പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി 235 കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം നടത്തി.

പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി 235 കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം നടത്തി.
പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി 235 കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം നടത്തി.
Share  
2026 Feb 22, 08:36 PM

1970 കളുടെ തുടക്കത്തിൽ പെരിങ്ങാടി മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ സ്ഥാപിതമായതും, പെരിങ്ങാടിയിലേയും പരിസര പ്രദേശങ്ങളിലേയും അഗതികളുടേയും ആശരണരുടേയും ആശാ കേന്ദ്രമായി, 57 വർഷമായി സ്തുത്യാർഹമായ രീതിയിൽ റിലീഫ് പ്രവർത്തനം നടത്തി വരുന്ന പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ഈ വർഷത്തെ റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായി 235 ൽ പരം കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം നടത്തി. കിഴക്കയിൽ സുലൈമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ടി കെ അബ്ദുൽ റഹൂഫ് ഉൽഘാടനം ചെയ്തു. പഴയ കാലത്തെ നാണയത്തുട്ടുകൾ ശേഖരിച്ചുള്ള റിലീഫ് പ്രവർത്തനത്തെ പറ്റി ഉൽഘാടൻ പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി. 53 വർഷമായി റിലീഫ് പ്രവർത്തനം നടത്തി വരുന്നുവെന്ന അവകാശവാദവുമായി മൂന്നാലു വർഷങ്ങൾക്ക് മുമ്പ് പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റിയിൽ നിന്ന് പുറത്ത് പോയ വ്യക്തി രൂപം കൊടുത്ത മുസ്ലിം റിലീഫ് ട്രസ്റ്റിന് മുസ്ലിം റിലീഫ് കമ്മിറ്റിയുമായി യാതൊരു ബന്ധമില്ലെന്ന് പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 

ടി ച്ച് അസ്ലം സ്വാഗതവും, സി എച്ച് ഹാരിസ് നന്ദിയും പറഞ്ഞു. 

ചടങ്ങിൽ വയലക്കണ്ടി റസാഖ് ഹാജി, താജു തായക്കണ്ടി, വള്ളിയിൽ നജീബ്, ബഷീർ ഏരത്ത്, കെ കെ ഷുഹൈൽ, വി കെ ഷറഫുദ്ദീൻ, അസ്നിൽ അബ്ദുൽ ഖാദർ, എൻ കെ യൂസഫ്, ടി നിജാസ് തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles