ഭഗവദ് ഗീത ജീവിത വിജയത്തിന് പ്രഭാഷണ പരമ്പര 12 മുതൽ

ഭഗവദ് ഗീത ജീവിത വിജയത്തിന് പ്രഭാഷണ പരമ്പര 12 മുതൽ
ഭഗവദ് ഗീത ജീവിത വിജയത്തിന് പ്രഭാഷണ പരമ്പര 12 മുതൽ
Share  
2026 Feb 11, 11:02 AM

ഭഗവദ് ഗീത ജീവിത വിജയത്തിന് 

പ്രഭാഷണ പരമ്പര 12 മുതൽ


.മാഹി: മാഹി ശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തിൽ .ശ്രീമദ് ഭഗവദ് ഗീത , ശ്രീ ശ്രീ രവിശങ്കർജിയുടെ വ്യാഖ്യാനത്തിൽ, അദ്ദേഹത്തിന്റെ പ്രിയ ശിഷ്യൻ സജി നിസ്സാൻ ചതുർദിന ആദ്ധ്യാത്മിക പ്രഭാഷണപരമ്പര നടത്തുന്നു

ഫിബ്രവരി 12 മുതൽ 15 വരെ വൈ:5.30 മുതൽ 8 മണി വരെയാണ് പ്രഭാഷണം നടക്കുക. ഭഗവദ് ഗീത ജീവിത വിജയത്തിന് എന്ന വിഷയത്തിലാണ് ആർട്ട് ഓഫ് ലിവിങ്ങ് ഇന്റർനാഷണൽ ട്രെയിനറായ സജി 

നിസ്സാൻആത്മിയ വ്യാഖ്യാന ക്ലാസ്സ് നടത്തുക യെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷർമ്മിള മനോജ് ,വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബിന്ദു പത്മനാഭൻ, സി.ഒ.നവീൻ എം.കെ. സദാനന്ദ്, സ്മിത സദാനന്ദ് സംബന്ധിച്ചു.

whatsapp-image-2026-02-11-at-9.14.03-am

പരാശക്തിയാണ് എല്ലാ ആരാധനകളുടെയും അന്തിമലക്ഷ്യം; ക്ഷേത്രങ്ങൾ പ്രകൃതി ആരാധനയുടെ മൂലകേന്ദ്രങ്ങൾ — ആലങ്കോട് ലീലാകൃഷ്ണൻ


ന്യൂ മാഹി പെരിങ്ങാടി: ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ 12-ാം വാർഷികാഘോഷം പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. “എല്ലാ ആരാധനകളും മാതൃഭാവത്തിലുള്ള പരാശക്തിയിൽ എത്തിച്ചേരുന്നതാണ്; ക്ഷേത്രങ്ങൾ പ്രകൃതി ആരാധനയുടെ മൂലകേന്ദ്രങ്ങളാണ്,” ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് സി.വി. രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേത്ര പ്രസിഡന്റ് ടി.പി. ബാലൻ വിശിഷ്ടാതിഥിയെ ആദരിച്ചു. ക്ഷേത്ര ഖജാൻജി പി.വി. അനിൽ കുമാർ സ്നേഹോപഹാരം നൽകി. ക്ഷേത്ര സെക്രട്ടറി പി.കെ. സതീഷ് കുമാർ ആശംസകൾ നേർന്നു.

ചടങ്ങിനോടനുബന്ധിച്ച് ധീരജവാൻ പടിക്കലക്കണ്ടി ഷാജിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ഉത്തര മേഖല സ്വർണ്ണമെഡലിനായുള്ള ചിത്രരചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വായനശാല ഖജാൻജി രൂപേഷ് ബ്രഹ്മം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് എൻ.കെ. പത്മനാഭൻ നന്ദിയും പറഞ്ഞു.

തുടർന്ന് മ്യൂസിക്കൽ ഡാൻസ് നൈറ്റ്‌ അരങ്ങേരി.

capture

പ്രൊവിഡന്റ് ഫണ്ട് പെന്ഷനേഴ്സ് അസോസിയേഷൻ ധർണ സമരം 

കണ്ണൂർ കാസർഗോഡ് ജില്ലാ പി എഫ് പെന്ഷൻകാർ, അസോസിയേഷൻ രാജ്യവ്യാപകമായി റീജിയണൽ ഓഫീസുകൾക്ക് മുൻപിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു മാച്ചും റീജിയണൽ ഓഫീസിനു മുൻപിൽ ധർണയും നടത്തി. ത്രിദിന സമരത്തിന്റെ രണ്ടാം ദിന സമരം ഐ എൻ ടി യു സി കണ്ണൂർ ജില്ലാ പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ ഡോ :ജോസ് ജോർജ് പ്ലാത്തോട്ടം ഉത്ഘാടനം ചെയ്തു. അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ പി. ഭരതൻ അധ്യക്ഷം വഹിച്ചു. ടി കെ. ദിവാകരൻ സ്വാഗതം പറഞ്ഞു. C. വിജയൻ (ഐ എൻ. ടി യു സി, കെ പുരുഷോത്തമൻ (സി ഐ ടി യു )), സി കെ അബ്ദുൽഖാദർ (എസ് ടി യു ), അസോസിയേഷൻ സംസ്ഥാന, ജില്ലാ ഭാരവാഹികളായ കെ പദ്മനാഭൻ, വാടി പദ്മിനി, കെ. ഡി. രാമചന്ദ്രൻ, എസ്. കെ. വിജയൻ, കെ സി കൃഷ്ണൻ, ബി. ചന്ദ്രശേഖരൻ, ടി. kവിനോദ് എന്നിവർ പ്രസംഗിച്ചു.മിനിമം പെൻഷൻ 9,000രൂപ ആക്കുക, ക്ഷാമ ബത്ത പുനസ്ഥാപിക്കുക, മുഴുവൻ സർവീസും പെന്ഷന് പരിഗണിക്കുക മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ യാത്ര ഇളവ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നാളെ 3)o ദിവസം സി. ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉത്ഘാടനം ചെയ്യും

whatsapp-image-2026-02-11-at-9.14.56-am

വാഹന പ്രചരണ ജാഥ നടത്തി


ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 12ന് നടക്കുന്ന ദേശിയ പണിമുടക്കിന്റെ പ്രചരണാർത്ഥം സി.ഐ.ടി.യു.ഐ.എൻ.ടി.യു.സി, എസ്.ടി.യു., സംയുക്താഭിമുഖ്യത്തിൽ മാഹിയിൽ വാഹന പ്രചരണ ജാഥ നടത്തി. പൂഴിത്തലയിൽ ജാഥ സി.ഐ.ടി.യു. തലശ്ശേരി ഏരിയ പ്രസിഡന്റ്‌ ടി രാഘവൻ ഉദ്ഘാടനം ചെയ്തു. പി യുസഫ് അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ കെ മോഹനൻ, വടക്കൻ ജനാർദ്ദനൻ, ഹാരിസ് പരന്തിരാട്ട്, വി ജയബാലു, കെ പി നൗഷാദ്, ടി സുരേന്ദ്രൻ, പാലക്കൽ സാഹിർ, എം മുനവർ സംസാരിച്ചു, ജാഥ മൂലക്കടവിൽ സമാപിച്ചു.


ചിത്രവിവരണം: ടി രാഘവൻ ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2026-02-11-at-9.15.32-am

അലിയൻസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു.

തലശ്ശേരി: അലിയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു ഉദ്ലാടനം ചെയ്തു. വൈസ് ഡിസ്ട്രിക്ട് ഗവർണർ വിജയൻ എളയടത്ത് വിശിഷ്ടാതിഥിയായി. ടി. സി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ റിനിൽ മനോഹർ, സുധീർ കുമാർ, രാഗേഷ്കരുണൻ, വി. മഹേഷ്, രഞ്ജിത്‌ ലാൽ, അനീഷ് കുമാർ എന്നിവർ സംസാരിച്ചു. 

ഭാരവാഹികൾ: സി.എസ്. സുഭാഷ് (പ്രസി), പി. കെ. സുധീർ കുമാർ, വി.മഹേഷ് (വൈ. പ്രസി.), അനീഷ് കുമാർ (സെക്ര), മനോഷ് രാജൻ, ഗിരീഷ് കുമാർ (ജോ. സെക്ര), കെ. സുരേഷ് ബാബു (ഖജാ.).

whatsapp-image-2026-02-11-at-9.15.52-am

കോൺഗ്രസ്സ് കുടുംബ സംഗമം നടത്തി


മാഹി: മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തക്കൽ 13, 14 വാർഡുകളിൽ കുടുംബ സംഗമം നടത്തി.രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. .കെ.കെ.വത്സൻ അദ്ധ്യക്ഷത വഹിച്ചു.  മാഹി ബ്ലോക്ക് കോൺഗ്രസ്സ്  പ്രസിഡൻ്റ് കെ.മോഹനൻ, ജനറൽ സെക്രട്ടറി സത്യൻ കേളോത്ത് പി.പി.വിനോദൻ, കെ.വി.മോഹനൻ, ഡി.സി.സി. സെക്രട്ടറി വി.സി.പ്രസാദ്, സി .പ്രീത, വി.പി.സുഗേഷ്, കെ.ഹരീന്ദ്രൻ, മഹിളാ കോൺഗ്രസ്സ് പ്രസിഡൻ്റ് ആശാലത പ്രസംഗിച്ചു.എ.ഐ.സി.സി.ട്രെയിനർ സജീവ് ഒതയോത്ത്, ഡി.സി.സി.സെക്രട്ടറി കെ.പി. സാജു എന്നിവർ പ്രവർത്തകർക്ക് ക്ലാസെടുത്തു.


ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

capture_1770787662

കേരള ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ് ലഭിച്ച കോളശ്ശേരി സ്വദേശി ടി. പുരുഷോത്തമൻ ഗുരുക്കൾ

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles