മറക്കാനാവില്ല ചാലക്കരക്ക് കമലേച്ചിയെ.. :ചാലക്കര പുരുഷു

മറക്കാനാവില്ല ചാലക്കരക്ക് കമലേച്ചിയെ..  :ചാലക്കര പുരുഷു
മറക്കാനാവില്ല ചാലക്കരക്ക് കമലേച്ചിയെ.. :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Feb 13, 12:17 AM

എണ്ണ തീരും മുമ്പേ അണഞ്ഞ് പോയ എഴുതിരി വിളക്കാണ്

ചാലക്കരക്കാർക്ക്

ഈ അമ്മ.

മാതൃ സ്നേഹം ചാലിട്ടൊഴുകിയ ആ ഉറവ, ചാലക്കരയുടെ ഗ്രാമ്യ മണ്ണിൽ വറ്റിപ്പോയിട്ട് ഇന്നേക്ക് ഒരു വർഷമായി.

വാത്സല്യത്തിന്റെ , കാരുണ്യത്തിന്റെ , ആ അമ്മ മുഖം പരിചിത സീമയിൽ പെട്ടവരുടേയെല്ലാം  ഓർമ്മകളിൽഇന്നും ഒളിമങ്ങാതെ കിടക്കുന്നു.

വാണിയങ്കണ്ടിയിൽ കമലേച്ചി ഒരു കാലഘട്ടത്തിന്റെ , നാട്ടുനൻമയുടെ പൂമരമായി നാട്ടുകാർൽക്കെല്ലാം തണലും, കുളിരും സുഗന്ധവുമായി ,ഒരു ഗ്രാമമാകെ പതിറ്റാണ്ടുകളോളം പരിലസിച്ചു നിന്നിരുന്നു. .


kamala4

ഇളനിർ കാമ്പിന്റെ മാധുര്യവും, സഹന ശേഷിയുടെ കരുത്തും , സംഘശക്തിയുടെ അസാധാരണത്വവും സന്നിവേശിച്ച ആ ഹൃദയം നിലച്ചുപോയത് , അപരിഹാര്യമായ നഷ്ടമായിനാളുകൾ കഴിയുന്തോറും ബോധ്യ മാവുകയാണ്.

അതിവിപുലമായ സൗഹൃദങ്ങളെ , ബന്ധുത്വമാക്കുന്ന സ്വഭാവ വൈശിഷ്യവും, സഹജീവികളോടുള്ള സഹാനുഭൂതിയും , എല്ലാവർക്കും നല്ലത് മാത്രം വരണമെന്ന ചിന്തയുമാണ് ഈ മഹതിയെ നാടിന്റെ അമ്മയാക്കി മാറ്റിയത്.

ജീവകാരുണ്യ വഴിയിൽ തന്നെക്കൊണ്ട് ആവുന്നതത്രയും ചെയ്തിട്ടുള്ള ഈ മനുഷ്യ സ്നേഹി , പശുവിനും ,പൂച്ചക്കും, പട്ടിക്കും, പക്ഷികൾക്കു പോലും പോറ്റമ്മയായി. അവയെപരിലാളിക്കുന്നതിൽ മാതൃത്വത്തിന്റെ . ആത്മനിർവൃതി നുകർന്ന അപൂർവ്വ വ്യക്തിത്വം..

മരണ വീടുകളിൽ, കല്യാണ വേളകളിൽ സഹായിയായും, രോഗികളും, അവശരുമുള്ളിടങ്ങളിൽ, കാരുണ്യത്തിന്റെ കാവലാളായും ആഘോഷ വേളകളിൽ ആവേശത്തിന്റെ നിറ ദീപമായും എന്നും കമലേച്ചി നിറഞ്ഞു നിന്നു.

കശുമാവും തേൻമാവും ഞേറലും, പിലാവും, മുരിക്കും, കവുങ്ങും, തേക്കും, കാപ്പിയും, ജാതിയുമെല്ലാം ഇടതൂർന്ന്, വനാന്തരീക്ഷമുള്ള കുന്നിൽ ചെരിവിലെ വിശാലമായ പറമ്പിലെ വീട്ടിലാണ് പ്രകൃതിയെ നെഞ്ചേറ്റിയ ഈ അമ്മ പിറന്നത്. നാട്ടിലെ കൗമാര-യൗവ്വനങ്ങളെയടക്കം വനിതാ ശാക്തികരണത്തിന്റെ കരുത്തുറ്റ സംഘടനയാക്കി ചൈതന്യ വനിതാ സമാജത്തെ വളർത്തിയെടുത്തത്. പുഞ്ചിരി മായാത്ത മുഖവും, സൗഹൃദങ്ങളെ ചേർത്തുപിടിക്കാനുള്ള സിദ്ധിയും, കമലേച്ചിയുടെ നേതൃശേഷിയുടെ മുകുടോദാഹരണമാണ്.


capture

കാലം നാടിന് സമ്മാനിച്ച ആ ധന്യജീവിതത്തെ 73 വർഷത്തിനൊടുവിലാണ് കാലം തന്നെ തിരിച്ചെടുത്തത്.

ചാലക്കരയുടെ ചാലക ശക്തിയായിരുന്ന കെ.ടി.കെ ബാലകൃഷ്ണന്റെ വേർപാട് ഇന്നും നൊമ്പരപ്പെടുത്തുന്ന ചാലക്കരയുടെ മനസ്സിനെ, മരുമകൾ കമലേച്ചിയുടെ വിട പറയൽ, അക്ഷരാർത്ഥത്തിൽ ദുഃഖസാന്ദ്രമാക്കുകയാണിന്നും.

വ്യാഴത്തിന്റെ നെറുകൈയിൽ . ദുഃഖം ഘനീഭവിച്ച ചാലക്കരയുടെ ആകാശസീമകളിൽ ഒരു ധ്രുവ നക്ഷത്രം കൂടി പിറന്നിരിക്കുമെന്ന് കരുതാനാണ് ഇന്നാട്ടുകാർക്കിഷ്ടം

whatsapp-image-2026-02-12-at-9.42.06-pm

പെട്രോൾ പമ്പ് തുറക്കുന്നതും കാത്ത് 

തലശ്ശേരി മാഹി ബൈപ്പാസ് സർവീസ് റോഡിൽ ലോറികൾ നിർത്തിയിട്ട നിലയിൽ

മാഹിയിൽ നാല് പമ്പുകൾക്ക് കൂടി ഹൈക്കോടതി വിലക്ക്


മാഹി: അനിയന്ത്രിതമായി ചട്ടങ്ങളെയെല്ലാം മറികടന്ന് അനുമതി നൽകിയ നാല് പെട്രോൾ പമ്പുകൾക്ക്കൂടി ഹൈകോർട്ട് സ്റ്റേ 

പള്ളൂർ ബൈപാസിൽ ശ്രീനാരായണ സ്കൂളിന് സമീപം ഹൈവേ എക്സിറ്റ് /എൻട്രി റമ്പുകളിൽ എം ആർ പി എൽ, സി പി സി എൽ എന്നിവയും പള്ളൂർ ചൊക്ലി റോഡിൽ IRC നിയമം പാലിക്കാത്ത ജിയോ ബിപി MRPL കമ്പനികൾ നൽകിയ പെട്രോൾ പമ്പുകൾ പ്രവർത്തിപ്പിക്കാതിരിക്കാനാണ് മദ്രാസ് ഹൈകോടതിയുടെ സ്റ്റേ. കമ്പനികൾക്കും ഗവണ്മെന്റിനും നോട്ടീസ് അയച്ചിട്ടുണ്ട്. ജനശബ്ദം മാഹി നൽകിയ പരാതിയെത്തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്പിന്നിങ്ങ് മിൽ റോഡിലെ രണ്ട് പമ്പുകൾക്കും കളക്ടർ  അനുമതി നിഷേധിച്ചിരുന്നു.

 ഇന്ത്യൻ റോഡ്സ് കോൺഗ്രസ് (IRC) മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് നേരത്തെ രണ്ട് പമ്പുകൾക്ക് കളക്ടർ അനുമതി നൽകാതിരുന്നത്.

നിരസിക്കപ്പെട്ട അപേക്ഷകൾ BPCLയും MRPLയും സമർപ്പിച്ചതാണ്.  

പൊതു സുരക്ഷയും ഗതാഗത സൗകര്യങ്ങളും മുൻനിർത്തിയാണ് NOC നിരസിച്ചിരുന്നത്-

കീഴന്തൂർ ഭഗവതി ക്ഷേത്രോത്സവം 14 ന് തുടങ്ങും


മാഹി. പ്രസിദ്ധമായ ചാലക്കര ശ്രീ കീഴന്തൂർ തിറ മഹോത്സവം 14, 15 തിയ്യതികളിൽ നടക്കും.

14 ന് രാവിലെ 11 ന് വെറ്റില കൈനിട്ടം, തുടർന്ന് കാവുണർത്തൽ .വൈകിട്ട് താലപ്പൊലി വരവ്. വെള്ളാട്ടങ്ങൾ

15 ന് കാലത്ത് മുതൽ ഗുളികൻ , ഘണ്ടാകർണ്ണൻ , ശാസ്തപ്പൻ, , കാരണവർ, നാഗഭഗവതി, വസൂരിമാല തെയ്യങ്ങൾ കെട്ടിയാടും.

തുടർന്ന് ഗുരുതി. പ്രസാദ ഊട്ടും ഉണ്ടായിരിക്കും

whatsapp-image-2026-02-12-at-9.42.04-pm

മാഹിയിലും ന്യൂമാഹിയിലും

 പ്രതിഷേധ പ്രകടനങ്ങൾ


മാഹി:പണിമുടക്ക് ദിനത്തിൽ സംയുക്ത ട്രെഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് മാഹിയിൽ വി ജയബാലു, യു ടി സതീശൻ, റോബിൻ ഫർണാണ്ടസ്, നാസർ പള്ളിയത്ത്, പള്ളൂരിൽ വടക്കൻ ജനാർദനൻ, കെ കെ ദാമോധരൻ, കെ മോഹനൻ നേതൃത്വം നൽകി

ന്യൂമാഹി :പണിമുടക്കിന്റെ ഭാഗമായി പുന്നോലിൽ നിന്നും വേലായുധൻ മൊട്ടയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ന്യൂമാഹി ടൗണിൽ സമാപിച്ചു. ന്യൂമാഹി ടൗണിൽ ചേർന്ന പൊതുയോഗം കെ.കെ. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ സി ഐ.ടി യുതലശ്ശേരി ഏറിയ വൈസ് പ്രസിഡണ്ട് എസ്. കെ.വിജയൻ ഉദ്ഘാടനം ചെയ്തു പി.പി.രഞ്ജിത്ത്. ടി.എം. സുരേഷ് കുമാർ. സി.കെ.പ്രകാശൻ.എ.കെ. സിദ്ധിക്ക്. വി.എം സുബിൻ.പി.പി.അജയകുമാർ.ടി.സുധ സംസാരിച്ചു

മഹിളാ കോൺഗ്രസ് നേതാവ് വി.കെ കമലാക്ഷി അനുസ്മരണം ഇന്ന്


മാഹി:മഹിള കോൺഗ്രസ് നേതാവും ചൈതന്യ മഹിളാ സമാജം പ്രസിഡണ്ടും മാഹി ഹോർട്ടികൾച്ചർ കോ-ഒപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡണ്ടും ചാലക്കരയുടെ നിറ സാന്നിധ്യവുമായിരുന്ന വാണിയം കണ്ടി "അക്ഷരയിൽ" കമലാക്ഷിയുടെ 1ാം ചരമവാർഷിക ദിനം ഇന്ന് കാലത്ത് 8.30 ന് ആചരിക്കും. സ്വവസതിയിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവുമുണ്ടാകും.

 ആറാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

whatsapp-image-2026-02-12-at-9.42.04-pm-(1)

ജോലിക്കിടെ കടന്നൽ കുത്തേറ്റു


വൈദ്യുതി വകുപ്പ് ജീവനക്കാരന് ജോലിക്കിടെ കടന്നൽ കുത്തേറ്റു

മാഹി: വൈദ്യുതി വകുപ്പിലെ ജീവനക്കാരന് ജോലിക്കിടെ കടന്നൽ കുത്തേറ്റു. വി. സംഗീത് (30) നെയാണ് കടന്നൽക്കൂട്ടം ആക്രമിച്ചത്.വ്യാഴാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മാഹി പോലീസ് സ്റ്റേഷന് മുൻ വശത്തെ ട്രാൻസ്ഫോർമർ യൂനിറ്റിലെ തകരാറ് പരിഹരിക്കുന്നതിനിടെയാണ് കടന്നൽ കുത്തിയത്. ഉടൻ ചാടി ഇറങ്ങിയതിനാൽ കൂടുതൽ കുത്തേൽക്കാതെ രക്ഷപ്പെട്ടു മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗവ. മിഡിൽ സ്കൂൾ അവറോത്ത് വാർഷികാഘോഷം


മാഹി : ഗവ. മിഡിൽ സ്കൂൾ അവറോത്ത് വാർഷികാഘോഷം ഖയാൽ സീസൺ - 2 ഫെബ്രുവരി 17ന്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വാർഷികാഘോഷത്തിന്റെ സമാപനയോഗം മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാറിന്റെ അധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാഹി മുൻസിപ്പൽ കമ്മീഷണർ കെ പി ശ്രീജിത്ത് മുഖ്യഭാഷണം നടത്തും. മാഹി ചീഫ് എജുക്കേഷണൽ ഓഫീസർ എം എം തനുജ പ്രത്യേക ഭാഷണവും, സമഗ്ര ശിക്ഷ എ.ഡി.പി.സി പി ഷിജു, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയംഗം അശോകൻ എന്നിവർ ആശംസയും അർപ്പിക്കും

കോഷൻ ഡിപ്പോസിറ്റ് വിതരണം

പാറാൽ : ദാറുൽ ഇർഷാദ് ഇർഷാദ് അറബിക് കോളേജിൽ നിന്നും 2025 വർഷത്തിൽ കോഴ്സ് പൂർത്തികരിച്ച ബി.എ. അഫ്സലുൽ ഉലമ ഡിഗ്രി, എം.എ. അറബിക്, അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർത്ഥികളുടെ കോഷൻ ഡിപ്പോസിറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത വർഷത്തെ വിദ്യാർത്ഥികൾ ഓഫീസിൽ നിന്നും കോഷൻ ഡിപ്പോസിറ്റ് കൈപറ്റേണ്ടതാണ്.

തദ്ദേശ തെരഞ്ഞെടുപ്പ്: സി.പി.എമ്മിൻ്റെ സമരം കാപട്യം -ബിജെപി


മാഹി: മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം കഴിഞ്ഞ ദിവസം മാഹിയിൽ നടത്തിയ സമരം കാപട്യമാണെന്ന് ബി.ജെ.പി. മാഹി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പുതുച്ചേരിയിലെ സി.പി.എമ്മിൻ്റെ സഖ്യകക്ഷിയായ ഡി.എം.കെ.യുടെ നേതാവ് ആർ.ശിവയാണ് അനാവശ്യമായ സങ്കേതികത്വങ്ങളും കാരണങ്ങളും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് തടസ്സപ്പെടുത്തിയത്. എന്നാൽ ഇക്കാര്യത്തിൻ ഡി.എം.കെയുടെ ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ പ്രതികരിക്കാതെ പുതുച്ചേരി സർക്കാരിനെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ഇത് ഇരട്ടത്താപ്പാണെന്നും ബി.ജെ.പി. കുറ്റപ്പെടുത്തി.

മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് എൻ.ഡി.എ സർക്കാർ വൻതോതിലുള്ള വികസനമാണ് നടത്തിയിട്ടുള്ളത്. എന്നാൽ ഇത് കണ്ടില്ലെന്ന് നടിച്ച് സി.പി.എം എൻ.ഡി.എ സർക്കാരിനെ അനാവശ്യമായി വിമർശിക്കുകയാണ്.


കോൺഗ്രസിനൊപ്പമാണോ അല്ലയോ: സി.പി.എം നിലപാട് വ്യക്തമാക്കണം


രാജ്യത്തൊട്ടാകെയും പുതുച്ചേരിയിലും കോൺഗ്രസിൻ്റെ ഭാഗമായി നിൽക്കുകയും മാഹിയിൽ കോൺഗ്രസിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നതായുള്ള കാട്ടിക്കൂട്ടൽ നടത്തുന്ന നിലപാടില്ലായ്മയുടെ പേരാണ് സി.പി.എമ്മെന്ന്. സി.പി.എം കോൺഗ്രസിനൊപ്പമാണോ എന്ന കാര്യം വ്യക്തമാക്കണം.

കോൺഗ്രസ് നേതാവ് വി.നാരായണസ്വാമി മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ ഭരണത്തിൽ സി.പി.എമ്മിൻ്റെ മാഹിയിലെ ജനപ്രതിനിധി വി.രാമചന്ദ്രൻ മാസ്റ്റർ നാരായണസ്വാമിക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നു. എന്നിട്ട് എന്ത് വികസനമാണ് മയ്യഴിക്കുണ്ടായതെന്ന് സി.പി.എമ്മും കോൺഗ്രസും വ്യക്തമാക്കണം. മുൻ കോൺഗ്രസ് സർക്കാരുകൾ പാതി വഴിയിലാക്കി തടസ്സപ്പെട്ട പ്രവൃത്തികളാെക്കെ തുടങ്ങാൻ ഇപ്പോഴത്തെ എൻ.ഡി.എ സർക്കാർ ഫണ്ട് അനുവദിച്ചു.

മാഹി ആശുപത്രിയുടെ പുതിയ ബ്ലോക്കുകളുടെ നിർമ്മാണം, പള്ളൂർ ആശുപത്രിക്ക് പുതിയ കെട്ടിടം, പുഴയാേര നടപ്പാതയുടെ സെക്കൻ്റ് ഫേസ് പൂർത്തിയാക്കാനുള്ള പ്രവൃത്തി, മത്സ്യ ബന്ധന തുറമുഖം പൂർത്തിയാക്കാൻ 67 കോടി അനുവദിച്ചു തടങ്ങിയ ഒട്ടേറെ പ്രവൃത്തികളും പദ്ധതികളുമാണ് മാഹിയിൽ നടന്നുവരുന്നത്.


പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥനും മുഖ്യമന്ത്രി എൻ.രംഗസ്വാമിയും മറ്റ് മന്ത്രിമാരും മയ്യഴിയുടെ വികസനത്തിന് വലിയ മുൻഗണനയാണ് നൽകിയിട്ടുള്ളത്. 

കോൺഗ്രസും സി.പി.എമ്മും വികസന പ്രവൃത്തികൾ കണ്ട് അന്തം വിട്ട് നില്കുന്നതാണ് കാണുന്നത്. ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്ന് ഇവർ മനസിലാക്കണം. മാഹി മണ്ഡലം പ്രവർത്തക കൺവെൻഷനിൽ മാഹിമണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം എ.ദിനേശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന സിക്രട്ടറി മഗനീഷ് മടത്തി ൽ , കെ.എം ത്രിജേഷ്, അഡ്വ : ഇന്ദ്രപ്രസാദ് കെ.പി.ഷാജിന,വി.കെ. രാംദാസ് സംസാരിച്ചു

whatsapp-image-2026-02-12-at-9.42.06-pm-(1)

whatsapp-image-2026-02-07-at-9.03.00-am
whatsapp-image-2026-02-07-at-8.56.49-am
maananpo
MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles