ആകാശത്ത് ഇടിമിന്നൽ തീർത്ത് പുതുകാലത്തെ ഉണ്ണിയാർച്ചയും , ഒതേനനും :ചാലക്കര പുരുഷു

ആകാശത്ത് ഇടിമിന്നൽ തീർത്ത് പുതുകാലത്തെ ഉണ്ണിയാർച്ചയും , ഒതേനനും :ചാലക്കര പുരുഷു
ആകാശത്ത് ഇടിമിന്നൽ തീർത്ത് പുതുകാലത്തെ ഉണ്ണിയാർച്ചയും , ഒതേനനും :ചാലക്കര പുരുഷു
Share  
2026 Feb 20, 11:57 PM

തലശ്ശേരി: വാൾത്ത ലപ്പിന്റേയും, ഉറുമിയുടേയും ശീൽക്കാരമടങ്ങാത്ത ഏഴരക്കണ്ടം ഇന്ന് രാജ്യത്തെ രണ്ട് അതി പ്രശസ്തരായ കളരി പോരാളികളുടെ സാന്നിദ്ധ്യം കൊണ്ട് ആവേശഭരിതമായി.

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതാ കളരിപ്പയറ്റ്അഭ്യാസിയായി അറിയപ്പെടുന്ന പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കളാണ് അവരിലൊരാൾ .  

 വടകര സ്വദേശിനിയായ മീനാക്ഷിയമ്മ, ശാരീരിക വിദ്യാഭ്യാസം നിർബന്ധമായിരുന്ന ആ കാലഘട്ടത്തിൽ, തന്റെ ഏഴാംവയസ്സിലാണ് കളരി അഭ്യസിക്കാൻ തുടങ്ങിയത്. ഒരു നർത്തകിയാകാൻ ആഗ്രഹിച്ച മീനാക്ഷിയുടെ ശരീരത്തിന്റെ വഴക്കം ശ്രദ്ധിച്ച നൃത്ത അധ്യാപകനാണ് അവരെ കളരി പഠിക്കാൻ പ്രേരിപ്പിച്ചത്. 

whatsapp-image-2026-02-20-at-11.14.17-pm

കടത്തനാടൻ കളരി സംഘം

മീനാക്ഷിയമ്മയുടെ ഗുരുവും പിൽക്കാലത്ത് ഭർത്താവുമായിത്തീർന്ന വി.പി. രാഘവൻ ഗുരുക്കൾ 1949-ലാണ് വടകരയിൽ കടത്തനാടൻ കളരി സംഘം സ്ഥാപിച്ചത്. 2007-ൽ അദ്ദേഹത്തിന്റെ മരണശേഷം കളരിയുടെ പൂർണ്ണ ഉത്തരവാദിത്തം. മീനാക്ഷിയമ്മ ഏറ്റെടുത്തു.വടി മുതൽ അതീവ അപകടകാരിയായ 'ഉറുമി' വരെ പ്രയോഗിക്കുന്നതിൽ മീനാക്ഷിയമ്മ അസാമാന്യ വൈദഗ്ദ്ധ്യം പുലർത്തുന്നു. താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് മീനാക്ഷിയമ്മ ഫീസ് ഈടാക്കാറില്ല. ഗുരുദക്ഷിണയായോ കളരിയിലെ എണ്ണയ്ക്കും മറ്റുമുള്ള ചിലവിലേക്കോ നൽകുന്ന തുക മാത്രമാണ്സ്വീകരിക്കുന്നത്.


ponni

വനിതാ ശാക്തീകരണം: പതിമൂന്ന് വയസ്സ് കഴിഞ്ഞാൽ പെൺകുട്ടികൾ കളരി പരിശീലനം നിർത്തണം എന്ന പഴയ കാലത്തെ അലിഖിത നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് അവർ 83-ാം വയസ്സിലും ഈ രംഗത്ത് സജീവമായി തുടരുന്നത്. സാധാരണ സാരി ഉടുത്തുതന്നെയാണ് മീനാക്ഷിയമ്മ ഇന്നും കളരിമുറ്റത്ത് അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

കളരിപ്പയറ്റ് എന്ന പുരാതന ആയോധനകലയെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നൽകിയ ആജീവനാന്ത സംഭാവനകൾ പരിഗണിച്ച് ഭാരത സർക്കാർ 2017-ൽ മീനാക്ഷിയമ്മയ്ക്ക് രാജ്യത്തെ ഉന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി.. 

 

ponnio

മീനാക്ഷിയമ്മ, തന്റെ മക്കളോടും കൊച്ചുമക്കളോടുമൊപ്പം ഈ പൈതൃക കലയെ അടുത്ത തലമുറയിലേക്ക് പകർന്നു നൽകിക്കൊണ്ടിരിക്കുന്നു

സാരിയുടുത്ത് അതിവേഗത്തിൽ ഉറുമിയും വാളും വീശുന്ന മീനാക്ഷി അമ്മയുടെ പ്രകടനം ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും പ്രതീകമായി ഇവർ ഇന്നും കളരിത്തട്ടിൽ സജീവമാണ്. പോരാളികളുടെ പോരാളികളായ തച്ചോളി ഒതേനന്റേയും, കതിരൂർ ഗുരിക്കളുടേയും പ്രാണൻ പിടഞ്ഞ മണ്ണിൽ വെച്ച് രാജ്യത്തെ ഏറ്റവും വലിയ കളരിയങ്കക്കളരിയായ ഏഴരക്കണ്ടം അങ്കത്തട്ടിൽ വെച്ച് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ പൊന്നാട ചാർത്തി. ഏഴരക്കണ്ടത്തിന്റെ മാതൃകയിലുള്ള ആദരഫലകം നൽകി ആദരിച്ചു.

ഗിന്നസ് ഹരികൃഷ്ണൻ ഗുരുക്ളൊണ് മറ്റൊരു കളരി വിസ്മയം

കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിനെ ലോകവേദിയിൽ ശ്രദ്ധേയനാക്കിയ പ്രമുഖനാണ് എസ്. ഹരികൃഷ്ണൻ ഗുരുക്കൾ ആലപ്പുഴ ജില്ലയിലെ തലവടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏകവീര കളരിപ്പയറ്റ് അക്കാദമി സ്ഥാപകനാണ് ഈ യുവ രണധീരൻ 2019-ൽ 30 സെക്കൻഡിനുള്ളിൽ മനുഷ്യരുടെ തലയിൽ വെച്ച 61 പൈനാപ്പിളുകൾ വാൾ ഉപയോഗിച്ച് വെട്ടിമാറ്റിയാണ് അദ്ദേഹം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചത്. അമേരിക്കക്കാരനായ ഒരാളുടെ 22 പൈനാപ്പിൾ എന്ന റെക്കോർഡാണ് അദ്ദേഹം തിരുത്തിക്കുറിച്ചത്. വടക്കൻ, തെക്കൻ, മധ്യകേരളം, തുളുനാടൻ ലാഹളമുറ എന്നീ വിവിധ കളരി ശൈലികൾ സമന്വയിപ്പിച്ച് അദ്ദേഹം രൂപപ്പെടുത്തിയ തനതായ ശൈലിയാണ് 'ഏകവീര സമ്പ്രദായം' ആലപ്പുഴയിലെ തലവടിയിൽ പ്രധാന കേന്ദ്രം പ്രവർത്തിക്കുന്നു. കൂടാതെ എരമല്ലൂർ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഇതിന് ശാഖകളുമുണ്ട്. ഇത് രണ്ടാം തവണയാണ് ഹരികൃഷ്ണൻ ഗുരിക്കൾ കൊച്ചു മകനേയുമെടുത്ത് ഏഴരക്കണ്ടത്ത്കളരി വിളക്ക് കൊളുത്താനെത്തിയത്.

 ഗിന്നസ് റെക്കോർഡിന് പുറമെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്, അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയും നേടിയിട്ടുണ്ട്. 

പത്താം വയസ്സിൽ കളരി അഭ്യസിച്ചു തുടങ്ങിയ അദ്ദേഹം, കളരിപ്പയറ്റിനെ ഒരു സ്വയംരക്ഷാ മാർഗ്ഗമെന്ന നിലയിൽ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ കളരിപ്പയറ്റ് പ്രകടനങ്ങൾ പങ്കുവെച്ചുകൊണ്ട് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ കലയെ അദ്ദേഹം എത്തിക്കുകയാണ്.



ചിത്രവിവരണം: പത്മശ്രീ മീനാക്ഷി ഗുരുക്കളെ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ആദരിക്കുന്നു.

capture

കൊടുങ്കാറ്റിന്റെ ശബ്ദവേഗത്തിൽ]

പോരാളികൾ ഇടിമിന്നൽ തീർത്തു.

ചാലക്കര പുരുഷു


പൊന്ന്യം: കളരിപ്പയറ്റ് എന്ന മഹത്തായ കലയുടെ മായികമായ ദൃശ്യവിസ്മയം ആയിരങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് അഞ്ചാം നാളിലെ പൊന്ന്യത്തങ്കം ചരിത്രത്തിലിടം നേടി.. കളരി കേവലമായ ഒരഭ്യാസ മുറയല്ലെന്നും, അത് ജീവിതചര്യയാണെന്നും, കഠിനമായ സാധനയിലൂടേയും, കടുത്ത അച്ചടക്കത്തിലൂടേയും ഉരുവം പ്രാപിച്ച യോദ്ധാക്കളുടെ അസാമാന്യമായ ആത്മബലം അങ്കച്ചുവടുകളായി മിന്നൽ പിണരുകൾ തീർക്കുന്ന പോരാട്ടവീര്യമാണെന്നും ഉണ്ണിയാർച്ചയുടെ പിൻമുറക്കാരിയായ കടത്തനാടൻകളരിയുടെ അഭിമാനമായ പത്മശ്രീ മീനാക്ഷി ഗുരിക്കൾ പറഞ്ഞു.

വി.കെ.എം. കളരിഗുരിക്കൾ മണികണ്ഠനും അങ്കത്തട്ടിൽ മിന്നൽ പ്പിണർ തീർത്തു.

സജീവൻ ഗുരിക്കളുടെ ശിക്ഷണത്തിലുള്ള

ഏച്ചൂർ കളരി

 സംഘം നടത്തിയ വാളും പരിചയും, ഉറുമിയുമേന്തിയുള്ള പോരാട്ടം അങ്കച്ചൂരിന്റെ തീവ്രതയെന്തെന്ന് കായികപ്രേമികളെ ബോധ്യപെടുത്തി.

ശത്രുവിന്റെ കണ്ണിൽ നോക്കി നീക്കം വായിച്ചുള്ള മിന്നൽ വേഗത്തിലുള്ള

കരുത്ത് കൊടുങ്കാറ്റിന്റെ ശബ്ദ വേഗതയിൽ ദുബൈ വി.കെ.എം. ക ളരി സംഘത്തില സുബ്ബലക്ഷ്മി അവതരിപ്പിച്ചപ്പോൾ ,

ഒരു നിമിഷം ആരവങ്ങൾ പോലും നിലച്ചുപോയി.

രണ്ട് ദേശീയ റെക്കോർഡുകളും, വേൾഡ് റെക്കോർഡും നേടിയ

ഗിന്നസ് ജേതാവ്ഹരികൃഷ്ണനും സംഘവും അങ്കത്തട്ട് കീഴടക്കിയപ്പോൾ ,

ഓരോ ചുവടിലും അടവ് തന്ത്രങ്ങൾ മിന്നി മറഞ്ഞു.

പോരാളികളുടെകണ്ണുകളിൽ തീയാളി.

യൗവനത്തിന്റെ ചോരത്തിളപ്പിൽ ആലപ്പുഴ ഏകവീര കളരി സംഘത്തിലെ യോദ്ധാക്കൾ

ഒരു നീക്കം പോലും പിഴയ്ക്കാതെ, ഞൊടിയിടയിൽ നടത്തിയകഠാരപ്പയറ്റും, പുലിയങ്കവും

അടിപതറാത്ത മനോവീര്യത്താൽ ശ്രദ്ധേയമായി.

വാളും പരിചയേയും കുന്തം കൊണ്ട് നേരിട്ട അടവ് മുറകളും കാണികളെ പുളകിതരാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.എ. സംഗീത അദ്ധ്യക്ഷതവഹിച്ചു..

സ്പീക്കർ അഡ്വ എ.എൻ. ഷംസീർവിശിഷ്ടാതിഥിയായിരുന്നു. 

ഇടവേളയിൽരാജസൂയം കോൽക്കളി കാണികളെ ആകർഷിച്ചു.

നൂറുകണക്കിന് ശിഷ്യരുടെ ഗുരുവായ കളരിയഭ്യാസമുറകളുടെ മർമ്മം തൊട്ടറിഞ്ഞവീരാംഗനയായ പത്മശ്രീ

മീനാക്ഷി ഗുരിക്കളും, മണികണ്ഠൻ ഗുരിക്കളും അങ്കത്തട്ടിലിറങ്ങിയത് ജനസാഗരത്തിൽ ആവേശത്തിന്റെ ആന്ദോളനം തീർത്തു.

തുടർന്ന്രമ്യ നമ്പീശനും, പ്രജിൻ പ്രതാപും അവതരിപ്പിച്ച മെഗാ സംഗീത നിശയും അരങ്ങേറി.

whatsapp-image-2026-02-20-at-11.20.00-pm-(1)

ഗുരുവിനെ അറിയാൻ രണ്ട് മഹദ് ഗ്രന്ഥങ്ങൾ


തലശ്ശേരി ., ശ്രീനാരായണ ഗുരുദേവൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ലോകത്താദ്യമായി സ്ഥാപിക്കപ്പെട്ട തലശ്ശേരിയിലെ ഗുരുദേവ പഞ്ചലോഹ പ്രതിമയുടെ സംസ്ഥാപനത്തെക്കുറിച്ചും, തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റിലുമുള്ള നൂറുകണക്കിന് ശ്രീനാരായണമഠങ്ങൾ സ്ഥാപിതമായതിൻ്റെ ചരിത്രത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന രണ്ട് മഹദ് ഗ്രന്ഥങ്ങൾ 22 ന് വൈ: 3 .30 ന് നവരത്ന ഇൻ ഓഡിറ്റോറിയത്തിൽ 

പ്രകാശിതമാവുകയാണ്.

ശിവഗിരി മഠത്തിലെ ശ്രീമദ് അവ്യയാനന്ദ സ്വാമികൾ, ശ്രീമദ് അദ്വൈതാനന്ദ തീർത്ഥ സ്വാമികൾ പങ്കെടുക്കും.

 ഏതൊരു ശ്രീനാരായണീയനും കൈപ്പുസ്തകമായി സൂക്ഷിക്കേണ്ടതാണ് ഈ ഗ്രന്ഥങ്ങളെന്ന് സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റ് ചെയർമാനും, നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുകൂടിയായ ടി.വി. വസുമിത്രൻ എഞ്ചിനീയർ പറഞ്ഞു.

സാക്ഷാൽ സർവ്വേശ്വരൻ്റെ പൂർണ്ണപുണ്യാവതാരമായ ഭഗവാൻ ശ്രീനാരായണഗുരു സ്വാമികളെ പ്രത്യക്ഷദൈവമായി കണ്ട് 100 വർഷങ്ങൾക്ക് മുമ്പ് ഗുരുവിഗ്രഹം ലോകത്തിലാദ്യമായി പ്ര തിഷ്ഠിച്ചത് തലശ്ശേരി ജഗന്നാഥക്ഷേത്ര സന്നിധിയിലാണ്. ഗുരു ദേവൻ സശരീരനായ കാലത്ത് ഗുരുവിൻ്റെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ച് ഗുരുവിൻ്റെ ഈശ്വരീയത ലോകത്തോട് പ്രഖ്യാപിച്ച പരമ ഗുരുഭക്തരുടെ നാടാണ് തലശ്ശേരിയും തൊട്ടടുത്ത പ്രദേശ ങ്ങളും. ശ്രീനാരായണ ഭഗവാൻ്റെ സന്ന്യാസി ശിഷ്യപ്രധാനികളായ ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ ശ്രീമദ് ആത്മാനന്ദസ്വാമികൾ, ശ്രീമദ്ആനന്ദതീർത്ഥസ്വാമികൾ, ശ്രീമദ് കെ.എം. കുമാരസ്വാമി സന്ന്യാസി, ഗൃഹസ്ഥ ശിഷ്യോത്തമൻന്മാരായ വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണൻ, മൂർക്കോത്ത് കുമാരൻ, കൊറ്റിയത്ത് രാമുണ്ണി വക്കീൽ, കൊറ്റിയത്ത് കൃഷ്‌ണൻ വക്കിൽ, റാവുബഹദൂർ സി.വി. ഗോപാലൻ മുൻസിഫ്. ചെറുവാരി ഗോവിന്ദൻ രജിസ്ട്രാർ, കോട്ടായി കുമാരൻ തുടങ്ങിയവരുടെ ജന്മഭൂമിയും, കർമ്മഭൂമിയുമാണ് തല ശ്ശേരിനഗരം.ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരിൽ പ്രധാനിയായ മൂർക്കോത്ത് കുമാരൻ മുൻകൈയെടുത്ത് സ്ഥാപിച്ച തൊഴിലാളി സംഘമാണ് ഗുരുദേവപ്രതിമയെന്ന ആശയം മുന്നോട്ട് വെച്ചത്. ഒരു തൊഴിലാളി ആദ്യ സംഭാവനയായി നൽകിയ ഒരു രൂപയാണ് ധനശേഖരണത്തിന് തുടക്കമിട്ടത്.ഇറ്റാലിയൻ ശിൽപ്പി തവ്റലിയാണ് പഞ്ചലോഹത്തിൽ പ്രതിമ നിർമ്മിച്ചത്.പ്രമുഖ ഫോട്ടോഗ്രാഫർ ശേഖറാണ്ശിവഗിരിയിലെത്തി ഗുരുവിൻ്റെ വിവിധ ദിശകളിലുള്ള ഫോട്ടോകൾ തവ് റലിക്ക് അയച്ചുകൊടുത്തത്.

1927 മാർച്ച് മാസം 13 ന് ഗുരുവിൻ്റെ അനന്തരഗാമിയായ ബോധാനന്ദസ്വാമികൾ ജഗന്നാഥക്ഷേത്രത്തിൽ പ്രഥമ പ്രതിമ പ്രതിഷ്ഠിക്കുകയും, ബ്രഹ്മവിദ്യാസംഘത്തിലെ എൻ.എസ്. രാമറാവു (എം.എ) അനാച്ഛാദനം ചെയ്‌യുകയുമായിരുന്നു. പഞ്ചലോഹപ്രതിമയെ അനുകരിച്ച്തലശ്ശേരിയിലും,പരിസരപ്രദേശങ്ങളിലും ഗുരുവിൻ്റെ പുണ്യ നാമത്തിൽ നിരവധി ശ്രീനാരായണ മഠങ്ങളും, പ്രതിമകളും ഉയർന്നുവന്നിട്ടുണ്ട്. ജനങ്ങളുടെആദ്ധ്യാത്മികവും, സാമൂഹ്യവും. സാംസ്ക്‌കാരികവു മായ ഉന്നതിക്കായി ഓരോ പ്രദേശത്തും സ്ഥാപിച്ച ധർമ്മ സ്ഥാപനങ്ങളാണ് ശ്രീനാരായണ മഠങ്ങൾ.

 തലശ്ശേരിയിൽ മാത്രം കാണുന്ന "ശ്രീനാരായണമഠങ്ങൾ' എന്ന നൂതന ആശയത്തിൻ്റെഉപജ്ഞാതാവ് ഗുരുദേവഗൃഹസ്ഥ ശിഷ്യരിൽ പ്രധാനി യായിരുന്ന കൊറ്റി യത്ത് കൃഷ്ണൻ വക്കിലാണ്. ഗുരുദേവൻ സശരീരനായ കാല ഘട്ടത്തിൽ തന്നെ രൂപം കൊണ്ട ഏഴ് മഠങ്ങൾ തലശ്ശേരിയിൽ ഉണ്ട്.

അവയുടെയെല്ലാം ചരിത്രമാണ് വസുമിത്രൻ എഞ്ചിനീയർ രേഖപ്പെടുത്തിയിരിക്കുന്നത്.

ഗുരുദേവപ്രതിമയെന്ന നൂതനാശയത്തിന് പിറകിലെ വ്യക്തികളേയും, അവർ അക്കാലത്ത് അനുഭവിച്ച യാതനകളുടേയും കഥകളും,

മഠങ്ങൾപടുത്തുയർത്താൻ ത്യാഗം സഹിച്ച പൂർവ്വികരെ പുതിയ തലമുറയിലെ ഗുരു ഭക്തർക്ക് പരിചയപ്പെടുത്തുക എന്ന കർത്തവ്യവുമാണ്

രണ്ട് ഗ്രന്ഥങ്ങളിലായി വസുമിത്രൻ എഞ്ചിനീയർ നിർവ്വഹിച്ചിട്ടുള്ളത്.



ചിത്രവിവരണം: ടി.വി. വസുമിത്രൻ എഞ്ചിനീയർ.

whatsapp-image-2026-02-20-at-11.22.36-pm-(2)

പുസ്തക പ്രകാശന ചടങ്ങിന്റെ ആലോചനാ യോഗം നാടിന്റെ കൂടിച്ചേരലായി


മാഹി:മാഹിയിലെ പ്രമുഖ അഭിഭാഷകനും പൊതു സമൂഹത്തോട് പ്രതിബദ്ധതയുള്ള സാമൂഹ്യ പ്രവർത്തകനും മയ്യഴി ജനതക്ക് സ്വീകാര്യനും പ്രിയങ്കരനുമായ അഡ്വ: ടി. അശോക് കുമാർ എഴുതിയ മയ്യഴി ജനാഭിലാഷത്തിന്റെ നാൾവഴികൾ എന്ന പുസ്തകം ഫിബ്രവരി 27 ന് പ്രകാശിതമാവുകയാണ്. പ്രകാശന ചടങ്ങിന്റെ സംഘാടന സമിതി രൂപീകരണം 19-02-2026 ന് മാഹി ക്യാപ്പിറ്റോൾ വെഡ്ഡിംഗ് സെന്ററിൽ വെച്ച് നടന്നു. 

      മാഹിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ നൗഷാദ് സ്വാഗതം പറയുകയും അഡ്വ: എ. പി. അശോകൻ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. അഡ്വ: അശോക് കുമാറിന്റെ സാമൂഹ്യ പ്രതിബദ്ധതയെ കുറിച്ചും ചുവപ്പ് നാടയിൽ കുടുങ്ങി കിടന്ന മാഹി ബൈപാസ് യാഥാർത്ഥ്യമാവുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ചതും വർഷങ്ങളായി നടത്താതിരുന്ന മുൻസിപ്പൽ ഇലക്ഷൻ നടത്താൻ വേണ്ടി സുപ്രീം കോടതി വരെ പോയി അനുകൂല വിധി സമ്പാദിച്ചതിനെ കുറിച്ചും വളരെ വിശദമായി അദ്ദേഹം സംസാരിച്ചു. 

      പുസ്തകത്തെ കുറിച്ചും പുസ്തക പ്രകാശനത്തിലേക്ക് എത്തിയ സാഹചര്യത്തെ കുറിച്ചും മയ്യഴിയുടെ ചരിത്രത്തെ കുറിച്ചും ഡോ: മഹേഷ് മംഗലാട്ട് സംസാരിച്ചു.

      സംഘാടന സമിതി രൂപീകരണ കൂട്ടായ്മക്ക് അഡ്വ: ടി. അശോക് കുമാർ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

whatsapp-image-2026-02-20-at-11.23.21-pm-(1)

അവധൂതം ഗ്രന്ഥ രചയിതാവ് അശോക് അൻപൊലിക്ക് ഗുരു വീക്ഷണം ഏർപ്പെടുത്തിയ നടരാജ ഗുരു അവാർഡ് ഡോ:ഷാജി പ്രഭാകരൻ സമാനിക്കുന്നു .പഠന കേന്ദ്രം ഡയറക്ടർ പ്രൊഫ: ശിശുപാലൻ, മലയാലപ്പുഴ സുധൻ ,ഇ.കെ. സുധൻ എന്നിവർ സമീപം

whatsapp-image-2026-02-20-at-11.24.48-pm-(1)

ഗുരു ശക്തി പുരസ്കാരം വിതരണം ചെയ്തു.


കോഴിക്കോട്: ഗുരുകുലം കൾച്ചറൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരു ശക്തി പുരസ്കാരം വിതരണം ചെയ്തു. സുരേഷ് കൂത്ത്പറമ്പ് എന്ന പ്രശസ്ത ചിത്രകാരനാണ് ഗുരു ശക്തി അവാർഡിന് അർഹനായിട്ടുള്ളത്. കോഴിക്കോട് ഗുരുകുലം ആർട് ഗ്യാലറിയിൽ നടന്ന ചടങ്ങ് പ്രശസ്ത എഴുത്തുകാരൻ യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരൻ മദനൻ ചിത്രകലയിലെ വൈവിദ്ധ്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഗുരുകുലം ബാബു അദ്ധ്യക്ഷത വഹിച്ചു. സാംസ്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽപി.മാധവൻ, ചിത്രകാരൻ സി.കെ.ഷിബു രാജ്, യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂർ , കലിക്കറ്റ് ഫൈൻ ആർട്ട്സ് പ്രിൻസിപ്പാൾ എം. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. മാദ്ധ്യമ പ്രവർത്തകൻ രവീന്ദ്രൻ കുന്ദമംഗലം സ്വാഗതവും ചിത്രകാരൻ എസ്.കെ.ശശി നന്ദിയും പറഞ്ഞു.സുരേഷ് കൂത്തുപറമ്പ് മറുപടി പ്രസംഗം നടത്തി

capture_1771615031

പാറക്കണ്ടിയിൽ സതീശൻ അന്തരിച്ചു.


കോടിയേരി: പുന്നോലിലെ പാറക്കണ്ടിയിൽ സതീശൻ (66) അന്തരിച്ചു. അച്ഛൻ: പരേതനായ അനന്തൻ. 

അമ്മ: പരേതയായ ശാന്ത.

സഹോദരങ്ങൾ: രഞ്ജിനി, സുദേഷ്, പരേതരായ രവീന്ദ്രൻ, ശശീന്ദ്രൻ.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles