തലശ്ശേരി: ഗുരുദേവ ദർശനങ്ങൾക്ക് ആഴത്തിൽ വേരുള്ള തലശ്ശേരിയിൽ ജനങ്ങൾ ഏകോദര സഹോദരങ്ങളെ പോലെ ശാന്തമായി ജീവിക്കുന്ന പ്രദേശമാണെന്ന് ലോകത്തെവിടെയും പോയി അഭിമാനത്തോടെ പറയാൻ കഴിയുമെന്ന്
ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസ്സാർ അഹമ്മദ്
ഉദ്ഘാടനഭാഷണത്തിൽപറഞ്ഞു
ജഗന്നാഥ ക്ഷേത്ര മഹോത്സ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജഡ്ജ് .
ജില്ലാ ഗവ: പ്ലീഡർ അഡ്വ. കെ.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ദുരിത പെരുമഴയിലായ
അറബിക്കടലിനപ്പുറമുള്ളവർക്കായി
നമ്മുടെ പ്രാർത്ഥനകൾ,
മുറിവേൽക്കുന്ന, ഭയപ്പെട്ട്കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് ,കാരുണ്യവും, കരുതലുമായിത്തീരട്ടെയെന്ന് പ്രാർത്ഥിക്കാമെന്ന്
ശ്രീനാരായണഗുരുവിന്റെ സാമൂഹ്യ ദർശനം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്ന
സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.
അശാന്തിയുടെ കാലഘട്ടം നൂറ്റാണ്ടുകൾക്ക് മുമ്പും ഉണ്ടായിരുന്നു. ഹിന്ദുക്കൾക്ക് എല്ലാവരേയും ഉൾക്കൊള്ളാനാവണം. ആർഷഭാരത സംസ്ക്കാരവും സനാതന ധർമ്മവും നമ്മെ പഠിപ്പിച്ചത് അതായിരുന്നു.
ദൈവത്തിന്റെ ഹൃദയം കുടികൊള്ളുന്ന ഇടമാണിത്.
പൊയിലൂർ രവീന്ദ്രൻ ,
ടി.പി.അബ്ദുൾ റഹ്മാൻ , അഡ്വ.കെ. സത്യൻ, കാർത്തികേയൻ, സുരേന്ദ്രൻ ( പൂണെ )
ടി.സി. ദിലീപൻ മാസ്റ്റർ സ്വാഗതവും, രവീന്ദ്രൻ മുരിക്കോളി നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: ജസ്റ്റിസ് നിസ്സാർ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
ഗുരുവിലെ ഈശ്വരീയത
കാണാതെ പോകരുത്.
തലശ്ശേരി: ഗുരുവിനെ ഇന്ന് പലരും താൽപ്പര്യങ്ങൾക്കുസൃതമായി പലതായി വ്യാഖ്യാനിക്കുകയാണെന്ന് മഹോത്സവ സംസ്ക്കാരിക സമ്മേളനത്തിൽ
എസ്.എൻ.ഡി.പി. ദേവസ്വം സെക്രടരി അരയാക്കണ്ടി സന്താഷ് അഭിപ്രായപ്പെട്ടു.
വാഗ്മി ,സാഹിത്യകാരൻ, നവോത്ഥാനനായകൻ, വൈദ്യൻ, കാർഷിക വിദഗ്ധൻ, വിദ്യാഭ്യാസ ചിന്തകൻ, അങ്ങിനെ ഗുരുവിനെ അവർ പലതായി കാണുകയാണ്. ഇത് ശരിയുമാണ്. എന്നാൽ ഗുരുവിലെ ഈശ്വരീയത അവർക്ക് കാണാനാവുന്നില്ല.
ആറാം ഭാവത്തിലാണ് ദൈവമുള്ളതെങ്കിൽ . ഒൻപതാം ഭാവത്തിലാണ് ഗുരുവിനുള്ള സ്ഥാനം. ഗുരു സങ്കൽപ്പമല്ലെന്നും, സ്വശരീരമുള്ള മഹാത്മാവാണെന്നും ശ്രീനാരായണ ഗുരുവിലൂടെ നാം അനുഭവിച്ചറിഞ്ഞു.
12 വർഷം കൂടുമ്പോൾ അഷ്ടബന്ധകലശം നടത്തുന്നവയാണ് ക്ഷേത്ര പ്രതിഷ്ഠകൾ . എന്നാൽ അരുവിപ്പുറത്ത് ഗുരു നടത്തിയ പ്രതിഷ്ഠക്ക് ഇന്നുവരെ യാതൊരു ഇളക്കവുമില്ലെന്നത് ,
അതിശയത്തിന്റെ യുക്തിയുള്ള കാര്യമാണ്.
ഗുരുദേവ പ്രതിമാ സ്ഥാപനത്തിന്റെ നൂറാം വാർഷികമാഘോഷിക്കപ്പെടുമ്പോൾ പ്രതിമാ സ്ഥാപനത്തിന് പിറകിലുള്ളവർക്ക് കൂടി ഓർമ്മിക്കപ്പെടണമെന്ന്
ദേവസ്വം സെക്രട്ടരി അരയാക്കണ്ടി സന്തോഷ് ഓർമ്മിപ്പിച്ചു
ചിത്രവിവരണം: അരയാക്കണ്ടി സന്തോഷ് പ്രഭാഷണം നടത്തുന്നു
യുവാക്കൾക്കിടയിൽ വായന വർധിച്ചു -എം. മുകുന്ദൻ
ന്യൂമാഹി: കേരളത്തിലെ യുവാക്കൾക്കിടയിൽ വായന വർധിച്ചിട്ടുണ്ടെന്ന് എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. മാഹി കലാ ഗ്രാമത്തിൽ എസ്.കെ. പൊറ്റെക്കാട്ട് സ്മാരക പുരസ്കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുസ്തകങ്ങൾ വാങ്ങി വായിക്കുന്നവരിൽ പെൺകുട്ടികളാണ് മുന്നിൽ. ഹിന്ദി അടക്കമുള്ള ഇന്ത്യൻ ഭാഷകളെക്കാൾ മലയാളത്തിൽ ഇറങ്ങുന്ന പുസ്തകങ്ങൾ വിൽക്കപ്പെടുന്നു. ഇംഗ്ലീഷിലടക്കം പതിനായിരം വിറ്റുപോകുന്ന പുസ്തകം ബെസ്റ്റ് സെല്ലർ ആകുമ്പോൾ നമ്മുടെ പുസ്തകങ്ങൾ അമ്പതിനായിരവും കൂടുതലുമാണ് വിറ്റഴിയുന്നത്. ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്. ഡിജിറ്റൽ കാലഘട്ടത്തിലും പുസ്തകങ്ങൾ അതിജീവിക്കുന്നുണ്ട് എന്നതിന് തെളിവാണ് മലയാളത്തിൽ ഇറങ്ങുന്ന ഇത്രയേറെ പുസ്തകങ്ങൾ. കേരളം എഴുത്തുകാരുടെയും വായനക്കാരുടെയും പ്രസാധകരുടെയും പുണ്യഭൂമിയാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ കിടക്ക ആകെ പച്ച എന്ന നോവലിന് അർഷാദ് ബത്തേരി എസ്.കെ.പൊറ്റെക്കാട് പുരസ്കാരം ഏറ്റുവാങ്ങി. എഴുത്തുകാരൻ ഉണ്ണി അമ്മയമ്പലം അധ്യക്ഷത വഹിച്ചു.
കാതലിൻ മരിയ ജീസൺ, ശ്രീജ നടുവം, ഡോ. താഹിറ കല്ലുമുറിക്കൽ, സുമാ മഹേഷ്, കണ്ണനുണ്ണി, തങ്ക പി.സി, അരുൺ കളപ്പില, സോജി ഭാസ്കർ, അജിത് നായർ തുടർങ്ങിയവർക്ക് പുതിയ എഴുത്തുകാർക്കുള്ള പുരസ്കാരങ്ങൾ നൽകി. ഹർഷാദ് ബത്തേരി, എം. കുഞ്ഞാപ്പ, ഹാജറ കെ.എം, ഷീന വി.കെ., സുഭാഷ് പയ്യാവൂർ എന്നിവർ സംസാരിച്ചു. ഉത്തമരാജ് മാഹി സ്വാഗതവും റാണി പി.കെ. നന്ദിയും പറഞ്ഞു.
ചിത്ര വിവരണം
എസ്.കെ. പൊറ്റെക്കാട്ട് സ്മാരക പുരസ്കാരം മാഹി കലാ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ എം. മുകുന്ദൻ അർഷാദ് ബത്തേരിക്ക് സമ്മാനിക്കുന്നു
ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : ടെലിച്ചറി സ്റ്റുഡന്റസ് സ്പോർട്ടിങ്ങ് ക്ലബിന് 5 വിക്കറ്റ് വിജയം.
ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ടെലിച്ചറി സ്റ്റുഡന്റസ് സ്പോർട്ടിങ്ങ് ക്ലബ്ബ് 5 വിക്കറ്റിന് ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് 42.4 ഓവറിൽ 156 റൺസിന് ഓൾ ഔട്ട് ആയി . സീഗൾസ് ക്രിക്കറ്റ് ക്ലബിന് വേണ്ടി ഹൃദയ് ഹിരൺ 107 പന്തിൽ 62 റൺസെടുത്തു. സ്റ്റുഡന്റസ് സ്പോർട്ടിങ്ങ് ക്ലബിന് വേണ്ടി ജിഷ്ണു.പി 4 വിക്കറ്റ് വീഴ്ത്തി. മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ സ്റ്റുഡന്റസ് സ്പോർട്ടിങ്ങ് ക്ലബ്ബ് 28.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടി വിജയിച്ചു. ടെലിച്ചറി സ്റ്റുഡന്റസ് സ്പോർട്ടിങ്ങ് ക്ലബ്ബിനായി മിഹ്‌സാൻ നിസാർ 57 പന്തിൽ 45 റൺസ് നേടി പുറത്താവാതെ നിന്നു.
കളിയിലെ കേമനായി ടെലിച്ചറി സ്റ്റുഡന്റസ് സ്പോർട്ടിങ്ങ് ക്ലബിലെ ജിഷ്ണു.പി യെ തിരഞ്ഞെടുത്തു.
04-03-2026 (ബുധനാഴ്ച്ച ) തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും.
ഗുരുപ്രതിമയെന്ന നഗരവാസികളുടെ സ്വപ്നം എന്ന് പൂവണിയും?
:ചാലക്കര പുരുഷു .
തലശ്ശേരി: ടെമ്പിൾ ഗേറ്റിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ഗുരു ജീവിച്ചിരിക്കെ, സ്ഥാപിതമായ പഞ്ചലോഹ പ്രതിമയുടെ നൂറാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനിരിക്കെ, ചരിത്രനഗരമായ തലശ്ശേരി ടൗണിൽ ഗുരുദേവപ്രതിമ വേണമെന്ന ദീർഘകാല ആവശ്യത്തിന് കരുത്തേറുന്നു. നിരവധി പ്രതിമകളുടെ നഗരമാണ് തലശ്ശേരി: ഇവിടെ ദശകങ്ങൾക്ക് മുമ്പ് തന്നെ ഗുരുദേവപ്രതിമ സ്ഥാപിക്കണമെന്ന് നഗരസഭാംഗം കൂടിയായിരുന്ന, ജ്ഞാനോദയ യോഗം മുൻ പ്രസിഡണ്ട് കെ.പി.രത്നാകരൻ മുൻ സിപ്പാൽ കൗൺസിൽ യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിലേക്കായി ആദ്യ സംഭാവനയും അദ്ദേഹം നൽകിയിരുന്നു. പഴയ ബസ്സ് സ്റ്റാൻ്റിലെ ഓട്ടോസ്റ്റാൻറ് പരിസരത്താണ് പ്രതിമ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീട് ഇതിന് തുടർ നടപടികളുണ്ടായില്ല. മഹാത്മാഗാന്ധി, ഗുണ്ടർട്ട് ,അബ്ദുൾ കലാം, തുടങ്ങി ഒട്ടേറെ പ്രമുഖരുടെ പ്രതിമകൾ നഗരഹൃദയത്തിലുണ്ട്.
ഗുരുദേവ പ്രതിമ ഇറ്റലിയിൽ നിന്നും ശ്രീലങ്ക വഴി തലശ്ശേരി തുറമുഖത്തെത്തിച്ചപ്പോൾ ആയിരങ്ങളാണ് പ്രതിമയെ വരവേറ്റിരുന്നത്. അവിടെ നിന്നും വൻഘോഷയാത്രയായാണ് ടെമ്പിൾ ഗേറ്റിലെ ക്ഷേത്രാങ്കണത്തിലെത്തിച്ചിരുന്നത്. തലശ്ശേരിയുടെ മതസാഹോദര്യത്തിനും സാംസ്ക്കാരിക ഔന്നത്യത്തിനും നിദാനമായത് തലശ്ശേരിയിലേക്കുള്ള ഗുരുവിൻ്റെ ആഗമനവും, ക്ഷേത്ര പ്രതിഷ്ഠയും, ഒട്ടേറെ ശ്രീനാരായണമഠങ്ങളുമാണെന്ന് കാണാം. തലശ്ശേരിയോട് ചേർന്നുള്ള മാഹി, കതിരൂർ,മാക്കനി,മൂഴിക്കര',അഴിയൂർ, ഉക്കണ്ടൻ പീടിക തുടങ്ങി ഒട്ടേറെ ഉൾനാടൻ പ്രദേശങ്ങളിൽ പോലും ഗുരുപ്രതിമകൾ കാണാം.
അന്തർദ്ദേശീയ പ്രശസ്തി നേടിയ ഇറ്റാലിയൻ ശിൽപ്പി തവ് റലി നിർമ്മിച്ചതലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ പഞ്ചലോഹ പ്രതിമ നൂറാം വാർഷികമാഘോഷിക്കുന്ന വേളയിലെങ്കിലും, ഗുരു ചിന്തകൾ നിത്യജീവിതത്തിൽ പോലും സ്വാധീനം ചെലുത്തുന്ന പൈതൃകനഗരത്തിൽ, ഗുരുദേവപ്രതിമ ഉയർന്നു വരണമെന്നാണ് ഗുരുഭക്തരുടേയും, നഗരവാസികളുടേയും ആഗ്രഹം.
ചിത്രവിവരണം: ജഗന്നാഥ ക്ഷേത്രം മ്യൂസിയത്തിനകത്തെ ഗുരുവിൻ്റെ ചെറു പ്രതിമ.
ഇംഗ്ലീഷ് അധ്യാപകരുടെ കൂട്ടായ്മയായ റീമേറ്റ്സ് തലശ്ശേരി പ്രൈമറി അധ്യാപകർക്കായി ഏകദിന സൗജന്യ ഇംഗ്ലീഷ് ഭാഷാ ശില്പശാല നടത്തുന്നു
ഇംഗ്ലീഷ് ഭാഷ എങ്ങനെ ലളിതമായി കുട്ടികളിൽ എത്തിക്കാമെന്നും പുതിയ ബോധന രീതികളും മാറിവരുന്ന ഭാഷാ സമീപനങ്ങളും ശില്പശാലയിൽ ചർച്ച ചെയ്യുന്നു
തലശ്ശേരി ലോഗൻസ് റോഡിലുള്ള അസ്റ്റ്യൂട്ട് സെന്ററിൽ വെച്ച് 07.03.2026 ശനിയാഴ്ച 10 മണി മുതൽ 4.30 വരെയാണ് ശില്പശാല
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9446087287,9446675440 എന്നീ നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്യാം
യംഗ്സ്റ്റേർസ് തലശ്ശേരി മൊഹബത്തിൻ്റെ ഇഫ്താർ സംഘടിപ്പിച്ചു.
തലശ്ശേരി: തലശ്ശേരി വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിലെ പ്രഭാത വ്യായാമക്കാരുടെ കൂട്ടായ്മയായ യംഗ്സ്റ്റേർസ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ മൊഹബത്തിൻ്റെ ഇഫ്താർ സംഘടിപ്പിച്ചു.
നിരവധി സൽകർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുള്ള യംഗ്സ്റ്റേർസിൻ്റെ സാഹോദര്യ സംഗമം ആയിരുന്നു ഇഫ്താർ വിരുന്ന്.
പുണ്യമാസമായ റംസാനിൽ പ്രവാസ രാജ്യങ്ങളിൽ ഉള്ളവർ വല്ലാത്ത പ്രയാസത്തിലാണെന്നും അവർക്കായി പ്രാർത്ഥനകൾ ഉണ്ടാവണമെന്നും നമ്മുടെ നാട്ടുകാരുൾപ്പെടെ ഒരു പാട് പേർ പ്രയാസപ്പെടുന്ന സാഹര്യത്തിൽ അവരോടൊപ്പമാണ് നാം എന്ന് ഇഫ്താർ ആഹ്വാനം ചെയ്തു.
വിശപ്പിന്റെ വില അറിയുന്നതോടൊപ്പം സഹജീവികളോട് കരുണയും ആർദ്രതയും ഉണ്ടാവാനും ശ്രദ്ധിക്കുന്ന വിശുദ്ധ റമദാൻ. എല്ലാവരെയും ഒരു പോലെ കാണാനും ഒരുമിച്ച് വ്യത്യസ്ഥ അഘോഷങ്ങളും പരിപാടികളും കുട്ടായി പങ്കെടുത്ത് നന്മയിൽ പങ്ക് ചേരുകയായിരുന്നു യങ്സ്റ്റേഴ്സ് തലശ്ശേരിയിലെ അംഗങ്ങൾ.
കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. അവിടെ യുദ്ധത്തിൻ്റെ പ്രതീതിയിലാണ് നമ്മുടെ സഹോദരങ്ങൾ കഴിഞ്ഞു കൊണ്ടിരിക്കുന്നത് ഇത്തരമൊരു പശ്ചാലത്തിൽ നമുക്ക് യുദ്ധം അവസാനിപ്പിക്കാനുള്ള മുദ്രാവാക്യമാണ് ഉയർത്തേണ്ടത്. യുദ്ധം നാടിനെ തകർക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിന് നമുക്ക് കൂട്ടായി പരിശ്രമിക്കാം. നമ്മുടെ സഹോദരങ്ങൾക്കും നാട്ടിനും പ്രയാസങ്ങൾ ഒന്നുമുണ്ടാവാതിരിക്കട്ടെ എന്ന് പ്രത്യാശിച്ച് കൊണ്ട് സ്പീക്കർ ഇഫ്താർ ആശംസകൾ നേർന്നു.
തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, വൈസ് -ചെയർപേഴ്സൺ വി. സതി, മലബാർ കാൻസർ സെൻ്റർ (പിജിഐഒഎസ് ആർ) ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹമണ്യം, തലശ്ശേരി ഗവ. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജീവൻ വി കെ, റിട്ട. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് പി കെ, ഡോ. രാജീവ് രാഘവൻ, റിട്ട അസിസ്റ്റൻ്റ് കമാൻ്റൻ് അനിരുദ്ധൻ, അക്ബർ ലുലു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
യംഗ്സ്റ്റേർസ് പ്രസിഡൻ്റ് ഹംസ കേളോത്ത് അദ്ധ്യക്ഷത വഹിച്ച ഇഫ്താർ സംഗമത്തിന് ജനറൽ സിക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ സ്വാഗതവും ട്രഷറർ ഖലീൽ കിടാരൻ നന്ദിയും പറഞ്ഞു. മുഹമ്മദ് ഫസീഷ് എം, മനോജ് കുമാർ എം സി, ജംഷീദ് സി ഒ ടി, വികാസ്, നൗഫൽ പയേരി, ഫൈസൽ, അബ്ദുൽ ജലീൽ പി. ഒ, മുഷ്താഖ്, മുഹമ്മദ് നജീബ്, അബ്ദുൽ റഷീദ് എം പി, എന്നിവർ നേതൃത്വം നൽകി.
വി .എം .സത്യൻ അന്തരിച്ചു
കിടാരൻകുന്ന് ചവോക്കുന്നിൽ വട്ടക്കണ്ടി ഹൗസിൽ വി എം സത്യൻ (52) അന്തരിച്ചു.
ഭാര്യ : ഷെറി.
സഹോദരങ്ങൾ : ബാബു വി എം, പരേതരായ രതി, സുരൻ, പവിത്രൻ.
ഇഫ്താർ സംഗമം നടത്തി
ന്യൂമാഹി: ഹിറ സോഷ്യൽ സെൻ്റർ ന്യൂ മാഹി ഇഫ്താർ സംഗമം നടത്തി. ഇ.കെ.റഷീദ് ഉദ്ഘാടനം ചെയ്തു. പി.കെ.വി. സാലിഹ് അധ്യക്ഷത വഹിച്ചു. പള്ളിയൻ പ്രമോദ്, എം.എ കൃഷ്ണൻ, അശോകന്‍ അങ്ങാടിപ്പുറത്ത് എന്നിവർ പ്രസംഗിച്ചു. സാലിഹ് മുസ്തഫ,
അബ്ദുള്‍ റഹൂഫ്,
തൽഹത്ത് എന്നിവർ നേതൃത്വം നൽകി.
സൗഹൃദ ഇഫ്താർ ശ്രദ്ധേയമായി.
പുന്നോൽ. ജമാഅത്തെ ഇസ്‌ലാമി പുന്നോൽ ഘടകം സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ ശ്രദ്ധേയമായി. വ്യത്യസ്ത മത വിഭാഗങ്ങളിൽ പെട്ട നൂറോളം പേർ സംബന്ധിച്ച സൗഹൃദ ഇഫ്താർ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ എച്ച്.എം. ബിജോയ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. നാടക രചയിതാവ് സുനിൽ കാവുംഭാഗം, എറണാകുളം ജില്ലാ അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസർ ആനന്ദ്, എൽ ഐ സി ഓഫീസർ പ്രസാദ് , റിട്ടയർഡ് മേജർ ഹരീന്ദ്രനാഥ്, ദിലീപ് മാസ്റ്റർ, സിസ്റ്റർ ദിവ്യ, ഐഡിയൽ സ്കൂൾ പ്രിൻസിപ്പാൾ വി ശ്രീജ, എം പി രാഖി ടീച്ചർ, നിഹാരിക, സഞ്ജുന ടീച്ചർ, ദിവ്യ, മനോജ്, തുടങ്ങിയവർ സംസാരിച്ചു. പാർവണ മനോജ് ഗാനം ആലപിച്ചു. പി എം അബ്ദുൽ നാസിർ അധ്യക്ഷത വഹിച്ചു. ബി മുഹമ്മദ് ഇർഷാദ് സ്വാഗതം ആശംസിച്ചു. ധ്യാൻ നന്ദി രേഖപ്പെടുത്തി. പി സി അബ്ദുൽ റഹിമാൻ നമസ്കാരത്തിനു നേതൃത്വo നൽകി.
അനുസ്മരണം നടത്തി
മാഹി ഗവ.ജനറൽ ആശുപത്രിയിലെ ജീവനകാരി ഡ്രസർ ടി.കെ.പ്രീതയുടെ അകാല നിര്യാണത്തിൽ ഗവ:ഹോസ്പിറ്റൽ എപ്പോയിസ് അസോസിയേഷൻ അനുശോചിച്ചു. പ്രസിഡൻ്റ് കവിത പറമ്മേൽ അധ്യക്ഷത വഹിച്ചു. കെ.എം.പവിത്രൻ, കെ.അജിതകുമാരി, ബ്രമാവതി, പി.പി.സീസൺ, വി.പി.മുബാസ്, എൻ.മോഹനൻ സംസാരിച്ചു.
ഇ.എൻ.ശ്രീധരൻ ആചാരി
അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
മാഹി മേഖലാ അഖില ഭാരതീയ വിശ്വകർമ്മ മഹാസഭയുടെ സ്ഥാപക സിക്രട്ടറി ഇ.എൻ.ശ്രീധരൻ ആചാരിയുടെ എഴാം ചരമ വാർഷികദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ സമ്മേളനം ഇ.എൻ.അനിൽ ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അങ്ങാടിപ്പുറത്ത് അശോകൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.പ്രജിത്ത്, എ.രാജേന്ദ്രൻ, സജീഷ്.കെ.പി. കണ്ടിയിൽ മധു സംസാരിച്ചു. പുഷ്പാർച്ചനയ്ക്ക് രമ്യാ സജീഷ്, നിഖിലാ രാജേഷ്, ബിന്ദു.കെ,
റിന.കെ എന്നിവർ നേതൃത്വം നൽകി
മാഹി പൊതുമരാമത്ത്: എഞ്ചിനിയർ സലീമിന് യാത്രയയപ്പ് നൽകി
മാഹി പൊതുമരാമത്ത് വകുപ്പിൽ 39 വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം വിരമിച്ച അസിസ്റ്റന്റ് എഞ്ചിനിയർ കെ.സി.അബ്ദുൾ സലീമിന് യാത്രയയപ്പ് നൽകി. സർവീസിന്റെ തുടക്ക കാലത്ത് പുതുച്ചേരി പാസിക്ക്, കൃഷി വകുപ്പ്, മാഹി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലായിരുന്നു ജോലി ചെയ്തത്. 2006 മുതൽ മാഹി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ജൂനിയർ എൻജീനിയറായും 2015 മുതൽ ബിൽഡിംഗ്സ് വിഭാഗം ജൂനിയർ എൻജീനിയറായും ജോലി ചെയ്ത സലിം ബിൽഡിംഗ്സ് വിഭാഗം അസിസ്റ്റൻറ് എൻജീനിയറായിട്ടാണ് വിരമിച്ചത്. മാഹിയിലെ റോഡുകളുടെയും കെട്ടിടങ്ങളുടെയും വികസനത്തിന് മാതൃകാപരമായി നേതൃത്വം നൽകിയ എഞ്ചിനിയർ അബ്ദുൾ സലീമിന് സുഹൃത്തുക്കളും ബന്ധുക്കളും അഭ്യുദയ കാംക്ഷികളും ചേർന്ന് മാഹിയിലെ കരിയാടൻ ബംഗ്ളാവിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. യാത്രയയപ്പ് ചടങ്ങ് മാഹി കോളേജ് പ്രിൻസിപ്പൽ ഡോ.കെ.കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജീനിയർ തുളസിംഗം, ഹെൽത്ത് ഡെ.ഡയറക്ടർ ഡോ.ഇസ്ഹാഖ്, ചീഫ് എഡ്യുക്കേഷനൽ ഓഫീസർ തനൂജ, വൈദ്യുതി വകുപ്പ് അസിസ്റ്റൻറ് എൻജീനിയർ വിനോദ്, കാലിക്കറ്റ് യൂണിവേർസിറ്റി സെനറ്റംഗം ഹാഷിർ അലി, മുൻ ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ ദേശീയ പ്രസിഡണ്ട് ഡോ.എം.സി.മോഹൻ, മുൻ റൂഡ് സെറ്റ് ഡയറക്ടർ സി.വി.ജയചന്ദ്രൻ, മുൻ നോർപ ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി, ഫെഡറേഷൻ ഓഫ് സർവീസ് അസോസിയേഷൻ സെക്രട്ടറി ശ്രീകുമാർഭാനു, എം.ആർ.എഫ്.ടി പ്രസിഡണ്ട് എ.കെ.സക്കരിയ, യംഗ്സ്റ്റേർസ് തലശ്ശേരി സെക്രട്ടറി മുഹമ്മദ് നിസാർ, വേക്ക് കണ്ണൂർ സ്ഥാപക പ്രസിഡണ്ട് അബ്ദുൾ കാദർ പനക്കാട്ട്, സാമൂഹ്യ പ്രവർത്തകൻ ഹിഷാം ഹസ്സൻ, മയ്യഴികൂട്ടം ജനറൽ സെക്രട്ടറി ജിനോസ് ബഷീർ, പുതുച്ചേരി പൊതുമരാമത്ത് വകുപ്പ് മുൻ അസിസ്റ്റന്റ് എൻജീനിയർ ദേവദോസ്സ്, എൻ.ഗോപിനാഥ്, . അഷീൻ പനക്കാട്ട്, ഫാറൂക്ക്.കെ.സി സംസാരിച്ചു.
വരവർണ്ണങ്ങളിൽ നീരാടിയ മനസ്സ് എഞ്ചിനിയറിങ്ങിൽ ഒന്നാമതെത്തി.
മാഹി : വരവർണ്ണങ്ങളുടെ ചിറക് വിരിച്ച്, കണക്കിന്റെ ലോകത്ത് അനുധാവനം ചെയ്ത് ആശ്രയ എസ്. പ്രശാന്ത് മാഹി വൈദ്യുതി വകുപ്പിൽ എഞ്ചിനീയറായി; മയ്യഴിക്കാരുടെ അഭിമാനവും ചാലക്കരയുടെ സ്വകാര്യ അഹങ്കാരവുമായി. കുഞ്ഞുനാളിലെ പങ്കെടുത്ത കലോത്സവങ്ങളിലും,
ജില്ലാ സംസ്ഥാനതല മത്സരങ്ങളിലുമെല്ലാം ചിത്രരചനയിൽ ഒന്നാം സ്ഥാനവും സ്വർണ്ണമെഡലുകളുമെല്ലാം വാരിക്കൂട്ടിയ ഈ കലാകാരി തന്റെ പ്രൊഫണൽ എഞ്ചിനീയറിംഗാണെന്ന് കണ്ടെത്തുകയായിരുന്നു.
പിതാവ് സുനിൽ പ്രശാന്ത് മാഹി പൊലീസിൽ എസ്.ഐ.യാണ്. ,അമ്മ റാണി ചാലക്കരസെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപികയാണ്. , ചിത്രകാരി കൂടിയായ സഹോദരി അദ്വയ എസ് പ്രശാന്ത് മാംഗ്ലൂരിൽഉപരിപഠനം നടത്തുകയാണ്. ഇവർ നേടിയ മെഡലുകളും പുരസ്ക്കാരങ്ങളും വീടിന്റെ അലമാരകളെ അലങ്കരിക്കുമ്പോൾ, പല മീഡിയകളിൽ വരച്ച വർണ്ണ ചിത്രങ്ങൾ കൊണ്ട് വീട് തന്നെ ഒരു ചിത്രകൂടമായി മാറിയിരിക്കുകയാണ്.
ചാലക്കര ദേശം പ്രവർത്തകർ വീട്ടിലെത്തി ആശ്രയയെ ഉപഹാരവും പൊന്നാടയും നൽകി അനുമോദിച്ചു. കെ.പി. വത്സൻ, കെ.ചിത്രൻ, പയറ്റ അരവിന്ദൻ , ചാലക്കര പുരുഷു, അഞ്ചരക്കണ്ടി ഗംഗാധരൻ, എ.പി. പവിത്രൻ കെ.സുമ, ഹസീന നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








