മിന്നൽ പിണരും പടനിലത്തിൽ പടനായകൻ പിണറായിക്ക് വീരവണക്കം. :ചാലക്കര പുരുഷു

മിന്നൽ പിണരും പടനിലത്തിൽ പടനായകൻ പിണറായിക്ക് വീരവണക്കം. :ചാലക്കര പുരുഷു
മിന്നൽ പിണരും പടനിലത്തിൽ പടനായകൻ പിണറായിക്ക് വീരവണക്കം. :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Feb 19, 11:54 PM

പൊന്ന്യം: പ്രാണനും ആയുധങ്ങളും ഏറ്റുമുട്ടുന്ന ചരിത്ര പ്ര

സിദ്ധമായ പൊന്ന്യത്തങ്ക ത്തട്ടിലേക്ക് നാലാം നാളിൽ,കേരള രാഷ്ട്രീയത്തിലെ പടനായകൻ കടന്നുവന്നപ്പോൾ , ഏഴരക്കണ്ടത്തിലെ അതിവിശാലമായ പാടശേഖരത്തിൽ തിങ്ങി നിറഞ്ഞ ജനസഞ്ചയം ഹർഷാരവത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ വരവേറ്റു

മൂന്നര നൂറ്റാണ്ട് മുമ്പ്

മൂന്ന് നാളുകളിലായി നടന്ന അങ്കത്തിനൊടുവിൽ

പൊന്ന്യം അങ്കത്തട്ടിൽ തച്ചോളി ഒതേനനോട് പൊരുതി വീരമൃത്യു വരിച്ച കതിരൂർ ഗുരിക്കളുടെ ചോര കിനിയുന്ന ഓർമ്മകളിൽ

പൊന്ന്യം കതിരൂർ ഗുരിക്കൾ സ്മാരക കളരി സംഘം നടത്തിയ വാളും പരിചയും, ഉറുമിയുമേന്തിയുള്ള പോരാട്ടം അങ്കച്ചൂരിന്റെ തീവ്രതയെന്തെന്ന് തിങ്ങി നിറഞ്ഞ ആയിരങ്ങൾക്ക് അനുഭവ സാക്ഷ്യമായി.

ശ്രീജിത്ത്- അദിനവ്

ശത്രുവിന്റെ കണ്ണിൽ നോക്കി നീക്കം വായിച്ചുള്ള മിന്നൽ വേഗത്തിലുള്ള

കരുത്ത് കൊടുങ്കാറ്റിന്റെ ശബ്ദ വേഗതയിൽ വൃന്ദയും, ശ്രീനന്ദയും പ്രകടിപ്പിച്ചപ്പോൾ ,

ഓരോ ചുവടിലും അടവ് തന്ത്രങ്ങൾ മിന്നി മറഞ്ഞു.

പെൺ പോരാളികളുടെകണ്ണുകളിൽ തീയാളി.

പെണ്ണേ നീ കണ്ണിരല്ലെന്നും അഗ്നിയാണന്നും ശ്വാസമടക്കിയിരുന്ന

കാഴ്ചക്കാരെ അവർ ബോദ്ധ്യപ്പെടുത്തി. 

യൗവനത്തിന്റെ ചോരത്തിളപ്പിൽ പൂവാട്ട് പറമ്പ് സ്വതന്ത്ര കളരി സംഘത്തിലെ യോദ്ധാക്കൾഒരു നീക്കം പോലും പിഴയ്ക്കാതെ, ഞൊടിയിടയിൽ നടത്തിയകഠാരപ്പയറ്റും, പുലിയങ്കവും

അടിപതറാത്ത മനോവീര്യത്താൽ ശ്രദ്ധേയമായി.

വാളും പരിചയേയും കുന്തം കൊണ്ട് നേരിട്ട അടവ് മുറകളും കാണികളെ പുളകിതരാക്കി.

മലബാറിന്റെ കളരി മഹാത്മ്യം ലോകം മുഴുവൻ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പൊന്ന്യത്തങ്കം , ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന്

സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

തലശ്ശേരി നിയോജക മണ്ഡലം സാസ്കിപദ്ധതിയുടെ

പൊന്ന്യം ഏഴരക്കണ്ടം കളരി അക്കാദമി നിർമ്മാണ

 ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

സ്പീക്കർ അഡ്വ എ.എൻ. ഷംസീർ അദ്ധ്യക്ഷത വഹിച്ചു.. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് സുജയ ,

കാരായി രാജൻ, എം.സി. പവിത്രൻ , സി.എൻ. ചന്ദ്രൻ, സി.കെ.രമേശൻ സംബന്ധിച്ചു.

കൊയിലാണ്ടി അൽ മുബാറക് കളരി സംഘവും വിസ്മയകരമായ പോരാട്ടം കാഴ്ച വെച്ചു.

മണിപ്പൂർ,ഹരിയാന, ജമ്മു കാശ്മീർ , മഹാരാഷ്ട്ര,

തുടങ്ങിയ സംസ്ഥാനങ്ങളിലെ കലാ ട്ര്യൂപ്പുകൾ വിവിധ നാടോടി കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് സച്ചിൻ വാര്യരും ലിബിൻ സ്കറിയയും അവതരിപ്പിച്ച ലൈവ് ഷോയുമുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയൻ കളരിയങ്കം കൗതുകത്തോടെ നോക്കിക്കാണുന്നു.

capture

കളരി കാണാനെത്തിയ ജനക്കുട്ടം

capture_1771525052

ചാലക്കര പുരുഷു കളരി വിളക്ക് തെളിയിക്കുന്നു.

capture_1771525183

കേരളത്തിലെ അമേരിക്കയും ചർച്ചചെയ്യപ്പെടണം

ഡോ:എ. വത്സലൻ


ന്യൂമാഹി:ആദിവാസി സമൂഹത്തിൻ്റെ ഉന്നമനത്തിന് വേണ്ടി തൂലിക പടവാളാക്കുകയും,ജീവിതകാലം മുഴുവൻ പ്രവർത്തിക്കുകയും ചെയ്ത മനുഷ്യാവകാശപ്രവർത്തകനും ക്രാന്തദർശിയുമായ കെ.പാനൂർ

എഴുതിയ കേരളത്തിലെ അമേരിക്കയും വർത്തമാനകാലത്ത് ചർച്ചചെയ്യപ്പെടണമെന്ന് ഡോ:എ.വത്സലൻ പറഞ്ഞു.

പുരോഗമന കലാ സാഹിത്യ സംഘം

പാനൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂരിൽ നടത്തിയ 

കെ.പാനൂരിൻ്റെ എട്ടാമത് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ മേഖലാകമ്മിറ്റി അംഗം ടി.ഹരിദാസൻ അധ്യക്ഷത വഹിച്ചു.

രാജു കാട്ടുപുനം,കെ. ലെജുമോൾ കെ., പാനൂരിൻ്റെ മകൻ പി.വി. ഹിരൺ കുമാർ ,പവിത്രൻ മൊകേരി, ടി.ടി.കെ. ശശി,അനിരുദ്ധൻ എട്ടുവീട്ടിൽ എന്നിവർ സംസാരിച്ചു.


ചിത്രവിവരണം: ഡോ.എ.വത്സലൻ ഉദ്ഘാടനം ചെയ്യുന്നു.

capture_1771525299

ബാലകൃഷ്ണൻ നമ്പ്യാർ നിര്യാതനായി.


മാഹി. പള്ളൂർ ഇരുപ്പിലാക്കൂലിലെ അരുണോളിയിൽ ചെങ്ങാട്ട് ബാലകൃഷ്ണൻ നമ്പ്യാർ (81)നിര്യാതനായി. ഭാര്യ: സുലോചന. മകൾ :രമ്യ. ജാമാതാവ് :ശ്രീജിത്ത് ത്യച്ചബരം.

സഹോദരങ്ങൾ: പത്മനാഭൻ നമ്പ്യാർ, പാർവതി, ലീലാവതി, വിജയരാഘവൻ,പരേതയായ സരസ്വതി അമ്മ. സംസകാരം: വെള്ളിയാഴ്ച കാലത്ത്10 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ

capture_1771525396

കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ്ക്ക് പുതിയ കോഴ്‌സുകൾ ഉടൻ; മന്ത്രി ഡോ. ആർ ബിന്ദു

ചൊക്ലി: കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ്ക്ക് പുതിയ കോഴ്‌സുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കോളേജിലെ അക്കാദമിക് ബ്ലോക്ക്, വനിതാ ഹോസ്റ്റൽ, കാന്റീൻ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ അതിനനുസൃതമായ കോഴ്‌സുകൾക്ക് മുൻഗണന നൽകുമെന്നും, അടിസ്ഥാന സൗകര്യ വികസനവും പാഠ്യപദ്ധതി പരിഷ്‌കരണവും വഴി ഉന്നത വിദ്യാഭ്യാസ രംഗത്ത് നവീന മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

ചടങ്ങിൽ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. കോളജിലെ ചരിത്രവിഭാഗം തയ്യാറാക്കുന്ന “കോടിയേരി ബാലകൃഷ്ണൻ: എ ലൈഫ് ഓഫ് ലീഡർഷിപ്പ് ആൻഡ് കമ്മിറ്റ്മെന്റ്” എന്ന പുസ്തകത്തിന്റെ കവർപേജ് മന്ത്രി, ബിനീഷ് കോടിയേരിക്ക് നൽകി പ്രകാശനം ചെയ്തു.

11.20 കോടി രൂപ ചെലവഴിച്ചാണ് അക്കാദമിക് ബ്ലോക്ക്, വനിതാ ഹോസ്റ്റൽ, കാന്റീൻ എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കിയത്. മൂന്ന് നിലകളിലായി പണിത അക്കാദമിക് ബ്ലോക്കിൽ ഒൻപത് ക്ലാസ് മുറികളും മൂന്ന് സെമിനാർ ഹാളുകളും മൂന്ന് വിഭാഗങ്ങളും പ്രവർത്തിക്കും. ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ, ഫയർ സേഫ്റ്റി, ജനറേറ്റർ സംവിധാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 60 വിദ്യാർഥിനികൾക്ക് താമസ സൗകര്യമുള്ള വനിതാ ഹോസ്റ്റലും, നൂറുപേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന കാന്റീനും ഒരുക്കിയിട്ടുണ്ട്.

7.34 കോടി രൂപ ചെലവിൽ നിർമാണം നടക്കുന്ന ചുറ്റുമതിലിന്റെ 80 ശതമാനം പ്രവൃത്തികൾ പൂർത്തിയായി. 52 മീറ്റർ താഴ്ചയുള്ള കിണറിന്റെ നിർമാണവും കഴിഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ രണ്ടാം നിലയിൽ 3.1 കോടി രൂപ ചെലവിൽ 500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും അഞ്ച് ക്ലാസ് മുറികളും സജ്ജമാക്കി. ലൈബ്രറി കെട്ടിടത്തിന്റെ ഒന്നാം ഘട്ടത്തിന് 1.89 കോടി രൂപ അനുവദിച്ച് പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.

 വൈസ് പ്രസിഡന്റ് കെ.എം. സ്‌പന, തലശ്ശേരി മുനിസിപ്പാലിറ്റി ചെയർമാൻ കരായി ചന്ദ്രശേഖരൻ, കണ്ണൂർ സർവകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. എം. സുകുമാരൻ, പി.ടി.എ പ്രസിഡന്റ് എൻ. സജീവൻ എന്നിവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് മുഹമ്മദ് സിറാജ് നന്ദിയും പറഞ്ഞു


ചിത്രവിവരണം.. മന്ത്രി ഡോ: ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

capture_1771525597

മങ്ങാട് വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രം പുനഃ പ്രതിഷ്ഠ - നവീകരണ- ബ്രഹ്മകലശ മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന കലവറ നിറക്കൽ ഘോഷയാത്ര

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles