ശ്രീവിനായക കലാക്ഷേത്രം കെട്ടിടം ഉദ്ഘാടനം ചെയ്തു.

ശ്രീവിനായക കലാക്ഷേത്രം കെട്ടിടം ഉദ്ഘാടനം ചെയ്തു.
ശ്രീവിനായക കലാക്ഷേത്രം കെട്ടിടം ഉദ്ഘാടനം ചെയ്തു.
Share  
2026 Feb 16, 12:08 AM

മാഹി. സമസ്ത കലകളുടേയും പരിശീലന കേന്ദ്രമായി കഴിഞ്ഞ 27 വർഷമായി കോയ്യോട്ട് തെരുവിൽ പ്രവർത്തിച്ചു വരുന്ന ശ്രീവിനായക കലാക്ഷേത്രത്തിന്റെ ഓഫീസുൾപ്പടെയുള്ള പരിശീലന കേന്ദ്രം കെട്ടിടം കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ സർവ്വെസൂപ്രണ്ട് പി..കെ.ജയപ്രദീപൻ

അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ മുൻ പ്രതിപക്ഷ നേതാവ് വി.ജനാർദ്ദനൻ , പ്രശസ്ത ഗായകൻ കെ.കെ.രാജീവ്, നാടക സംവിധായകൻ അനിൽ പള്ളൂർ,കോ-ഓർഡിനേറ്റർ നിഖില ടീച്ചർ, പ്രശസ്ത ചിത്രകാരൻവീരേന്ദ്രകുമാർ,സംഗീതാദ്ധ്യാപിക ബിന്ദു ടീച്ചർ, കെ.പി.ശശിധരൻ , നർത്തകൻ വത്സൻ മാസ്റ്റർ . ദാസൻ കാണി, പൊലീസ് എസ്.ഐ. സുനീൽ മൂന്നങ്ങാടി സംസാരിച്ചു.മാഹി ഫയർ ഓഫീസർ രതീഷ് കുമാർ സ്വാഗതവും, പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു

മാഹിയിൽ നിയമം പാലിക്കാതെ പുതിയ പെട്രോൾ പമ്പുകൾ അനുവദിക്കരുത്


മാഹി:

മാഹി മേഖലയിൽ അനിയന്ത്രിതമായി പുതിയ പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതിനെതിരെ മാഹി പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ശക്തമായ ആശങ്ക രേഖപ്പെടുത്തി. ഇതിനകം തന്നെ ചെറിയ ഭൂവിഭാഗമായ മാഹിയിൽ 30-ലധികം ഇന്ധന സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, നിയമപരമായ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാതെ കൂടുതൽ പമ്പുകൾ അനുവദിക്കുന്നത് പൊതുസുരക്ഷയ്ക്കും പരിസ്ഥിതിക്കും ഗൗരവമായ ഭീഷണിയാകുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

പുതിയ പെട്രോൾ പമ്പുകൾക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും താമസ മേഖലകൾക്കും സമീപമുള്ള അതീവ അപകടസാധ്യതയുള്ള പ്രദേശങ്ങളിലാണെന്ന വിവരമാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള അനുമതികൾ കേന്ദ്ര റോഡ് സുരക്ഷാ മാർഗനിർദ്ദേശങ്ങളായ Indian Roads Congress (IRC) നിബന്ധനകൾക്കും Ministry of Road Transport and Highways (MoRTH) നിർദ്ദേശങ്ങൾക്കും, കൂടാതെ പെട്രോളിയം സുരക്ഷാ ചട്ടങ്ങൾ നിയന്ത്രിക്കുന്ന Petroleum and Explosives Safety Organisation (PESO) നിയമങ്ങൾക്കും വിരുദ്ധമാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. 

പെട്രോൾ പമ്പുകൾ കൈകാര്യം ചെയ്യുന്നത് അതീവ സുരക്ഷാ കാറ്റഗറിയിൽപ്പെടുന്ന എക്സ്പ്ലോസീവ് ഉത്പന്നങ്ങളാണ്. അതിനാൽ സ്ഥല തിരഞ്ഞെടുപ്പ്, അകലം മാനദണ്ഡങ്ങൾ, സുരക്ഷാ സജ്ജീകരണങ്ങൾ, അടിയന്തര പ്രതിരോധ സംവിധാനം എന്നിവ സംബന്ധിച്ച നിയമപരമായ എല്ലാ പരിഗണനകളും ഒരിക്കലും നിസ്സാരമായി കാണാൻ പാടില്ല. ഇത്തരം വിഷയങ്ങളിൽ ചെറിയ പിഴവുകൾ പോലും വലിയ അപകടങ്ങൾക്ക് വഴിവെക്കാൻ ഇടയുള്ളതാണ്.

പള്ളൂർ ബൈപ്പാസ്, ഫ്ലൈഓവർ റാംപുകൾ, കുത്തനെ കയറുന്ന റോഡുകൾ എന്നിവയ്ക്കടുത്തുള്ള സ്ഥലങ്ങളിൽ പമ്പുകൾ സ്ഥാപിക്കുന്നത് വലിയ അപകടസാധ്യത സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം സ്ഥലങ്ങളിൽ സംഭവിക്കാവുന്ന അപകടങ്ങൾ ദേശീയപാത ഗതാഗതത്തെയും ഫ്ലൈഓവറിന്റെ ഘടനാപരമായ സുരക്ഷയെയും ബാധിക്കാനിടയുണ്ടെന്നും, ഇത് നിയമപരമായും പൊതുതാൽപര്യപരമായും അംഗീകരിക്കാനാകില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി..

മാഹി മേഖലയിലെ എല്ലാ പുതിയ ഇന്ധന സ്റ്റേഷൻ അനുമതികളും പൂർണ്ണമായ നിയമപരിശോധനയ്ക്ക് വിധേയമാക്കുകയും ബന്ധപ്പെട്ട എല്ലാ സുരക്ഷാ–പരിസ്ഥിതി മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് നിരവധി കേസുകൾ കോടതികളിൽ പരിഗണനയിലാണ് എന്നതും, ചില സംഘടനകൾ ഇതിനകം തന്നെ നിയമനടപടികൾ ആരംഭിച്ചതായും അറിയുന്നു.

നിയമം പാലിക്കാതെ യാതൊരു സാഹചര്യത്തിലും പുതിയ പെട്രോൾ പമ്പുകൾക്ക് അനുമതി നൽകരുതെന്നും, ഇതിനകം നൽകിയ LOIകളും NOCകളും തള്ളിക്കളഞ്ഞ NOCകളുടെ റീ-സൈറ്റ് അപേക്ഷകളും പുനഃപരിശോധിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

whatsapp-image-2026-02-15-at-7.40.49-pm

ശിവ ചൈതന്യത്തിൽ ജഗന്നാഥസവിധം ധന്യമായി


തലശ്ശേരി: ഒരു രാപകൽ നീണ്ട വിശേഷാൽ പുജകളും,ഭക്തി നിർഭരമായ ആചാരാനുഷ്ഠാനങ്ങളും നൃത്ത സംഗീത പരിപാടികളുമായി ,

 ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ ശ്രീജഗന്നാഥ ക്ഷേത്രത്തിൽ മഹാ ശിവരാത്രി ആഘോഷിച്ചു.

മഹാഗണപതി ഹവനത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക്

മേൽശാന്തി ഉദയകുമാർ, വിനു ശാന്തി, വിനോയി ശാന്തി,സൻജിത്ത് ശാന്തി, രജനീഷ് ശാന്തി, തുടങ്ങിയ കാർമ്മികർ നേതൃത്വം നൽകി. ഗുരുദേവ വിഗ്രഹത്തിൽ അഭിഷേകം, ശിവ സഹസ്രനാമ ലക്ഷാർച്ചന ഗുരുപൂജ, വിശേഷാൽ പൂജ, ശീവേലി എഴുന്നള്ളത്ത്, ദീപാരാധന എന്നിവയുണ്ടായി. സാംസ്ക്കാരിക സമ്മേളനം

ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു ഡയറക്ടർമാരായ രാജീവൻ മാടപ്പിടിക, സി. ഗോപാലൻ, ടി.സി. ദിലീപ് സംസാരിച്ചു., മാതൃ സമിതി അദ്ധ്യക്ഷ രമാഭായ് ടീച്ചർ നേതൃത്വം നൽകി. സംഗിതാർച്ചനക്ക് ശേഷംപ്രശസ്ത നർത്തകി മണിമേഖല ടീച്ചറും, ശിഷ്യരും അവതരിപ്പിച്ച മോഹിനിയാട്ട നൃത്താവിഷ്ക്കാരം അരങ്ങേറി.

 ഇന്ന് പുലർച്ചെ നടന്ന ക്ഷേത്ര പ്രദക്ഷിണത്തിന് ശേഷം മംഗളാരതിയോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.


ചിത്രവിവരണം:  ശ്രീജഗന്നാഥ ക്ഷേത്രത്തിൽ നടന്ന ലക്ഷാർച്ചന

whatsapp-image-2026-02-15-at-7.41.36-pm

ജഗന്നാഥ സവിധം

ഗുരുചൈതന്യം പ്രസരിക്കുന്ന മണ്ണ്.: ഗോകുലം ഗോപാലൻ


തലശ്ശേരി: സ്നേഹവും, സൗഹാർദ്ദവും നിലനിൽക്കുന്ന സമൂഹമാണ് ഗുരു വിഭാവനം ചെയ്തതെന്നും,.

 വലുപ്പ ചെറുപ്പമില്ലാതെ ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ അവസരമൊരുക്കണമെന്നും ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ അഭിപ്രായപ്പെട്ടു.

വർക്കലയ്ക്ക് ശേഷം ഗുരുവിന്റെശക്തമായ ചൈതന്യം പ്രദാനം ചെയ്യുന്ന സങ്കേതമായി ജഗന്നാഥക്ഷേത്രത്തെ മാറ്റിയെടുക്കാൻ നമുക്കാവണം. തന്റെ സങ്കൽപ്പത്തിലുള്ള ക്ഷേത്രം എങ്ങിനെയായിരിക്കണമെന്ന് ഗുരു നേരിട്ട് ബോധ്യപ്പെടുത്തിയ ഇടമാണിത്. സംഘടന കൊണ്ടുള്ള ശക്തിയാണ് ഈ ക്ഷേത്രത്തിന്റെ ഔന്നത്യം.

ഗുരുദേവ ദർശനങ്ങളുടെ പഠന കേന്ദ്രമായി മാറണം.

തദ്ദേശീയരായ കാലാകാരൻമാർക്ക് ഉത്സവവേളകളിൽ അവസരം നൽകണമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

ഗുരുദേവൻ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്ഥാപിതമായ ലോകത്തെ ആദ്യത്തെ ഗുരുദേവ പഞ്ചലോഹപ്രതിമയുടെ നൂറാം വാർഷികാഘോഷ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘേഷ പരിപാടികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട്അഡ്വ.കെ. സത്യൻ പറഞ്ഞു. മാർച്ച് 12 ന് നടക്കുന്ന മഹാഘോഷയാത്രയോടെ പരിപാടിക്ക് തുടക്കം കുറിക്കും.ഇതോടനുബന്ധിച്ച്ശതാബ്ദി മന്ദിരം സ്ഥാപിക്കാനും , സുവനീർ പ്രകാശനം ചെയ്യാനും തീരമാനിച്ചിട്ടുണ്ട്.

നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ , നാടൻ കലാ ഗവേഷകൻ കെ.കെ. മാരാർ, വാർഡ് കൗൺസിലർ അബ്ദുറഹ്മാൻ, ഡയറക്ടർ ടി.പി. ഷിജു

സംസാരിച്ചു.

സി.ഗോപാലൻസ്വാഗത സവും., കെ.കെ.പ്രേമൻ നന്ദിയും പറഞ്ഞു.1001 അംഗ ശതാബ്ദി ആഘോഷ കമ്മിറ്റി രൂപീകരിച്ചു


ചിത്ര വിവരണം: ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2026-02-15-at-7.42.21-pm

ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന സർഗ്ഗ സായാഹ്നം ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു.

മാഹി ഗവ: ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്


മാഹി:മാഹിയിൽ ഡയലിസിസ് ചെയ്യേണ്ടി വരുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാലും, സാധാരണ ജനങ്ങൾക്ക് സൗജന്യമായി ഡയലിസിസ് ചെയ്തുകൊടുക്കാനുമായി മാഹിഗവ: ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യം നിയമസഭയിലും, മുഖ്യമന്ത്രിയോടും അവശ്യപ്പെട്ടതനുസരിച്ച് മാഹിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാൻ അനുമതിനൽക്കുകയും ഇതിന്റെ ഭാഗമായി 4 ഡയാലിസിസ് മെഷീനുകൾ മാഹി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും,

രമേശ് പറമ്പത്ത് എം എൽ എ അറിയിച്ചു.

 ആർ.ഒ.പ്ലാന്റ് കൂടി എത്തുന്നതോടുകൂടി ഡയാലിസിസ് യൂണിറ്റിൻ്റെ പ്രവർത്തനം മാഹി ആശുപത്രിയിൽ ആരംഭിക്കുന്നതാണ്.

whatsapp-image-2026-02-14-at-6.14.52-pm

എച്ച് കെ അബ്ദുൽ ഖാദർ നിര്യാതനായി. 

ന്യൂമാഹി: അഴിയൂർ കൊറോത്ത് റോഡിലുള്ള സഫിയത്തിൽ താമസിക്കുന്ന പെരിങ്ങാടിയിലെ ഹാജിയാർകണ്ടി എച്ച്കെ അബ്ദുൽ ഖാദർ(85) നിര്യാതനായി. 

പരേതരായ അബ്ദുള്ളയുടേയും, ഹാജിയാർ കണ്ടി കുഞ്ഞാമിയുടേയും മകനാണ്. 

ഭാര്യ: പരേതയായ തയ്യുള്ളതിൽ സഫിയ (കൊറോത്ത് റോഡ്, അഴിയൂർ).

മക്കൾ: സുഹൈൽ(എറണാകുളം), അഷ്റഫ് (മൈസൂർ), സഫ്‌വാൻ(സൗദി അറേബ്യ), ബൽ ക്കീസ്, സഫൈറത്ത്, സുമയ്യ.

മരുമക്കൾ: റുക്സാന(പള്ളൂർ), റംസീന കൂവ്വേരി (തലശ്ശേരി), സാലിമ (കോഴിക്കോട്), ആനന്റെ വിട മഹമ്മൂദ് (പുന്നോൽ), കല്ലറോത്ത് റഹീം (മാഹി), പരേതനായ റാസിഫ് (പാനൂർ).

സഹോദരങ്ങൾ: എച്ച്കെ അഹമ്മദ്, പരേതരായ എച്ച്കെ അബൂബക്കർ, എച്ച്കെ ഉമ്മർ, എച്ച്കെ ഇബ്രാഹിം.

whatsapp-image-2026-02-15-at-7.46.56-pm-(1)

വെറ്ററൻ പ്രീമിയർ ലീഗ് : ടീം ഹെഡ്ജ് ജേതാക്കളായി


തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെറ്ററൻ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് കേരളയുടെ 13-ാമത് വെറ്ററൻ പ്രീമിയർ ലീഗ് ടൂർണ്ണമെൻറിൽ ഫൈനൽ മത്സരത്തിൽ ടീം ഹെഡ്ജ് 12 റൺസിന് ജെ.കെ 'സ് മലബാർ ടൈഗേഴ്‌സിനെ തോൽപ്പിച്ചു ജേതാക്കളായി.ആദ്യം ബാറ്റ് ചെയ്ത ടീം ഹെഡ്ജ് നിശ്ചിത 15 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു.ടീം ഹെഡ്ജിനായി ശേഖർ സൂരജ് 35 പന്തിൽ 71 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജെ.കെ 'സ് മലബാർ ടൈഗേഴ്‌സിന് നിശ്ചിത 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് മാത്രമേ നേടാനായുള്ളൂ.ജെ.കെ 'സ് മലബാർ ടൈഗേഴ്‌സിന് വേണ്ടി കെ.പി ഹരികൃഷ്ണൻ 38 പന്തിൽ 69 റൺസും സോണി ചെറുവത്തൂർ 30 പന്തിൽ 54 റൺസുമെടുത്തു.

 ഇന്നലെ നടന്ന ആദ്യ സെമിയിൽ ടീം ഹെഡ്ജ് 5 വിക്കറ്റിന് ട്രാവൻകൂർ പാന്തേഴ്സിനെ തോൽപ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത ട്രാവൻകൂർ പാന്തേഴ്സ് നിശ്ചിത 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ട്രാവൻകൂർ പാന്തേഴ്സിനായി അയ്യപ്പൻ പ്രദീപ് നായർ 40 പന്തിൽ 65 റൺസും സി.എസ് മുഹമ്മദ് ഷാൻ 30 പന്തിൽ 56 റൺസുമെടുത്തു.ടീം ഹെഡ്ജിനായി ഗുരുവായൂരപ്പൻ 4 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഹെഡ്ജ് 14 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്ത് വിജയിച്ചു.ടീം ഹെഡ്ജിനായി വേലായുധൻ സുരേഷ് പുറത്താകാതെ 20 പന്തിൽ 59 റൺസെടുത്തു.

രണ്ടാം സെമിയിൽ ജെ.കെ' സ് മലബാർ ടൈഗേഴ്‌സ്  6 വിക്കറ്റിന് കൊച്ചി റോയൽസിനെ തോൽപ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത കൊച്ചി റോയൽസ് നിശ്ചിത 13 ഓവറിൽ 109 റൺസിന് ഓൾ ഔട്ട് ആയി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജെ.കെ' സ് മലബാർ ടൈഗേഴ്‌സ് 12.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എടുത്ത് വിജയിച്ചു.

ഫൈനലിലെ താരമായി റിയാസ് അലിയേയും ടൂർണ്ണമെൻറിലെ മികച്ച താരമായി ഫിറോസ് വി റഷീദിനേയും ബാറ്ററായി സി എം തേജസിനേയും ബൗളറായി എം എം ഫൈസലിനേയും ഓൾറൗണ്ടറായി സി എം മുഹമ്മദ് ഷാനിനേയും വിക്കറ്റ് കീപറായി സി എം ദീപകിനേയും ഫീൽഡറായി റിയാസ് അലിയേയും മികച്ച ക്യാച്ചിന് ബി ഷാജിലിനേയും തെരഞ്ഞെടുത്തു.


തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന വെറ്ററൻ പ്രീമിയർ ലീഗ് ടൂർണ്ണമെൻറിൽ ജേതാക്കളായ ടീം ഹെഡ്ജ്

whatsapp-image-2026-02-15-at-7.49.57-pm

അബോധാവസ്ഥയിൽചോരയിൽ കുളിച്ച് കിടന്ന യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു.


തലശ്ശേരി : പുതിയ ബസ്സ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ് മൂക്ക് പൊട്ടി ചോര ഒഴുകുന്ന നിലയിൽ അബോധാവസ്ഥയിൽ കിടന്ന യാത്രക്കാരനെ തലശ്ശേരി ഗവർമെന്റ് ആശുപത്രിയിൽ എത്തിച്ചു.

ഇന്നലെ രാവിലെ 10:30 മണിക്കാണ് വടകരഭാഗത്തേക്കുള്ള ബസ്സ്റ്റാൻഡിന് സമീപത്ത് ബസ് ട്രാക്കിൽ യാത്രക്കാരൻ കുഴഞ്ഞുവീണത്.

വീഴ്ച്ചയിൽ മൂക്ക് പൊട്ടി ചോര ഒഴുകുകയും അബോധാവസ്ഥയിൽ ആവുകയും ചെയ്തു.

തത്സമയം സമീപത്ത് ഉണ്ടായിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ വിലങ്ങിൽ ഉടൻതന്നെ അടിയന്തരാവസ്ഥയിൽ ഇരയായവരുടെ സഹായിയായ 108 നമ്പർ ഡയൽചെയ്ത് ആംബുലൻസ് ഡ്രൈവറെ ഫോൺ വിളിക്കുകയും യാത്രക്കാരുടെ സഹായത്തോടെ അബോധാവസ്ഥ യിലായിരുന്ന യാത്രക്കാരനെ ട്രാക്കിൽ നിന്ന് പാസഞ്ചർ ലോബിയിലേക്ക് മാറ്റി കിടത്തുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു.

 നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ ആംബുലൻസിൽ ആംബുലൻസ് ഡ്രൈവർ പ്രനീഷ്, നേഴ്സ് അഭിജിത് ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ വിലങ്ങിൽ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ബസ്സ് ജീവനക്കാർ യാത്രക്കാർ തുടങ്ങിയവർ ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്റർ സൗജന്യ മെഡിക്കൽ എക്യുപ്മെന്റ് ബാങ്ക് ആരംഭിച്ചു.


മാഹി:കഴിഞ്ഞ ഏഴ് വർഷത്തോളമായി മയ്യഴിയിലും പരിസരപ്രദേശങ്ങളിലും ആരോഗ്യ സേവന രംഗത്ത് നിറസാന്നിധ്യമായ ഹ്യൂമൻ ചാരിറ്റി ആൻഡ് കൾച്ചറൽ സെൻറർ പുതിയൊരു കാൽവെപ്പ് കൂടി വെക്കുകയാണ്.ചികിത്സാ ചെലവിന് ബുദ്ധിമുട്ടുന്ന രോഗികളെ സാമ്പത്തികമായി സഹായിക്കുന്നതിന്റെ കൂടെ അവർക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ (ബൈപ്പാപ്പ് മെഷീൻ, ഓക്സിജൻ കോൺസെൻട്രേറ്റർ, വാട്ടർ ബെഡ്ഡുകൾ , എയർ ബെഡുകൾ,വാക്കറുകൾ, വീൽ ചെയറുകൾ) തുടങ്ങിയവ തികച്ചും സൗജന്യമായി ഉപയോഗിക്കാനും ആവശ്യം കഴിഞ്ഞാൽ തിരിച്ച് നൽകാനും വേണ്ടിയുള്ള ഒരു സംരംഭമായ മെഡിക്കൽ എക്യുപ്മെന്റ് ബാങ്ക് ആരംഭിച്ചിരിക്കുന്നു. 15ആം തീയതി ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് മാഹി കുന്നുമ്മൽ റോഡിലുള്ള എക്യുപ്മെന്റ് ബാങ്ക് ഹ്യൂമൻ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ അഹ്മദ് പി.കെ, ഡോക്ടർ രാജേഷ് ജി ആർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഗിരീഷ് ഡി എസ് സ്വാഗതം പറഞ്ഞു. ബി ഡി കെ ഭാരവാഹികളായ പി പി റിയാസ് , സമീർ പെരിങ്ങാടി എന്നിവർ മുഖ്യാതിഥികളായ ചടങ്ങിൽ മറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരും പങ്കെടുത്തു


ചിത്രവിവരണം:അഹ്മദ് പി.കെ, ഡോക്ടർ രാജേഷ് ജി ആർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കുന്നു

whatsapp-image-2026-02-15-at-7.59.49-pm-(1)

മാഹി ചാലക്കര കീഴന്തൂർ ക്ഷേത്ര തിറ മഹോത്സവത്തിന് കെട്ടിയാടിയ നാഗഭഗവതി തെയ്യം

whatsapp-image-2026-02-15-at-8.19.20-pm

ആയോധന കലയുടെ ആരവങ്ങളുണർന്ന് പൊന്ന്യം വയൽ


ചാലക്കര പുരുഷു

നൂറ്റാണ്ടുകൾക്കപ്പുറമുള്ള പോർവീര്യത്തിന്റെ ചരിത്രം പാടിപ്പകർന്ന പൊന്ന്യം വയലിൽ ഇനി ആരവങ്ങളുടെ ഏഴ് രാവുകൾ. പ്രാദേശിക ചരിത്രത്തിൽ ധീരതയുടെ ഓർമ്മകൾ ജ്വലിപ്പിച്ച  കളരിയഭ്യാസികളായ കതിരൂർ ഗുരുക്കളുടെയും തച്ചോളി ഓതേനന്റെയും ചോര പടർന്ന പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ "പൊന്ന്യത്തങ്ക" ത്തിന് ഇന്ന് കൊടിയേറും. . കേരള ഫോക് ലോർ അക്കാദമി, പുല്ല്യോടി പാട്യം ഗോപാലൻ സ്മാരക വായനശാലയുമായി സഹകരിച്ചു നടത്തിവരുന്ന "പൊന്ന്യത്തങ്കം" ഏറെ പുതുമകളോടെയാണ് ഇത്തവണ ഏഴരകണ്ടത്തിൽ ഒരുക്കിയത് . പുരാതനമായ കോട്ടയുടെ ദൃശ്യഭംഗിയോടെ നിർമ്മിച്ച കൂറ്റൻ പ്രവേശന കവാടം ഏറെ ശ്രദ്ധേയമാണ്. ചിത്രകാരൻ കെ. കെ. ഷൈജുവിന്റെ നേതൃത്വത്തിൽ പാട്യം ഗോപാലൻ സ്മാരക വായനശാലയുടെ പ്രവർത്തകരുടെ വിശ്രമരഹിതമായ അദ്ധ്വാനമാണ് നിർമ്മിതിക്ക് പിന്നിൽ. അനേകം പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് സ്ഥലസൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത് . പഴമയുടെ ദൃശ്യസമ്പത്ത് നിലനിർത്തിക്കൊണ്ടുള്ള പശ്ചാത്തല കാഴ്ചകളും ആകർഷകമാക്കിയിട്ടുണ്ട്. സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രത്യേക മേൽനോട്ടത്തിൽ

 പ്രോഗ്രാം കമ്മിറ്റിയുടെ ജനറൽ കൺവീനർ കൂടിയായ എൻ. പി. വിനോദ് കുമാറും,അക്കാദമി പ്രോഗ്രാം ഓഫീസർ പി. പി. ലവ്‌ലിനും ഏഴരക്കണ്ടത്തെ അണിയിച്ചൊരുക്കാൻ നേതൃത്വം നൽകിവവരുന്നു

whatsapp-image-2026-02-15-at-10.07.35-pm-(1)

മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ രണ്ടുദിവസത്തെ ടെക്നിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മാഹി: മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ ഫെബ്രുവരി 14, 15 തീയതികളിൽ രണ്ടുദിവസത്തെ ടെക്നിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ഫ്ലട്ടർ, ഫോട്ടോഷോപ്പ്, ഐസ് ബ്രേക്കിംഗ്, വെർച്വൽ റിയാലിറ്റി എന്നീ വിഷയങ്ങളിലായി വിവിധ സെഷനുകൾ നടന്നു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ക്യാമ്പിന് കൂടുതൽ ഉണർവ് നൽകി.

കോളേജ് പ്രിൻസിപ്പൽ ഡോ. സി.ജി. ലക്ഷ്മി ദേവിയുടെ അധ്യക്ഷതയിൽ എം.സി.സി.ഐ.ടി പ്രസിഡന്റ് ശ്രീ സജിത്ത് നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി അഞ്ജിത കെ (എച്ച്.ഒ.ഡി, ബി.എസ്.സി AI & ML) സ്വാഗതം പറഞ്ഞു. ബി.സി.എ ഡിപ്പാർട്ട്മെന്റ് മേധാവി ശ്രീമതി അനഘ അച്യുതൻ, ബി.സി.എ വിദ്യാർത്ഥി താമിസ് എന്നിവർ സംസാരിച്ചു.

ത്രിദിന നാടകശിൽപ്പശാല

20 ന് തുടങ്ങും


ചൊക്ളി :ഗ്രാമ പഞ്ചായത്ത് - കുടുംബശ്രീ സി ഡി എസ് ജെൻറർ റിസോഴ്സ് സെന്റർ - സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കളി ആട്ടം ത്രിദിന 1 നാടകശിൽപ്പശാല ഫെബ്രവരി 20, 21, 22 തിയ്യതി മേനപ്രം വേട്ടക്കൊരുമകൻ ക്‌ഷേത്രപരിസരത്ത് നടക്കും. കുട്ടികളെയും മുതിർന്നവരെയും ഒരുമിച്ച് പങ്കെടുപ്പിച്ച് നടത്തുന്ന കളിയാട്ടം ഡോ. ശ്രീജിത്ത് രമണൻ ഉദ്ഘാടനം ചെയ്യും. കല്ലു കല്യാണി , മനോജ് നാരായണൻ , ശിവദാസ് പൊയിൽ ക്കാവ് ,രാജേന്ദൻ തായാട്ട്, കലാമണ്ഡലം മഹേന്ദ്രൻ തുടങ്ങിയവർ വ്യത്യസ്ത ക്ലാസ്സുകൾ കൈകാര്യം ചെയ്യും. ചൊക്ളി മേഖലയിലെ കലാ സംസ്കാരിക പ്രവർത്തകരുടെയും നാട്ടുകാരുടെയും യോഗം ചേർന്ന് സംഘാടക സമിതി രൂപികരിച്ചു. ഒ.അജിത്ത്കുമാർ കോഡിനേറ്ററായും സവ്യസാചി കേമ്പ് ഡയരക്ടരായും മധുമോഹനൻ , ദിനരാജ് എന്നിവരെ ശിൽപ്പശാലയുടെ ചുമതലക്കാരായി യോഗം തീരുമാനിച്ചു.

തികച്ചും സൗജന്യമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.

പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് പരിപാടിയെ കുറിച്ച് വിശദീകരിച്ചു . വൈസ് പ്രസിഡണ്ട് കെ.എം. സ്വപ്ന, കമ്യൂണിറ്റി കൗൺസിലർ സിയോണ ആറാം വാർഡ് സി.ഡി.എസ് മെമ്പർ രജനി ബാബു, ടി ടി മോഹനൻ , സന്തോഷ് വില്ലിപാലം, പി.എം. ഷാജി സംസാരിച്ചു.

പങ്കെടുന്നവർ 81569987 97 , 9946546001, 9447384642എന്നി നമ്പറിൽ ബന്ധപ്പെടണം.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles