ചൊക്ലി :രാമവിലാസം ഹയർ സെക്കന്ററി സ്‌കൂളിലെ എൻ സി സി ഓഫീസർ ആയ ശ്രീ ടി പി രാവിദ്ദിന് സെക്കന്റ് ഓഫിസർ ആയി പ്രമോഷൻ ലഭിച്ചു . സിക്സ് കേരള ബറ്റാലിയൻ എൻ സി സി യുടെ കമാന്റിങ് ഓഫിസർ കേണൽ വികാസ് ജെയിൻ , അഡ്മിനിസ്ട്രറ്റിവ് ഓഫിസർ കേണൽ സഞ്ജയ് പിള്ള എന്നിവർ ചേർന്നാണ് റാങ്ക് നൽകിയത് .
2019 ൽ ഡയറക്ട് കമ്മീഷൻ വഴി എൻ സി സി ഓഫീസർ ആയതിനു ശേഷം ഇന്ത്യൻ ആർമിയുടെ നാഗ്പൂരിൽ ഉള്ള ഓഫീസേർസ് ട്രെയിനിങ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തികരിച്ചു .ഗുജറാത്തിൽ വെച്ച് നടന്ന ഏക്ക് ഭാരത് ശ്രേഷ്ഠ ഭാരത് നാഷണൽ ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്തിട്ടുണ്ട് .
മാഹിയിൽ അധോലോക സംഘം അഴിഞ്ഞാടുന്നു.
മാഹി:മാഹിയിൽ സമീപകാലത്ത് ക്വോട്ടേഷൻ സംഘങ്ങളുടെ അഴിഞ്ഞാട്ടം ഭീതിയുണർത്തുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പാണ് മദ്യഷാപ്പ് ലൈസൻസുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകനായ വളവിൽ സുധാകരനെ മാഹിയിലെ ചില ക്രിമിനലുകൾ അതിക്രൂരമായി മർദിച്ചത്. അത് ക്വട്ടേഷൻ നൽകിയത് മാഹിയിലെ മദ്യവ്യാപാരിയാണെന്ന് പറയുന്നു.
അത് കഴിഞ്ഞ് കുറച്ച് ദിവസം മുന്നേ മാഹിയിലെ ഒരു വ്യാപാരിയെ അതേ മാതൃകയാൽ കടയിൽ കയറി അക്രമിച്ചിരിക്കുകയാണ് .അത് ചെയ്തതും ക്വോട്ടെഷൻ സംഘങ്ങൾ തന്നെ.പലിശയ്ക്ക് പണം കൊടുക്കുന്ന മാഹിയിലെ ചാലരാണ് ഇതിന്റെ പിന്നിലെന്നറിയുന്നു. പണം വാങ്ങിയതിൽ പലിശ നൽകുന്നതിലെ കാലതാമസമാണ് അക്രമത്തിലേക്ക് നയിച്ചതത്രെ. ഉടമയുടെ കാറും കൊണ്ട് ക്രിമിനലുകൾ പോയി..
ഇപ്പോൾക്രിമിനൽ സംഘങ്ങളെഭയന്ന് ജീവിക്കേണ്ട അവസ്ഥയാണ്..പലിശയ്ക്ക് പണം കൊടുക്കൽ വീഴ്ച വരുത്തിയവരെ ക്രിമിനലുകളെ കൊണ്ട് അക്രമിച്ച് പണം വാങ്ങുന്ന മേഖലയായി മാഹി മാറുകയാണ്.
അലയൻസ് ക്ലബ് ഓഫ് തലശ്ശേരിയുടെ നേതൃത്വത്തിൽ വ്യക്തിത്വ വികാസ ക്ലാസ് സംഘടിപ്പിച്ചു
തലശ്ശേരി: അലയൻസ് ക്ലബ് ഓഫ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികാസ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും അവരുടെ നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനുമായാണ് വർക്ക്ഷോപ്പ് നടത്തിയത്.
അലയൻസ് ക്ലബ് പ്രസിഡന്റ് സി.എസ്. സുഭാഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രമുഖ പരിശീലകൻ വി.എം. മഹേഷ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ എച്ച്.എം. ഗിരീഷ് ബാബു സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ വെച്ച് അനീഷ് കുമാർ കെ., സുരേഷ് ബാബു കെ., സജീഷൻ കെ. എന്നിവർ ആശംസകൾ അർപ്പിച്ചു വിജിഷ കെ. നന്ദി രേഖപ്പെടുത്തി.
ദൃഷ്ടി ആർട്ട് എക്സിബിഷൻ തുടങ്ങി.
കോഴിക്കോട്: കാർട്ടൂണിസ്റ്റ് എം. അജയകുമാറിന്റെയും മകൻ എം. ശ്രീനന്ദിന്റെയും ചിത്ര പ്രദർശനം കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു.പ്രദർശനം ആർട്ടിസ്റ്റ് രാധിക രഞ്ജിത്തും ആർട്ടിസ്റ്റ് രുഗ്മിണി എസ് നായരും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീമതി ജീജാബായ്. എൻ. കെ. അധ്യക്ഷത വഹിച്ചു.ശ്രീനന്ദ് ചടങ്ങിന് നന്ദി അറിയിച്ചു.ചിരിയും ചിന്തയുമുണർത്തുന്ന കാർട്ടൂണുകളും ചിപ്പിയിലും ക്യാൻവാസിലും വിരിഞ്ഞ പ്രകൃതി ദൃശ്യങ്ങളും കലാസ്നേഹികൾക്ക് പുത്തൻ അനുഭവമായി .ഫെബ്രുവരി 27ന് ചിത്ര പ്രദർശനം സമാപിക്കും.
സംസ്ഥാന സബ്ബ് ജൂനിയർവനിതാ ഹോക്കി ചാമ്പ്യൻ
ഷിപ്പ്:കണ്ണൂർ ജില്ലാ ടീമിനെവൈഗ മധു നയിക്കും
.
തലശ്ശേരി: : ഫെബ്രുവരി 26 മുതൽ മാർച്ച് ഒന്ന് വരെ ഇരിട്ടിഅങ്ങാടിക്കടവ്ഡോൺ ബോസ്കോകോളേജ് മൈതാനിയിൽ
നടക്കുന്ന സംസ്ഥാന സബ്ബ് ജൂനിയർവനിതാഹോക്കി ചാമ്പ്യൻഷിപ്പിൽ
പങ്കെടുന്ന കണ്ണൂർ ജില്ലാടീമിനെ പാതിരിയാട് കോട്ടയം രാജാസ്
ഹൈസ്കൂളിലെ പത്താംക്ലാസ്സ് വിദ്യാർത്ഥിനിവൈഗ മധു നയിക്കും .
തലശ്ശേരി സേക്രഡ്ഹാർട്ട് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ
ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി ഒ.പി. ശിവാംഗനയാണ് വൈസ്ക്യാപ്ടൻ . എ. അഷ്മിക ,ആൻ മറിയ സജി , വി കെ. അൻവേദിക,M.കീർത്തന,
കെ.ആദ്യ , ടി. അനന്യ , എസ് കൃഷ്ണ ,
കെ. ജാസ്മിൻ , അമയശ്രീജിത്ത് , പി. അഷ്മിക ,എ. സൻമയ,കെ.ആരാധ്യ,
ജിദ ജാൻസി , P.P. അനിക ,പി.കെ.ദേവസൂര്യ ,തൻമയഷിബു , എന്നിവരാണ് 18 അംഗ ടീമിലെ മറ്റുള്ളവർ.വിസ്മയ ഗിതീഷ് ,സാറ,എം.വൈഗ,P.K.ദേവാംഗനഎ. കണ്ണകി എന്നിവർ റിസർവ്വ് താരങ്ങളാണ് .തലശ്ശേരി യു.ടി.എസ്.സി.ക്ലബ്ബ് പരിശീലകൻ സാമുവൽ രാജ് ടീമിൻ്റെ പരിശീലകനും , കേരളാ ഹോക്കി അംഗവും മുൻ. കണ്ണൂർ യൂണിവേഴ്സിറ്റി ഹോക്കി ടീം താരവുമായ വി.സി. ബിജിത ടീം മാനേജറുമാണ്
തെയ്യം വാദ്യകലാകാരൻ വി പി പ്രദീപൻ നിര്യാതനായി
മാഹി: മാഹിയിലെ പ്രശസ്ത തെയ്യം വാദ്യകലാകാരൻ മനേക്കര ലക്ഷ്മി നിവാസിൽ പ്രദീപൻ വി.പി. (53) പള്ളൂർ ആറ്റാക്കൂലോത്ത് നിര്യാതനായി.
പരേതനായ ചന്തുക്കുട്ടിയുടെയും രമണിയുടെയും മകൻ.
ഭാര്യ: ജീജ (മുഴപ്പിലാങ്ങാട്). മക്കൾ: വിഷ്ണു വി.പി., അർജുൻ വി.പി., അഞ്ജലി വി.പി.
മരുമക്കൾ: നിഖിൽ (നിടുമ്പ്രം), പൂജ (നിടുമ്പ്രം).
സഹോദരൻ: ചാലക്കര പ്രകാശൻ പണിക്കർ (പന്ന്യന്നൂർ).
സംസ്കാരം ഇന്ന് (25-02-2026) രാവിലെ 10 മണിക്ക് തലശ്ശേരി കുണ്ടുചിറ പൊതു ശ്മശാനത്തിൽ.
അഞ്ചു ലക്ഷം വീട് പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം
പൊന്ന്യം:ലൈഫ് മിഷന്റെ അഞ്ചു ലക്ഷം വീട് പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം ചുണ്ടങ്ങാപൊയിൽ കീരങ്ങാട് ലൈഫ് ഭവന കേന്ദ്രത്തിൽ ആഘോഷിച്ചു. പഞ്ചായത്ത് മെമ്പർ എ സജേഷ് അധ്യക്ഷതവഹിച്ചു.. പൊന്ന്യം ചന്ദ്രൻ മധുരം വിതരണം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കെ രമേശൻ സ്വാഗതവും ടി എം മഹേഷ്കുമാർ നന്ദിയും പറഞ്ഞു..
ചിത്രവിവരണം: പൊന്ന്യം ചന്ദ്രൻ മധുര പലഹാരം വിതരണം ചെയ്യുന്നു
തലശ്ശേരി ബൈത്തുസക്കാത്ത് ഭാരവാഹികൾ
തലശ്ശേരി : തലശ്ശേരി ബൈത്തുസക്കാത്ത് ഭാരവാഹികളായി ടി അബ്ദുൽ റഹീം (പ്രസിഡൻറ്) ഡോ. സി പി നാസിമുദ്ദീൻ, എൻജിനീയർ പി അബ്ദുൽ റസാഖ്, എ കെ മുസമ്മിൽ, എം സൈഫുദ്ദീൻ ആസാദ്, എം സിദ്ദീഖ് (വൈസ് പ്രസിഡൻറ്മാർ) അഡ്വ. പി വി സൈനുദ്ദീൻ (ജനറൽ സെക്രട്ടറി) പി ഒ ജാബിർ, സാജിദ് കോമത്ത്, എൻജിനീയർ കെ കെ അബ്ദുൽ ജലീൽ, സി ടി മുഹമ്മദ് അമീർ, ജവാദ് അഹമ്മദ് (ജോ. സെക്രട്ടറിമാർ) എം പി അബ്ദുൽ റഹീം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
സ്വയം തൊഴിൽ, വീട് നിർമ്മാണം, രോഗ ചികിത്സ, വിദ്യാഭ്യാസ സഹായം, കടബാധ്യത, പെൻഷൻ എന്നീ ഇനങ്ങളിലായി 159 പേർക്ക് സക്കാത്ത് വിതരണം ചെയ്തു. മാനന്തേരി ഹൗസിംഗ് പ്രൊജക്റ്റ് പ്രവർത്തനം ഊർജിതമാക്കുവാനും ബൈത്തുസക്കാത്ത് വനിതാ വിംഗ് കമ്മിറ്റി രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ലീഗിലെ തമ്മിലടിക്ക് ശമനമില്ല.
മാഹി: അസംബ്ലി തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ മാഹി ജില്ലാ മുസ്ലിംലീഗിലെ തമ്മിലടിക്ക് ശമനമില്ല.
ഗ്രൂപ്പ് വഴക്കിന്റെ പേരിൽ
കഴിഞ്ഞ മൂന്ന് വർഷമായി മാഹിയിലെ ഇരുപതോളം മുതിർന്ന നേതാക്കളെയും സജീവ പ്രവർത്തകരെയും മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങളിൽ നിന്നും മാറ്റിനിർത്തിയതാണ് ആഭ്യന്തര കലഹത്തിന് തുടക്കമിട്ടത്.
മാഹിയിലെ രണ്ട് വിഭാഗവും തങ്ങൾക്കാണ്
അംഗീകാരംഎന്ന് അവകാശപ്പെടുകയാണ്.
2024 ഒക്ടോബറിൽ കാരിക്കലിൽ നിസാം ഓഡിറ്റൊറിയത്തിൽ നടന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ, ദേശീയ അധ്യക്ഷൻ പ്രൊഫ. ഖാദർ മൊയ്തീന്റെ സാന്നിധ്യത്തിൽ മാഹിയിലെ പ്രമുഖ പ്രവർത്തകരെ സംസ്ഥാന-ദേശീയ പദവികളിലേക്ക് തിരഞ്ഞെടുത്തതാണ്.
ഈ നേതാക്കളെയും, പ്രവർത്തകരെയുമാണ് ഒരു വിഭാഗം പാടെ അവഗണിച്ചിരിക്കുന്നത്.
ദീർഘകാലം പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച 25-ഓളം നേതാക്കളെയാണ് മാറ്റിനിർത്തിയിട്ടുള്ളത്.
മുസ്ലിം ലീഗ് അഫിലിയേഷനോടെ പ്രവർത്തിക്കുന്ന ( രജിസ്റ്റർ ചെയ്ത ഭരണഘടന. അങ്ങനെയാണ് ഉള്ളത് ) പള്ളൂർ സി.എച്ച് സെന്റർ കഴിഞ്ഞ നാല് വർഷമായി പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചും,പിരിവുകൾ നടത്തിയുമാണ് മുന്നോട്ട് പോകുന്നത്.
ഈ സെന്ററിന്റെ രൂപീകരണ സമയത്ത് ഭാരവാഹികളായിരുന്ന
പലരേയും മാറ്റിനിർത്തിയിരിക്കുകയാണ്. അതിന്റെ വരവ്-ചെലവ് കണക്കുകൾ പൊതുസമൂഹത്തിന് മുന്നിൽ ബോധിപ്പിക്കണമെന്ന് മാറ്റിനിർത്തപ്പെട്ടവർ ആവശ്യപ്പെടുന്നു.
വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് പാർട്ടിയുടെ നയവും നിലപാടും എന്താണെന്നും എങ്ങനെയായിരിക്കണമെന്നും ദേശീയ നേതൃത്വത്തിന്റെ അറിവോടെ പോണ്ടിച്ചേരിയിൽ വച്ച് സംസ്ഥാന മുസ്ലിംലീഗിന്റെ നേതാക്കൾ ചർച്ചകൾ നടത്തി കഴിഞ്ഞിട്ടുണ്ട് അതിന്റെ വിശദമായ വിവരങ്ങൾ പത്രക്കുറിപ്പിലൂടെയും, സാമൂഹ്യ മാധ്യമങ്ങൾ വഴിയും പൊതുജനങ്ങളെ അറിയിക്കുമെന്ന് മാഹി ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, ഇ.കെ.മുഹമ്മദലി അറിയിച്ചു.
മാഹി ജില്ലാ മുസ്ലിം ലീഗ് മാഹിയിലെ മുസ്ലിം ലീഗിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കുകയും,, ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ സെക്രട്ടറിമാരിൽ ഒരാളായ സി.കെ.സുബൈറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ നോമിനൈറ്റഡ് കമ്മിറ്റിയിലെ ജനറൽ സെക്രട്ടറിയായ താൻ,രേഖ പരമായും പാർട്ടിയുടെ പ്രോട്ടോകോൾ അനുസരിച്ചും ഇന്നും മാഹി ജില്ല മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറി ആണെന്നിരിക്കെ ,മറുവിഭാഗം ഒരു ബദൽ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ , അങ്ങനെ ഒരു അറിയിപ്പ് ഒരു കോണിൽ നിന്നും തനിക്ക് ഇന്നേവരെ ലഭിച്ചിട്ടില്ലെന്ന് ഇ.കെ.മുഹമ്മദി അറിയിച്ചു.
പരസ്പരം പോരടിക്കുന്നതിന് പകരം ഐക്യപ്പെടലിന് ഇനിയും സമയം വൈകിയിട്ടില്ലെ ന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








