തലശ്ശേരി: യുദ്ധങ്ങളിൽ ജയിക്കുന്നത് ആയുധക്കച്ചവടക്കാർ മാത്രമാണെന്നും. തോൽക്കുന്നത് എന്നും പാവപ്പെട്ടവരാണെന്നും
ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു.
ജഗന്നാഥ ക്ഷേത്ര മഹോത്സവ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവ ദർശനങ്ങൾ ലോകം ഉൾക്കൊണ്ടാലേ ലോകസമാധാനം ശാശ്വതമായി നിലനിൽക്കുകയുള്ളൂവെന്നും,പരസ്പരം മനസ്സിലാക്കാനും ഒരുമിച്ച് ജീവിക്കുവാനും നമുക്കാവണമെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.
റോമിൽ വെച്ച് സർവ്വമത സമ്മേളനം നടന്നപ്പോൾ പങ്കെടുക്കാനായത് പുണ്യമായി കാണുന്നു. മനുഷ്യ സ്നേഹത്തിന്റെ സന്ദേശവാഹകരാകാ നാണ് ഓരോ ശ്രീനാരായണീയനുംശ്രമിക്കേണ്ടതെന്ന്ചാണ്ടി ഉമ്മൻ എം എൽ.എ. പറഞ്ഞു.
ചിത്ര വിവരണം:ജഗന്നാഥ ക്ഷേത്ര മഹോത്സവ സാംസ്ക്കാരിക സമ്മേളനം ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ഗുരു ഒരു മതത്തിന്റേയും വക്താവല്ല:സ്വാമി മന്ത്രചൈതന്യ
തലശ്ശേരി: ഗുരു ഒരു മതത്തിന്റേയും വക്താവായിരുന്നില്ലെ ന്നുംമാനവരാശിയുടെ ഭാവി ദർശിച്ച ഗുരുവാണെന്നും വർക്കല സ്വാമി മന്ത്രചൈതന്യ ശ്രീനാരായണഗുരുകുലത്തിലെ സ്വാമി മന്ത്രചൈതന്യ ഉദ്ബോധിപ്പിച്ചു.
ഗുരുവിന്റെ ആശയങ്ങളല്ല ക്ഷേത്രങ്ങൾ. ഭക്തരുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു ഗുരു. പുതിയൊരു ക്ഷേത്ര സംസ്ക്കാരം തന്നെ ഉണ്ടാക്കി തന്നെങ്കിലും. അതിനെ മുന്നോട്ട് കൊണ്ടുപോകാൻ നമുക്കായില്ല.
മനുഷ്യനും ലോകവും ഒന്നു മാത്രമാണെന്ന് ഗുരു പറഞ്ഞു. അറിവിന്റെ ആരാധനയിലേക്ക് നമുക്ക് പോകാനാവണമെന്ന് സ്വാമി മന്ത്രചൈതന്യ പറഞ്ഞു.
കാലാതീതമായ ഗുരുദർശനം എന്ന വിഷയത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ അനുഗ്രഹ ഭാഷണംനടത്തുകയായിരുന്നു അദ്ദേഹം
മനുഷ്യനും ലോകവും ഒന്നു മാത്രമാണെന്ന് ഗുരു പറഞ്ഞു. അറിവിന്റെ ആരാധനയിലേക്ക് നമുക്ക് പോകാനാവണമെന്ന് സ്വാമി മന്ത്രചൈതന്യ പറഞ്ഞു.
നഗരസഭാ ചെയർ പേഴ്സൺ കാരായി ചന്ദ്രശേഖരൻ അദ്ധ്യക്ഷതവഹിച്ചു. ആശാ പ്രദീപ് കോട്ടയം മുഖ്യഭാഷണം നടത്തി. അഡ്വ.കെ. സത്യൻ, സി. ഗോപാലൻ, രവീന്ദ്രൻ പൊയിലൂർ, സ്വാമി പ്രേമാനന്ദ സംസാരിച്ചു. എം.വി.രാജീവൻ സ്വാഗതവും, കണ്ട്യൻഗോപി നന്ദിയും പറഞ്ഞു.
ഗ്രാമഫോൺ പരപ്പയുടെ ആ റദ്ദ ഗീതം ഭജൻസ് അരങ്ങേറി.
ഇന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ശ്രീനാരായണഗുരു സൃഷ്ടിച്ച പ്രബുദ്ധത എന്ന വിഷയത്തിൽ പ്രൊഫ: വി.കാർത്തികേയൻ നായർ മുഖ്യഭാഷണം നടത്തും. ശിവഗിരി മഠം ജനറൽ സെക്രട്ടരി ശ്രീമദ് ശുഭാംഗാംനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും.
ചിത്രവിവരണം:സ്വാമി മന്ത്ര ചൈതന്യ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : ഷാജിർ.സി.കെ ക്ക് ഹാട്രിക്ക് , കോസ്മോസ് ക്രിക്കറ്റ് ക്ലബിന് 257 റൺസ് വിജയം.
ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബ് 257 റൺസിന് തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബ് നിശ്ചിത 45 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു . കോസ്മോസ് ക്രിക്കറ്റ് ക്ലബിന് വേണ്ടി അമോൽ പ്രദീപ് 91 പന്തിൽ 98 റൺസും ഷാജിർ.സി.കെ 70 പന്തിൽ 62 റൺസുമെടുത്തു. മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് 20.4 ഓവറിൽ 54 റൺസിന് ഓൾ ഔട്ട് ആയി. കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബിനായി ഷാജിർ.സി.കെ ഹാട്രിക്ക് ഉൾപ്പെടെ 6 വിക്കറ്റ് വീഴ്ത്തി.
കളിയിലെ കേമനായി കോസ്മോസ് ക്രിക്കറ്റ് ക്ലബിലെ ഷാജിർ.സി.കെ യെ തെരഞ്ഞെടുത്തു.
05-03-2026 (വ്യാഴാഴ്ച്ച ) തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് അക്കാദമി കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും.
തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബിന് വേണ്ടി ഹാട്രിക്കടക്കം 6 വിക്കറ്റും 62 റൺസുമെടുത്ത ഷാജിർ സി കെ .
പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
കോടിയേരി : കല്ലിൽ താഴെ പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് തീ വെച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കല്ലിൽ താഴെ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഡി സി സി ജനറൽ സെക്രട്ടറി അഡ്വ കെ ബ്രിജേഷ് ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി വി സി പ്രസാദ് അധ്യക്ഷത വഹിച്ചു. കെ പി സി. സി മെമ്പർ വി രാധ്യകൃഷ്ണൻ മാസ്റ്റർ, കെ ശശിധരൻ മാസ്റ്റർ, വി ദിവാകരൻ മാസ്റ്റർ, പി കെ രാജേന്ദ്രൻ, ടി പി പ്രേമനാഥൻ മാസ്റ്റർ, സന്ദീപ് കോടിയേരി, കെ. എം പവിത്രൻ മാസ്റ്റർ, അനീഷ് ബാബു, കെ ഹരീന്ദ്രൻ മാസ്റ്റർ, എം ഉദയൻ, കെ രമേഷ് കുമാർ, ഇ വിജയകൃഷ്ണൻ, കെ ഖാലിദ് മാസ്റ്റർ സംബന്ധിച്ചു. സി പി പ്രസിൽ ബാബു സ്വാഗതവും പി ദിനേശൻനന്ദിയും പറഞ്ഞു.
ഡോക്ടർ–രോഗി ബന്ധം പുനഃസ്ഥാപിക്കണം: വൈസ് ചാൻസലർ
മാഹി: ആരോഗ്യ മേഖലയിലെ ആശയവിനിമയത്തിന്റെ പ്രാധാന്യവും വൈദ്യശാസ്ത്ര പ്രവർത്തനത്തിലെ നൈതിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മാഹീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് & ഹോസ്പിറ്റൽ സംഘടിപ്പിച്ച സെമിനാറിൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ്. പി. പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തി.
“ആരോഗ്യ മേഖലയിലെ ആശയവിനിമയത്തിന്റെ പ്രാധാന്യവും വൈദ്യശാസ്ത്ര പ്രവർത്തനത്തിലെ നൈതിക മൂല്യങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രഭാഷണം. ചികിത്സാരംഗത്ത് രോഗികളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിന്റെ ആവശ്യകതയും, വൈദ്യരംഗത്ത് നൈതിക മൂല്യങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.
ഡോക്ടർ–രോഗി ബന്ധം ചികിത്സാരംഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും, പരമ്പരാഗത ആത്മബന്ധം പുനഃസ്ഥാപിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം, ആത്മാർത്ഥത, രോഗിയെ ക്ഷമയോടെ കേൾക്കുന്ന മനോഭാവം എന്നിവയാണ് ചികിത്സയുടെ അടിസ്ഥാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഭാഷണത്തിനു പിന്നാലെ നടന്ന സംവാദത്തിൽ വിദ്യാർത്ഥികളുടെ വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകി.
കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽ മേലത്ത് അധ്യക്ഷത വഹിച്ചു. പുതുച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. രജീഷ് വിശ്വനാഥൻ സന്നിഹിതനായിരുന്നു. ചടങ്ങിന്റെ ഭാഗമായി വിശിഷ്ട വ്യക്തികൾ ഭദ്രദീപം തെളിയിച്ചു.
പീരിയോഡോണ്ടോളജി ആൻഡ് ഇംപ്ലാന്റോളജി വിഭാഗം പ്രൊഫസർ ഡോ. മുഹമ്മദ് ഫിറോസ് ടി.പി സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ. സെൽവമണി എം നന്ദിയും പറഞ്ഞു.
മാഹിയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സനായി അഡ്വ.എൻ.കെ.ഇന്ദർ പ്രസാദിനെ പുതുച്ചേരി ലഫ്. ഗവർണ്ണർ നിയമിച്ചു.
മാഹിയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗമായി അഡ്വ.എൻ.കെ സജ്നയെ പുതുച്ചേരി ലഫ്. ഗവർണ്ണർ നിയമിച്ചു.
മാഹിയിൽ ജുവൈനൽ ജസ്റ്റിസ് ബോർഡ് അംഗമായി അഡ്വ. ഹസീനയെ പുതുച്ചേരി ലഫ്. ഗവർണ്ണർ നിയമിച്ചു.
ജനോവ ഫെർണാണ്ടസ് നിര്യാതയായി
മാഹി പൂഴിത്തലയിലെ ജനോവ ഫെർണാണ്ടസ് (86) നിര്യാതയായി. ഭർത്താവ് പരേതനായ വാലൻറ്റൈൻ ഫെർണാണ്ടസ്. മക്കൾ: ഡെയ്സി, പ്രഭ, പരേതയായ സെലിൻ, സ്റ്റെല്ല, ലിനറ്റ്, റോയ്, ഷീല, ജാസ്മിൻ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









