തലശ്ശേരി: ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ഗുരു മണ്ഡപത്തിൽ ആരംഭിച്ച പുസ്തക വിൽപ്പനശാല, ഗുരുദർശനങ്ങളിലേക്കും, ഗുരുവിന്റെ ജീവിതത്തിലേക്കും വെളിച്ചം വീശുന്ന ഒട്ടേറെ അത്യപൂർവ ഗ്രന്ഥങ്ങൾ കൊണ്ട് ശ്രദ്ധേയമായി.
ഗുരു രചിച്ച ഒട്ടുമിക്ക കൃതികൾക്ക് പുറമെ എം.കെ.സാനു ,
മുനിനാരായണ പ്രസാദ്. ടി.വി. വസുമിത്രൻ,
അശോക് കുമാർ എസ്. അൻപൊലി ദിവ്യ ശ്രീ ചൈതന്യസ്വാമികൾ, വി.കെ.ഭാസ്ക്കരൻ മാസ്റ്റർ, ഗീതാ സുരാജ്, പ്രൊഫ: ജി.ബാലകൃഷ്ണൻ നായർ,, പ്രൊഫ: ആർ.വാസുദേവൻ പോറ്റി, വിദ്യാനന്ദ സ്വാമികൾ, സ്വാമി ശ്രീനാരായണ തീർത്ഥർ, ശശീന്ദ്രൻ പാട്യം, സച്ചിതാനന്ദ സ്വാമികൾ, വിനീഷ് വിശ്വം, എന്നിവരുടെ ഗ്രന്ഥങ്ങളും ഇടം പിടിച്ചിട്ടുണ്ട്.
കുമാരനാശാൻ, മൂർക്കോത്ത് കുമാരർ, പ്രൊഫ: വി.സാംബശിവൻ എന്നിവരുടേയും
പ്രൊഫ.എം.കെ.സാനുവിന്റേയും,പി.കെ.ജി. വടക്കുമ്പാടിന്റെയും, കുട്ടികളുടെഗുരു എന്ന കൃതികളുമുണ്ട്.
മുനിനാരായണ പ്രസാദ്. ടി.വി. വസുമിത്രൻ,
അശോക് കുമാർ എസ്. അൻപൊലി ദിവ്യ ശ്രീ ചൈതന്യസ്വാമികൾ, വി.കെ.ഭാസ്ക്കരൻ മാസ്റ്റർ, ഗീതാ സുരാജ്, പ്രൊഫ: ജി.ബാലകൃഷ്ണൻ നായർ,, പ്രൊഫ ആർ.വാസുദേവൻ പോറ്റി, വിദ്യാനന്ദ സ്വാമികൾ, സ്വാമി ശ്രീനാരായണ തീർത്ഥർ, ശശീന്ദ്രൻ പാട്യം, സച്ചിതാനന്ദ സ്വാമികൾ, വിനീഷ് വിശ്വം തുടങ്ങിയവരെഴുതിയ കൃതികളും വിറ്റുപോകുന്നുണ്ട്.
കുമാരനാശാൻ, മൂർക്കോത്ത് കുമാരർ, പ്രൊഫ: വി.സാംബശിവൻ, എന്നിവരുടെ അമൂല്യകൃതികളും ഇവിടെയുണ്ട്.
ഇതിന് പുറമെ ഗുരുദേവന്റെ പലതരം ഫോട്ടോകളും, അലങ്കാര വസ്തുക്കളും, കീ ചെയിനുകളും, കലണ്ടറുകളുമെല്ലാം ബുക്ക് സ്റ്റാളിൽ ലഭ്യമാണ്.
മഠം ഏകോപന സമിതി പ്രവർത്തകരായ രവീന്ദ്രൻ മുരിക്കോളി, സുന്ദരൻ ക കല്യാട്ട്എന്നിവരാണ് ശിവഗിരിയിൽ നിന്നും പുസ്തകങ്ങൾ കൊണ്ടുവന്നത് '
ആർക്കുമാരേയുംയുദ്ധത്തിലൂടെതോൽപ്പിക്കാനാവില്ല: സച്ചിദാനന്ദ സ്വാമികൾ
തലശ്ശേരി:കർമ്മയോഗിയായ മഹാജ്ഞാനിയായിരുന്നു
ശ്രീനാരായണഗുരു : വെന്നും,തപസ്സിലൂടെ സത്യസാക്ഷാത്ക്കാരം നേടിയ മഹാഗുരുപ്രവാചക പരമ്പരയിലെ വിശ്വോത്തരമായ തത്വദർശനമേകിയ യുഗപുരുഷനാണെന്നും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികൾ അഭിപ്രായപ്പെട്ടു.
ശ്രീ ജഗന്നാഥക്ഷേത്രവുംഗുരുവിന്റെ പഞ്ചലോഹ വിഗ്രഹവും എന്ന വിഷയത്തെ അധികരിച്ച്നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമികൾ.
പശ്ചിമേഷ്യയിൽ ബോംബ് വർഷിച്ചുകൊണ്ടിരിക്കെ
ആർക്കുമാരേയും പൊരുതി ജയിക്കാനാവില്ലെന്നും, എല്ലാവരും ആത്മ സഹോദരങ്ങളാണെന്ന ബോധത്തോടെ ഏകലോകവാസികളായി മാറണമെന്നും ഗുരു ഉദ്ബോധിപ്പിച്ചത് ഇന്നും ഏറെ പ്രസക്തമാണെന്ന് ലോകം തിരിച്ചറിയുകയാണ്.
ലോക ഗുരുവായിക്കണ്ടാണ് , ഗുരുദേവ പ്രതിമ മൂർക്കോത്ത് കുമാരന്റെ കഠിനപ്രയത്നത്തിൽ, ഗുരുവിന്റെ അനന്തരഗാമിയായ ബോധാനന്ദസ്വാമികൾ ഇവിടെ പ്രതിഷ്ഠിച്ചത്.
സർവ്വരും ഒന്നാണെന്ന ബോധത്തോടെ ഗുരുസവിധത്തിൽ പ്രാർത്ഥിക്കുമ്പോൾ , ആത്മ സത്യത്തിന്റെ അംശങ്ങളായി നാംമാറും. ലോകത്തിന്റെ വെളിച്ചമാണ് ഗുരുവെന്ന് തിരിച്ചറിയാൻ നമുക്കാവണമെന്നും സ്വാമികൾഉദ്ബോധിപ്പിച്ചു
ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു സി.എം.വിനയചന്ദ്രൻ പയ്യന്നൂർ മുഖ്യഭാഷണം നടത്തി. എം.പി. ജിതേഷ് . കാരായി രാജൻ, അശോക് കുമാർ
അൻപൊലി സംസാരിച്ചു
തുടർന്ന് സൂപ്പർ മെഗാ . ഹിറ്റ് ഗാനമേളയുമുണ്ടായി.
ഇന്ന് വൈ: 6.30 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
ചിത്ര വിവരണം:ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികൾ ഉദ്ഘാടനം ചെയ്യുന്നു.
ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വമികളെ പുണ്ണ കുംഭത്തോടെ സ്വീകരിച്ചാനയിക്കുന്നു
ജഗന്നാഥ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തിയ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വമികളെ പുണ്ണ കുംഭത്തോടെ ക്ഷേത്രം പ്രസിഡണ്ട് അഡ്വ.കെ. സത്യനും, മേൽശാന്തി സജേഷും ഡയറക്ടർമാരും ചേർന്ന് സ്വീകരിച്ചാനയിക്കുന്നു.
ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന എഴുന്നള്ളത്ത്
ജഗന്നാഥ ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരു പ്രതിമക്ക് സമീപം നിർമ്മിച്ച ഉദ്യാനം ഉദ്ഘാടനം ചെയ്ത ശേഷം റബ് കോ ചെയർമാൻകാരായി രാജൻ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് അഡ്വ: കെ.സത്യനൊപ്പം ഇരിപ്പിടത്തിൽ
സമ്മാന കൂപ്പൺ വിതരണം
പി. എഫ്. പെന്ഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി മാഹി മേഖല കമ്മിറ്റിയുടെ സമ്മാന കൂപ്പൺ വിതരണം പ്രശസ്ത സഹകാരി പായറ്റ അരവിന്ദന് നൽകിക്കൊണ്ട് മാഹി മേഖല പ്രസിഡന്റ് S. K. വിജയൻ നിർവ്വഹിച്ചു. മേഖല സെക്രട്ടറി പി. ഭരതൻ, ജോയിന്റ് സെക്രട്ടറി പി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു
അബാക്കസ് വിജയികളെ
അനുമോദിച്ചു
തലശ്ശേരി:ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷയിലെ വിജയികളെ ആദരിച്ചു..
കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമായി എണ്ണൂറിൽ പരം വിദ്യാർത്ഥികളായിരുന്നു പരീക്ഷയിൽ പങ്കെടുത്തിരുന്നത്.
ന്യൂറോനെറ്റ് പുരസ്‌ക്കാര ചടങ് തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാൾ ആഡിറ്റോറിയത്തിൽ കതിരൂർ ബാങ്ക് പ്രസിഡണ്ട് ശ്രീ ശ്രീജിത്ത് ചോഴന്റെ അധ്യക്ഷതയിൽ നടന്ന ചടങ് മാഹി സർക്കിൾ ഇൻസ്‌പെക്ടർ അനിൽ കുമാർ, മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ, കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് സുജയ പി പി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ന്യൂറോനെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സരിത ബിജുവിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ചീഫ് ടെക്നോളജി ഓഫീസർ പ്രജിത്ത് പി വി സ്വാഗതവും, ഇവന്റ് കോർഡിനേറ്റർ ബിജു പച്ചിരിയൻ നന്ദിയും രേഖപ്പെടുത്തി.
സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ മികച്ച ഒന്നാം ക്ലാസ് അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ട പാനൂർ യുപി സ്കൂൾ അധ്യാപകൻ ഭരത് ചന്ദ്ര. കെ, ചോതാവൂർ ഹൈസ്കൂൾ ചമ്പാട് മാനേജർ കലേഷ് എ, പുല്ല്യോട് വെസ്റ്റ് എൽ പി സ്കൂൾ പ്രധാന അദ്ധ്യാപിക ഷീജ ടീച്ചർ, കതിരൂർ ഗ്രാമ പഞ്ചായത്ത് കൗൺസിലർ റൂബി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.
പ്രശസ്ത എഴുത്തുകാരനും, കുട്ടികളുടെ മനഃശാസ്ത്ര വിദഗ്ധനുമായ ഡോക്ടർ എ വേണുഗോപാൽ രക്ഷിതാക്കൾ അറിയാൻ എന്ന വിഷയത്തിൽ സംസാരിച്ചു.
ഏഴ് കാറ്റഗറികളിലായി മുപ്പതോളം റാങ്ക് ജേതാക്കൾക്ക് ട്രോഫിയും, പരീക്ഷയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മൊമെൻ്റോയും, സർട്ടിഫിക്കറ്റും നൽകി; ചടങ്ങിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
കോൺഗ്രസ് കുടുംബ സംഗമം
മാഹി: ഇന്ത്യൻ നേഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കുടുംബ സംഗമം മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി വിനോദൻ , മാഹി ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സത്യൻ കോളാത്ത്, കെ ഹരിന്ദ്രൻ ഉത്തമൻ തിട്ടയിൽ, വി.ടി. ശംസുദ്ദിൻ , പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.കെ ശ്രീജേഷ് , ജിജേഷ് കുമാർ ചാമേരി, ഭാസ്ക്കരൻ കുന്നുമ്മൽ എം.പി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. മാഹി മേഖല മഹിളാ കോൺഗ്രസ് പ്രസിഡന്റ് യായി നിയമിക്കപ്പെട്ട പി.ടി.സി ശോഭ , കേരള സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ ചവിട്ട് നാടകമൽസരത്തിൽ എ ഗ്രേഡ് നേടിയ അർഷിമ കെ-ടി. പ്രശസ്ത കലാകരി നമിത ഭാസ്ക്കരൻ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









