ജനാഭിലാഷത്തിൻ്റെ നാൾവഴികളിലേക്ക് ഒരു തിരനോട്ടം :ചാലക്കര പുരുഷു

ജനാഭിലാഷത്തിൻ്റെ നാൾവഴികളിലേക്ക് ഒരു തിരനോട്ടം :ചാലക്കര പുരുഷു
ജനാഭിലാഷത്തിൻ്റെ നാൾവഴികളിലേക്ക് ഒരു തിരനോട്ടം :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Feb 26, 08:54 PM

തന്നെ പെറ്റു വളർത്തിയ സമൂഹത്തിൻ്റെ മോചനത്തിന് ആക്കം കൂട്ടുന്നതിന് വേണ്ടി ജനപക്ഷത്ത് നിലയുറപ്പിച്ച് 'ഭരണ സിരാ കേന്ദ്രങ്ങളിലും, പരമോന്നത നീതിപീഠത്തിന് മുന്നിലും നിരന്തരം പോരാടുന്ന ഒരു മനുഷ്യൻ മയ്യഴിയിലുണ്ട്. അഡ്വ: ടി.അശോക് കുമാർ എന്ന പേര് ഇന്ന് ഒരു വ്യക്തിയുടെ നാമമല്ല. ഒരു നാടിൻ്റെ പ്രതീകവും, പ്രതീക്ഷയും, വികാരവുമാണ്.

നന്മ ആര് ചെയ്താലും അംഗീകരിക്കാനും, തിൻമ ചെയ്തത് സ്വന്തക്കാരാണെങ്കിൽ പോലും ശക്തിയുക്തം വിമർശിക്കാനും, നീതിനിഷേധം ആര് നടത്തിയാലും താൻ ധരിച്ച കറുത്ത കോട്ടിൻ്റെ വിശുദ്ധിക്ക് ഒരു ചെറു കളങ്കം പോലും വീഴാത്ത വിധം നിയമസംരക്ഷണത്തിനായി ഏതറ്റം വരെ സ്വന്തം കൈയ്യിൽ നിന്ന് പണം ചിലവഴിച്ച് പോകാനും, പുതു തലമുറയെ വിദ്യാഭ്യാസ -കലാ-കായിക - കാർഷിക മേഖലകളിൽ പരിപോഷിപ്പിക്കാനും ഇദ്ദേഹം കാണിക്കുന്ന ഔത്സുക്യം ആരേയും വിസ്മയിപ്പിക്കും. കർത്തവ്യനിർവ്വഹണത്തിനുമപ്പുറം, അത് കൊട്ടിഘോഷിക്കാനോ ഊറ്റം കൊള്ളാനോ ഈ മനുഷ്യനെ കിട്ടില്ല. ജന സേവനം ജീവിത നിയോഗമായിക്കാണുന്ന ഈ അഭിഭാഷകന് പ്രഖ്യാപിത ശത്രുക്കളോ, മിത്രങ്ങളോ ഇല്ല. എല്ലാവരേയും ഒരു പോലെ കാണാനുള്ള മതേതര -രാഷ്ട്രീയ മനസ്സ് എന്നും ഈ മനുഷ്യൻകൊണ്ടു നടന്നു. മത-രാഷ്ട്രീയ ചിന്തകൾക്കുമപ്പുറം ഉദാത്തമായ മനുഷ്യസ്നേഹത്തിൽ ഊന്നി നിന്നുള്ള ഇദ്ദേഹത്തിൻ്റെ ഇടപെടലുകളിൽ സമർത്ഥനായ ഒരു രാഷട്രീയ മീമാംസകൻ്റെ മായികമായ സമീപനം കാണാം. ഫുട്ബാൾ കളിക്കളങ്ങളിൽ സ്പോട്സ് മേൻ സ്പിരിറ്റിൻ്റെ വശ്യത കാണാം.കോടതി മുറികളിൽ വാക്കുകളുടെ മൂർച്ച പ്രകടമാണ്. കൃഷിയിടങ്ങളിലാവട്ടെ, ഹരിതാഭമായ ഒരു മനസ്സിൻ്റെ കളിർമ്മ ദർശിക്കാം. സമരപഥങ്ങളിലാവട്ടെ പോരാട്ടങ്ങളുടെ കരുത്തും, സംഘാടക ൻ്റെ അസാധാരണമായ മെയ് വഴക്കവും കാണാം. അവശ ജനവിഭാഗങ്ങളോടുള്ള സഹജീവി സ്നേഹം പ്രായത്തിനുമപ്പുറം ഇരുത്തംവന്ന കർമ്മയോഗിയുടെ നിരയിലേക്ക് ഈ മനുഷ്യനെ ഉയർത്തി നിർത്തുന്നു.

ഗതകാല മയ്യഴിയുടെ ചരിത്ര വീഥികളിലൂടെ നടത്തിയ തീർത്ഥയാത്ര പോലെ വിശുദ്ധമായ ഓർമ്മകളും, അനുഭവസാക്ഷ്യങ്ങളും ഈ മനുഷ്യൻ നിറമാർന്ന മഷിയിൽ ഈ പൊതുപ്രവർത്തകൻ എഴുതി വെച്ചിരിക്കുന്നു. മയ്യഴിയുടെ മുൻകാല ചരിത്ര പുസ്തകങ്ങൾ പലതും രചിക്കപ്പെട്ടത് ഏകമുഖ കാഴ്ചപ്പാടിലൂടെയാണെന്ന് പറയാം. ആഴത്തിലുള്ള വായനയും, ചരിത്രാന്വേഷണങ്ങളും, തീഷ്ണമായ അനുഭവസാക്ഷ്യങ്ങളും, പക്ഷം ചേരാതെയുള്ള സാക്ഷ്യപ്പെടുത്തലുകളുമെല്ലാം ചേർന്ന് ടി.അശോക് കുമാറിനെ, ചരിത്രാന്വേഷണ വഴികളിലെ വെളിച്ചം പകരുന്ന വിളക്ക് മാടമായി മാറ്റിയിരിക്കുന്നു.


നീതിയുടെ, മൗലികാവകാശങ്ങളുടെ, വാതിലുകൾ എവിടെയൊക്കെ കൊട്ടിയടക്കപ്പെടുന്നുവോ, അവിടെയൊക്കെ നീതിയുടെ കാവലാളായി കറുത്ത ഗൗണിട്ട ഈ മനുഷ്യനുമുണ്ടാകും. രാഷ്ട്രീയക്കാരും, ഭരണകൂടവും എതിർ വശത്ത് നിൽക്കുമ്പോഴും, പരമോന്നത കോടതിയിലടക്കം ദശകങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ മയ്യഴിക്കാർക്കായി അദ്ദേഹം നേടിയെടുത്ത ചരിത്ര വിധികൾ മയ്യഴിയുടെ സാമുഹ്യ ജീവിതത്തിന് ഈ മനുഷ്യൻ സമർപ്പിച്ച സുവർണ്ണ സമ്മാനങ്ങളാണ്.


വിഷയമെന്തായാലും, കഠിനമായ പഠനത്തിലൂടെ അതിൻറെ ആത്മാവ് തൊടുംവിധമുള്ള അവ തരണം, കോടതിക്കകത്തും പുറ ത്തും തളരാതെ പോരാടാനുള്ള നിശ്ചയദാർഢ്യം, മാറുന്ന കാലത്തോടൊപ്പം, അപ്ഡേറ്റ് ചെയ്യപ്പെടുന്ന മനസ്സും മസ്തിഷ്ക്കവും. അരുക് വൽക്കരിക്കപ്പെട്ടവരോടുള്ള സഹാനുഭൂതി.. ഇതൊക്കെയാണ് ഈ ജനകീയ അഭിഭാഷകനെ നാടിൻ്റെ പ്രിയങ്കരനാക്കുന്നത്.


മയ്യഴിയുടെ ചരിത്രമറിയാനാഗ്ര ഹിക്കുന്നവർ, മറ്റെങ്ങും പോകണ്ട. വക്കീലിന്റെ വീടിനോട് ചേർന്നുള്ള മ്യൂസിയത്തിൽ കയറിയാൽ മതി. പോയ കാലങ്ങളുടെ ശേഷിപ്പുകളത്രയും ശേഖരിച്ചു വെച്ചിരിക്കുകയാണിവിടെ.

മയ്യഴിയിലെ കാർഷിക മേഖല പരിപോഷിപ്പിക്കുന്നതിന് പലവിധ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നത് വർഷങ്ങളായി ഈ കർഷക മനസ്സിൻ്റെ ആത്മനിർവൃതിയാണ്. ത ൻ്റെ വീട്ടിലേക്കുള്ള വഴിയായ മാഹി റെയിൽവെ സ്റ്റേഷൻ റോ ഡിൻറെ ഇരുവശങ്ങളിലും വർ ണ്ണപുഷ്പങ്ങൾ എന്നും പൂത്തുലയുന്ന ചെടികൾ വെച്ചുപിടിപ്പിക്കുകയും, വർഷങ്ങളായി അവയെ പരിപാലിക്കുകയും ചെയ്തത് ഈ പ്രകൃതി സ്നേഹിയുടെ വിനോദമാണ്.


മയ്യഴി കളിക്കളമായ 'പ്ലാസ്‌ദ് ആംസി'ലും, ഇൻഡോർ സ്റ്റേഡി യത്തിലും ഉയരുന്ന ആരവങ്ങളിൽ ഈ മനുഷ്യൻ്റെ ശബ്ദവും കേൾക്കാം. കഴിഞ്ഞ നിരവധി വർഷങ്ങളായി മയ്യഴി മൈതാനത്ത് തുടർച്ചയായി കുട്ടികൾക്കായി നടത്തി വരുന്ന സൗജന്യ ഫുട്ബാൾ പരി ശീലനക്കളരിയുടേയും, സുധാക രൻ മാസ്റ്റർ ഫുട്ബാൾ അക്കാദ മിയുടേയും അമരക്കാരനാണ് കാ ൽപ്പന്തുകളിയുടെ ഉപാസകനും, സംഘാടകനുമായ ഈ ഫുട്ബാ ൾ താരം. പതിവ് സൈക്കിൾ സവാരിക്കാരുടെ ഗ്രൂപ്പായ കെവലിയേർസിൻ്റെ ലീഡറും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അത്താണിയുമാണ് ഈ മനുഷ്യ സ്നേഹി.'


കേരളത്തിലെയും, പോണ്ടിച്ചേരിയിലെയും. മിക്കവാറും എല്ലാ നേതാക്കളുമായുംഭരണ കർത്താക്കളുമായും ആത്മ ബന്ധം പുലർത്തുന്ന അദ്ദേഹം, പിറന്ന നാടിൻറെ നന്മകൾക്ക് വേണ്ടി അവ പ്രയോജനപെടുത്താനും മറക്കാറില്ല.


മുപ്പത്തിയെട്ടു വർഷമായി തദ്ദേ ശ സ്ഥാപനങ്ങളിലേക്ക് 'തിരഞ്ഞെടുപ്പ് നടത്താത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി പുതുച്ചേരി മാറിയപ്പോൾ, 2006ൽ മുനിസിപ്പാൽ" തിരഞ്ഞടുപ്പ് നടത്താൻ സുപ്രീം കോടതി വിധിയിലൂടെ സാധിച്ചതും,, ഇന്നിപ്പോൾ കാലാവധി കഴിഞ്ഞ് പതിനാല് വർഷത്തിന് ശേഷവും പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശ സ്വ യംഭരണ തിരഞ്ഞെടുപ്പ് നടത്തിക്കിട്ടാൻ വീണ്ടും സുപ്രീം കോടതി വിധി നേടിയെടുത്തതും ചരിത്രമാണ്. തെരഞ്ഞെടുപ്പ് നടത്താതെ നീട്ടിക്കൊണ്ടു പോകുന്ന സർക്കാർ നടപടിക്കെതിരെ വീണ്ടും അദ്ദേഹം സുപ്രീം കോടതി യിൽ പോരാടുകയാണ്.


മാഹിക്ക് പുതുതായി മുൻസിഫ് കോടതി ലഭിച്ചതും, അതിലൂടെ മാഹിയിലെ പതിനാലു പേർക്ക് സർക്കാർ ജോലി ലഭ്യമാക്കിയതും,, പതിനഞ്ചു വർഷത്തിലധികം കെട്ടിക്കിടന്ന കേസ്സുകളൊക്കെ തീർപ്പാക്കാനായതും, ഉപഭോക്തൃ കോടതിയുടെ സിറ്റിങ്ങ് മാഹിക്ക് ലഭ്യമാക്കിയതും,അഞ്ച് ലക്ഷം രൂപ വരെയുള്ള കേസ് നടത്തുവാനുള്ള അധികാരംമാത്രമുണ്ടാ യിരുന്ന മാഹി കോടതിക്ക് കോടിക്കണക്കിന് രൂപയുടെ കേസ് നടത്തുവാനുമുള്ള അധികാരം നേടിയെടുത്തതും , അശോക് കുമാർ ഫയൽ ചെയ്ത പൊതുതാൽപ്പര്യ ഹർജികളിലെ വിധികളിലുടെയാണ്.


മൂന്നരപ്പതിറ്റാണ്ടുകാലമായി ത ലശ്ശേരി-മാഹി ബൈപ്പാസ് ഇരകൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കാതെ ,നൂറു കണക്കിനു കുടുംബങ്ങൾ ദുരിതക്കയത്തിലായപ്പോൾ,ചെന്നൈ ഹൈകോടതിയി ൽ നിന്നും, പ്രതിഫലത്തുകയിനത്തിൽ സർക്കാർ തീരുമാനി ച്ചതിലും 85 കോടി രൂപ അധികം ലഭ്യമാക്കാൻ കോടതി വിധിയിലൂടെ പൊരുതി നേടാൻ ഈ അഭിഭാഷകനായി. കോടതി നിർദ്ദേശപ്രകാരം തന്നെ ഡിസ്ട്രിക്ട് ലെവൽ പർച്ചേസിങ്ങ് കമ്മിറ്റിയുണ്ടാക്കാൻ അശോകൻ വക്കീലിനെ ചുമതലപ്പെടുത്തുകയും, ഭൂമി നഷ്ടപെട്ടവർക്ക് സർക്കാർ ആദ്യം അനുവദിച്ച തുകയേക്കാൾ 85 കോടി രൂപ കൂടി അനുവദിക്കപ്പെട്ടത് ന്യൂറു കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് മഹാഭാഗ്യമായി മാറുകയായിരുന്നു. 'രാജ്യത്താദ്യമായി

ഒരു മജിസ്ട്രേറ്റ് കോടതിക്ക് ഔദ്യോഗികമായി സ്വന്തമായെരു കാർ അനുവദിച്ചതും അശോക് കുമാറിൻറെ ഇടപെടൽ കൊണ്ടു തന്നെ.


പുതുച്ചേരി സംസ്ഥാനത്തുള്ള പ്രൊഫഷണൽ കോളേജുകളിൽ മാഹിക്കുണ്ടായിരുന്ന ക്വാട്ട ഇല്ലാതാക്കാൻ പോണ്ടിച്ചേരി ക്കാർ,കോടതിയിലൂടെ നീക്കമാരംഭിച്ചപ്പോൾ ആ ശ്രമം പരാജയപ്പെടുത്താനും ശക്തമായ ഇട പെടലിലൂടെ സാധിതമായി.


സാധാരണക്കാരന് നീതി ലഭ്യമാക്കാനുള്ള ലക്ഷ്യത്തോടെ അഡ്വ.പി.ശശി ചെയർമാനായി ആരംഭിച്ച രാജ്യത്തിനകത്തും പുറത്തും ശാഖകളുള്ള 'ഗ്ലോബൽ ലോസി'ൻറെ സ്ഥാപക സെക്രട്ടരിയായിരുന്ന അശോക് കുമാർ, പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടരിയായതോടെ സംഘടനയുടെ ചെയർമാനായി ' അംഗീകാരമില്ലാതെ ഫാഷൻ ഡിസൈനിങ്ങും മറ്റുമുള്ള കോഴ്സുകൾ പഠിപ്പിക്കാൻ വേണ്ടി ഒരു കോളേജ് മാഹിയിൽ തുടങ്ങിയപ്പോൾ, അതിൻ്റെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്ന് 52 കുട്ടികളുടെ ഭാവി രക്ഷിച്ചതടക്കം പറഞ്ഞാലൊടുങ്ങാത്ത നേട്ടങ്ങൾ അദ്ദേഹം നാടിനു നൽകിയിട്ടുണ്ട്.


പഠന കാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എ സോൺ കലോത്സവത്തിലും, മംഗ്ലൂർ യൂണിവേഴ്‌സിറ്റി കലോത്സ വത്തിലും നൃത്തം ചെയ്തിട്ടുള്ള സർഗ്ഗധനനായ ഭരതനാടു നർത്തകൻ കൂടിയാണ് നൃത്തം ശാസ്ത്രീയമായി പഠിച്ച ഈ കലാകാരൻ.

മാഹി ലയൺസ് ക്ലബ്ബിനെ ജനകീയമാക്കിയ പ്രസിഡൻ്റ് കൂടിയായിരുന്നു അദ്ദേഹം.പാഴായി പോകാത്ത വാക്കും, കാപട്യമില്ലാത്ത പ്രൊഫഷണൽ തന്ത്രവും, കരൾ പറിച്ച് നൽകുംവിധമുള്ള സൗഹൃദങ്ങളുമാണ് ഈ മനുഷ്യൻറെ വിജയ മന്ത്രം. ഇതോടൊപ്പം ശരിയാണെന്ന് ഉത്തമ ബോധ്യമുള്ള ഏത് കാര്യത്തിലും, ഏതറ്റം വരെ പോകാനും, പൊരുതി ജയിക്കാനുമുള്ള ചങ്കൂറ്റവും കൗശലവും നിശ്ചയദാർഢ്യവും ഈ മനുഷ്യന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്.

മൂല്യശോഷണം സമസ്ത മേഖലകളേയും ഗ്രസിച്ചിരിക്കെ, പഴമയുടെ നൻമകളെ ചേർത്തു പിടിക്കാനും, പുതുകാലത്തിനൊപ്പം മുമ്പേ പറക്കാനുമുള്ള ഈ മനുഷ്യൻ്റെ ചിന്താമണ്ഡലം വ്യക്തമാക്കുന്നതാണ് മയ്യഴിക്ക് വീണു കിട്ടിയ ഈ ചരിത്ര ഗ്രന്ഥം. നാട് ഏറെ പ്രതീക്ഷിക്കുന്ന ഈ മനുഷ്യൻ മയ്യഴിക്കാരൻ്റെ സ്വപ്നങ്ങളും, മിത്തുക്കളും, പ്രായോഗിക സഞ്ചാരപഥങ്ങളും ഒരുമിച്ച് കൊണ്ടു പോകുന്ന അസാധാരണ വ്യക്തിത്വമാണ്.ജനാഭിലാഷത്തിൻ്റെ നാൾവഴികളിലൂടെ ഇനി മയ്യഴിക്കാർക്ക് സഞ്ചരിക്കാം...

whatsapp-image-2026-02-26-at-6.38.13-pm

സുധാകരൻ മാസ്റ്റർ ഫുട്ബാൾ അക്കാദമി

whatsapp-image-2026-02-26-at-6.38.14-pm-(1)

വിതരണത്തിനായി വെച്ച പച്ചക്കറി തൈകൾ

whatsapp-image-2026-02-26-at-6.38.14-pm
whatsapp-image-2026-02-26-at-6.43.33-pm

വെള്ളം ജീവരക്തം പോലെ പ്രാധാന്യമുള്ളത്: കെ.പി.ശ്രീജിത്ത്


മാഹി: വിദ്യാർത്ഥികൾ അവരവരോട് തന്നെ സംവദിച്ചാലേ വ്യക്തി വികാസം സാദ്ധ്യമാവുകയുള്ളൂവെന്നും, ജീവരക്തം പോലെ പ്രാധാന്യമുള്ളതാണ് കുടിവെള്ളമെന്നും മാഹി നഗരസഭാ കമ്മീഷണർ പി.കെ.ശ്രീജിത്ത് അഭിപ്രായപ്പെട്ടു.

കേന്ദ്ര ഭൂഗർഭ ജല ബോർഡും, ചെന്നൈ സൗത്ത് ഈസ്റ്റേൺ കോസ്റ്റൽ റീജ്യനും റായ്പൂരിലെ രാജീവ് ഗാന്ധി ദേശീയ ഭൂഗർഭ ജല പരിശീലന ഗവേഷണ കേന്ദ്രവും സംയുക്തമായി മാഹി മഹാത്മാഗാന്ധി ഗവ: ആർട്സ് കോളജിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഭൂഗർഭ ജലവിനിയോഗത്തെ സംബന്ധിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമ്മീഷണർ

ജലവിഭവം, നദീവികസനം, ഗംഗാ നവീകരണം തുടങ്ങിയ വൻ പദ്ധതികളെക്കുറിച്ചുള്ള ത്രിതല പരിശീലന പദ്ധതിയെക്കുറിച്ച്

ചെന്നൈ റീജ്യണൽ ഡയറക്ടർ എം.ശിവകുമാർ വിശദീകരിച്ചു

പ്രിൻസിപ്പാൾ ഡോ: കെ-കെ.ശിവദാസൻ സംസാരിച്ചു. ശാസ്ത്രജ്ഞരായ സി.രജികുമാർ, ഡോ: എ. സത്യമുരുകൻ, സിംഗ ദുരൈ, ശ്രീക്കുട്ടൻ, ഡോ :കെ.എം.ഗോപിനാഥൻ, ഡോ: അനീഷ്, ഡോ:പ്രിയ ബറേലി, ചാലക്കര പുരുഷു ക്ലാസ്സെടുത്തു.


ചിത്രവിവരണം: നഗരസഭാ കമ്മീഷണർ കെ.പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2026-02-26-at-6.43.56-pm

ഭൂഗർഭ ജലവിഭവ സംരക്ഷണത്തെ അധികരിച്ച് മാഹി ഗവ: എം.ജി. കോളജ് സെമിനാർ നാളിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവിനെ ചെനൈ സൗത്ത് ഈ സ്റ്റേൺ കോസ്റ്റർ റീജ്യൻ ഡയറക്ടർ എം.ശിവകുമാർ ആദരിക്കുന്നു

whatsapp-image-2026-02-26-at-6.44.37-pm-(1)

പാറാലിൽ കോൺഗ്രസ്സ്

ഓഫീസിന് തീ വെച്ചു


ന്യു മാഹി: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ കെ.എസ് യു പ്രവർത്തകർ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാട്ടുകയും മന്ത്രിക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സി പി എം പ്രവർത്തകർ കോടിയേരി കല്ലിൽ താഴയിലെ പാറാൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ആക്രമിച്ചു. ഓടു മേഞ്ഞ ഓഫീസിന് തീവെച്ചു.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം - ഓഫീസിൻ്റെ മേൽക്കൂരയുടെ കഴുക്കോലുകൾ കത്തി നശിച്ചു.തലശ്ശേരിയിൽ നിന്നെത്തിയ അഗ്നിശമന സേന തീയണച്ചു.

  സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ കോൺഗ്രസ്സ് പ്രവർത്തകർ. കല്ലിൽത്താഴ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം നടത്തി.കെ.പി.സി.സി.മെമ്പർ രാധാകൃഷ്ണൻ മാസ്റ്റർ, ഡി.സി.സി. സെക്രട്ടറി വി.സി.പ്രസാദ് എന്നിവർ ആക്രമത്തെ അപലപിച്ചു ആക്രമികൾക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു

capture_1772126606

ഗൾഫ് പര്യടനത്തിനിടെ കഴിഞ്ഞ ദിവസം കെ.എസ് എ യിലെത്തിയ പ്രവാസി എഴുത്തുകാരൻ എം.മുകുന്ദൻ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ മയ്യഴി സ്വദേശി എഞ്ചിനീയർ അബ്ദുറഹിമാൻ വീരോളിക്കൊപ്പം.

whatsapp-image-2026-02-26-at-6.49.55-pm_1772126653

ചക്ക ഫാം ഉത്ഘാടനം ചെയ്തു . 

കതിരൂർ : മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായി തീൻമേശയിൽ എത്തിക്കാൻ ചക്ക ഫാമുമായി കതിരൂർ സർവീസ് സഹകരണ ബാങ്ക്. “കതിർ” അരി പോലെ പോലെ കതിരൂർ ബ്രാൻഡിലുള്ള ചക്ക ഉൽപ്പന്നങ്ങളും വൈകാതെ വിപണിയിൽ എത്തും. കുണ്ടൂർ മലയുടെ താഴ്വാരത്തിൽ രണ്ട് ഏക്കർ 40 സെൻറ് സ്ഥലത്ത് ആരംഭിക്കുന്ന ചക്ക ഫാമിന്റെ ഉദ്ഘാടനം ബഹു : കേരള സഹകരണ വകുപ്പ് രജിസ്ട്രാർ ഡോ: ഡി: സജിത്ത് ബാബു IAS ഉദ്ഘാടനം ചെയ്തു. വിയറ്റ്നാം സൂപ്പർ ഏർലി , കമ്പോഡിയൻ ഓറഞ്ച് ജാക്ക്, തേൻവരിക്ക എന്നീ ഇനങ്ങളുടെ 400 തൈകളാണ് ആദ്യഘട്ടത്തിൽ നടുന്നത്. സഹകരണവകുപ്പിന്റെ കുടി പിന്തുണയോടെയാണ് ചക്ക കൃഷിയിലേക്ക് കതിരൂർ ബാങ്ക് ചുവടുവെച്ചത്. ഹോർട്ടി കൾച്ചർ ഹബ്ബ് എന്ന സർക്കാർ കാഴ്ചപ്പാടിന്റെ കൂടി ഭാഗമായാണ് ചക്ക ഫാം തുടങ്ങുന്നത്. ഫാമിൽ നിന്നും നാട്ടുകാരിൽ നിന്നും ശേഖരിക്കുന്ന ചക്ക സൂക്ഷിക്കാൻ പ്രത്യേക കോൾഡ് സ്റ്റോറേജും ബാങ്ക് സജ്ജമാക്കുന്നുണ്ട്. വേനലെന്നോ മഴയെന്നോ ഭേദമില്ലാതെ ഏതു സമയത്തും ചക്ക ആവശ്യക്കാർക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കും.

jack

ചക്ക കേക്കും ചക്ക ഐസ്ക്രീം ഉൾപ്പെടെ 21 ഉൽപ്പന്നങ്ങൾ ചക്ക ഉപയോഗിച്ച് നിർമ്മിക്കാനാവും. കുണ്ടൂർ മലയിൽ നടന്ന പരിപാടി ബാങ്ക് പ്രസിഡണ്ട് ശ്രീ. ശ്രീജിത്ത് ചോയൻ അധ്യക്ഷതവഹിച്ചു. റബ്‌കോ ചെയർമാൻ കാരായി രാജൻ, സഹകരണ ജോ.രജിസ്ട്രാർ ഇൻചാർജ് ശ്രീമതി.സൈബുന്നിസ, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് കാട്ട്യത്ത് പ്രകാശൻ, ടി അനിൽ,രാജേഷ് പി ,എ കെ രമ്യ,സനിൽ പി പി, ബിജോയ് പി കെ എന്നിവർ ആശംസയും ബാങ്ക് ഡയറക്ടർ അനീഷ്കുമാർ നന്ദിയും പറഞ്ഞു

whatsapp-image-2026-02-26-at-6.42.24-pm

തലശ്ശേരി : ശ്രീ ജ്ഞാനോദയയോഗം ഡയറക്ടറായി സി പി സുധീറിനെ തെരഞ്ഞെടുത്തു. ന്യൂമാഹി ഏടന്നൂർ ശ്രീ നാരായണ മഠം പ്രസിഡണ്ടാണ്



സമഗ്രമായ അന്വേഷണം വേണമെന്ന്‌ സിപിഐ എം മാഹി മണ്ഡലം കമ്മിറ്റി


പുതുച്ചേരി സംസ്ഥാനത്തെ പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കളെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന്‌ ഫോണിൽ വിളിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന്‌ സിപിഐ എം മാഹി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

01 302പി എം കിസാൻ നിധി ലഭിക്കുന്നുണ്ടോ, സർക്കാറിന്റെ മറ്റു സഹായങ്ങൾ ലഭിക്കാറുണ്ടോ എന്നൊക്കെ ചോദിച്ചാണ്‌ ഫോൺ കോൾ. 

ഇങ്ങനെ അന്വേഷിക്കാൻ ബിജെപിയെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ. 

പിഎം കിസാൻ നിധിയിൽ നിന്ന്‌ സഹായം ലഭിക്കുന്നവരുടെ ഫോൺ വിവരങ്ങൾ ആരാണ്‌ ബിജെപിക്ക്‌ ചോർത്തി നൽകിയത്‌. 

ഗുണഭോക്താക്കളുടെ ഫോൺ നന്പറടക്കമുള്ള ഒ‍ൗദ്യോഗിക ഡാറ്റ സംസ്ഥാന സർക്കാറാണ്‌ ബിജെപിക്ക്‌ ചോർത്തി നൽകിയത്‌. ഗുണഭോക്താക്കളുടെ ഫോൺ വിവരം ബിജെപിക്ക്‌ ചോർത്തിക്കൊടുത്തതിനെ ക്കുറിച്ച്‌ സമഗ്രമായ അന്വേഷണം വേണമെന്ന്‌ സിപിഐ എം മാഹി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

whatsapp-image-2026-02-26-at-10.14.29-pm

പുതിയേടത്ത് ശിവേദ്

ഹൗസിൽ ശാരദ നിര്യാതയായി 


കോടിയേരി: പുന്നോൽ പുതിയേടത്ത് ശിവേദ് ഹൗസിൽ ശാരദ (89) അന്തരിച്ചു.

ഭർത്താവ് : പരേതനായ ടി.പി. ലക്ഷ്മണൻ.

മക്കൾ: വിനീത, വിനിൽ, വിജിത, വിഹിത, വിബിത, വിബിൽ.

മരുമക്കൾ: സീമ, ശശി, സുരേന്ദ്രൻ, ജയൻ, സന്ധ്യ, പരേതനായ ചന്ദ്രൻ.

സഹോദരങ്ങൾ: ലീല, പരേതരായ ശ്രീധരൻ, കരുണൻ.

സംസ്കാരം വെള്ളിയാഴ്ച പകൽ 11.30 ന് കണ്ടിക്കൽ നിദ്രാതീരം വാതകശ്മശാനത്തിൽ

വൈദ്യൂതി മുടങ്ങും


ഹൈട്ടെൻഷൻ ലൈനിൽ ജോലിനടക്കുന്നതിനാൽ    27 -02-2026 ന് വെള്ളിയാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന പുനത്തിൽ, ശുരുസനിധി, മാർവെൽ റോഡ്, താഴെ ചൊക്ലി, ITI 

ഡാഡിമുക്ക്,സ്പിനിംങ് മിൽ,ഇസ്ഐ എന്നി ഇസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുനേരം 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

capture_1772127184

കൊട്ടേക്കാരൻ മമ്മൂട്ടി നിര്യാതനായി

തലശ്ശേരി:കുറ്റിക്കകം നാറാണത്ത് മഹല്ലിൽ "ശമ്മാസിൽ"

പരേതരായ പെരിങ്ങളംഉമ്മർ കുട്ടി യുടെയും കോട്ടേക്കാരൻ ആസ്യയുടെയും മകൻകൊട്ടേക്കാരൻ മമ്മൂട്ടി (82) നിര്യാതനായി

ഭാര്യ: കോയന്റെ വളപ്പിൽ ജമീല

മക്കൾ:ശാഹിർ കെ.വി ,ശമീമ കെ.വി ,നിഷ കെ.വി ,നസ്റീൻ കെ.വി

ജാമാതാക്കൾ:-റസ് വീനശാജിർ,ലത്തീഫ്,ശുഹൈബ്

സഹോദരങ്ങൾ: അസീസ്, ഹാഷിം (ഇരുവരുംപരേതർ )

സത്താർ,അഷ്റഫ്, പാത്തൂട്ടി,ആയിഷ, ശരീഫ, ഷുക്കൂർ, സിദ്ദീഖ്

whatsapp-image-2026-02-22-at-4.31.03-pm


manna-new
samudra
MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles