നഗരത്തിന്റെ പാരമ്പര്യ വാണിജ്യ പ്രതാപത്തിന് പുത്തൻ ഉണർവ് പകർന്ന് വ്യാപാരി വ്യവസായി സമിതി തലശ്ശേരി യൂത്ത് വിങ്ങും നിയമസഭാ സ്പീക്കറും സംബന്ധിച്ച 'ബിസിനസ് കണക്ട്' സംവാദം സംഘടിപ്പിച്ചു.. മാറുന്ന ലോകത്തെ വ്യാപാര സാധ്യതകളും നൂതന സംരംഭകത്വ രീതികളും ചർച്ച ചെയ്ത പരിപാടിയിൽ വെച്ച്, കേരളത്തിലെ ആദ്യത്തെ 'യൂത്ത് ബിസിനസ് കോൺക്ലേവ്' തലശ്ശേരിയിൽ വെച്ച് നടത്താൻ തീരുമാനിച്ചു. കേരളത്തിലെ യുവ സംരംഭകരെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ആദ്യത്തെ കോൺക്ലേവിന് തലശ്ശേരി ആതിഥേയത്വം വഹിക്കുമെന്ന പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് വ്യാപാരി സമൂഹം ഏറ്റെടുത്തത്.
ഈ സംഗമം തലശ്ശേരിയുടെ വ്യാപാര മേഖലയിൽ വലിയൊരു മാറ്റത്തിന്റെ തുടക്കമാകും.
യൂത്ത് വിങ്ങ് ഏരിയ സെക്രട്ടറി അക്തർ ടി കെസ്വാഗതം പറഞ്ഞു. കേരള നിയസഭ സ്പീക്കർ എ.ൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കേരള പ്രൊഫഷണൽ നെറ്റ്വർക്ക് കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി അർജുൻ എസ് കെ,വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി
PM സുഗുണൻ,യൂത്ത് വിങ്ങ് ജില്ലാ സെക്രട്ടറി വിജേഷ് ,യൂത്ത് വിങ്ങ് പ്രസിഡന്റ് സജാദ്,ട്രഷറർ സുജേഷ്,സി പി എം നൗഫൽ എന്നിവർ സംസാരിച്ചു.
തലശ്ശേരി പേൾ വ്യൂ ഹോട്ടലിൽ നടന്ന പരിപാടിയിൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ തലശ്ശേരി വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികളുമായി സംവദിച്ചു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വ്യാപാര മേഖലയിൽ അനിവാര്യമാണെന്നും, പുതിയ തലമുറയിലെ സംരംഭകർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത വ്യാപാര രീതികളിൽ നിന്ന് മാറി ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾ നടന്നു.
പുതിയ സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും തലശ്ശേരിയിൽ എങ്ങനെയൊക്കെ വേദിയൊരുക്കാം എന്നതിനെക്കുറിച്ച് സ്പീക്കർ വ്യാപാരികളുമായി ആശയവിനിമയം നടത്തി.
യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ വ്യാപാരികളും സമിതി ഭാരവാഹികളും പങ്കെടുത്തു.
ഹജ്ജ്- 2026 രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു
തലശ്ശേരി : സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ 2026 ലെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട തലശ്ശേരി മണ്ഡലത്തിലെ ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകള്‍ തലശേരിയിൽ നടന്നു.
തലശ്ശേരി സംഗമം മിനി ഓഡിറ്റോറിയത്തിൽ ഹജ്ജ് കമ്മിറ്റി അംഗം
ഒ വി ജാഫർ ക്ലാസിൻ്റെ ഉൽഘാടനം നിർവഹിച്ചു .
മണ്ഡലം ഹജ്ജ് ട്രൈനിങ്ങ് ഓർഗനൈസർ മുഹമ്മദ് സിറാജുദ്ധീൻ പി പി
അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റൻ്റ് ട്രെയിനിങ് ഓർഗനൈസർ ഹാരിസ് ഹാജി പയ്യന്നൂർ സംസാരിച്ചു. നാസർ മൗലവി ഏഴര പ്രാർത്ഥന നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഫാക്കൽറ്റി അംഗങ്ങളായ ഗഫൂർ പുന്നാട്, ജില്ലാ ഹജ്ജ് ട്രൈനിങ്ങ് ഓർഗനൈസർ കൂടിയായ നിസാർ അതിരകം എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .
ഹജ്ജ് കമ്മിറ്റി ഫീൽഡ് ട്രൈനിങ്ങ് ഓർഗനൈസർ മുഹമ്മദ് നിസാർ പടിപ്പുരക്കൽ സ്വാഗതവും റഫീഖ് ചീരായി നന്ദിയും പറഞ്ഞു.
ഫജ്ജ് ഫീൽഡ് ട്രൈനിങ്ങ് ഓർഗനൈസർമാരായ സഹീർ ടി, സൗദ ഇ കെ , മുജൈബ കെ എ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ബഹുജന സമരം സംഘടിപ്പിച്ചു
പുന്നോൽ റെയിൽവെ ഗേറ്റ് -കരിക്കുന്ന് റോഡ്
ഒന്നര വർഷമായി തകർന്നിട്ടും പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് ന്യൂ ,മാഹി പഞ്ചായത്തിന് മുന്നിൽ വെൽഫെയർ പാർട്ടിബഹുജന സമരം സംഘടിപ്പിച്ചു
കാൽ നട പോലും ദുസ്സഹമായ റോഡ് പുനർനിർമ്മാണം അനിശ്ചിതമായി നീട്ടുന്ന
പഞ്ചായത്ത് അധികൃതർക്കെതിരെയാണ് വെൽഫെയർ പാർട്ടി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്
സമരം സംഘടിപ്പിച്ചത്.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ
സെക്രട്ടറി ജബീന ഇർഷാദ് ബഹുജന സമരം ഉൽഘാടനംചെയ്തു.
ഉടൻറോഡ്പണിതീർത്തില്ലെങ്കിൽപഞ്ചായത്ത്ഓഫീസ് സ്തംഭിപ്പിക്കുന്നതടക്കമുള്ള സമര പരിപാടികളിലേക്ക്നീങ്ങുമെന്ന്അവർ മുന്നറിയിപ്പ് നൽകി.
.
ഈറോഡിൽടൂവീലറുകൾതെന്നിപ്പോകുന്നതുംആളുകൾവീഴുന്നതുമൊക്കെ സാധരണമായിട്ടുംപഞ്ചായത്ത് കണ്ണ് തുറക്കാത്തത്
ജനങ്ങളോടുള്ള ധിക്കാരമാണ്.പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്
എ.പി. അർഷാദ്അദ്ധ്യക്ഷത വഹിച്ചു.റുബീന അനസ് സ്വാഗതവും
സക്കരിയ ഇ.പി. നന്ദിയും പറഞ്ഞു.സി.പി. അഷ്റഫ്, അബ്ദുൽ നാസർ പി.എം,സാലിഹ് പി.കെ. വി എന്നിവർ സംസാരിച്ചു.
ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച്നടന്ന ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന കലവറ നിറക്കൽ ഘോഷയാത്ര
കേരള ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ് ലഭിച്ച കോളശ്ശേരി സ്വദേശി ടി. പുരുഷോത്തമൻ ഗുരുക്കൾ
കോൺഗ്രസ്സ് കുടുംബ സംഗമം നടത്തി
മാഹി: മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തക്കൽ 13, 14 വാർഡുകളിൽ കുടുംബ സംഗമം നടത്തി.രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. .കെ.കെ.വത്സൻ അദ്ധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.മോഹനൻ, ജനറൽ സെക്രട്ടറി സത്യൻ കേളോത്ത് പി.പി.വിനോദൻ, കെ.വി.മോഹനൻ, ഡി.സി.സി. സെക്രട്ടറി വി.സി.പ്രസാദ്, സി .പ്രീത, വി.പി.സുഗേഷ്, കെ.ഹരീന്ദ്രൻ, മഹിളാ കോൺഗ്രസ്സ് പ്രസിഡൻ്റ് ആശാലത പ്രസംഗിച്ചു.എ.ഐ.സി.സി.ട്രെയിനർ സജീവ് ഒതയോത്ത്, ഡി.സി.സി.സെക്രട്ടറി കെ.പി. സാജു എന്നിവർ പ്രവർത്തകർക്ക് ക്ലാസെടുത്തു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
പരാശക്തിയാണ് എല്ലാ ആരാധനകളുടെയും അന്തിമലക്ഷ്യം; ക്ഷേത്രങ്ങൾ പ്രകൃതി ആരാധനയുടെ മൂലകേന്ദ്രങ്ങൾ — ആലങ്കോട് ലീലാകൃഷ്ണൻ
ന്യൂ മാഹി പെരിങ്ങാടി: ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ 12-ാം വാർഷികാഘോഷം പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. “എല്ലാ ആരാധനകളും മാതൃഭാവത്തിലുള്ള പരാശക്തിയിൽ എത്തിച്ചേരുന്നതാണ്; ക്ഷേത്രങ്ങൾ പ്രകൃതി ആരാധനയുടെ മൂലകേന്ദ്രങ്ങളാണ്,” ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് സി.വി. രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേത്ര പ്രസിഡന്റ് ടി.പി. ബാലൻ വിശിഷ്ടാതിഥിയെ ആദരിച്ചു. ക്ഷേത്ര ഖജാൻജി പി.വി. അനിൽ കുമാർ സ്നേഹോപഹാരം നൽകി. ക്ഷേത്ര സെക്രട്ടറി പി.കെ. സതീഷ് കുമാർ ആശംസകൾ നേർന്നു.
ചടങ്ങിനോടനുബന്ധിച്ച് ധീരജവാൻ പടിക്കലക്കണ്ടി ഷാജിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ഉത്തര മേഖല സ്വർണ്ണമെഡലിനായുള്ള ചിത്രരചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വായനശാല ഖജാൻജി രൂപേഷ് ബ്രഹ്മം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് എൻ.കെ. പത്മനാഭൻ നന്ദിയും പറഞ്ഞു.
തുടർന്ന് മ്യൂസിക്കൽ ഡാൻസ് നൈറ്റ് അരങ്ങേരി.
തലശ്ശേരി: അലിയൻസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു. അലിയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു ഉദ്ലാടനം ചെയ്തു. വൈസ് ഡിസ്ട്രിക്ട് ഗവർണർ വിജയൻ എളയടത്ത് വിശിഷ്ടാതിഥിയായി. ടി. സി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ റിനിൽ മനോഹർ, സുധീർ കുമാർ, രാഗേഷ്കരുണൻ, വി. മഹേഷ്, രഞ്ജിത് ലാൽ, അനീഷ് കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സി.എസ്. സുഭാഷ് (പ്രസി), പി. കെ. സുധീർ കുമാർ, വി.മഹേഷ് (വൈ. പ്രസി.), അനീഷ് കുമാർ (സെക്ര), മനോഷ് രാജൻ, ഗിരീഷ് കുമാർ (ജോ. സെക്ര), കെ. സുരേഷ് ബാബു (ഖജാ.).
പ്രൊവിഡന്റ് ഫണ്ട് പെന്ഷനേഴ്സ് അസോസിയേഷൻ ധർണ സമരം
കണ്ണൂർ കാസർഗോഡ് ജില്ലാ പി എഫ് പെന്ഷൻകാർ, അസോസിയേഷൻ രാജ്യവ്യാപകമായി റീജിയണൽ ഓഫീസുകൾക്ക് മുൻപിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു മാച്ചും റീജിയണൽ ഓഫീസിനു മുൻപിൽ ധർണയും നടത്തി. ത്രിദിന സമരത്തിന്റെ രണ്ടാം ദിന സമരം ഐ എൻ ടി യു സി കണ്ണൂർ ജില്ലാ പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ ഡോ :ജോസ് ജോർജ് പ്ലാത്തോട്ടം ഉത്ഘാടനം ചെയ്തു. അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. ഭരതൻ അധ്യക്ഷം വഹിച്ചു. ടി കെ. ദിവാകരൻ സ്വാഗതം പറഞ്ഞു. C. വിജയൻ (ഐ എൻ. ടി യു സി, കെ പുരുഷോത്തമൻ (സി ഐ ടി യു )), സി കെ അബ്ദുൽഖാദർ (എസ് ടി യു ), അസോസിയേഷൻ സംസ്ഥാന, ജില്ലാ ഭാരവാഹികളായ കെ പദ്മനാഭൻ, വാടി പദ്മിനി, കെ. ഡി. രാമചന്ദ്രൻ, എസ്. കെ. വിജയൻ, കെ സി കൃഷ്ണൻ, ബി. ചന്ദ്രശേഖരൻ, ടി. kവിനോദ് എന്നിവർ പ്രസംഗിച്ചു.മിനിമം പെൻഷൻ 9,000രൂപ ആക്കുക, ക്ഷാമ ബത്ത പുനസ്ഥാപിക്കുക, മുഴുവൻ സർവീസും പെന്ഷന് പരിഗണിക്കുക മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ യാത്ര ഇളവ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നാളെ 3)o ദിവസം സി. ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉത്ഘാടനം ചെയ്യും
രാഗേന്ദു നിര്യാതയായി.
മാഹി: ചാലക്കര മണ്ടപറമ്പത്ത് കോളനിയിലെ രാഗേന്ദു - 17, നിര്യാതയായി.
പള്ളൂർ വി.എൻ.പി.ഗവ: ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു. കോമേർസ് വിദ്യാർത്ഥിനിയാണ്. വിജിത്ത്- സുജി ദമ്പതികളുടെ മകളാണ്.
NHM ജീവനക്കാർ സമരം നടത്തി
മാഹി ഗവ:ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മാഹി ഡപ്യൂട്ടി ഡയരക്ടറുടെ കാര്യാലയത്തിനു മുമ്പിൽ NHM ജീവനക്കാർ നടത്തിയ സമരം
INTUC അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ ഹരീന്ദ്രൻ ഉൽഘാടനം ചെയ്തു
എൻ മോഹനൻ്റെ അദ്ധ്യക്ഷതയിൽ കെ.എം പവിത്രൻ, ഇ വി പ്രശോഭ് , കൃപേഷ്, സപ്ന, രമാദേവി സി. എച്ച്, പ്രകാശ് കാണി എന്നിവർ സംസാരിച്ചു.
ടി രാമൃഷ്ണൻ നന്ദി പറഞ്ഞു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








