സ്നേഹ സംഗമം സംഘടിപ്പിച്ചു.

സ്നേഹ സംഗമം സംഘടിപ്പിച്ചു.
സ്നേഹ സംഗമം സംഘടിപ്പിച്ചു.
Share  
2026 Feb 24, 12:05 AM

മാഹി: ചാലക്കര കണ്ടോത്ത് പൊയിൽ തറവാടിന്റെ ആഭിമുഖ്യത്തിൽ കോട്ടക്കൽ കുടത്താഴെ സ്നേഹ സംഗമം സംഘടിപ്പിച്ചു.

കെ.പി.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഷുബിൻ കിർത്തന എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. കെ.പി. ലക്ഷ്മണൻ , കെ.പി. ശാന്ത, മോഹനൻ ഇരിങ്ങൽ, സുപ്രിയ, പ്രസീത സംസാരിച്ചു. കെ.പി. സജീവൻ സ്വാഗതവും, പി.ശശികുമാർ നന്ദിയും പറഞ്ഞു. സംഗീത സായന്തനവും അരങ്ങേറി.


ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2026-02-23-at-10.28.39-pm

അങ്കിത് കുമാർ ഐ.എ.എസ് മാഹി അഡ്മിനിസ്ട്രേറ്റർ


മാഹി :റീജ്യണൽ അഡ്മിനിസ്ട്രേറ്ററായി അങ്കിത് കുമാർ ഐ.എ.എസിനെ നിയമിച്ചു.

ഗതാഗത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.


മാഹി :കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി

 ഗതാഗത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. റോഡ് സുരക്ഷ, ഗതാഗത നിയമങ്ങൾ, ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് രീതികൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

 വിശിഷ്ടാതിഥികളായ മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽ കുമാർ, മാഹി ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ വി.പി. പ്രസാദ് എന്നിവർ കുട്ടികളുമായി കാര്യങ്ങൾ സംസാരിച്ചു.

ഗതാഗത നിയന്ത്രണങ്ങൾ, സുരക്ഷാ നടപടികൾ, ഹെൽമെറ്റുകളുടെയും സീറ്റ് ബെൽറ്റുകളുടെയും ഉപയോഗം, അമിത വേഗതയുടെ അപകടങ്ങൾ, റോഡ് അടയാളങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചും ഗതാഗത ലംഘനങ്ങളുടെ അനന്തരഫലങ്ങളും റോഡുകളിലെ ഉത്തരവാദിത്ത പെരുമാറ്റത്തിന്റെ അവശ്യകത തുടങ്ങിയ വിഷയങ്ങളെ കുറിച്ചു വിശദമായി നടത്തിയ പരിപാടി കുട്ടികൾക്കും അധ്യാപകരും ഏറെ സഹായകമായി 


 വിദ്യാർത്ഥികൾ റോഡ് സുരക്ഷയുടെ അംബാസഡർമാരായി മാറണമെന്നു പരിപടി ഉദ്ഘാടനം ചെയ്തു കൊണ്ട് പൊലീസ് സി.ഐ.അനിൽകുമാർ കുട്ടികളോട് നിർദ്ദേശിച്ചു.

 പ്രിൻസിപ്പൽ ലക്ഷ്മിദേവി സി ജി സ്വാഗതം പറഞ്ഞു.കോളേജ് അഡ്മിസ്ട്രേറ്റീവ് ഓഫിസർ സുരേഷ്, സ്റ്റാഫ് സെക്രട്ടറി 

 രജീഷ് ടി വി നന്ദി പറഞ്ഞു.

പ്രതിഷ്ഠാദിന വാർഷികം: സർപ്പബലി നടത്തി


ന്യൂമാഹി: ഏടന്നൂർ, ചാലക്കര പായറ്റ ദേവസ്ഥാനം പ്രതിഷ്ഠാദിന വാർഷികത്തിൻ്റെ ഭാഗമായി സർപ്പബലി നടത്തി. മാലാപ്പറമ്പ് തായാട്ട് ഇല്ലം വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, സതീശൻ നമ്പീശൻ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. 24 ന് ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ലക്ഷ്മണൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വത്തിൽ

രാവിലെ മഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, ദേവീ പൂജ, നൂറും പാലും സമർപ്പണം എന്നിവ നടക്കും. ഉച്ചക്ക് സമൂഹസദ്യയുണ്ടാവും.

സ്കൂട്ടറിൽ ബസിടിച്ച് അമ്മക്കും മകനും പരിക്കേറ്റു


ന്യൂമാഹി: ദേശീയപാതയിൽ പരിമഠത്ത് കെ.എസ്.ആർ.ടി.സി. ബസ് സ്കൂട്ടറിലിടിച്ച് അമ്മക്കും മകനും സാരമായി പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം 5.30 ഓടെ നടന്ന അപകടത്തിൽ കിടാരൻകുന്നിന് സമീപം കാളാർ വീട്ടിൽ രാജേഷിൻ്റെ ഭാര്യ ഷിബിന (40), മകൻ റിഷബ് നന്ദ (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

capture_1771870940

രാധ നിര്യാതയായി.

ന്യൂമാഹി: പുന്നോൽ താഴെ വയലിൽ കൊരമ്പിൽ താഴെ കുനിയിൽ മാട്ടാങ്കോട്ട് രാധ (84) നിര്യാതയായി. ഭർത്താവ്:

പരേതനായ ഗോവിന്ദർ.

മക്കൾ: അജിത കുയ്യാലി പരേതനായ സേതു

മരുമകൻ: രവീന്ദ്രൻ

സഹോദരങ്ങൾ: ബാബു, സുരേന്ദ്രൻ, ശാന്ത ബ്രാംഗ്ളൂർ )താര പള്ളൂർ

whatsapp-image-2026-02-23-at-10.34.22-pm

തൊവരായി ബാലൻ നിര്യാതനായി 


മാഹി : പള്ളൂർ കോയ്യോട്ട് തെരുവിലെ തൊവരായി ബാലൻ (79) അന്തരിച്ചു.

കോയ്യോട്ട് തെരുവിലെ പലചരക്ക് വ്യാപാരിയാണ്.ഭാര്യ: പുഷ്പവല്ലി. മക്കൾ: സജിത്ത് (ബെംഗളൂരു), സനിൽ, സനില.

മരുമക്കൾ: ഭവിത, റീഷ്മ ,സുരാജ്.

സഹോദരങ്ങൾ: രാഘവൻ, ചന്ദ്രൻ ,സത്യൻ, സാവിത്രി, രാധ.

whatsapp-image-2026-02-23-at-10.39.42-pm

ദൃഷ്ടി ആർട്ട്‌ എക്സിബിഷൻ തുടങ്ങി.

കാർട്ടൂണിസ്റ്റ് എം. അജയകുമാറിന്റെയും മകൻ എം. ശ്രീനന്ദിന്റെയും ചിത്ര പ്രദർശനം കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട്‌ ഗ്യാലറിയിൽ ആരംഭിച്ചു.പ്രദർശനം ആർട്ടിസ്റ്റ് രാധിക രഞ്ജിത്തും ആർട്ടിസ്റ്റ് രുഗ്മിണി എസ് നായരും ചേർന്ന് ഉദ്‌ഘാടനം ചെയ്തു.ശ്രീ. അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീമതി ജീജാബായ്. എൻ. കെ. അധ്യക്ഷത വഹിച്ചു.ശ്രീനന്ദ് ചടങ്ങിന് നന്ദി അറിയിച്ചു.ചിരിയും ചിന്തയുമുണർത്തുന്ന കാർട്ടൂണുകളും ചിപ്പിയിലും ക്യാൻവാസിലും വിരിഞ്ഞ പ്രകൃതി ദൃശ്യങ്ങളും കലാസ്നേഹികൾക്ക് പുത്തൻ അനുഭവമായി .ഫെബ്രുവരി 27ന് ചിത്ര പ്രദർശനം സമാപിക്കും.

capture

ആയോധന കലയിലെ

ധ്രുവ നക്ഷത്രം


ചാലക്കര പുരുഷു


മാഹി: കരാത്തെ കേരളത്തിന്അത്രയൊന്നും പരിചിതമല്ലായിരുന്ന കാലത്ത് ,ജാപ്പനീസ് കരാത്തെയുടെആരാധകനായി മാറുകയും, പിന്നിട്ട നാല് പതിറ്റാണ്ടു കാലമായി ഈ കലയ്ക്കു വേണ്ടി ഒരു നിയോഗം പോലെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സെൻസായ് കെ.വിനോദ് കുമാർ , ആയോധനകലയുടെ മർമ്മ മറിഞ്ഞ യോദ്ധാവാണ്.

നന്നെ ചെറുപ്പത്തിൽ തന്നെ അഭ്യാസ മുറകൾസ്വായത്തമാക്കിയ വിനോദ് കുമാർ തന്റെ ചുറ്റിലുമുള്ള സമൂഹത്തിലേക്കും അത് പകർന്നേകുമായിരുന്നു. കരാത്തെ അധ്യാപകനെന്ന നിലയിൽ നാല് പതിറ്റാണ്ട് പിന്നിടുകയാണിപ്പോൾ. തലശ്ശേരി പാറാലിലെ സ്പോർട്‌സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയിലെ മുഖ്യപരിശീലകനായ സെൻസായ് കെ. വിനോദ്‌കുമാർ. കളരിയഭ്യാസിയായിരുന്ന ഗോപിമേസ്ത്രിയുടെയും മാധവിയുടെയും മകനാണ്. ബാലൻഗുരുക്കളിൽനിന്നാണ് കരാത്തെയിൽആദ്യ ശിക്ഷണം നേടിയത്. ഏറെ നാളത്തെ അഭ്യസന ത്തിനുശേഷം ഗുജറാത്തിലെ കൽപേഷ് മഖ്വാന, ജപ്പാനിലെ കാ ഞ്ചോമസായ കൊഹാമ എന്നിവരിൽനിന്നും വിദഗ്ദ്ധപരിശീലനംനേടി. വിനോദ്‌കുമാർ കരാത്തെയിൽ ഉയർന്ന ഡിഗ്രികൾ വിവിധ സ്ഥാപനങ്ങളിൽനിന്നും നേടിയിട്ടുണ്ട് ഷോട്ടോക്കാൻ, ഷോറിന്റു, ഷിട്ടോക്യു, ഗോജോറിയു എ ന്നിങ്ങനെ കരാത്തെയുടെ വ്യത്യസ്‌ത സ്‌റ്റൈലുകളിൽ പരിശീല നം നേടിയിട്ടുള്ള വിനോദ്‌കുമാർ കളരിയിലും,കുങ്ഫുവിലും തൈക്കാണ്ടോ, താന്ചി, കുബുഡോ എന്നിവയിലും പ്രാരംഭ പ രിശീലനം നേടിയിട്ടുണ്ട്.

2008-ൽ കൽക്കത്തയിൽ നടന്ന ഓൾ ഇന്ത്യാ കരാത്തെ ഫെഡറേഷന്റെ ചാമ്പ്യൻഷിപ്പിൽ കേരളാ ടീമിൻ്റെ കോച്ചായിരുന്നു. . 2011ൽ ഖത്തറിൽ നടന്ന, 16 രാജ്യങ്ങളിലെ അംഗങ്ങൾ പങ്കെടുത്ത ഇൻ്റർനാഷണൽ കരാത്തെ ക്യാമ്പിലും പരിശീലകനാവാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. കരാത്തെ അസോസിയേഷൻ ഓഫ് ഇന്ത്യയിൽ നാഷണൽ ജഡ്‌ജായും, വിനോദ്കുമാർ പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ-അന്തർദ്ദേശീയ

 കരാത്തെ സെമിനാറുകൾ, ക്യാമ്പുകൾ, ചാമ്പ്യൻ ഷിപ്പുകൾ, പ്രദർശനങ്ങൾ എന്നിവയിൽ പങ്കെടുത്ത് പ്രതിഭ തെളിയിച്ച വിനോദ്‌കുമാർ തൻ്റെ ശിഷ്യഗണങ്ങളെയും അതിന് സജ്ജരാക്കാൻ എന്നും തൽപ്പരനാണ്.

ഇന്ത്യയുടെ അസി. ടെക്നിക്കൽ ഡയറക്ടറും . കേരളത്തിന്റെയും , പുതുശ്ശേരിയുടെയും ഖത്തർ ,ബഹറിൻ എന്നിവിടങ്ങളിലെ യും ചീഫ് ഇൻസ്ട്രക്ടറാണ് വിനോദ്‌കുമാർ. മാഹി മേഖലയിലെ നിരവധി സ്കൂ‌കൂളുകളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വർഷങ്ങളോളം പരിശീലനം നൽകാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

കരാത്തെയല്ലാതെ തനിക്ക് മറ്റൊന്നുമില്ലെന്ന് കരുതുന്ന,കരാത്തെ ജീവിതവ്രതം തന്നെയാക്കിയ ഈ ഗുരുനാഥനെ തേടിഒട്ടേറെ അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പുതുശ്ശേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള തുടങ്ങി കേരളത്തിലെയും പുതുശ്ശേരിയിലെയും വിവിധ മന്ത്രിമാരിൽനി ന്നും നിരവധി പുരസ്ക്കാരരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.

മക്കളും പേരമക്കളും ഒക്കെയായി വ്യാപിച്ചുകിടക്കുന്ന ഒരു തറവാടുപോലെ, ഇദ്ദേഹത്തിൻ്റെ കരാത്തെ സ്‌കൂളിൻ്റെ ശാഖകൾ കേരളത്തിനകത്തും ഇതരസംസ്ഥാനങ്ങളിലും വിദേശങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

നാട്ടുകാരെ മുഴുവൻ കരാത്തെ പഠിപ്പിക്കാനിറങ്ങിയിരിക്കുന്ന വിനോദകുമാറിൻ്റെ കുടുംബം തന്നെ ഒരു കരാത്തെ കുടുംബമാണ് ഭാര്യ സരിതയും കരാട്ടെ അഭ്യാസിയാണ്. മാഹി ഗവ. ആർട്സ് കോളേജിൽ ഗസ്‌റ്റ് ലക്‌ചററായി ജോലി ചെയ്യുന്ന മകൾ ഗാന 4th ഡാൻബ്ലാക്ക്ബെൽട്ടുകാരിയും സംസ്ഥാന ചാമ്പ്യൻപട്ടം നേടിയവളുമാണ്. ബിടെക് വിദ്യാർത്ഥിയായ മകൻ ജിയോൺ 3rd ഡാൻബ്ലാക്ക്ബെൽട്ടും സംസ്ഥാന ചാമ്പ്യൻപട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.

ഏതുപ്രായക്കാരും കരാത്തെ അഭ്യസിക്കുന്നത് സ്വയംരക്ഷ യ്ക്കും ആരോഗ്യസംരക്ഷണത്തിനും ഉത്തമമാണെന്ന്, ദീർഘ കാലാനുഭവത്തിന്റെ വെളിച്ചത്തിൽ വിനോദ് കുമാർ പറയുന്നു. തങ്ങ ൾക്കുനേരെയുള്ള അതികമങ്ങൾ വർദ്ധിച്ചുവരുന്ന വർത്തമാനകാലത്ത് സ്ത്രീകൾ കരാത്തെ പരിശീലിക്കേണ്ടത് അനിവാര്യതയാണെന്ന് ഓർമ്മപ്പെടുത്തുന്നു. കരാത്തെ പരിശീലിക്കുന്നത് സ്ത്രീ കളെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്പെടുമെന്ന് നൂറ് കണക്കിന് വനിത ളെ കരാത്തെയിലൂടെ മനക്കരുത്തും പ്രതികരണശേഷിയുമേകിയ ഈ ഗുരുനാഥൻ പറയുന്നു.

പൊതുവെ കരാത്തെ അഭ്യസിക്കുന്ന ആരും ശാരീരികാരോഗ്യ ത്തോടൊപ്പം നല്ല ഉന്മേഷം, മനോനിയന്ത്രണം, സദ്‌ചിന്തകൾ, അച്ചടക്കം തുടങ്ങിയവ സ്വായത്തമാക്കി ഉത്തമപൗരന്മാരായിത്തീരുന്നതിന് സഹായിക്കുമെന്ന് ഇദ്ദേഹംഅനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നു.. ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന പല ജീവിതശൈലീരോഗങ്ങളിൽ നിന്നും കരാത്തെ പരിശീലനം മുക്തിനൽകുമെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സ്വയംരക്ഷാപരിശീലനം എന്നതിലുപരി ആരോഗ്യവും അച്ച ടക്കവും ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് കരാത്തെ പരിശീലകൻ എന്ന നിലയിൽ തൻ്റെ കർത്തവ്യമെന്ന് വിശ്വസിക്കുന്നവിനോദ്‌കുമാർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായും പരിശീലനം നൽകിവരുന്നുണ്ട്. ഒരു കരാത്തെ ഉപാസകൻ എന്ന നിലയിൽ സർക്കാരിനുമുന്നിൽ ഇദ്ദേഹത്തിന് ഒരു നിർദ്ദേശമാണുള്ളത് - ചെറുപ്രായത്തിൽ തന്നെ ഇത്തരം വ്യായാമമുറകൾ പരിശീലിക്കുന്നതിനായി സ്‌കൂളുകളിൽ നിർബന്ധമായും കരാത്തെ പാഠ്യവിഷയമാക്കണം.

നിഹോൺ ഷോട്ടോക്കാൻ ഷൂബൂക്കായുടെ വേൾഡ് ഗ്രാൻറ് മാസ്റ്റർ കൈച്ചോ തെക്ക്യാനനാഹോഷിയുടെ നേത്യത്വത്തിൽ നടന്ന ബ്ലാക്ക് ബെൽട്ട് ക്വാളിഫൈയിങ്ങ് മത്സരത്തിൽ 7 th ഡാൻ ബ്ലാക്ക് ബെൽട്ട് കരസ്ഥമാക്കി ക്യോഷി പദവി നേടിയിട്ടുണ്ട്.

അസിസ്റ്റന്റ്റ് ടെക്നനിക്കൽ ഡയറക്‌ടർ എൻ.എസ്.കെ.എ -ഇന്ത്യ, ടെക്നിക്കൽ കമ്മിറ്റി മെമ്പർ എൻ.എസ്.ഒ.എസ് - ജപ്പാൻ,

 വൈസ് പ്രസിഡണ്ട് എൻ.എസ്.കെ.എ സൗത്ത് ഏഷ്യ, എ ഗ്രേഡ് റഫറി & കോച്ച് കെ.ഐ.ഒ, ചെയർമാൻ ഡിസ്‌പ്യൂട്ട് & ഡിസിപ്ലിന റി കമ്മീഷൻ കെ.കെ.എ. എക്സ‌ിക്യൂട്ടീവ് മെമ്പർ കെ.കെ.എ തുടങ്ങിയ പദവികൾ വഹിക്കുന്നു.

1993 ൽ ടാൻടായിൽ നടന്ന മണിപ്പൂർ മാർഷ്യൽ ആർട്സിന്റെ വെങ്കലമെഡൽ നേടിയിട്ടുണ്ട്. 25 ലധികം ദേശീയ കരാട്ടെ ക്യാമ്പു കളിൽ പങ്കെടുത്തിട്ടുണ്ട്. 15 ഓളം രാജ്യങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഖത്തറിൽ അന്തർദേശീയ കരാട്ടെ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. 200 ലധികം ശാഖകളിലായി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം ഒരു ലക്ഷത്തിലേറെ പേർക്ക് കരാട്ടെപരിശീലനം നൽകിയിട്ടുണ്ട്. ഇന്റർനാഷണൽ തമിഴ് യൂണിവേഴ്‌സിറ്റി-യു.എസ്. എയിൽ നിന്നും ഓണററി ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്

 ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകാരമുള്ള വേൾഡ് കരാത്തെ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ യു.എ.ഇ.യിൽ നടന്ന കോച്ച് സെമിനാറിൽ പങ്കെടുക്കുകയും ഡബ്ല്യു.കെ.എഫ് അംഗീകൃത കോച്ചായി സെലക്ഷൻ ലഭിക്കുകയുംഡബ്യു.കെ.എഫ്.യൂത്ത് ലീഗ് കരാത്തെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കോച്ചായി പങ്കെടുക്കാൻ അവസരം ലഭിച്ച കേരളത്തിലെ ആദ്യ വ്യക്തിയാണ് കോടിയേരി സ്വദേശിയായ സെൻസെയ് കെ.വിനോദ് കുമാർ



 ചിത്രം.സെൻസായ് കെ.വിനേദ് കുമാർ

whatsapp-image-2026-02-22-at-4.31.03-pm
MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles