പൊന്ന്യം: മധ്യ കേരളത്തിലെഅമ്പത്തീരടി കളരികളുടെ കേന്ദ്രമായ
ചെങ്ങന്നൂർ പണിക്കേർസ് കളരിയാണ് ഇന്നലെ ആദ്യമായിപൊന്ന്യത്തങ്കത്തട്ടിലെത്തിയത്.
ചെങ്ങന്നൂർ ആദിയെ സ്മരിച്ച്
രണ്ട് കളരി ഗുരുക്കമാർ ..വാളും പരിചയുമേന്തി നടത്തിയ ആദ്യ പോരാട്ടം തന്നെ കാണികളെ ഉദ്യേഗ ത്തിന്റെ വാൾമുനയിൽ നിർത്തി.
ആശയങ്ങളെ സന്നിവേശിച്ചുള്ള കളരിയഭ്യാസ പ്രകടനങ്ങൾ നൂതനമായ ദൃശ്യ വിരുന്നായി. നാല് യോദ്ധാക്കൾ ചേർന്നുള്ള ഗദയുദ്ധം നടക്കവെ,
അശ്വാരൂഢനായെത്തിയ ഒരു യോദ്ധാവ് അങ്കത്തട്ടിലേക്ക് ചാടിയിറങ്ങി ഉറുമി വീശി നടത്തിയ പോരാട്ടം കാണികളെ ആവേശഭരിതരാക്കി.
അഗ്നി ചിതറുന്ന
വാൾത്തലപ്പുകളും,
ഉറുമികളുടെ ശീൽക്കാരങ്ങളും ,
ഗദകളുടെ ഇടി മുഴക്കങ്ങളും,
പോരാളിളുടെ ഗർജ്ജനങ്ങളും ,
മണിക്കൂറുകളോളം കടലിരമ്പം പോലെ
ആർത്തലച്ച് നിന്ന ഏഴരക്കണ്ടത്തിന് ഉയിരും ഉശിരുമേകി തിരുവനന്തപുരം അഗസ്ത്യ കളരി സംഘം അവതരിപ്പിച്ച പ്രകടനങ്ങൾ, തച്ചോളി ഒതേനനും, കതിരൂർ ഗുരിക്കളും പൊരുതിമരിച്ച ഇന്നലെയെ ഒരുവട്ടം കൂട്ടി വീരാരാധനയോടെ ഓർമ്മപ്പെടുത്തി.ഗോപികയുടെ അമാനുഷിക പ്രകടനം കാണികളെ അതിശയിപ്പിച്ചു.
കോഴിക്കോട്ഭാർഗ്ഗവകളരി സംഘത്തിന്റെ രാജേഷ് ഗുരിക്കളും സംഘവും പടനയിച്ചപ്പോൾ , പതിനെട്ടടവുകളും പയറ്റ് മുറകളും മിന്നി മറഞ്ഞു.
നേരത്തെ ഒപ്പന, ദഫ് മുട്ട് എന്നിവയും മണിപ്പൂർ കലാസംഘത്തിന്റെ താംഗ് മച്ചാ യനാബയും അരങ്ങേറി.
സമാപന സമ്മേളനം ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്തു. സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ വിശിഷ്ടാതിഥിയായി. നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ മുഖ്യഭാഷണം നടത്തി.
തുടർന്ന് ഗൗരിലക്ഷിയുടെ ലൈവ് ഷോയുമുണ്ടായി.
തീമഴ പെയ്തൊഴിഞ്ഞു.
ഏഴരക്കണ്ടം കുളിരാർന്നു.
:ചാലക്കര പുരുഷു
പൊന്ന്യം :മാമാങ്കം കഴിഞ്ഞാപൂഴിപ്പരപ്പ്പോലെ..
പ്രളയമൊഴിഞ്ഞ തീരംപോലെ..
വെടിയുണ്ട നിലച്ച യുദ്ധമുഖം പോലെ
ഇന്നലെ രാത്രി വൈകി അങ്കത്തട്ട് നിശ്ചലമായപ്പോൾ നാടാകെ മൂകമായി.
ഒരാഴ്ചക്കാലം ഇരവുകളെ പകലുകളാക്കി , നിലയ്ക്കാത്ത ആർപ്പുവിളികളും ആരവങ്ങളും പടപ്പാട്ടുകളുമായി ത്രസിച്ചു നിന്ന , അങ്കച്ചൂര് നൂറ്റാണ്ടുകളായി തെല്ലും മങ്ങലേൽക്കാതെ നിലനിൽക്കുന്ന പൊന്ന്യം പ്രദേശമാകെ ഗ്രഹണം പോലെ നിശ്ചലമായി.
പിന്നിട്ട ഒരാഴ്ചക്കാലം അങ്കത്തട്ടിന് ചുറ്റിലും ഓടി നടന്ന് അങ്കത്തട്ടിലെ പോരിന് ,വാക്കുകൾ കൊണ്ട് അഗ്നി കോരിയിട്ട ഫോക് ലോർ അക്കാദമിയുടെ പ്രോഗ്രാം ഓഫീസർ പി.വി. ലാവ് ലിന്റെ ശബ്ദം ഇടറി.
ഊണും ഉറക്കവുമില്ലാതെ വിശ്രമമറിയാതെ ഓടി നടന്ന നൂറുകണക്കിന് വളണ്ടിയർമാർക്ക് ആത്മനിർവൃതി. സൂചി കുത്താനിടമില്ലാതെ പതിനായിരങ്ങൾ തടിച്ച് കൂടിയിട്ടും, ഒരപസ്വരംപോലുമില്ലാത്ത വിധം ക്രമസമാധാനം കാത്തുസൂക്ഷിച്ച സി.ഐ. വിനോദിന്റെ നേതൃത്വത്തിലൂള്ള സേനാംഗങ്ങൾക്ക് സംതൃപ്തി.
വിശാലമായ ഏഴരക്കണ്ടത്തെ ഹരിത പ്രോട്ടോകോൾ പാലിച്ച് മാതൃകാപരമായി ശുചിയാക്കി വെച്ച
ഹരിത സേനാംഗങ്ങളെ സ്പീക്കർ ഉപഹാരം നൽകി അനുമോദിച്ചു.
രാപകലില്ലാതെ അങ്കത്തിന്റെ സംഘാടനത്തിന് വിയർപ്പൊഴുക്കിയ സ്പീക്കർ എ.എൻ. ഷംസീറിന്റെ ടെൻഷന് ശമനം നൽകാനെന്ന പോലെ ,മനസ്സിന് കുളിരേകുന്ന താൻ വരച്ച മനോഹരമായ പ്രകൃതി ചിത്രം പ്രശസ്ത ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ സ്വീക്കർക്ക് സമ്മാനിച്ചത് പ്രതീകാത്മകമായി.
കണ്ടു കൊതിതീരാത്ത മനസ്സുമായി, അടുത്ത വർഷത്തെ അങ്കത്തെ വരവേൽക്കാനുള്ള മനസ്സുമായാണ് ആയിരങ്ങൾ മടങ്ങിയത്.
പൊന്ന്യത്തങ്കം സമാപന സമ്മേളനം ആർച്ച്ബിഷപ്പ് ഡോ.ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യുന്നു.
പൊന്ന്യം ഏഴരകണ്ടത്തിൽ നടക്കുന്ന പൊന്ന്യതങ്കം പരിപാടിയുടെ സമാപന പരിപാടിയിൽ സ്പീക്കർ അഡ്വക്കേറ്റ് എ എൻ ഷംസീറിനുള്ള ഉപഹാരം പൊന്ന്യം ചന്ദ്രൻ വാട്ടർ കളറിൽ നൈഫ് വർക്ക് ആയി ചെയ്ത പെയിന്റിംഗ് സമ്മാനിക്കുന്നു.
ടി.വി. വസുമിത്രൻ എഞ്ചിനിയറുടെ രണ്ട് ഗ്രന്ഥങ്ങൾ പ്രകാശിതമായി
തലശ്ശേരി: തലമുറകളിൽ ഭക്തിയുടേയും ജ്ഞാനത്തിന്റേയും വസന്തം വിരിയിക്കാൻ കഴിയുന്നതാണ് ടി.വി. വസുമിത്രൻ എഞ്ചിനീയറുടെ വാക്കുകളും, ഗ്രന്ഥങ്ങളുമെന്ന് ശിവഗിരിമഠത്തിലെ
സ്വാമിഅവ്യയാനന്ദ പറഞ്ഞു. തലശ്ശേരിയിലെ ശ്രീനാരായണമഠങ്ങൾ , പഞ്ചലോഹപ്രതിമ ശതാബ്ദിയിലേക്ക്എന്നി ഗ്രന്ഥങ്ങളുടെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമികൾ.
അദ്വൈതാനന്ദതീർത്ഥ സ്വാമികൾ ഏറ്റുവാങ്ങി.ഡോ: വി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡോ: എം.എ. അനിൽകുമാർ ,എ.യതീന്ദ്രൻ , എം.കെ.ഹരികുമാർ
സുരേശ്വരാനന്ദ സ്വാമികൾ,അഡ്വ: കെ. സത്യൻ,
സംസാരിച്ചു.
പി.വി. ജോൽസ് ന, എ.എം. ജയേന്ദ്രൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ടി.വി. വസുമിത്രൻ എഞ്ചിനീയർ സ്വാഗതവും,അഡ്വ. പി.കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: സ്വാമിഅവ്യയാനന്ദ പുസ്തക പ്രകാശനം നിർവ്വഹിക്കുന്നു.
അക്ഷര കരോൾ നടത്തി
മാഹി: ടാഗോർ ലൈബ്രറി & റീഡിംങ്ങ് റൂമിൻ്റെ ആഭിമുഖ്യത്തിൽ അക്ഷര കരോൾ നടത്തി. കുട്ടികളുടെയും ലൈബ്രറി പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ഭരണഘടനയുടെആമുഖത്തിന്റെ കോപ്പികൾ കൈമാറി. ലൈബ്രറി പ്രവർത്തകരായ പി പി രഞ്ചിത്ത്, എസ്.കെ വിജയൻ, സി.പി സുധീർ, ടി.ഫെമിന , കെ.പി.വാസന്തി , സ്നേഹലത നേതൃത്വം നൽകി.
ചിത്രവിവരണം.. ലൈബ്രറി പ്രവർത്തകർ വീടുകൾ കയറി ഭരണഘടനയുടെ ആമുഖ കോപ്പികൾ വിതരണം ചെയ്യുന്നു.
ബീച്ച്മെസ്സ് കൂട്ടായ്മ മുൻ മയ്യഴി മുനിസിപ്പാൽ കമ്മീഷണർ ടി.വി.ഗംഗാധരനെ അനുസ്മരിച്ചു.
മയ്യഴിയിൽ കഴിഞ്ഞ ദിവസം നിര്യാതനായ മുൻ മാഹി മുനിസിപ്പാൽ കമ്മീഷണറെ പുതുച്ചേരി ബീച്ച് മെസ്സ് സുഹൃത്തുക്കൾ അനുസ്മരിച്ചു.
അമ്പതുകളുടെ അവസാനം പുതുച്ചേരിയിലെത്തിയ ടി.വി.ഗംഗാധരൻ മയ്യഴിയിൽ നിന്നും പുതുച്ചേരിയിൽ എത്തിയ യുവ ഉദ്യോഗാർത്ഥികളെ സംഘടിപ്പിച്ച് ബംഗാൾ ഉൾക്കടലിന്നഭിമുഖമായി സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടത്തിൽ താമസമാക്കുകയും പിന്നീട് മയ്യഴിയിൽ നിന്നെത്തുന്നവരുടെ അഭയകേന്ദ്രമായി മാറുകയും ചെയ്ത 11 ബിസ് ബീച്ച് കെട്ടിടത്തിലെ ബീച്ച്മെസ്സ് കൂട്ടായ്മയുടെ സ്ഥാപക അംഗമായിരുന്നു.
പഠിച്ചും ജോലി ചെയ്തും ലോകത്തിൻ്റെ നാനാഭാഗങ്ങളിലേക്ക് പടർന്ന ആ കൂട്ടായ്മയുടെ കേന്ദ്ര ബിന്ദു ടി.വി.ഗംഗാധരനെന്ന ടിവിജി ആയിരുന്നു.
അദ്ദേഹത്തിൻ്റെ സർവ്വതലപ്പർശിയായ പ്രവർത്തനങ്ങളേയും അദ്ദേഹം കാണിച്ചതും പിന്നീട് ആ കൂട്ടായ്മ ആർജ്ജിച്ചതുമായ അന്യാദൃശ്യമായ ഇഴയടുപ്പത്തിൻ്റെ കരുതലും കരുണയും സഹജീവി സ്നേഹവും ബീച്ച് ബസ്സ് അംഗങ്ങൾ വികാരവായ്പ്പോടെ അനുസ്മരിച്ചു.
മയ്യഴി കാപ്പിറ്റോൾ വെഡിങ്ങ് സെൻ്ററിൽ വച്ചു ചേർന്ന അനുസ്മരണ സായാഹ്നത്തിൽ സാമുഹ്യ പ്രവർത്തകനായ ടി.കെ.ഗംഗാധരൻ അനുസ്മരണ ഭാഷണം നടത്തി.
അനുസ്മരണ യോഗത്തിൽ സി.കെ.രാജലക്ഷി, ശ്രീനിവാസൻ ,അനിൽകുമാർ മലബാർ ഇഞ്ചിനീയറിങ്ങ് , ജയപ്രകാശ്.ടി.കെ., റിയാസ് .പി .പി, കെ.പി.കൃഷ്ണദാസ്, സുരേഷ് കക്കടവ് എന്നിവർ സംസാരിച്ചു.പത്മനാഭൻ മലോൾ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീകുമാർ ഭാനു സ്വാഗതവും അനൂപ് കുമാർ പിടി കെ. നന്ദിയും പറഞ്ഞു.
ചിത്രവിവരണം :ബീച്ച് മെസ്സ് കൂട്ടായ്മ സംഘടിപ്പിച്ച ടി.വി.ഗംഗാധരൻ അനുസ്മരണ യോഗത്തിൽ ടി.കെ.ഗംഗാധരൻ അനുസ്മരണ ഭാഷണം നടത്തുന്നു.
പുസ്തക പയറ്റ് സംഘടിപ്പിച്ചു.
ന്യൂമാഹി:ഒരു വാർഡിൽ ഒരു ലൈബ്രറി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സി എച്ച് കണാരൻ വായനശാല ആൻഡ് ഗ്രന്ഥാലയം രൂപീകരണ ജനറൽബോഡിയോഗവും പുസ്തക പയറ്റും നടന്നു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വക്കറ്റ് വി പ്രദീപൻ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സനീഷ് കുമാർ വിഷയാവതരണം നടത്തി. ചടങ്ങിൽ പ്രശസ്ത കവയത്രി യും ന്യൂ മാഹി സ്വദേശിയുമായ ആർ ആതിരയെ ആദരിച്ചു. എസ് കെ വിജയൻ, ടി എ ശർമി രാജ്, കെ പി പ്രഭാകരൻ, സി കെ പ്രകാശൻ, പി പി രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രണ്ടാം വാർഡ് മെമ്പർ വി മിനി സ്വാഗതവും പി വിനീഷ് നന്ദിയും പറഞ്ഞു.
വികസന സെമിനാർ നടത്തി
ചൊക്ലി..പതിനാലാം പഞ്ചവത്സര പദ്ധതി 2026-27 - ചൊക്ലി ഗ്രാമപഞ്ചായത്ത് നവകേരളത്തിന് ജനകീയ ആസൂത്രണവുമായി ബന്ധപ്പെട്ടും വികസന സെമിനാർ കേരള നിയമസഭ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് അധ്യക്ഷത വഹിച്ചു. വികസന പരിപ്രേക്ഷ്യം പി.ജയചന്ദ്രൻ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ) അവതരിപ്പിച്ചു 2025-26 വർഷികപദ്ധതി അവലക്കനം അനിഷ . വി (സെക്രട്ടറി, ഗ്രാമപഞ്ചായത്ത്),2026 - 27 വാർഷിക പദ്ധതി വിശദികരണം കെ.പി സജീന്ദ്രൻ (ആസൂത്രണ സമിതി ഉപാധ്യക്ഷൻ, ചൊക്ലി ഗ്രാമപഞ്ചായത്ത്), കെ.പി ഷമിന(ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ബ്ലോക്ക് പഞ്ചായത്ത് അഗംങ്ങളയായ വി. ഉദയൻ, പി.കെ.മോഹനൻ, എ. ഉഷ, ടി.വി. മിഫ്താഹ് തുടങ്ങിയവർ ആശംസയർപ്പിച്ചു.കെ.ടി.കെ പ്രദീപൻ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ) സ്വാഗതം പറഞ്ഞു. സജീത് കുമാർ ടി.എം (പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി) നന്ദിപറഞ്ഞു.
ചിത്രവിവരണം: സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു.
മൺചട്ടിയിൽ പച്ചക്കറി കൃഷി
ചൊക്ലി :ഗ്രാമപഞ്ചായത്ത് മൺചട്ടിയിൽ വീടുകളിൽ പച്ചക്കറി കൃഷിപദ്ധതിയിയുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശരത്കൃഷ്ണ ആർ പദ്ധതിയെ കുറിച്ച് വിശദികരണം നടത്തി. വാർഡ് മെംബർ പി. അജീന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൺ റിജീന, കെ.പവിത്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ചിത്ര വിവരണം:പഞ്ചായത്ത് തല വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് നിർവ്വഹിക്കുന്നു
ത്യാഗരാജ സംഗീതോത്സവം നടത്തി.
മാഹി. ജപ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ 33-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ത്യാഗരാജ സംഗിതോത്സവം സംഘടിപ്പിച്ചു.
അഡ്വ: ഇ.നാരായണൻ നായരുടെ(വടകര) അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. എൻ.പി.രാജേഷ്, പത്മിനി ടീച്ചർ,ഷീലടീച്ചർ,പി.എം.ഷൈജു, എൻ.പി. വിജീഷ്, സപ്ന വിജീഷ്, രേഷ്മ മാഹി സംസാരിച്ചു. സംഗിതജ്ഞൻ യു.ജയൻ മാസ്റ്റർ സ്വാഗതവും,പ്രേംകുമാർ ലോകനാർകാവ് നന്ദിയും പറഞ്ഞു.
മാഹി ആനവാതുക്കൽ ക്ഷേത്രത്തിൽ
ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം, സംഗിത കച്ചേരി, സംഗിതാരാധന, ഭക്തി ഗാനസുധ എന്നിവയുണ്ടായി.
ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








