ജഗന്നാഥ ക്ഷേത്രം അസാധാരണ വികസനം കൈവരിച്ചു: സ്പീക്കർ എ.എൻ. ഷംസീർ

ജഗന്നാഥ ക്ഷേത്രം അസാധാരണ വികസനം കൈവരിച്ചു: സ്പീക്കർ എ.എൻ. ഷംസീർ
ജഗന്നാഥ ക്ഷേത്രം അസാധാരണ വികസനം കൈവരിച്ചു: സ്പീക്കർ എ.എൻ. ഷംസീർ
Share  
2026 Mar 01, 11:59 PM

തലശ്ശേരി: ശ്രീനാരായണ അന്താരാഷ്ട്ര മ്യൂസിയ നിർമ്മാണമുൾപ്പടെ

20 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തി വരികയാണെന്ന് സ്പീക്കർ എ എൻ ഷംസിർ അഭിപ്രായപ്പെട്ടു.

വൈവിധ്യമാർന്ന ഇതര പദ്ധതികളുടെ പണി അതിവേഗം പൂർത്തീകരിച്ചു വരികയാണ്. പല മത സാരവുമേകമെന്നും, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ലോകത്തെ ഉദ്ബോധിപ്പിച്ച ലോക ഗുരു ശ്രീനാരായണ ഗുരു മാത്രമാണ്. എല്ലാ മതങ്ങളേയും പഠിക്കാൻ നമുക്കാവണം. ശ്രീനാരായണ ഗുരുദർശനമുൾക്കൊണ്ട ഒരാൾക്കും വർഗ്ഗീയവാദിയാകാനാവില്ല. നവോത്ഥാന ചിന്തകളിൽ നിന്ന് പിറകോട്ട്പോയതാണ് സർവ്വ പ്രശ്നങ്ങൾക്കും കാരണമാകുന്നത്. മതനിരപേക്ഷത പ്രചരിപ്പിക്കാനാണ് ഗുരു സർവ്വമത സമ്മേളനം വിളിച്ചത്. 

ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്നസാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ .

മതം വേണ്ട എന്നല്ല, മനുഷ്യൻ നന്നായാൽ മതി എന്നാണ് ഗുരു ലോകത്തോട് പറഞ്ഞതെന്ന് ശിവഗിരി മഠത്തിലെ സ്വാമി അവ്യയാനന്ദ പറഞ്ഞു..

ശ്രീനാരായണഗുരുവിന്റെ മതാതീത സങ്കൽപ്പം എന്ന വിഷയത്തിൽ .

ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച്സംസാരിക്കുകയായിരുന്നു സ്വാമികൾ .

ശ്രീനാരായണ സന്ദേശ പ്രചാരണത്തിന് ഒരു ജീവിതകാലം മുഴുവൻ നടത്തിയ സമഗ്ര സംഭാവനകളെ മുൻ നിർത്തി ടി.വി. വസുമിത്രൻ എഞ്ചിനീയറെ സ്വാമി അവ്യയാനന്ദ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു.ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ,

സുപ്രീം കോടതി അഭിഭാഷകൻ മോഹൻ ഗോപാൽ, ടി.സി. ബിജു, രവീന്ദ്രൻ പൊയിലൂർ സംസാരിച്ചു. ഡയറക്ടർമാരായ സി. ഗോപാലൻ സ്വാഗതവും, കെ.കെ.പ്രേമൻ നന്ദിയും പറഞ്ഞു.

ഇന്ന് 6.30 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം മുൻ ഗോവ ഗവർണ്ണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യഭാഷണം നടത്തും. ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസ്സാർ അഹമ്മദ് മുഖ്യാതിഥിയായിരിക്കും.


ചിത്രവിവരണം: സ്പീക്കർ അഡ്വ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു.

jng

ടി.വി. വസുമിത്രൻ എഞ്ചിനീയർക്ക് ജഗന്നാഥ ക്ഷേത്രത്തിന്റെ

ശ്രേഷ്ഠാദരം


തലശ്ശേരി:ഗുരുദേവ ദർശനങ്ങളെ ആഴത്തിൽ പഠിക്കുകയും, അവ തനിക്ക് ചുറ്റിലുമുള്ള സമൂഹത്തിലേക്ക്,പ്രസരിപ്പിക്കുകയും,ചെയ്യുന്ന ടി.വി. വസുമിത്രൻ എഞ്ചിനീയറെ ജഗന്നാഥക്ഷേത്ര ഭരണ സമിതി ശ്രേഷ്ഠമായ ചടങ്ങിൽ ആദരിച്ചു.

 ജഗന്നാഥ ക്ഷേത്രത്തിന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ വികാസത്തിന് ഒരു നിയോഗം പോലെ, വ്രതമെടുത്ത് വേല ചെയ്യുന്ന ഗുരുദേവ ദാസനാണ്, എഞ്ചിനീയർ ടി.വി. വസുമിത്രൻ. സാംസ്ക്കാരിക സമ്മേളനത്തിൽ സ്വാമി അവ്യയാനന്ദ ( ശിവഗിരി ) സ്നേഹാദരംസമർപ്പിച്ചു.. സംസ്കൃത പണ്ഡിതനായ വിദ്വാൻ കെ.ടി. കൃഷ്ണൻ ഗുരിക്കളുടേയും, വടക്കെയിൽ വേലാണ്ടി ദേവകിയുടെയും മകനായി ജനിച്ച വസുമിത്രൻ , നന്നെ ചെറുപ്പത്തിൽ തന്നെ ശ്രീനാരായണ ഗുരു ചിന്തകൾ നെഞ്ചേറ്റിയ കർമ്മയോഗിയാണ്. ഗുരുവിന്റെ ഒടുവിലത്തെ സന്യാസി ശിഷ്യനായ സ്വാമി ആനന്ദതീർത്ഥരുടെ ശിഷ്യത്വം സ്വീകരിച്ച ഇദ്ദേഹം ദീർഘകാലമായി പയ്യന്നൂരിൽ സ്വാമി ആനന്ദതീർത്ഥൻ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിന്റെയും, ട്രസ്റ്റിന്റേയും പ്രസിഡണ്ടാണ്. ജഗന്നാഥ ക്ഷേതവുമായി ദശകങ്ങമായി ആത്മബന്ധം പുലർത്തുന്ന ഇദ്ദേഹം ക്ഷേത്രം ശതാബ്ദി ആഘോഷകമ്മിറ്റിയുടെയും നവീകരണ കമ്മാറ്റിയുടേയും ജനറൽ കൺവീനറായിരുന്നു. ഉത്സവാഘോഷ കമ്മറ്റികളുടെ ദീർഘകാല സാരഥിയായിരുന്നു.

ഗുരുദേവന്റെ മൊഴിമുത്തുകൾ, ജഗന്നാഥ ക്ഷേത്രവും നവീകരണവും, സ്വാമി ആനന്ദതീർത്ഥൻ,: ശ്രീനാരായണ ഗുരു ജീവചരിത്രഗ്രാഫങ്ങൾ, ഗുരുവിന്റെ ഉത്തര മലബാർ സന്ദർശനചരിത്രരേഖകൾ, ഗുരുസ്വാമികളുടെ മഹാസമാധി, തലശ്ശേരിയിലെ ശ്രീനാരായണ മഠങ്ങൾ, പഞ്ചലോഹപ്രതിമ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവും നിരവധി സുവനീറുകളുടെ എഡിറ്ററുമാണ്. പ്രഭാഷണം പോലെ മധുരിതമാണ് ആനുകാലികങ്ങളിൽ അദ്ദേഹം എഴുതുന്ന ലേഖനങ്ങളും.

ഗുരുവിന്റെ അനുഗ്രഹം സിദ്ധിച്ച എഞ്ചിനീയറുടെ കുടുംബത്തിൽ കൃഷി ശാസ്ത്രജ്ഞൻ ഡോ.ടി.വി. ശ്രീനിവാസൻ , പ്രൊഫ: ടി.വി. വിശ്വനാഥൻ, ടി.വി.ശാരദാമണി,ഡോ.ടി.വി. വസുമതി എന്നിവർ സഹോദരങ്ങളാണ്. പുതുതലമുറയിൽ ഒട്ടേറെ ഡോക്ടർമാരും എഞ്ചിനീയർമാരുമുണ്ട്.


 ചിത്രവിവരണം: വസുമിത്രൻഎഞ്ചിനീയറെ ശ്രീമദ് അവ്യയാനന്ദ സ്വാമികൾ ആദരിക്കുന്നു.

capture_1772388956

ജനറൽ വർക്കേഴ്സ്‌യൂനിയൻ ന്യൂമാഹി ഡിവിഷൻ കൺവെൻഷൻ


ഈയ്യത്തുങ്കാട്, സഫ്ദർ ഹാശ്മി ഹാളിൽ ടി.പി. ഷെമീ ന്ദ്രന്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു.ജില്ലാ കമ്മിറ്റി മെമ്പർ ടി രാഘവൻ ഉദ്ഘാടനം ചെയ്തു. എസ്.കെ.വിജയൻ, ടി.എം.സുരേഷ്കുമാർ, പ്രസീന.എൻ. എന്നിവർ സംസാരിച്ചു. താഴെ പറയുന്ന ഡിമാൻഡുകൾ കൺവെൻഷൻ അംഗീകരിച്ചു.

1, ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ ആൺമക്കൾക്കും, വിവാഹധനസഹായം അനുവദിക്കുക.

2, തൊഴിലാളിവിരുദ്ധ ലേബർ കോഡ് പിൻവലിക്കുക.

3, കേന്ദ്ര സർക്കാരിൻറ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക.

whatsapp-image-2026-03-01-at-10.01.07-pm

ഏടന്നൂർ ടാഗോർ ലൈബ്രറി & റീഡിംങ്ങ് റൂം ൻ്റെ ആഭിമുഖ്യത്തിൽ വിജ്ഞാനസദസ്സും അനുമോദന സദസ്സും നടത്തി.


അനുമോദന സദസ്സ് ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു.ബാലസാഹിത്യകാരൻ ശ്രീ. പി.അജിത് മാസ്റ്റർ വിജ്ഞാന സദസ്സും ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി. പ്രീജ .കെ സമ്മാനദാനം നിർവ്വഹിച്ചു. വായനശാല പ്രസിഡൻ്റ് ശ്രീ. എസ്. കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ പ്രകാശൻ, എം. പ്രശാന്തൻ, നൗഷാദ് .കെ, കെ ജയപ്രകാശൻ, പി.പി. രഞ്ചിത്ത്, പി.പി അജയകുമാർ എന്നിവർ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിൽ നിന്ന് കൊമേഴ്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കുമാരി സ്വാതി മോഹനൻ,പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കിയ കുമാരി.ദിയ കിഷോർ ( ബോട്ടണി ), ശ്രീമതി. ശ്രീധിന എ കെ (സുവോളജി) എന്നിവരും റിപ്പബ്ലിക്ക് ദിന ക്വിസ് മത്സര വിജയികളും അനുമോദനം ഏറ്റു വാങ്ങി.

whatsapp-image-2026-03-01-at-10.01.48-pm-(1)

ഗുരുദേവ കടാക്ഷംനേടാം..

ഗുരു ചരിതമറിയാം

ശാന്തതയിൽ നീരാടം..


ചാലക്കര പുരുഷു


തലശ്ശേരി : ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ ലോക പ്രശസ്തമായ ഗുരുദേവ പഞ്ചലോഹപ്രതിമക്കും, വിശാലമായ ചിറയ്ക്കും, ഗുരുസ്മരണകൾ ത്രസിച്ചു നിൽക്കുന്ന ചെറു മ്യൂസിയത്തിനുമിടയിൽ നിർമ്മിച്ച അതി മനോഹരമായ ഉദ്യാനം, ഈ ഉത്സവക്കാലത്തെ ഏറ്റവും മനോഹരമായ കാഴ്ചയാണ്.ആദ്ധ്യാത്മികതയും, പ്രകൃതി മനോഹരമായ കാഴ്ചകളും ശാന്തതയും ഒരുപോലെ സമാഗമിച്ച കുളിരാർന്ന ഈ സ്ഥലം ഇനി സഞ്ചാരികളുടെ പറുദീസയായി മാറും.

വിശാലമായ നെൽപ്പാടത്തിന് മീതെ ചെറു കുന്നിൻ ചെരിവിലുള്ള ഹരിതാഭമായ ഈ ഉദ്യാനത്തിലിരുന്നാൽ, വയലുകൾക്കപ്പുറം ട്രെയിനുകൾ കടന്ന് പോകുന്നത് കാണാം. വൈകുന്നേരമായാൽ നൂറുകണക്കിന് തത്തകൾ പറമ്പിലെ തെങ്ങോലകളിൽ വന്നെത്തും. ക്ഷേത്രത്തിൽ ദശകങ്ങളായി നിലനിൽക്കുന്ന നൂറു കണക്കിന് പ്രാവുകൾക്കുള്ള ആധുനീക സൗകര്യമുള്ള വിശാലമായ ആകാശക്കൂടും ഇതിനോട്ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.

 ചിറയോട് ചേർന്ന് സാംസ്കാരിക ചർച്ചകൾക്കും വിശ്രമത്തിനും പൂച്ചെടികളും അലങ്കാരദീപങ്ങളുമുള്ള

 ഈ ഉദ്യാനം ഉപയുക്തമാകുമെന്ന് ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ..കെ. സത്യൻ പറഞ്ഞു.

ശില്പ കൗതുകത്തോടെ നിർമ്മിക്കപ്പെട്ട വിശാലമായ പുൽത്തട്ട് 'കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ശില്പങ്ങൾ നിർമ്മിച്ച പ്രശസ്ത ശിൽപി ഗുരുകുലം ബാബുവാണ് രൂപകൽപ്പന ചെയ്തത്. ശില്പവും പുൽത്തകിടിയും ഉത്സവ പ്രേമികളെ വല്ലാതെ ആകർഷിക്കുകയാണ്..പുൽ തകിടിയിലെ ചെറു ജലാശയത്തിനിന്നരികെ കിടക്കുന്ന കുതിരയിരിപ്പിടത്തോട് ചേർന്നുള്ള സിംഹാ കാരരവും 'വാട്ടർ പോണ്ടിനോട് ചേർന്ന് കഥ പറയുന്ന ആമയിരിപ്പിടവും ശിൽപ ചാരുത പകരുന്നു.



ചിത്രവിവരണം: ഗുരു പ്രതിമ മണ്ഡപത്തിന്നടുത്ത് നിർമ്മിച്ച പ്രകൃതി സൗഹൃദ ഉദ്യാനം

whatsapp-image-2026-03-01-at-10.02.24-pm

നാടക് തലശ്ശേരി മേഖല പ്രസിഡണ്ട് എൻ.ധനഞ്ജയൻ

whatsapp-image-2026-03-01-at-10.02.25-pm-(1)

നാടക് തലശ്ശേരി മേഖല സിക്രട്ടറി ബാലകൃഷ്ണൻ കതിരൂർ .

capture_1772389369

കൂത്ത് പറമ്പ് മാറോളി ഘട്ടിൽ നടന്ന നാടക് തലശ്ശേരി മേഖലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻ സിപ്പൽ ചെയർമാൻ. വി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു.അതോടൊപ്പം നാടക പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. അതിൽ ഒരാളായി ഞാനും ഉണ്ടായിരുന്നു

അനുശോചനം 

തിരുവങ്ങാട് പ്രദേശത്തെ പൊതുസാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറിയുടെ വൈസ് പ്രസിഡണ്ടുമായിരുന്ന മാറോളി രാഘവൻ്റെ നിര്യാണത്തിൽ സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറി പ്രവർത്തക സമിതി യോഗം അനുശോചനം രേഖപ്പെടുത്തി. കെ.കെ.മാരാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.അശോക് കുമാർ, കെ.എസ്.നമ്പീശൻ, പി.ജയരാജൻ, പി.കെ.ആശ എന്നിവർ സംസാരിച്ചു.

സെക്രട്ടറി സീതാനാഥ് സ്വാഗതവും പി.മനോജ് കുമാർ നന്ദിയും രേഖപ്പെടുത്തി.

capture_1772389488

മാഹി ആശുപത്രിയിൽ പുതിയ കെട്ടിട പദ്ധതി പുനരുജ്ജീവനം: പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു


മാഹി: മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണ പദ്ധതി പുനരുജ്ജീവന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. പുതുച്ചേരിയിൽ നിന്നാണ് രാവിലെ ഉദ്ഘാടനം നിർവഹിച്ചത്.

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും മാഹിയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ കെട്ടിടം നിലവിൽ വന്നാൽ വിവിധ വിഭാഗങ്ങൾ കൂടുതൽ ആധുനിക രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ചടങ്ങിൽ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ K. കൈലാസനാതഥൻ , മുഖ്യമന്ത്രി N. രംഗസ്വാമി , പൊതുമരാമത്ത് മന്ത്രി K. ലക്ഷ്മിനാരായണൻ , എംപിമാരായ S. സെൽവഗണപതി , V. വൈഥിലിഗം എന്നിവർ പങ്കെടുത്തു.

മാഹിയിൽ നടന്ന പ്രാദേശിക ചടങ്ങിൽ എം.എൽ.എ രമേശ്‌ പറമ്പത്ത്,റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ , മാഹി ഗവ. ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇഷ്ഹാക്ക്, അസിസ്റ്റന്റ് ഡയറക്ടർ ഡോ. പി.പി. ബിജു, ഡോ. വി.പി. ശ്രീജിത്ത്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ തനികാജലം, ജൂനിയർ എഞ്ചിനീയർമാരായ ദിനേഷ്, പി. പ്രശാന്ത്, പി.പി. രാജേഷ്, കെ.പി. പ്രഭാകരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പദ്ധതി പുനരുജ്ജീവനത്തോടെ മാഹി മേഖലയിലെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്ന് ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു.

whatsapp-image-2026-03-01-at-10.04.00-pm-(1)

5000 കോടി വികസനപ്പാതയ്ക്ക് തുടക്കം” – പുതുച്ചേരിയിൽ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം


പുതുച്ചേരി: നരേന്ദ്ര മോദി പുതുച്ചേരിയിലെത്തിയപ്പോൾ N. രംഗസ്വാമി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി

വിജ്ഞാന വികസന സദസ്സ്

കവിയൂർ രാജൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ വിജ്ഞാന വികസന സദസ്സ്‌ നടന്നു.

 . ടി.ടി.കെ ശശി യുടെ അധ്യക്ഷതയിൽ തലശ്ശേരി നഗരസഭ കൺസിലറു താലൂക്ക് ലൈബ്രറി കൗസിൽ അംഗവുമായ ബ്രിജേഷ്  മുഖ്യ പ്രഭാഷണം നടത്തി. കെ.കെ.കുഞ്ഞൻ മാസ്റ്ററുടെ പുസ്തക പ്രകാശനവും നടന്നു.

സി.മോഹനൻ സ്വാഗതവും സി.എച്ച് പ്രദീപ് നന്ദിയും പറഞ്ഞു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles