പൊന്ന്യം: 'ധീര യോദ്ധാക്കളുടേയും വീരാംഗനമാരുടേയും പടനിലമായി മാറിയ പൊന്ന്യത്തങ്കത്തിന്റെ മൂന്നാം നാളിൽ ഏഴരക്ക ണ്ടം ജനസാഗരമായി. വൈകുന്നേരത്തോടെ എല്ലാ വഴികളും വിശാലമായ ,ചരിത്ര പ്രസിദ്ധമായ പൊന്ന്യംവയലിലേക്കൊഴുകുകയായിരുന്നു.
ലോകോത്തരമായ കളരിയങ്കം കാണുക മാത്രമല്ല,രാജ്യത്തെ വൈവിധ്യമാർന്ന നാടൻ കലാരൂപങ്ങൾ .
ഗോത്ര കലാപരിപാടികൾ . പലതരം ആയോധനമുറകൾ, മെഗാ പരിപാടികൾ, അപൂർവ വസ്തുക്കളുടെയും, വിവിധ നാടൻ വിഭവങ്ങളുടെയും ഒട്ടേറെ സ്റ്റാളുകളുമെല്ലാം അനേകരെ ഇവിടുത്തേക്ക് ആകർഷിക്കുന്നു.
ഇന്നലെ അങ്കത്ത ട്ടിൽപ്രമുഖ കളരി സംഘങ്ങൾ ഇടി മിന്നൽ തീർത്ത ദിനമായിരുന്നു.
ഗുരുകുലം കളരിയിലെസഹൽ, അജ്മൽ ,വിഷ്ണു, അബ്ദുൾ ഗഫൂർ .
ആരാധ്യ , അഭിമന്യു . എന്നിവരുടെ വാൾപ്പയറ്റും, ആദിഷ് , അലൻ എന്നിവരുടെ കുന്തപ്പയറ്റും , അനിതരസാധാരണമായ മെയ് വഴക്കവും സൂക്ഷ്മതയും പ്രകടമാക്കി. ശരീരവും മനസ്സും ഒന്നിക്കുന്ന യുദ്ധമുറ ശാരീരികശേഷിയും മന:ക്കരുത്തും പ്രകടമാക്കുന്നതായി.
ചൂരക്കൊടികളരിയിലെ പരിണിതപ്രജ്ഞനായ ഗുരിക്കൾ കുഞ്ഞിമ്മൂസയും ശിഷ്യരുംഒരേ സമയം തെക്കൻ , വടക്കൻ , തുളുനാടൻ മുറകൾ പ്രയോഗിച്ചു.
കളരിയിലെ ജ്വലിക്കുന്ന താരങ്ങളായ .വിദേശത്തുനിന്നും കളരിയങ്കത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രമെത്തിയനിതിൻരാജും, നികേഷും
അടിപതറാത്ത ചുവടുകളുമായി വാളും പരിചയുമായി
ആക്രമണവും പ്രത്യാക്രമണവും നടത്തിയപ്പോൾ , അത് തീപ്പാറും പോരാട്ടമായി.
പെൺകരുത്തിന്റെ ആൾരൂപമായി അങ്കത്തട്ട് നിറഞ്ഞ
ആര്യ,,വൈഗ എന്നിവർ മെയ്പയറ്റിലും, വടി പയറ്റിലും
തീയായി മാറിയ അപൂർവ്വ ദൃശ്യനിമിഷങ്ങൾകാഴ്ചവെച്ചു.
ദമ്പതികളായദിഗേഷ് -സുരഭി എന്നിവർ അവതരിപ്പിച്ച കെട്ടുകാരികഠിനമായ പരിശീലനത്തിൽധൈര്യം തെല്ലുംചോർന്ന് പോകാതെ അവതരിപ്പിച്ചത് കാണികൾ ശ്വാസമടക്കി പിടിച്ചാണ് കണ്ടു നിന്നത്.
മറപിടിച്ച കുന്തപ്രയോഗത്തിൽ ശാരീരികശേഷിയും,
അടിപതറാത്ത ചുവടുകളുമായി
അളകനന്ദയും, റോണയും കരുത്തിന്റെ തീയായി മാറിയ അപൂർവ്വ ദൃശ്യ നിമിഷങ്ങളും ഏഴരക്കണ്ടത്തിൽ ആവേശം വിതറി.
ഡോ: ജുനൈദ്, അഭിനവ്എന്നിവർ
അടവ് പിഴയ്ക്കാത്ത ചുവടുകളുമായി ,
കണ്ണിനേക്കാൾ വേഗവും,വാളിനേക്കാൾ അപകടകരവുമായ, മിന്നൽ വേഗത്തിൽ പായുന്ന ഉറുമി വീശൽ നിലയ്ക്കാതെ നടത്തിയപ്പോൾ , അക്ഷരാർത്ഥത്തിൽ പൊടിപൂരമായി മാറിയ അങ്കത്തട്ട് ഒതേനന്റേയും, കതിരൂർ ഗുരിക്കളുടേയും പോരാട്ടവീര്യത്തെ ഒരു വട്ടം കൂടി ഓർമ്മിപ്പിച്ചു.
സാംസ്ക്കാരിക സദസ്സ്
ടി..വി.രാജേഷ് ഉദ്ഘാടനം ചെയ്തു. എ.കെ. ശോഭ
അദ്ധ്യക്ഷത വഹിച്ചു. മുഖ്യസംഘാടകൻ കൂടിയായ സ്പീക്കർ എ.എൻ. ഷംസീർ ഉടനീളം നായകനായി നിറഞ്ഞു നിന്നു.
ദീപക് ധർമ്മടം, മുഹമ്മദ് അഫ്സൽ, അഡ്വ.നിഷാദ്
തുടങ്ങിയവർ സംസാരിച്ചു
പൊന്ന്യംചന്ദ്രൻസ്വാഗതവും എം.ഷീബ നന്ദിയും പറഞ്ഞു.
ഗുരുകുലം കളരി, ചൂരക്കൊടി കളരി, ജയകേരള കളരി, പയ്യമ്പള്ളി കളരി സംഘം എന്നിവയുടെ മാസ്മരിക കളരിയങ്കം അവതരണത്തിൽ ഉജ്വലമായ ഔന്നത്യം പുലർത്തി. അലാമിക്കളി, യോഗ നൃത്തം, നാടൻ പാട്ട് എന്നിവയും മണിപ്പൂരി താൻ ജിയോ യനബ നൃത്ത പരിപാടികളും അരങ്ങേറി. തുടർന്ന് നരേഷ് അയ്യരുടെ ലൈവ് ഷോയും അരങ്ങേറി.
ഇന്ന് വൈ: 6മണിക്ക് വിവിധ കളരി സംഘങ്ങളുടെ കളരിപ്പയറ്റും നാടോടി നൃത്ത പരിപാടികളും. സച്ചിൻ വാര്യർ ആന്റ് ലിബിൻ സ്കറിയ ടീമിന്റെ ലൈവ് ഷോയുമുണ്ടാകും.
കളരിയും കലയും സനിൽകുമാറിന് ഹൃദയ ബന്ധങ്ങളുടെ തട്ടകം
ചിത്രകലയിൽ ഇതിനകം ശ്രദ്ധേയനായ കെ. കെ. സനിൽകുമാറിന് കളരിപ്പയറ്റുമായി വർഷങ്ങളുടെ ബന്ധം. പൊന്ന്യം - ചുണ്ടങ്ങാപൊയിലിലെ ഗ്രാമീണ പരിസരത്തുനിന്ന് ചിത്രകലയുടെ ലോകത്തിലേക്ക് നടന്നുകയറിയ സനിൽകുമാർ, കതിരൂരിന്റെ പാരമ്പര്യം ചേർത്തുപിടിച്ചുകൊണ്ടാണ് കളരിപ്പയറ്റിന്റെയും തട്ടകത്തിലേക്ക് ചുവട് വയ്ക്കാൻ ആരംഭിച്ചത്. കതിരൂരിലെ പ്രമുഖ കളരി ഗുരുനാഥൻ എം. കെ. ഗോപാലൻ ഗുരുക്കളുടെ ശിഷ്യനായി എം. കെ. ജി. കളരി സംഘത്തിൽ 1987 ലാണ് പഠനം ആരംഭിച്ചത്. ഗുരുക്കളുടെ പ്രധാന ശിഷ്യരിലൊരാളായ എം. കെ. സുരേഷ് ബാബുവും സി. വി. ദിനേശനും ഉൾപ്പെടെയുള്ളവരോ ടൊപ്പം വർഷങ്ങളുടെ പരിശീലനത്തിനിടയിലും ചിത്രകലയും കാർഷിക സംസ്കാരവും ഒപ്പം കൊണ്ട്നടന്ന് കതിരൂരിന്റെ പാരമ്പര്യത്തിന്റെ ഭാഗമാകാൻ സനിൽകുമാറിന് സാധിച്ചു.
ചിത്രകലയിൽ 2015 ൽ ദേശീയ പുരസ്‌കാരം നേടിയതിനുള്ള അവസരമായി ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് യൂറോപ്യൻ കലാസങ്കേതങ്ങൾ പഠിക്കാനും സനിലിന് കഴിഞ്ഞു.
കളരിയും ചിത്രകലയും ഘടനയുടെ കാര്യത്തിൽ വിരുദ്ധധ്രുവങ്ങളാണെങ്കിലും രണ്ടിനെയും ഒന്നിച്ചു ചേർത്തുപിടിക്കുക എന്നത് സനിലിന്റെ പ്രത്യേകതയായി കാണുന്നു. ഗ്രാമീണ മേഖലയിൽ രാജ്യത്തെ ആദ്യത്തെ ആർട്ട് ഗാലറി എന്ന നിലയിലും നിരവധി ചിത്രകാരൻമാരുടെ ദേശം എന്ന നിലക്കും കതിരൂർ സാംസ്‌കാരിക ഭൂപടത്തിൽ തിളങ്ങി നിൽക്കുന്നു. വിഖ്യാത കളരി ഗുരുനാഥനും സി. വി. എൻ കളരി സംഘത്തിന്റെസ്ഥാപകനുമായ സി. വി. നാരായണൻ നായരുടെ സഹോദരൻ സി. വി. ബാലൻ നായർ ചിത്രകലാചാര്യൻ എന്നതിന് പുറമെ, മികച്ച കളരിഅഭ്യാസികൂടിയാണ്. മഹാനായ ആ മനുഷ്യനെക്കുറിച്ചുള്ള പ്രചോദനം കൂടിഉണ്ടായിട്ടുണ്ട്.
"പൊന്ന്യത്തങ്കം" ജനകീയ പങ്കാളിത്തം കൊണ്ട് അതിന്റെ പ്രൌഢിയോടെ നടന്നുവരികയാണ്. ഒരു ദേശത്തിന്റെ പൈതൃക വീണ്ടെടുപ്പായി കാണുമ്പോൾ, പഴമയുടെ തനിമയെ കൈമോശം വരാതെ കരുതിയിരിക്കണം. കളരിപ്പയറ്റിന്റെ പേരിൽ അവതരിപ്പിക്കുന്ന ചില വികലമായ ദൃശ്യങ്ങൾ നിരാശ ജനിപ്പിക്കാറുണ്ട്. എങ്കിലും ജനകീയവും ഗതകാല സംസ്കാരത്തെ ഒരുക്കുന്ന ദൃശ്യസമ്പത്തും പൊന്ന്യത്തങ്കത്തെ സമാനതകളില്ലാത്ത വിരുന്നാക്കി മാറ്റുന്നു.
കളരിപ്പയറ്റിന്റെ ദ്രോണാചാര്യർ കോട്ടക്കൽ കണാരി ഗുരുക്കൾ പരിപോഷിപ്പിച്ച കളരിപ്രസ്ഥാനത്തിന്റെ പിന്മുറക്കാരുടെ അഭ്യാസക്കാഴ്ചകളുടെ "ഏഴരക്കണ്ടം" പൊന്ന്യം ദേശത്തുകാരുടെ മാത്രമല്ല, കളരി സംസ്കാരത്തെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും വികാര ഭൂമിയായി മാറി.
"പൊന്ന്യത്തങ്ക"ത്തിന്റെപ്രധാനപ്രവർത്തകരിലൊരാളും സനിൽകുമാറിന്റെ സഹോദരീ പുത്രനുമായ കെ. കെ. ഷൈജു കതിരൂർ ഗുരുക്കൾ കളരി സംഘത്തിലെ വിദ്യാർഥിയായി കളപ്പയറ്റ് പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.
ശ്രീരാമചന്ദ്രൻ അണ്ടല്ലൂരിൽ പുനർജനിച്ചു:ഭക്തമാനസങ്ങൾക്ക് ആത്മനിർവൃതി
:ചാലക്കര പുരുഷു
തലശ്ശേരി: ഉത്തമ പുരുഷൻ ശ്രീരാമചന്ദ്രൻ നിറഞ്ഞാടിയപ്പോൾ അണ്ടല്ലൂർ കാവ് അയോദ്ധ്യയായി.
ശ്രീരാമനും സീതയും ലക്ഷമണനും, ലവകുശൻമാരുമെല്ലാം ദൈവ രൂപങ്ങളായി വിശാലമായ കാവിൻ്റെ അങ്കണമാകെ നിറഞ്ഞു. ബാലി / സുഗ്രീവ യുദ്ധം കാണികളിൽ ആവേശം വിതറി.
ധർമ്മടം പഞ്ചായത്തിലെ ആ ബാലവൃന്ദം ജനങ്ങൾ 'ദൈവത്താറിശ്വരന്റെ വാനരപ്പടയായി മാറുകയായിരുന്നു..
അണ്ടലൂരിൽ മേലേ ക്കാവിലുംതാഴെക്കാവിലുമായാണ് തിറയാട്ടങ്ങൾ കെട്ടിയാടിയത്.
മേലേക്കാവ് അയോധ്യയായപ്പോൾ, താഴെക്കാവ് ലങ്കയായി.. പ്രധാന ദൈവങ്ങളായ ദൈവത്താറിശ്വരൻ ശ്രീരാമചന്ദ്രനായുംഅങ്കക്കാരൻ ലക്ഷ്മണനായും ബപ്പൂരൻ ഹനുമാനായും മുടിയണിഞ്ഞ് താഴെക്കാവെന്ന ലങ്കയിലെത്തി ഘോരയുദ്ധം ചെയ്ത് സീതയെ വീണ്ടെടുക്കുന്നതിലൂടെയാണ് ഒരു ദിവസത്തെ ഉത്സവം പൂർത്തിയാവുന്നത്. കുംഭം ഏഴ് വരെ ഇതേ തെയ്യാട്ടങ്ങൾ തന്നെ ആവർത്തിക്കപ്പെടും.
ഇതര തെയ്യക്കാവുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായി രാമായണ കഥയെ ആസ്പദമാക്കിയുള്ള തെയ്യക്കോലങ്ങൾ നിറഞ്ഞാടിയതോടെ
ഒരു നാടാകെ വ്രതമെടുത്ത് അണ്ടല്ലൂർ കാവ് ഉത്സവത്തിന് ഒഴുകിയെത്തുകയാണ്.
ജാതി - മത രാഷ്ട്രീയത്തിനുമപ്പുറം
ആത്മീയതയുടെ സുഗന്ധം ഒരു ദ്വീപാകെ പരക്കുകയാണ്.
ചിത്രവിവരണം: ദൈവത്താറീശ്വരൻ (ശ്രീരാമൻ ) കെട്ടിയാടിയപ്പോൾ
ദൈവത്താർ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു.
തലശ്ശേരി:അണ്ടലൂർ ഉത്സവത്തോടനുബന്ധിച്ച് ദൈവത്താർ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു. അണ്ടലൂർദിനേശ് ഹാളിൽ നടന്ന ചടങ്ങിൽ തലശ്ശേരി ച്ചു. നാരായണൻ പുതുക്കുടി അദ്ധ്യക്ഷനായി സി. മോഹനൻ, കെ. വേലായുധൻ, സെൽവൻ മേലൂർ, ഡോ. സിന്ദു . കെ , സിന്ദു എൻ ആർ എന്നിവർ സംസാരിച്ചു. കോളജ് ഓഫ് നഴ്സിങ്ങിൽ പ്രൊഫസറായ ഡോ സിന്ദുവാണ് സംവിധാനവും ഗാന രചനയും നിർമ്മഹിച്ചത്, ക്യാമറ എഡിറ്റിങ്ങ് ഹരീഷ്. പി, ബി എസ് സിനഴ്സിങ്ങ് വിദ്യാർത്ഥിയായ ഗൗരി നന്ദിനിയാണ്ആലാപനവും അഭിനയവും നിർവ്വഹിച്ചത് പ്രോഗ്രാം കോ ഓർഡിനേറ്റർ വിനീഷ് .സി.കെ.
ചിത്ര വിവരണം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം പ്രഭാകരൻ പ്രകാശനം നിർവ്വഹിക്കുന്നു.
പത്മനാഭൻ കണ്ണമ്പ്രത്തിന് ദൽഹി കൃഷിജാഗരൺ കീർത്തിഫലകം
വടകര : മികച്ച കാർഷികപ്രതിഭയും ജൈവഭക്ഷ്യോൽപ്പന്ന നിർമ്മാതാവുമായ പത്മനാഭൻ കണ്ണമ്പ്രത്തിന് ദൽഹി കൃഷിജാഗരൺ വക കീർത്തിഫലകവും ആദരവും വടകര ടൗൺഹാളിൽ നടന്നു .
ജൈവകൃഷിക്കും പ്രകൃതിയോടിണങ്ങിയ ആരോഗ്യ രക്ഷാ പ്രവർത്തനങ്ങൾക്കും ജീവിതത്തിൻ്റെ ബഹുഭൂരിഭാഗം സമയവും നീക്കിവെച്ച പത്മനാഭൻ ഏറാമലയിലെ കുന്നുമ്മക്കര സ്വദേശിയാണ് .
വടകരയിലെ മഹാത്മാ ദേശസേവ എഡ്യുക്കേഷണൽ &ചാരിറ്റബിൾ ട്രസ്റ്റിൻറെ ഹരിതാമൃതം പരിപാടിയുടെ
മുഖ്യസഹകാരികൂടിയാണ് പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ഇദ്ദേഹം .
വടകര ടൗൺ ഹാളിൽ നടന്ന ഹരിതാമൃതം പതിനാറാം വാർഷികാഘോഷച്ചടങ്ങിൽ ഹരിതാമൃതം ചെയർമാൻ ശ്രീ. പി .പി.ദാമോദരൻ പത്മനാഭൻ കണ്ണമ്പ്രത്തിന് മികച്ച ജൈവകാർഷിക പ്രവർത്തനത്തിനായുള്ള കൃഷിജാഗരൺ കീർത്തിമുദ്ര നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സമർപ്പിച്ചു .
ബ്രണ്ണനൈറ്റ്സ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
തലശ്ശേരി:ബ്രണ്ണനൈറ്റ്സ് കാലിക്കറ്റ് ചാപ്റ്റർ ഏർപ്പെടുത്തിയ ബ്രണ്ണൻ കോളേജിലെ പി.ജി വിദ്യാർത്ഥികളായ നജിയ പി.കെ. സായിരത്ന, സ്വാതി കെ. ഷാഹസിദ എന്നീ വിദ്യാർത്ഥിനികൾക്ക് ചാപ്റ്റർ പ്രസിഡണ്ട് പ്രാഫസർ കെ. ശ്രീധരൻ സക്കാളർഷിപ്പ് വിതരണം ചെയ്തു കോളേജ് പ്രിൻസിപ്പാൽ ഡോ. ജെ വാസന്തി പരിപാടി ഉദ്ഘാടനം ചെയുന്നു കെ. ശ്രീധരൻ അധ്യക്ഷതവഹിച്ചു പ്രൊഫ മുഹമ്മദ് കാലിക്കറ്റ് ചാപ്റ്റർ എപി. ജലാലുദ്ധീൻ, കെ.ബാലചന്ദ്രൻ വൈസ് പ്രസിഡൻ്റ് പ്രൊഫ ജിജി, കോളേങ്‌യൂനിയൻ ചെയർമാൻ അഭിനന്ദ് എന്നിവർ സ്കോളർഷിപ്പ് ജേതാക്കളെ അഭിനന്ധിച്ച് സംസാരിച്ചു സ്കോളർഷിപ്പ് ജേതാവ് സ്വാതി ജേതാക്കളെ പ്രതിനിധീകരിച്ച് സംസാരിച്ചു അസി: പ്രഫ മൈമുനത്ത് ബിവി നന്ദിയുംപറഞ്ഞു പ്രൊഫ: കെ.ശ്രീധരൻ കാലവസ്ഥ വ്യതിയാനം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി കാർബൺബ്രണ്ണനൈറ്റ്സ് കാലിക്കറ്റ് ചാപ്റ്റർ ഏർപ്പെടുത്തിയ ബ്രണ്ണൻ കോളേജിലെ പി.ജി വിദ്യാർത്ഥികളായ ന ജിയ പി.കെ. സായിരത്ന, സ്വാതി കെ. ഷാഹസിദ എന്നീ വിദ്യാർത്ഥിനികൾക്ക് ചാപ്റ്റർ പ്രസിഡണ്ട് പ്രാഫസർ കെ. ശ്രീധരൻ സക്കാളർഷിപ്പ് വിതരണം ചെയ്തു കോളേജ് പ്രിൻസിപ്പാൽ ഡോ. ജെ.വാസന്തി ഉദ്ഘാടനം ചെയ്തു. കെ. ശ്രീധരൻ അധ്യക്ഷതവഹിച്ചു പ്രൊഫ മുഹമ്മദ് കാലിക്കറ്റ് ചാപ്റ്റർ എപി. ജലാലുദ്ധീൻ, കെ.ബാലചന്ദ്രൻ വൈസ് പ്രസിഡൻ്റ് പ്രൊഫ: ജിജി, കോളേങ്‌യൂനിയൻ ചെയർമാൻ അഭിനന്ദ് എന്നിവർ സ്കോളർഷിപ്പ് ജേതാക്കളെ അഭിനന്ധിച്ച് സംസാരിച്ചു സ്കോളർഷിപ്പ് ജേതാവ് സ്വാതി ജേതാക്കളെ പ്രതിനിതീകരിച്ച് സംസാരിച്ചു അസി: പ്രഫ മൈമുനത്ത് ബിവി നന്ദിയുംപറഞ്ഞു പ്രൊഫ: കെ.ശ്രീധരൻ കാലവസ്ഥ വ്യതിയാനം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി കാർബൺ പാദമുദ്ര കാർബൺ ന്യൂട്രാലിറ്റി ഹരിത ജീവിതം എന്നിവ സംബന്ധിച്ച് വിശതമായി സംസാരിച്ചു പാദമുദ്ര കാർബൺ ന്യൂട്രാലിറ്റി ഹരിത ജീവിതം എന്നിവ സംബന്ധിച്ച് സംസാരിച്ചു
ചിത്രവിവരണം:പ്രിൻസിപ്പാൽ ഡോ. ജെ വാസന്തി പരിപാടി ഉദ്ഘാടനം ചെയുന്നു
തലശ്ശേരി - മൈസൂർ റെയിൽവേ ഭൂമി സംരക്ഷിക്കണം:
ജനകീയ പോരാട്ടത്തിന് തലശ്ശേരി വികസന വേദി
തലശ്ശേരി: 119 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് ഭരണാധികാരികൾ വിഭാവനം ചെയ്ത തലശ്ശേരി - മൈസൂർ റെയിൽ പാത യാഥാർത്ഥ്യമാക്കണമെന്നും, അതിനായി നീക്കിവെച്ച റെയിൽവേ ഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടുനൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തലശ്ശേരി വികസന വേദി ആവശ്യപ്പെട്ടു. റെയിൽവേ ഭൂമി സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോരാടുമെന്ന് വികസന വേദി പ്രസിഡന്റ് കെ.വി. ഗോകുൽദാസ് പ്രസ്താവനയിൽ അറിയിച്ചു.
പ്രധാന ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയ വസ്തുതകളും:
- വികസന സാധ്യതകൾ: നിർദ്ദിഷ്ട പാത യാഥാർത്ഥ്യമായാൽ 146.5 കിലോമീറ്റർ ദൂരം വരുന്ന തലശ്ശേരി - മൈസൂർ യാത്ര കേവലം രണ്ടര മണിക്കൂർ കൊണ്ട് പൂർത്തിയാക്കാം. മൈസൂരിൽ നിന്ന് ബാംഗ്ലൂർ, ചെന്നൈ നഗരങ്ങളെ ബന്ധിപ്പിച്ച് വരുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ഇതിനെ സംയോജിപ്പിച്ചാൽ തലശ്ശേരിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് 3 മണിക്കൂർ കൊണ്ടും ചെന്നൈയിലേക്ക് 4 മണിക്കൂർ കൊണ്ടും എത്താൻ സാധിക്കും.
- റെയിൽവേ ജംഗ്ഷൻ: കൊങ്കൺ പാതയിൽ മഴക്കാലത്തുണ്ടാകുന്ന മണ്ണിടിച്ചിലും യാത്രാ തടസ്സങ്ങളും പരിഗണിക്കുമ്പോൾ, ഉത്തരേന്ത്യയിലേക്കുള്ള യാത്ര സുഗമമാക്കാൻ തലശ്ശേരി ഒരു റെയിൽവേ ജംഗ്ഷനായി മാറേണ്ടത് അനിവാര്യമാണ്. ടൂറിസം മേഖലയ്ക്കും ചരക്ക് നീക്കത്തിനും ഇത് വലിയ കരുത്താകും.
- ഭൂമി കൈയേറ്റത്തിനെതിരെ: റെയിൽവേ ജംഗ്ഷനായി 1907-ൽ മാറ്റിവെച്ച 50 ഏക്കറോളം വരുന്ന ഭൂമി സ്വകാര്യ വ്യക്തികൾക്ക് ദീർഘകാല ലീസിന് നൽകാൻ അണിയറയിൽ നീക്കം നടക്കുന്നുണ്ട്. വികസന പദ്ധതിയെ അട്ടിമറിക്കാനുള്ള ഇത്തരം ശ്രമങ്ങളെ ഒരു കാരണവശാലും അനുവദിക്കില്ല.
- ടൂറിസം വികസനം: കടൽത്തീരമില്ലാത്ത മൈസൂർ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിൽ നിന്ന് മുഴപ്പിലങ്ങാട് ഉൾപ്പെടെയുള്ള മലബാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വലിയൊരു സഞ്ചാരി പ്രവാഹം തന്നെ ഇതിലൂടെ ഉണ്ടാകും.
ഒരു സെന്റ് ഭൂമി പോലും വിട്ടുനൽകില്ലെന്ന ദൃഢനിശ്ചയത്തോടെ, തലശ്ശേരിയുടെയും കേരളത്തിന്റെയും ഭാവി വികസനത്തിനായി ഈ പോരാട്ടം തുടരുമെന്ന് കെ.വി. ഗോകുൽദാസ് വ്യക്തമാക്കി.
ഒപ്പ്, സെക്രട്ടറി, തലശ്ശേരി വികസന വേദി.
കക്കടവ് കൈക്കണ്ടത്തിൽ മോഹനൻ വയസ്സ് നിര്യാതനായി.
മയ്യഴി: അഴിയൂർ കക്കടവ് കൈക്കണ്ടത്തിൽ മോഹനൻ 67 വയസ്സ് നിര്യാതനായി.
പരേതരായ കണ്ണൻ മാധവി എന്നുവരുടെ മകൻ.
ഭാര്യ: സാവിത്രി കോറോത്ത്, മകൻ: ശ്രീജിത്ത്, മകൾ: ശ്രീകല, മരുമക്കൾ: വിനൂപ, സത്യജിത്ത് മാലോൽ ശവസംസ്കാരം ഇന്ന് (18.2.2026) വൈകുന്നേരം 5മണിക്ക് വീട്ടുവളപ്പിൽ.
ഓറിയന്റൽ പൂരം സംഘടിപ്പിച്ചു.
ചൊക്ലി:വി .പി.ഓറിയൻറൽ ഹൈ സ്കൂൾ വാർഷികം ഓറിയൻ്റൽപൂരം സ്കൂൾ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.പി.ടി.എ പ്രസിഡണ്ട് കെ.വിജിന യുടെ അധ്യക്ഷതയിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ഉദ്ഘാടനം നിർവ്വഹിച്ചു . ചടങ്ങിന് .കമറുന്നീസ (എം.പി.ടി.എ പ്രസിഡണ്ട് ) , വി.സി .രജനി (സീനിയർ അസിസ്റ്റൻ്റ് ) ,ശ്രീ. പി.റയീസ്( സ്റ്റാഫ് സെക്രട്ടറി) സംസാരിച്ചു. .ഹെഡ്മാസ്റ്റർ .പി .പി .രമേശൻ സ്വാഗതമാശംസിച്ച ചടങ്ങിന് പി.മുഹമ്മദ് ഷഹീർ(പ്രോഗ്രാം കൺവീനർ ) നന്ദിയർപ്പിച്ചു.തുടർന്ന് കുട്ടികളുടെ പരിപാടികൾ അരങ്ങേറി .ജില്ലാ ,സബ് ജില്ലാ കലോത്സവങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാര സമർപ്പണവും പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ .പി .പി .രമേശൻസ്വാഗതവും, പി.മുഹമ്മദ് ഷഹീർ(പ്രോഗ്രാം കൺവീനർ ) നന്ദിയും പറഞ്ഞു.
ചിത്ര വിവരണം:പഞ്ചായത്ത് പ്രസിഡണ്ട്
എൻ അനൂപ് ഉദ്ഘാടനം ചെയ്യുന്നു.
ഒരു വിഭാഗത്തെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു
ഒരു പ്രത്യേകം വിഭാഗത്തെ എസ്. ഐ. ആർ പ്രകാരം വോട്ടർ പട്ടികയിൽ നിന്നും നിക്കും ചെയ്ത നടപടി യിൽ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി റീജിയണൽ അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് പ്രതിഷേധിക്കുകയും അപ്പീൽ നൽകുന്നതാണ് എന്നും അറിയിച്ചു. കുടാതെ ഒരാൾ തന്നെ വ്യാജവിവരും നൽകി കൂടുതൽ പേരെ വോട്ടർ ലിസ്റ്റിൽനിന്നും ഒഴിവാക്കാൻ ഫോറം 7 നൽകിയ വ്യക്തിയുടെ പേരിൽ നടപടിയെടുക്കണമെന്ന് ഇലക്ട്രോറൽ രെജിസ്ട്രേഷൻ ഓഫീസറോട് പി. പി വിനോദൻ, അഡ്വ. എ. പി. അശോകൻ, അഡ്വ. എം. ഡി. തോമസ്, കെ. ഹരീന്ദ്രൻ, എം. കെ ശ്രീജേഷ്, പി.ഷംസുദ്ധീൻ എന്നിവർ ആവശ്യ പ്പെട്ടു.
വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും അനധികൃതമായി നീക്കംചെയ്തവരുടെ പേര് ഉൾപ്പടുത്തുന്നതിന് അപ്പീൽ നൽകുവാൻ സഹായിക്കുന്നതിന്ന് വേണ്ടി നാളെ 19 വ്യാഴഴ്ചയും, 20 വെള്ളിയാഴ്ചയും വൈകുന്നേരം 3 മണിമുതൽ മാഹി കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ മുൻവശവും പള്ളൂർ ഇന്ദിരഭവനിലും ഹെൽപ് ഡസ്ക് പ്രവർത്തിക്കുന്നതാണ് എന്ന് നേതാക്കൾ അറിയിച്ചു.
ഹയർ സെക്കന്ററി പരീക്ഷ റീഷെഡ്യൂൾ ചെയ്യണം
തലശ്ശേരി : ഗൾഫ് രാജ്യങ്ങളിൽ മാർച്ച് 19ന് പെരുന്നാൾ സാധ്യതയുള്ളതുകൊണ്ട് അന്നേ ദിവസം ഷെഡ്യൂൾ ചെയ്തിട്ടുള്ള ഹയർ സെക്കന്ററി പരീക്ഷ കേരള ബോർഡിൽ ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്നതായതിനാൽ പ്രസ്തുത ദിവസത്തെ പരീക്ഷ റീഷെഡ്യൂൾ ചെയ്യുവാൻ സർക്കാർ സന്നദ്ധമാവണമെന്ന് തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ആക്ടിംഗ് പ്രസിഡന്റ് കെ സി അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി വി സൈനുദ്ദീൻ, കെ പി നജീബ് , എ കെ അബുട്ടി ഹാജി, എം ഫൈസൽ ഹാജി, സി കെ പി അബ്ദുൽ റഹ്മാൻ കേയി, മൂസ കുട്ടി തച്ചറക്കൽ, ജവാദ് അഹമ്മദ്, എ കെ സക്കറിയ, സി കെ അബ്ദുൽ അസീസ്, സി കെ പി റയീസ്, കെ പി മുഹമ്മദ്നിസാർ, പി സമീർ, പി ഇർഷാദ്, ബി മുഹമ്മദ് ഫസൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു
അണ്ടല്ലൂർ കാവിൽ നിന്നുള്ള ദൃശ്യങ്ങൾ
ഫോട്ടോ: ആർട്ടിസ്റ്റ് സതീശങ്കർ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








