ പൈതൃകനഗരത്തിനുള്ള .സ്ഥാനം അദ്വിതിയമാണ്. മഹിതമായ സംസ്‌കൃതിയുടെ നഗര പാരമ്പര്യത്തിന്റെ നൈരന്തര്യം കാത്തു സൂക്ഷിക്കുന്നവരാണ് തലശ്ശേരി ക്കാർ.മലയാളത്തിന് മറക്കാനാവാത്ത അക്ഷരവിശുദ്ധിയും, കലാകായിക പാരമ്പര്യവും പ്രദാനം ചെയ്ത ഈ നാട്ടിന് മാനവികതയുടെ മായിക മന്ത്രങ്ങൾ ചൊല്ലി പഠിപ്പിച്ചതും, അവരെ ഉദാത്തമായ മനുഷ്യസ്‌നേഹികളാക്കി മാറ്റിയതും ശ്രീനാരായണ ഗുരു തന്നെയായിരുന്നു.

ഗുരുദർശനങ്ങളുടെ പ്രസരണമാണ് തലശ്ശേരിയെ പ്രബുദ്ധമാക്കിയത്.ഇത് ക്ഷേത്രസങ്കൽപ്പങ്ങളെ മാറ്റിമറിച്ച ഗുരുദർശനങ്ങളുടെ പ്രഭവകേന്ദ്രമാണ്. വിശാലമായ വയലും കടന്ന് ചെറുകുന്നിലെ ഹരിതാഭമായ വിശുദ്ധ മണ്ണിൽ തലയുയർത്തി നിൽക്കുന്ന ആത്മീയ കേന്ദ്രം. പ്രകൃതിയും, ദൈവവും, മനുഷ്യനും ഒന്നാകുന്ന പുണ്യഭൂമി. ഇവിടുത്തെ ഉത്സവമെന്നത് മനുഷ്യരുടെ സംഗമമാണ്. എല്ലാം മറന്നുള്ള സാഹോദര്യത്തിന്റെ ഹൃദയംഗമമായ കൂടിച്ചേരലാണ്.

whatsapp-image-2026-03-05-at-10.54.30-pm

അത് ഉണർവിന്റെ , ഉയിർപ്പിന്റെ , ബോധതലമാണ്.പുണ്യാത്മാവായ ശ്രീ നാരായണ ഗുരുദേവനാൽ പ്രതിഷ്ഠിതമായ ജഗന്നാഥ ക്ഷേത്രം ഇന്ന് അഭൂതപൂർവമായ വികസന വീഥികളിലാണ്.കോടികളുടെ വികസന പ്രവർത്തനങ്ങളാണ് പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി,ക്ഷേത്രാങ്കണത്തിൽ പൂർത്തിയായി വരുന്നത്.ഇവയൊക്കെ ഗുരുവിന്റെ ക്ഷേത്രസങ്കൽപങ്ങളിൽ ഊന്നി നിന്നുകൊണ്ടുള്ളതുമാണ്.

whatsapp-image-2026-03-05-at-10.54.33-pm

നവോത്ഥാന സന്ദേശം ലോകത്തിന് പകർന്നേകിയ ഗുരുവിന്റെ നിത്യസ്മരണ നിലനിൽക്കുന്ന ഇവിടെ 10 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരമുള്ള നവോത്ഥാന മ്യൂസിയം പണി പൂർത്തിയായി വരികയാണ്. ഗസ്റ്റ് ഹൗസ്, ചുറ്റുമതിൽ നവീകരണം, സഞ്ചാരവഴികളിൽ പൗരാണിക രീതിയിൽ കരിങ്കൽ പതിക്കൽ,ഇൻഫർമേഷൻ സെന്റർ, ക്ഷേത്ര ചിറ നവീകരണം തുടങ്ങിയവയിൽ പലതും പൂർത്തിയായിട്ടുണ്ട്. മറ്റുള്ളവ ഉടൻ പൂർത്തിയാകും.ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വകയായി അത്യാധുനിക ഓഡിറ്റോറിയവും തുറക്കപ്പെട്ടിട്ടുണ്ട്.ഗുരുവിന്റെ സങ്കൽപ്പത്തിലുള്ള സൗന്ദര്യവൽക്കരണവും, വിവിധ വിദ്യാലയങ്ങളുടെ നവീകരണവും പൂർത്തിയായി വരുന്നുണ്ട്.


whatsapp-image-2026-03-05-at-10.54.33-pm-(1)

ഗുരുപ്രതിമക്ക് സമീപം കമനീയമായ ചെറു ഉദ്യാനം നിർമ്മിച്ചിട്ടുണ്ട്.

ക്ഷേത്രം കേന്ദ്രീകരിച്ച് ശബരിമല ഇടത്താവളം ലഭ്യമാക്കാൻ ഇടപെടലുകൾ നടത്തിവരികയാണ്. ക്ഷേത്രത്തോടനുബന്ധിച്ച് ഒരു സംസ്‌കൃത വിദ്യാലയം തുടങ്ങാനും ഉദ്ദേശ്യമുണ്ട്.വിശ്വാസികളുടേയും,ജനങ്ങളുടേയും മനമറിഞ്ഞുള്ള ജ്ഞാനോദയ യോഗത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് മഹോത്സവ വേളയിലെ ഈ അഭൂതപൂർവ്വമായ ജനപ്രവാഹം. പ്രൗഢമായ സാംസ്‌ക്കാരിക സമ്മേളനങ്ങൾ, വർണ്ണാഭമായ ഉത്സവ ചടങ്ങുകൾ, മികവാർന്ന കലാപരിപാടികൾ. ഇവയൊക്കെ ഉത്സവത്തിന് അഭൗമമായ ചാരുത പകരുന്നുണ്ട്. ക്ഷേത്രരും പരിസരവുമാകെ ആലക്തിക ദീപപ്രഭയിൽ കുളിച്ച് കിടക്കുകയാണ്.

സൗജന്യ ലാപ്ടോപ് വിതരണം 8ന് പള്ളൂരിൽ


മാഹി: പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ ലാപ്ടോപുകളുടെ വിതരണം മാർച്ച് 8ന് രാവിലെ 9.30ന് പള്ളൂർ വി. എൻ. പി. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

പുതുച്ചേരി ലഫ്. ഗവർണർ കെ. കൈലാഷ്‌നാഥൻ വിതരണം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആർ. സെൽവം (നിയമസഭ സ്പീക്കർ)യും എ. നമശ്ശിവായം (വിദ്യാഭ്യാസ മന്ത്രി)യും പങ്കെടുക്കും.

നിലവിൽ മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാർത്ഥികൾക്കും 2022–23 അധ്യയന വർഷത്തിൽ മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുമാണ് ലാപ്ടോപ് വിതരണം ചെയ്യുന്നത്.

അർഹരായ വിദ്യാർത്ഥികളുടെ പട്ടിക mahe.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത വിദ്യാർത്ഥികൾ ആധാർ കാർഡിന്റെയും പ്ലസ് ടു മാർക് ലിസ്റ്റിന്റെയും പകർപ്പുകൾ സഹിതം നേരിട്ട് ഹാജരായി ലാപ്ടോപ് സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

whatsapp-image-2026-03-05-at-11.00.03-pm

ഷിനോജ് നിര്യാതനായി


കോടിയേരി :കാരാൽ തെരുവിലെ പി. സി.പറമ്പ് ഷിനോജ് (42) നിര്യാതനായി.

പരേതരായ ചക്കരയൻ നാരായണൻ, കോട്ടേന്റെ വിട ശാന്തഎന്നിവരുടെ മകൻ.

സഹോദരങ്ങൾ :ഷിജിത്ത് (കോടിയേരി സർവീസ് സഹകരണ ബാങ്ക് ), ഷെറീന (പുറക്കളം ).

 സംസ്കാരം ഇന്ന് 05/03/2026 വ്യാഴാഴ്ച വൈകുന്നേരം 4മണിക്ക് കണ്ടിക്കൽ നിദ്രാ തീരത്ത്.

whatsapp-image-2026-03-05-at-10.56.08-pm

ശാരദ നിര്യാതയായി..

മാഹി :ചെറുകല്ലായി പുതിയ പറമ്പത്ത് ശാരദ (78)നിര്യാതയായി.. ഭർത്താവ് :പരേതനായ ബാലൻ മക്കൾ - സുനിൽ കുമാർ .പി.പി ( റാണിയാ ടെയിലേഴ്സ് ), സിജിനി പ്രഭ പരേതനായ സുധീഷ് കുമാർ മരുമക്കൾ - ലീന (മാഹി), രവിന്ദ്രൻ (അണ്ടലൂർ) സംസ്ക്കാരം ഇന്ന് കാലത്ത് 11.30 ന് മാഹി വാതക ശ്മശാനത്തിൽ

whatsapp-image-2026-03-05-at-10.57.51-pm-(2)_1772735085

ഗ്രന്ഥാലയത്തിന്റെ രൂപീകരണവും, ഉദ്ഘാടനവും, 


ന്യു മാഹി, ഈയ്യത്തുംങ്കാട്, സഫ്ദർ ഹാശ്മി കലാകേന്ദ്രം, ഗ്രന്ഥാലയത്തിന്റെ രൂപീകരണവും, ഉദ്ഘാടനവും, ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, അർജുൻ പവിത്രന്റെ അദ്ധ്യക്ഷതയിൽ, തലശ്ശേരി താലൂക്ക് ലൈബ്രററി കൌൺസിൽ സെക്രട്ടറി അഡ്വ.വി.പ്രദീപൻ ഉദ്ഘാടനം ചെയ്തു. ആശംസയർപ്പിച്ച് താലൂക്ക് കൌൺസിൽ അംഗം, ടി.പി സനീഷ് കുമാർ, നേതൃ സമിതി ചെയർമാൻ എസ്.കെ.വിജയൻ. മൂന്നാം വാർഡ് മെമ്പർ ടി.എ. ശർമ്മി രാജ്, യംഗ് പയനീ ലൈബ്രററി പ്രസിഡണ്ട്, കെ.ജയപ്രകാശൻ, റെഡ് സ്റ്റാർ ലൈബ്രററി സെക്രട്ടറി, സി.കെ.പ്രകാശൻ, സി.എച്ഛ്. കണാരൻ വായനശാല, ഗ്രന്ഥാലയം. പ്രസിഡണ്ട് വി. മീനി. ശ്രീനാരായണമഠം പ്രസിഡണ്ട് കെ.കെ. സുബീഷ്, കെ. ദ്വീ ജു എന്നിവർ സംസാരിച്ചു.

മയ്യഴിയിൽ സൗജന്യ റേഷൻ ഗോതമ്പ് വിതരണം 6 മുതൽ


മയ്യഴി: പുതുച്ചേരി സർക്കാർ സിവിൽ സപ്ലൈസ് & കൺസ്യൂമർ എഫയേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തിൽ മയ്യഴി മേഖലയിലെ റേഷൻ കാർഡുടമകൾക്ക് സൗജന്യ ഗോതമ്പ് വിതരണം ചെയ്യുന്നു. ഡിസംബർ 2025, ജനുവരി 2026 മാസങ്ങളിലേക്കുള്ള ഗോതമ്പാണ് വിതരണം ചെയ്യുന്നത്.

ചുവപ്പ് കാർഡിന് രണ്ട് കിലോയും മഞ്ഞ കാർഡിന് രണ്ട് കിലോയും വീതം ഓരോ മാസത്തിനും അനുവദിച്ചിട്ടുണ്ട്. ഇതോടെ രണ്ട് മാസത്തേക്ക് നാല് കിലോ വീതം ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്ക് വിതരണം ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.

മാർച്ച് 6 മുതൽ 10 വരെ രാവിലെ 9 മുതൽ 1 വരെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ 6 വരെയും വിതരണം നടത്തും. 

പുതുതായി പുനഃക്രമീകരിച്ച റേഷൻ കടകളിലൂടെയാണ് വിതരണം.

റെയിൽവേ സ്റ്റേഷൻ റോഡിലെ The Mahe കൺസ്യൂമർ Co‑op Stores Ltd, മഞ്ചക്കൽ ജുമാമസ്ജിദ് സമീപം, ചാലക്കര ഉസ്മാൻ റോഡ്, ചെമ്പ്ര ഗവ. എൽ.പി സ്കൂൾ സമീപം, പള്ളൂർ നെല്ല്യാട്ട് കളരി ഭഗവതി ക്ഷേത്രം സമീപം, ഈസ്റ്റ് പള്ളൂർ സുബ്രമണ്യൻ കോവിൽ സമീപം, കൊയ്യോട്ടുതെരു, പന്തക്കൽ എന്നിവിടങ്ങളിലെ റേഷൻ കടകളിൽ നിന്നാണ് വിതരണം.

കൂടുതൽ വിവരങ്ങൾക്ക് 7306899601, 9496602025 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles