മയ്യഴി: അഭിഭാഷകനും പൊതുപ്രവർത്തകനുമായ ടി. അശോക് കുമാർ രചിച്ച മയ്യഴി: ജനാഭിലാഷത്തിന്റെ നാൾവഴികൾ എന്ന പുസ്തകം ഫെബ്രുവരി 27ന് പ്രകാശനം ചെയ്യും. നെയ്തൽ പതിപ്പകം പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം സിക്കിം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് പ്രകാശനം ചെയ്യും.
വൈകുന്നേരം 5 മണിക്ക് ഹോട്ടൽ തീർത്ഥ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ എം. മുകുന്ദൻ പുസ്തകം ഏറ്റുവാങ്ങും. ചലച്ചിത്ര ശബ്ദകലാകാരിയും സാമൂഹ്യപ്രവർത്തകയുമായ ഭാഗ്യലക്ഷ്മി മുഖ്യപ്രഭാഷണം നടത്തും.
പുതുച്ചേരി സംസ്ഥാനത്ത് മുപ്പത്തിയെട്ട് വർഷമായി മുടങ്ങിക്കിടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൊതുതാൽപര്യഹരജിയിലൂടെ നടത്താൻ വഴിയൊരുക്കിയത് അഡ്വ. ടി. അശോക് കുമാറാണ്. മയ്യഴി ബൈപാസിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉൾപ്പെടെ മയ്യഴിയിലെ നിരവധി പൊതുപ്രശ്നങ്ങൾ മദ്രാസ് ഹൈക്കോടതി, ഇന്ത്യയുടെ സുപ്രീം കോടതി എന്നിവിടങ്ങളിൽ ഫയൽ ചെയ്ത കേസുകളിലൂടെ പരിഹരിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടങ്ങളുടെ അനുഭവങ്ങളും മയ്യഴിയുടെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലവും ആവിഷ്‌കരിക്കുന്ന കൃതിയാണ് ഈ പുസ്തകം.
അഡ്വ. എ. പി. അശോകൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നെയ്തൽ പതിപ്പകം എഡിറ്റർ ഡോ. മഹേഷ് മംഗലാട്ട് പുസ്തകപരിചയം നടത്തും. പുതുച്ചേരി മുൻ ഡപ്യൂട്ടി സ്പീക്കർ പി. കെ. സത്യാനന്ദൻ, ഡോ. വി. രാമചന്ദ്രൻ, വടക്കൻ ജനാർദ്ദനൻ എന്നിവർ ആശംസകൾ അർപ്പിക്കും. സ്വാഗതസംഘം ചെയർമാൻ അനിൽ പള്ളൂർ സ്വാഗതവും കൺവീനർ വിജേഷ് പുത്തലത്ത് നന്ദിയും പറയും.
ഇരുന്നൂറ് രൂപ വിലയുള്ള പുസ്തകം റിലീസ് ദിനത്തിൽ അമ്പത് ശതമാനം കിഴിവിൽ റിലീസ് വേദിയിലെ നെയ്തൽ പതിപ്പകത്തിന്റെ കൗണ്ടറിൽ ലഭ്യമാകും.
പത്രസമ്മേളനത്തിൽ അനിൽ പള്ളൂർ, മഹേഷ് മംഗലാട്ട്, അഡ്വ. ടി. അശോക് കുമാർ, പി. പി. റിയാസ് മാഹി, വിജേഷ് പുത്തലത്ത്, പി. കെ. വത്സരാജ് എന്നിവർ പങ്കെടുത്തു.
തേൻ വരിക്കയുടെ മാധുര്യവുമായി ജാക്ക് ഫാം ഇന്ന് തുറക്കും
:ചാലക്കര പുരുഷു
കതിരൂർ: വൈവിധ്യ വൽക്കരണം കൊണ്ട് ഒരു സഹകരണ ധനകാര്യ സ്ഥാപനത്തിന് എന്തൊക്കെ ചെയ്യാനാവുമെന്ന് രാജ്യത്തിന് മാതൃക കാട്ടിയ കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ചക്ക വിശേഷവുമായി ജനങ്ങൾക്ക് മുന്നിലെത്തുന്നു.
ഇന്ന് വൈ:4 മണിക്ക് സംസ്ഥാന സഹകരണ വകുപ്പ് രജിസ്ട്രാർ ഡോ: ഡി. സജിത്ത് ബാബു ജാക്ക് ഫാം ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ സവിശേഷതകളെയും ഗുണങ്ങളെയും കുറിച്ചുള്ള അറിവുകളെ ജനങ്ങളിലെത്തിക്കുയെന്ന ലക്ഷ്യത്തോടെയാണ് അനന്തസാധ്യതകളുള്ള ജാക്ക് ഫാം പദ്ധതി നടപ്പിലാണന്നതെന്ന് കതിരൂർ സർവീസ് ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ പറഞ്ഞു.
കേരളത്തിൽ പ്രധാനമായും രണ്ട് തരം ചക്കകളാണുള്ളത്.
നല്ല ഉറപ്പുള്ളതും മധുരമേറിയതുമായ ചുളകളുള്ളതുമായ തേൻവരിക്ക, മുട്ടം വരിക്ക എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.
പഴംചക്ക ചുളകൾ ഉറപ്പ് കുറഞ്ഞതും നാരുകൾ നിറഞ്ഞതുമായ മൃദുവായ ഇനമാണ്.
ചക്കയുടെ എല്ലാ ഭാഗങ്ങളും പ്രയോജനകരമാക്കാമെന്ന് ജാക്ക് ഫാമിലൂടെ ജനങ്ങളെ അനുഭവവേദ്യമാക്കും.
പച്ചച്ചക്ക പുഴുക്കായും കറിയായും ഉപയോഗപ്പെടുത്തും.. പഴുത്ത ചക്ക നേരിട്ടും ചക്കപ്പായസം, ചക്ക വരട്ടിയത് തുടങ്ങിയ നിരവധി വിഭവങ്ങളുമുണ്ടാക്കും. കറികളിൽ ചേർക്കാനും , ചുട്ടു കഴിക്കാനും ചക്കക്കുരു ഏറെ ഉത്തമമാണ്. ഇതിൽ ധാരാളം പ്രോട്ടീനും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ക്യാൻസർ പ്രതിരോധത്തിനടുക്കം ശേഷിയുള്ളതാണിതെന്ന് ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടുണ്ട്.
ചക്ക വറുത്തത് ( ചിപ്പസ്) കേരളത്തിലെ ഏറ്റവും പ്രശസ്തമായ ലഘുഭക്ഷണങ്ങളിൽ ഒന്നാണിന്ന്.
വിറ്റാമിൻ എ, സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ്.
ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അസിഡിറ്റി കുറയ്ക്കാനും ചക്ക സഹായിക്കുന്നു.
2018 മാർച്ചിലാണ് ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്.
മലയാളത്തിലെ 'ചക്ക' എന്ന വാക്കിൽ നിന്നാണ് പോർച്ചുഗീസ് വഴി ഇംഗ്ലീഷിലെ 'ജാക്ക്ഫ്രൂട്ട് , എന്ന പേരുണ്ടായതത്രെ.
നോമ്പ് കാലം കാരുണ്യകാലം
: രമേശ് പറമ്പത്ത്
മാഹി: നോമ്പ് കാലം സഹനത്തിന്റേയും, ത്യാഗത്തിന്റേതും മാത്രമല്ലെന്നും മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം ഉണർത്തുന്ന കാരുണ്യകാലമാണെന്നും രമേശ് പറമ്പത്ത് എം എൽ എ അഭിപ്രായപ്പെട്ടു.
മാഹി സി.എച്ച്.സെന്ററിന്റെ പതിനാലാം വാർഷികവും റംസാൻ കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാരകമായ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ധനസഹായ വിതരണവും അതോടൊപ്പം മാഹിസി എച്ച് സെന്ററിന്റെ
മൂന്ന് ആംബുലൻസുകളുടെ ഡ്രൈവർമാരെ ആദരിക്കുകയും ചെയ്തു..
പ്രായത്തെ വെല്ലുന്ന വലിയ മനസ്സുമായി സേവനരംഗത്ത് മാതൃകയായ മുഹമ്മദ് റംസാൻ എന്ന കൊച്ചു കുട്ടിയെ ചടങ്ങിൽ ആദരിച്ചു.. അഡ്വക്കേറ്റ് പി.വി.സൈനുദ്ദീൻമുഖ്യഭാഷണം നടത്തി..
സി എച്ച് സെന്റർ പ്രസിഡണ്ട് എ വി യൂസഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ടി ഇബ്രാഹിംകുട്ടി,,ബഷീർ കൈതാങ്ങ് പെരിങ്ങാടി,,ഇ കെ മുഹമ്മദലി,,ഷറഫുദ്ദീൻ അഷ്റഫി,,ചാലക്കര പുരുഷു,,കെ അലി ഹാജി,,ടി കെ ഫിറോസ്,,ടി കെ വസീം,,ഖാലിദ് കണ്ടോത്ത്,,ടിജിഇസ്മായിൽസംസാരിച്ചു..എ.വി.അൻസാർ സ്വാഗതവും,,എ വി സിദ്ദീഖ്ഹാജി നന്ദിയും പറഞ്ഞു..നംഷീർ കെ,,റസ്മിൽ സി കെ,,മുഹമ്മദ് ത്വാഹാ,,റിഷാദ് കൂടാളി,ഷക്കീർ,,സഫുവാൻ,,മുഹമ്മദ് റംസാൻ നേതൃത്വം നൽകി
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
നബീസു നിര്യാതയായി.
ന്യൂമാഹി: ചോയ്യാങ്കണ്ടി നബീസു (84) നിര്യാതയായി.
പരേതരായ പള്ളാട്ടിൽ ഉമ്മറിന്റെയും, ഉപ്പാത്തുവിന്റെയും മകളാണ്.
ഭർത്താവ്: പരേതനായ ബരക്കൂൽ അബൂബക്കർ.
മക്കൾ: ജമാൽ, കുഞ്ഞാഞ്ഞു, ബഷീർ (ബി എസ് കെ, ഇസ്നാസ്), ഇസ്മായിൽ, സുലൈഖ, സിദ്ധീഖ്,
മരുമക്കൾ: മുനീറ, ഖാലിദ് മല്ലാളി (പെരിങ്ങാടി), റലീന, സഫലീന, മുഹമ്മദലി, മഹീറ.
സഹോദരങ്ങൾ: താജുദ്ദീൻ, ഷുക്കൂർ, പരേതയായ ആസിയ.
ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : ആദിത്യ.എസ് നായർക്ക് സെഞ്ച്വറി , ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബിന് 149 റൺസ് വിജയം
തലശ്ശേരി:ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് 149 റൺസിന് കണ്ണൂർ എസ്.എൻ കോളേജിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് നിശ്ചിത 45 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 329 റൺസെടുത്തു . സീഗൾസ് ക്രിക്കറ്റ് ക്ലബിന് വേണ്ടി ആദിത്യ.എസ് നായർ 108 പന്തിൽ 119 റൺസും ജിയാൻ ദേവ്.സി 31 പന്തിൽ പുറത്താകാതെ 71 റൺസുമെടുത്തു. .മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ എസ്.എൻ കോളേജ് 40.2 ഓവറിൽ 180 റൺസിന് ഓൾ ഔട്ട് ആയി. എസ്.എൻ കോളജിനായി അമർനാഥ്.കെ 82 പന്തിൽ 50 റൺസെടുത്തു. സീഗൾസ് ക്രിക്കറ്റ് ക്ലബ്ബിനായി ആദിത്യ.എസ് നായർ 4 വിക്കറ്റ് വീഴ്ത്തി.
കളിയിലെ കേമനായി സീഗൾസ് ക്രിക്കറ്റ് ക്ലബ്ബിലെ ആദിത്യ.എസ്. നായറിനെ തെരഞ്ഞെടുത്തു.
26ന് ടെലിച്ചെറി ടൗൺ ക്രിക്കറ്റ് ക്ലബ്ബ് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും.
തൃക്കൈക്കൽ ശിവക്ഷേത്രത്തിൽ ആധാരശിലാസ്ഥാപനം ഇന്ന്
കോടിയേരി: കോടിയേരി തൃക്കൈക്കൽ ശിവ ക്ഷേത്രത്തിലെ ധ്വജത്തിന്റെ ആധാര ശിലാസ്ഥാപനം 26 ന് നടക്കും. ഏപ്രിൽ നാലിന് നടക്കുന്ന ധ്വജത്തിൻ്റെ പുന:പ്രതിഷ്ഠയുടെ ആധാരശിലാസ്ഥാപനമാണ് നടക്കുന്നത്.
ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഉച്ചയ്ക്ക് 12 നും ഒന്നിനും ഇടയിലുള്ള മുഹൂർത്തത്തിലാണ് ആധാര ശിലാസ്ഥാപനം നടക്കുക. തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കും. ഏപ്രിൽ 2 മുതൽ 10 വരെ നടക്കുന്ന ധ്വജ പ്രതിഷ്ഠ കൊടിയേറ്റ ഉത്സവത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
എം.കെ.ശശീന്ദ്രൻ നിര്യാതനായി
മേനപ്രം കുന്നുംതല ഗോവിന്ദ് നിവാസിൽ താമസിക്കും ഈസ്റ്റ് പള്ളൂർ മേപ്പിലാട്ട് താഴ കുനിയിൽ എം.കെ.ശശീന്ദ്രൻ (54) നിര്യാതനായി.(ഡ്രൈവർ, അമൃത സ്കൂൾ , പുന്നോൽ). പരേതരായ ഗോവിന്ദന്റെയും നാണിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അഭിഷേക് (ഗൾഫ്) അനുരാഗ് (ഫേഷൻ ഡിസൈനർ). സഹോദരങ്ങൾ: കുമാരൻ, ചന്ദ്രൻ, രാജൻ, പ്രഭാകരൻ, അശോകൻ, ലളിത. സംസ്കാരം നാളെ (26.2.26) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
പ്രതിഷ്ഠാ വാർഷിക മഹോത്സവവും പൊങ്കാല സമർപ്പണവും ഭക്തിസാന്ദ്രമായി
കരിയാട്: കാരിയാടിലെ ശ്രീ പട്ടേരി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി പൊങ്കാല സമർപ്പണവും നടന്നു.
ഫെബ്രുവരി 23, 24, 25 തീയതികളിലായി നടന്ന മഹോത്സവം ക്ഷേത്ര തന്ത്രി പാറോളി ഇല്ലം ബ്രഹ്മശ്രീ ഉണ്ണി തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. ശാക്തേയദയ പൂജ ക്ഷേത്ര മേൽശാന്തി കുനിയി ഇല്ലം ശിവശങ്കരൻ മൂസ്സത് നിർവഹിച്ചു.
പൊങ്കാല സമർപ്പണത്തിന് വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി ഭക്തർ പങ്കെടുത്തു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്ര തറവാട് കാരണവർ ബാലൻ പാനൂശേരി, വാഴയിൽ സുനിൽകുമാർ, കാട്ടിൽ ശശിധരൻ, എസ്. കെ. സിജേഷ്, നടുകുനിയിൽ സുധീർ ബാബു എന്നിവർ നേതൃത്വം നൽകി.
മഹോത്സവ ദിനങ്ങളിൽ പ്രത്യേക പൂജകളും ഭജനകളും, തിരുവാതിരയും കൈകൊട്ടി കളിയും അരങ്ങേറി. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് പ്രസാദ ഊട്ടും സംഘടിപ്പിച്ചു.
വാക്ക് ഫോർ പുതുച്ചേരി: പദയാത്ര 28 ന് മാഹിയിൽ
പോണ്ടിച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുച്ചേരിയിലേ 30 നിയോജക മണ്ഡലങ്ങളിലും നടന്നു വരുന്ന വോക്ക് ഫോർ പുതുച്ചേരി എന്ന പേരിലുള്ള പദയാത്ര 28 ന് മാഹിയിലും നടക്കും. മൂലക്കടവിൽ നിന്നും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പദയാത്ര 7 മണിക്ക് മാഹി പാറക്കൽ കടപ്പുറത്ത് സമാപിക്കും. മാഹി നിയോജകമണ്ഡലങ്ങളിൽ എംഎൽഎ നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തുന്ന ഈ പദയാത്രയിൽ കേന്ദ്ര സംസ്ഥാന നേതാക്കൾ പങ്കെടുക്കും പുതുച്ചേരി സംസ്ഥാനം ഭരിക്കുന്ന എൻ ആർ കോൺഗ്രസ് ബിജെപി സഖ്യം നടത്തുന്ന അഴിമതിയും സ്വജനപക്ഷപാതവും വ്യാജ മരുന്ന് നിർമ്മിച്ച ബിജെപി എൻ ആർ കോൺഗ്രസ് നേതാക്കളെ സംരക്ഷിക്കുന്ന എൻഡിഎ ഭരണവും
നമ്മുടെ രാജ്യത്ത് മതവിദ്വേഷവും വിഭാഗീയതയും വളർത്തുന്ന കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവും നാട്ടിൽ ക്രമസമാധാനം തകർക്കുന്ന ബിജെപി മാഫിയ കൊട്ടേഷൻ സംഘങ്ങളെ കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തുന്നതെന്ന് കോൺഗ്രസ്സ് നേതാക്കളായ കെ.മോഹനൻ, പി.പി.വിനോദ്, കെ.ഹരീന്ദ്രൻ, കെ.പി.രജിലേഷ്, പി.ടി.ഷംസുദ്ദീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശമ്പള കുടിശ്ശിക: ശക്തമായ സമരത്തിന് മുന്നറിയിപ്പ്
മാഹി : 11 മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും, ആറുവർഷമായി അടഞ്ഞുകിടക്കുന്ന മാഹിയിലെ കണ്ണൂർ സ്പിന്നിംഗ് ആൻഡ് വീവിങ് മിൽസ് ഉടൻ തുറന്ന് പ്രവർത്തനം പുനരാരംഭിക്കണമെന്നും കണ്ണൂർ സ്പിന്നിംഗ് ആൻഡ് വിവിങ് മിൽസ് മസ്ദൂർ സംഘ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
2024 ജൂൺ ശേഷം പിരിഞ്ഞ തൊഴിലാളികൾക്ക് നൽകാനുള്ള ഗ്രാറ്റിവിറ്റി തുക അടിയന്തരമായി വിതരണം ചെയ്യണമെന്നും, 2023 ന് ശേഷം 50 ശതമാനം മാത്രം ലഭിച്ച ശമ്പള കുടിശ്ശിക പൂർണ്ണമായി നൽകണമെന്നും സംഘടന വ്യക്തമാക്കി. ഇ.എസ്.ഐ പരിധി കഴിഞ്ഞ തൊഴിലാളികൾക്ക് സമാനമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും, പെൻഷൻ ലഭിക്കാതെ ബുദ്ധിമുട്ടുന്ന പെൻഷൻക്കാരെ സംരക്ഷിക്കാൻ പ്രത്യേക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഗേറ്റ് ബദലി തൊഴിലാളികൾക്ക് അനുകൂലമായ വേതന വ്യവസ്ഥകളും തൊഴിൽ സുരക്ഷയും ഉറപ്പാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. തൊഴിലാളികളുടെ നീണ്ടുനിൽക്കുന്ന പ്രശ്നങ്ങളിൽ മാനേജ്മെന്റും ബന്ധപ്പെട്ട അധികാരികളും അനുകൂലമായ തീരുമാനം കൈക്കൊള്ളാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
തൊഴിലാളികളുടെ ജീവിതോപാധി തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
സി.പി.എം. പ്രതിഷേധ പ്രകടനം നടത്തി
ചൊക്ളി:ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ കെ.എസ്സ് യൂ / യൂത്ത് കോൺഗ്രസ്സ് ആക്രമണത്തിൽ പ്രധിഷേധിച്ച് സി.പി.എം. ചൊക്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി . പ്രകടനത്തിന് വി.കെ.രാകേഷ്, കെ ദിനേഷ് ബാബു, പി.കെ മോഹനൻ, എം ഷീന, കെ.വി.ഉഷ, പി.ജയചന്ദ്രൻ, കെ.പ്രജിത്ത്. എ.കെ നേതൃത്വം നൽകി.
ചിത്രവിവരണം.സി.പി.എം. പ്രതിഷേധ പ്രകടനം നടത്തുന്നു.
അഴിയൂർ നാരായണനെ ആദരിച്ചു.
മാഹി: പ്രശസ്ത നാടക-ചലച്ചിത്രനടൻ അഴിയൂർ നാരായണനെ കലൈമാമണി അവാർ ഡീസ് അസോസിയേഷനിലെ കലാകാരൻമാർ ചെമ്പ്രയിലെ വസ തിയിലെത്തി ആദരിച്ചു.
കഥാകൃത്ത് ഉത്തമരാജ് മാഹി, ഗ്രന്ഥകാരൻ ചാലക്കര പുരുഷു , ഗായകൻ കെ.കെ.രാജീവ്,ചിത്രകാരന്മാരായ സതീ ശങ്കർ, പ്രേമൻ , നർത്തകിമാരായ ദിവ്യ പ്രീതേഷ്, പ്രിയരഞ്ജിത്ത്, രേണുക ടീച്ചർ, എന്നിവരാണ് വസതിയിലെത്തി ആദര സമർപ്പണം നടത്തിയത്.
ചിത്രവിവരണം: പഴയ കാല നടൻ അഴിയൂർ നാരായണനെ ആദരിക്കുന്നു.
റുഖിയ നിര്യാതയായി.
തലശ്ശേരി: പറമ്പത്ത് കണ്ടി കേളോത്ത് റുഖിയ (82)നിര്യാതയായി. ഭർത്താവ്: പരേതനായ മൂപ്പന്റെവിടെ.അബൂബക്കർ .
മക്കൾ: ഫഹദ്. ഫാമിദ. അഫീഫ.
റിഹാൻ. ഫെമിന. മരുമക്കൾ അബ്ദുൽ കരീം
നൗഷിർ.മുഹമ്മദ് ഫസീഷ്. തസ്‌നീം. നിഷ്‌ന
ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന:സെക്രട്ടറി ഷജീർ . ഇക്ബാലിനെ സി.പി.എം. അക്രമിച്ചതിൽ
യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
തലശ്ശേരി: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ പയ്യന്നുർ പെരിങ്ങോത്ത് വെച്ച് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന: സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ നടന്ന സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ച് യുത്ത് ലീഗ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി .യുത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് തഫ്‌ലിം മാണിയാട്ട്, മണ്ഡലം പ്രസിഡന്റ് ജംഷീർ മഹമ്മൂദ്, ജന:സെക്രട്ടറി അഫ്സൽ മട്ടാമ്പ്രം,റമീസ് നരസിംഹ,അഫ്നീദ്.യു,ദിൽഷാദ്,നിസ്താ സ്,ഫഹദ്, ഷാഹിദ്, സാഹിദ്, ഷഹബാസ്, ഷഹസീം, റുഫൈസ്,മുനീർ
നേതൃത്വം നൽകി
ചിത്ര വിവരണം: തലശ്ശേരിയിൽ നടന്ന യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








