തെയ്യങ്ങളെ അറിയാൻ കടലുകൾ കടന്ന് അവരെത്തി..

തെയ്യങ്ങളെ അറിയാൻ കടലുകൾ കടന്ന് അവരെത്തി..
തെയ്യങ്ങളെ അറിയാൻ കടലുകൾ കടന്ന് അവരെത്തി..
Share  
2026 Feb 13, 11:42 PM

മാഹി. കടലുകൾ താണ്ടി അവരെത്തി. ഉത്തര കേരളത്തിന്റെ അനുഷ്ഠാന കലയായ തെയ്യരൂപങ്ങളെ കൺ നിറയെ കാണാൻ. വ്യത്യസ്തങ്ങളായ തെയ്യങ്ങളുടെ രൂപഭാവങ്ങളും ആട്ടവും ആസ്വദിക്കാൻ .

പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലാണ് തിറയാട്ടങ്ങൾ കാണാൻ വിദേശികൾ കൂട്ടത്തോടെ എത്തിയത്. ചെണ്ടമേളങ്ങളുടെ താളലയങ്ങളിൽ മതിമറന്നാടിയ അവർ ,

തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ തെയ്യരൂപങ്ങൾ കാണാൻ അത്ഭുതം കൂറുന്ന കണ്ണുകളുമായി അവർ തെയ്യങ്ങൾക്ക് ചുറ്റിലും കാഴ്ചക്കാരായി നിന്നു.  

ന്യൂസിലാന്റ്, ജർമ്മനി, യു എസ്.എ., ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് തെയ്യം കലയുടെ പൊരുളറിയാനെത്തിയത്. തങ്ങളുടെ ജീവിതത്തിലെ അസുലഭ നിമിഷങ്ങളാണിതെന്ന് മതിവരുവോളം തെയ്യക്കോലങ്ങളെ ക്യാമറകളിൽ പകർത്തിയ ഫിലിപ്പും, മെരിൻഡയും പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച തനിക്ക് മനുഷ്യൻ ദൈവമായി മാറുന്ന ഇത്തരമൊരു കലാമൂല്യമുള്ള ദേവനടനം കാണാനായിട്ടില്ലെന്ന് വിൽസൺ ജോർജ് പറഞ്ഞു.

ഗുളികൻ, ഘണ്ട കർണ്ണൻ, കുട്ടിച്ചാത്തൻ, ഭഗവതി, നാഗഭഗവതി തെയ്യങ്ങൾ നിറഞ്ഞാടി.

ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് താലപ്പൊലി, കലശം എന്നിവ ക്ഷേത്രത്തിലെത്തി. പ്രസാദ ഊട്ടിന് ആയിരങ്ങളെത്തി.


ചിത്രവിവരണം: ഘണ്ട കർണ്ണൻ തെയ്യത്തെ ക്യാമറയിൽ പകർത്തുന്ന വിദേശി

capture

മാറിയ കാലത്ത് രക്ഷിതാക്കൾക്കും അദ്ധ്യയന രംഗത്ത് ഏറെ പങ്കുവഹിക്കാനുണ്ട് : രമേശ് പറമ്പത്ത് എംഎൽഎ.


മാഹി: അനുദിനം മാറിക്കൊണ്ടിരിക്കുന്ന പഠന -ബോധന രീതികൾക്കനുസരിച്ച് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം,രക്ഷിതാക്കൾക്കൾക്കും ഏറെ പങ്കു വഹിക്കാനുണ്ടെന്ന് രമേശ് പറമ്പത്ത് എം എൽ എ അഭിപ്രായപ്പെട്ടു.

പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വാർഷികാഘോഷമായ ഫിസ്സോ - 26 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലൈമാമണി ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ കൗൺസിലർ സത്യൻ കേളോത്ത്, നഗരസഭാ കമ്മീഷണർ കെ.പി.ശ്രീജിത്ത്, ലേബർ ഓഫീസർ കെ. മനോജ് കുമാർ , പിന്നണി ഗായകൻ എം.മുസ്തഫ മാസ്റ്റർ, പ്രധാന അദ്ധ്യാപിക ഷജിന സുരേഷ് സംസാരിച്ചു., ചലച്ചിത്ര നടൻ സൂരജ് സൺ മുഖ്യഭാഷണം നടത്തി . ബിന്ദു ഗംഗാധരൻ സ്വാഗതവും, സ്കൂൾ മാനേജിങ്ങ് ഡയറക്ടറും, നോവലിസ്റ്റുമായ പ്രദീപ് കൂവ്വ നന്ദിയും പറഞ്ഞു. വിവിധ മത്സര വിജയി കൾക്ക് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ നൽകി.സർഗ്ഗസായാഹ്നവുമുണ്ടായി.


ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2026-02-13-at-9.34.30-pm

ജഗന്നാഥ ക്ഷേത്രം

പ്രതിഷ്ഠാ മഹോത്സവം കൊണ്ടാടി


തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രം 119-ാമത് പ്രതിഷ്ഠാദിന മഹോത്സവം വിവിധ പരിപാടികളോടെആഘോഷിച്ചു.. പുലർച്ചെ നിർമ്മാല്യ ദർശനമുണ്ടായി. ഗണപതിഹവനം , ഗുരുദേവ പ്രതിമയിൽ അഭിഷേകം, ഗുരുപൂജ, ശീവേലി എഴുന്നള്ളത്ത്. കളഭചാർത്ത്,മദ്ധ്യാഹ്ന പൂജ പ്രസാദ ഊട്ട്

 നിറമാല, ചുറ്റുവിളക്ക്. ദീപാരാധന, സംഗീത-നൃത്ത സന്ധ്യ.

അത്താഴ പൂജ, ശീവേലി എഴുന്നള്ളത്ത്,എന്നിവയുണ്ടായി. 15 ന്

.വിവിധ പരിപാടികളോടെ


whatsapp-image-2026-02-13-at-9.34.33-pm

മഹാശിവരാത്രി ആഘോഷവും ലക്ഷാർച്ചനയും നടക്കും. . 6.15 ന്ഗുരുദേവ പ്രതിമയിൽ അഭിഷേകം. കാലത്ത് 6.30 ന് ശിവസഹസ്രനാമ ലക്ഷാർച്ച ന .7 മണി ഗുരുപൂജ 8.30 ന് ദീപാരാധന. 6.30 ന് സംഗീതാർച്ചന ., മണിമേഖലടിച്ചറും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ട നൃത്താവിഷ്ക്കാരവുമുണ്ടാകും..

whatsapp-image-2026-02-13-at-9.38.21-pm

ഹജ്ജ് പഠന ക്ലാസ്സ് ഇന്ന്


മാഹി:പുതുചേരി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിനു പോകുന്നവർക്കുള്ള ഹജ്ജ് പഠന ക്ലാസ്സ്‌ 14 നു ശനിയാഴ്ച രാവിലെ 8.30 നു ചെറു കല്ലായി എം എം നഴ്സറി സ്കൂളിൽ വെച്ച് നടത്തുന്നതാണ്. കേരള സംസ്ഥാന ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ സി കെ സുബൈർ ഹാജി ഹജ്ജ് ക്ലാസ്സിന് നേതൃത്വം നൽകുന്നതാണ്.

capture_1771003618

പുതുച്ചേരി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഈ വർഷം മാഹിയിൽ നിന്നും ഹജ്ജിനു പോകുന്നവർക്കുള്ള വാക്‌സിനേഷൻ

മാഹി ജനറൽ ഹോസ്പിറ്റലിൽ മാഹി MLA ശ്രീ രമേശ്‌ പറമ്പത്ത് ഉൽഘാടനം ചെയ്തു,,

ഡോക്ടർ ഇസ്ഹാഖ്, ഡെപ്യൂട്ടി ഡയറക്ടർ .ഡോക്ടർ ബിജു RMO

ഡോക്ടർ ആദിൽ വാഫി,,,ഹജ്ജ് കോർഡിനേറ്റർ

ടി കെ വസീം, C H സെന്റർ പ്രസിഡന്റ്‌ എ വി യുസുഫ്,സി എച്ച് സെന്റർ സെക്രട്ടറി എ വി അൻസാർ,,,ലത്തീഫ് പന്തക്കൽ..

സി കെ പി റഹീസ്,,സിസ്റ്റർമാരായസുജാത V,P,,ദീപ്തി ദേവദാസ്,,ബനിഷ,,

രതിക K P,,വാക്സിനേഷൻ കുത്തിവെപ്പിന് സി എച്ച് സെന്റർ വളണ്ടിയർ വിംഗിന്റെ പ്രവർത്തകരായ റസ്മിൽ,,,സക്കീർ,,

റിഷാദ് കൂടാളി,, റംസാൻ എന്നിവർ സേവനം നൽകി..

mhmh

ശുദ്ധജലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട പരാതി ലഫ്.ഗവർണ്ണർക്ക് കൈമാറി

മാഹി: പുതുച്ചേരി സംസ്ഥാ ന മഹിളാ മോർച്ച പ്രസിഡൻ്റ് താമരയ് സെൽവിയുടെ മാഹി സന്ദർശന വേളയിൽ കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ നൽകിയ പരാതി പ്രസിഡൻ്റ് പുതുച്ചേരി ലഫ്.ഗവർണ്ണർ കെ. കൈലാസ നാഥന് കൈമാറി. പന്തക്കൽ കണ്ണച്ചാംങ്കണ്ടി പരിസര വാസികളാണ് മഹിളാ മോർച്ച പ്രസിഡൻറിന് പരാതി നൽകിയത്.ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ലഫ്.ഗവർണ്ണർ ഉറപ്പ് നൽകിയതായി താമരയ് സെൽവി അറിയിച്ചു.
whatsapp-image-2026-02-13-at-9.43.26-pm

ഒരാഴ്ച്ച നീണ്ട നൈപുണ്യ വികസന- സ്വയം സംരഭക ശില്പശാല സമാപിച്ചു.


മഹാത്മാ ഗാന്ധി ഗവണ്മെന്റ് ആർട്സ് കോളേജ് സസ്യ ശാസ്ത്ര വിഭാഗം എസ്ബിഐ മാഹിയുടെ സഹകരണത്തോടെ നടത്തിയ സപ്ത ദിന നൈപുണ്യ വികസന ശില്പശാല സമാപിച്ചു. സമാപന സമ്മേളനം പ്രിൻസിപ്പൽ ഡോ. കെകെ ശിവദാസന്റെ അധ്യക്ഷതയിൽ എസ്ബിഐ മാഹി ചീഫ് മാനേജർ ശരണ്യ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഗിരീഷ് കുമാർ സ്വാഗതവും ഡോ. രാജേഷ് കുമാർ നന്ദിയും പറഞ്ഞു. ശ്രീ. ഷിജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ബോട്ടണി മേധാവി ഡോ. ജി പ്രദീപ്കുമാർ, ഹിന്ദി മേധാവി ഡോ. മഞ്ജുള എന്നിവർ സംസാരിച്ചു

whatsapp-image-2026-02-13-at-9.44.44-pm

കുന്നുമ്മൽ ആണ്ടി നിര്യാതനായി


ചെമ്പ്ര പഴയ റേഷൻ ഷോപ്പിനു സമീപം കുന്നുമ്മൽ ആണ്ടി (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: യമുന, പുഷ്പൻ, ലതിക മരുമക്കൾ: ദാസൻ, ലിസി, അനിൽ കുമാർ. സഹോദരങ്ങൾ: നാണു, പരേതരായ ബലൻ, ചിരു, കല്യാണി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 5.30 ന് വീട്ടുവളപ്പിൽ.

ശിവരാത്രി മഹോത്സവം


മാഹി:പെരിങ്ങാടി ശ്രീ മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്ര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 15 ന് ഞായറാഴ്ച ആഘോഷിക്കുന്നു.പതിവ് പൂജകൾക്ക് പുറമെ കാലത്ത് 6 ന് 108 പ്രദക്ഷിണം വൈകു: 6ന് താലപ്പൊലി വരവ് തിരുവാതിരകളി,ലഘുഭക്ഷണം, ഭജന,വിളക്ക്പൂജ,

പി.സി.ജോർജിൻ്റെ മാഹിയിലെ സ്ത്രീകളെ അപമാനിക്കുന്ന പ്രസംഗം: ഹൈക്കോടതിയിൽ കേസ് 17 ന്


മാഹി: മാഹിയിലെ സ്ത്രീകളെയാകെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത പി.സി. ജോർജിൻ്റെ കോഴിക്കോട് മുതലക്കുളത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ.

മയ്യഴിയിലെ സ്ത്രീകളെ ആക്ഷേപിക്കുന്ന പ്രസംഗം താൻ നടത്തിയിട്ടില്ലെന്നും, അതിനാൽ പ്രസ്തുത കേസ് പിൻവലിക്കണമെന്നും

ആവശ്യപ്പെട്ട് പി.സി. ജോർജ് കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. 

ഈ ഹർജിയാണ് ഹൈക്കോടതി 17 ന് പരിഗണിക്കുന്നത്. കഴിഞ്ഞപാർലമെൻ്റ് തെരഞ്ഞെടുപ്പ് സമയത്താണ് കോഴിക്കോട് മുതലക്കുളത്ത് നടന്ന പ്രചരണ . പൊതുയോഗത്തിൽ ബി.ജെ.പി നേതാവ് പി.സി. ജോർജ് മയ്യഴി യിലെ സ്ത്രീകളെയാകെ അക്ഷേപിക്കുന്ന . പ്രസംഗം നടത്തിയത്. ഈ പ്രസംഗത്തെത്തുടർന്ന് മയ്യഴിയിൽ വലിയ പ്രതിഷേധവുമുണ്ടായി. അന്നത്തെ സി.പി.എം ലോക്കൽ സെക്രട്ടരി കെ.പി.സുനിൽകുമാർ ഈ പ്രസംഗത്തിനെതിരെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ പൊലീസ് എടുത്ത കേസ് നിലവിൽ കോഴിക്കോട്ടെ കോടതിയിലാണുള്ളത്. 17 ൻ്റെ കേസ് സംബന്ധിച്ച് കെ.പി. സുനിൽകുമാറിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്.

whatsapp-image-2026-02-13-at-9.30.38-pm

മയ്യഴിത്തീരത്ത് തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്നു..

:ചാലക്കര പുരുഷു

മാഹി: കേരളക്കരയിൽ അസംബ്ലി തെരഞ്ഞെടുപ്പിന് നിലമൊരുക്കാൻ പ്രധാന മുന്നണികൾ നാടെമ്പാടും മഹായാത്രകൾ നടത്തി ശക്തി സമാഹരണം നടത്തുമ്പോൾ, അതേ സമയം തന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളക്കരയിലെ കേന്ദ്ര ഭരണപ്രദേശമായ മാഹിയിലും ,മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കച്ചമുറുക്കിത്തുടങ്ങി. ഒരേ സമയം തമിഴ് - കേരള രാഷ്ടീയ ധാര സ്വാധീനിക്കപ്പെടുന്ന മയ്യഴിയിലെ ഏക അസംബ്ലി മണ്ഡലത്തിൽ ഇത്തവണ മൊത്തം28,507 വോട്ടർമാരാണുള്ളത്.

കഴിഞ്ഞ തവണ 31,090 വോട്ടുകളുണ്ടായിരുന്നു. പിന്നീട്  2583 വോട്ടുകൾ തള്ളപ്പെടുകയായിരുന്നു.

ഇതിൽ പരമാവധി 22,000 ത്തോളം വോട്ടുകൾ പോൾചെയ്യപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുമെന്നിരിക്കെ, 9000 വോട്ടുകൾ ലഭിക്കുന്ന മുന്നണി സ്ഥാനാർത്ഥിക്ക് വിജയമുറപ്പിക്കാം.


സ്ഥാനാർത്ഥി മോഹികൾ ഏറെ


കോൺഗ്രസ്സിലെ സിറ്റിങ്ങ് എം.എൽ എ രമേശ് പറമ്പത്ത് വീണ്ടും മത്സരിക്കുമെന്നാണ് അറിയുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളത്രയും പ്രാവർത്തികമാക്കാൻ സാധിച്ചുവെന്ന ചാരിതാർത്ഥ്യം, ഒരു വട്ടം കൂടി മത്സരിക്കാൻ അദ്ദേഹത്തിന് ഊർജ്ജം പകരുന്നുണ്ട്. പുതുച്ചേരി കോൺഗ്രസ്സ് നേതൃത്വവുമായി രമേശ് പറമ്പത്തിന് അടുത്ത ബന്ധവുമുണ്ട്.

എന്നാൽ കഴിഞ്ഞ തവണ തഴയപ്പെട്ട കോൺഗ്രസ്സ് ജനറൽ സെക്രട്ടരിയും, പ്രമുഖ സംഘാടകനുമായ യുവ നേതാവ് സത്യൻ കേളോത്തും സജീവമായി രംഗത്തുണ്ട്. കേരള നേതാക്കളുമായും, കെ.സി.വേണുഗോപാലുമായും ഇദ്ദേഹത്തിന് അടുപ്പമുണ്ട്. ഇരുവരും പുതുചേരി രാഷ്ട്രീയത്തിലെ കിംഗ് മേക്കർ മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജിന്റെ അടുത്തഅനുയായികളുമാണ്.

സി.പി.എം സ്ഥാനാർത്ഥി പരിഗണനയിൽ പ്രഥമഗണനീയൻ പ്രമുഖ അഭിഭാഷകൻ ടി. അശോക് കുമാറാണ്. സി.പി.എം. ടിക്കറ്റിൽ നഗരസഭാ, അസംബ്ലി, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ മുൻപ് ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്. പത്തോളം പൊതുതാൽപ്പര്യഹരജികളിലൂടെ ശ്രദ്ധേയനായ അഭിഭാഷകനാണ് ഇദ്ദേഹം.രാഷ്ട്രീയത്തിനപ്പുറം വിപുലമായ സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയുമാണ്.

 ജനപ്രീതിയുള്ള റിട്ട. അദ്ധ്യാപകരെയാണ് ഇതിന് മുൻപുള്ള രണ്ട് തെരഞ്ഞെടുപ്പുകളിൽ സി.പി.എം. പരീക്ഷിച്ചത്. ഇതിൽ ഡോ.വി.രാമചന്ദ്രൻ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എൻ. ഹരിദാസൻ മാസ്റ്റരാവടെ 400 ൽ താഴെ വോട്ടുകൾക്കാണ് തോറ്റത്. ഇത്തവണ ജീവകാരുണ്യ പ്രവർത്തകനും , കലാകാരനും, സർവിസ് സംഘടനാ നേതാവുമായ റിട്ട. അദ്ധ്യാപകൻ സി.എച്ച് പ്രഭാകരന്റെ പേരും കേൾക്കുന്നുണ്ട്. മുസ്ലിം വോട്ടുകളിൽ കണ്ണും നട്ട് പ്രവാസിയും, സോഷ്യൽ മീഡിയകളിൽ സജീവ സാന്നിദ്ധ്യവുമായ ജീനോസ് ബഷീറിന്റെ പേരും ഇടം നേടിയിട്ടുണ്ട്.

ഒരിക്കലും മാഹിയിൽ നിന്നും ജയിക്കാർ കഴിയാതിരുന്ന ബി.ജെ..പി.ക്ക് ഇത്തവണ മാഹി പിടിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ട്. പുതുചേരി ഭരണകൂടവും, ബി.ജെ..പി. കേന്ദ്ര നേതൃത്വവും ഏതറ്റവും പോകാൻ തയ്യാറെടുത്ത് നിൽക്കുകയാണ്. ശരാശരി 4000 വോട്ടുകൾ മാത്രം ലഭിച്ചിരുന്ന ബിജെപിക്ക് ഇക്കഴിഞ്ഞ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 7500 വോട്ടുകളാണ് ലഭിച്ചത്. ഇത് അവരെ പോലും ഞെട്ടിച്ചിരുന്നു.

ബി.ജെ.പി. സംസ്ഥാന നേതാവും, പ്രവാസിയുമായ അങ്കവളപ്പിൽ ദിനേശന്റെ പേരിനൊപ്പം, ആർ.എസ്.എസ്. നോമിനിയും, ദാർശനികനും, പ്രഭാഷകനും, വിപുലമായ സൗഹൃദങ്ങൾക്കുടമയുമായ അഡ്വ. അശോകൻ പള്ളൂരിന്റെ പേരും സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. ഇതിന് പുറമെ സാന്റിയാഗോ മാർട്ടിന്റെ പിന്തുണയുള്ള പ്രമുഖ ധനകാര്യസ്ഥാപനമായ ഭാരത് ലജ്ന ബേങ്കിന്റെ മാനേജിങ്ങ് ഡയറക്ടർ പ്രേംകുമാർ ,പുതുചേരിയിൽ നിന്നുള്ള ഇറക്കുമതി സ്ഥാനാർത്ഥിയായി എത്തുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്.


സാമുദായിക സമവാക്യങ്ങൾ..


സാമുദായിക സ്വാധീനം പരാഗണിച്ചാൽ, നാളിതു വരെ തിയ്യ വിഭാഗത്തിൽ പെട്ടവർ മാത്രമേ എം എൽ എമാരും , മന്ത്രിമാരുമൊക്കെ ആയിട്ടുള്ളൂ. വിമോചന സമര നായകൻ ഐ.കെ.കുമാരൻ, കോൺഗ്രസ്സ് നേതാക്കളും മുൻഡെ.സ്പീക്കർമാരുമായ വി.എൻപുരുഷോത്തമൻ, പി.കെ. സത്യാനന്ദൻ, എ.വി.ശ്രീധരൻ,രമേശ് പറമ്പത്ത്, മുൻ മന്ത്രിമാരായ സി.ഇ. ഭരതൻ , ഇ.വത്സരാജ്,, സി.പി.എം.നേതാവ് കെ.വി.രാഘവൻ തുടങ്ങിയവർ തിയ്യ വിഭാഗത്തിൽപെട്ടവരാണ്. മുൻപ് മൂന്ന് അസംബ്ലി മണ്ഡലങ്ങളുണ്ടായിരുന്ന പ്പോൾ കോൺഗ്രസ്സ് നേതാക്കളായ വാണിയ സമുദായാംഗമായ പി.കെ.രാമനും, മുക്കുവസമുദായത്തിലെ അഡ്വ: വി.കേശവനും ജയിച്ചിട്ടുണ്ട്.

26. 7 ശതമാനം

മുസ്ലീങ്ങളും 3 ശതമാനം ക്രിസ്ത്യൻ വിഭാഗങ്ങളുമുണ്ട്.മാഹിയിൽ മുസ്ളിoലീഗു ണ്ടെങ്കിലും, മുസ്ലിങ്ങളേറെയും, കോൺഗ്രസ്സിലും സി.പി.എമ്മിലുമാണ് പ്രവർത്തിക്കുന്നത്. മുസ്ളിം ലീഗിലാണെങ്കിൽ തീരാ ഗ്രൂപ്പ് വഴക്കുമാണ്. കോൺഗ്രസ്സ് മുന്നണിക്കൊപ്പമാണ് മുസ്ലിം ലീഗ് . എസ്.ഡി.പി.ഐ.ക്ക് മൂലക്കടവ്,ഈസ്റ്റ് പള്ളൂർ, ഫ്രഞ്ച് പെട്ടിപ്പാലം പ്രദേശങ്ങളിൽ പോക്കറ്റുകളുണ്ട്.

ഏതായാലും പ്രവചിക്കാനാവാത്ത പോരാട്ടത്തിന് മയ്യഴിപ്പുഴയോരം സാക്ഷ്യം വഹിക്കുമെന്നുറപ്പ്.


MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles